ഓണ്‍ലൈന്‍ ക്ലാസിനിടെ സോഷ്യല്‍ മീഡിയയില്‍ യുവാവുമായി സൗഹൃദം സ്ഥാപിച്ചു! പിന്നീട് കള്ളം പറഞ്ഞ് കാമുകനെ കാണാന്‍ പല തവണ പോയി; സ്വകാര്യ ചിത്രങ്ങള്‍ പുറത്താക്കുമെന്ന് ഭീഷണിപ്പെടുത്തി യുവാവ് ഒമ്പതാക്ലാസുകാരിയില്‍ നിന്ന് സ്വര്‍ണവും പണവും തട്ടിയത് ഇങ്ങനെ…

കോവിഡ് വ്യാപനത്തെത്തുടര്‍ന്ന് ഓണ്‍ലൈന്‍ ക്ലാസുകളിലൂടെയാണ് കുട്ടികള്‍ പഠനം മുമ്പോട്ടു കൊണ്ടുപോകുന്നത്. പല കുട്ടികളും മാതാപിതാക്കളുടെ ഫോണുകളിലൂടെയാണ് ഓണ്‍ലൈന്‍ ക്ലാസുകളില്‍ പങ്കെടുക്കുന്നത്. ഇത്തരത്തില്‍ അമ്മയുടെ ഫോണ്‍ ഓണ്‍ലൈന്‍ ക്ലാസിനു വേണ്ടി വാങ്ങിച്ച ഒമ്പതാംക്ലാസുകാരി ക്ലാസു കഴിഞ്ഞപ്പോള്‍ നേരെ പോയത് ഇന്‍സ്റ്റഗ്രാമിലേക്കാണ്.

അവിടെ ഒരു യുവാവുമായി പരിചയത്തിലാവുകയും ചെയ്തു. കാമുകനെ കാണാന്‍ രണ്ടു തവണ വീട്ടില്‍ നിന്ന് നുണ പറഞ്ഞിറങ്ങി. ഒരു തവണ എറണാകുളത്തേക്കും ഒരു തവണ പെരിന്തല്‍മണ്ണയിലേക്കും. പക്ഷേ, അതൊരു ചതിയായിരുന്നു എന്ന മനസ്സിലാക്കാന്‍ പെണ്‍കുട്ടി വൈകി.

പിന്നീട് സ്വകാര്യചിത്രങ്ങള്‍ പുറത്തുവിടുമെന്ന് കാമുകന്‍ ഭീഷണിപ്പെടുത്താന്‍ തുടങ്ങി. ഒടുവില്‍ നാലരപ്പവന്‍ സ്വര്‍ണവും പണവും കവരുകയും ചെയ്തു. ആത്മഹത്യയുടെ വക്കിലെത്തിയ പെണ്‍കുട്ടിയുടെ പെരുമാറ്റത്തിലെ പ്രശ്നം ശ്രദ്ധിച്ച വീട്ടുകാര്‍ കാര്യം തിരക്കിയപ്പോഴാണ് കുട്ടിയുടെ ജീവിതത്തിലുണ്ടായ ദുരന്തം വീട്ടുകാരെ അറിയിച്ചത്.

യുവാവുമായി വീട്ടുകാര്‍ സംസാരിച്ചെങ്കിലും, വീട്ടുകാരെ ഇയാള്‍ ഭീഷണിപ്പെടുത്തി. തുടര്‍ന്ന് വീട്ടുകാര്‍ കസബ പോലീസില്‍ പരാതി നല്‍കി. കേസില്‍ യുവാവിനെയും സുഹൃത്തിനെയും അറസ്റ്റ് ചെയ്തു. ഒറ്റപ്പാലം സ്വദേശികളായ ഷറഫലിയും സുഹൃത്ത് രാഗേഷുമാണ് പോലീസ് പിടിയിലായത്.

Related posts

Leave a Comment