മഞ്ചേരി: മഞ്ചേരിയിൽ സ്ഥാപിച്ച സംസ്ഥാനത്തെ ആദ്യ കൃഷി ഭവൻ കം ഷോപ്പിംഗ് കോംപ്ലക്സ് മൂന്നു വർഷമായി നോക്കുകുത്തിയായി തുടരുന്നു.മഞ്ചേരി നഗരസഭ കോടികൾ മുടക്കി നിർമിച്ച കെട്ടിടം 2015 ഓഗസ്റ്റ് 31ന് അന്നത്തെ കൃഷി മന്ത്രിയായിരുന്ന കെ.പി.മോഹനനാണ് ഉദ്ഘാടനം ചെയ്തത്. 2015 സെപ്റ്റംബർ 15നകം കൃഷി അസിസ്റ്റന്റിനെ നിയമിക്കുമെന്നും ബയോ ഇൻപുട്ട് കേന്ദ്രം, പരിശോധന ലാബ് എന്നിവ സ്ഥാപിക്കുമെന്നും ഉദ്ഘാടന വേളയിൽ മന്ത്രി ഉറപ്പു നൽകിയിരുന്നു. എന്നാൽ അധികൃതരുടെ അവഗണന മൂലം കേന്ദ്രം മൂന്നു വർഷത്തോളമായി അടഞ്ഞു കിടക്കുകയാണ്.മന്ത്രിയും പ്രഖ്യാപനങ്ങളും ജലരേഖയായി തുടരുകയാണ്. നഗരസഭയുടെ തനത് വരുമാനം വർധിപ്പിക്കുകയെന്ന ലക്ഷ്യവുമായി ആരംഭിച്ച ഷോപ്പിംഗ് കോംപ്ലക്സ് അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കി നൽകാത്തതിനാൽ വ്യാപാരികളും ഏറ്റെടുക്കാൻ തയാറാകുന്നില്ല. 2016ൽ ഓണചന്ത നടത്തിയെന്നതൊഴിച്ചാൽ പിന്നീട് കെട്ടിടം മറ്റൊന്നിനും ഉപയോഗിച്ചില്ല. കൃഷി ഭവൻ കം ഷോപ്പിംഗ് കോംപ്ലക്സിൽ വെള്ളവും വെളിച്ചവും ലഭ്യമാക്കിയതു ഈയിടെയാണ്. സാമൂഹികദ്രോഹികൾ…
Read MoreCategory: Kozhikode
നിർധന കുടുംബത്തിന് വീട് വയ്ക്കാന്‍ പെര്‍മ്മിറ്റ് അനുവദിക്കാതെ അരിക്കുളം ഗ്രാമപഞ്ചായത്ത്; സിപിഎം ഭരിക്കുന്ന പഞ്ചായത്തിൽ സിപിഎംകാരനായ യുവാവിനോടുള്ള അധികൃതരുടെ ക്രൂരവിനോദം ചർച്ചയാവുന്നു
കൊയിലാണ്ടി: നിർധന യുവാവിനോടും കുടുംബത്തോടുമുള്ള പഞ്ചായത്ത് അധികൃതരുടെ ക്രൂരവിനോദം ചർച്ചാ വിഷയമാകുന്നു. ലൈഫ് പദ്ധതി ഗുണഭോക്തൃ പട്ടികയില്‍ ഉള്‍പ്പെട്ട അരിക്കുളം പറമ്പത്ത് വടക്കേപറമ്പിൽ രഞ്ജീഷിനേയും കുടുംബത്തേയുമാണ് വീട് വയ്ക്കാന്‍ പെര്‍മ്മിറ്റ് അനുവദിക്കാതെ അരിക്കുളം ഗ്രാമപഞ്ചായത്ത് അധികൃതര്‍ വട്ടം കറക്കുന്നതായി ആക്ഷേപമുയരുന്നത്. മണ്‍കട്ട കൊണ്ടുണ്ടാക്കിയ കുടിലില്‍ ഭാര്യയ്ക്കും രണ്ട് പിഞ്ചു കുഞ്ഞുങ്ങൾക്കുമൊപ്പം ദുരിത ജീവിതം താണ്ടുകയാണ് കൂലിപ്പണിക്കാരനായ രഞ്ജിഷ്. സ്വന്തമായി 10 സെന്റ് സ്ഥലമുള്ള രഞ്ജീഷും ഭാര്യ ബിന്‍സിയും ലൈഫ് പദ്ധതി പ്രകാരം വീട് നിര്‍മാണത്തിന് രേഖകള്‍ സഹിതം അപേക്ഷ സമര്‍പ്പിച്ചെങ്കിലും രഞ്ജീഷിന്റെ സ്ഥലത്ത് സമീപത്തെ അങ്കണവാടിയിലേക്ക് വെള്ളമെടുക്കുന്ന കിണര്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് പറഞ്ഞുകൊണ്ട് പഞ്ചായത്ത് സെക്രട്ടറി വീട് നിര്‍മാണത്തിനുള്ള പെര്‍മ്മിറ്റ് നിഷേധിക്കുകയായിരുന്നു. രഞ്ജിഷിന്റെ പറമ്പിലെ കിണര്‍ അങ്കണവാടി ആവശ്യാർഥം ബ്ലോക്ക് പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് നിര്‍മിച്ചതാണെന്ന് ഗ്രാമപഞ്ചായത്ത അധികൃതര്‍ പറയുന്നു. പഞ്ചായത്തിന്റെ ആസ്തി രജിസ്റ്ററില്‍ ഈ കിണറുണ്ട്. എന്നാല്‍…
Read Moreവീട്ടുകാരറിയാതെ കോഴിക്കൂട്ടിൽ കയറിയ പെരുമ്പാമ്പ് കോഴിയെ മുഴുവൻ വിഴുങ്ങി; വയറ് വീർത്ത പാമ്പിന് തിരിച്ചു കടക്കാനാവാതെ കൂട്ടിൽ കുടുങ്ങി; ഒടുവിൽ…
നാദാപുരം: കോഴിക്കൂട്ടില്‍ നിന്നും കോഴിയെ വിഴുങ്ങിയ പെരുമ്പാമ്പ് നാട്ടുകാരുടെ പിടിയിലായി.വാണിമേല്‍ വാളാംതോട്ടിലെ ആദിവാസി വൈദ്യന് പി.സി.കേളപ്പന് വൈദ്യരുടെ വീട്ടിലെ കോഴിക്കൂട്ടില്‍ നിന്നാണ് കൂറ്റന്‍ പെരുപാമ്പിനെ പിടികൂടിയത്. കഴിഞ്ഞ ദിവസമാണ് സംഭവം. കോഴിക്കൂട്ടില്‍ കയറി കോഴിയെ വിഴുങ്ങിയതിനാല്‍ കൂട്ടില്‍ നിന്നും പുറത്ത് കടക്കാനാവാതെ കിടന്ന പാമ്പിനെ നാട്ടുകാര്‍ പിടികൂടി കുറ്റ്യാടിയില്‍ നിന്നെത്തിയ വനം ഉദ്യോഗസ്ഥര്‍ക്ക് കൈമാറുകയായിരുന്നു. മൂന്ന് മീറ്ററിലധികം നീളമുള്ള പാമ്പിനെയാണ് പിടികൂടിയത്.മഴക്കാലമായതോടെ നാട്ടിന് പുറങ്ങളില്‍ പോലും പെരുമ്പാമ്പിന്റെ സാനിധ്യം വര്‍ദ്ധിച്ചിട്ടുണ്ട്. മൂന്ന് ദിവസം മുമ്പേ കല്ലാച്ചി വിഷ്ണു മംഗലത്ത് നിന്ന് രാത്രിയില്‍ കൂറ്റന്‍ പാമ്പിനെ പിടികൂടിയിരുന്നു.മലയോരത്തെ കനത്ത മഴയില്‍ പുഴയിലേക്ക് ഒലിച്ചെത്തിയതാകുമെന്ന് കരുതുന്നു.
Read Moreഅച്ഛൻ ഉപേക്ഷിച്ച് പോയി എന്നതിന് 2 സാക്ഷികൾ വേണം; കമ്യൂണിറ്റി സർട്ടിഫിക്കറ്റ് വാങ്ങാനെത്തിയ വിദ്യാർത്ഥിനിയെ ആക്ഷേപിച്ചു; കുമാരനെല്ലൂർ വില്ലേജ് ഓഫീസർക്കെതിരെ വീണ്ടും പരാതി
മുക്കം: കാരശേരി കുമാരനെല്ലൂർ വില്ലേജ് ഓഫീസർക്കെതിരെ വീണ്ടും പരാതി. ഇന്നലെയാണ് പരാതിയുമായി കൂടുതൽ പേർ എത്തിയത്. പിതാവ് ഉപേക്ഷിച്ച് പോയ മരഞ്ചാട്ടി സ്വദേശിയായ വിദ്യാർഥിനി കമ്യൂണിറ്റി സർട്ടിഫിക്കറ്റിനായെത്തിയപ്പോൾ വിദ്യാർഥിനിയെ നിരവധി പേരുടെ മുന്നിൽ വച്ച് അപമാനിച്ചതായാണ് പരാതി. അപമാനം സഹിച്ചും സർട്ടിഫിക്കറ്റിനായി കാത്തിരുന്ന വിദ്യാർഥിനിയോട് എറെ സമയത്തിന് ശേഷം പിതാവ് ഉപേക്ഷിച്ച് പോയി എന്നതിന് 2 സാക്ഷികൾ വേണമെന്നറിയിക്കുകയും അതു പ്രകാരം സാക്ഷികളേയുമായെത്തിയപ്പോൾ വീണ്ടും ഏറെ നേരം കാത്ത് നിർത്തിയതായും വിദ്യാർഥിനി പറഞ്ഞു. പ്രായമായ ഒരാളെയും ജോലിക്ക് പോയ മറ്റൊരാളേയുമായി എത്തിയ പെൺകുട്ടി ഏറെ കാത്തിരുന്നങ്കിലും സർട്ടിഫിക്കറ്റ് ലഭിച്ചതുമില്ല. സംഭവത്തിൽ വിദ്യാർത്ഥിനി പട്ടികജാതി വകുപ്പു മന്ത്രിക്കും മുക്കം പോലീസിലും പരാതി നൽകിയിട്ടുണ്ട്. വില്ലേജ് ഓഫീസർക്കെതിരെ പരാതിയുമായി കൂടുതൽ പേർ രംഗത്തെത്തിയിട്ടുണ്ട്. വീടിന്റെ മുറ്റം കാലവർഷത്തിൽ തകർന്നതിന് പരാതി നൽകാനെത്തിയ സ്വദേശിനിക്കും ഇവിടെ നിന്ന് ദുരനുഭവമാണ് ഉണ്ടായത്. അതേസമയം…
Read Moreപാർക്ക് ചെയ്യാൻ സാധിക്കുന്നില്ലെന്ന പരാതി പഴങ്കഥയാകുന്നു;കോഴിക്കോട് റെയിൽവേ സ്റ്റേഷനിലെ നാലാം പ്ലാറ്റ്ഫോമിലെ പാർക്കിംഗ് യാർഡ് ഈ ആഴ്ച്ച തുറന്നു നൽകും
കോഴിക്കോട്: കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ എത്തുന്നവർക്ക് വാഹനം പാർക്ക് ചെയ്യാൻ സാധിക്കുന്നില്ലെന്ന പരാതി പഴങ്കഥയാകുന്നു. നാലാം പ്ലാറ്റ്ഫോമിന് സമീപം പണിത ആധുനിക സൗകര്യങ്ങളോട് കൂടിയ പാർക്കിംഗ് യാർഡ് ഈ ആഴ്ച്ച തന്നെ തുറക്കാനാകുമെന്നാണ് അധികൃതർ പ്രതീക്ഷിക്കുന്നത്. കേരളത്തിലെ തന്നെ ഏറ്റവും വിശാലമായ പാർക്കിംഗ് യാർഡാണ് അവസാനവട്ട മിനുക്കുപണികളുമായി ഉദ്ഘാടനത്തിന് കാത്തിരിക്കുന്നത്. 3,000 സ്ക്വർമീറ്ററിൽ പണി തീർത്ത പാർക്കിംഗ് യാർഡിൽ ഇന്റർലോക്ക് പതിക്കുന്ന ജോലിയും പൂർത്തീകരിച്ചു കഴിഞ്ഞു. ഇനിയുള്ള ചെറിയ ജോലി കൂടി തീർക്കുന്നതോടെ അടുത്ത ദിവസങ്ങളിൽ തന്നെ യാർഡ് യാത്രക്കാർക്കായി തുറന്നു കൊടുക്കാൻ സാധിക്കുമെന്ന് സ്റ്റേഷൻ മാനേജർ ജോസഫ് മാത്യു പറഞ്ഞു. നിലവിൽ ഒന്നാം പ്ലാറ്റ് ഫോമിന് സമീപവും നാലാം പ്ലാറ്റ്ഫോമിന് സമീപവും പാർക്കിംഗ് യാർഡ് ഉണ്ടെങ്കിലും റെയിൽവേ സ്റ്റേഷനിലെത്തുന്ന വാഹനങ്ങൾക്ക് ഇതി അപര്യാപ്തമാണ്. വിലെയും വൈകുന്നേരങ്ങളിലും വാഹനവുമായി റെയിൽവേ സ്റ്റേഷനിൽ എത്തുന്നവർക്ക് വാഹനം പാർക്ക് ചെയ്യാൻ…
Read Moreപാചകവാതക വിലവർധനയ്ക്കൊപ്പം ‘സർവീസ് ചാർജ്’ എന്ന ഓമന പേരിലുള്ള എണ്ണക്കമ്പനികളുടെ പുതിയ കൊള്ളയിങ്ങനെ…
കോഴിക്കോട്: പാചകവാതകത്തിന് തോന്നിയപോലെ വില വർധിപ്പിക്കുന്നതോടൊപ്പം എണ്ണക്കന്പനികളുടെ പുതിയ കൊള്ള. സർവീസ് ചാർജ് എന്ന ഓമന പേരിലാണ് പുതിയ കൊള്ള തുടങ്ങിയിട്ടുള്ളത്. സബ്സിഡി കഴിഞ്ഞുള്ള തുകയ്ക്ക് പുറമെ ഇനി സർവീസ് ചാർജ് കൂടി നൽകിയാലേ പാചകവാതകം വീട്ടിൽ ലഭിക്കുകയുള്ളൂ. ഇതിനായി പുതിയ രൂപരേഖകൾ തയ്യാറാക്കി ഏജൻസികൾക്ക് എണ്ണക്കന്പനികൾ നിർദേശം നൽകി കഴിഞ്ഞു. വീട്ടിൽ ഉപയോഗിക്കുന്ന പാചകവാതകത്തിന്റെ സുരക്ഷിതത്വം ഉറപ്പ് വരുത്താനെന്ന ന്യായം നിരത്തിയാണ് സർവീസ് ചാർജ് ആയ 180 രൂപ ഈടാക്കാൻ എണ്ണക്കന്പനികൾ ആരംഭിച്ചത്. വീട്ടിലെത്തിക്കുന്ന ഗ്യാസ് സിലിണ്ടിറിന്റെ സുരക്ഷ ഉറപ്പ് വരുത്താനും സിലിണ്ടർ ഘടിപ്പിക്കുന്ന ട്യൂബിലെ ലീക്ക് പരിശോധിക്കാനുമാണ് സർവീസ് ചാർജ് എന്ന പേരിൽ 180 രൂപ എല്ലാവരിൽ നിന്നുമായി ഈടാക്കുന്നത്. ഭീമമായ തുകയ്ക്ക് പുറമെ നൂറ് രൂപ കൂടി അധികം വരുന്നതോടെ ജനങ്ങൾക്ക് താങ്ങാനാവുന്നതിലും അപ്പുറമാകും പാചകവാതകത്തിന്റെ വില. സുരക്ഷയ്ക്ക് വേണ്ടിയാണ് പണം ഈടാക്കുന്നതെന്ന…
Read Moreമദ്യശാലകള്‍ പൂട്ടിയപ്പോള്‍ മദ്യത്തിന്റെ ഉപയോഗം കുറഞ്ഞു ; ഒമ്പതു കോടി ലിറ്ററോളം വിൽപ്പന കുറഞ്ഞു; വിനോദസഞ്ചാരമേഖലയെ ബാധിച്ചില്ലെന്നും റിപ്പോർട്ട്
കോഴിക്കോട് : മദ്യനിയന്ത്രണം ഏര്‍പ്പെടുത്തിയപ്പോള്‍ മദ്യത്തിന്റെ ഉപയോഗം കുറഞ്ഞതായി പഠനറിപ്പോര്‍ട്ട്. 2014 ഏപ്രില്‍ ഒന്നു മുതല്‍ കഴിഞ്ഞ വര്‍ഷം മാര്‍ച്ച് 31 വരെയുള്ള മൂന്നുവര്‍ഷം സംസ്ഥാനത്ത് വിദേശമദ്യത്തിന്റെ ഉപയോഗം 8,65,60,876 ലിറ്റര്‍ കുറഞ്ഞു. ഡോ. വിന്‍സന്റ് മാളിയേക്കല്‍ നടത്തിയ പഠന റിപ്പോര്‍ട്ട് ഉദ്ധരിച്ചാണ് കേരള മദ്യനിരോധന സമിതി ഇക്കാര്യം വ്യക്തമാക്കിയത്. കാല്‍നൂറ്റാണ്ടായി സംസ്ഥാനത്ത് വിദേശമദ്യ ഉപയോഗം ഓരോവര്‍ഷവും വര്‍ധിച്ചുവരികയായിരുന്നു. ഇതില്‍ മാറ്റമുണ്ടായത് ബാറുകള്‍ അടച്ച 2014 മുതലാണ്. ആ വര്‍ഷം മദ്യോപയോഗം വര്‍ധിച്ചില്ലെന്ന് മാത്രമല്ല സാരമായി കുറയുകയും ചെയ്തിട്ടുണ്ട്. മുന്‍വര്‍ഷത്തേക്കാള്‍ 1,86,55,149 ലിറ്റര്‍ മദ്യത്തിന്റെ ഉപയോഗമാണ് കുറഞ്ഞത്. വില്പനശാലയുടെ എണ്ണം കുറഞ്ഞാല്‍ മദ്യോപയോഗം കുറയുമെന്നും എണ്ണം കൂടിയാല്‍ ഉപയോഗം വര്‍ധിക്കുമെന്നതിന്റെ തെളിവാണ് ഈ കണക്കുകളെന്നും മദ്യനിരോധനസമിതി ചൂണ്ടിക്കാട്ടി. ദേശീയ പാതയുടെ 500 മീറ്റർ പരിധിയിൽ മദ്യശാലകൾ നിരോധിച്ചതിനു ശേഷമുള്ള വില്പനയുടെ കണക്കുകള്‍ വിലയിരുത്തുമ്പോഴും മദ്യത്തിന്റെ ഉപയോഗം കുറഞ്ഞുവെന്നാണ്…
Read Moreഅനിശ്ചിതകാല അഖിലേന്ത്യാ ലോറി പണിമുടക്ക് 20 മുതൽ; സമരത്തിന്റെ മുന്നോടിയായി അടുത്ത മാസം 10 മുതല്‍ ട്രാന്‍സ്പോര്‍ട്ട് ബുക്കിംഗ് നിര്‍ത്തിവയ്ക്കും
കോഴിക്കോട്: ഡീസല്‍ വിലവര്‍ധന പിന്‍വലിക്കണമെന്നുള്‍പ്പെടെയുള്ള വിവിധ ആവശ്യങ്ങളുന്നയിച്ച് ആള് ഇന്ത്യ മോട്ടോര്‍ ട്രാന്‍സ്പോര്‍ട്ട് കോണ്‍ഗ്രസ് (എഐഎംടിസി) ജൂലൈ 20 മുതല്‍ അനിശ്ചിതകാല ലോറി പണിമുടക്ക് നടത്തുന്നു. സമരത്തിന്റെ മുന്നോടിയായി അടുത്ത മാസം 10 മുതല്‍ ട്രാന്‍സ്പോര്‍ട്ട് ബുക്കിംഗ് നിര്‍ത്തിവയ്ക്കും. ലോറി ഉടമകള്‍ ,ട്രാന്‍സ്പോര്‍ട്ട് ഏജന്‍സി, തൊഴിലാളികള്‍ ഉള്‍പ്പെടെ ചരക്ക്ഗതാഗതവുമായി ബന്ധപ്പെട്ടുള്ളവര്‍ രാജ്യവ്യാപകമായി നടത്തുന്ന പണിമുടക്കിന് പിന്തുണയ്ക്കും. കേരളത്തിലെ ലോറി, മിനിലോറികള്‍ , ടിപ്പര്‍, കണ്ടെയ്നര്‍, എല്‍പിജി ഉത്പന്നങ്ങള്‍ കൊണ്ടുപോവുന്ന ടാങ്കറുകള്‍ തുടങ്ങിയവയും പണിമുടക്കുമെന്ന് ലോറി ഓണേഴ്സ് വെല്ഫെയര്ഫെഡറേഷന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. രാജ്യത്തെ ചരക്ക് മേഖലയിലുള്ള ഒരു കോടിയോളം വാഹനങ്ങളാണ് പണിമുടക്കുന്നത്. കേരളത്തില്‍ മാത്രം രണ്ടരലക്ഷം ചരക്കു വാഹനങ്ങളാണ് പണിമുടക്കുന്നത്. രാജ്യം മുഴുവന്‍ ഡീസലിന് ഏകീകൃത വില നിശ്ചയിക്കുക, മൂന്നുമാസത്തിലൊരിക്കല്‍ മാത്രം വില ക്രമീകരണം നടപ്പാക്കുക, ഇന്‍ഷൂറന്‍സ് പ്രീമിയം നിരക്ക് വര്‍ധന സുതാര്യമാക്കി വര്‍ധന പിന്‍വലിക്കുക, രാജ്യത്തെ…
Read Moreകാട്ടുപന്നിയിറച്ചിയും വെടിയുണ്ടകളുമായി കോണ്‍ഗ്രസ് നേതാവും സഹായിയും അറസ്റ്റിൽ
വയനാട്: കാട്ടുപന്നിയിറച്ചിയും വെടിയുണ്ടകളുമായി കോണ്‍ഗ്രസ് നേതാവിനെയും സഹായിയെയും പോലീസ് അറസ്റ്റ് ചെയ്തു. വയനാട്ടിലാണ് സംഭവം. പുതുപ്പാടി ഗ്രാമപഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റും പ്രാദേശിക കോണ്‍ഗ്രസ് നേതാവുമായ ബിജുവും സഹായി പൗലോസുമാണ് പിടിയിലായത്. വൈത്തിരി പോലീസ് ഇരുവർക്കുമെതിരേ കേസെടുത്ത് അന്വേഷണം തുടങ്ങി. മൂന്ന് കിലോ പന്നിയിറച്ചിയും ഒൻപത് തിരകളുമാണ് ഇവരിൽ നിന്നും പിടിച്ചെടുത്തിരിക്കുന്നത്. സംഭവത്തിൽ വിശദമായ അന്വേഷണം തുടങ്ങി.
Read Moreകളഞ്ഞുകിട്ടിയ പണവും രേഖകളുമടങ്ങിയ പഴ്സ് ഉടമയ്ക്ക് തിരിച്ചുനല്‍കി ഓട്ടോ ഡ്രൈവർ രാജൻ മാതൃകയായി
നാദാപുരം: കളഞ്ഞുകിട്ടിയ പണവും രേഖകളുമടങ്ങിയ പഴ്സ് ഉടമയ്ക്ക് തിരിച്ചുനല്‍കി ഓട്ടോ ഡ്രൈവര്‍. വളയം സ്വദേശിയും ടൗണിലെ ഓട്ടോ ഡ്രൈവറുമായ വേറക്കടവന്റെവിട രാജന് ആണ് പണവും രേഖകളുമടങ്ങിയ മടങ്ങിയ പഴ്സ് ഉടമയ്ക്ക് തിരിച്ചുനല്‍കിയത്. വളയം ചെക്കോറ്റ സ്വദേശിയും സൈനികനുമായ ചന്ദ്രോത്ത് രനീഷിന്റെ പഴ്സാണ് വളയം പരദേവത ക്ഷേത്ര റോഡില്‍ നഷ്ടപ്പെട്ടത്. ഇത് സംബന്ധിച്ച് വളയം പോലീസില്‍ പരാതിയും നല്‍കിയിരുന്നു. ഇതുവഴി സഞ്ചരിക്കുകയായിരുന്ന രാജന് പഴ്സ് ലഭിക്കുകയായിരുന്നു. തുടര്‍ന്ന് പേഴ്സ് വളയം പോലീസ് സ്റ്റേഷനില്‍ ഏല്‍പ്പിക്കുകയായിരുന്നു. പണവും അവശ്യരേഖകളുമായിരുന്നു പഴ്സില്‍ ഉണ്ടായിരുന്നത്. തുടര്‍ന്ന് വളയം സ്റ്റേഷനില്‍വച്ച് എസ്ഐ പി.കെ.ശശിധരന്റെയും സിവില്‍ പോലീസ് ഓഫീസര്‍ രാംദാസിന്റെയും സാന്നിധ്യത്തില്‍ രാജന് രനീഷിന് പഴ്സ് കൈമാറി.
Read More