പോ​ലീ​സി​നെ വെ​ട്ടി​ലാ​ക്കി വീ​ണ്ടും വ്യാ​ജ ബോം​ബ്; പരിശോധനയിൽ കണ്ടത് കടലാസിൽ കരിങ്കൽ ചീളുകൾ നിറച്ച് ചാക്കുനൂൽകൊണ്ട് ബോംബെന്ന് തോന്നിക്കുവിധമാണ് വ്യാജബോംബ് ഉണ്ടാക്കിയിരുന്നത്

നാ​ദാ​പു​രം:​മേ​ഖ​ല​യി​ല്‍ അ​ടി​ക്ക​ടി സ്‌​ഫോ​ട​ന​ങ്ങ​ളും മ​റ്റും അ​ര​ങ്ങേ​റു​മ്പോ​ള്‍ ജാ​ഗ്ര​ത പു​ല​ര്‍​ത്തു​ന്ന പോ​ലീ​സി​നെ വെ​ട്ടി​ലാ​ക്കി വ്യാ​ജ ബോം​ബ്.​വ​ള​യം സ്‌​റ്റേ​ഷ​ന്‍ പ​രി​ധി​യി​ലെ കു​റു​വ​ന്തേ​രി ക​ല്ലി​ക്ക​ണ്ടി പ​ള്ളി​ക്കുസ​മീ​പം റോ​ഡി​ലാ​ണ് പോ​ലീ​സി​നെ​യും,ബോം​ബ് സ്‌​ക്വാ​ഡി​നെ​യും വെ​ട്ടി​ലാ​ക്കി നാ​ട​ന്‍ ബോം​ബി​ന്‍റെ രൂ​പ​ത്തി​ലു​ള്ള ക​ളി ബോം​ബ് ക​ണ്ടെ​ത്തി​യ​ത്.​ ഞാ​യ​റാ​ഴ്ച രാ​വി​ലെ എ​ട്ട​ര​യോ​ടെ​യാ​ണ് ചാ​ക്ക് നൂ​ല്‍ കൊ​ണ്ട് പൊ​തി​ഞ്ഞ പൊ​തി​ച്ച തേ​ങ്ങാ വ​ലു​പ്പ​മു​ള്ള നാ​ട​ന്‍ ബോം​ബെ​ന്ന് തോ​ന്നി​പ്പി​ക്കു​ന്ന വ​സ്തു റോ​ഡ​രി​കി​ലെ കു​റ്റി ചെ​ടി​ക​ള്‍​ക്കി​ട​യി​ല്‍ ക​ണ്ട​ത്.​വ​ള​യം പോ​ലീ​സും ബോം​ബ് സ്‌​ക്വാ​ഡ് അ​ധി​കൃ​ത​രു​മെ​ത്തി ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത ബോം​ബു​ക​ള്‍ ക്വാ​റി​യി​ലെ​ത്തി​ച്ച് പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് പോ​ലീ​സ് വെ​ട്ടി​ലാ​യ​ത്.​ ചാ​ക്ക് നൂ​ല്‍, ക​ട​ലാ​സ് എ​ന്നി​വ കൊ​ണ്ട് പൊ​തി​ഞ്ഞ ശേ​ഷം ഉ​ള്ളി​ല്‍ ക​രി​ങ്ക​ല്‍ ചീ​ളു​ക​ള്‍ നി​റ​ച്ച നി​ല​യി​ലാ​യി​രു​ന്നു വ്യാ​ജ നാ​ട​ന്‍ ബോം​ബു​ക​ള്‍. ക​ല്ലാ​ച്ചി തെ​രു​വ​ന്‍ പ​റ​മ്പി​ലെ വി​വി​ധ അ​ക്ര​മ സം​ഭ​വ​ങ്ങ​ളു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ മേ​ഖ​ല​യി​ല്‍ പോ​ലീ​സ് രാ​പ്പ​ക​ല്‍ ഭേ​ദ​മ​ന്യേ ജാ​ഗ്ര​ത പു​ല​ര്‍​ത്തു​മ്പോ​ഴാ​ണ് പോ​ലീ​സി​ന് ഇ​ര​ട്ടി​പ്പ​ണി​യാ​യി ചി​ല​ര്‍ ഇ​ത്ത​രം പ്ര​വൃ​ത്തി​ക​ള്‍ ന​ട​ത്തു​ന്ന​ത്.

Read More

 വി​ല്‍​പ്പ​ന​യ്ക്കാ​യി  സ്‌​കൂ​ട്ട​റി​ല്‍ ക​ട​ത്തു​ക​യാ​യി​രു​ന്ന വി​ദേ​ശമ​ദ്യ​വു​മാ​യി യു​വാ​വ് അ​റ​സ്റ്റി​ല്‍

നാ​ദാ​പു​രം:​ വി​ല്‍​പ്പ​ന​യ്ക്കാ​യി സ്‌​ക്കൂ​ട്ട​റി​ല്‍ ക​ട​ത്തു​ക​യാ​യി​രു​ന്ന വി​ദേ​ശ മ​ദ്യ ശേ​ഖ​ര​വു​മാ​യി യു​വാ​വ് എ​ക്‌​സൈ​സ് പി​ടി​യി​ലാ​യി.​ വ​ള​യം ചെ​റു​മോ​ത്ത് സ്വ​ദേ​ശി ച​പ്പാ​രി​ച്ചം ക​ണ്ടി വീ​ട്ടി​ല്‍ ബാ​ബു (48)നെ​യാ​ണ് നാ​ദാ​പു​രം എ​ക്‌​സൈ​സ് പ്രി​വ​ന്‍റി​വ് ഓ​ഫീ​സ​ര്‍ ത​റോ​ല്‍ രാ​മ​ച​ന്ദ്ര​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം പി​ടി​കൂ​ടി​യ​ത്.​ ശ​നി​യാ​ഴ്ച്ച രാ​ത്രി പ​ത്തോ​ടെ​വാ​ഹ​ന പ​രി​ശോ​ധ​ന​യി​ല്‍ തൊ​ട്ടി​ല്‍ പാ​ലം പെ​ട്രോ​ള്‍ പ​മ്പ് പ​രി​സ​ര​ത്താ​ണ് ബാ​ബു പി​ടി​യി​ലാ​യ​ത്.​ഇ​യാ​ള്‍ സ​ഞ്ച​രി​ച്ചി​രു​ന്ന കെ​എ​ല്‍ 18 പി 2386 ​ന​മ്പ​ര്‍ സ്‌​കൂ​ട്ട​റും എ​ക്‌​സൈ​സ് സം​ഘം ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.​ സ്‌​കൂ​ട്ട​റി​ന്‍റെ ഡി​ക്കി​യി​ല്‍ ഒ​ളി​പ്പി​ച്ചുവ​ച്ച നി​ല​യി​ലാ​യി​രു​ന്നു 500 എം ​എ​ല്ലി​ന്‍റെ 28 കു​പ്പി വി​ദേ​ശ മ​ദ്യം. ​വ​ള​യം ടൗ​ണി​ലും പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളി​ലും ഇ​യാ​ള്‍ വി​ദേ​ശ മ​ദ്യവി​ല്‍​പ്പന ന​ട​ത്തിവ​രു​ന്ന​താ​യി അ​ധി​കൃ​ത​ര്‍ പ​റ​ഞ്ഞു.​സി​ഇ​ഒ​മാ​രാ​യ കെ.​ഷി​രാ​ജ്, പ്ര​മോ​ദ് പു​ളി​ക്കൂ​ല്‍, ഷി​ജി​ല്‍ കു​മാ​ര്‍ എ​ന്നി​വ​രും സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു.

Read More

ജെ​സ്നയെ മലപ്പുറത്ത് കണ്ടെന്ന സംശയം;  ടൂ​റി​സം കേ​ന്ദ്ര​ത്തി​ലെ സി​സി​ടി​വിയുടെ ഹാ​ർ​ഡ് ഡി​സ്ക് ഹൈ​ടെക് സെ​ൽ പ​രി​ശോ​ധി​ക്കും

മ​ല​പ്പു​റം: പ​ത്ത​നം​തി​ട്ട​യി​ൽ​നി​ന്നു കാ​ണാ​താ​യ ജെ​സ്ന​യെ മ​ല​പ്പു​റം കോ​ട്ട​ക്കു​ന്നി​ൽ ക​ണ്ട​താ​യ സം​ശ​യ​ത്തെ​ത്തു​ട​ർ​ന്നു ടൂ​റി​സം കേ​ന്ദ്ര​ത്തി​ലെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ വീ​ണ്ടെ​ടു​ക്കാ​നാ​യി ഹാ​ർ​ഡ് ഡി​സ്ക് തി​രു​വ​ന​ന്ത​പു​രം ഹൈടെ​ക് സെ​ല്ലി​നു കൈ​മാ​റും. പാ​ർ​ക്കി​ൽ ക​ണ്ട പെ​ണ്‍​കു​ട്ടി ജെ​സ്ന​യ​ല്ലെ​ന്ന് അ​ന്വേ​ഷ​ണ​സം​ഘം സ്ഥി​രീ​ക​രി​ക്കു​ന്നു​ണ്ടെ​ങ്കി​ലും വി​ശ​ദ​മാ​യ പ​രി​ശോ​ധ​ന​ക്കാ​ണ് ഹാ​ർ​ഡ് ഡി​സ്ക് ക​സ്റ്റ​ഡി​യി​ൽ എ​ടു​ത്ത​ത്. 15 ദി​വ​സം ക​ഴി​യു​ന്തോ​റും പാ​ർ​ക്കി​ലെ സി​സി​ടി​വി ഹാ​ർ​ഡ് ഡി​സ്ക് ചി​ത്ര​ങ്ങ​ൾ ത​നി​യേ ന​ഷ്ട​പ്പെ​ടും. ഇ​തു​തി​രി​ച്ചു​പി​ടി​ക്കാ​നാ​ണ് സൈ​ബ​ർ ഹൈ​ടെ​ക് സെ​ല്ലി​നെ ഏ​ൽ​പ്പി​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ​ദി​വ​സം മ​ല​പ്പു​റ​ത്തെ​ത്തി​യ അ​ന്വേ​ഷ​ണ​സം​ഘം പാ​ർ​ക്ക് മാ​നേ​ജ​ർ, സു​ര​ക്ഷാ​ജീ​വ​ന​ക്കാ​ര​ൻ, സ​മീ​പ​വാ​സി​ക​ൾ എ​ന്നി​വ​രി​ൽ നി​ന്നു വി​ശ​ദ​മാ​യ മൊ​ഴി​യെ​ടു​ത്തി​രു​ന്നു. ചു​രു​ണ്ട മു​ടി​യു​ള്ള പെ​ണ്‍​കു​ട്ടി​യേ​യും സു​ഹൃ​ത്തു​ക്ക​ളേ​യും മേ​യ് മൂ​ന്നി​ന് പാ​ർ​ക്കി​ൽ ക​ണ്ടി​രു​ന്നെ​ന്നും എ​ന്നാ​ൽ അ​ത് ഫോ​ട്ടോ​യി​ൽ കാ​ണു​ന്ന ജ​സ്ന​യ​ല്ലെ​ന്നു​മാ​ണ് ഇ​വ​ർ പോ​ലീ​സി​നോ​ട് പ​റ​ഞ്ഞ​ത്. എ​ന്നാ​ൽ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ കൂ​ടു​ത​ൽ പ​രി​ശോ​ധി​ക്കാ​നാ​ണ് പോ​ലീ​സി​ന്‍റെ ശ്ര​മം.​സം​ശ​യം തു​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ പാ​ർ​ക്കി​ലെ സി​സി​ടി​വി ഹാ​ർ​ഡ് ഡി​സ്ക് അ​ന്വേ​ഷ​ണ സം​ഘം ഏ​റ്റെ​ടു​ക്കു​ക​യും ചെ​യ്തു.…

Read More

കാ​റും ലോ​റി​യും കൂ​ട്ടി​യി​ടി​ച്ച് ഒ​രു കു​ടും​ബ​ത്തി​ലെ അ​ഞ്ചു പേ​ര്‍​ക്ക് പ​രി​ക്ക്; കോ​ട​ഞ്ചേ​രി ക​ണ്ണോ​ത്ത് സ്വ​ദേ​ശി​ക​ളാണ് അപകടത്തിൽപ്പെട്ടത്

മു​ക്കം: മു​ക്കം മു​ത്തേ​രി​യി​ല്‍ കാ​റും ലോ​റി​യും കൂ​ട്ടി​യി​ടി​ച്ച് ഒ​രു കു​ടും​ബ​ത്തി​ലെ അ​ഞ്ച് പേ​ര്‍​ക്ക് പ​രി​ക്ക്. ഇ​ന്ന് രാ​വി​ലെ എ​ഴോ​ടെ സ്ഥി​രം അ​പ​ക​ട മേ​ഖ​ല​യാ​യ മു​ത്തേ​രി അ​ങ്ങാ​ടി​ക്ക് സ​മീ​പ​ത്തെ ഇ​റ​ക്ക​ത്തി​ലാ​ണ് അ​പ​ക​ടം. ആ​ലു​വ​യി​ലേ​ക്ക് പോ​വു​ക​യാ​യി​രു​ന്ന കോ​ട​ഞ്ചേ​രി ക​ണ്ണോ​ത്ത് സ്വ​ദേ​ശി​ക​ളാ​യ മ​ണ്ണാ​നി​യി​ല്‍ മേ​രി, തോ​മ​സ്, ഷാ​ജി, ജോ​സ്, ബേ​ബി എ​ന്നി​വ​ര്‍​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ജോ​സി​നെ കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലും മ​റ്റു​ള്ള​വ​രെ ഓ​മ​ശേ​രി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലും പ്ര​വേ​ശി​പ്പി​ച്ചു.ഓ​മ​ശേ​രി ഭാ​ഗ​ത്ത് നി​ന്ന് വ​ന്ന കാ​റി​ല്‍ മു​ക്കം ഭാ​ഗ​ത്ത് നി​ന്ന് വ​ന്ന ലോ​റി ഇ​ടി​ക്കു​ക​യാ​യി​രു​ന്നു.​ ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ല്‍ ലോ​റി വ​ട്ടം തി​രി​ഞ്ഞ് റോ​ഡി​ല്‍ എ​തി​ര്‍​ദി​ശ​യി​ലേ​ക്ക് മാ​റി​യ​താ​യി ദൃ​ക്‌​സാ​ക്ഷി​ക​ള്‍ പ​റ​ഞ്ഞു.​ മു​ത്തേ​രി​യി​ല്‍ വാ​ഹ​ന അ​പ​ക​ട​ങ്ങ​ള്‍ പ​തി​വാ​ണ്. ക​ഴി​ഞ്ഞ ആ​ഴ്ച മ​ല​യ​മ്മ സ്വ​ദേ​ശി ഇ​വി​ടെ അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ട് മ​രി​ച്ചി​രു​ന്നു. അ​ഞ്ച് വ​ര്‍​ഷ​ത്തി​നി​ടെ അ​ഞ്ചി​ല​ധി​കം ആ​ളു​ക​ള്‍ മ​ര​ണ​പ്പെ​ടു​ക​യും പ​ത്തോ​ളം പേ​ര്‍​ക്ക് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​ല്‍​ക്കു​ക​യും ചെ​യ്തി​ട്ടു​ണ്ട്.

Read More

 മേ​യ​റേ എ​ന്തെ​ങ്കി​ലു​മൊ​ന്ന് ചെ​യ്യു​മോ…തെ​രു​വു​നാ​യ ശ​ല്യ​ത്തി​ൽ വ​ല​ഞ് ബി​എ​സ്എ​ൻ​എ​ൽ ജീ​വ​ന​ക്കാ​ർ; കഴിഞ്ഞ ദിവസം രണ്ട് ജീവനക്കാർക്ക് പരിക്കേറ്റു; നായശല്യം ഒഴിവാക്കാൻ മേയർക്ക് ഹർജി നൽകി ജീവനക്കാർ

കോ​ഴി​ക്കോ​ട്: തെ​രു​വു​നാ​യ്ക​ളെ പേ​ടി​ക്കാ​തെ എ​ന്നാ​ണ് ഞ​ങ്ങ​ൾ​ക്ക് ജോ​ലി​ക്ക് വ​രാ​ൻ സാ​ധി​ക്കു​ക? തെ​രു​വു​നാ​യ​ക​ളു​ടെ ക​ടി​യേ​ൽ​ക്കാ​തെ ജോ​ലി​ക്ക് ഹാ​ജ​രാ​കാ​ൻ വേ​ണ്ടി മേ​യ​ർ​ക്ക് എ​ന്തെ​ങ്കി​ലും ചെ​യ്യാ​ൻ ക​ഴി​യു​മോ? ചോ​ദി​ക്കു​ന്ന​ത് ആ​നി​ഹാ​ൾ റോ​ഡി​ന് സ​മീ​പ​ത്തെ ബി​എ​സ്എ​ൻ​എ​ൽ ഓ​ഫീ​സ് ജീ​വ​ന​ക്കാ​രാ​ണ്. ആ​നി​ഹാ​ൾ റോ​ഡി​ലും പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളി​ലും തെ​രു​വു​നാ​യ ശ​ല്യം രൂ​ക്ഷ​മാ​യ​തോ​ടെ പ്ര​ദേ​ശ​വാ​സി​ക​ൾ വ​ലി​യ ഭീ​ഷ​ണി​യാ​ണ് നേ​രി​ടു​ന്ന​ത്. ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ ബി​എ​സ്എ​ൻ​എ​ൽ ഓ​ഫീ​സി​ലെ ര​ണ്ടു ജീ​വ​ന​ക്കാ​ർ​ക്കാ​ണ് തെ​രു​വു​നാ​യ​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ പ​രി​ക്കേ​റ്റ​ത്. നാ​യ​ശ​ല്യം സ​ഹി​ക്കാ​ൻ ക​ഴി​യാ​ത്ത അ​വ​സ്ഥ​യി​ലെ​ത്തി​യ​പ്പോ​ഴാ​ണ് ബി​എ​സ്എ​ൻ​എ​ൽ ജീ​വ​ന​ക്കാ​ർ മേ​യ​ർ​ക്ക് പ​രാ​തി ന​ൽ​കാ​ൻ തീ​രു​മാ​നി​ച്ച​ത്. തെ​രു​വു​നാ​യ ശ​ല്യ​ത്തി​ൽ നി​ന്ന് ത​ങ്ങ​ളെ മോ​ചി​പ്പി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടാ​ണ് മേ​യ​ർ​ക്ക് ജീ​വ​ന​ക്കാ​ർ ഹ​ർ​ജി ന​ൽ​കി​യ​ത്. വ​യ​നാ​ട് കോ​ഴി​ക്കോ​ട് ജി​ല്ല​ക​ളി​ലെ ടെ​ലി​കോം റ​വ​ന്യൂ സം​ബ​ന്ധ​മാ​യ പ്ര​ശ്ന​പ​രി​ഹാ​ര​ത്തി​ന് നി​ര​വ​ധി പേ​ർ എ​ത്തു​ന്ന ഓ​ഫീ​സാ​ണ് ആ​നി​ഹാ​ൾ റോ​ഡി​ലെ ബി​എ​സ്എ​ൻ​എ​ൽ ഓ​ഫീ​സ്. കൂ​ടാ​തെ ക​സ്റ്റ​മ​ർ​കെ​യ​ർ സ​ർ​വീ​സും ടെ​ലി​ഫോ​ൺ എ​ക്സ്ചേ​ഞ്ചും ഇ​വി​ടെ പ്ര​വ​ർ​ത്തി​ക്കു​ന്ന​തി​നാ​ൽ ദി​വ​സ​വും നി​ര​വ​ധി പേ​രാ​ണ് ഇ​വി​ടെ…

Read More

“കു​ട നി​വ​ര്‍​ത്തി ബൈ​ക്കി​ല്‍ പോ​ക​രു​ത്’; മ​ഴ​ക്കാ​ല​ത്ത് അ​പ​ക​ട​ങ്ങ​ള്‍ കു​റ​യ്ക്കാ​ന്‍ സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ൽ പോ​ലീ​സ് പ്ര​ചാ​ര​ണം

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് റോ​ഡു​ക​ളെ​ല്ലാം അ​പ​ക​ട​ക്കെ​ണി​ക​ളൊ​രു​ക്കി കാ​ത്തി​രി​ക്കു​മ്പോ​ഴും പ​ര​സ്യ​മാ​യ നി​യ​മ​ലം​ഘ​ന​ങ്ങ​ള്‍ കൂ​ടു​ന്നു. മോ​ട്ടോ​ര്‍ വാ​ഹ​ന​വ​കു​പ്പും ട്രാ​ഫി​ക് പോ​ലീ​സും അ​പ​ക​ട​ങ്ങ​ള്‍ കു​റ​യ്ക്കാ​ന്‍ കി​ണ​ഞ്ഞു പ​രി​ശ്ര​മി​ച്ചി​ട്ടും കാ​ര്യ​മാ​യ ഫ​ലം ഉ​ണ്ടാ​കാ​ത്ത സാ​ഹ​ച​ര്യ​ത്തി​ല്‍ സോ​ഷ്യ​ല്‍ മീ​ഡി​യ​വ​ഴി ബോ​ധ​വ​ല്‍​ക്ക​ര​ണം ന​ട​ത്തു​ക​യാ​ണ് സി​റ്റി ട്രാ​ഫി​കോ പോ​ലീ​സ് . മ​ഴ​യ​ത്ത് ബൈ​ക്കി​ല്‍ കു​ട​ചൂ​ടി മാ​താ​പി​താ​ക്ക​ളും കൊ​ച്ചു​കു​ട്ടി​യും സ​ഞ്ച​രി​ക്കു​ന്ന ചി​ത്ര​മാ​ണ് ട്രാ​ഫി​ക് പോ​ലീ​സ് ബോ​ധ​വ​ല്‍​ക​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി പ്ര​ച​രി​പ്പി​ക്കു​ന്ന​ത്. “പ്രി​യ​ത​മ​യു​ടെ​യും കു​ട്ടി​യു​ടെ​യും ജീ​വ​ന്‍ പ​ണ​യ​പ്പെ​ടു​ത്തി കു​ട നി​വ​ര്‍​ത്തി​യു​ള്ള യാ​ത്ര എ​ങ്ങോ​ട്ട്, ഇ​വ​രെ എ​ങ്ങി​നെ ബോ​ധ​വ​ത്ക്കരി​ക്കും’ എ​ന്ന ചോ​ദ്യം ഉ​ള്‍​പ്പെ​ടെ​യാ​ണ് ചി​ത്രം പോ​സ്റ്റ് ചെ​യ്തി​രി​ക്കു​ന്ന​ത്. ഒ​റ്റക്കാഴ്ച​യി​ല്‍ ത​ന്നെ വ​രാ​നി​രി​ക്കു​ന്ന വ​ലി​യ അ​പ​ക​ടം മ​ന​സി​ലാ​ക്കി​ത​രു​ന്ന ചി​ത്രം ഇ​തി​ന​കം നി​ര​വ​ധി​ പേ​ര്‍ ഷെ​യ​ര്‍ ചെ​യ്തു​ക​ഴി​ഞ്ഞു. ​ ട്രാ​ഫി​ക് അ​സി. ക​മ്മീ​ഷ​ണ​ർ​മാ​രാ​യ പി.​കെ.​രാ​ജു​വും എം.​സി.​ദേ​വ​സ്യ​യു​മാ​ണ് ഈ ​പ്ര​ചാ​ര​ണ​ത്തി​നു പി​ന്നി​ൽ. മ​ഴ​ക്കോ​ട്ടു​ക​ള്‍ ഉ​പ​യോ​ഗി​ക്കാ​തെ കു​ട നി​വ​ര്‍​ത്തി ബൈ​ക്കി​ല്‍ പോ​കു​ന്ന​ത് പ​തി​വു​കാ​ഴ്ച​യാ​യ​തോ​ടെ​യാ​ണ് ചി​ത്രം. നി​സാ​ര​മാ​യ കാ​റ്റു​ണ്ടാ​യാ​ല്‍​പോ​ലും ഈ ​യാ​ത്ര…

Read More

മാ​തൃ​ക​റോ​ഡ് വി​ക​സ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി സ്ഥാപിച്ച നഗരത്തിലെ വേ​സ്റ്റ്ബി​ന്നു​ക​ള്‍ കാ​ണാ​താ​കുന്നു;  പി​ന്നി​ല്‍ മോ​ഷ്ടാ​ക്ക​ളെ​ന്ന് സം​ശ​യം

കോ​ഴി​ക്കോ​ട്: മാ​തൃ​ക​റോ​ഡ് വി​ക​സ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി വി​ദേ​ശ​മാ​തൃ​ക​യി​ല്‍ ഡി​വൈ​ഡ​റു​ക​ള്‍​ക്കു മു​ക​ളി​ല്‍ സ്ഥാ​പി​ച്ച ആ​ന്‍റി​ഗ്ല​യ​ര്‍ ന​ശി​പ്പി​ച്ച​തി​നു തൊ​ട്ടു​പി​ന്നാ​ലെ ബ​സ്‌​റ്റോ​പ്പു​ക​ളി​ല്‍ സ്ഥാ​പി​ച്ച വേ​സ്റ്റ്ബി​ന്നു​ക​ളും അ​പ്ര​ത്യ​ക്ഷ​മാ​കുന്നു. മാ​തൃ​ക​റോ​ഡ് വി​ക​സ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി സ്ഥാ​പി​ച്ച ബസ്​സ്‌​റ്റോ​പ്പു​ക​ളി​ലെ വേ​സ്റ്റ്ബി​ന്നു​ക​ളാ​ണ് കാ​ണാ​താ​കുന്ന​ത്. കോ​ഴി​ക്കോ​ട് ന​ഗ​ര​ത്തി​ലെ എ​ര​ഞ്ഞി​പ്പാ​ലം -അ​രി​യി​ട​ത്തു​പാ​ലം ബൈ​പ്പാ​സ് റോ​ഡി​ലെ ര​ണ്ടു ബ​സ്‌​റ്റോ​പ്പു​ക​ളി​ല്‍ സ്ഥാ​പി​ച്ച വേ​സ്റ്റ്ബി​ന്നു​ക​ളാ​ണ് കാ​ണാ​താ​യ​ത്. ക​രു​ണ സ്പീ​ച്ച് ആ​ന്‍​ഡ് ഹി​യ​റിം​ഗ് ഹ​യ​ര്‍​സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളി​നു മു​ന്നി​ലെ ബ​സ്‌ സ്‌​റ്റോ​പ്പിലെ വേ​സ്റ്റ്ബി​ന്‍ ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് മോ​ഷ​ണം പോ​യ​ത്. വേ​സ്റ്റ്ബി​ന്‍ ഇ​ല്ലാ​താ​യ​തോ​ടെ മാ​ലി​ന്യ​ങ്ങ​ള്‍ ബ​സ് കാ​ത്തി​രി​പ്പു കേ​ന്ദ്ര​ത്തി​നു സ​മീ​പ​ത്ത് വ​ലി​ച്ചെ​റി​യ​പ്പെ​ട്ട നി​ല​യി​ലാ​ണു​ള്ള​ത്. ഫൂ​ട്പാ​ത്തി​ലും മ​റ്റും മാ​ലി​ന്യ​ങ്ങ​ള്‍ വ​ലി​ച്ചെ​റി​യു​ന്ന​തോ​ടെ ഇ​തു​വ​ഴി ന​ട​ന്നു​പോ​കാന്‍പോ​ലും പ​റ്റാ​ത്ത അ​വ​സ്ഥ​യാ​ണു​ള്ള​ത്. സ​രോ​വ​രം പാ​ല​ത്തി​നു സ​മീ​പ​ത്തും ഇ​ത്ത​ര​ത്തി​ല്‍ ബ​സ്‌സ്‌​റ്റോ​പ്പി​ല്‍ സ്ഥാ​പി​ച്ച വേ​സ്റ്റ്ബി​ന്‍ കാ​ണാ​താ​യി​ട്ടു​ണ്ട്. ഇ​വി​ടെ​യും മാ​ലി​ന്യ​ങ്ങ​ള്‍ പ​ര​ന്നു​കി​ട​ക്കു​ക​യാ​ണ്. വേ​സ്റ്റ്ബി​ന്നു​ക​ള്‍ കാ​ണാ​താ​കുന്ന​ത് സം​ബ​ന്ധി​ച്ചു പോ​ലീ​സി​നും ഇ​തു​വ​രെ​യും വി​വ​ര​ങ്ങ​ള്‍ ല​ഭി​ച്ചി​ട്ടി​ല്ല. രാ​ത്രി പ​ട്രോ​ളിം​ഗും മ​റ്റും ക​ര്‍​ശ​ന​മാ​യി തു​ട​രു​ന്ന​തി​നി​ടെ​യാ​ണ് ഇ​വ മോ​ഷ​ണം പോ​കുന്ന​തെ​ന്ന​തും…

Read More

നോ​മ്പ് നോ​റ്റ​തിന് പി​താ​വ് ന​ൽ​കിയ തു​ക നി​രാ​ലം​ബ​ർ​ക്ക്: അ​ഭി​മാ​ന​മാ​യി റി​ച്ചു മോ​ൻ

മു​ക്കം: റി​സ്‌​വി​ൻ (റിച്ചുമോൻ)എ​ന്ന ഏ​ഴാം ക്ലാ​സു​കാ​ര​ൻ ഇ​ക്ക​ഴി​ഞ്ഞ റം​സാ​ൻ മാ​സ​ത്തി​ൽ മു​ഴു​വ​ൻ നോ​മ്പും നോ​റ്റാ​ൽ ഒ​രു ഗി​യ​ർ സൈ​ക്കി​ൾ വാ​ങ്ങി​ത്ത​രു​മോ​യെ​ന്ന് ചോ​ദി​ച്ച​പ്പോ​ൾ പെ​രു​ന്നാ​ൾ ക​ഴി​ഞ്ഞ് സൈ​ക്കി​ൾ വാ​ങ്ങി ന​ൽ​കാ​മെ​ന്ന് ഉപ്പ അ​ബ്ദു​ൽ ഗഫൂർ ഉ​റ​പ്പ് ന​ൽ​കി . അ​തി​നി​ട​യ്ക്കാ​ണ് മ​ല​യോ​ര മേ​ഖ​ല​യി​ൽ ശ​ക്ത​മാ​യ ഉ​രു​ൾ​പൊ​ട്ട​ലും വെ​ള്ള​പൊ​ക്ക​വു​മു​ണ്ടാ​വു​ന്ന​ത്. ഈ ​സ​ന്ദ​ർ​ഭ​ത്തി​ൽ മു​ക്കം മ​ണാ​ശേ​രി​യി​ലെ നി​രാ​ലം​ബ​രും പ​ര​സ​ഹാ​യ​മി​ല്ലാ​തെ പ്രാ​ഥ​മി​ക കൃ​ത്യം പോ​ലും ചെ​യ്യാ​ൻ സാ​ധി​ക്കാ​തെ അ​പൂ​ർ​വ രോ​ഗം ബാ​ധി​ച്ച് ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന ക​പ്പ​ട​ച്ചാ​ലി​ൽ ച​ന്ദ്രന്‍റേയും സ​ഹോ​ദ​ര​ങ്ങ​ളു​ടേ​യും പ​രി​ച​ര​ണ​ത്തി​നാ​യി ഗ​ഫൂ​റും മ​ക​നും അ​വി​ടെ എ​ത്തു​ന്ന​ത്. സ്ഥി​ര​മാ​യി ഇ​വ​രെ പ​രി​ച​രി​ച്ചി​രു​ന്ന എ​ന്‍റെ മു​ക്കം സ​ന്ന​ദ്ധ സേ​ന​യി​ൽ പെ​ട്ട​വ​ർ ഉ​രു​ൾ​പൊ​ട്ട​ൽ ദു​രി​താ​ശ്വാ​സ പ്ര​വ​ർ​ത്ത​ന​ത്തി​ൽ ഏ​ർ​പ്പെ​ട്ട​പ്പോ​ൾ ഈ ​സ​ദ് പ്ര​വൃ​ത്തി ഗ​ഫൂ​ർ ഏ​റ്റെ​ടു​ക്കു​ക​യാ​യി​രു​ന്നു. സ​ഹാ​യ​ത്തി​ന് മ​ക​നേ​യും കൂ​ട്ടി. ച​ന്ദ്ര​നെ പരിചരിക്കാൻ ര​ണ്ടുപേ​ർ നി​ർ​ബ​ന്ധ​മാ​ണ്. അ​ത് കൊ​ണ്ടാ​ണ് ഗ​ഫൂ​ർ മ​ക​ൻ റി​ച്ചു​മോ​നെ കൂ​ട്ടി​യ​ത്. ച​ന്ദ്ര​ന്‍റെ കു​ടും​ബ​ത്തി​ന്‍റെ ഈ…

Read More

ജെ​സ്ന​യു​ടെ തി​രോ​ധാ​നം: കോ​ട്ട​ക്കു​ന്ന് പാ​ർ‌​ക്കി​ൽ വീ​ണ്ടും പോ​ലീ​സ് സം​ഘ​മെ​ത്തി

മ​ല​പ്പു​റം: മു​ക്കൂ​ട്ടു​ത​റ കൊ​ല്ല​മു​ള​യി​ൽ​നി​ന്നു കാ​ണാ​താ​യ ജെ​സ്ന മ​രി​യ ജ​യിം​സി​നു വേ​ണ്ടി​യു​ള്ള അ​ന്വേ​ഷ​ണം വീ​ണ്ടും മ​ല​പ്പു​റ​ത്തേ​ക്ക്. പ​ത്ത​നം​തി​ട്ട വെ​ച്ചൂ​ചി​റ പോ​ലീ​സ് മ​ല​പ്പു​റം കോ​ട്ട​ക്കു​ന്ന് ടൂ​റി​സം പാ​ർ​ക്കി​ൽ വീ​ണ്ടു​മെ​ത്തി. മേ​യ് മൂ​ന്നി​ലെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ വീ​ണ്ടെ​ടു​ക്കാ​ൻ ശ്ര​മി​ക്കും. പാ​ർ​ക്കി​നോ​ടു ചേ​ർ​ന്നു​ള്ള ക​ട​ക​ളി​ലെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളും പ​രി​ശോ​ധി​ക്കു​മെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു. മേ​യ് മൂ​ന്നി​ന് മ​ല​പ്പു​റം കോ​ട്ട​ക്കു​ന്ന് ടൂ​റി​സം പാ​ർ​ക്കി​ൽ ജെ​സ്ന​യെ​ന്നു സം​ശ​യി​ക്കു​ന്ന​യാ​ളും മ​റ്റൊ​രു പെ​ണ്‍​കു​ട്ടി​യും എ​ത്തി​യെ​ന്ന വി​വ​ര​ത്തെ​ത്തു​ട​ർ​ന്നു അ​ന്വേ​ഷ​ണ​സം​ഘം വെ​ള്ളി​യാ​ഴ്ച മ​ല​പ്പു​റ​ത്തെ​ത്തി​യി​രു​ന്നു. ജ​സ്ന​യാ​ണെ​ന്ന് സം​ശ​യി​ക്കു​ന്ന ഒ​രു ഫോ​ട്ടോ സം​ഘ​ത്തി​ന് ല​ഭി​ച്ചി​രു​ന്നു. എ​ന്നാ​ൽ, പി​ന്നീ​ട് ഈ ​ഫോ​ട്ടോ​യി​ൽ ജെ​സ്ന​യ​ല്ലെ​ന്നു സ്ഥി​രീ​ക​രി​ച്ചു. സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളി​ൽ ഒ​ന്നും ജെ​സ്ന​യെ​ന്നു ക​രു​തു​ന്ന പെ​ണ്‍​കു​ട്ടി​യെ കാ​ണാ​നി​ല്ലെ​ന്നും പാ​ർ​ക്ക് മാ​നേ​ജ​രും വെ​ളി​പ്പെ​ടു​ത്തി​യി​രു​ന്നു.

Read More

 മഴ കനത്തതോടെ വടകര സിവിൽ സ്റ്റേഷനിലെ കൃഷി ഓഫീസ് ചോർന്നൊലിക്കുന്നു;  വെള്ളം കയറിയതോടെ ഓഫീസ് പ്രവർത്തനം താറുമാറായി

വ​ട​ക​ര: മ​ഴ ക​ന​ത്ത​തോ​ടെ സി​വി​ൽ സ്റ്റേ​ഷ​നി​ലെ ഓ​ഫീ​സു​ക​ൾ ചോ​ർ​ന്നൊ​ലി​ക്കു​ന്നു. മൂ​ന്നാം നി​ല​യി​ലെ കൃ​ഷി​ഭ​വ​ൻ, വി​ത്ത് തേ​ങ്ങ സം​ഭ​ര​ണ ഓ​ഫീ​സ്, സ്റ്റാ​റ്റി​സ്റ്റി​ക്സ് ഓ​ഫീ​സ്, കൃ​ഷി​വ​കു​പ്പ് ടെ​ക്നി​ക്ക​ൽ അ​സി.​ഡ​യ​റ​ക്ട​ർ ഓ​ഫീ​സ് എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് കോ​ണ്‍​ക്രീ​റ്റ് ചോ​ർ​ന്ന് വെ​ള്ളം ക​യ​റി​യ​ത്. മൂ​ന്നാം നി​ല​യി​ൽ ചോ​ർ​ച്ച ത​ട​യു​ന്ന​തി​ന് ഷീ​റ്റ് സ്ഥാ​പി​ക്കാ​ൻ സ​ണ്‍​ഷേ​ഡ് അ​ട​ർ​ത്തി​മാ​റ്റി​യ​താ​ണ് ഓ​ഫീ​സി​നു​ള്ളി​ലേ​ക്ക് വെ​ള്ളം ക​യ​റാ​ൻ ഇ​ട​യാ​ക്കി​യ​ത്. കെ​ട്ടി​ട​ത്തി​ന് മു​ക​ളി​ൽ നി​ന്നു പു​റ​ത്തേ​ക്ക് വെ​ള്ളം പോ​കാ​നു​ള്ള പൈ​പ്പു​ക​ൾ പൊ​ട്ടി​യ​തും പ്ര​ശ്ന​മാ​യി. ഓ​ഫീ​സി​ലാ​കെ വെ​ള്ളം ക​യ​റി​യ​തോ​ടെ ജീ​വ​ന​ക്കാ​ർ ബുദ്ധിമുട്ടുകയാണ്. ഓ​ഫീ​സു​ക​ളി​ലെ നെ​റ്റ് വ​ർ​ക്ക് സം​വി​ധാ​നം പാ​ടെ നി​ല​ച്ചി​രി​ക്കു​ക​യാ​ണ്. ചു​മ​രു​ക​ളി​ൽ കൂ​ടി വെ​ള്ളം ഒ​ലി​ച്ചി​റ​ക്കു​ന്ന​ത് വൈ​ദ്യു​തി മൂ​ല​മു​ണ്ടാ​കു​ന്ന അ​പ​ക​ട​ത്തി​ന് കാ​ര​ണ​മാ​യേ​ക്കു​മെ​ന്ന ആ​ശ​ങ്ക​യി​ലാ​ണ് ജീ​വ​ന​ക്കാ​ർ. ത​ഹ​സി​ൽ​ദാ​ർ പൊ​തു​മ​രാ​മ​ത്ത് അ​ധി​കൃ​ത​ർ​ക്ക് പ​രാ​തി ന​ൽ​കി​യെ​ങ്കി​ലും പ​രി​ഹാ​ര​മൊ​ന്നും ആ​യി​ട്ടി​ല്ല.

Read More