കാ​ട്ടു​പോ​ത്തിനെ കൊന്ന കേ​സ്! ര​ണ്ടുപേ​ർ കൂ​ടി അ​റ​സ്റ്റി​ൽ; ഇ​റ​ച്ചി ഭ​ക്ഷി​ച്ച​വ​ര്‍ അ​ങ്ക​ലാ​പ്പി​ൽ

പേ​രാ​മ്പ്ര: പ്ലാ​ന്‍റേ​ഷ​ൻ കോ​ർ​പ്പ​റേ​ഷ​ന്‍റെ പേ​രാ​മ്പ്ര എ​സ്റ്റേ​റ്റി​ൽ കാ​ട്ടു​പോ​ത്തി​നെ കൊ​ന്നു ഇ​റ​ച്ചി വീ​തം വ​ച്ചു ഭ​ക്ഷി​ച്ച പ്ര​തി​ക​ളെ​ന്നു സം​ശ​യി​ക്കു​ന്ന ര​ണ്ടു പേ​ർ കൂ​ടി പി​ടി​യി​ൽ. ച​ക്കി​ട്ട​പാ​റ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ മു​തു​കാ​ട് സ്വ​ദേ​ശി​ക​ളാ​യ സ​ജി എ​ന്ന സെ​ബാ​സ്റ്റ്യ​ൻ (48), കു​ട്ട​ൻ എ​ന്ന സു​നി​ൽ (38) എ​ന്നി​വ​ർ ക​ണ്ണൂ​ർ ജി​ല്ല​യി​ലെ ആ​റ​ളം ഫാം ​മേ​ഖ​ല​യി​ൽ നി​ന്നാ​ണു ഫോ​റ​സ്റ്റ​ധി​കൃ​ത​രു​ടെ വ​ല​യി​ലാ​യ​ത്. പെ​രു​വ​ണ്ണാ​മു​ഴി റെ​യ്ഞ്ച​ർ ടി. ​റ​ഹീ​സ് അ​റ​സ്റ്റു ചെ​യ്ത​വ​രെ പ​യ്യോ​ളി കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ന്‍റ് ചെ​യ്തു. നേ​ര​ത്തെ ഈ ​കേ​സി​ൽ ത​യ്യി​ൽ ജ​യ്മോ​ൻ എ​ന്ന യു​വാ​വി​നെ പി​ടി​ച്ചുകൊ​ണ്ടുപോ​യ വ​നപാ​ല​ക​രു​ടെ ന​ട​പ​ടി​ക്കെ​തി​രെ വ​ൻ പ്ര​തി​ഷേ​ധ​മു​യ​ര്‍​ന്നി​രു​ന്നു. ഇ​തി​നെ തു​ട​ർ​ന്നു അ​മ്മ​യു​ടെ നി​രാ​ഹാ​ര സ​മ​ര​മ​ട​ക്കം പ്ര​ക്ഷോ​ഭ​വും അ​ര​ങ്ങേ​റി​യി​രു​ന്നു. വ​ൻ പ്ര​മാ​ണി​മാ​ര​ട​ക്കം അ​ൻ​പ​തി​ൽ​പ്പ​രം പേ​ർ​ക്കു ഇ​റ​ച്ചി​കി​ട്ടി​യി​ട്ടു​ണ്ടെ​ന്നാ​ണു നാ​ട്ടി​ൽ പ്ര​ച​രി​ക്കു​ന്ന​ത്. കാ​ട്ടു പോ​ത്തി​റ​ച്ചി ഭ​ക്ഷി​ച്ചാ​ണ് പ​ല​രും ഓ​ണം ആ​ഘോ​ഷി​ച്ച​തെ​ന്ന സൂ​ച​ന​യും ല​ഭി​ക്കു​ന്നു​ണ്ട്. അ​ന്വേ​ഷ​ണ​ത്തി​ൽ വെ​ള്ളം ചേ​ർ​ക്കാ​തെ മു​ഴു​വ​ൻ പ്ര​തി​ക​ളെ​യും പ​ക്ഷ​ഭേ​ദം കൂ​ടാ​തെ…

Read More

ആ​ര്‍​പി​എ​ഫ് പി​ടി​കൂ​ടി​യ ര​ണ്ടു​ കോ​ടി​യു​ടെ സ്വ​ര്‍​ണ​ത്തി​ന് 11 ല​ക്ഷം പി​ഴ​യ​ട​ച്ചു; പി​ഴ​യ​ട​പ്പി​ച്ച​ത് ജി​എ​സ്ടി വി​ഭാ​ഗം

കോ​ഴി​ക്കോ​ട്: ട്രെ​യി​നി​ല്‍ ക​ട​ത്ത​വെ ആ​ര്‍​പി​എ​ഫ് പി​ടി​കൂ​ടി​യ 6.164 കി​ലോ​ഗ്രാം സ്വ​ര്‍​ണ​ത്തി​ന് ജി​എ​സ്ടി വി​ഭാ​ഗം ഉ​ട​മ​സ്ഥ​നി​ല്‍ നി​ന്ന് 11 ല​ക്ഷം പി​ഴ ഈ​ടാ​ക്കി. മും​ബൈ സ്വ​ദേ​ശി​യാ​യ സാ​യ് ശി​വം ജ്വ​ല്ലേ​ഴ്‌​സ് ഉ​ട​മ​യി​ല്‍ നി​ന്നാ​ണ് പി​ഴ ഈ​ടാ​ക്കി​യ​ത്. പി​ഴ അ​ട​ച്ച​തി​നെ തു​ട​ര്‍​ന്ന് സ്വ​ര്‍​ണം ഇ​ന്ന​ലെ ഉ​ട​മ​സ്ഥ​ന് തി​രി​ച്ചു ന​ല്‍​കി. ക​ഴി​ഞ്ഞ വെ​ള്ളി​യാ​ഴ്ച​യാ​ണ് 1.94 കോ​ടി രൂ​പ​യു​ടെ സ്വ​ര്‍​ണം ആ​ര്‍​പി​എ​ഫ് പി​ടി​കൂ​ടി​യ​ത്. നി​കു​തി വെ​ട്ടി​ച്ചു ക​ട​ത്തി​യ​തി​നാ​ല്‍ ഇ​വ പി​ന്നീ​ട് ജി​എ​സ്ടി വി​ഭാ​ഗ​ത്തി​ന് ആ​ര്‍​പി​എ​ഫ് കൈ​മാ​റു​ക​യാ​യി​രു​ന്നു. സ്വ​ര്‍​ണ​ത്തി​ന് 11 ല​ക്ഷം രൂ​പ പി​ഴ ഈ​ടാ​ക്കി​കൊ​ണ്ടു​ള്ള നോ​ട്ടീ​സ് ജി​എ​സ്ടി വി​ഭാ​ഗം ശ​നി​യാ​ഴ്ച ത​ന്നെ അ​യ​ച്ചി​രു​ന്നു. മ​ഹാ​രാ​ഷ്ട്ര സ്വ​ദേ​ശി രാ​ജു (32) മം​ഗ​ള എ​ക്‌​സ്പ്ര​സി​ല്‍ കൊ​ണ്ടു​വ​രു​ന്ന​തി​നി​ടെ​യാ​ണ് ആ​ര്‍​പി​എ​ഫ് സ്വ​ര്‍​ണം പി​ടി​കൂ​ടി​യ​ത്. ദു​രി​താ​ശ്വാ​സ​ത്തി​ന്‍റെ മ​റ​വി​ല്‍ ട്ര​യി​ന്‍ വ​ഴി നി​കു​തി വെ​ട്ടി​ച്ച് സാ​ധ​ന​ങ്ങ​ള്‍ ക​ട​ത്തു​ന്നു​ണ്ടെ​ന്ന വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​യി​രു​ന്നു പ​രി​ശോ​ധ​ന ശ​ക്ത​മാ​ക്കി​യ​ത്. ഉ​ത്ത​ര്‍​പ്ര​ദേ​ശി​ലെ മു​സാ​ഫി​ര്‍ ന​ഗ​റി​ല്‍ നി​ന്ന് കൊ​ച്ചു​വേ​ളി​യി​ലേ​ക്ക് നി​കു​തി…

Read More

മ​ത്സ​രി​ക്കാ​ത്ത​യാ​ളെ ജി​ല്ലാ ടീ​മി​ൽ ഉ​ൾ​പ്പെ​ടു​ത്തി സം​സ്ഥാ​ന ത്രോബോൾ മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​പ്പി​ച്ചെ​ന്ന് ആ​ക്ഷേ​പം

നാ​ദാ​പു​രം: ജി​ല്ലാ മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ക്കാ​ത്ത​യാ​ളെ സം​സ്ഥാ​ന മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​പ്പി​ച്ച​താ​യി ആ​ക്ഷേ​പം. എ​റ​ണാ​കു​ള​ത്ത് ക​ഴി​ഞ്ഞ ആ​ഴ്ച ന​ട​ന്ന സം​സ്ഥാ​ന ത്രോ ​ബോ​ൾ മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ത്ത മ​ല​ബാ​റി​ലെ ഒ​രു ടീ​മി​നെ​ക്കു​റി​ച്ചാ​ണ് പ​രാ​തി. പെ​ൺ​കു​ട്ടി​ക​ളു​ടെ വി​ഭാ​ഗ​ത്തി​ൽ മ​ത്സ​രി​ച്ച ടീ​മി​നെ​പ്പ​റ്റി​യാ​ണ് പ​രാ​തി. ര​ണ്ടാ​ഴ്ച മു​മ്പ് ന​ട​ന്ന ജി​ല്ലാ​ത​ല ടൂ​ർ​ണ​മെ​ന്‍റി​ൽ പ​ന്ത്ര​ണ്ടോ​ളം ടീ​മു​ക​ളാ​ണ് മ​ത്സ​രി​ച്ച​ത്. അ​തി​ൽ പെ​ൺ​കു​ട്ടി​ക​ളു​ടെ വി​ഭാ​ഗ​ത്തി​ൽ വി​ജ​യി​ക​ളാ​യ ടീ​മി​ൽ നി​ന്ന് ഒ​ൻ​പ​ത് പേ​ർ​ക്ക് സെ​ല​ക്ഷ​ൻ കി​ട്ടി​യി​രു​ന്നു. എ​ന്നാ​ൽ അ​വ​രി​ൽ നി​ന്ന് ഒ​രാ​ളെ ത​ഴ​ഞ്ഞ് ജി​ല്ലാ ത​ല മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ക്കാ​ത്ത മ​റ്റൊ​രാ​ളെ സം​സ്ഥാ​ന മ​ത്സ​ര​ത്തി​നു​ള്ള ജി​ല്ലാ ടീ​മി​ൽ ഉ​ൾ​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു. പ്രാ​ഥ​മി​ക മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ക്കാ​ത്ത​വ​രെ ഉ​യ​ർ​ന്ന ത​ല​ത്തി​ലേ​ക്ക് തെ​ര​ഞ്ഞെ​ടു​ക്കാ​ൻ പാ​ടി​ല്ലെ​ന്ന നി​യ​മം നി​ല​നി​ൽ​ക്കെ​യാ​ണ് ഗ്രൗ​ണ്ടി​ലി​റ​ങ്ങി മ​ത്സ​രി​ച്ച് ഒ​ന്നാം സ്ഥാ​നം നേ​ടി​യ ഒ​രു കു​ട്ടി​യെ മാ​ത്രം ഒ​ഴി​വാ​ക്കി മ​ത്സ​രി​ക്കാ​ത്ത​യാ​ളെ സം​സ്ഥാ​ന മ​ത്സ​ര​ത്തി​ന​യ​ച്ച​ത്. ജി​ല്ലാ ത്രോ ​ബോ​ൾ അ​സോ​സി​യേ​ഷ​ന്‍റെ കീ​ഴി​ൽ ന​ട​ത്തി​യ ടീം ​സെ​ല​ക്ഷ​നി​ലാ​ണ് അ​ർ​ഹ​ത​യി​ല്ലാ​ത്ത കു​ട്ടി​യെ…

Read More

“ഒ​റ്റ ട​യ​റു​’മാ​യി സ്‌​കൂ​ള്‍ ബ​സു​ക​ൾ ; സ്‌​കൂ​ള്‍ വി​ദ്യാ​ര്‍​ഥി​ക​ളു​ടെ ജീ​വ​ന് പു​ല്ലു​വി​ല​യു​മാ​യി സ്വ​കാ​ര്യ സ​ർ​വീ​സ്  സ്കൂ​ൾ ബസുകൾ

കോ​ഴി​ക്കോ​ട്: സ്‌​കൂ​ള്‍ വി​ദ്യാ​ര്‍​ഥി​ക​ളു​ടെ ജീ​വ​ന് പു​ല്ലു​വി​ല​യു​മാ​യി സ്വ​കാ​ര്യ വാ​ഹ​ന​ങ്ങ​ള്‍. പി​ഞ്ചു കു​ഞ്ഞു​ങ്ങ​ളെ കു​ത്തി​നി​റ​ച്ചും അ​പ​ക​ട​ക​ര​മാംവി​ധ​ത്തി​ലു​മാ​ണ് സ്‌​കൂ​ള്‍ വാ​ഹ​ന​ങ്ങ​ള്‍ യാ​ത്ര തു​ട​രു​ന്ന​ത്. നാ​ലു​ച​ക്ര​മു​ള്ള ചെ​റി​യ ബ​സു​ക​ളും വാ​നു​ക​ളു​മാ​ണ് ഇ​ത്ത​ര​ത്തി​ല്‍ അ​പ​ക​ട​ക​ര​മാം വി​ധം യാ​ത്ര തു​ട​രു​ന്ന​ത്. ഇ​ത്ത​ര​ത്തി​ലു​ള്ള ബ​സു​ക​ളി​ല്‍ അ​നു​വ​ദ​നീ​യ​മാ​യ​തി​ലും കൂ​ടു​ത​ല്‍ കു​ട്ടി​ക​ളെ നി​റ​ച്ചു​ള്ള യാ​ത്ര പ​ല​പ്പോ​ഴും അ​പ​ക​ട​ങ്ങ​ള്‍​ക്ക് വ​ഴി​യൊ​രു​ക്കു​ന്നു​ണ്ടെ​ങ്കി​ലും ഇ​ത് ത​ട​യാ​ന്‍ മോ​ട്ടോ​ര്‍​വാ​ഹ​ന​വ​കു​പ്പി​നും പോ​ലീ​സി​നും സാ​ധി​ക്കു​ന്നി​ല്ല. ബ​സി​ന്‍റെ ബോ​ഡി​യു​ടെ ഭാ​രം ട​യ​റു​ക​ള്‍​ക്ക് താ​ങ്ങാ​നാ​വാ​തെ​യാ​ണ് ഇ​ത്ത​രം ബ​സു​ക​ള്‍ മ​റി​യു​ന്ന​ത്. അ​പ​ക​ട​മു​ണ്ടാ​വു​മ്പോ​ള്‍ മാ​ത്രം ന​ട​പ​ടി​യു​മാ​യി രം​ഗ​ത്തെ​ത്തു​ന്ന അ​ധി​കൃ​ത​ര്‍ ഇ​ത്ത​രം വാ​ഹ​ന​ങ്ങ​ളെ സ്‌​കൂ​ള്‍ വാ​ഹ​ന​ങ്ങ​ളു​ടെ ഗ​ണ​ത്തി​ല്‍നി​ന്നും മാ​റ്റാ​ന്‍ ത​യാ​റാ​വു​ന്നി​ല്ല. അ​തേ​സ​മ​യം, മോ​ട്ടോ​ര്‍​വാ​ഹ​ന​ വ​കു​പ്പി​ന്‍റെ പ​രി​ശോ​ധ​ന പൂ​ര്‍​ത്തി​യാ​യ വ​ലി​യ വാ​ഹ​ന​ങ്ങ​ള്‍ മാ​ത്ര​മാ​ണ് സ്‌​കൂ​ള്‍ വാ​ഹ​ന​ങ്ങ​ളാ​യി ഉ​പ​യോ​ഗി​ക്കു​ന്നു​ള്ളൂ​വെ​ന്ന് എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ആ​ർ​ടി​ഒ സി.​ജെ. പോ​ള്‍​സ​ണ്‍ പ​റ​ഞ്ഞു. മ​റ്റു സ്വ​കാ​ര്യ വാ​ഹ​ന​ങ്ങ​ള്‍ സ്‌​കൂ​ളി​ല്‍നി​ന്നും കു​ട്ടി​ക​ളു​മാ​യി പോ​കുന്നു​ണ്ടെ​ങ്കി​ല്‍ അ​ത് നി​യ​മ​വി​രു​ദ്ധ​മാ​ണ്. സ്‌​കൂ​ള്‍ വാ​ഹ​ന​ങ്ങ​ള്‍​ക്ക് സ​മാ​ന​മാ​യ രീ​തി​യി​ല്‍ കു​ട്ടി​ക​ളു​മാ​യി പോ​വു​ന്ന അ​ന​ധി​കൃ​ത…

Read More

മ​ത്സ​ര​ക്കച്ചവടം..!മു​ക്ക​ത്ത് കോ​ഴി​യി​റ​ച്ചി​; ചെറുവാടിയിൽ മത്സ്യം; കോ​ഴി​യി​റ​ച്ചി​ക്ക് 100; ചെറുവാടിയിൽ ഐക്കൂറ 200-250

മു​ക്കം: മ​ത്സ​രം​മു​റു​കി​യ​തോ​ടെ മു​ക്ക​ത്തും പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളി​ലും കോ​ഴി​യി​ച്ചി വി​ല ഗ​ണ്യ​മാ​യി കു​റ​ഞ്ഞു. മു​ക്കം ടൗ​ണി​ൽ കോ​ഴി​ക്ക് 70 രൂ​പ​യും കോ​ഴി​യി​റ​ച്ചി​ക്ക് 100 രൂ​പ​യു​മാ​ണി​പ്പോ​ഴ​ത്തെ വി​ല. നെ​ല്ലി​ക്കാ​പ​റ​മ്പ് ജി​കെ​എ​സ് ചി​ക്ക​ൻ സ്റ്റാ​ളി​ൽ ക​ഴി​ഞ്ഞ ദി​വ​സം മു​ത​ൽ കോ​ഴി​യി​റ​ച്ചി വി​ല 100 രൂ​പ​യാ​ക്കി കു​റ​ച്ചി​രു​ന്നു. ഇ​തോ​ടെ സ​മീ​പ പ്ര​ദേ​ശ​ങ്ങ​ളി​ലും കോ​ഴി​യി​റ​ച്ചി​ക്ക് വി​ല കു​റ​യ്ക്കു​ക​യാ​യി​രു​ന്നു. വി​ല കു​റ​ച്ച​തോ​ടെ ദൂ​ര സ്ഥ​ല​ങ്ങ​ളി​ൽ നി​ന്ന​ട​ക്കം നി​ര​വ​ധി പേ​രാ​ണ് നെ​ല്ലി​ക്കാ​പ​റ​മ്പി​ലും മു​ക്ക​ത്തു​മൊ​ക്കെ​യാ​യി എ​ത്തു​ന്ന​ത്. ഒ​രാ​ഴ്ച മു​ൻ​പ് വ​രെ 180 രൂ​പ​യായിരുന്നു വില. ര​ണ്ടാ​ഴ്ച മു​ൻ​പ് ചെ​റു​വാ​ടി ചു​ള്ളി​ക്കാ​പ​റ​മ്പി​ൽ മ​ത്സ്യ ക​ച്ച​വ​ട​വും മ​ത്സ​ര​മാ​യ​തോ​ടെ വി​ല ഗ​ണ്യ​മാ​യി കു​റ​ഞ്ഞി​രു​ന്നു. നാ​ട്ടു​കാ​രാ​യ ക​ച്ച​വ​ട​ക്കാ​ർ​ക്കി​ട​യി​ലേ​ക്ക് കോ​ഴി​ക്കോ​ട് സ്വ​ദേ​ശി​ക​ൾ ക​ച്ച​വ​ട​വു​മാ​യെ​ത്തി​യ​തോ​ടെ​യാ​ണ് ഇ​വി​ടെ മ​ത്സ്യ വി​ല കു​റ​ഞ്ഞ​ത്. 600 മു​ത​ൽ800 രൂ​പ വ​രെ​യു​ണ്ടാ​യി​രു​ന്ന ആ​വോ​ലി, അ​യ്ക്കൂ​റ​ ഉ​ൾ​പ്പെ​ടെ​യു​ള്ള മ​ത്സ്യ​ങ്ങ​ൾ​ക്ക് ഇ​പ്പോ​ൾ 200 മു​ത​ൽ 250 വ​രെ​യാ​ണ് വി​ല. അ​യ​ല, മ​ത്തി ഉ​ൾ​പ്പെ​ടെ​യു​ള്ള ചെ​റി​യ മ​ത്സ്യ​ങ്ങ​ൾ​ക്ക്…

Read More

അമിത ജോലിഭാരം;  അ​ബ്ദു​ൾ നാ​സ​റി​ന്‍റെ മ​ര​ണ​ത്തി​ൽ ദുരൂഹത;   ജു​ഡീ​ഷ്യ​ൽ അ​ന്വേ​ഷ​ണം വേ​ണ​മെ​ന്ന് വിവിധ സംഘടനകൾ

മ​ഞ്ചേ​രി: ഇ​ന്ന​ലെ വീ​ടി​ന​ക​ത്ത് തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ ചു​ങ്ക​ത്ത​റ ക​മ്മ്യൂ​ണി​റ്റി ഹെ​ൽ​ത്ത് സെ​ന്‍റ​ർ ഫാ​ർ​മ​സി​സ്റ്റ് അ​ബ്ദു​ൾ നാ​സ​റി​ന്‍റെ മ​ര​ണ​ത്തി​ൽ ദു​രൂ​ഹ​ത​യു​ണ്ടെ​ന്നും സം​ഭ​വ​ത്തി​ൽ ജു​ഡീ​ഷ്യ​ൽ അ​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്നും ഐ​എ​ൻ​ടി​യു​സി സം​സ്ഥാ​ന സെ​ക്ര​ട്ട​റി വി.​പി.​ഫി​റോ​സ്, സ്റ്റേ​റ്റ് എം​പ്ലോ​യീ​സ് യൂ​ണി​യ​ൻ ജി​ല്ലാ സെ​ക്ര​ട്ട​റി വി.​പി.​ഷ​മീ​ർ എ​ന്നി​വ​ർ ആ​വ​ശ്യ​പ്പെ​ട്ടു.​ അ​മി​ത ജോ​ലി ഭാ​ര​മാ​ണ് അ​ബ്ദു​ൾ നാ​സ​റി​നെ മ​ര​ണ​ത്തി​ലേ​ക്ക് ത​ള്ളി​വി​ട്ട​തെ​ന്നു ഇ​വ​ർ പ​റ​ഞ്ഞു. ഇ​ക്ക​ഴി​ഞ്ഞ ജൂ​ണ്‍ 23നാ​ണ് അ​ബ്ദു​ൾ​നാ​സ​ർ ജോ​ലി​യി​ൽ പ്ര​വേ​ശി​ച്ച​ത്. മ​ങ്ക​ട പ​ള്ളി​പ്പു​റം സ്വ​ദേ​ശി​യാ​യ നാ​സ​റി​നെ സ​മീ​പ പ്ര​ദേ​ശ​മാ​യ ആ​ന​ക്ക​യ​ത്തും മ​ഞ്ചേ​രി​യി​ലും ഒ​ഴി​വു​ണ്ടാ​യി​രി​ക്കെ അ​ന്പ​തോ​ളം കി​ലോ​മീ​റ്റ​ർ അ​ക​ലെ​യു​ള്ള കോ​ട്ടോ​പ്പാ​ടം സി​എ​ച്ച്സി​യി​ലേ​ക്ക് മാ​റ്റി​യ​ത് ഭ​ര​ണാ​നു​കൂ​ല സം​ഘ​ട​ന​യി​ൽ അം​ഗ​ത്വ​മെ​ടു​ക്കാ​ത്ത​തി​നെ​ന്ന് ആ​രോ​പ​ണ​മു​ണ്ട്. ജോ​ലി​ഭാ​രം താ​ങ്ങാ​നാ​വാ​തെ​യാ​ണ് അ​ബ്ദു​ൾ​നാ​സ​ർ ആ​ത്മ​ഹ​ത്യ ചെ​യ്ത​തെ​ന്നാ​രോ​പി​ച്ച് വി​വി​ധ സം​ഘ​ട​ന​ക​ൾ മു​ന്നോ​ട്ടു വ​ന്നി​ട്ടു​ണ്ട്.

Read More

അധികൃതരുടെ അനാസ്ഥ; അ​ട​യ്ക്ക പ​റി​ക്കു​ന്ന​തി​നി​ടെ യു​വാ​വ് ഷോ​ക്കേ​റ്റ് മ​രി​ച്ച സം​ഭ​വം; അ​ന്വേ​ഷ​ണം വേ​ണ​മെ​ന്ന് നാ​ട്ടു​കാ​ർ പറയുന്നതിന്‍റെ കാരണം ഇങ്ങനെ…

പേ​രാ​മ്പ്ര: അ​ട​യ്ക്ക പ​റി​ക്കു​ന്ന​തി​നി​ടെ കു​ടും​ബ​നാ​ഥ​ൻ ഷോ​ക്കേ​റ്റ് മ​രി​ച്ച സം​ഭ​വ​ത്തി​ൽ സ​മ​ഗ്ര അ​ന്വേ​ഷ​ണം വേ​ണ​മെ​ന്ന് നാ​ട്ടു​കാ​ർ. ഓ​ട്ടോ ഡ്രൈ​വ​റാ​യ ച​ക്കി​ട്ട​പാ​റ പി​ള്ള​പെ​രു​വ​ണ്ണ​യി​ലെ ഇ​ടി​ക്കു​ഴി മു​ക​ളേ​ല്‍ ഷി​ബു (42) ആ​ണ് ക​ഴി​ഞ്ഞ ദി​വ​സം മ​രി​ച്ച​ത്. അ​ലൂ​മി​നി​യം ഗോ​വ​ണി ഉ​പ​യോ​ഗി​ച്ച് ക​മുകി​ല്‍ ക​യ​റി അ​ട​യ്ക്ക പ​റി​ക്കാ​നു​ള്ള ശ്ര​മ​ത്തി​നി​ടെ സ​മീ​പ​ത്തെ ഹൈ​ടെ​ന്‍​ഷ​ന്‍ ലൈ​നി​ല്‍ നിന്ന് ഷോ​ക്കേ​ല്‍​ക്കു​ക​യാ​യി​രു​ന്നു. ഷോ​ക്കേ​റ്റ് വീ​ണ ഷി​ബു​വി​നെ പി​ടി​ച്ച ഭാ​ര്യ ജി​ൻ​സി​ക്കും ഗു​രു​ത​ര പ​രി​ക്കേ​റ്റി​രു​ന്നു. ഇ​വ​ർ ഇ​പ്പോ​ൾ കോ​ഴി​ക്കോ​ട് സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്. അ​പ​ക​ടം ന​ട​ന്ന ഭാ​ഗ​ത്ത് 11 കെ​വി ലൈ​ൻ വ​ള​രെ താ​ഴ്ന്നാ​ണു​ള്ള​ത്. ഇ​രു വ​ശ​ത്തും മ​ര​ങ്ങ​ൾ ലൈ​നി​നോ​ട് ചേ​ർ​ന്നാ​ണു​ള്ള​ത്. അ​പ​ക​ടം ന​ട​ന്ന ക​മു​കും വൈ​ദ്യു​തി ലൈ​നും ത​മ്മി​ലു​ള്ള അ​ക​ലം 70 സെ​ന്‍റി​മീ​റ്റ​റി​ൽ താ​ഴെ​യാ​ണ്. പെ​രു​വ​ണ്ണാ​മൂ​ഴി ച​ക്കി​ട്ട​പാ​റ റൂ​ട്ടി​ൽ 40 വ​ർ​ഷം മു​മ്പ് സ്ഥാ​പി​ച്ച ലൈ​നാ​ണി​ത്. അ​ന്നി​വി​ടം നെ​ൽ​വ​യ​ലാ​ണ്. പി​ന്നീ​ടി​വി​ടം കൃ​ഷി​ഭൂ​മി​യാ​യി. വീ​ടു​ക​ളും വ​ന്നു. ലൈ​നി​ന്‍റെ ചു​വ​ട്ടി​ല​ട​ക്കം റ​ബ​റും…

Read More

പ​യ്യോ​ളി​യി​ലെ കോ​ണ്‍​ഗ്ര​സ് സൊ​സൈ​റ്റി  ബി​ജെ​പി​ക്ക് “വിറ്റതായി’ ആ​രോ​പ​ണം; പി​ന്നി​ല്‍ തി​ക്കോ​ടി ഗ്രാ​മ​പ​ഞ്ചാ​യ​ത്തം​ഗം..?

പ​യ്യോ​ളി: കീ​ഴൂ​ര്‍ കേ​ന്ദ്ര​മാ​യി പ്ര​വ​ര്‍​ത്തി​ക്കു​ന്ന കോ​ണ്‍​ഗ്ര​സ് നി​യ​ന്ത്ര​ണ​ത്തി​ലു​ള്ള സൊ​സൈ​റ്റി ബി​ജെ​പി​ക്ക് “വി​റ്റ’​താ​യി ആ​രോ​പ​ണം. 2012 നു ​പ​യ്യോ​ളി, തു​റ​യൂ​ര്‍ പ​ഞ്ചാ​യ​ത്തു​ക​ള്‍ പ്ര​വ​ര്‍​ത്ത​ന മേ​ഖ​ല​യാ​യി നി​ശ്ച​യി​ച്ച് പ്ര​വ​ര്‍​ത്ത​നം തു​ട​ങ്ങി​യ കീ​ഴൂ​രി​ലെ അ​ഗ്രി​ക​ള്‍​ച​റ​ല്‍ ഇം​പ്രൂ​വ്മെ​ന്‍റ് സൊ​സൈ​റ്റി​യാ​ണ് കോ​ണ്‍​ഗ്ര​സ്സി​ന്‍റെ നി​യ​ന്ത്ര​ണ​ത്തി​ല്‍ നി​ന്ന് മാ​റി ബി​ജെ​പി നി​യ​ന്ത്ര​ണ ഭ​ര​ണ​സ​മി​തി​യു​ടെ കീ​ഴി​ലാ​യ​ത്. ഈ ​ഇ​ട​പാ​ടു​മാ​യി ബ​ന്ധ​പ്പെ​ട്ട് ല​ക്ഷ​ങ്ങ​ളു​ടെ അ​ഴി​മ​തി ന​ട​ന്ന​താ​യി കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക​ര്‍ ആ​രോ​പ​ണം ഉ​ന്ന​യി​ക്കു​ന്നു​ണ്ട്. സം​ഭ​വ​ത്തി​ന് പി​ന്നി​ല്‍ തി​ക്കോ​ടി​യി​ലെ കോ​ണ്‍​ഗ്രസ് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അം​ഗ​മാ​ണെ​ന്നാ​ണ് പ്ര​ധാ​ന ആ​രോ​പ​ണം. സൊ​സൈ​റ്റി രൂ​പീ​ക​ര​ണ​കാ​ലം മു​ത​ല്‍ സ​ജീ​വ​മാ​യി പ്ര​വ​ര്‍​ത്തി​ക്കു​ന്ന ഇ​യാ​ള്‍ സൊ​സൈ​റ്റി ഭ​ര​ണ​സ​മി​തി​യെ ക​ബ​ളി​പ്പി​ച്ച് ര​ഹ​സ്യ​മാ​യി ബി​ജെ​പി പ്ര​വ​ര്‍​ത്ത​ക​ര്‍​ക്ക് അം​ഗ​ത്വം ന​ല്‍​കി സൊ​സൈ​റ്റി ക​യ്യി​ലാ​ക്കാ​ന്‍ ബി​ജെ​പി​ക്ക് ഒ​ത്താ​ശ ചെ​യ്ത​താ​യാ​ണ് കോ​ണ്‍​ഗ്ര​സ്സ് പ്ര​വ​ര്‍​ത്ത​ക​രു​ടെ ആ​രോ​പ​ണം. ഇ​ത് സം​ബ​ന്ധി​ച്ച് സൊ​സൈ​റ്റി​യു​ടെ മു​ന്‍ പ്ര​സി​ഡ​ന്‍റ് കു​റ്റി​യി​ല്‍ ഗോ​പാ​ല​ന്‍ ജി​ല്ലാ കോ​ണ്‍​ഗ്ര​സ്സ് നേ​തൃ​ത്വ​ത്തി​ന് രേ​ഖാ​മൂ​ലം പ​രാ​തി ന​ല്കി. ബി​ജെ​പി​യു​ടെ തു​റ​യൂ​ര്‍, പ​യ്യോ​ളി മേ​ഖ​ല​ക​ളി​ലെ മു​തി​ര്‍​ന്ന…

Read More

എ​ട​പ്പാ​ളി​ൽ കാ​ണാ​താ​യ യു​വ​തി​യെ​യും കു​ഞ്ഞി​നെ​യും കും​ഭ​കോ​ണ​ത്ത് ക​ണ്ടെ​ത്തി;  മൂന്നു ദിവസം മാത്രം മുമ്പ് ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട യുവാവിനോടൊപ്പം താൻ ഒളിച്ചോടിയതാണെന്ന് യുവതി

ച​ങ്ങ​രം​കു​ളം: ര​ണ്ടു മാ​സം മു​ന്പ് എ​ട​പ്പാ​ളി​ൽ നി​ന്നു കാ​ണാ​താ​യ യു​വ​തി​യെ​യും കു​ഞ്ഞി​നെ​യും ത​മി​ഴ്നാ​ട്ടി​ലെ കും​ഭ​കോ​ണ​ത്ത് ക​ണ്ടെ​ത്തി. ഡോ​ക്ട​റെ കാ​ണാ​നെ​ന്നു പ​റ​ഞ്ഞു വീ​ട്ടി​ൽ നി​ന്നി​റ​ങ്ങി​യ ഇ​രു​പ​ത്തി​ര​ണ്ടു​കാ​രി​യാ​യ യു​വ​തി​യെ​യും ര​ണ്ടു വ​യ​സു​ള്ള മ​ക​നെ​യു​മാ​ണ് കാ​ണാ​താ​യ​ത്. തു​ട​ർ​ന്നു ഭ​ർ​ത്താ​വ് ന​ൽ​കി​യ പ​രാ​തി​യി​ൽ പോ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് ത​ഞ്ചാ​വൂ​ർ കും​ഭ​കോ​ണ​ത്ത് വ​ച്ച് കാ​സ​ർ​ഗോ​ഡ് സ്വ​ദേ​ശി​യാ​യ യു​വാ​വി​നൊ​പ്പം യു​വ​തി​യെ​യും കു​ഞ്ഞി​നെ​യും ക​ണ്ടെ​ത്തി​യ​ത്. മൂ​ന്നു ദി​വ​സം മാ​ത്രം ഷെ​യ​ർ ചാ​റ്റ് ചെ​യ്ത് പ​രി​ച​യ​പ്പെ​ട്ട കാ​സ​ർ​ഗോ​ഡ് സ്വ​ദേ​ശി​യാ​യ യു​വാ​വി​നൊ​പ്പം ഒ​ളി​ച്ചോ​ടി​യ​താ​ണെ​ന്നു യു​വ​തി സ​മ്മ​തി​ച്ചി​ട്ടു​ണ്ട്. ക​ഴി​ഞ്ഞ ദി​വ​സം ത​ഞ്ചാ​വൂ​രി​ൽ മൂ​വ​രും ഉ​ണ്ടെ​ന്ന​റി​ഞ്ഞു സ്ഥ​ല​ത്തെ​ത്തി​യ പോ​ലീ​സ് ഇ​വ​രെ ക​സ്റ്റ​ഡി​യി​ലെ​ടു​ക്കു​ക​യാ​യി​രു​ന്നു. തി​രൂ​ർ ഡി​വൈ​എ​സ്പി ബി​ജു​ഭാ​സ്ക​റു​ടെ നേ​തൃ​ത്വ​ത്തി​ൽ ച​ങ്ങ​രം​കു​ളം എ​സ്ഐ മ​നോ​ജ്കു​മാ​ർ ആ​ണ് അ​ന്വേ​ഷ​ണം ന​ട​ത്തി​യി​രു​ന്ന​ത്. അ​ഡീ​ഷ​ണ​ൽ എ​സ്ഐ ബാ​ബു​രാ​ജ്, എ​സ്സി​പി​ഒ കു​ഞ്ഞി​പ്പ, സി​പി​ഒ​മാ​രാ​യ രാ​ജേ​ഷ്, ശ്രീ​ജി​ത്ത്, വി​വേ​ക്, അ​രു​ണ്‍, ആ​ൻ​സി എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് ഇ​വ​രെ ക​ണ്ടെ​ത്തി​യ​ത്. ഇ​ന്നു കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കും.

Read More

തെ​റ്റാ​യ അ​ക്കൗ​ണ്ട് ന​മ്പ​ര്‍ രേ​ഖ​പ്പെ​ടു​ത്തി വി​ല്ലേ​ജ് ഓ​ഫീ​സു​ക​ള്‍; പ്രളയത്തിന്ശേഷം ദു​രി​ത​ബാ​ധി​ത​ര്‍​ക്ക് അ​ധി​കൃ​ത​ര്‍ വ​ക പ​രീ​ക്ഷ​ണം

കോ​ഴി​ക്കോ​ട്: ദു​രി​ത ബാ​ധി​ത​ര്‍​ക്ക് സ​ര്‍​ക്കാ​ര്‍ പ്ര​ഖ്യാ​പി​ച്ച ഒ​റ്റ​ത്ത​വ​ണ സ​ഹാ​യ​ധ​ന​മാ​യ പ​തി​നാ​യി​രം രൂ​പ വി​ത​ര​ണം ചെ​യ്യു​ന്ന​തി​ന് വി​ല്ലേ​ജ് ഒാ​ഫീ​സ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ അ​നാ​സ്ഥ . അ​താ​ത് പ​ഞ്ചാ​യ​ത്ത് മെ​മ്പ​ര്‍​മാ​ര്‍ വ​ഴി വി​ല്ലേ​ജ് ഓ​ഫീ​സു​ക​ളി​ല്‍ നി​ന്നും ന​ല്‍​കി​യ ലി​സ്റ്റു​ക​ളി​ലെ ബാ​ങ്ക് അ​ക്കൗ​ണ്ടു​ക​ള്‍ എ​ന്‍റ​ര്‍ ചെ​യ്ത​പ്പോ​ഴു​ണ്ടാ​യ വ്യ​ത്യാ​സ​ങ്ങ​ളാ​ണ് അ​ര്‍​ഹ​രാ​യ പ​ല​ര്‍​ക്കും ആ​നു​കൂ​ല്യ​ങ്ങ​ള്‍ ന​ല്‍​കു​ന്ന​തി​ന് ത​ട​സ്സം സൃ​ഷ്ടി​ച്ച​ത്. പ​ല​രു​ടെ​യും ബാ​ങ്ക് അ​ക്കൗ​ണ്ടു​ക​ള്‍ തെ​റ്റാ​യാ​ണ് ക​മ്പ്യൂ​ട്ട​റു​ക​ളി​ല്‍ അ​ടി​ച്ചു​ചേ​ര്‍​ത്ത​ത്. ഇ​ങ്ങ​നെ​യു​ള്ള ലി​സ്റ്റു​ക​ള്‍ താ​ലൂ​ക്ക് ഓ​ഫീ​സു​ക​ളി​ല്‍ നി​ന്നും മ​ട​ക്കി അ​യ​ച്ചു​കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. ഒ​രേ വാ​ര്‍​ഡു​ക​ളി​ലെ ദു​രി​താ​ശ്വാ​സ​ത്തി​ന് അ​ര്‍​ഹ​രാ​യ ആ​ളു​ക​ളി​ല്‍ ചി​ല​ര്‍​ക്ക് പ​ണം ല​ഭി​ക്കു​ക​യും മ​റ്റ് ചി​ല​ര്‍​ക്ക് ല​ഭി​ക്കാ​തി​രി​ക്കു​ക​യും ചെ​യ്ത​തോ​ടെ​യാ​ണ് പ​രാ​തി​ക​ളു​മാ​യി പ​ല​രും വി​ല്ലേ​ജ് ഓ​ഫീ​സു​ക​ളി​ലും താ​ലൂ​ക്ക് ഓ​ഫീ​സു​ക​ളി​ലും ബ​ന്ധ​പ്പെ​ട്ട​ത്.​ ഒ​രു വ​ട്ടം താ​ലൂ​ക്ക് ഓ​ഫീ​സി​ലേ​ക്ക് അ​യ​ച്ച ലി​സ്റ്റ് വീ​ണ്ടും മാ​റ്റി അ​ക്കൗ​ണ്ട് ന​മ്പ​ര്‍ ക​റ​ക്ട് ചെ​യ്ത് അ​യ​ക്കേ​ണ്ട അ​വ​സ്ഥ​യി​ലാ​ണ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ . ഇ​തു​മൂ​ലം അ​ര്‍​ഹ​ത​പ്പെ​ട്ട​വ​ര്‍​ക്ക് ആ​നൂ​കൂ​ല്യം വൈ​കു​ക​യും ചെ​യ്യു​ന്നു. വി​വി​ധ…

Read More