നി​പ്പാ കാ​ല​ത്തെ ജീ​വ​ന​ക്കാ​ര്‍​ക്ക് മു​മ്പി​ല്‍ അ​ധി​കൃ​ത​ര്‍ മു​ട്ടു​മ​ട​ക്കി; 23 പേ​ര്‍​ക്ക് ജോ​ലി​യി​ല്‍ തു​ട​രാം

കോ​ഴി​ക്കോ​ട്: നി​പ്പാ കാ​ല​ത്ത് കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ പ്ര​വ​ര്‍​ത്തി​ച്ചി​രു​ന്ന ജീ​വ​ന​ക്കാ​രെ തി​രി​ച്ചെ​ടു​ത്തു. മെ​ഡി​ക്ക​ല്‍ കോ​ള​ജ് പ്രി​ന്‍​സ​പ്പ​ലും സൂ​പ്ര​ണ്ടു​മാ​യി സ​മ​ര​ക്കാ​ര്‍ ന​ട​ത്തി​യ ച​ര്‍​ച്ച​യെത്തുട​ര്‍​ന്നാ​ണ് ക​ഴി​ഞ്ഞ ദി​വ​സം ഇ​വ​രെ തി​രി​ച്ചെ​ടു​ക്കാ​ന്‍ തീ​രു​മാ​നി​ച്ച​ത്. ക​ഴി​ഞ്ഞ വ​ര്‍​ഷം മേ​യ് 22 മു​ത​ല്‍ 31 വ​രെ ഐ​സ​ലേ​ഷ​ന്‍ വാ​ർഡി​ല്‍ ജോ​ലി ചെ​യ്തി​രു​ന്ന 23 ജീ​വ​ന​ക്കാ​ര്‍​ക്ക് പ്രി​ന്‍​സി​പ്പാ​ളി​ന്‍റെ ഓ​ഫീ​സി​ന് കീ​ഴി​ലു​ള്ള ഏ​തെ​ങ്കി​ലും സ്ഥാ​പ​ന​ത്തി​ല്‍ ജോ​ലി​യി​ല്‍ പ്ര​വേ​ശി​ക്കാ​മെ​ന്ന ധാ​ര​ണ​യി​ലാ​ണ് സ​മ​രം അ​വ​സാ​നി​പ്പി​ച്ച​ത്. ഈ ​മാ​സം നാ​ലി​ന് ആ​രം​ഭി​ച്ച സ​മ​രം 15 ദി​വ​സ​ത്തി​ന് ശേ​ഷ​മാ​ണ് വി​ജ​യി​ച്ച​ത്.​നി​പ്പ രോ​ഗ​ബാ​ധ​ക്കാ​ല​ത്ത് കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി ഐ​സ​ലേ​ഷ​ന്‍ വാ​ര്‍​ഡി​ല്‍ ജോ​ലി ചെ​യ്തി​രു​ന്ന ജീ​വ​ന​ക്കാ​രെ നോ​ട്ടീ​സ് പോ​ലും ന​ല്‍​കാ​തെ പി​രി​ച്ചു വി​ട്ട​തി​ല്‍ പ്ര​തി​ഷേ​ധി​ച്ചാ​യി​രു​ന്നു മെ​ഡി​ക്ക​ല്‍ കോ​ള​ജി​ന് മു​ന്നി​ല്‍ ജീ​വ​ന​ക്കാ​ര്‍ അ​നി​ശ്ചി​ത​കാ​ല നി​രാ​ഹാ​ര സ​മ​രം തു​ട​ങ്ങി​യ​ത്. മ​റ്റു ജീ​വ​ന​ക്കാ​ര്‍ ജോ​ലി ചെ​യ്യാ​ന്‍ ത​യ്യാ​റാ​വാ​തി​രു​ന്ന കാ​ല​ത്ത് ജീ​വ​ന്‍ പ​ണ​യം വ​ച്ച് ജോ​ലി ചെ​യ്യാ​ന്‍ ത​യ്യാ​റാ​യ 45…

Read More

  നിലമ്പൂ​രി​ൽ എൺപത് ലക്ഷം രൂപ വിലവരുന്ന  ര​ണ്ടുകി​ലോ സ്വ​ർ​ണം പി​ടി​കൂ​ടി​യ സം​ഭ​വം; അ​ന്വേ​ഷ​ണം തു​ട​ങ്ങി

നി​ല​ന്പൂ​ർ: വി​ദേ​ശ​ത്തു നി​ന്നു ഇ​ല​ക്ട്രോ​ണി​ക്സ് ഉ​പ​ക​ര​ണ​ങ്ങ​ളി​ൽ ഒ​ളി​പ്പി​ച്ചു ക​ട​ത്തി​യ 2.316 കി​ലോ​ഗ്രാം സ്വ​ർ​ണ​വു​മാ​യി ര​ണ്ടു പേ​രെ നി​ല​ന്പൂ​ർ പോ​ലീ​സ് പി​ടി​കൂ​ടി​യ സം​ഭ​വ​ത്തി​ൽ കൂ​ടു​ത​ൽ അ​ന്വേ​ഷ​ണം ന​ട​ത്തും. പ​ട്ടാ​ന്പി വി​ള​യൂ​ർ വെ​സ്റ്റ് സ്വ​ദേ​ശി മൂ​ളാ​ക്ക​ൽ വി​നീ​ഷ്(26), മ​ണ്ണാ​ർ​ക്കാ​ട് പെ​രു​ന്പാ​ടി​രി സ്വ​ദേ​ശി നെ​ല്ലി​ക്കാ​വ​ട്ട​യി​ൽ മു​ജീ​ബ് റ​ഹ്മാ​ൻ(42) എ​ന്നി​വ​രെ​യാ​ണ് വ്യാ​ഴാ​ഴ്ച രാ​ത്രി പെ​രി​ന്ത​ൽ​മ​ണ്ണ ഡി​വൈ​എ​സ്പി എം.​പി.​മോ​ഹ​ന​ച​ന്ദ്ര​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ നി​ല​ന്പൂ​ർ സി​ഐ കെ.​എം.​ബി​ജു, ടൗ​ണ്‍ ഷാ​ഡോ ടീം ​എ​ന്നി​വ​ര​ട​ങ്ങു​ന്ന സം​ഘം അ​റ​സ്റ്റു ചെ​യ്ത​ത്. ര​ഹ​സ്യ​വി​വ​ര​ത്തെ​ത്തു​ട​ർ​ന്നു നി​ല​ന്പൂ​ർ ക​ഐ​സ്ആ​ർ​ടി​സി സ്റ്റാ​ൻ​ഡ് പ​രി​സ​ര​ത്ത് നി​ന്നു 80 ല​ക്ഷ​ത്തോ​ളം രൂ​പ വി​ല​വ​രു​ന്ന 2.316 കി​ലോ​ഗ്രാം സ്വ​ർ​ണ​ക്ക​ട്ടി​യു​മാ​യാ​ണ് ഇ​രു​വ​രും പി​ടി​യി​ലാ​യ​ത്. വി​നീ​ഷ് വി​ദേ​ശ​ത്തു നി​ന്നു കൊ​ണ്ടു​വ​ന്നു കൈ​മാ​റു​ന്ന​തി​നി​ട​യി​ലാ​ണ് പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്. വി​ദേ​ശ​നി​ർ​മി​ത ഹോം ​തി​യ​റ്റ​റി​ന്‍റെ വൂ​ഫ​റി​നു​ള്ളി​ൽ ഒ​ളി​പ്പി​ച്ച് പാ​യ്ക്ക് ചെ​യ്ത നി​ല​യി​ലാ​യി​രു​ന്നു സ്വ​ർ​ണം. എ​യ​ർ​പോ​ർ​ട്ടി​ൽ സ്കാ​നിം​ഗി​ൽ തെ​ളി​യാ​തി​രി​ക്കാ​ൻ പ്ര​ത്യേ​കം ക​വ​റിം​ഗ് ചെ​യ്താ​ണ് ഒ​ളി​പ്പി​ച്ചി​ട്ടു​ള്ള​ത്. സി​ഐ​യ്ക്കു പു​റ​മെ പ്ര​ത്യേ​ക അ​ന്വേ​ഷ​ണ…

Read More

പൊ​ട്ടി​യ യ​ന്ത്ര​ത്തി​ൽ കൈ ​കു​രു​ങ്ങി ബാ​ലി​ക​ക്കു പ​രി​ക്ക്; പെ​രു​വ​ണ്ണാ​മൂ​ഴി വ​നം വ​കു​പ്പി​ന്‍റെ കു​ട്ടി​ക​ളു​ടെ പാ​ർ​ക്ക് പൂ​ട്ടി

പെ​രു​വ​ണ്ണാ​മൂ​ഴി: വ​നം വ​കു​പ്പി​ന്‍റെ പെ​രു​വ​ണ്ണാ​മൂ​ഴി​യി​ലെ കു​ട്ടി​ക​ളു​ടെ പാ​ർ​ക്കി​ന്‍റെ പ്ര​വ​ർ​ത്ത​നം ഇ​ന്ന​ലെ ഉ​ച്ച​യോ​ടെ നി​ർ​ത്തി​വെ​ച്ചു. പാ​ർ​ക്കി​ലെ ക​ളി ഊ​ഞ്ഞാ​ൽ ഉ​ൾ​പ്പ​ടെ ഇ​രു​മ്പി​ൽ നി​ർ​മ്മി​ച്ചു സ്ഥാ​പി​ച്ച ആ​റോ​ളം ക​ളി യ​ന്ത്ര​ക്കോ​പ്പു​ക​ൾ തു​രു​മ്പെ​ടു​ത്തു അ​പ​ക​ട​നി​ല​യി​ലാ​യ​താ​ണു കാ​ര​ണം. ഇ​ന്ന​ലെ കു​റ്റ്യാ​ടി ഐ​ഡി​യ​ൽ പ​ബ്ലി​ക് സ്കൂ​ളി​ലെ കു​ട്ടി​ക​ൾ ഇ​വി​ടെ വി​നോ​ദ​ത്തി​നാ​യി എ​ത്തി​യി​രു​ന്നു. ഇ​തി​ൽ പെ​ട്ട ഷ​ന ആ​യി​ഷ​ക്കു തു​രു​മ്പി​ച്ചു പൊ​ട്ടി​യ യ​ന്ത്ര​ത്തി​ൽ നി​ന്നു പ​രി​ക്കേ​റ്റു. ച​ക്കി​ട്ട​പാ​റ ലി​റ്റി​ൽ ഫ്‌​ള​വ​ര്‍ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചു ചി​കി​ത്സ ന​ൽ​കി. കൈ​ക്കു മൂ​ന്നു തു​ന്ന​ലി​ടേ​ണ്ടി വ​ന്നു. സം​ഭ​വം പു​റ​ത്താ​യ​തോ​ടെ​യാ​ണു പാ​ർ​ക്കി​ന്‍റെ പ്ര​വ​ർ​ത്ത​നം നി​ർ​ത്തി വെ​ക്കാ​ൻ വ​നം വ​കു​പ്പ​ധി​കൃ​ത​ർ നി​ർ​ബ​ന്ധി​ത​രാ​യ​ത്. നി​ല​വി​ലു​ള്ള യ​ന്ത്ര ക​ളി​ക്കോ​പ്പു​ക​ൾ മാ​റ്റി സ്ഥാ​പി​ക്കാ​ൻ പു​തി​യ​തി​നു ഓ​ർ​ഡ​ർ ന​ൽ​കി​യി​ട്ടു​ണ്ടെ​ന്നാ​ണു അ​ധി​കൃ​ത​ർ പ​റ​യു​ന്ന​ത്. ഇ​തി​നാ​യി കാ​ത്തി​രി​ക്കു​മ്പോ​ഴാ​ണു ഇ​ന്ന​ലെ കു​ട്ടി​ക്കു അ​പ​ക​ടം പി​ണ​യു​ന്ന​ത്. മു​തി​ർ​ന്ന​വ​ർ​ക്കു മു​പ്പ​തും കു​ട്ടി​ക​ൾ​ക്കു പ​തി​ന​ഞ്ചു രൂ​പ​യു​മാ​ണു ഇ​വി​ടെ പ്ര​വേ​ശി​ക്കാ​ൻ ഫീ​സ്.

Read More

കോഴിക്കോട് ജില്ലയിൽ കു​ട്ടി​ക​ള്‍​ക്കെ​തി​രാ​യ പീ​ഡ​ന​ക്കേ​സു​ക​ള്‍ വ​ര്‍​ധി​ക്കു​ന്നു; കണക്കുകൾ ഇങ്ങനെ…

കോ​ഴി​ക്കോ​ട്: ക​ഴി​ഞ്ഞ വ​ര്‍​ഷം ജി​ല്ല​യി​ല്‍ കു​ട്ടി​ക​ള്‍​ക്കെ​തി​രാ​യ പീ​ഡ​ന​ക്കേ​സു​ക​ള്‍ വ​ര്‍​ധി​ച്ച​താ​യി ക​ണ​ക്ക്. 890 കേ​സു​ക​ളാ​ണ് റി​പ്പോ​ര്‍​ട്ട് ചെ​യ​ത​ത്. ഇ​തി​ല്‍ 18 വ​യ​സി​ല്‍​താ​ഴെ​യു​ള്ള കു​ട്ടി​ക​ള്‍​ക്കെ​തി​രാ​യ ലൈം​ഗി​കാ​തി​ക്ര​മ​ക്കേ​സു​ക​ള്‍ മാ​ത്രം 125 എ​ണ്ണം വ​രും. ബോ​ധ​വ​ല്‍​ക്ക​ര​ണ​വും കൗ​ണ്‍​സ​ലിം​ഗും കൃ​ത്യ​മാ​യി ന​ട​ക്കു​ന്ന​താ​ണ് പ​രാ​തി​ക്കാ​ര്‍ കേ​സ് ന​ല്‍​കാ​ന്‍ കാ​ര​ണ​മെ​ന്നാ​ണ് അ​ധി​കൃ​ത​ര്‍ പ​റ​യു​ന്ന​ത്. ജ​നു​വ​രി​യി​ല്‍ 66 കേ​സു​ക​ളാ​ണ് ചൈ​ല്‍​ഡ് ലൈ​ന്‍ റി​പ്പോ​ര്‍​ട്ട് ചെ​യ്ത​ത്. ഫെ​ബ്രു​വ​രി 89, മാ​ര്‍​ച്ച് 59, ഏ​പ്രി​ല്‍ 48, മെ​യ് 72, ജൂ​ണ്‍ 57, ജൂ​ലൈ 80, ആ​ഗ​സ്ത് 70, സെ​പ്തം​ബ​ര്‍ 93, ഒ​ക്ടോ​ബ​ര്‍ 91, ന​വം​ബ​ര്‍ 84, ഡി​സം​ബ​ര്‍ 81 എ​ന്നി​ങ്ങ​നെ​യാ​ണ് അ​തി​ക്ര​മ​ങ്ങ​ള്‍ .അ​തി​ക്ര​മ​ത്തി​നി​ര​യാ​യ​വ​രി​ല്‍ ആ​ണ്‍​കു​ട്ടി​ക​ളും പെ​ണ്‍​കു​ട്ടി​ക​ളു​മു​ണ്ട്. വീ​ടു​ക​ളി​ലും സ്‌​കൂ​ളു​ക​ളി​ലും മ​റ്റു​മാ​യാ​ണ് അ​തി​ക്ര​മ​ങ്ങ​ള്‍ ഏ​റെ​യും. അ​തി​ക്ര​മ​ത്തി​നി​ര​യാ​കു​ന്ന കു​ട്ടി​ക​ള്‍​ക്ക് കൗ​ണ്‍​സ​ലിം​ഗ് ന​ല്‍​കി​വ​രു​ന്നു​ണ്ട്. 72 കേ​സു​ക​ളി​ല്‍ ക​ഴി​ഞ്ഞ​വ​ര്‍​ഷം കൗ​ണ്‍​സ​ലി​ം​ഗ് ന​ട​ത്തി. മോ​ശം അ​ന്ത​രീ​ക്ഷ​ത്തി​ല്‍ വീ​ട് വി​ട്ടു​പോ​യ കു​ട്ടി​ക​ള്‍​ക്ക് താ​ല്‍​ക്കാ​ലി​ക താ​മ​സ സൗ​ക​ര്യം ചൈ​ല്‍​ഡ് ലൈ​ന്‍ ഒ​രു​ക്കി.…

Read More

സു​​​ര​​​ക്ഷി​​​ത​​​ഭ​​​ക്ഷ​​​ണം സൗ​​​ഹൃ​​​ദ​​​സേ​​​വ​​​നം! ഹോട്ടലുകളിലെ ടോയ്‌ലറ്റ് ഇനി പൊതുജനങ്ങൾക്ക് സൗജന്യമായി ഉപയോഗിക്കാം

കോ​​​ഴി​​​ക്കോ​​​ട്: കേ​​​ര​​​ള ഹോ​​​ട്ട​​​ൽ ആ​​​ൻ​​​ഡ് റ​​​സ്റ്റ​​​റ​​​ന്‍റ് അ​​​സോ​​​സി​​​യേ​​​ഷ​​​ന്‍റെ 54-ാം സം​​​സ്ഥാ​​​ന​​​സ​​​മ്മേ​​​ള​​​നം 25 മു​​​ത​​​ൽ 29 വ​​​രെ കോ​​​ഴി​​​ക്കോ​​​ട് എ​​​ര​​​ഞ്ഞി​​​പ്പാ​​​ലം സ്വ​​​പ്ന​​​ന​​​ഗ​​​രി​​​യി​​​ലെ കാ​​​ലി​​​ക്ക​​​ട്ട് ട്രേ​​​ഡ് സെ​​​ന്‍റ​​​റി​​​ൽ ന​​​ട​​​ക്കും. 29ന് ​​​വൈ​​​കി​​​ട്ടു നാ​​​ലി​​​നു ന​​​ട​​​ക്കു​​​ന്ന പൊ​​​തു​​​സ​​​മ്മേ​​​ള​​​നം കേ​​​ന്ദ്ര മ​​​ന്ത്രി ഡി.​​​വി.​​​സ​​​ദാ​​​ന​​​ന്ദ​​​ഗൗ​​​ഡ ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യു​​​മെ​​​ന്നു സം​​​സ്ഥാ​​​ന ഭാ​​​ര​​​വാ​​​ഹി​​​ക​​​ൾ വാ​​​ർ​​​ത്താ​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ അ​​​റി​​​യി​​​ച്ചു. ഹോ​​​ട്ട​​​ലു​​​ക​​​ളി​​​ലെ ടോ​​​യ്‌​​​ല​​​റ്റ് സം​​​വി​​​ധാ​​​നം പൊ​​​തു​​​ജ​​​ന​​​ങ്ങ​​​ൾ​​​ക്കു സൗ​​​ജ​​​ന്യ​​​മാ​​​യി ഉ​​​പ​​​യോ​​​ഗി​​​ക്കാ​​​ൻ തു​​​റ​​​ന്നു​​​കൊ​​​ടു​​​ക്കു​​​ന്ന “ക്ളൂ’ ​​​പ​​​ദ്ധ​​​തി​​​യു​​​ടെ സം​​​സ്ഥാ​​​ന​​​ത​​​ല ഉ​​​ദ്ഘാ​​​ട​​​നം വ്യ​​​വ​​​സാ​​​യ മ​​​ന്ത്രി ഇ.​​​പി.​​​ജ​​​യ​​​രാ​​​ജ​​​ൻ നി​​​ർ​​​വ​​​ഹി​​​ക്കും. മ​​​ന്ത്രി​​​മാ​​​രാ​​​യ ടി.​​​പി.​​​രാ​​​മ​​​കൃ​​​ഷ്ണ​​​ൻ,വി.​​​എ​​​സ്.​​​സു​​​നി​​​ൽ​​​കു​​​മാ​​​ർ, കെ.​​​കെ.​​​ഷൈ​​​ല​​​ജ , എം​​​പി​​​മാ​​​രാ​​​യ എം.​​​കെ.​​​രാ​​​ഘ​​​വ​​​ൻ, പി.​​​കെ.​​​കു​​​ഞ്ഞാ​​​ലി​​​ക്കു​​​ട്ടി, ഇ.​​​ടി.​​​മു​​​ഹ​​​മ്മ​​​ദ് ബ​​​ഷീ​​​ർ, പി.​​​വി.​​​അ​​​ബ്ദു​​​ൾ വ​​​ഹാ​​​ബ്, എ.​​​പ്ര​​​ദീ​​​പ്കു​​​മാ​​​ർ എം​​​എൽ​​​എ, മേ​​​യ​​​ർ തോ​​​ട്ട​​​ത്തി​​​ൽ ര​​​വീ​​​ന്ദ്ര​​​ൻ തു​​​ട​​​ങ്ങി​​​യ​​​വ​​​ർ വി​​​വി​​​ധ പ​​​രി​​​പാ​​​ടി​​​ക​​​ളി​​​ൽ പ​​​ങ്കെ​​​ടു​​​ക്കും. “സു​​​ര​​​ക്ഷി​​​ത​​​ഭ​​​ക്ഷ​​​ണം സൗ​​​ഹൃ​​​ദ​​​സേ​​​വ​​​നം’ എ​​​ന്ന​​താ​​ണ് സ​​മ്മേ​​ള​​ന​​ത്തി​​ന്‍റെ മു​​​ദ്രാ​​​വാ​​​ക്യം. ദേ​​​ശീ​​​യ-​ അ​​​ന്ത​​​ർ​​​ദേ​​​ശീ​​​യ വി​​​ഭ​​​വ​​​ങ്ങ​​​ൾ പ​​​രി​​​ച​​​യ​​​പ്പെ​​​ടു​​​ത്തു​​​ന്ന ഭ​​​ക്ഷ്യ​​​മേ​​​ള​​​യും വി​​​വി​​​ധ ഹോ​​​ട്ട​​​ൽ ഉ​​​പ​​​ക​​​ര​​​ണ​​​ങ്ങ​​​ളു​​​ടെ​​​യും ഉ​​​ത്പ​​​ന്ന​​​ങ്ങ​​​ളു​​​ടെ​​​യും പ്ര​​​ദ​​​ർ​​​ശ​​​ന​​​മാ​​​യ ഹോ​​​ട്ട​​​ൽ എ​​​ക്സ്പോ​​​യും 25 മു​​​ത​​​ൽ ന​​​ട​​​ക്കും. ത​​​ട്ടു​​​ക​​​ട​​​ക​​​ൾ നി​​​യ​​​മ​​​വി​​​ധേ​​​യ​​​മാ​​​ക്കു​​​ക​​​യും…

Read More

പോസ്റ്റ് പോസ്റ്റായപ്പോൾ പണി വാങ്ങി സിവിൽ പോലീസ് ഓഫീസർ; പണിമുടക്കിൽ കോഴിക്കോട്ടുണ്ടായ അക്രമത്തിൽ പോ​ലീ​സ് മേ​ധാ​വി​യെ വി​മ​ര്‍​ശി​ച്ച് ഫേ​സ്ബുക്ക് പോസ്റ്റിട്ടതാണ് സസ്പെൻഷന് കാരണം

കോ​ഴി​ക്കോ​ട് : ഹ​ര്‍​ത്താ​ല്‍ ദി​ന​ത്തി​ല്‍ കോ​ഴി​ക്കോ​ട് സി​റ്റി​യി​ലെ അ​ക്ര​മ​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് പോ​ലീ​സി​ന്‍റെ വീ​ഴ്ച വി​വാ​ദ​മാ​യ​തി​നു തൊ​ട്ടു​പി​ന്നാ​ലെ ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​യെ വി​മ​ര്‍​ശി​ച്ച് ഫേ​സ്ബു​ക്ക് പോ​സ്റ്റി​ട്ട സി​വി​ല്‍ പോ​ലീ​സു​കാ​ര​ന് സ​സ്പ​ന്‍​ഷ​ന്‍ . ക്രൈം​ബ്രാ​ഞ്ച് കോ​ഴി​ക്കോ​ട് യൂ​ണി​റ്റി​ലെ ഉ​മേ​ഷ്‌​വ​ള്ളി​ക്കു​ന്നി​നെ​യാ​ണ് സ​സ്പ​ന്‍റ് ചെ​യ്തു​കൊ​ണ്ട് ക്രൈം​ബ്രാ​ഞ്ച് കോ​ഴി​ക്കോ​ട് എ​സ്പി പി.​ബി.​രാ​ജീ​വ് ഉ​ത്ത​ര​വി​റ​ക്കി​യ​ത്. ഫേ​സ്ബു​ക്ക് പോ​സ്റ്റി​ട്ട സം​ഭ​വ​ത്തി​ല്‍ അ​ച്ച​ട​ക്ക ലം​ഘ​ന​മു​ണ്ടാ​യെ​ന്ന് ക്രൈം​ബ്രാ​ഞ്ച് ഡി​വൈ​എ​സ്പി ബി​ജു കെ ​സ്റ്റീ​ഫ​ന്‍ എ​സ്പി​ക്ക് റി​പ്പോ​ര്‍​ട്ട് സ​മ​ര്‍​പ്പി​ച്ചി​രു​ന്നു. സ​ര്‍​വീ​സി​ലി​രി​ക്കെ പോ​ലീ​സു​ദ്യോ​ഗ​സ്ഥ​ന്‍ ഇ​ത്ത​ര​ത്തി​ല്‍ സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ല്‍ പോ​സ്റ്റി​ട്ട​ത് വീ​ഴ്ച​യാ​ണെ​ന്നാ​യി​രു​ന്നു റി​പ്പോ​ര്‍​ട്ട്. ഈ ​റി​പ്പോ​ര്‍​ട്ട് ക്രൈം​ബ്രാ​ഞ്ച് മേ​ധാ​വി​യ്ക്ക് സ​മ​ര്‍​പ്പി​ക്കു​ക​യും ചെ​യ്തി​രു​ന്നു. തു​ട​ര്‍​ന്നാ​ണ് ന​ട​പ​ടി സ്വീ​ക​രി​ച്ച​ത്. അ​തേ​സ​മ​യം റി​പ്പോ​ര്‍​ട്ടി​ല്‍ സ​സ്പ​ന്‍​ഷ​ന്‍ കാ​ലാ​വ​ധി പ​രാ​മ​ര്‍​ശി​ച്ചി​ട്ടി​ല്ല. ക​മ്മീ​ഷ​ണ​ര്‍​ക്കെ​തി​രേ​യു​ള്ള പോ​സ്റ്റ് സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ വൈ​റ​ലാ​യ​തി​നെ തു​ട​ര്‍​ന്ന് ഡി​ജി​പി ലോ​ക്നാ​ഥ് ബ​ഹ്റ വി​ശ​ദ​മാ​യ റി​പ്പോ​ര്‍​ട്ട് സ​മ​ര്‍​പ്പി​ക്കാ​ന്‍ ക്രൈം​ബ്രാ​ഞ്ച് എ​ഡി​ജി​പി​യ്ക്ക് നി​ര്‍​ദേ​ശം ന​ല്‍​കി​യി​രു​ന്നു. തു​ട​ര്‍​ന്ന് എ​ഡി​ജി​പി എ​സ്പി​യോ​ട് വി​ശ​ദീ​ക​ര​ണം ആ​വ​ശ്യ​പ്പെ​ട്ടു. ഹ​ര്‍​ത്താ​ല്‍ ദി​ന​ത്തി​ല്‍ സി​റ്റി…

Read More

വ​ഴി​യി​ൽ ആ​പ്പി​ലാ​കാ​തി​രി​ക്കാ​ൻ ആ​പ്പി​ലാ​കൂ..! ന്യൂ​ജ​ൻ സം​വി​ധാ​ന​വു​മാ​യി ട്രാ​ഫി​ക് പോ​ലീ​സ്

കോ​ഴി​ക്കോ​ട്: ട്രാ​ഫി​ക് പോ​ലീ​സ് ന​ഗ​ര​ത്തി​ല്‍ ഏ​ര്‍​പ്പെ​ടു​ത്തു​ന്ന ഗ​താ​ഗ​ത നി​യ​ന്ത്ര​ണ​ങ്ങ​ളും മു​ന്ന​റി​യി​പ്പു​ക​ളും ഇ​നി വി​ര​ല്‍ തു​മ്പി​ല്‍. ഗ​താ​ഗ​ത​ക്കു​രു​ക്ക്, ഡൈ​വ​ര്‍​ഷ​ന്‍​സ്, മു​ന്ന​റി​യി​പ്പു​ക​ള്‍ തു​ട​ങ്ങി എ​ല്ലാം ത​ത്സ​മ​യം പൊ​തു​ജ​ന​ങ്ങ​ള്‍​ക്ക് “ക്യു​കോ​പ്പി’ എ​ന്ന മൊ​ബൈ​ല്‍ ആ​പ്പ് പ്ലാ​റ്റ് ഫോ​മി​ലൂ​ടെ ല​ഭ്യ​മാ​ക്കു​ക​യാ​ണ് ട്രാ​ഫി​ക് പോ​ലീ​സ്. നി​ല​വി​ല്‍ തി​രു​വ​ന​ന്ത​പു​രം സി​റ്റി, കോ​ഴി​ക്കോ​ട് സി​റ്റി എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് ഈ ​സേ​വ​നം ല​ഭ്യ​മാ​കു​ക . മ​റ്റു ജി​ല്ല​ക​ളി​ലും ഉ​ട​ന്‍ ഈ ​സൗ​ക​ര്യം വ്യാ​പി​പ്പി​ക്കും. നേ​ര​ത്തെ ക്യു​കോ​പ്പി ആ​പ്പ് വ​ഴി സേ​വ​നം ല​ഭ്യ​മാ​ക്കി​യി​രു​ന്നെ​ങ്കി​ലും പൂ​ര്‍​ണ​മാ​യും വി​ജ​യി​ച്ചി​രു​ന്നി​ല്ല. തു​ട​ര്‍​ന്നാ​ണ് ന​വീ​ക​രി​ച്ച ക്യു​കോ​പ്പി സം​വി​ധാ​ന​വു​മാ​യി പോ​ലീ​സെ​ത്തി​യ​ത്. സി​റ്റി പോ​ലീ​സ് ട്രാ​ഫി​ക് പോ​ലീ​സ് അ​ല​ര്‍​ട്ട് ന​മ്പ​ര്‍ സേ​വ് ചെ​യ്ത​ശേ​ഷം പ്ലേ ​സ്റ്റോ​റി​ല്‍ നി​ന്നോ ആ​പ്പ് സ്റ്റോ​റി​ല്‍ നി​ന്നോ ക്യൂ​കോ​പ്പി മൊ​ബൈ​ല്‍ ആ​പ്പ് ഡൗ​ണ്‍​ലോ​ഡ് ചെ​യ്തു ഇ​ന്‍​സ്റ്റാ​ള്‍ ചെ​യ്യ​ണം. ഈ ​ആ​പ്പി​ലൂ​ടെ മൊ​ബൈ​ലി​ലേ​ക്ക് ന​ഗ​ര​ത്തി​ലെ ഗ​താ​ഗ​ത​ക്കു​രു​ക്ക് , വ​ഴി തി​രി​ച്ചു​വി​ട​ലു​ക​ള്‍ തു​ട​ങ്ങി​യ വി​വ​ര​ങ്ങ​ള്‍ കൃ​ത്യ​മാ​യി ല​ഭി​ക്കും. ന​ഗ​ര​ത്തി​ലെ…

Read More

മു​ന​മ്പം മ​നു​ഷ്യ​ക​ട​ത്ത് ! ബേ​പ്പൂ​രി​ല്‍ ക​ര്‍​ശ​ന പ​രി​ശോ​ധ​ന ; ക്ലി​യ​റ​ന്‍​സ് പ​രി​ശോ​ധ​നാസ​മ​യം വെ​ട്ടി​ച്ചു​രു​ക്കി

കോ​ഴി​ക്കോ​ട് : മു​ന​മ്പം മ​നു​ഷ്യ​ക്ക​ട​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ ബേ​പ്പൂ​ര്‍ തു​റ​മു​ഖ​ത്ത് സു​ര​ക്ഷ വ​ര്‍​ധി​പ്പി​ച്ചു. തു​റ​മു​ഖ​ത്തു നി​ന്നും യാ​ത്ര​തി​രി​ക്കു​ന്ന​വ​രെ ക​ര്‍​ശ​ന​മാ​യ പ​രി​ശോ​ധ​ന​യ്ക്കു ശേ​ഷ​മാ​ണ് ക​ട​ത്തി​വി​ടു​ന്ന​ത്. സാ​ധാ​ര​ണ​യാ​യി യാ​ത്ര​ക്കാ​രു​ടെ വി​വ​ര​ങ്ങ​ള്‍ എ​മി​ഗ്രേ​ഷ​ന്‍ വി​ഭാ​ഗം പോ​ര്‍​ട്ട് അ​ധി​കൃ​ത​ര്‍​ക്ക് കൈ​മാ​റു​ക​യും പോ​ര്‍​ട്ട് ക്ലി​യ​റ​ന്‍​സ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ശേ​ഷം യാ​ത്ര അ​നു​വ​ദി​ക്കു​ക​യു​മാ​ണ് ചെ​യ്യു​ന്ന​ത്. മു​ന​മ്പം മ​നു​ഷ്യ​ക​ട​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ ക്ലി​യ​റ​ന്‍​സ് പ​രി​ശോ​ധ​നാ സ​മ​യം ഇ​പ്പോ​ള്‍ വെ​ട്ടി​ച്ചു​രു​ക്കി​യി​ട്ടു​ണ്ട്. ഉ​രു മാ​ര്‍​ഗം യാ​ത്ര​പോ​വു​ന്ന​വ​രു​ടെ ക്ലി​യ​റ​ന്‍​സ് പ​രി​ശോ​ധ​ന സ​മ​യ​ത്തി​ലാ​ണ് മാ​റ്റം​വ​രു​ത്തി​യ​ത്. രാ​വി​ലെ എ​ട്ടി​നും വൈ​കി​ട്ടും ആ​റി​നും ഇ​ട​യി​ല്‍ മാ​ത്ര​മേ ഇ​നി ക്ലി​യ​റ​ന്‍​സ് പ​രി​ശോ​ധ​ന ന​ട​ത്തു​ക​യു​ള്ളൂ​വെ​ന്നും മാ​റ്റം ക​ഴി​ഞ്ഞ ദി​വ​സം മു​ത​ല്‍ ന​ട​പ്പി​ലാ​ക്കി​യ​താ​യും പോ​ര്‍​ട്ട് ഓ​ഫീ​സ​ര്‍ അ​ശ്വി​ന്‍​പ്ര​താ​പ് “രാ​ഷ്ട്ര ദീ​പി​ക’​യോ​ട് പ​റ​ഞ്ഞു. നേ​ര​ത്തെ അ​തി​രാ​വി​ലെ​യും ക്ലി​യ​റ​ന്‍​സ് പ​രി​ശോ​ധ​ന ന​ട​ത്താ​റു​ണ്ടാ​യി​രു​ന്നു. ദി​വ​സേ​ന അ​ഞ്ച് യാ​ത്രാ​യാ​ന​ങ്ങ​ള്‍ വ​രെ ബേ​പ്പൂ​ര്‍ തു​റ​മു​ഖ​ത്ത് നി​ന്ന് യാ​ത്ര പു​റ​പ്പെ​ടു​ന്നു​ണ്ട്. യാ​ത്ര​ക്കാ​രു​ടെ എ​ല്ലാ​രേ​ഖ​ക​ളും വി​ശ​ദ​മാ​യി പ​രി​ശോ​ധി​ച്ചു​റ​പ്പാ​ക്കി​യ ശേ​ഷ​മാ​ണ് അ​യ​യ്ക്കു​ന്ന​ത്. ഇ​നി​യും പ​രി​ശോ​ധ​ന ക​ര്‍​ശ​ന​മാ​ക്കാ​നാ​ണ്…

Read More

കോ​ള​ജി​ൽ അ​തി​ഥി​യാ​യി എ​ത്തി​യ ന​ട​നെ പ്രി​ൻ​സി​പ്പ​ൽ സ്റ്റേ​ജി​ൽ​നി​ന്ന് ഇ​റ​ക്കി വി​ട്ടു;  മലപ്പുറത്ത് നടന്ന സംഭവത്തിന്‍റെ വീഡിയോ

മ​ല​പ്പു​റം: കോ​ള​ജ് ഡേ ​ആ​ഘോ​ഷ​ത്തി​ൽ അ​തി​ഥി​യാ​യി എ​ത്തി​യ യു​വ​ന​ട​നെ പ്രി​ൻ​സി​പ്പ​ൽ സ്റ്റേ​ജി​ൽ​നി​ന്ന് ഇ​റ​ക്കി വി​ട്ടു. ന​ട​നും അ​വ​താ​ര​ക​നു​മാ​യ ഡെ​യ്ൻ ഡേ​വീ​സി​നാ​ണ് വ​ലി​യ​പ​റ​ന്പ് ബ്ലോ​സം ആ​ർ​ട്സ് ആ​ന്‍റ് സ​യ​ൻ​സ് കോ​ള​ജ് പ്രി​ൻ​സി​പ്പ​ലി​ൽ​നി​ന്ന് ദു​ര​നു​ഭ​വം നേ​രി​ടേ​ണ്ടി വ​ന്ന​ത്. ഡ്ര​സ് കോ​ഡു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​ഷ​യ​ത്തി​ൽ പ്രി​ൻ​സി​പ്പ​ലും കു​ട്ടി​ക​ളും ത​മ്മി​ൽ അ​ഭി​പ്രാ​യ വ്യ​ത്യാ​സ​മു​ണ്ടാ​യി​രു​ന്നു. കോ​ള​ജ് പ​രി​പാ​ടി​ക​ൾ​ക്ക് വി​ദ്യാ​ർ​ഥി​ക​ൾ വ്യ​ത്യ​സ്ത നി​റ​ങ്ങ​ളി​ൽ വ​സ്ത്രം ധ​രി​ക്കാ​റു​ണ്ട്. ഇ​ത് പ്രി​ൻ​സി​പ്പ​ൽ വി​ല​ക്കി. എ​ന്നാ​ൽ കു​ട്ടി​ക​ൾ ഈ ​നി​ർ​ദേ​ശം അ​നു​സ​രി​ച്ചി​ല്ല. കോ​ള​ജി​ൽ എ​ത്തി​യ ന​ട​നെ, പ്രി​ൻ​സി​പ്പ​ലി​ന്‍റെ വാ​ക്ക് മ​റി​ക​ട​ന്ന് വി​ദ്യാ​ർ​ഥി​ക​ൾ വേ​ദി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും, വേ​ദി​യി​ൽ​നി​ന്ന് ഇ​റ​ങ്ങി​പ്പോ​കാ​ൻ ന​ട​നോ​ട് പ്രി​ൻ​സി​പ്പ​ൽ നി​ർ​ദേ​ശി​ക്കു​ക​യാ​യി​രു​ന്നു. സം​ഘ​ർ​ഷാ​വ​സ്ഥ ഉ​ട​ലെ​ടു​ത്ത​തോ​ടെ ന​ട​ൻ സം​ഭ​വ​സ്ഥ​ല​ത്തു​നി​ന്നു മ​ട​ങ്ങി.

Read More

റോ​ഡ​പ​ക​ടങ്ങൾ കുറയ്ക്കാൻ പോലീസിന്‍റെ സീ​റോ അ​വ​ര്‍ തു​ട​ങ്ങി; നി​യ​മം​ലം​ഘകര്‍ ഇ​നി ര​ണ്ടു​മ​ണി​ക്കൂ​ര്‍ ക്ലാ​സി​ല്‍

കോ​ഴി​ക്കോ​ട്: റോ​ഡ​പ​ക​ട​ങ്ങ​ള്‍ കു​റ​യ്ക്കാ​ന്‍ സി​റ്റി പോ​ലീ​സി​ന്റെ സീ​റോ അ​വ​ര്‍ കാ​മ്പ​യി​ന് ഇ​ന്ന് തു​ട​ക്കം. ന​ഗ​ര​പ​രി​ധി​യി​ല്‍ ട്രാ​ഫി​ക് നി​യ​മ​ലം​ഘ​ന​ങ്ങ​ള്‍ കാ​ര​ണ​മു​ള്ള അ​പ​ക​ട​ങ്ങ​ള്‍ വ​ര്‍​ധി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ര്‍ കെ.​സ​ഞ്ജ​യ്കു​മാ​ര്‍ ഗു​രു​ഡി​ന്റെ നി​ര്‍​ദേ​ശ​പ്ര​കാ​രം ഒ​രു​മ​ണി​ക്കൂ​ര്‍ സീ​റോ അ​വ​ര്‍ ന​ട​ത്താ​ന്‍ തീ​രു​മാ​നി​ച്ച​ത്. ട്രാ​ഫി​ക് നി​യ​മ​ങ്ങ​ള്‍ പാ​ലി​ക്കാ​ത്ത​വ​ര്‍​ക്കെ​തി​രേ ക​ര്‍​ശ​ന ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തി​നു പ​ക​രം നി​യ​മ​ങ്ങ​ള്‍ പാ​ലി​ക്കു​ന്ന​തി​ന് പൊ​തു​ജ​ന​ങ്ങ​ളെ ബോ​ധ​വാ​ന്‍​മാ​രാ​ക്കു​ക എ​ന്ന​താ​ണ് സീ​റോ അ​വ​റി​ന്റെ ല​ക്ഷ്യം. ഓ​രോ ദി​വ​സ​വും ഓ​രോ​രോ സ​മ​യ​ങ്ങ​ളി​ലാ​യാ​ണ് സീ​റോ അ​വ​ര്‍ ന​ട​ത്തു​ക. ഈ ​സ​മ​യ​ങ്ങ​ളി​ല്‍ നി​യ​മം ലം​ഘി​ക്കു​ന്ന​വ​രി​ല്‍ നി​ന്ന് പി​ഴ​ഈ​ടാ​ക്കി​ല്ല. പ​ക​രം ബോ​ധ​വ​ത്ക​ര​ണ ക്ലാ​സ് ന​ല്‍​കും. ര​ണ്ടു​മ​ണി​ക്കൂ​റാ​ണ് ക്ലാ​സ്. സി​റ്റി ട്രാ​ഫി​ക് പോ​ലീ​സു​ദ്യോ​ഗ​സ്ഥ​ര്‍ ക്ലാ​സു​ക​ള്‍ ന​യി​ക്കും. നി​യ​മം ലം​ഘി​ക്കു​ന്ന​വ​രെ ക്ലാ​സു​ക​ളി​ല്‍ എ​ത്തേ​ണ്ട ദി​വ​സം പോ​ലീ​സ് അ​റി​യി​ക്കും. സീ​റോ അ​വ​റി​നി​ടെ വാ​ഹ​ന​ത്തി​ന്റെ രേ​ഖ​ക​ളും പ​രി​ശോ​ധി​ക്കി​ല്ല. ലോ​ക്ക​ല്‍​സ്‌​റ്റേ​ഷ​നു​ക​ളി​ല്‍ നി​ന്നും ട്രാ​ഫി​ക് പോ​ലീ​സി​ല്‍ നി​ന്നും 40-50 അം​ഗ​ങ്ങ​ളു​ടെ സ്‌​ക്വാ​ഡു​ക​ളാ​യാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തു​ക. ക​മ്മീ​ഷ​ണ​ര്‍,…

Read More