കോഴിക്കോട്: വാഹനപരിശോധനയില്‍ ഒഴിവ് കഴിവുകള്‍ പറയേണ്ടന്ന മുന്നറിയിപ്പുമായി പോലീസ്. ധാര്‍ഷ്ട്യവും പകപോക്കലുമെല്ലാം വാഹനപരിശോധന നടത്തുന്ന പോലീസുകാരോട് തോന്നുമെങ്കിലും വാഹനപരിശോധനയിലൂടെ നിങ്ങളുടെ സുരക്ഷയെക്കുറിച്ചുള്ള ഓര്‍മപ്പെടുത്തലാണ് നിര്‍വഹിക്കുന്നതെന്നാണ് പോലീസിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പോസ്റ്റ്. വാഹനപരിശോധനക്കിടെ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങള്‍ പോലീസ് അക്കമിട്ട് നിരത്തുന്നു. അതേസമയം വാഹനപരിശോധനയില്‍ അസൗകര്യം നേരിട്ടാലും അത് നിങ്ങളുടെ സുരക്ഷയ്ക്കും, നാടിന്റെ രക്ഷക്കും വേണ്ടിയാണെന്ന മുന്നറിയിപ്പും പോലീസ് നല്കുന്നു. ഒഴിവുകഴിവുകളും ന്യായീകരണങ്ങളും നിങ്ങളുടെ ജീവന് രക്ഷിക്കാന്‍ ഉപകരിക്കില്ലെന്ന മുഖവുരയോടെയാണ് പോസ്റ്റ് ആരംഭിക്കുന്നത്. റോഡില്‍ വാഹനപരിശോധന വേളയില്‍ ഹെല്‍മറ്റ് ധരിക്കാതെ വരുന്ന മോട്ടോര്‍ സൈക്കിള്‍ ഓടിച്ചുവരുന്നവരോട് ഹെല്‍മറ്റിനെ കുറിച്ച് ചോദിച്ചാല്‍ അവര്‍ പറയുന്ന മറുപടികള്‍ അക്കമിട്ടാണ് പോലീസ് നിരത്തിയിട്ടുള്ളത്. സര്.. .ഞാന്‍ ഒരു മരണവീട്ടിലേക്ക് പോയി വരികയാണ്….സാറേ ആശുപത്രിയില്‍ പോകുകയാണ്… മരുന്ന് വാങ്ങാന്‍ പോവുകയാണ്, വീട് തൊട്ടടുത്താണ് സാര്‍ , സര്, ഞാന്‍ ആ കടയില്‍ നിന്ന് ഇറങ്ങിയതേയുള്ളൂ… എനിക്ക്…
Read MoreCategory: Kozhikode
സംവിധായകന് “കട്ട്’ പറയുംമുമ്പേ “കഥ വൈറല്‍’
നാദാപുരം: വടകരനിന്നും വളയത്തേക്കുള്ള ബസ് നാദാപുരം സ്റ്റാൻഡിലെത്തി. ചീറിപ്പാഞ്ഞു വന്ന പോലീസ് ജീപ്പ് ബസിനുകുറുകെയിട്ടു ചാടിയിറങ്ങിയ പോലീസുകാർ ബസിലേക്ക് ഓടിക്കയറി. ടീ ഷർട്ട് ധരിച്ച കഷണ്ടിയുള്ള ഒരു യുവാവിനെ കയ്യിൽ സഞ്ചിക്കെട്ടുമായി പോലീസ് ഇറക്കി കൊണ്ടുവന്നു. സഞ്ചി തുറന്ന് പരിശോധിക്കുന്നതിനിടെ ആരോ പറഞ്ഞു. കഞ്ചാവ് വിതരണം ചെയ്യുന്ന ഇത്തരക്കാരാണ് നാടിനെ നശിപ്പിക്കുന്നത്. ഇവരെയൊന്നും വെറുതെ വിടരുത്. ആളുകൾ യുവാവിനെ കൈവയ്ക്കുമെന്ന അവസ്ഥയായതോടെ പോലീസ് വാഹനത്തിൽ കയറ്റി സ്റ്റേഷനിലേക്ക്. “കട്ട് ‘…… അവിചാരിതമായി കട്ട് എന്ന കമന്റ് കേട്ടതോടെ നാട്ടുകാർ അമ്പരന്നു. ഉമ്മത്തൂർ സ്കൂളിലെ എസ്പിസിയുടെ നേതൃത്വത്തിൽ ചിത്രീകരിക്കുന്ന ഡോക്യുമെന്ററിയുടെ ഷൂട്ടിംഗായിരുന്നു. അതിനിടയിൽ വാട്ട്സ് ആപ്പിലും മറ്റുമായി നാദാപുരത്തെ കഞ്ചാവ് വേട്ടയുടെ വാർത്തയും വീഡിയോയും വന്നു കഴിഞ്ഞിരുന്നു. വർധിച്ചുവരുന്ന മദ്യ-മയക്കുമരുന്ന് ഉപയോഗത്തിനെതിരെ ഉമ്മത്തൂർ എസ്ഐ ഹയർ സെക്കൻഡറി സ്റ്റുഡന്റ് പോലീസ് കാഡറ്റ് യൂനിറ്റ്, ഷാർജ നാദാപുരം മണ്ഡലം കെഎംസിസി…
Read Moreചേകന്നൂർ മൗലവി തിരോധാനം: ദുരൂഹത ഒഴിയാതെ കാൽനൂറ്റാണ്ട്
ചങ്ങരംകുളം: ചേകന്നൂർ മൗലവി വധക്കേസ് ഒന്നാം പ്രതി ചങ്ങരംകുളം ആലംകോട് സ്വദേശി ഹംസ സഖാഫി എന്ന വി.വി.ഹംസയുടെ ശിക്ഷ ഹൈക്കോടതി റദ്ദാക്കിയെങ്കിലും 25 വർഷം മുന്‍പ് തട്ടിക്കൊണ്ട് പോയി കൊലപ്പെടുത്തിയെന്ന് പറയപ്പെടുന്ന ചേകന്നൂർ മൗലവിയുടെ തിരോധാനത്തിൽ ദുരൂഹത ഒഴിയുന്നില്ല. സിബിഐ പ്രത്യേക കോടതി ഒന്നാം പ്രതിയെന്ന പേരിൽ ഇരട്ട ജീവപര്യന്തം ശിക്ഷ വിധിച്ച ഹംസ സഖാഫിയെ കൂടി തെളിവില്ലെന്ന് ഹൈക്കോടതി വിധി പറഞ്ഞു വെറുതെ വിട്ടതോടെയാണ് സംസ്ഥാനത്ത് കോളിളക്കം സൃഷ്ടിച്ച മറ്റൊരു കേസ് ഫയൽകൂടി ഉത്തരം കിട്ടാതെ അവശേഷിക്കുന്നത്. സിബിഐ കുറ്റക്കാരെന്ന് കണ്ടെത്തിയ മറ്റ് ഏഴ് പ്രതികളെയും സിബിഐ കോടതി നേരത്തെ വെറുതെവിട്ടിരുന്നു. കോളിളക്കം സൃഷ്ടിച്ച ചേകന്നൂർ മൗലവി വധക്കേസിൽ പത്തനാപുരം മംഗലശേരി മുഹമ്മദ് ബഷീർ (34), കുഴിമണ്ണ കൊന്തേടൻ മുഹമ്മദ്കുട്ടി (33), തെക്കണ്ടി ഹൗസിൽ കുഞ്ഞിമരയ്ക്കാർ (37), പള്ളിക്കൽ പാലംകുളങ്ങര അബ്ദുൽ ഗഫൂർ (30), കുഴിമണ്ണ…
Read Moreഎയ്ഡ്സ് രോഗിയെന്ന് പറഞ്ഞ് ഭീഷണി; ലോക്കപ്പിലിട്ടാലും രക്ഷയില്ല; ആഷിക് “ഒരു ഭീകരന്’
കോഴിക്കോട്: പോലീസ് പിടികൂടിയ അഞ്ചംഗ കവര്‍ച്ചാ സംഘത്തിന്റെ നേതാവായ അമ്പായിത്തോട് ആഷിക്ക് “ഭീകരന്’. പോലീസുകാര്‍ക്കിടയില്‍ വരെ “ഭീകര’നെന്നാണ് അറിയപ്പെട്ടിരുന്നത്. ചെറുപ്രായം മുതല്‍ തന്നെ ആഷിക്ക് കോഴിക്കോട് നഗരത്തിലായിരുന്നു താമസിച്ചിരുന്നത്. മയക്കുമരുന്നിനടിമായ ആഷിക് നിരവധി കേസുകളിലെ പ്രതിയാണ്. എന്നാല്‍ ആഷിക്കിനെ പലപ്പോഴും പോലീസുകാര്‍ക്ക് തന്നെ ഭയമായിരുന്നു. എയ്ഡ്സ് രോഗിയെന്ന് സ്വയം പരിചയപ്പെടുത്തിയാണ് ആഷിക് വ്യത്യസ്തനായി മാറിയത്. പിടികൂടാന്‍ വരുന്ന പോലീസുകാര്‍ക്കു മുന്നില്‍ വച്ച് കൈയില്‍ കരുതിയ ബ്ലേഡ്കൊണ്ട് സ്വന്തം ശരീരത്തില്‍ മുറിവേല്‍പ്പിക്കുകയും ആ രക്തം പോലീസുകാരുടെ ദേഹത്താക്കുമെന്ന് ഭീഷണിപ്പെടുത്തിയാണ് പലപ്പോഴും രക്ഷപ്പെടാറുള്ളത്. എയ്ഡ്സ് രോഗിയെന്ന് പറഞ്ഞ് രക്തം ദേഹത്താക്കുമെന്ന ഭീഷണിക്കു മുന്നില്‍ പോലീസുകാരും കീഴടങ്ങുകയാണ് പതിവ്. സ്വയം കീറിമുറിച്ച് 150 ഓളം ഉണങ്ങിയ മുറിപ്പാടുകളാണ് ആഷിക്കിന്റെ ശരീരത്തിലുള്ളത്. അതേസമയം പലപ്പോഴായും ആഷിക്കിനെ പോലീസ് പിടികൂടുകയും ചെയ്തിട്ടുണ്ട്. സ്റ്റേഷനിലെ ലോക്കപ്പിലിട്ടാലും ആഷിക് ഭിത്തിയില്‍ തലയടിച്ച് പൊട്ടിക്കുക പതിവാണ്. ലോക്കപ്പ് മര്‍ദനമെന്ന്…
Read Moreകോഴിക്കോട് നഗരത്തെ വിറപ്പിച്ച അഞ്ചംഗ കവര്‍ച്ചാ സംഘം പിടിയില്‍; മോഷണ മുതലുകള്‍ പിടികൂടി; സൂത്രധാരന്‍ അക്ഷയ് സജീവ് ഒളിവില്‍
കോഴിക്കോട്: നഗരത്തില്‍ അഞ്ചംഗ കവര്‍ച്ചാസംഘം പിടിയില്‍ . താമരശേരി അമ്പായിത്തോട് സ്വദേശി ആഷിക്ക് (27) , ചെലവൂര്‍ കോരക്കുന്നുമ്മല്‍ സാനു ഷഹല്‍ (22) , വെസ്റ്റ് മാങ്കാവ് ഷബീര്‍ അലി, പൊക്കുന്ന് മേച്ചേരി രാഘവ്, കൊമ്മേരി പൂതാംകണ്ടി അതുല്‍ എന്നിവരെയാണ് കസബ പോലീസ് അതിസാഹസികമായി പിടികൂടിയത്. അതേസമയം സംഘത്തിലെ പ്രധാനിയായ മൂഴിക്കല്‍ സ്വദേശിയായ അക്ഷയ് സജീവിനെ പിടികൂടാനായിട്ടില്ല. അക്ഷയ് സജീവ് നഗരത്തിലെ മയക്കുമരുന്ന് ശൃംഖലയിലെ പ്രധാനകണ്ണിയും മോഷ്ടിച്ച ബൈക്കുകള്‍ പൊളിച്ചു വില്ക്കുന്നതില് വിദഗ്ധനുമാണെന്ന് കസബ പോലീസ് അറിയിച്ചു. പ്രതികളില്‍ നിന്ന് കോഴിക്കോട്, താമരശേരി, എന്നിവിടങ്ങളില്‍ നിന്ന് മോഷ്ടിച്ച ഒന്‍പത് ബൈക്കുകളും രണ്ട് കമ്പ്യൂട്ടറും ഒരു ടിവിയും രണ്ട് ടാബും എട്ട് ബാറ്ററികളും മൂന്നു മോട്ടോറും നാല് സ്പോര്‍ട്ട് ലൈറ്റും പിടികൂടിയിട്ടുണ്ട്. കോഴിക്കോട് നഗരത്തില്‍ കസബ പോലീസ് നടത്തിയ വാഹന പരിശോധനക്കിടെയാണ് നഗരത്തിലെ വന്‍ കവര്‍ച്ചാസംഘത്തെ കുറിച്ചുള്ള വിവരം…
Read Moreരൂക്ഷമായ നാറ്റം ! കോഴി മാലിന്യവുമായെത്തിയ കണ്ടെയിനർ ലോറി തടഞ്ഞു; സ്ഥലത്തെത്തിയ പോലീസ് വാഹനം വിട്ടയച്ചു
വടകര: കോഴി മാലിന്യവുമായി ദുർഗന്ധം പരത്തി എത്തിയ കണ്ടെയിനർ ലോറി നാട്ടുകാർ തടഞ്ഞു. സ്ഥലത്തെത്തിയ പോലീസ് മറ്റു നടപടികൾക്കൊന്നും തുനിയാതെ വാഹനം വിട്ടയച്ചു. രൂക്ഷമായ നാറ്റം സഹിക്കാനാവാത്ത സ്ഥിതിയായിരുന്നു. കാസർകോട് ചെറുവത്തൂരിൽ നിന്ന് മലപ്പുറം ഭാഗത്തേക്ക് കോഴി മാലിന്യവുമായെത്തിയ ലോറിയാണ് ദേശീയപാതയിൽ ചോറോട് പുഞ്ചിരിമില്ലിനു സമീപം തിങ്കളാഴ്ച രാത്രി പതിനൊന്നോടെ നാട്ടുകാർ തടഞ്ഞത്. കൈനാട്ടി ജംഗ്ഷനിൽ ലോറി നിർത്തിയപ്പോൾ ദുർഗന്ധം അനുഭവപ്പെട്ടതോടെയാണ് നാട്ടുകാർ ഇടപെട്ടത്. ലോറി മുന്നോട്ടെടുത്തപ്പോൾ യുവാക്കൾ വാഹനങ്ങളിൽ പിന്തുടർന്ന് പുഞ്ചിരിമില്ലിനു സമീപം തടയുകയായിരുന്നു. പരിശോധിച്ചപ്പോഴാണ് മാലിന്യമാണെന്നറിയുന്നത്. അപ്പോഴേക്കും പരിസരം ദുർഗന്ധത്തിൽ മുങ്ങി. സ്ഥലത്തെത്തിയ വടകര പോലീസ് വാഹനത്തിലുണ്ടായിരുന്നവരിൽ ഒരാളെ കസ്റ്റഡിയിലെടുത്തു. മാലിന്യം മലപ്പുറത്തേക്ക് കൊണ്ടുപോവുകയാണെന്ന് ഇയാൾ പോലീസിൽ അറിയിച്ചു. ഇതര സംസ്ഥാന തൊഴിലാളികളായ മൂന്നു പേരും രണ്ടു മലയാളികളുമാണ് ലോറിയിൽ. മാലിന്യം വഴിയിൽ എവിടെയെങ്കിലും തള്ളുന്നത് ഒഴിവാക്കാനാണ് യുവാക്കൾ ഇടപെട്ടത്. പോലീസാവട്ടെ ഇവർക്കെതിരെ മറ്റു…
Read Moreഭണ്ഡാരക്കള്ളൻ പിടിയിൽ; പിടിയിലായത് തിരുവള്ളൂരിലെ അബ്ദുള്ള; നാട്ടുകാരുടെ അറിവിൽ ഇയാൾ വിദേശത്താണ്
വടകര: ക്ഷേത്രങ്ങളിലെ ഭണ്ഡാരവും പള്ളികളിലെ നേർച്ചപ്പെട്ടികളും തകർത്ത് പണം കവരുന്നത് ശീലമാക്കിയ വിരുതൻ പോലീസ് പിടിയിൽ. തിരുവള്ളൂർ വെള്ളൂക്കര മേലംകണ്ടി മീത്തൽ അബ്ദുള്ളയാണ് (26) വടകര പോലീസ് ഇൻസ്പെക്ടർ ടി.മധുസൂദനൻനായരുടെ നേതൃത്വത്തിലുള്ള സംഘത്തിന്റെ പിടിയിലായത്. തിരുവള്ളൂർ ബാവുപ്പാറ ശിവ ക്ഷേത്രം, വടകര പരവന്തല പരദേവത ക്ഷേത്രം, പറന്പിൽ, തോടന്നൂർ, തിരുവള്ളൂർ, പേരാന്പ്ര ഭാഗങ്ങളിലെ പള്ളികൾ എന്നിവിടങ്ങളിലെ ഭണ്ഡാരങ്ങളും നേർച്ചപ്പെട്ടികളും കുത്തി തുറന്നു പണം കവർന്നത് ഇയാളാണെന്ന് തെളിഞ്ഞു. ഇയാൾ രണ്ടു വർഷത്തോളമായി വിദേശത്താണെന്നു പറഞ്ഞു വീട്വിട്ടു നിൽക്കുകയാണ്. നാട്ടുകാരുടെ അറിവിൽ ഇയാൾ വിദേശത്താണ്. എന്നാൽ ഒരു വർഷത്തോളമായി വീട്ടിൽ പോകാതെ ലോഡ്ജുകളിലും മറ്റും ഒളിച്ചുതാമസിച്ച് കളവു നടത്തി സുഖലോലുപനായി കഴിയുകയായിരുന്നു. രണ്ടുവർഷം മുന്‍പ് സുഹൃത്തിനോടൊപ്പം ചേർന്ന് നാട്ടിലെ ഒരാളുടെ ലാപ്ടോപ്പ് മോഷ്ടിച്ച കേസിൽ സുഹൃത്തിനെ പിടികൂടിയെങ്കിലും ഇയാൾ ഗൾഫിലേക്ക് കടന്നു. ഇതിനു ശേഷം നാട്ടിലെത്തിയില്ലെന്നാണ് കരുതിയിരുന്നത്. എന്നാൽ…
Read Moreകെഎസ്ആര്‍ടിസി ജീവനക്കാരുടെ മിന്നല്‍ പണിമുടക്ക്; ഇന്ധനവിലവര്‍ധനവിനെ തുടര്‍ന്ന് സര്‍വീസ് നിര്ത്തിവയ്ക്കാനൊരുങ്ങുന്ന സ്വകാര്യബസുകള്‍ക്ക് അപ്രതീക്ഷിത ‘കൊയ്ത്ത്
കോഴിക്കോട്: ഇന്ധനവിലവര്‍ധനവിനെ തുടര്‍ന്ന് സര്‍വീസ് നിര്ത്തിവയ്ക്കാനൊരുങ്ങുന്ന സ്വകാര്യബസുകള്‍ക്ക് അപ്രതീക്ഷിത ‘കൊയ്ത്ത്.’ കെഎസ്ആര്‍ടിസി ജീവനക്കാരുടെ മിന്നല്‍ പണിമുടക്കിനെ തുടര്‍ന്ന് യാത്രക്കാര്‍ സ്വകാര്യ ബസുകളെയാണ് ആശ്രയിച്ചത്. ദീര്‍ഘദൂര ബസുകളെല്ലാം യാത്രക്കാരാല്‍ നിറഞ്ഞിരുന്നു. കെഎസ്ആര്‍ടിസി കോഴിക്കോട് ഡിപ്പോയില്‍ എത്തിയ മറ്റു ജില്ലകളില്‍ നിന്നുള്ള ബസുകളും മിന്നല്‍ പണിമുടക്കില്‍ പങ്കാളികളായതോടെ യാത്രക്കാരെല്ലാം മൊഫ്യൂസില്‍ ബസ്റ്റാന്‍ഡില്‍ എത്തുകയായിരുന്നു. രാവിലെ ഓഫീസ് സമയം കഴിഞ്ഞാല്‍ തിരക്ക് കുറവുള്ള സ്വകാര്യ ബസുകളില്‍ വന്‍ തിരക്കാണ് ഇതോടെ അനുഭവപ്പെട്ടത്. കണ്ണൂര്‍, വയനാട്, പാലക്കാട്, മലപ്പുറം ജില്ലകളിലേക്കും തൃശൂര്‍ ജില്ലയിലേക്കുമുള്ള സ്വകാര്യബസുകളിലാണ് തിരക്ക് ഏറേയും അനുഭവപ്പെട്ടത്.
Read Moreഭക്തി മറന്ന് ഭക്തവത്സലൻ; ആചാരാനുഷ്ഠാനങ്ങൾ ലംഘിച്ച് മലകയറാൻ വന്നാൽ ചാവേറുകളെ അയയ്ക്കുമെന്ന് ഹനുമാൻ സേന ഭാരത്
കോഴിക്കോട്: ശബരിമലയിലെ ആചാരാനുഷ്ഠാനങ്ങൾ ലംഘിച്ച് തൃപ്തി ദേശായിയെപ്പോലുള്ളവർ മല കയറാൻ വന്നാൽ ചാവേറുകളെ അയയ്ക്കുമെന്ന് ഹനുമാൻ സേന ഭാരത് ചെയർമാൻ എ.എം.ഭക്തവത്സലൻ. ശബരിമല ആചാര അനുഷ്ഠാന സംരക്ഷണ ഓർഡിനൻസ് കൊണ്ടുവരിക, ശബരിമലയെ ദേശീയ തീർഥാടന കേന്ദ്രമായി പ്രഖ്യാപിക്കുക, യുവതി പ്രവേശനം തടയുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് സമരത്തിലാണു ഹനുമാൻ സേനയെന്നും 16 മുതൽ മണ്ഡലകാലം കഴിയുംവരെ ചാവേറുകളെ വിന്യസിക്കുമെന്നും ഭക്തവത്സലൻ പറഞ്ഞു.
Read Moreപ്രളയം: കര്‍ഷകര്‍ക്ക് കൈത്താങ്ങുമായി കൃഷിവകുപ്പ് ;സംസ്ഥാനത്ത് 79 കേരഗ്രാമങ്ങള്‍ വരുന്നു; തേങ്ങയില്ലാത്ത തെങ്ങുകള്‍ വെട്ടിമാറ്റാന്‍ സഹായം; വാഴക്കൃഷിക്ക് സബ്സിഡി
കോഴിക്കോട്: നാളികേര വിലത്തകര്‍ച്ചമൂലം ദുരിതത്തിലായ കേരകര്‍ഷകരെ സഹായിക്കാന്‍ കേരഗ്രാമം പദ്ധതിയുമായി കൃഷിവകുപ്പ്. സംസ്ഥാനത്ത് 79 കേരഗ്രാമമാണ് ഈ വര്‍ഷം ആരംഭിക്കുന്നത്. കോഴിക്കോട് ജില്ലയില്‍ മാത്രം 30,000 ഹെക്ടറിലാണ് പദ്ധതി നടപ്പാക്കുന്നത്. പെരുമണ്ണ ഗ്രാമപഞ്ചായത്ത് ഉള്‍പ്പെടെ ചെറുവണ്ണൂര്‍ , നൊച്ചാട്, ബാലുശ്ശേരി, നന്മണ്ട, കട്ടിപ്പാറ, വളയം, വേളം, കായക്കൊടി, മൂടാടി, ചോറോട്, ഉണ്ണിക്കുളം എന്നീ പന്ത്രണ്ട് ഗ്രാമപഞ്ചായത്തുകളിലാണ് പദ്ധതി നടപ്പാക്കുന്നത്. തെങ്ങുകളുടെ ഉത്പാദനക്ഷമത വര്‍ധിപ്പിക്കുന്നതിന് വേണ്ടിയാണ് കേര ഗ്രാമം പദ്ധതിയിലൂടെ തുക ചെലവഴിക്കുക. തെങ്ങിന്റെ തടം തുറന്ന് പച്ചില വളം ചേര്‍ത്ത് പുതയിട്ട് ജലസേചന സംരക്ഷണ പ്രവര്‍ത്തനം ചെയ്യുന്നതിന് ഒരു തെങ്ങിന് 35 രൂപ പ്രകാരം 15 ലക്ഷം രൂപ നീക്കിവച്ചിട്ടുണ്ട്. കൂടാതെ ജൈവവളം നല്‍കുന്നതിന് തെങ്ങ് ഒന്നിന് 25 രൂപ പ്രകാരം 10 ലക്ഷം രൂപയും നീക്കിവച്ചിട്ടുണ്ട്. തെങ്ങിന് കുമ്മായം നല്‍കുന്നതിന് ഒന്‍പത് രൂപ പ്രകാരം മൂന്ന്…
Read More