പു​ളി​ക്ക​ലി​ൽ ജ്വ​ല്ല​റി​യുടെ ചു​മ​ർ കു​ത്തിപ്പൊളിച്ച് ​വ​ൻ മോ​ഷ​ണം; 15 വ​ർ​ഷം മുമ്പും ഇ​തേ ജ്വ​ല്ല​റി​യി​ൽ മോ​ഷ​ണം നടന്നിരുന്നതായി പോലീസ്

കൊ​ണ്ടോ​ട്ടി: കൊ​ണ്ടോ​ട്ടി പു​ളി​ക്ക​ൽ അ​ങ്ങാ​ടി​യി​ൽ ചു​മ​രു കു​ത്തി​ത്തു​റ​ന്നു ജ്വ​ല്ല​റി​യി​ൽ വ​ൻ മോ​ഷ​ണം. പു​ളി​ക്ക​ൽ സ്വ​ദേ​ശി മു​സ്ത​ഫ​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള എ​സ്എം ജ്വ​ല്ല​റി​യു​ടെ ചു​മ​രു തു​രു​ന്നാ​ണ് മോ​ഷ​ണം ന​ട​ത്തി​യ​ത്. സ്വ​ർ​ണ​വും വെ​ള്ളി ആ​ഭ​ര​ണ​ങ്ങ​ളും ന​ഷ്ട​മാ​യി​ട്ടു​ണ്ട്. ക​ട​യി​ലെ സി​സി​ടി​വി കാ​മ​റ​ക​ള​ട​ക്കം കാ​ണാ​താ​യി​ട്ടു​ണ്ട്.

ഇ​ന്നു രാ​വി​ലെ ക​ട തു​റ​ക്കാ​നെ​ത്തി​യ​പ്പോ​ഴാ​ണ് മോ​ഷ​ണ വി​വ​ര​മ​റി​ഞ്ഞ​ത്. കൊ​ണ്ടോ​ട്ടി പോ​ലീ​സെ​ത്തി അ​ന്വേ​ഷ​ണം തു​ട​ങ്ങി. നാ​ശ​ന​ഷ്ട​ങ്ങ​ൾ ക​ണ​ക്കാ​ക്കു​ന്ന​തേ​യു​ള്ളൂ. 15 വ​ർ​ഷം മു​ന്പും ഇ​തേ ജ്വ​ല്ല​റി​യി​ൽ മോ​ഷ​ണം ന​ട​ന്നി​ട്ടു​ണ്ട്.

Related posts