വടകര: ഉപയോഗശേഷമുള്ള ഭക്ഷ്യ എണ്ണ (വേസ്റ്റ് കുക്കിംങ് ഓയിൽ) ഉത്തമ സാന്പത്തിക സ്രോതസാക്കി മാറ്റുന്ന വിദ്യയുമായി പ്ലസ് വണ്‍ വിദ്യാർഥിനികൾ. ഈ വർഷത്തെ ദേശീയ ബാലശാസ്ത്ര കോണ്‍ഗ്രസിന്റെ ഭാഗമായി മേമുണ്ട ഹയർ സെക്കൻഡറി സ്കൂളിലെ നസ്ല ഷെറിൻ, നന്ദന മോഹൻ എന്നിവരാണ് ഇത്തരമൊരു നൂതന ആശയവുമായി മുന്നോട്ടു വന്നിരിക്കുന്നത്. ’ഒരു തവണ ഉപയോഗിച്ച ഭക്ഷ്യ എണ്ണ എങ്ങനെ സാന്പത്തിക സ്രോതസാക്കാം’ എന്ന ഇവരുടെ പ്രൊജക്ട് പ്രാദേശികസാന്പത്തിക വികസനത്തിലേക്കുള്ള വഴി തുറക്കുന്നു. കോഴിക്കോട് നടന്ന ജില്ലാ ബാലശാസ്ത്ര കോണ്‍ഗ്രസിൽ കൂടുതൽ പോയിന്റ് നേടി സംസ്ഥാന ബാലശാസ്ത്ര കോണ്‍ഗ്രസിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിരിക്കുകയാണ് ഇവരുടെ പ്രൊജക്ട്. അടുത്ത ആഴ്ച തിരുവനന്തപുരത്താണ് അവതരണം. ഒരു തവണ ഉപയോഗിച്ച ഭക്ഷ്യഎണ്ണ പാചകാവശ്യത്തിന് വീണ്ടും ഉപയോഗിക്കാതെ മറ്റു മേഖലകളിൽ എങ്ങനെ ലാഭകരമായി വിനിയോഗിക്കാം എന്ന അന്വേഷണമാണ് ഇവരെ ഈ പ്രൊജക്ടിലേക്ക് എത്തിച്ചത്. ഉപയോഗിച്ച ഭക്ഷ്യ എണ്ണയിൽ നിന്ന്…
Read MoreCategory: Kozhikode
കാര്‍ തട്ടിയെടുത്ത് കവര്‍ച്ചാശ്രമം; പിന്നില്‍ തീവ്രവാദ ബന്ധമെന്ന് ഇന്റലിജൻസ്; തടിയന്റവിട നസീറിന്റെ സഹോദരന് പങ്കെന്ന് സൂചന; കവര്‍ച്ച നടത്തുന്നത് തീവ്രവാദ പ്രവര്‍ത്തനത്തിനുള്ള ഫണ്ടിന് വേണ്ടിയെന്നും സംശയം
കോഴിക്കോട്: ഗള്‍ഫില്‍ നിന്ന് നാട്ടിലെത്തിയ യുവാവിനെയും സുഹൃത്തുക്കളേയും ഇന്നോവകാറിലെത്തി ആക്രമിച്ച സംഭവത്തിന് പിന്നില്‍ തീവ്രവാദബന്ധമെന്ന് സൂചന.ബംഗളൂരു സ്ഫോടന കേസ് കാശ്മീര്‍ റിക്രൂട്ട്മെന്റ് കേസ് തുടങ്ങി നിരവധി തീവ്രവാദ കേസുകളില്‍ പങ്കുള്ള തടിയന്റവിട നസീറിന്റെ സഹരോദരന്‍ സംഭവത്തില്‍ പങ്കുണ്ടെന്നാണ് പോലീസ് സംശയിക്കുന്നത്. ഇതുസംബന്ധിച്ച് ഇന്റലിജൻസ് റിപ്പോർട്ട് നൽകിയതായി അറിയുന്നു.നസീറിന്റെ ഈ സഹോദരൻ കോഴിക്കോട് മെഡിക്കല്‍കോളജ് സ്റ്റേഷന് പരിധിയിലുള്ള ലോഡ്ജില്‍ താമസിച്ചിരുന്നു. ഇയാളെ കഴിഞ്ഞ ദിവസം തൃശൂര്‍ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. തൃശൂര്‍ കേന്ദ്രീകരിച്ച് നടത്തിയ കവര്‍ച്ചയുമായി ബന്ധപ്പെട്ടുള്ള അന്വേഷണത്തിലാണ് ഇയാളെ കോഴിക്കോട് നിന്ന് പിടികൂടിയത്. അതേസമയം തീവ്രവാദ കേസുകളുടെ നടത്തിപ്പിനും മറ്റും ഫണ്ട് കണ്ടെത്തുന്നതിന് കവര്‍ച്ച നടത്താനുള്ള സാധ്യതയുണ്ടെന്ന് വര്‍ഷങ്ങള്‍ക്കു മുമ്പ് സംസ്ഥാന രഹസ്യാന്വേഷണ വിഭാഗം ആഭ്യന്തരവകുപ്പിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. ഇത് സാധൂകരിക്കും വിധത്തിലാണിപ്പോള്‍ കവര്‍ച്ചാക്കേസില്‍ നസീറിന്റെ സഹോദരനിലേക്ക് സംശയം നീളുന്നത്. ഇയാൾ സമാന കേസുകളിൽ പ്രതിയായിട്ടുണ്ടെന്നാണ് പോലീസ് നൽകുന്ന…
Read Moreചിത്തിര ആട്ടവിളക്കിന് ഇന്റലിജന്‍സും മലകയറും; വടക്കന്‍ ജില്ലകളില്‍നിന്ന് 10 പേരെ ചുമതലപ്പെടുത്തി ; ഓരോ ജില്ലകളില്‍ നിന്ന് രണ്ടുപേരെ വിന്യസിപ്പിക്കാന്‍ നീക്കം
സ്വന്തം ലേഖകന്‍ കോഴിക്കോട്: ശബരിമലയിലെ ചിത്തര ആട്ടവിളക്ക് ഉത്സവത്തിന് ഇന്റലിജന്‍സും മലകയറുന്നു. ഓരോ യൂണിറ്റില്‍ നിന്നും രണ്ടുപേരെ വീതം ശബരിമല, പമ്പ ഡ്യൂട്ടിക്കായി അയയ്ക്കണമെന്നാണ് സംസ്ഥാന രഹസ്യാന്വേഷണ വിഭാഗം ആസ്ഥാനത്ത്നിന്ന് റേഞ്ചുകളിലേക്ക് നിര്‍ദേശം നല്‍കിയിട്ടുള്ളത്. ഇതനുസരിച്ച് ഉത്തരമേഖലയുടെ കീഴിലുള്ള കാസര്‍ഗോഡ്, കണ്ണൂര്‍ , വയനാട്, കോഴിക്കോട് സിറ്റി, കോഴിക്കോട് റൂറല്‍ എന്നീ യൂണിറ്റുകളില്‍ നിന്നുമാത്രം 10 പേരെയാണ് അയയ്ക്കുന്നത്. മലപ്പുറം, പാലക്കാട്, തൃശൂര്‍ സിറ്റി, തൃശൂര്‍ റൂറല്‍ എന്നിവിടങ്ങളില്‍ നിന്നും ദക്ഷിണമേഖലയില്‍ നിന്നും കൊച്ചി സിറ്റി, എറണാകുളം റൂറല്‍, ഇടുക്കി, കോട്ടയം, ആലപ്പുഴ, തിരുവനന്തപുരം, തിരുവനന്തപുരം റൂറല്‍ , കൊല്ലം സിറ്റി, കൊല്ലം റൂറല്‍ എന്നിവിടങ്ങളില്‍ നിന്നും രണ്ടുപേരെവീതം ഡ്യൂട്ടിക്കായി ശബരിമലയിലും പമ്പയിലും വിന്യസിപ്പിക്കാനാണ് തീരുമാനം. സാധാരണ മണ്ഡല -മകരവിളക്ക് കാലയളവിലാണ് ശബരിമലയുമായി ബന്ധപ്പെട്ട് ഇത്രയും സേനാംഗങ്ങളെ വിന്യസിപ്പിക്കാറുള്ളത്. പോലീസ് ചരിത്രത്തിലാദ്യമായാണ് ചിത്തിര ആട്ടവിളക്കിന് ഇത്രയും സേനാംഗങ്ങളെ…
Read Moreമിച്ചഭൂമി വിവാദം: എംഎൽഎയുടെ രാജിയാവശ്യപ്പെട്ട് മുസ്ലിം ലീഗ് സമരം ശക്തമാക്കുന്നു
മുക്കം: മിച്ചഭൂമി വിവാദവുമായി ബന്ധപ്പെട്ട് തിരുവമ്പാടി എംഎൽഎ ജോർജ് എം തോമസ് രാജി വെക്കണമെന്നാവശ്യപ്പെട്ട് മുസ്ലിം ലീഗ് സമരം ശക്തമാക്കുന്നു.നാളെ മുക്കത്ത് ജനരോഷമെന്ന പേരിൽ പ്രതിഷേധസംഗമവും റാലിയും നടത്തുമെന്ന് മുസ്ലിം ലീഗ് നേതാക്കൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസി.സി.മോയിൽ കുട്ടി, പാറക്കൽ അബ്ദുല്ല എംഎൽഎ, സി.പി. ചെറിയ മുഹമ്മദ്, സി.കെ.കാസിം തുടങ്ങിയവർ ചടങ്ങിൽ സംബന്ധിക്കും. മലയോര മേഖലയിൽ സിപിഎം നേതൃത്വത്തിൽ ഒരു മാഫിയ സംസ്കാരം വളർത്തി കൊണ്ടു വരികയാണന്നും ഇതിന് തുടക്കത്തിലെ തടയിട്ടിട്ടില്ലങ്കിൽ വലിയ വില നൽകേണ്ടി വരുമെന്നും ലീഗ് നേതാക്കൾ പറഞ്ഞു. മിച്ചഭൂമി വിഷയത്തിൽ തെളിവ് സഹിതം മാധ്യമങ്ങൾ വാർത്ത പുറത്ത് വിട്ടിട്ടും സിപിഎമ്മോ എംഎൽഎ യോ അതിനെതിരെ ഒരക്ഷരം പറഞ്ഞിട്ടില്ല. ഇഎംഎസ് സഹകരണ ആശുപത്രിക്കായി എല്ലാ മാനദണ്ഡങ്ങളും ലംഘിച്ച് ഇലക്ട്രിക് ബ്ലാസ്റ്റിംഗ് അടക്കം നടത്തുകയാണ്. യാതൊരു അനുമതിയുമില്ലാതെയാണ് ഇത്.…
Read Moreആയുധങ്ങള്‍ പറയുന്നു, പോലീസ് വീരകഥകള്‍..; ബ്രിട്ടീഷ് ഭരണ കാലത്തുള്ള മസ്ക്കത്ത്തോക്കുകള് മുതല്‍ റഷ്യന്‍നിര്‍മിത എകെ 47 തോക്കുകള്‍ വരെ…
കോഴിക്കോട് : കേരള പോലീസിനെ വാനോളം ഉയര്‍ത്തിയ വീരചരിത കഥകളുമായി ‘ആയുധങ്ങളുടെ’ പ്രദർശനം . കേരളപ്പിറവി ദിനത്തിന്റെ ഭാഗമായി കോഴിക്കോട് സിറ്റി പോലീസാണ് ക്രമസമാധാനരംഗത്തും കേസന്വേഷണങ്ങളിലും പോലീസിന് കരുത്തേകുന്ന ആയുധങ്ങളും മറ്റു ഘടകങ്ങളേയും പൊതുജനങ്ങളെ പരിചയപ്പെടുത്തിയത്. ബ്രിട്ടീഷ് ഭരണ കാലത്തുള്ള മസ്ക്കത്ത്തോക്കുകള് മുതല്‍ റഷ്യന്‍നിര്‍മിത എകെ 47 തോക്കുകള്‍ വരെ ഉപയോഗിച്ചുവന്ന പോലീസിന്റെ വീര്യം തുറന്നുകാണിക്കുന്നതാണ് പോലീസ് ഡോർമറ്ററിയിൽ സംഘടിപ്പിച്ച പ്രദര്‍ശനം . ബോംബുകള്‍ നിര്‍വീര്യമാക്കുന്നതിനുള്ള ആധുനിക സാങ്കേതിക വിദ്യകളും ലഹരിവസ്തുക്കളും സ്ഫോടകവസ്തുക്കളും എളുപ്പം ശ്വസിച്ചറിയുന്ന ഡോഗ്സ്ക്വാഡിലെ ശ്വാന വീരന്മാരും പ്രദര്‍ശനത്തിലെ ശ്രദ്ധേയഘടകങ്ങളായി. സംഘടിതഅക്രമകാരികളെ നേരിടുന്നതിനായി ഏഴുവര്‍ഷം മുമ്പ് സേനയിലെത്തിയ മള്‍ട്ടി ബയറല് ലോഞ്ചറും പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. സാധാരണയായി ജനക്കൂട്ടത്തെ പിരിച്ചുവിടാനായി ഷെല്ലുകള്‍ ഉപയോഗിക്കുന്ന ഗ്യാസ് ഗണ്ണുകളുടെ മറ്റൊരു രൂപമാണ് എംബിസി എന്ന മള്‍ട്ടി ബയറല് ലോഞ്ചര്‍. വജ്രപോലുള്ള പോലീസ് വാഹനങ്ങളില്‍ ഘടിപ്പിക്കുന്നതാണിത്. ഗ്യാസ് ഗണ്ണുകള്‍ പോലെ കൈയിലെടുത്ത്…
Read Moreഅമ്പതാം വയസിൽ സിനിമയിലേക്കുള്ള ക്ഷണം നാടകനടൻ അശോകന് വൈകിയെത്തിയ അംഗീകാരം
നാദാപുരം: കേരളത്തിലെ ഒട്ടു മിക്ക പ്രൊഫഷണൽ നാടക ട്രൂപ്പുകളിലും പങ്കാളിയായി സംസ്ഥാനത്തങ്ങോളമിങ്ങോളം നാടകങ്ങൾ അവതരിപ്പിച്ചിട്ടുള്ള നാടക നടൻ വളയം അശോകന് മലയാള സിനിമയിലേക്കുള്ള ക്ഷണം വൈകിയെത്തിയ അംഗീകാരം. അമച്വർ നാടക രംഗത്ത് ഒന്നര പതിറ്റാണ്ട് പിന്നിടുന്ന ഈ കലാകാരന് സിനിമയിൽ നിരവധി അവസരങ്ങളാണ് ഇപ്പോൾ ലഭിച്ചിരിക്കുന്നത്. ഷാനു സമദ് രചനയും സംവിധാനവും നിർവഹിക്കുന്ന ബെൽസി പ്രൊഡക്ഷൻസിന്റെ മൊഹബ്ബത്തിൻ കുഞ്ഞബ്ദുളള, പ്രിയനന്ദൻ സംവിധാനംനിർവഹിക്കുന്ന സൈലൻസർ എന്നീ സിനിമകളിൽ നല്ല വേഷങ്ങളാണ് അശോകന് ലഭിച്ചിരിക്കുന്നത്. രണ്ടു സിനിമകളുടെയും ചിത്രീകരണം പൂർത്തിയായി. കെ.ടി. മുഹമ്മദ് സംവിധാനം ചെയ്ത കോഴിക്കോട് കലിംഗ തിയേറ്റേഴ്സിന്റെ അച്ഛനും ബാപ്പയും എന്ന നാടകത്തിലൂടെയാണ് പ്രൊഫഷണൽ നാടാകെ രംഗത്ത് അരങ്ങേറ്റം കുറിച്ചത്. ഇപ്പോൾ രജപുത്ര തീയേറ്റേഴ്സിന്റെ പകിട എന്ന നാടകമാണ് ചെയ്തു കൊണ്ടിരിക്കുന്നത്. സ്കൂൾ വിദ്യാഭ്യാസത്തിന് ശേഷം മിമിക്രി, മോണോ ആക്ട് പരിപാടികളുമായിവിവിധ ജില്ലകളിൽ സഞ്ചരിക്കുന്നതിനിടയിലാണ് പതിനഞ്ചു വർഷങ്ങൾക്ക്…
Read Moreപുളിക്കലിൽ ജ്വല്ലറിയുടെ ചുമർ കുത്തിപ്പൊളിച്ച് വൻ മോഷണം; 15 വർഷം മുമ്പും ഇതേ ജ്വല്ലറിയിൽ മോഷണം നടന്നിരുന്നതായി പോലീസ്
കൊണ്ടോട്ടി: കൊണ്ടോട്ടി പുളിക്കൽ അങ്ങാടിയിൽ ചുമരു കുത്തിത്തുറന്നു ജ്വല്ലറിയിൽ വൻ മോഷണം. പുളിക്കൽ സ്വദേശി മുസ്തഫയുടെ ഉടമസ്ഥതയിലുള്ള എസ്എം ജ്വല്ലറിയുടെ ചുമരു തുരുന്നാണ് മോഷണം നടത്തിയത്. സ്വർണവും വെള്ളി ആഭരണങ്ങളും നഷ്ടമായിട്ടുണ്ട്. കടയിലെ സിസിടിവി കാമറകളടക്കം കാണാതായിട്ടുണ്ട്. ഇന്നു രാവിലെ കട തുറക്കാനെത്തിയപ്പോഴാണ് മോഷണ വിവരമറിഞ്ഞത്. കൊണ്ടോട്ടി പോലീസെത്തി അന്വേഷണം തുടങ്ങി. നാശനഷ്ടങ്ങൾ കണക്കാക്കുന്നതേയുള്ളൂ. 15 വർഷം മുന്‍പും ഇതേ ജ്വല്ലറിയിൽ മോഷണം നടന്നിട്ടുണ്ട്.
Read Moreവയനാട് മെഡിക്കൽ കോളജ് നിർമാണം ; ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ അഭിപ്രായം അറിഞ്ഞതിനുശേഷം
കൽപ്പറ്റ: കോട്ടത്തറ വില്ലേജിലെ മുരണിക്കരയിൽ ചന്ദ്രപ്രഭ ചാരിറ്റബിൾ ട്രസ്റ്റ് സൗജന്യമായി നൽകിയ 50 ഏക്കർ ഭൂമിയിൽ എം.കെ. ജിനചന്ദ്രൻ സ്മാരക വയനാട് ഗവ.മെഡിക്കൽ കോളജ് നിർമാണം ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ അഭിപ്രായം അറിഞ്ഞതിനുശേഷം ആരംഭിച്ചാൽ മതിയെന്നു തീരുമാനം. ഇന്നലെ തിരുവനന്തപുരത്തു ആരോഗ്യവകുപ്പുമന്ത്രിയുടെ സാന്നിധ്യത്തിൽ ചേർന്ന ഉന്നതതല യോഗത്തിലാണ് നിർമാണ വിഷയത്തിൽ ജിഎസ്ഐയുടെ അഭിപ്രായം തേടാൻ തീരുമാനമായത്. ആരോഗ്യവകുപ്പ് ഡയറക്ടർ, കൽപ്പറ്റ എംഎൽഎ സി.കെ. ശശീന്ദ്രൻ, ജില്ലയിൽനിന്നുള്ള ഉദ്യോഗസ്ഥർ, ഇൻകെൽ പ്രതിനിധികൾ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു. മെഡിക്കൽ കോളജിനായി ഒന്‍പതു നിലയിലുള്ള കെട്ടിടത്തിന്റെ പ്ലാനാണ് ഇൻകെൽ(ഇൻഫ്രാസ്ട്രക്ചകർ കേരള ലിമിറ്റഡ്) തയാറാക്കി സർക്കാരിനു സമർപ്പിച്ചിരുന്നത്. എന്നാൽ മുരണിക്കരയിലെ മെഡിക്കൽ കോളജ് ഭൂമിയിൽ മൂന്നു നിലയിൽ കൂടുതൽ ഉയരമുള്ള കെട്ടിടം പണിയാൻ ഇപ്പോൾ അനുവാദമില്ല. പ്രളയാന്തരം ഏർപ്പെടുത്തിയ നിർമാണ നിയന്ത്രണങ്ങളാണ് മെഡിക്കൽ കോളജ് ഭൂമിയിലും ബാധകമായത്. ഇൻകെൽ പ്ലാൻ അനുസരിച്ച്…
Read Moreപേപ്പർ വിലവർധനവും ഫ്ലക്സ് നിയന്ത്രണവും; അച്ചടി വ്യവസായം കനത്ത പ്രതിസന്ധിയിൽ
മുക്കം: ക്രമാതീതമായി പേപ്പർ വില ഉയരുന്നതിന് പുറമേ ഹൈക്കോടതിയുടെ നിർദേശ പ്രകാരം സർക്കാർ പരസ്യ ബോർഡുകൾക്ക് കൂടി നിയന്ത്രണം ഏർപ്പെടുത്തിയതോടെ അച്ചടി വ്യവസായം നീങ്ങുന്നത് കടുത്ത പ്രതിസന്ധിയിലേക്ക്. പേപ്പർ, മഷി അടക്കമുള്ള അച്ചടി സാമഗ്രികൾക്ക് കഴിഞ്ഞ ഒരു വർഷത്തിനിടെ 15 മുതൽ 40 ശതമാനം വരെയാണ് വില കൂടിയതെന്ന് ഈ രംഗത്തുള്ളവർ ചൂണ്ടിക്കാട്ടുന്നു. കേരളത്തിലുണ്ടായ വലിയ പ്രളയത്തിനു ശേഷം മന്ദഗതിയിലായ സാമ്പത്തികനില ഏറ്റവും കൂടുതൽ ബാധിച്ച മേഖലകളിലൊന്നാണ് അച്ചടി വ്യവസായം. പ്രളയശേഷം രാഷ്ട്രീയ, മത, സാമൂഹിക, സാംസ്കാരിക സംഘടനകളെല്ലാം പരിപാടികൾ വെട്ടിക്കുറച്ചതോടെ പ്രതിസന്ധിയിലായ അച്ചടി വ്യവസായത്തിന് കനത്ത തിരിച്ചടിയാണ് ഹൈക്കോടതി ഏർപ്പെടുത്തിയ പരസ്യബോർഡ് നിയന്ത്രണത്തിലൂടെ ഏറ്റിരിക്കുന്നത്. ഫ്ലക്സ് ബോർഡുകൾ, ബാനറുകൾ, ഹോർഡിങുകൾ, കൊടികൾ എന്നിവ പൊതുസ്ഥലങ്ങളിൽ സ്ഥാപിക്കുന്നതിന് നിയന്ത്രണങ്ങൾ വന്നതോടെ 60 മുതൽ 70 ശതമാനം വരെ ഇടിവാണ് ഈ മേഖലയിൽ ഉണ്ടായിരിക്കുന്നത്. പേപ്പർ വില വർധിച്ചതിനാൽ…
Read Moreസിബിസിഐഡി ഇനി ഓര്മ; ക്രൈംബ്രാഞ്ച് പുന:സംഘടിപ്പിച്ചു ; പുന:സംഘടന ഇന്ന് മുതല്‍
സ്വന്തംലേഖകന്‍ കോഴിക്കോട് : കേരള പോലീസിന്റെ മുഖമുദ്രയായിരുന്ന ക്രൈംബ്രാഞ്ച് സിബിസിഐഡി വിഭാഗം ഇനി ഓര്മ. കുറ്റകൃത്യങ്ങളുടെ സ്വഭാവത്തിന്റെ അടിസ്ഥാനത്തില്‍ വിഭജിച്ചിരുന്ന ക്രൈംബ്രാഞ്ചിനെ റവന്യൂ ജില്ലാ അടിസ്ഥാനത്തില്‍ എസ്പിമാര്ക്ക് ചുമതല നല്കി പുനഃസംഘടിപ്പിച്ചു. ഇന്നു മുതല്‍ സിബിസിഐഡി വിഭാഗം എന്നറിയപ്പെട്ടിരുന്നത് ക്രൈംബ്രാഞ്ച് എന്ന് മാത്രമായി ചുരങ്ങും. കുറ്റകൃത്യങ്ങളുടെ സ്വഭാവമനുസരിച്ച് സാമ്പത്തിക കുറ്റാന്വേഷണം വിഭാഗം (ഇഒഡബ്യു), ഹര്‍ട്ട് ആന്‍ഡ് ഹോമിസൈഡ് വിഭാഗം (മാരകമായി മുറിവേല്‍പ്പിക്കലും കൊലപാതകവുമുള്‍പ്പെടെയുള്ള കേസുകള്‍ -എച്ച്എച്ച്ഡബ്ല്യു), സംഘടിത കുറ്റാന്വേഷണ വിഭാഗം (ഒസിഡബ്ല്യു) എന്നീ മൂന്നുവിഭാഗങ്ങളും ഇന്നു മുതല്‍ ഇല്ലാതായി. പകരം ഒരു എസ്പിയുടെ കീഴില്‍ ഓരോ ജില്ലയിലേയും മുഴുവന്‍ കേസുകളും വിഭജിക്കാതെ തന്നെ അന്വേഷിക്കും. അതേസമയം, പുന:സംഘടിപ്പിച്ചെങ്കിലും കൊല്ലം എസ്പിക്ക് പത്തനംതിട്ട ജില്ലയുടെ കൂടി ചുമതലയുണ്ട്. കോഴിക്കോട് എസ്പിക്ക് വയനാടിന്റേയും കണ്ണൂര്‍ എസ്പിക്ക് കാസര്‍ഗോഡിന്റേയും ചുതമല കൂടിയുണ്ട്. മറ്റു ജില്ലകളിലെല്ലാം അതത് എസ്പിമാരുടെ കീഴില്‍ തന്നെ അന്വേഷണം…
Read More