സ്നേ​ഹ​യ്ക്ക് പ്രാ​യം 25, പോ​ക്സോ കേ​സി​ന്‍റെ എ​ണ്ണം 3; അ​മ്മ​യു​ടെ സു​ഹൃ​ത്താ​യി വീ​ട്ടി​ലെ​ത്തി​യാ​യി​രു​ന്നു 16കാരിയെ പീ​ഡി​പ്പി​ച്ചി​രു​ന്ന​ത്

കാ​സ​ർ​ഗോ​ഡ്: 16 വ​യ​സു​ള്ള പെ​ൺ​കു​ട്ടി​യെ പ്ര​കൃ​തി​വി​രു​ദ്ധ പീ​ഡ​ന​ത്തി​നി​ര​യാ​ക്കി​യ​തി​ന് യു​വ​തി​ക്കെ​തി​രേ പോ​ക്സോ വ​കു​പ്പു​ക​ൾ പ്ര​കാ​രം കേ​സെ​ടു​ത്തു. ക​ണ്ണൂ​ർ ത​ളി​പ്പ​റ​മ്പ് പു​ളി​മ്പ​റ​മ്പ് സ്വ​ദേ​ശി സ്നേ​ഹ മെ​ർ​ലി​നെ​തി​രേ (25) യാ​ണ് മേ​ൽ​പ​റ​മ്പ് പോ​ലീ​സ് കേ​സെ​ടു​ത്ത​ത്. സ്കൂ​ളി​ൽ കൗ​ൺ​സ​ലിം​ഗി​നി​ട​യി​ലാ​ണ് പെ​ൺ​കു​ട്ടി പീ​ഡി​പ്പി​ക്ക​പ്പെ​ട്ട വി​വ​രം തു​റ​ന്നു​പ​റ​ഞ്ഞ​ത്. പെ​ൺ​കു​ട്ടി​യു​ടെ അ​മ്മ​യു​ടെ സു​ഹൃ​ത്തെ​ന്ന നി​ല​യി​ലാ​ണ് സ്നേ​ഹ കാ​സ​ർ​ഗോ​ഡ് മേ​ൽ​പ​റ​മ്പ് പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലു​ള്ള വീ​ട്ടി​ലെ​ത്തി​യ​ത്. കു​ട്ടി​യു​ടെ പെ​രു​മാ​റ്റ​ത്തി​ൽ അ​സ്വാ​ഭാ​വി​ക​ത​ക​ളു​ണ്ടാ​യ​തി​നെ തു​ട​ർ​ന്ന് ക​ഴി​ഞ്ഞ​ദി​വ​സം സ്കൂ​ളി​ൽ കൗ​ൺ​സ​ലിം​ഗ് ന​ട​ത്തി​യ​പ്പോ​ഴാ​ണ് ഇ​ക്കാ​ര്യം വെ​ളി​പ്പെ​ടു​ത്തി​യ​ത്. തു​ട​ർ​ന്ന് സ്കൂ​ൾ അ​ധി​കൃ​ത​ർ പ​രാ​തി പോ​ലീ​സി​നു കൈ​മാ​റി​യ​തോ​ടെ​യാ​ണ് സ്നേ​ഹ​യ്ക്കെ​തി​രേ കേ​സെ​ടു​ത്ത​ത്. ത​ളി​പ്പ​റ​മ്പ് പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ൽ കു​ട്ടി​ക​ളെ പീ​ഡ​ന​ത്തി​നി​ര​യാ​ക്കി​യ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട മ​റ്റു ര​ണ്ടു കേ​സു​ക​ളി​ൽ സ്നേ​ഹ പ്ര​തി​യാ​ണ്. 2025 മാ​ർ​ച്ചി​ൽ 12 വ​യ​സു​ള്ള പെ​ൺ​കു​ട്ടി​യെ​യും സ​ഹോ​ദ​ര​നാ​യ പ​തി​നാ​ലു​കാ​ര​നെ​യും പീ​ഡി​പ്പി​ച്ച​തി​നാ​ണ് സ്‌​നേ​ഹ അ​റ​സ്റ്റി​ലാ​യി​രു​ന്ന​ത്. ഏ​താ​നും വ​ർ​ഷം മു​മ്പ് ത​ളി​പ്പ​റ​മ്പ് ന​ഗ​ര​സ​ഭ​യി​ലെ മു​ൻ സി​പി​എം കൗ​ൺ​സി​ല​റും ഇ​പ്പോ​ൾ സി​പി​ഐ നേ​താ​വു​മാ​യ…

Read More

56 കാ​റു​ക​ൾ 560 പോ​ലീ​സു​കാ​ർ 10 ഫ​യ​ർ എ​ൻ​ജി​ൻ… മേ​ജ​ർ ര​വി​യു​ടെ പ​രാ​മ​ർ​ശ​ത്തി​നെ​തി​രേ പ​രാ​തി ന​ൽ​കി പി​ണ​റാ​യി വി​ജ​യ​ൻ

തി​രു​വ​ന​ന്ത​പു​രം: ന​ട​ൻ ഇ​ന്ന​സെ​ന്‍റി​ന് അ​ന്ത്യോ​പ​ചാ​രം അ​ർ​പ്പി​ക്കാ​ൻ എ​ത്തി​യ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ബി​ജെ​പി നേ​താ​വ് മേ​ജ​ർ ര​വി ന​ട​ത്തി​യ വ​സ്തു​താ വി​രു​ദ്ധ​വും അ​പ​കീ​ർ​ത്തി​ക​ര​വു​മാ​യ പ​രാ​മ​ർ​ശം അ​ന്വേ​ഷി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് പ്ര​തി​പ​ക്ഷ നേ​താ​വ് പി​ണ​റാ​യി വി​ജ​യ​ൻ ആ​ഭ്യ​ന്ത​ര മ​ന്ത്രി ര​മേ​ശ് ചെ​ന്നി​ത്ത​ല​യ്ക്കും സം​സ്ഥാ​ന പോ​ലീ​സ് ധോ​വി​ക്കും പ​രാ​തി ന​ൽ​കി. അ​ന്ന​ത്തെ മു​ഖ്യ​മ​ന്ത്രി 56 കാ​റു​ക​ളു​ടെ​യും 560 പോ​ലീ​സു​കാ​രു​ടെ​യും 10 ഫ​യ​ർ എ​ൻ​ജി​നു​ക​ളു​ടെ​യും അ​ക​ന്പ​ടി​യോ​ടെ​യാ​ണ് ഇ​ന്ന​സെ​ന്‍റി​ന് ആ​ദ​രാ​ഞ്ജ​ലി​യ​ർ​പ്പി​ക്കാ​ൻ എ​ത്തി​യ​തെ​ന്നാ​യി​രു​ന്നു മേ​ജ​ർ ര​വി​യു​ടെ പ​രാ​മ​ർ​ശം.​അ​ന്വേ​ഷ​ണം ന​ട​ത്തി കു​റ്റ​ക്കാ​ർ​ക്കെ​തി​രേ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും പ​രാ​തി​യി​ൽ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്.

Read More

ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള കേ​സ് പ്ര​തി മു​രാ​രി ബാ​ബു അ​ന്ത​രി​ച്ചു; ക​ര​ൾ രോ​ഗ ബാ​ധി​ത​നാ​യി ചി​കി​ത്സ​യി​ലി​രി​ക്കേ​യാ​ണ് മ​ര​ണം

തി​രു​വ​ന​ന്ത​പു​രം: ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള കേ​സ് പ്ര​തി​യാ​യ മു​രാ​രി ബാ​ബു അ​ന്ത​രി​ച്ചു. ക​ര​ൾ രോ​ഗ ബാ​ധി​ത​നാ​യി കൊ​ച്ചി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലി​രി​ക്കേ​യാ​ണ് മ​ര​ണം. ഇ​ന്ന് പു​ല​ർ​ച്ചെ​യാ​യി​രു​ന്നു അ​ന്ത്യം. ച​ങ്ങ​നാ​ശേ​രി പെ​രു​ന്ന സ്വ​ദേ​ശി​യാ​ണ് മു​രാ​രി ബാ​ബു. വൈ​കു​ന്നേ​രം മൂ​ന്നി​ന് പെ​രു​ന്ന​യി​ലെ വീ​ട്ടി​ൽ സം​സ്കാ​രി​ക്കും

Read More

മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​നും കു​ടും​ബ​ത്തി​നു​മെ​തി​രെ വ​ധ​ഭീ​ഷ​ണി; പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു

തി​രു​വ​ന​ന്ത​പു​രം: മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​നും കു​ടും​ബ​ത്തി​നു​മെ​തി​രെ വ​ധ​ഭീ​ഷ​ണി. ക​ൺ​ട്രോ​ൾ റൂ​മി​ലേ​ക്കാ​ണ് ഭീ​ഷ​ണി സ​ന്ദേ​ശ​മെ​ത്തി​യ​ത്. സം​ഭ​വ​ത്തി​ൽ ക​ന്‍റോ​ൺ​മെ​ന്‍റ് പോ​ലീ​സ് കേ​സെ​ടു​ത്തി​ട്ടു​ണ്ട്. അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​താ​യും പോ​ലീ​സ് അ​റി​യി​ച്ചു.

Read More