കോഴിക്കോട്: സ്പ്ലൈക്കോ സൂപ്പര്‍മാര്‍ക്കറ്റുകള്‍ വഴി പ്രളയബാധിതര്‍ക്ക് നല്കുന്ന സൗജന്യകിറ്റുകളില് നിന്നും എപിഎല്‍ വിഭാഗങ്ങളെ ഒഴിവാക്കിയതിനെതിരേ പ്രതിഷേധം ശക്തം. പ്രളയാനന്തരം വീടുകളില്‍ വെള്ളം കയറിയവര്ക്കുനല്കുന്ന സൗജന്യകിറ്റില്‍ വേര്‍തിരിവ് കാണിച്ചത് ശരിയായില്ലെന്ന ആക്ഷേപമാണ് ഉയരുന്നത്. അതേസമയം സര്‍ക്കാര്‍ അടിയന്തരധനസഹായമായ പതിനായിരം രൂപ ലഭിച്ചവര്‍ക്ക് സൗജന്യ കിറ്റ് നല്‍കുമെന്ന അറിയിപ്പ് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് നിരവധിപേരാണ് റേഷന്‍ കാര്‍ഡുകളുമായി വില്ലേജ് ഓഫീസുകളില്‍ എത്തുന്നത്. എന്നാല്‍ ഉത്തരവിലെ അവ്യക്തതമൂലം പലരും വില്ലേജ് ഓഫീസുകളില്‍ എത്തിയശേഷമാണ് എപിഎല്വിഭാഗങ്ങള്ക്ക് കിറ്റില്ലെന്ന് വിവരമറിയുന്നത്. എപിഎല്‍ വിഭാഗത്തില്‍പ്പെട്ടവരാണെങ്കിലും വിധവകളുടെപേരിലാണ് റേഷന്‍ കാര്‍ഡ് എങ്കില്‍ സൗജന്യകിറ്റ് ലഭിക്കും. ഇൗ രീതിയില്‍ പലകുടുംബങ്ങള്‍ക്കും കിറ്റ് ലഭിച്ചതും ആശയകുഴപ്പത്തിനിടയാക്കി. നവംബര്‍ -ഡിസംബര്‍ മാസങ്ങളിലെ ടോക്കണ്‍ വിതരണമാണ് ഇപ്പോള്‍ നടക്കുന്നത്. വില്ലേജ് ഓഫീസില്‍ നിന്നും ലഭിക്കുന്ന ടോക്കണ്‍ സ്പ്ലൈക്കോ ഔട്ട്ലെറ്റില് നല്കിയാല് 500 രൂപ വിലയുള്ള സൗജന്യ ഭക്ഷ്യ ധാന്യ കിറ്റുകള്‍ ലഭിക്കും. സൗജന്യ കിറ്റ്…
Read MoreCategory: Kozhikode
ആശങ്കകൾക്ക് വിരാമമിട്ട് ദുബായിലെ ചികിത്സ കഴിഞ്ഞ് പാരമ്പര്യ നെൽവിത്ത് കർഷകൻ ചെറുവയൽ രാമൻ നാട്ടിൽ തിരിച്ചെത്തി; സർക്കാർ സഹായിക്കുമെന്ന പ്രതീക്ഷയോടെ തറവാട്ടുവീട്ടിൽ
കൽപ്പറ്റ: ആശുപത്രി വാസത്തിനും ആശങ്കകൾക്കും വിരാമമിട്ട് ദുബായിലെ ചികിത്സ കഴിഞ്ഞ് പാരന്പര്യ നെൽവിത്ത് കർഷകൻ ചെറുവയൽ രാമൻ നാട്ടിൽ തിരിച്ചെത്തി. തിങ്കളാഴ്ച രാത്രിയോടെയാണ് ഇദ്ദേഹം വയനാട്ടിലെ മാനന്തവാടിക്കടുത്ത കമ്മന ചെറുവയൽ തറവാട്ടിലെത്തിയത്. ഒക്ടോബർ അഞ്ചിന് ദുബായിൽ ഒരു കൂട്ടം കൃഷി സ്നേഹികൾ സംഘടിപ്പിച്ച വയലും വീടും പരിപാടിയിൽ പങ്കെടുക്കാനായി കഴിഞ്ഞ മൂന്നിനാണ് രാമൻ ദുബായിലേക്ക് പോയത്. പരിപാടിക്ക് തൊട്ടു മുന്‍പാണ് ഗുരുതരമായ ഹൃദയാഘാതമുണ്ടായത്. ഉടൻ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. രണ്ടാഴ്ചത്തെ ആശുപത്രി വാസത്തിന് ശേഷം പ്രവാസി മലയാളികളോടൊപ്പം രണ്ടാഴ്ച വിശ്രമിച്ചു. പലരുടെയും സഹായത്താൽ പത്ത് ലക്ഷത്തിലധികം രൂപ ചെലവിൽ ചികിത്സ നടത്തിയാണ് ഗുരുതരാവസ്ഥയിലായിരുന്ന രാമേട്ടനെ ജീവിതത്തിലേക്ക് മടക്കി കൊണ്ടുവന്നത്. നാട്ടിലേക്കുള്ള മടക്കയാത്രക്ക് മുന്‍പ് വയലും വീടും പരിപാടിയിൽ പങ്കെടുത്ത് പ്രതിസന്ധിഘട്ടത്തിൽ സഹായികളായ സംഘാടകരോടും സുഹൃത്തുക്കളോടും രാമൻ നന്ദി അറിയിച്ചു. അഞ്ച് ഏക്കർ ഭൂമിയും അന്‍പതിലധികം പാരന്പര്യ…
Read Moreകുഞ്ഞനന്തന്റെ പരോൾ; ശിക്ഷ ലഭിച്ച് നാലുവർഷത്തിനിടെ 434 പരോൾ; സർക്കാർ നിലപാടിനെതിരേ ഹൈക്കോടതിയെ സമീപിക്കുമെന്ന് കെ.കെ.രമ
വടകര: ടി.പി ചന്ദ്രശേഖരൻ വധക്കേസിലെ പ്രതി കുഞ്ഞനന്തന് അനധികൃതമായി പരോൾ അനുവദിക്കുന്ന സർക്കാർ നിലപാടിനെതിരെ ഹൈക്കോടതിയെ സമീപിക്കുമെന്ന് ആർഎംപിഐ നേതാവ് കെ.കെ.രമ. മറ്റു കേസുകളിലെ പ്രതികൾക്കൊന്നും ലഭിക്കാത്ത പരിഗണനയാണ് ടി.പി കേസ് പ്രതികൾക്ക് പിണറായി സർക്കാർ നൽകുന്നത്. ശിക്ഷ ലഭിച്ച് നാലുവർഷത്തിനിടെ കുഞ്ഞനന്തന് 434 ദിവസമാണ് പരോൾ ലഭിച്ചിരിക്കുന്നത്. സർക്കാർ നിയമവ്യവസ്ഥയെ കാറ്റിൽപറത്തിയിരിക്കുകയാണ്. ഈ സർക്കാർ അധികാരമേറ്റശേഷം സാധാരണ ജനങ്ങൾക്കല്ല, കൊലക്കേസ് പ്രതികൾക്കാണ് ആനുകൂല്യങ്ങൾ ലഭിക്കുന്നത്. അനധികൃത പരോളിനെതിരെ അടുത്ത ദിവസംതന്നെ ഹൈക്കോടതിയെ സമീപിക്കാനാണ് ആലോചിക്കുന്നത്. സർക്കാർ നടത്തുന്ന നിയമലംഘനത്തിനെതിരെ നിയമപരമായി ഏതറ്റംവരെയും പോകുമെന്ന് രമ വ്യക്തമാക്കി.
Read Moreഇഎംഎസ് സഹകരണ ആശുപത്രിക്കായി അനധികൃത ഇലക്ട്രിക് ബ്ലാസ്റ്റിംഗ്; പ്രതിഷേധവുമായി നാട്ടുകാരും യുഡിഎഫും
മുക്കം: സിപിഎം നേതൃത്വത്തിൽ മുക്കം പാലത്തിനു സമീപം നിർമാണം പുരോഗമിക്കുന്ന ഇഎംഎസ് സഹകരണ ആശുപത്രിക്കായി നടക്കുന്ന നിർമ്മാണ പ്രവർത്തനങ്ങളിൽ പ്രതിഷേധവുമായി നാട്ടുകാരും യുഡിഎഫ് പ്രവർത്തകരും. മാസങ്ങളായി നടക്കുന്ന നിർമ്മാണ പ്രവൃത്തിക്കിടെ വൈദ്യുതി ഉപയോഗിച്ച് പാറ പൊട്ടിക്കാൻ തുടങ്ങിയതോടെയാണ് നാട്ടുകാർ പ്രതിഷേധവുമായെത്തിയത്. പഞ്ചായത്തിന്റെയോ ബന്ധപ്പെട്ട വകുപ്പുകളുടേയോ യാതൊരു അനുമതിയുമില്ലാതെയാണ് ഖനന പ്രവർത്തനങ്ങളെന്നാണ് നാട്ടുകാർ ആരോപിക്കുന്നത്. ഇത്രയും കാലം പരസ്യമായി നടന്നിരുന്ന നിർമാണം ഷീറ്റുപയോഗിച്ച് മറച്ചതോടെയാണ് നാട്ടുകാരിൽ സംശയമുയർന്നത്. പാറ പൊട്ടിക്കുന്നതിന്റെ പ്രകമ്പനം അനുഭവപ്പെട്ടതോടെ ഇന്നലെ നാട്ടുകാർ ജനപ്രതിനിധികളുടെയും യുഡിഎഫ് നേതാക്കളുടെയും നേതൃത്വത്തിൽ പരിശോധന നടത്തുകയായിരുന്നു. അനധികൃത ഖനനം നിർത്തിവയ്ക്കാൻ യുഡിഎഫ് നേതാക്കൾ ആവശ്യപ്പെട്ടു. ഗ്രാമ പഞ്ചായത്തംഗങ്ങളായ പി.പി. ഷിഹാബ്, സുഹറ കരു വോട്ട്, എൻ.കെ.അൻവർ യുഡിഎഫ് നേതാക്കളായ കെ. കോയ, എം.ടി. സൈദ് ഫസൽ, സത്യൻ മുണ്ടയിൽ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്.
Read Moreപ്രകൃതിവിരുദ്ധ ലൈംഗിക പീഡനം; മൂന്നാഴ്ചയ്ക്കുള്ളിൽ കൊണ്ടോട്ടി പോലീസ് രജിസ്റ്റർ ചെയ്തത് 31 പോക്സോ കേസുകൾ; പ്രതികൾക്കായി അന്വേഷണം ആരംഭിച്ചു
കൊണ്ടോട്ടി: പ്രായപൂർത്തിയാവാത്ത ആണ്‍കുട്ടികളെ പ്രകൃതിവിരുദ്ധ ലൈംഗിക പീഡനത്തിനിരയാക്കിയ കേസുകളിൽ ഒളിവിലുള്ള പ്രതികൾക്കായി പോലീസ് അന്വേഷണം ശക്തമാക്കി. കഴിഞ്ഞ മൂന്നാഴ്ചയ്ക്കിടെ 31 പോക്സോ കേസുകളാണ് കൊണ്ടോട്ടി പോലീസ് സ്റ്റേഷനിൽ രജിസ്റ്റർചെയ്തത്. കൊണ്ടോട്ടി സ്റ്റേഷൻ പരിധിക്ക് പുറത്തുനടന്ന ചൂഷണങ്ങൾ സംബന്ധിച്ച കേസ് അതത് സ്റ്റേഷനുകളിലേക്ക് മാറ്റിയിരിക്കുകയാണ്. 2012 മുതൽ കഴിഞ്ഞ സെപ്റ്റംബർ വരെ 31 പോക്സോ കേസുകളാണ് കൊണ്ടോട്ടി സ്റ്റേഷനിൽ രജിസ്റ്റർചെയ്തത്. എന്നാൽ ഒക്ടോബർ 10 മുതൽ കഴിഞ്ഞദിവസം വരെ മാത്രം 31 കേസുകളാണ് രജിസ്റ്റർചെയ്തത്. വിവിധ പരാതികളിലായി ഇതുവരെ അഞ്ചു പേരെയാണ് പോലീസ് അറസ്റ്റുചെയ്തത്. മുക്കം സ്വദേശിയായ അധ്യാപകൻ മോഹൻദാസ് (35), വള്ളുവന്പ്രം സ്വദേശി അലവി (51), കരുവാങ്കല്ല് സ്വദേശി മൊയ്തീൻകുട്ടി, ഒഴുകൂർ ഉള്ളാട്ടുതൊടി ഫാസിൽ ( 27) മുസ്ലിയാരങ്ങാടി പുളിക്കത്തൊടി റസാഖ് (38) എന്നിവരാണ് ഇതുവരെ അറസ്റ്റിലായത്. കൂടുതൽ ആളുകളെ പിടികൂടാനുണ്ടെന്ന് പോലീസ് പറഞ്ഞു. ഇവർക്കായി അന്വേഷണം…
Read Moreവൈദ്യുതി പോസ്റ്റുകളിൽ തെരുവുവിളക്കില്ല; പോസ്റ്റിൽ മണ്ണെണ്ണ വിളക്ക് സ്ഥാപിച്ച് പ്രതിഷേധം
വടകര: ഇലക്ട്രിക്ക് പോസ്റ്റുകളിൽ തെരുവ് വിളക്ക് ഇല്ലാത്തതിൽ പ്രതിഷേധിച്ച് മണ്ണെണ്ണ വിളക്കുകൾ സ്ഥാപിച്ച് പ്രതിഷേധം. മുള്ളി ക്ഷേത്രം-മന്പളളികുന്ന് റോഡിലാണ് ആർഎംപിഐ പ്രതിഷേധം സംഘടിപ്പിച്ചത്. ഓർക്കാട്ടേരി വടക്ക് ബ്രാഞ്ചിന്റെ നേതൃത്വത്തിൽ നടന്ന സമരം ഓർക്കാട്ടേരി ലോക്കൽ കമ്മിറ്റി അംഗം ഒ.കെ.ചന്ദ്രൻ വിളക്കുകൾ തെളിയിച്ച് ഉദ്ഘാടനം ചെയ്തു. കെ.കെ.ജയൻ, ഒ.കെ.പ്രീയേഷ് എന്നിവർ സംസാരിച്ചു.
Read Moreബൈക്ക് തടഞ്ഞ് യുവതിയെ ആക്രമിച്ച സംഭവം; പോലീസ് കേസ് ഒതുക്കാൻ ശ്രമിക്കുന്നതായി പരാതി
വടകര: ഭർത്താവുമായി യാത്ര ചെയ്യവെ ബൈക്ക് തടഞ്ഞ് നിർത്തി യുവതിയെ അപമാനിക്കുകയും അക്രമിക്കുകയും ചെയ്ത കേസ് ഒതുക്കാൻ ശ്രമിക്കുന്നതായി പരാതി. ഓർക്കാട്ടേരി സ്വദേശിയായ യുവതിയാണ് ചോന്പാല പോലിസിനെതിരെ വടകര റൂറൽ എസ്പിക്ക് പരാതി നൽകിയിരിക്കുന്നത്. കഴിഞ്ഞ 25 നായിരുന്നു കേസിനാസ്പദമായ സംഭവം. ഭർത്താവുമായി ബൈക്കിൽ യാത്ര ചെയ്യവെ മടപ്പള്ളിയിൽ വെച്ച് മുൻ അയൽവാസിയായ മനോജ് എന്നയാൾ അപമാനിക്കുകയും അക്രമിക്കുകയും ചെയ്തെന്നാണ് പരാതി. സംഭവത്തിന് ശേഷം ചികിത്സ തേടിയ യുവതി അന്ന് തന്നെ ഭർത്താവുമായി നേരിട്ട് ചോന്പാല പോലിസിൽ പരാതി നൽകിയിരുന്നു. എന്നാൽ പിറ്റേന്ന് വരാനായിരുന്നു മറുപടി. പിറ്റേന്ന് കാലത്ത് സ്റ്റേഷനിൽ ചെന്നപ്പോൾ കേസുമായി പോയാലുള്ള ഭവിഷ്യത്ത് പറഞ്ഞ് പിന്തിരിപ്പിക്കാനാണ് പോലീസ് ഉദ്യോഗസ്ഥർ ശ്രമിച്ചത്. തുടർന്ന് രണ്ട് പേരും മടങ്ങിപ്പോന്നു. പിറ്റേന്നു വീണ്ടും ആവശ്യപ്പെട്ടപ്പോഴാണ് കേസ് രജിസ്റ്റർ ചെയ്യാൻ പോലീസ് തയാറായത്. എന്നാൽ ഭർത്താവിനെ പുറത്ത് മാറ്റി നിർത്തി…
Read Moreപരസ്യബോർഡുകൾ നീക്കം ചെയ്യാനുള്ള കാലാവധി ഇന്നു തീരും; ഉത്തരവു നടപ്പാക്കാൻ തദ്ദേശ സ്ഥാപനങ്ങൾക്കു വിമുഖത
മഞ്ചേരി: പൊതുസ്ഥലങ്ങളിൽ നിയമവിരുദ്ധമായി സ്ഥാപിച്ച പരസ്യ ബോർഡുകളും ബാനറുകളും കൊടിതോരണങ്ങളും നീക്കം ചെയ്യുന്നതിന് ഹൈക്കോടതി നൽകിയ കാലപരിധി ഇന്നു അവസാനിക്കാനിരിക്കെ പലയിടങ്ങളിലും ഉത്തരവ് കാറ്റിൽ പറത്തിയിരിക്കുന്നു. രാഷ്ട്രീയ പാർട്ടികളുടെ ബോർഡുകൾ മാറ്റുന്നതിനു തദ്ദേശ സ്വയംഭരണ സ്ഥാപന ജീവനക്കാർ വിമുഖത കാണിക്കുന്നു. ഉത്തരവു നടപ്പാക്കുന്നതിൽ തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ ഇടപെടൽ ഫലപ്രദമാകുന്നില്ലെന്നും ആക്ഷേപമുണ്ട്. ‘ അനധികൃതമായി സ്ഥാപിച്ച പരസ്യ പ്രചാരണ ബോർഡുകളും അനുബന്ധ സാമഗ്രികളും നീക്കം ചെയ്യാൻ കോടതി നൽകിയ സമയപരിധി തീരുന്നുവെങ്കിലും ബോർഡുകൾ സ്ഥാപിച്ചവർ സ്വമേധയാ ഇവ നീക്കണമെന്ന സമീപനമാണ് സംസ്ഥാനവ്യാപകമായി തദ്ദേശ ഭരണ സ്ഥാപനങ്ങൾ സ്വീകരിച്ചിരിക്കുന്നത്. വാർത്താ മാധ്യമങ്ങളിൽ അറിയിപ്പു നൽകുന്നതിലപ്പുറം കാര്യക്ഷമമായ ഇടപെടൽ ഇക്കാര്യത്തിൽ ഒട്ടുമിക്കയിടത്തും ഉണ്ടായിട്ടില്ല. ബോർഡുകൾ നീക്കം ചെയ്തില്ലെങ്കിൽ തദ്ദേശ സ്ഥാപനങ്ങളിലെ സെക്രട്ടറിമാരും ഫീൽഡ് സ്റ്റാഫുകളും ഉത്തരവാദികളാകുമെന്നും ഹൈക്കോടതി ഉത്തരവിൽ വ്യക്തമാക്കുന്നുണ്ട്. ഇതു സംബന്ധിച്ചു മാധ്യമങ്ങൾ വഴി അറിയിപ്പു നൽകുന്നതിൽ കവിഞ്ഞു…
Read Moreകാണിക്കവഞ്ചിയില്ലാത്ത സ്ത്രീകൾക്ക് മാത്രം കയറാവുന്ന അയ്യപ്പക്ഷേത്രം; പൂജാരി വേണോ പൂജാരിണി വേണോ എന്ന് ആലോചിച്ച് തീരുമാനിക്കും; മനസിലുള്ള അയ്യപ്പ ക്ഷേത്രത്തെക്കുറിച്ച് തുറന്ന് പറഞ്ഞ് സുരേഷ് ഗോപി എംപി
കോഴിക്കോട്: ശബരിമലയോടു ചേർന്നു സ്ത്രീകൾക്കു മാത്രമായി പുതിയ അയ്യപ്പക്ഷേത്രം സ്ഥാപിക്കുമെന്നു സുരേഷ് ഗോപി എംപി. ശബരിമല സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട പ്രതിഷേധങ്ങൾ തുടരവെയാണ് എംപിയുടെ പരാമർശം. കാണിക്ക വഞ്ചി ഇല്ലാത്ത ഒരു അയ്യപ്പക്ഷേത്രമാണു മനസിലുള്ളത്. അതിന്റെ പൂർണരൂപമായിട്ടുണ്ട്. ഇതിനായി റാന്നിയിലോ പരിസരത്തോ സ്ഥലം ലഭ്യമാക്കാൻ കേന്ദ്ര, സംസ്ഥാന സർക്കാരുകളോട് അഭ്യർഥിക്കും. ഇല്ലെങ്കിൽ വിഷയത്തിൽ സമാനമനസ്കരായ ആളുകളുടെ സഹകരണത്തോടെ സ്ഥലം ലഭ്യമാക്കും- കൊളത്തൂർ അദ്വൈത്വാശ്രമത്തിൽ ശ്രീശങ്കര ചാരിറ്റബിൾ ട്രസ്റ്റിന്റെ ശ്രീശങ്കര വൃദ്ധസേവാ കേന്ദ്രം ഉദ്ഘാടനം ചെയ്തു സംസാരിക്കവെ സുരേഷ് ഗോപി പറഞ്ഞു. ആ ക്ഷേത്രത്തിൽ പൂജ നടത്താൻ പൂജാരി വേണോ പൂജാരിണി വേണോ എന്ന കാര്യത്തിൽ തന്ത്രി മുഖ്യനുമായി ആലോചിച്ചു തീരുമാനമെടുക്കുമെന്നും സുരേഷ് ഗോപി പറഞ്ഞു.
Read Moreഉമ്മാക്കി കാണിച്ച് പേടിപ്പിക്കരുത് ; ഇത് ഗുജറാത്തും യുപിയുമല്ല കേരളമെന്ന് ഓർമിപ്പിച്ച് എംഎം മണി അമിത് ഷായ്ക്ക് നൽകിയ മറുപടി ഇങ്ങനെ
നിലന്പൂർ: ഉമ്മാക്കി കാണിച്ച് പേടിപ്പിക്കേണ്ടെന്ന് ബിജെപി ദേശീയാധ്യക്ഷൻ അമിത് ഷായോടു മന്ത്രി എം.എം.മണി. അമിത് ഷായല്ല ആരുവിചാരിച്ചാലും കേരളത്തിന്റെ ഐക്യം തകർക്കാനാകില്ല. ഗുജറാത്ത്, യുപി എന്നീ സംസ്ഥാനങ്ങളെപ്പേലെയാണു കേരളമെന്നു വിചാരിച്ചാണു ജനകീയ സർക്കാരിനെ വലിച്ചു താഴെയിടുമെന്ന് അമിത് ഷാ പറഞ്ഞത്. അമിത് ഷായിലൂടെ പുറത്തുവരുന്നത് ആർഎസ്എസിന്റെ ശബ്ദമാണെന്നും മന്ത്രി പറഞ്ഞു. കേരളത്തിന്റെ പുനർ നിർമാണത്തെ തടസപ്പെടുത്താനുള്ള നീക്കമാണു കേന്ദ്രസർക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുന്നതെന്നും 31,000 കോടി രൂപ വേണ്ട സ്ഥാനത്തു വെറും 600 കോടി രൂപ മാത്രമാണ് കേന്ദ്രം നൽകിയതെന്നും മണി കുറ്റപ്പെടുത്തി.
Read More