നാദാപുരം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ അനാശാസ്യത്തിന് പ്രേരിപ്പിച്ച കേസിൽ പോലീസ് അന്വേഷണം മൊബൈൽ ഫോൺ കേന്ദ്രീകരിച്ച്. പീഡനത്തിന് പ്രേരിപ്പിച്ച പെൺകുട്ടിയുടെ മാതാവിന്റെ മൊബൈൽ ഫോൺ അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തു. രണ്ട് വർഷത്തിനിടയിൽ ഇവരുടെ ഫോണിലേക്ക് വന്നതും പോയതുമായ നമ്പറുകൾ കേന്ദ്രീകരിച്ചാണ് പോലീസ് അന്വേഷണം ഊർജിതമാക്കിയത്. ഫോൺ വിളികളുടെ വിവരങ്ങൾ ലഭിക്കാൻ വളയം പോലീസ് സൈബർ സെല്ലിന്റെ സഹായം തേടി. ഇതിനിടെ പീഡനത്തിന് പിന്നിൽ മയക്ക് മരുന്ന് മാഫിയയുടെ പങ്കിനെ കുറിച്ച് നിർണ്ണായകമായ വിവരങ്ങൾ പോലീസിന് ലഭിച്ചു. മേഖലയിൽ മയക്ക് മരുന്ന് കേസിൽ ഉൾപ്പെട്ട ഒരു യുവാവ് പെൺകുട്ടിയെയും കൊണ്ട് ആഡംബര വാഹനങ്ങളിൽ കറങ്ങിയതായും, വാഹനം തിരിച്ചറിഞ്ഞതായും ഉള്ള വിവരങ്ങൾ അന്വേഷണ സംഘത്തിന് ലഭിച്ചു. നാദാപുരത്ത് റജിസ്റ്റർ ചെയ്ത കേസ് വളയത്തേക്ക് കൈമാറി. കഴിഞ ദിവസമാണ് പെൺകുട്ടിയുടെ പിതാവിന്റെ ബന്ധുക്കൾ നാദാപുരം പോലീസിൽ പരാതി നൽകിയത്.പെൺകുട്ടിയുമായി യുവതി രക്ഷപ്പെടാൻ സാധ്യതയുണ്ടെന്ന്…
Read MoreCategory: Kozhikode
കൊയിലാണ്ടിയിൽ അപകടഭീഷണിയുയർത്തി ജീർണ്ണിച്ച കെട്ടിടങ്ങൾ ; പല കെട്ടിടങ്ങളുടേയും മേൽക്കൂര തകർന്ന് പ്ലാസ്റ്റിക് ഷീറ്റ് മൂടിയ നിലയിൽ
കൊയിലാണ്ടി: ആയുസ്സൊടുങ്ങി ഏത് നിമിഷവും നിലംപൊത്താറായ ജീർണ്ണിച്ച കെട്ടിടങ്ങൾ നഗരജീവിതത്തിന് അപകടഭീഷണിയായി മാറിയിട്ടും അധികൃതർ മൗനത്തിൽ. നൂറുവർഷത്തിലേറെ കാലപ്പഴക്കമുള്ള നിരവധി കെട്ടിടങ്ങളാണ് കൊയിലാണ്ടി നഗരത്തിലെ ദേശീയ-സംസ്ഥാന പാതകൾക്കരികിലായിനിലകൊള്ളുന്നത്. ശക്തമായ ഒരു കാറ്റോ മഴയോ മതി ഇവ നിലംപൊത്തി നിരവധി പേരുടെ ജീവനെടുക്കാൻ. പല കെട്ടിടങ്ങളും മേൽക്കൂര തകർന്ന് പ്ലാസ്റ്റിക് ഷീറ്റിൽ പുതച്ചു നിൽക്കുന്നു. മഴക്കാലത്ത് ചോർന്നൊലിക്കുന്നതും പതിവ് കാഴ്ച. ചുവരിലെ സിമന്റ് പാളികൾ അടർന്ന് വീണ്ടുകീറി വികൃതമുഖം പേറുന്ന ഈ കെട്ടിടങ്ങൾ നഗരചാരുതക്ക് പോലും അപവാദമാകുന്നുവെന്നതാണ് പരിതാപകരം. കെട്ടിടങ്ങൾക്ക് കലോചിതമായ അറ്റകുറ്റപ്പണികൾ നടത്താനൊ അപകടം പതിയിരിക്കുന്നവ പൊളിച്ചുമാറ്റാനൊ ഉടമകളും തയാറല്ല. ജീർണ്ണിച്ച കെട്ടിടങ്ങളിലെ വയറിംഗ് സംവിധാനങ്ങൾ പോലും താറുമാറായി അപകടം പതിയിരിക്കുന്നു. ഷോർട്ട് സർക്യൂട്ട് മൂലം ഇത്തരം കെട്ടിടങ്ങളിൽ തീ പടരുന്നതും നഗരത്തിൽ പുതുമയുള്ള സംഭവമല്ല. കാലപ്പഴക്കം ചെന്ന കെട്ടിടങ്ങൾ പരിശോധിച്ച് സുരക്ഷാ നടപടികൾ സ്വീകരിക്കേണ്ടവർ ഇപ്പോഴും…
Read Moreകോയമ്പത്തൂര്‍ സ്ഫോടനക്കേസ് പ്രതി 20 വര്‍ഷത്തിനുശേഷം പിടിയിൽ; പിടികൂടിയത് തമിഴ്നാട് സിബിസിഐഡി
കോഴിക്കോട്: രാജ്യത്തെ നടുക്കിയ കോയമ്പത്തൂര്‍ സ്ഫോടന കേസിലെ പ്രതി 20 വര്‍ഷത്തിന് ശേഷം പിടിയില്‍ . പന്നിയങ്കര യമുന ഹൗസില്‍ എന്‍.പി.നൂഹു എന്ന റഷീദിനെയാണ് കോയമ്പത്തൂര്‍ സ്ഫോടന കേസ് അന്വേഷിക്കുന്ന തമിഴ്നാട് സിബിസിഐഡി ചെന്നൈയില്‍ വച്ച് പിടികൂടിയത്. ദുബായില്‍നിന്ന് തിരിച്ചെത്തിയ റഷീദിനെ സിബിസിഐഡി പ്രത്യേക അന്വേഷണസംഘം (എസ്ഐടി) ചെന്നൈ വിമാനത്താവളത്തില്‍ ഇറങ്ങിയ ഉടനെ അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രതിയെ ചെന്നൈ കോടതിയില്‍ ഹാജരാക്കി.20 വര്‍ഷം ദുബായില്‍ താമസിക്കുകയായിരുന്നു റഷീദ്. മഅ്ദനിയുടെ സന്തതസഹചാരിയായിരുന്നു റഷീദെന്നാണ് പോലീസ് പറയുന്നത്. സ്ഫോടനശേഷം പിഡിപി നേതാവ് മഅ്ദനിയെ കോയമ്പത്തൂര്‍ പോലീസ് അറസ്റ്റ് ചെയ്തതോടെയാണ് റഷീദ് ദുബായിലേക്ക് കടന്നത്. സംസ്ഥാന രഹസ്യാന്വേഷണ വിഭാഗവും , ആഭ്യന്തരസുരക്ഷാ വിഭാഗവും തമിഴ്നാട് ക്യുബ്രാഞ്ചും സിബിസിഐഡിയും റഷീദുമായി ബന്ധപ്പെട്ട് നിരവധി തവണ വീട്ടില്‍ വിവരങ്ങള്‍ അന്വേഷിച്ച് എത്തിയിരുന്നു. എന്നാല്‍ ദുബായില്‍ ആണെന്നല്ലാതെ മറ്റു വിവരങ്ങളൊന്നും ലഭിച്ചിരുന്നില്ല. 1998 ഫെബ്രുവരി 14…
Read Moreജിൻസൺ ജോൺസനെ ജന്മനാട് വരവേറ്റു ; ‘മെഡലുകൾ പീറ്റർ സാറിന് സമർപ്പിക്കുന്നുവെന്ന് ജിൻസൺ
പേരാമ്പ്ര: ഏഷ്യൻ ഗെയിംസിൽ സ്വർണ്ണവും വെള്ളിയുമടക്കം ഇരട്ട മെഡലിനർഹനായ ഒളിമ്പ്യൻ ജിൻസൺ ജോൺസനു ജന്മനാടിന്റെ വരവേൽപ്പ്. ഇന്നലെ രാവിലെ പതിനൊന്നോടെ കരിപ്പൂരിൽ വിമാനമിറങ്ങിയ ജോൺസനെ ചക്കിട്ടപാറ ഗ്രാമപഞ്ചായത്ത് പൗരാവലിക്കുവേണ്ടി പ്രസിഡന്റ് ഷീജ ശശി ഹാരമണിയിച്ചു സ്വീകരിച്ചു. പിതാവ് ജോൺസൺ, മാതാവ് ഷൈലജ എന്നിവരും കോഴിക്കോട് ജി്ല്ലാ സ്പോർട്സ് കൗണ്‍സിൽ പ്രസിഡന്റ് എ.ജെ.മത്തായി, അത്ലറ്റിക് ഫെഡറേഷൻ പ്രസിഡന്റ് അബ്ദുറഹ്മാൻ, സെക്രട്ടറി വി.കെ.തങ്കച്ചൻ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ. സുനിൽ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ജിതേഷ് മുതുകാട്, ഗ്രാമ പഞ്ചായത്തം ഗങ്ങളായ ജയേഷ് മുതുകാട്, ഡെയ്സി ജോസഫ്, ആദ്യകാല കോച്ച് കെ.എം. പീറ്റർ തുടങ്ങിയവർ സന്നിഹിതരായിരുന്നു. തുടർന്നു അനേകം വാഹനങ്ങളുടെ അകമ്പടിയോടെ പേരാമ്പ്ര വഴി ചക്കിട്ടപാറയിലേക്ക് ആനയിച്ചു. വീട്ടിൽ കുടുംബാംഗങ്ങളും നാട്ടുകാരും ഊഷ്മളമായ വരവേൽപ്പാണു നൽകിയത്. മുത്തശ്ശി പത്മാവതി അമ്മ സ്നേഹ ചുംബനം നൽകിയപ്പോൾ അയൽവാസി ദേവി പൊന്നാടയണിയിച്ചു. മധുര…
Read Moreക്രിമിനല്‍ കേസുകളിലെ പ്രതിയെ ഷിജുവിനെ കാണാനില്ലെന്ന് പരാതി; സ്വര്‍ണക്കള്ളക്കടത്തുകാരുടെ കസ്റ്റഡിയിലെന്ന് സൂചന
കോഴിക്കോട് : കവര്‍ച്ച, മോഷണം, മയക്കുമരുന്നു വില്‍പ്പന തുടങ്ങി നിരവധി കേസുകളില്‍ ഉള്‍പ്പെട്ട് കാപ്പ ചുമത്തിയ പെരിങ്ങളം സ്വദേശി ഷിജു (ടിങ്കു29)വിനെ കാൺമാനില്ലെന്ന് പരാതി. അതേസമയം സ്വര്‍ണക്കള്ളക്കടത്തുമായി ബന്ധപ്പെട്ടുള്ള തര്‍ക്കത്തെത്തുടര്‍ന്നാണ് ടിങ്കുവിനെ കാണാതായതെന്ന സംശയത്തിലാണ് കുന്നമംഗലം പോലീസ്. വിദേശത്തു നിന്നും ഏതാനും ആഴ്ചകള്‍ക്കു മുമ്പ് കൊണ്ടുവന്ന സ്വര്‍ണവുമായി ബന്ധപ്പെട്ടാണ് ടിങ്കുവിനെ കാസര്‍ഗോഡുള്ള കള്ളക്കടത്ത് സംഘം തട്ടിക്കൊണ്ടുപോയതെന്നാണ് പോലീസ് കരുതുന്നത്. സംഭവത്തെ ക്കുറിച്ച് പോലീസ് അന്വേഷിച്ചുവരികയാണ്. വിദേശത്തു നിന്നും സ്വര്‍ണം കൊണ്ടുവന്ന കാരിയറും ടിങ്കുവും യഥാർഥ ഉടമസ്ഥന് നല്‍കാതെ മുക്കുകയായിരുന്നെന്ന് പറയുന്നു. കാരിയര്‍ കാസര്‍ഗോഡുള്ള ഉടമസ്ഥനെ കണ്ട് സ്വര്‍ണം മറ്റൊരു സംഘം തട്ടിയെടുത്തുവെന്നുംതന്റെ കൈയിലില്ലെന്നും അറിയിച്ചത്രെ. എന്നാല്‍ കാരിയര്‍ പറഞ്ഞ കഥ വിശ്വസിക്കാന്‍ ഉടമസ്ഥര്‍ തയാറായില്ല. തുടര്‍ന്ന് കാരിയറെ ഇവര്‍ മര്‍ദിക്കുകയും സത്യം പുറത്താവുകയുമായിരുന്നു. ടിങ്കുവിന്റെ കൈവശം സ്വര്‍ണമുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് അവര്‍ തട്ടിക്കൊണ്ടുപോയതാണെന്ന നിഗമനത്തിൽ പോലീസ് എത്തിയിരിക്കുന്നത്…
Read Moreബാണാസുര ജലസംഭരണിക്കു സമീപത്തെ ഉരുൾപൊട്ടലും മണ്ണിടിച്ചിലും മറച്ചുവെച്ചതായി പരാതി
പടിഞ്ഞാറത്തറ: ബാണാസുര റിസർവോയറിനു സമീപം സ്വകാര്യഭൂമികളിലെ ഉരുൾപൊട്ടലും മണ്ണിടിച്ചിലും ബന്ധപ്പെട്ടവർ മറച്ചുവച്ചതായി പരാതി. നിർമാണത്തിലിരിക്കുന്നതും പ്രവർത്തിക്കുന്നതുമായ റിസോർട്ടുകൾ ഉൾപ്പെട്ട സ്വകാര്യഭൂമികളിലുണ്ടായ ഉരുൾപൊട്ടലും മണ്ണിടിച്ചിലുമാണ് രഹസ്യമാക്കി വച്ചത്. റിസർവോയറിനോടു ചേർന്നുണ്ടായ ഉരുൾപൊട്ടലാണ് അണയിലേക്കു മണ്ണും വെള്ളവും കുത്തിയൊഴുകുന്നതിനു ഇടയാക്കിയതെന്നു അഭിപ്രായപ്പെടുന്നവർ നിരവധിയാണ്. ഓഗസ്റ്റ് എട്ട്, ഒന്‍പത് തീയതികളിൽ റിസർവോയറിനോടു ചേർന്നു 40ലധികം സ്ഥലങ്ങളിൽ മണ്ണിടിച്ചിലുണ്ടായതായാണ് ഡാം അധികൃതർ നേരത്തെ വ്യക്തമാക്കിയത്. എന്നാൽ മണ്ണിടിച്ചിലും ഉരുൾപൊട്ടലും ഇതുവരെയും റവന്യുവകുപ്പിന് റിപ്പോർട്ട് ചെയ്തില്ല. വൻകിട സ്വകാര്യ റിസോർട്ടുകൾ സ്ഥിതിചെയ്യുന്ന പ്രദേശത്താണ് കൂടുതൽ മണ്ണിടിച്ചിലുണ്ടായത്. കുറ്റിയാംവയൽ താണ്ടിയോട് നിർമാണം നടന്നുവരുന്ന റിസോർട്ടിന്റെ ഭാഗത്തുണ്ടായ മണ്ണിടിച്ചിൽ പൂർണമായും പ്ലാസ്റ്റിക് ഷീറ്റുപയോഗിച്ച് മറച്ച നിലയിലാണ്. തൊട്ടടുത്ത ബാണാസുര റിസോർട്ടിന്റെ മുൻഭാഗം മണ്ണിടിഞ്ഞ് കെട്ടിടം അപകടാവസ്ഥയിലാണ്. റിസോർട്ടുകളുടെ തുടർ പ്രവർത്തനത്തിന് തടസമാവുമെന്ന് ഭയന്നാണ് ഉടമകൾ മണ്ണിടിച്ചിൽ സംബന്ധിച്ച വിവരം മൂടിവയ്ക്കുന്നത്. ബാണാസുര റിസർവോയറിന് ചുറ്റും അനിയന്ത്രിത നിർമാണങ്ങളാണ്…
Read Moreഎടക്കൽ റോക്ക് ഷെൽട്ടർ സംരക്ഷണം; പട്ടയഭൂമി ഏറ്റെടുക്കണമെന്ന്
കൽപ്പറ്റ: എടക്കൽ റോക്ക് ഷെൽട്ടറിന്റെ സംരക്ഷണം മുൻനിർത്തി അന്പുകുത്തിമലയിലെ സ്വകാര്യവ്യക്തികളുടെ പട്ടയഭൂമി സർക്കാർ ഏറ്റെടുക്കുന്നതിനു ഇടപെടണമെന്നു മന്ത്രി കടന്നപ്പള്ളി രാമചന്ദ്രനോട് ആവശ്യപ്പെട്ടതായി ചരിത്രകാരൻ ഡോ.എം.ആർ. രാഘവവാര്യർ. കനത്ത മഴയ്ക്കിടെ ഗുഹാമുഖത്ത് പാറക്കെട്ട് ഇടിഞ്ഞ സാഹചര്യത്തിൽ എടക്കലിൽ മന്ത്രി സന്ദർശനത്തിനെത്തിയപ്പോഴാണ് ഈ ആവശ്യം ഉന്നയിച്ചതെന്നു ഡോ.വാര്യർ ടെലിഫോണ്‍ അഭിമുഖത്തിൽ പറഞ്ഞു. ലോകത്തെ പ്രാചീന റോക്ക് ഷെൽട്ടറുകളിൽ ഒന്നാണ് എടക്കലിലേത്. അതീവ ചരിത്രപ്രാധാന്യമുള്ളതാണ് ഷെൽട്ടറിലെ ലിഖിതങ്ങൾ. എന്നിരിക്കെ എടക്കൽ റോക്ക് ഷെൽട്ടറിന്റെയും അതു സ്ഥിതിചെയ്യുന്ന അന്പുകുത്തി മലയുടെയും സംരക്ഷണം സുപ്രധാനമാണ്. നിരവധി സ്വകാര്യ പട്ടയഭൂമികൾ ഉൾപ്പെടുന്നതാണ് അന്‍പുകുത്തിമല. സ്വകാര്യഭൂമിയിലെ നിർമാണങ്ങൾ ഗുഹയുടെ ദീർഘകാല നിലനിൽപ്പിനു ഭീഷണിയാണ്. പൊന്നുംവില നൽകിയാണെങ്കിലും എടക്കലിലെ സ്വകാര്യ പട്ടയഭൂമികൾ അടിയന്തരമായി ഏറ്റെടുക്കാൻ സർക്കാർ തയ്യാറാകണം. ഗുഹയും പരിസരവും എറ്റെടുത്തു സംരക്ഷിക്കുന്നതിനു ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയിൽ സർക്കാർ സമ്മർദം ചെലുത്തണം. എടക്കലിൽ സന്ദർശകരെ അനുവദിക്കുന്നതിൽ കർശന…
Read Moreദുരിതാശ്വാസ ഫണ്ട്; പ്രത്യേക അക്കൗണ്ട് രൂപീകരിക്കാത്തതിൽ ദുരൂഹതയെന്ന് കുഞ്ഞാലിക്കുട്ടി
മലപ്പുറം: പ്രളയക്കെടുതിയിൽപ്പെട്ട സംസ്ഥാനത്തെ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി പ്രത്യേക അക്കൗണ്ട് രൂപീകരിക്കാത്തതിൽ ദുരൂഹതയുണ്ടെന്ന് മുസ്ലീം ലീഗ് അഖിലേന്ത്യാജനറൽ സെക്രട്ടറിയും എംപിയുമായ പി.കെ.കുഞ്ഞാലിക്കുട്ടി. പ്രളയത്തിന്റെ പേരിൽ പിരിക്കുന്ന പണം മറ്റ് ആവശ്യങ്ങൾക്ക് ഉപയോഗിക്കുമോ എന്ന ആശങ്ക ഉണ്ടെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
Read Moreഅവിടെ എല്ലാം ശരിയാക്കും; ശശിക്കെതിരേ ലൈംഗികാരോപണ പരാതി നല്‍കിയത് പാർട്ടിയിലായതിനാൽ അത് പാർട്ടിയുടെ ആഭ്യന്തര പ്രശ്നമെന്ന് കാനം രാജേന്ദ്രൻ
കോഴിക്കോട്: സിപിഎം എംഎൽഎ പി. ശശിക്കെതിരായ ലൈംഗിക ആരോപണം സിപിഎമ്മിന്റെ ആഭ്യന്തര പ്രശ്നമാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്. പാര്‍ട്ടിക്കാണ് പരാതി നല്‍കിയത്. പോലീസിന് പരാതി നല്കിയാല് അവര്‍ അന്വേഷണം നടത്തുമെന്നും അദ്ദേഹം കോഴിക്കോട്ട് മാധ്യമങ്ങളോട് പറഞ്ഞു. കുട്ടനാട്ടിലെ പാരമ്പരാഗത കൃഷിരീതികള്‍ മാറ്റണമെന്ന പി.എച്ച്. കുര്യന്റെ അഭിപ്രായം സെമിനാറിന്റെ ഭാഗമായി പറഞ്ഞതാകാം. കര്‍ഷകന്റെ മകനായ കുര്യന് ഒരിക്കലും കൃഷിക്കും കൃഷിക്കാര്ക്കുമെതിരായി സംസാരിക്കുമെന്നു കരുതുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
Read Moreസബ്സിഡികള്‍ ലഭിച്ചില്ല! ബയോഗ്യാസ് പ്ലാന്റുകള്‍ സ്ഥാപിച്ച കര്‍ഷകര്‍ ദുരിതത്തില്‍
മുക്കം:കൃഷി വകുപ്പിന്റെ ആഹ്വാന പ്രകാരം വീട്ടില്‍ ബയോഗ്യാസ് പ്ലാന്റുകള്‍ സ്ഥാപിച്ച കര്‍ഷകര്‍ ദുരിതത്തില്‍ . പ്ലാന്റുകള്‍ സ്ഥാപിച്ച് ഒരു വര്‍ഷമായിട്ടും വാഗ്ദാനം ചെയ്ത സബ്സിഡികള്‍ കര്‍ഷകര്‍ക്ക് ലഭിച്ചില്ല. ബാങ്കില്‍ നിന്ന് വായ്പയെടുത്തും മറ്റും പ്ലാന്റുകള്‍ സ്ഥാപിച്ച കര്‍ഷകരാണ് ഇതോടെ ദുരിതത്തിലായത്. പ്ലാന്റുകള്‍ സ്ഥാപിച്ച് ഉപയോഗ യോഗ്യമായതായി കൃഷിവകുപ്പിന്റെ അംഗീകാരം ലഭിക്കുന്നതോടെ സബ്സിഡി ലഭിക്കുമെന്നായിരുന്നു കൃഷിവകുപ്പില്‍ നിന്നുള്ള വാഗ്ദാനം. എന്നാല്‍ പ്ലാന്റുകള്‍ സ്ഥാപിച്ച് ഒരു വര്‍ഷം പിന്നിട്ടിട്ടും വാഗ്ദാനം ചെയ്ത സബ്സിഡി കര്‍ഷകര്‍ക്ക് ലഭിച്ചില്ല. നാഷണല്‍ ബയോഗ്യാസ് & മാനുവല്‍ മാനേജ്മെന്റ് പദ്ധതിയുടെ ഭാഗമായി 2017-18 വര്‍ഷത്തില്‍ 894 പേരാണ് സംസ്ഥാനത്ത് പ്ലാന്റുകള്‍ സ്ഥാപിച്ചത്. 94.4 ലക്ഷം ഈയിനത്തില്‍ സബ്സിഡിയായി കര്‍ഷകര്‍ക്ക് നല്‍കാനുണ്ടെന്ന് കൃഷിവകുപ്പ് ഉദ്യാഗസ്ഥര്‍ പറഞ്ഞു. സംസ്ഥാന സര്‍ക്കാര്‍ ബജറ്റില്‍ ഫണ്ട് വകയിരുത്താത്തതാണ് പ്രതിസന്ധിയുടെ യാഥാര്‍ഥ കാരണമെന്നും ഇവര്‍ പറഞ്ഞു. ആദ്യം പദ്ധതിക്കുള്ള ഫണ്ട് സംസ്ഥാന സര്‍ക്കാര്‍…
Read More