ടോക്കിയോയിൽ തരംഗം സൃഷ്ടിച്ച് ‘ജഗ്ഗു ധാബ’, ജപ്പാൻക്കാർക്ക് ഇനി ഇന്ത്യൻ രൂചിക്കൂട്ട്

ജ​പ്പാ​നി​ൽ പു​തു​താ​യി ആ​രം​ഭി​ച്ച ഒ​രു ഇ​ന്ത്യ​ൻ റ​സ്റ്റോ​റ​ന്‍റാ​ണ് ഇ​പ്പോ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​കു​ന്ന​ത്. ബീ​ഹാ​റി​ലെ പാ​ട്ന സ്വ​ദേ​ശി​യാ​യ യു​വാ​വ് ജ​പ്പാ​ന്‍റെ ത​ല​സ്ഥാ​ന​മാ​യ ടോ​ക്കി​യോ​യി​ൽ ആ​രം​ഭി​ച്ച ‘ജ​ഗ്ഗു ധാ​ബ’ എ​ന്ന റ​സ്റ്റോ​റ​ന്‍റ് ഇ​ന്ത്യ​ക്കാ​രു​ടെ​യും വി​ദേ​ശ സ​ഞ്ചാ​രി​ക​ളു​ടെ​യും പ്രി​യ​പ്പെ​ട്ട ഇ​ട​മാ​യി മാ​റി​ക​ഴി​ഞ്ഞു.

‘ജ​പ്പാ​ൻ വാ​ലാ ബി​ഹാ​രി’ എ​ന്ന ഇ​ൻ​സ്റ്റാ​ഗ്രാം അ​ക്കൗ​ണ്ടി​ൽ പ​ങ്കു​വ​ച്ചി​രി​ക്കു​ന്ന റ​സ്റ്റോ​റ​ന്‍റി​ന്‍റെ വീ​ഡി​യോ ഇ​തി​നോ​ട​കം ത​ന്നെ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ല​ക്ഷ​ക്ക​ണ​ക്കി​ന് പേ​രാ​ണ് ക​ണ്ട​ത്. ജ​പ്പാ​നി​ൽ യ​ഥാ​ർ​ഥ ഇ​ന്ത്യ​ൻ ഭ​ക്ഷ​ണ​ങ്ങ​ളും നാ​ട​ൻ വി​ഭ​വ​ങ്ങ​ളും ല​ഭ്യ​മാ​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് റ​സ്റ്റോ​റ​ന്‍റ് ആ​രം​ഭി​ച്ചി​രി​ക്കു​ന്ന​തെ​ന്ന് ഉ​ട​മ വീ​ഡി​യോ​യി​ൽ പ​റ​യു​ന്നു​ണ്ട്.

സ​മോ​സ ചാ​ട്ട്, പാ​നി​പൂ​രി, സേ​വ് പൂ​രി, ദ​ഹി ഭ​ല്ല, മ​സാ​ല പ​പ്പ​ടം തു​ട​ങ്ങി​യ ജ​ന​പ്രി​യ ഇ​ന്ത്യ​ൻ പ​ല​ഹാ​ര​ങ്ങ​ൾ ഇ​വി​ടെ ല​ഭ്യ​മാ​ണ്. കൂ​ടാ​തെ ബ​ട്ട​ർ ചി​ക്ക​ൻ, ജീ​ര​ക റൈ​സ്, പ​നീ​ർ ടി​ക്ക, മ​ട്ട​ൻ ക​റി, നാ​ൻ, വി​വി​ധ ത​രം മ​ധു​ര​പ​ല​ഹാ​ര​ങ്ങ​ൾ എ​ന്നി​വ​യും ഈ ​ധാ​ബ​യി​ൽ ഒ​രു​ക്കി​യി​ട്ടു​ണ്ട്. ജ​പ്പാ​നി​ൽ യ​ഥാ​ർ​ത്ഥ ഇ​ന്ത്യ​ൻ സ്ട്രീ​റ്റ് ഫു​ഡും ത​ന​ത് രു​ചി​യി​ലു​ള്ള ഭ​ക്ഷ​ണ​വും ക​ണ്ടെ​ത്താ​ൻ പ്ര​യാ​സ​പ്പെ​ടു​ന്ന ഇ​ന്ത്യ​ക്കാ‌​ർ​ക്ക് ഈ ​റ​സ്റ്റോ​റ​ന്‍റ് വ​ലി​യ ആ​ശ്വാ​സ​മാ​കും. വീ​ഡി​യോ വൈ​റ​ലാ​യ​തി​ന് പി​ന്നാ​ലെ ബീ​ഹാ​റി​ന്‍റെ സ്വ​ന്തം വി​ഭ​വ​മാ​യ ‘ലി​റ്റി ചോ​ഖ’ കൂ​ടി മെ​നു​വി​ൽ ഉ​ൾ​പ്പെ​ടു​ത്ത​ണ​മെ​ന്ന ആ​വ​ശ്യ​വു​മാ​യി നി​ര​വ​ധി പേ​ർ രം​ഗ​ത്തെ​ത്തി.

Related posts

Leave a Comment