കോഴിക്കോട്: പിഎസ് സി അംഗത്വം വാഗ്ദാനം ചെയ്ത് സിപിഎം നേതാവ് 22 ലക്ഷം രൂപ കോഴ വാങ്ങിയ സംഭവം 13ന് ചേരുന്ന സിപിഎം കോഴിക്കോട് ജില്ലാ കമ്മിറ്റി യോഗം ചര്‍ച്ച ചെയ്യും. ഇന്നലെ ചേര്‍ന്ന ജില്ലാ സെക്രട്ടേറിയറ്റ് യോഗം ആരോപണ വിധേയനായ ടൗണ്‍ എരിയാകമ്മിറ്റി അംഗവും സിഐടിയു ജില്ലാ സെക്രട്ടറിയുമായ പ്രമോദ് കോട്ടൂളിയോട് വിശദീകരണം തേടാന്‍ തീരുമാനിച്ചിട്ടുണ്ട്. ജില്ലാ കമ്മിറ്റിയോഗം പ്രമോദിന്റെ വിശദീകരണം ചര്‍ച്ച ചെയ്യും. സ്ഥാനങ്ങളില്‍നിന്ന് നീക്കം ചെയ്യുന്നതിനപ്പുറത്തേക്കുള്ള കടുത്ത നടപടികള്‍ ഉണ്ടാകുമെന്നാണ് സൂചന. കോഴ വാങ്ങിയ സംഭവത്തില്‍ കര്‍ശന നടപടിവേണമെന്ന് സംസ്ഥാന നേതൃത്വം നിര്‍ദേശിച്ചിട്ടുണ്ട്. പ്രതിപക്ഷം നിയമസഭയിലും പുറത്തും സിപിഎമ്മിനെതിരേ ആഞ്ഞടിക്കാനുള്ള ആയുധമായി കോഴ വിവാദം ഉയര്‍ത്തിക്കൊണ്ടുവന്ന സാഹചര്യത്തില്‍ മുഖം രക്ഷിക്കാനുള്ള വഴി തേടുകയാണ് പാര്‍ട്ടി. കോഴ ആരോപണം സംബന്ധിച്ച് സിപിഎം സംസ്ഥാന നേതൃത്വം കഴിഞ്ഞ ദിവസം കോഴിക്കോട് ജില്ലാ കമ്മിറ്റിയോട് വിശദീകരണം തേടിയിരുന്നു.…
Read MoreCategory: Kozhikode
ഊണ് കഴിക്കുന്നതിനിടെ സാമ്പാറിൽ നിന്ന് പ്ലാസ്റ്റിക് കവർ ലഭിച്ചു; നടപടി എടുത്ത് ആരോഗ്യ വകുപ്പ്
കോഴിക്കോട്: ജനത ഹോട്ടലിൽ ഊണ് കഴിക്കുന്നതിനിടെ സാന്പാറിൽ നിന്ന് പ്ലാസ്റ്റിക് കവർ കണ്ടെത്തി. കോഴിക്കോട് പുറമേരിയിലാണ് സംഭവം. ഉടൻ തന്നെ ഹോട്ടൽ ജീവനക്കാരനോട് പരാതി പറഞ്ഞെങ്കിലും ,കുഴപ്പമില്ല, പ്ലാസ്റ്റിക് സഞ്ചിയല്ലേ എന്നായിരുന്നു മറുപടി. അതോടെ ഊണ് കഴിക്കാനെത്തിയ ആൾ ആരോഗ്യ വകുപ്പിൽ പരാതി നൽകി. പരാതിയുടെ അടിസ്ഥാനത്തിൽ ആരോഗ്യ വകുപ്പ് നടത്തിയ പരിശോധനയിൽ ഊണിൽ നിന്നും പ്ലാസ്റ്റിക് സഞ്ചി കണ്ടെടുത്തു. സംഭവത്തിൽ സ്ഥാപനത്തിന് പിഴ ചുമത്തുമെന്ന് ആരോഗ്യ വകുപ്പ് അധികൃതർ അറിയിച്ചു.
Read Moreപിഎസ്സി അംഗത്വത്തിന് 22 ലക്ഷം കോഴ; യുവനേതാവിനെ പദവികളില്‍ നിന്നു നീക്കും; ആരോപണം ശരിയെന്ന് സിപിഎം കണ്ടെത്തൽ
കോഴിക്കോട്: മന്ത്രി പി.എ. മുഹമ്മദ് റിയാസിനെയും സിപിഎമ്മിനെയും വെട്ടിലാക്കി കോഴ ആരോപണം. മന്ത്രി വഴി പിഎസ്സി അംഗത്വം വാഗ്ദാനം ചെയ്ത് സിപിഎം നേതാവ് കോഴ വാങ്ങിയെന്ന ആരോപണത്തില്‍ കൂടുതല്‍ വിവരങ്ങൾ പുറത്ത്. സിപിഎം കോഴിക്കോട് ടൗണ്‍ ഏരിയ കമ്മിറ്റി അംഗവും സിഐടിയു ജില്ലാ സെക്രട്ടറിയുമായ പ്രമോദ് കോട്ടൂളിയാണ് കോഴ വാങ്ങിയതെന്നാണ് ആരോപണം. സംഭവത്തില്‍ പ്രമോദ് കോട്ടൂളിക്കെതിരേ നടപടിക്ക് നാലംഗ കമ്മീഷനെ സിപിഎം നിയോഗിച്ചു. ആരോപണത്തിന് പിന്നാലെ പ്രമോദിനെ സിപിഎം, സിഐടിയു പദവികളിൽ നിന്ന് നീക്കം ചെയ്യാന്‍ തീരുമാനിച്ചതായാണ് വിവരം. ഹോമിയോ ഡോക്ടർമാരായ ദമ്പതിമാരാണ് പിഎസ്സി അംഗത്വത്തിനായി 22 ലക്ഷം രൂപ നേതാവിന് കൈമാറിയത്. മുഹമ്മദ് റിയാസിനു പുറമേ എംഎൽഎമാരായ കെ.എം.സച്ചിൻദേവ്, തോട്ടത്തിൽ രവീന്ദ്രൻ എന്നിവരുടെ പേരുകളും നേതാവ് ഈ രീതിയില്‍ ഉപയോഗിച്ചതായി പരാതിയിലുണ്ട്. കോട്ടൂളിയിലെ പ്രമുഖ ക്ലബിന്റെ നേതൃസ്ഥാനത്തുള്ള ഇയാള്‍ക്കെതിരേ മുന്‍പും പല കോണുകളില്‍ നിന്നു വിമര്‍ശനമുയര്‍ന്നിരുന്നു.സിപിഎം…
Read Moreഗ്യാസ് സിലിണ്ടര്‍ ചോര്‍ന്ന് ചായക്കടയ്ക്ക് തീപിടിച്ചു; ഡ്രമ്മിനുള്ളില്‍ കയറിയൊളിച്ച പാചകക്കാരൻ ഗുരുതരാവസ്ഥയില്‍
കോഴിക്കോട്: നഗരമധ്യത്തില്‍ മുതലക്കുളത്ത് ഗ്യാസ് സിലിണ്ടര്‍ ചോര്‍ന്ന് പൊട്ടിത്തെറിച്ച് ചായക്കടയ്ക്ക് തീപിടിച്ചു. കട പൂര്‍ണമായും കത്തിയമര്‍ന്നു. അടുക്കളയില്‍ ജോലി ചെയ്യുകയായിരുന്ന പാചകക്കാരൻ കടയില്‍നിന്ന് പുറത്തിറങ്ങാന്‍ കഴിയാതെ ഡ്രമ്മിനുള്ളില്‍ അഭയം തേടി. അതില്‍ കുടുങ്ങി പൊള്ളലേറ്റ് ഗുരുതരാവസ്ഥയിലായ ഇയാളെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മലപ്പുറം സ്വദേശി അബ്ദുള്‍ മുത്തലീബിനാണ് പൊള്ളലേറ്റത്. ഇന്നു രാവിലെ 6.48നാണ് മുതലക്കുളത്ത് ടിബിഎസ് ബുക്സിന്റെ കോമ്പൗണ്ടിനോടു ചേര്‍ന്നുള്ള ഡിവൈന്‍ ബേക്കറിയില്‍ ഗ്യാസ് സിലിണ്ടര്‍ ചോര്‍ന്നത്. ബേക്കറിക്കൊപ്പം ചായയും പലഹാരങ്ങളും വില്‍ക്കുന്ന കടയാണിത്. ഗ്യാസ് സിലിണ്ടറിന് തീപിടിച്ചപ്പോള്‍ ചായ അടിക്കുന്ന തൊഴിലാളി ഗ്യാസ് കുറ്റി റോഡിലേക്ക് വലിച്ചെറിഞ്ഞു. വലിയ ശബ്ദത്തോടെ അതു പൊട്ടിത്തെറിച്ചു. അപ്പോഴേക്കും ചായക്കടയില്‍ തീ പടര്‍ന്നിരുന്നു. തീ ആളിക്കത്താന്‍ തുടങ്ങി. ഇതുകണ്ട പാചകക്കാരൻ പുറത്തിറങ്ങാന്‍ ശ്രമിച്ചെങ്കിലും കടയുടെ പിന്‍ഭാഗത്ത് വാതില്‍ ഇല്ലാത്തിനാല്‍ സാധിച്ചില്ല. ഇതേത്തുടർന്നു കടയില്‍ സൂക്ഷിച്ചിരുന്ന ഡ്രമ്മിനുള്ളില്‍ കയറി രക്ഷപ്പെടാന്‍…
Read Moreഎസ്എഫ്ഐ പ്രവര്‍ത്തകരുടെ മര്‍ദനമേറ്റ പ്രിന്‍സിപ്പലിന്റെ മൊഴിയെടുക്കല്‍ വൈകുന്നു
കൊയിലാണ്ടി: എസ്എഫ്ഐ പ്രവര്‍ത്തകരുടെ മര്‍ദനമേറ്റ സംഭവത്തില്‍ കൊയിലാണ്ടി ഗുരുദേവകോളജ് പ്രിന്‍സിപ്പലിന്റെ മൊഴി രേഖപ്പെടുത്തല്‍ വൈകുന്നു. പോലീസ് കേസെടുത്തിട്ടുണ്ടെങ്കിലും മറ്റു നടപടികളിലേക്ക് കടന്നിട്ടില്ല. എസ്എഫ്ഐയുടെ പരസ്യ ഭീഷണിയെതുടര്‍ന്ന് ഗുരുദേവകോളജിന് ഇന്നും അവധി നല്കി. റഗുലര്‍ ക്ലാസുകള്‍ക്കാണ് അവധി നല്‍കിയതെന്ന് അധികൃതര്‍ പറഞ്ഞു. എസ്എഫ് ഐ നേതാവിനെ പ്രിന്‍സിപ്പൽ മര്‍ദിച്ചെന്നാരോപിച്ച് എസ്എഫ്ഐ ഗുരുദേവകോളജിലേക്ക് ഇന്നലെ നടത്തിയ മാര്‍ച്ചിൽ പ്രിന്‍സിപ്പലിനെതിരെയും കോളജിലെ അധ്യാപകനെതിരെയും എസ്എഫ്ഐ നേതാവ് നവതേജ് കൊലവിളി പ്രസംഗം നടത്തിയിരുന്നു. പ്രിന്‍സിപ്പല്‍ സുനില്‍ ഭാസ്കര്‍ രണ്ടു കാലില്‍ കോളജില്‍ കയറില്ലെന്നായിരുന്നു നവതേജിന്റെ ഭീഷണി. ഡിവൈഎഫ്ഐ നേതാവ് ബിപിന്‍ പ്രിന്‍സിപ്പലിന്റെ നെഞ്ചത്ത് അടുപ്പ് കൂട്ടൂമെന്നും പ്രസംഗിച്ചു. പ്രസംഗത്തിനെതിരേ കോളജ് അധികൃതര്‍ പരാതി നല്‍കുമെന്നാണ് അറിയുന്നത്.
Read Moreകോഴിക്കോട്ട് ഒരു കുട്ടിക്കുകൂടി അമീബിക് മസ്തിഷ്ക ജ്വരം; ചികിൽസയിൽ കഴിയുന്ന കുട്ടികളുടെ എണ്ണം രണ്ട്
കോഴിക്കോട്: കോഴിക്കോട്ട് ഒരു കുട്ടി കൂടി അമീബിക് മസ്തിഷ്ക ജ്വര ലക്ഷണങ്ങളോടെ ചികിത്സയിൽ. തിക്കോടി സ്വദേശിയായ പതിനാലുകാരനിലാണ് അമീബിക്ക് മസ്തിഷ്ക ജ്വര ലക്ഷണങ്ങൾ കണ്ടെത്തിയത്.കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ കുട്ടി ചികിത്സ തേടി. രോഗ ലക്ഷണങ്ങളോടെ ചികിൽസയിൽ കഴിയുന്ന കുട്ടികളുടെ എണ്ണം ഇതോടെ രണ്ട് ആയി. കഴിഞ്ഞ ദിവസം അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് കോഴിക്കോട് നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ അതീവ ഗുരുതരാവസ്ഥയിലുള്ള പന്ത്രണ്ട് വയസുകാരന്റെ ആരോഗ്യനില മാറ്റമില്ലാതെ തുടരുകയാണ്. സംസ്ഥാനത്ത് അമീബിക്ക് മെനിഞ്ചോ എൻസെഫലൈറ്റിസിസുമായി (അമീബിക് മസ്തിഷ്കജ്വരം) ബന്ധപ്പെട്ട് സംസ്ഥാനത്തിന് പ്രത്യേക മാർഗരേഖ പുറത്തിറക്കുമെന്ന് മന്ത്രി വീണാ ജോർജ് അറിയിച്ചു. അവബോധം ശക്തിപ്പെടുത്താൻ നിർദേശം നൽകിയിട്ടുണ്ട്.
Read Moreപന്തീരാങ്കാവ് ഗാർഹിക പീഡനക്കേസിൽ നവദന്പതികൾ ഒന്നിക്കുമോ? ഹൈക്കോടതി തീരുമാനം നിർണായകം, പോലീസ് റിപ്പോർട്ട് ഭർത്താവിനെതിരേ
കോഴിക്കോട്: പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസിൽ പരാതിക്കാരിയായ നവവധു മുന്‍പു നൽകിയ മൊഴികൾ പൂർണമായും മാറ്റിപറയുകയും പ്രതിയായ ഭർത്താവിന് അനുകൂല നിലപാട് സ്വീകരിക്കുകയും ചെയ്ത സാഹചര്യത്തിൽ പോലീസ് ഹൈക്കോടതിയിൽ റിപ്പോർട്ട് നൽകിയത് നവവധുവിന്റെ നിലപാടിനെ തള്ളിപ്പറഞ്ഞും പ്രതിയുടെ ഉദേശശുദ്ധിയിൽ സംശയിച്ചും. പരാതിയില്ലെന്നും കാര്യങ്ങൾ പറഞ്ഞുതീർത്തുവെന്നും ഒരുമിച്ച് ജീവിക്കാൻ ആഗ്രഹിക്കുന്നുവെന്നും ചൂണ്ടിക്കാട്ടി പരാതിക്കാരിയും പ്രതിയും ഹൈക്കോടതിയിൽ നൽകിയ ഹർജിയിലാണ് പോലീസ് തങ്ങളുടെ നിലപാട് അറിയിച്ചിരിക്കുന്നത്. രാഹുൽ മദ്യപാനിയാണെന്നും ഒരുമിച്ച് ജീവിച്ചാൽ ഇനിയും പീഡനമുണ്ടാകുമെന്നും പരാതിക്കാരിയെ രാഹുൽ ഭീഷണിപ്പെടുത്തി സത്യവാംഗ്മൂലം തയാറാക്കിച്ചതാണെന്നും പോലീസിന്റെ റിപ്പോർട്ടിൽ പരാമർശിക്കുന്നുണ്ട്. നവവധു മുന്‍പ് കോടതിക്കു നൽകിയ രഹസ്യമൊഴിയും അവരുടെ ശരീരത്തിലുണ്ടായിരുന്ന പരിക്കുകൾ സംബന്ധിച്ച ഡോക്ടറുടെ റിപ്പോർട്ടും ഫോറൻസിക് റിപ്പോർട്ടുകളും ഒന്നാം പ്രതിയായ രാഹുലിന് എതിരാണ്. അതിനു ശേഷമാണ് നാടകീയമായി നവവധു സാമൂഹിക മാധ്യമങ്ങളിലൂടെ, താൻ നേരത്തെ നൽകിയ മൊഴി കള്ളമാണെന്നും വീട്ടുകാരുടെ സമ്മർദം പ്രകാരമാണ് അങ്ങനെ…
Read Moreഅറുപത്തിയേഴുകാരിയെ വീട്ടിൽ അതിക്രമിച്ചു കയറി പീഡിപ്പിച്ചു; രണ്ടു പേർക്ക് കഠിന തടവും പിഴയും
പെരിന്തല്‍മണ്ണ: ഒറ്റയ്ക്ക് താമസിക്കുന്ന 67കാരിയെ വീട്ടില്‍ അതിക്രമിച്ചുകയറി ലൈംഗിക പീഡനത്തിനിരയാക്കിയ കേസില്‍ രണ്ടുപേരെ കഠിനതടവിന് ശിക്ഷിച്ചു. കൂട്ടിലങ്ങാടി സ്വദേശികളായ ഒന്നാംപ്രതി കാരാട്ടുപറമ്പ് ചാത്തന്‍കോട്ടില്‍ ഇബ്രാഹിം (37), കാരാട്ടുപറമ്പ് വടക്കേതൊടി വിനോദ് (45) എന്നിവരെയാണ് ശിക്ഷിച്ചത്. ഇബ്രാഹിമിനെ വിവിധ വകുപ്പുകളിലായി 45 വര്‍ഷം കഠിനതടവിനും 1,05,000 രൂപ പിഴയടക്കുന്നതിനും അടച്ചില്ലെങ്കില്‍ രണ്ടുവര്‍ഷം അധികതടവിനുമാണ് ശിക്ഷിച്ചത്. വിനോദിന് 25 വര്‍ഷം കഠിനതടവും 55,000 രൂപ പിഴയുമാണ് ശിക്ഷ. പെരിന്തല്‍മണ്ണ അതിവേഗ പ്രത്യേക കോടതി ജഡ്ജ് എസ്. സൂരജാണ് ശിക്ഷ വിധിച്ചത്. 2018ൽ മലപ്പുറം പോലീസ് എടുത്ത കേസിലാണ് വിധി. പരാതിക്കാരിയുടെ വീട്ടിലേക്ക് രണ്ടാംപ്രതിയുടെ സഹായത്തോടെ ഒന്നാംപ്രതി അതിക്രമിച്ചുകയറി ലൈംഗീക പീഡനത്തിനിരയാക്കുകയും രണ്ടാം പ്രതി നോക്കി നില്‍ക്കുകയും പുറത്തുപറഞ്ഞാല്‍ കൂടുതല്‍ ആളുകളെ കൊണ്ടുവരുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തെന്നാണ് കേസ്. ശിക്ഷ ഒരുമിച്ച് അനുഭവിച്ചാല്‍ മതി. പിഴ അടയ്ക്കുന്നപക്ഷം സംഖ്യ അതിജീവിതയ്ക്ക് നല്‍കാനും ഉത്തരവിട്ടു.മലപ്പുറം…
Read Moreകുറുകെ ചാടിയ കാട്ടുപന്നിയെ ഇടിച്ച് സ്കൂട്ടർ മറിഞ്ഞു; യാത്രക്കാരന് ദാരുണാന്ത്യം
മലപ്പുറം: കുറുകെ ചാടിയ കാട്ടുപന്നിയെ ഇടിച്ച് സ്കൂട്ടർ മറിഞ്ഞുണ്ടായ അപകടത്തിൽ യാത്രക്കാരൻ മരിച്ചു. അരീക്കോട് സ്വദേശി പൂവഞ്ചീരി അബ്ദുൾ ഹമീദാണ് മരിച്ചത്. എടവണ്ണയിൽ പുലർച്ചയാണ് അപകടം സംഭവിച്ചത്. ഗുരുതരമായി പരിക്കേറ്റ അബ്ദുൾ ഹമീദിനെ എടവണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. എടവണ്ണ പാലപ്പറ്റ മേഖലയിൽ കാട്ടുപന്നി ശല്യം രൂക്ഷമാണെന്ന് നാട്ടുകാർ പറഞ്ഞു.
Read Moreവെള്ളാപ്പള്ളിയുടെ വിവാദ പരാമർശം: നവോത്ഥാന സംരക്ഷണ സമിതിയുമായി ഇടഞ്ഞ് മുസ്ലിം ജമാ അത്ത് ഫെഡറേഷൻ
കോഴിക്കോട്: എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ചെയർമാനായ നവോത്ഥാന സംരക്ഷണ സമിതിയുമായി സഹകരിക്കേണ്ടെന്നു തീരുമാനമെടുത്ത് കേരള മുസ്ലിം ജമാ അത്ത് ഫെഡറേഷൻ. മുസ്ലീം സമുദായം സർക്കാരിൽനിന്ന് അനർഹമായി ആനുകൂല്യങ്ങൾ കൈപ്പറ്റുന്നുവെന്ന വെള്ളാപ്പള്ളിയുടെ പ്രസ്താവനയിൽ പ്രതിഷേധിച്ച് വൈസ് ചെയർമാൻ ഡോ. ഹുസൈൻ മടവൂർ തത്സ്ഥാനം രാജിവച്ചതിനു പിന്നാലെ സമസ്ത മുഖപത്രം വെള്ളാപ്പള്ളിയെ രൂക്ഷമായി വിമർശിച്ച് മുഖപ്രസംഗമെഴുതുകയും ചെയ്തിരുന്നു. കേരളത്തിലെ നവോത്ഥാന മൂല്യങ്ങൾ ഉൗട്ടിയുറപ്പിക്കാനായി മുഖ്യമന്ത്രി മുൻകൈയെടുത്ത് രൂപീകരിച്ച സമിതിയിലാണ് ഭിന്നത രൂക്ഷമായിരിക്കുന്നത്. സമിതിയുടെ അധ്യക്ഷ സ്ഥാനത്തിരുന്നു കൊണ്ട് വെള്ളാപ്പള്ളി നടേശൻ നടത്തുന്ന പ്രസ്താവനകൾ സാമുദായിക സൗഹാർദത്തെ തകർക്കുന്നതാണെന്ന് കേരള മുസ്ലിം ജമാഅത്ത് ഫെഡറേഷൻ സംസ്ഥാന സമിതി യോഗം വിലയിരുത്തി. വസ്തുതാ വിരുദ്ധവും ജനങ്ങൾക്കിടയിൽ ഛിദ്രത വളർത്തുന്നതുമായ പ്രസ്താവനയാണ് നവോത്ഥാന സംരക്ഷണ സമിതി അധ്യക്ഷൻ വെള്ളാപ്പള്ളി നടേശൻ നടത്തുന്നതെന്ന് ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് കടക്കൽ അബ്ദുൽ അസീസ്…
Read More