മ​ത്സ​ര​ക്കച്ചവടം..!മു​ക്ക​ത്ത് കോ​ഴി​യി​റ​ച്ചി​; ചെറുവാടിയിൽ മത്സ്യം; കോ​ഴി​യി​റ​ച്ചി​ക്ക് 100; ചെറുവാടിയിൽ ഐക്കൂറ 200-250

മു​ക്കം: മ​ത്സ​രം​മു​റു​കി​യ​തോ​ടെ മു​ക്ക​ത്തും പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളി​ലും കോ​ഴി​യി​ച്ചി വി​ല ഗ​ണ്യ​മാ​യി കു​റ​ഞ്ഞു. മു​ക്കം ടൗ​ണി​ൽ കോ​ഴി​ക്ക് 70 രൂ​പ​യും കോ​ഴി​യി​റ​ച്ചി​ക്ക് 100 രൂ​പ​യു​മാ​ണി​പ്പോ​ഴ​ത്തെ വി​ല. നെ​ല്ലി​ക്കാ​പ​റ​മ്പ് ജി​കെ​എ​സ് ചി​ക്ക​ൻ സ്റ്റാ​ളി​ൽ ക​ഴി​ഞ്ഞ ദി​വ​സം മു​ത​ൽ കോ​ഴി​യി​റ​ച്ചി വി​ല 100 രൂ​പ​യാ​ക്കി കു​റ​ച്ചി​രു​ന്നു.

ഇ​തോ​ടെ സ​മീ​പ പ്ര​ദേ​ശ​ങ്ങ​ളി​ലും കോ​ഴി​യി​റ​ച്ചി​ക്ക് വി​ല കു​റ​യ്ക്കു​ക​യാ​യി​രു​ന്നു. വി​ല കു​റ​ച്ച​തോ​ടെ ദൂ​ര സ്ഥ​ല​ങ്ങ​ളി​ൽ നി​ന്ന​ട​ക്കം നി​ര​വ​ധി പേ​രാ​ണ് നെ​ല്ലി​ക്കാ​പ​റ​മ്പി​ലും മു​ക്ക​ത്തു​മൊ​ക്കെ​യാ​യി എ​ത്തു​ന്ന​ത്. ഒ​രാ​ഴ്ച മു​ൻ​പ് വ​രെ 180 രൂ​പ​യായിരുന്നു വില.

ര​ണ്ടാ​ഴ്ച മു​ൻ​പ് ചെ​റു​വാ​ടി ചു​ള്ളി​ക്കാ​പ​റ​മ്പി​ൽ മ​ത്സ്യ ക​ച്ച​വ​ട​വും മ​ത്സ​ര​മാ​യ​തോ​ടെ വി​ല ഗ​ണ്യ​മാ​യി കു​റ​ഞ്ഞി​രു​ന്നു. നാ​ട്ടു​കാ​രാ​യ ക​ച്ച​വ​ട​ക്കാ​ർ​ക്കി​ട​യി​ലേ​ക്ക് കോ​ഴി​ക്കോ​ട് സ്വ​ദേ​ശി​ക​ൾ ക​ച്ച​വ​ട​വു​മാ​യെ​ത്തി​യ​തോ​ടെ​യാ​ണ് ഇ​വി​ടെ മ​ത്സ്യ വി​ല കു​റ​ഞ്ഞ​ത്.

600 മു​ത​ൽ800 രൂ​പ വ​രെ​യു​ണ്ടാ​യി​രു​ന്ന ആ​വോ​ലി, അ​യ്ക്കൂ​റ​ ഉ​ൾ​പ്പെ​ടെ​യു​ള്ള മ​ത്സ്യ​ങ്ങ​ൾ​ക്ക് ഇ​പ്പോ​ൾ 200 മു​ത​ൽ 250 വ​രെ​യാ​ണ് വി​ല. അ​യ​ല, മ​ത്തി ഉ​ൾ​പ്പെ​ടെ​യു​ള്ള ചെ​റി​യ മ​ത്സ്യ​ങ്ങ​ൾ​ക്ക് 50 രൂ​പ വ​രെ വി​ല കു​റ​ഞ്ഞി​രു​ന്നു. മ​ത്സ​രം മൂ​ലം നാ​ട്ടു​കാ​രും വ​ലി​യ ആ​ഹ്ലാ​ദ​ത്തി​ലാ​ണ്. പ​ച്ച​ക്ക​റി, പ​ല​വ്യ​ഞ്ജ​ന മേ​ഖ​ല​യി​ലും മ​ത്സ​രം വരണേയെന്നാണ് ജനങ്ങളുടെ പ്രാർത്ഥന.

Related posts