രൂ​ക്ഷ​മാ​യ നാ​റ്റം ! കോ​ഴി മാ​ലി​ന്യ​വു​മാ​യെ​ത്തി​യ ക​ണ്ടെ​യി​ന​ർ ലോ​റി ത​ട​ഞ്ഞു; സ്ഥ​ല​ത്തെ​ത്തി​യ പോ​ലീ​സ് വാ​ഹ​നം വി​ട്ട​യ​ച്ചു

വ​ട​ക​ര: കോ​ഴി മാ​ലി​ന്യ​വു​മാ​യി ദു​ർ​ഗ​ന്ധം പ​ര​ത്തി എ​ത്തി​യ ക​ണ്ടെ​യി​ന​ർ ലോ​റി നാ​ട്ടു​കാ​ർ ത​ട​ഞ്ഞു. സ്ഥ​ല​ത്തെ​ത്തി​യ പോ​ലീ​സ് മ​റ്റു ന​ട​പ​ടി​ക​ൾ​ക്കൊ​ന്നും തു​നി​യാ​തെ വാ​ഹ​നം വി​ട്ട​യ​ച്ചു. രൂ​ക്ഷ​മാ​യ നാ​റ്റം സ​ഹി​ക്കാ​നാ​വാ​ത്ത സ്ഥി​തി​യാ​യി​രു​ന്നു.

കാ​സ​ർ​കോ​ട് ചെ​റു​വ​ത്തൂ​രി​ൽ നി​ന്ന് മ​ല​പ്പു​റം ഭാ​ഗ​ത്തേ​ക്ക് കോ​ഴി മാ​ലി​ന്യ​വു​മാ​യെ​ത്തി​യ ലോ​റി​യാ​ണ് ദേ​ശീ​യ​പാ​ത​യി​ൽ ചോ​റോ​ട് പു​ഞ്ചി​രി​മി​ല്ലി​നു സ​മീ​പം തി​ങ്ക​ളാ​ഴ്ച രാ​ത്രി പ​തി​നൊ​ന്നോ​ടെ നാ​ട്ടു​കാ​ർ ത​ട​ഞ്ഞ​ത്.

കൈ​നാ​ട്ടി ജം​ഗ്ഷ​നി​ൽ ലോ​റി നി​ർ​ത്തി​യ​പ്പോ​ൾ ദു​ർ​ഗ​ന്ധം അ​നു​ഭ​വ​പ്പെ​ട്ട​തോ​ടെ​യാ​ണ് നാ​ട്ടു​കാ​ർ ഇ​ട​പെ​ട്ട​ത്. ലോ​റി മു​ന്നോ​ട്ടെ​ടു​ത്ത​പ്പോ​ൾ യു​വാ​ക്ക​ൾ വാ​ഹ​ന​ങ്ങ​ളി​ൽ പി​ന്തു​ട​ർ​ന്ന് പു​ഞ്ചി​രി​മി​ല്ലി​നു സ​മീ​പം ത​ട​യു​ക​യാ​യി​രു​ന്നു.

പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് മാ​ലി​ന്യ​മാ​ണെ​ന്ന​റി​യു​ന്ന​ത്. അ​പ്പോ​ഴേ​ക്കും പ​രി​സ​രം ദു​ർ​ഗ​ന്ധ​ത്തി​ൽ മു​ങ്ങി. സ്ഥ​ല​ത്തെ​ത്തി​യ വ​ട​ക​ര പോ​ലീ​സ് വാ​ഹ​ന​ത്തി​ലു​ണ്ടാ​യി​രു​ന്ന​വ​രി​ൽ ഒ​രാ​ളെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. മാ​ലി​ന്യം മ​ല​പ്പു​റ​ത്തേ​ക്ക് കൊ​ണ്ടു​പോ​വു​ക​യാ​ണെ​ന്ന് ഇ​യാ​ൾ പോ​ലീ​സി​ൽ അ​റി​യി​ച്ചു.

ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ളാ​യ മൂ​ന്നു പേ​രും ര​ണ്ടു മ​ല​യാ​ളി​ക​ളു​മാ​ണ് ലോ​റി​യി​ൽ. മാ​ലി​ന്യം വ​ഴി​യി​ൽ എ​വി​ടെ​യെ​ങ്കി​ലും ത​ള്ളു​ന്ന​ത് ഒ​ഴി​വാ​ക്കാ​നാ​ണ് യു​വാ​ക്ക​ൾ ഇ​ട​പെ​ട്ട​ത്. പോ​ലീ​സാ​വ​ട്ടെ ഇ​വ​ർ​ക്കെ​തി​രെ മ​റ്റു ന​ട​പ​ടി​ക്കൊ​ന്നും നി​ൽ​ക്കാ​തെ വി​ട്ട​യ​ക്കു​ക​യാ​യി​രു​ന്നു.

ഇ​വ​ർ​ക്കെ​തി​രെ കേ​സെ​ടു​ക്ക​ണ​മെ​ന്നും ആ​രോ​ഗ്യ​വി​ഭാ​ഗം സ്ഥ​ല​ത്തെ​ത്ത​ണ​മെ​ന്നും നാ​ട്ടു​കാ​ർ ആ​വ​ശ്യ​പ്പെ​ട്ടെ​ങ്കി​ലും ഇ​തൊ​ന്നും ചെ​വി​ക്കൊ​ള്ളാ​തെ വാ​ഹ​നം പോ​ലീ​സ് വി​ട്ടു​കൊ​ടു​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നു പ​റ​യു​ന്നു.

Related posts