മുക്കം: ഡാറ്റാ ബേസിൽനിന്ന് തെറ്റായി സസ്പെൻഡ് ചെയ്യപ്പെട്ടവരുടെ സാമൂഹിക സുരക്ഷാ പെൻഷൻ പുന:സ്ഥാപിക്കുന്നു. ഡിബിടി സംവിധാനത്തിൽ വിതരണം ചെയ്തു വരുന്ന വിവിധ സാമൂഹിക സുരക്ഷാ പെൻഷൻ ഗുണഭോക്താക്കളുടെ വിവരങ്ങൾ കൃത്യമാക്കുന്നതിനും അനർഹരെ കണ്ടെത്തി ഒഴിവാക്കുന്നതിനും ഇത് സംബന്ധിച്ച നടപടികൾ കർശനമാക്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനകളിൽ ധാരാളം ഗുണഭോക്താക്കളെ പ്രാദേശിക സർക്കാരുകൾ തെറ്റായ വിവരങ്ങളുടെ അടിസ്ഥാനത്തിൽ സസ്പെൻഡ് ചെയ്യപ്പെട്ടതായുള്ള പരാതികൾ ഉയർന്നതിനെ തുടർന്നാണ് സർക്കാർ മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചത്. തെറ്റായി സസ്പെൻഡ് ചെയ്യപ്പെട്ടവരുടെ പെൻഷൻ ഉടൻ തന്നെ പുനസ്ഥാപിച്ചു നൽകണമെന്ന് കർശനനിർദേശം പ്രാദേശിക സർക്കാരുകൾക്ക് നൽകിയിട്ടുണ്ട്. എന്നാൽ വ്യക്തമായ കാരണത്താൽ സസ്പെൻഡ് ചെയ്യപ്പെട്ടവരുടെ പെൻഷൻ പുനസ്ഥാപിക്കേണ്ടതില്ല. രണ്ട് പെൻഷൻ വാങ്ങിക്കുന്നവരുടെ കാര്യത്തിൽ അധികമായി വാങ്ങിയ തുക തിരിച്ചടച്ചതിന് ശേഷം വ്യക്തമായ അന്വേഷണത്തിന്റെ അടിസ്ഥാനത്തിൽ മാത്രമേ പുന:സ്ഥാപിച്ചു നൽകാൻ പാടുള്ളൂ. അർഹതയില്ലാത്തവർക്കും അധികമായി വാങ്ങിയ തുക തിരിച്ചടക്കാത്തവർക്കും പെൻഷൻ പുന:സ്ഥാപിച്ചു…
Read MoreCategory: Kozhikode
അതിഥിയായെത്തിയ റോട്ട് വീലർ നാട്ടുകാര്‍ക്ക് കൗതുകവും ഭീതിയുമാകുന്നു ; നായ ആക്രമണകാരിയായി മാറുമോയെന്ന ഭയത്തിൽ നാട്ടുകാർ
നാദാപുരം: വളയം കല്ലുനിരയില്‍ ഉടമസ്ഥനില്ലാതെ അലഞ്ഞുതിരിഞ്ഞുവന്ന നായ നാട്ടുകാരില്‍ സമയം കൗതുകവും ഭയവും ഉണര്‍ത്തുന്നു. കറുത്ത് ഉയരം കൂടിയ വീതി കൂടിയ മുഖവുമായി മുറിവാലന്നായാണ് പ്രദേശത്ത് വിലസി നടക്കുന്നത്. ഒറ്റനോട്ടത്തില്‍ തന്നെ വില കൂടിയ ഇനമാണെന്ന് തോന്നിപ്പിക്കുന്ന പെണ് നായ പ്രദേശത്തെ വീടുകളിലും, കടകളിലും കയറിയിറങ്ങാറുണ്ടെങ്കിലും ആരോടും വലിയ ചങ്ങാത്തം കാണിക്കാറില്ല. നാട്ടുകാര്‍ ഭക്ഷണവും വെള്ളവും നല്‍കിയെങ്കിലും കഴിക്കാന്‍ കൂട്ടാക്കിയിട്ടില്ല. പാലും ബിസ്ക്കറ്റും നല്കിയപ്പോള് കഴിക്കാന്‍ തയ്യാറായി. ഷേക്ക് ഹാന്‍ഡ് നല്കാന് ആവശ്യപ്പെടുമ്പോള്‍ ഷേക്ക് ഹാന്‍ഡ് നല്‍കുകയും ചെയ്യുന്നുണ്ട്. ഇതോടെയാണ് നല്ല ട്രെയിനിംഗ് കിട്ടിയ വളര്‍ത്തു നായയാണ് ഇതെന്ന് നാട്ടുകാര്‍ക്ക് മനസ്സിലായത്. ഇതിനിടെ ചിലര്‍ നടത്തിയ അന്വേഷണത്തില്‍ ഇത് അമേരിക്കന്‍ ഇനത്തില്‍ പെട്ട റോട്ട് വീലര്‍ ആണെന്ന് തിരിച്ചറിഞ്ഞത്. ഇതോടെ അല്പം ഭയവും നാട്ടുകാരില്‍ ഉടലെടുത്തിട്ടുണ്ട്. പ്രത്യേകം കൂടുകളില്‍ ശ്രദ്ധയോടെ വളര്‍ത്തേണ്ട നായ എങ്ങിനെ ഇവിടെ എത്തിപ്പെട്ടു…
Read Moreജീവിതത്തിൽ ഇതുവരെ വായ്പയെടുക്കാത്ത വിജയന് ജില്ലാ ബാങ്കിന്റെ വക കിട്ടിയത് നാല് ലക്ഷത്തിന്റെ ജപ്തി നോട്ടീസ്; ജില്ലാ ബാങ്കിൽ അംഗമോ അക്കൗണ്ട് ഹോൾഡറോല്ലെന്ന് വിജയൻ
കൽപ്പറ്റ: വായ്പ എടുക്കാത്ത ആൾ നാലര ലക്ഷം അടക്കണമെന്ന് ആവശ്യപ്പെട്ട്ജില്ലാ ബാങ്ക് നോട്ടീസ്. കോട്ടത്തറ പഞ്ചായത്തിലെ ഈരംകൊല്ലി വിജയനാണ് ഇത് സംബന്ധിച്ച് ജില്ലാ സഹകരണ ബാങ്ക് ഹെഡ് ഓഫീസിൽ നിന്നു കഴിഞ്ഞ ദിവസം നോട്ടീസ് ലഭിച്ചത്. വിജയൻ ജില്ലാ ബാങ്കിൽ അംഗമോ അക്കൗണ്ട് ഹോൾഡറോ അല്ല. വനവാസി വിഭാഗത്തിൽപ്പെട്ട ഇയാൾ ജീവിതത്തിൽ ഇതുവരെ ബാങ്ക് വായ്പ എടുത്തിട്ടില്ല. ഈ 22 നാണ് ബാങ്കിൽ നിന്ന് നോട്ടീസ് അയച്ചിരിക്കുന്നത്. വെങ്ങപ്പള്ളി ലേബർ കോണ്‍ട്രാക്ട് സൊസൈറ്റിക്ക് വേണ്ടി കുന്നുമ്മൽ റോഡ് ടാറിംഗ്, മലങ്കര ചെറുകര റോഡ് ടാറിംഗ് എന്നീ പ്രവൃത്തികൾക്കായി വായ്പയെടുത്തെന്നാണ് കത്തിലുള്ളത്. പനമരം പഞ്ചായത്ത് അസിസ്റ്റന്റ് എൻജീനിയറുമായി പവർ ഓഫ് അറ്റോണിയുണ്ടെന്നും കത്തിലുണ്ട്. വായ്പാതുക ഏഴ് ദിവസത്തിനകം തിരിച്ചടച്ചില്ലെങ്കിൽ നിയമനടപടി സ്വീകരിക്കുമെന്ന അറിയിച്ചുകൊണ്ടുള്ള നോട്ടീസ് കിട്ടിയതോടെ എന്ത് ചെയ്യുമെന്നറിയാത്ത അവസ്ഥയിലാണ് വിജയൻ. വായ്പയെടുക്കാത്ത തനിക്ക് നോട്ടീസയച്ച് പീഡിപ്പിക്കുന്ന ബാങ്കിനെതിരെ…
Read Moreമലപ്പുറത്തെ ചന്ദനവേട്ട; പിടികൂടിയത് രണ്ടു കോടിയുടെ ചന്ദനം; അന്വേഷണം ആരംഭിച്ചു
നിലന്പൂർ: കോഴിക്കോട് വനം ഫ്ളയിംഗ് സ്ക്വാഡ് ഡിഎഫ്ഒ പി.ധനേഷ്കുമാറിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്നു വനം വകുപ്പ് നടത്തിയ പരിശോധനയിൽ രണ്ടു കോടിയോളം രൂപയുടെ ചന്ദനം പിടികൂടിയ സംഭവത്തിൽ വനംവകുപ്പ് അന്വേഷണം ശക്തമാക്കി. മഞ്ചേരി വള്ളുവന്പ്രം പൂല്ലാരയിലെ പുന്നക്കോട് നജ്മുദീൻ കുരിക്കളുടെയും (38), വിദേശത്തുള്ള സഹോദരൻ സലാമിന്റെയും വീടുകളോടു ചേർന്നുള്ള ഷെഡുകളിൽ നിന്നാണ് ചന്ദന മുട്ടികളും ചീളുകളും ഉൾപ്പടെ രണ്ടായിരത്തോളം കിലോ ചന്ദനം പിടിച്ചെടുത്തത്. ചെറിയ പ്ലാസ്റ്റിക് ചാക്കുകളിലാണ് ഇവ സൂക്ഷിച്ചിരുന്നത്. വെള്ളിയാഴ്ച ഉച്ചക്ക് ഒന്നരയോടെയായിയിരുന്നു പരിശോധന നടന്നത്. ഈ സമയം നജ്മുദ്ദീൻ സ്ഥലത്തിലായിരുന്നു. സഹോദരൻ സലാം വിദേശത്താണ്. നജ്മുദ്ദീനെതിരെയും സലാമിന്റെ ഭാര്യയ്ക്കുമെതിരെയാണ് കേസെടുത്തത്. നിലന്പൂർ റേഞ്ച് ഓഫീസർ സി.രവിന്ദ്രനാഥ്, ഫ്ളയിംഗ് സ്ക്വാഡ് സെക്ഷൻ ഫോറസ്റ്റ് ഓഫീസർ വി.രാജേഷ്, ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരായ എ.കെ.വിനോദ്, സി.ദിജിൽ, എ.എൻ.രതീഷ്, എം.അനൂപ് കുമാർ, ഡ്രൈവർ വിശ്വാനാഥൻ, റാപ്പിഡ് റെസ്പോണ്‍സ് ടീം അംഗങ്ങളായ…
Read Moreവയനാട് ജില്ലാ സ്റ്റേഡിയം യാഥാർഥ്യത്തിലേക്ക്; ഒന്നാം ഘട്ടം 18 മാസത്തിനുള്ളിൽ പൂർത്തിയാക്കും
കൽപ്പറ്റ: ജില്ലാ സ്റ്റേഡിയത്തിന്റെ ഒന്നാംഘട്ട നിർമാണം കൽപ്പറ്റയ്ക്കടുത്ത് മരവയലിൽ 18മാസത്തിനകം പൂർത്തിയാക്കുമെന്ന് കൽപ്പറ്റ നഗരസഭ ചെയർപേഴ്സണ്‍ സനിതാ ജഗദീഷ്, ജില്ലാ സ്പോർട്സ് കൗണ്‍സിൽ പ്രസിഡന്റ് എം. മധു ജില്ലാ സ്പോർട്സ് കൗണ്‍സിൽ ഭരണസമിതി അംഗം സലീം കടവൻ, സെക്രട്ടറി ഇൻചാർജ് സതീഷ്കുമാർ എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. സ്റ്റേഡിയത്തിന് 18.67 കോടി രൂപയാണ് കിഫ്ബി (കേരള ഇൻഫ്ര സ്ട്രക്ചർ ഇൻവെസ്റ്റ്മെന്റ് ഫണ്ട് ബോർഡ്) പദ്ധതി മുഖേന വകയിരുത്തിയിട്ടുള്ളത്. സർക്കാർ ഏജൻസിയായ കിറ്റ്കോ (കേരള ഇൻഡസ്ട്രിയൽ ആൻഡ് ടെക്നിക്കൽ കണ്‍സൾട്ടൻസി ഓർഗനൈസേഷൻ) വഴിയാണ് നിർമാണം നടത്തുന്നത്. പ്ലാന്ററും സാമൂഹികപ്രവർത്തകനും കായികപ്രേമിയുമായ എം.ജെ. വിജയപദ്മൻ 29 വർഷം മുന്‍പ് 20പേരിൽ നിന്നും വിലയ്ക്ക് വാങ്ങി ജില്ലാ സ്പോർട്സ് കൗണ്‍സിലിനു കൈമാറിയ 7.88 ഏക്കറിലാണ് സ്റ്റേഡിയം യാഥാർഥ്യമാകുന്നത്. രണ്ടു ഘട്ടങ്ങളായാണ് നിർമാണ പ്രവർത്തനങ്ങൾ നടത്തുന്നത്. ഒന്നാം ഘട്ടത്തിൽ 26900 ചതുരശ്രയടി വിസ്തീർണമുള്ള വിഐപി…
Read Moreതനിമ! ബ്രാൻഡഡ് വെളിച്ചെണ്ണയുമായി വിദ്യാർഥികൾ; എല്ലാ പ്രക്രിയകളും സ്കൂളില്‍ തന്നെ
എടക്കര: കൃഷിയിലും സേവന രംഗത്തും നിരവധി മാതൃകകൾ സൃഷ്ടിക്കുകയും ദേശീയ സംസ്ഥാന പുരസ്കാരങ്ങൾ നേടുകയും ചെയ്ത മൂത്തേടം ഗവ.ഹയർ സെക്കൻഡറി സ്കൂൾ എൻഎസ്എസ് വിദ്യാർഥികൾ ബ്രാൻഡഡ് വെളിച്ചെണ്ണയുമായി രംഗത്ത്.മായമില്ലാത്ത വെളിച്ചെണ്ണ വിപണിയിലെത്തിക്കുക എന്ന ഉദ്ദേശത്തോടെയാണ് ‘തനിമ’ എന്ന ബ്രാൻഡിൽ വിദ്യാർഥികൾ വെളിച്ചെണ്ണ ഇറക്കിയത്. വിദ്യാർഥികൾ തന്നെ തേങ്ങ സംഭരിച്ചു സ്കൂളിൽ വച്ച് തന്നെ കൊപ്രയാക്കി മാറ്റുകയായിരുന്നു. വെളിച്ചെണ്ണ ഉത്പാദനത്തിന്റെ മുഴുവൻ പ്രക്രിയകളും വിദ്യാർഥികൾ തന്നെ നിർവഹിച്ചു. 500 ലിറ്റർ വെളിച്ചെണ്ണ തനിമ എന്ന ബ്രാൻഡിൽ വിപണിയിലെത്തിക്കാൻ വിദ്യാർഥികൾ തയാറായിക്കഴിഞ്ഞു. ഇപ്പോൾ വിപണിയിലിറക്കിയ വെളിച്ചെണ്ണയുടെ ഉത്പാദനം മുതൽ വിപണനം വരെയുള്ള എല്ലാം കൈകാര്യം ചെയ്യുന്നത് സ്കൂളിലെ എൻഎസ്എസ് വിദ്യാർഥികൾ തന്നെയാണ്. തനിമ വെളിച്ചെണ്ണയുടെ വരവ് ആഘോഷമാക്കാനുള്ള ആവേശത്തിലാണ് നാട്ടുകാരും വിദ്യാർഥികളും. ഉദ്ഘാടനം പിടിഎ പ്രസിഡന്റ് ബഷീർ കോട്ടയിൽ നിർവഹിച്ചു. പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സണ്‍ സൈറാബാനു, പിടിഎ അംഗങ്ങളായ…
Read Moreമാലിന്യ പ്ലാന്റ് നിർമാണം! ചാത്തമംഗലത്ത് സിപിഎം പിളർപ്പിലേക്ക്; വയൽക്കിളി മോഡൽ സമരത്തിനൊരുങ്ങി അണികൾ
പ്രബൽ ഭരതൻ കോഴിക്കോട്: മാലിന്യ പ്ലാന്റ് നിർമാണത്തെ ചൊല്ലി ജില്ലയുടെ കിഴക്കൻമലയോര മേഖലയിൽ സിപിഎം പിളർപ്പിലേക്ക്. സിപിഎമ്മിന്റെ എക്കാലത്തെയും ശക്തികേന്ദ്രങ്ങളിലൊന്നായ ചാത്തമംഗലം പഞ്ചായത്തിന്റെയും മുക്കം നഗരസഭയുടെയും അതിർത്തിയായ ചെന്പക്കോട് മലയിലാണ് മാലിന്യ പ്ലാന്റ് നിർമിക്കുന്ന പദ്ധതിയുമായി പഞ്ചായത്ത് മുന്നോട്ട് പോകുന്നത്. മാലിന്യം വേർതിരിക്കാൻ സംസ്ഥാനത്തെ എല്ലാ പഞ്ചായത്തുകളിലും ഒരു യൂണിറ്റ് വേണമെന്ന സർക്കാർ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് ചെന്പക്കോട് മലയിൽ പ്ലാന്റ് നിർമിക്കാനുദ്ദേശിക്കുന്നത്. എന്നാൽ പദ്ധതിക്കെതിരേ ഇതിനോടകം തന്നെ ജനം പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. എന്ത് വില കൊടുത്തും പ്രദേശത്ത് മാലിന്യപ്ലാന്റ് നിർമിക്കാൻ അനുവദിക്കില്ലെന്ന നിലപാടിലാണ് പ്രദേശത്തെ ഭൂരിഭാഗം വരുന്ന സിപിഎം അണികൾ. സിപിഎം ഭരിക്കുന്ന ചാത്തമംഗലം പഞ്ചായത്തിന്റെ ജനവിരുദ്ധ നിലപാടുകൾക്കെതിരെയാണ് തങ്ങൾ പ്രതിഷേധവുമായി മുന്നോട്ട് വരുന്നതെന്ന് പാർട്ടി അണികൾ വ്യക്തമാക്കുന്നു. ചാത്തമംഗലത്തിന്റെയും മുക്കം നഗരസഭയുടെയും അതിർത്തിയിൽ 90 ശതമാനുവും കർഷകരാണ്. തെങ്ങ് കൃഷിയിലൂടെ ലഭിക്കുന്ന വരുമാനത്തിലാണ് പ്രദേശവാസികൾ ജീവിക്കുന്നത്.…
Read Moreകാര്‍ പണയപ്പെടുത്തി ലക്ഷങ്ങള്‍ തട്ടിയെടുത്ത സംഭവം; കാർ കോയമ്പത്തൂരില്‍നിന്ന് പോലീസ് കണ്ടെത്തിയതിങ്ങനെ…
നാദാപുരം: കാര്‍ പണയപ്പെടുത്തി ലക്ഷങ്ങള്‍ തട്ടിയെടുത്ത സംഭവത്തില്‍ കാര്‍ കോയമ്പത്തൂരില്‍ നിന്ന് പോലീസ് കസ്റ്റഡിയിലെടുത്തു.കോയമ്പത്തൂരിലെ കുനിയ മുത്തൂര്‍ പോലീസ് സ്റ്റേഷന് പരിധിയില്‍ നിന്നാണ് നാദാപുരം എസ്ഐ എന്‍ .പ്രജീഷിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം നാടകീയ നീക്കങ്ങള്‍ക്കിടെ മഹീന്ദ്ര സൈലോ ലക്ഷ്വറി കാര്‍ ചൊവ്വാഴ്ച്ച രാവിലെ കസ്റ്റഡിയിലെടുത്ത് നാദാപുരത്തെത്തിച്ചത്. കൊയിലാണ്ടി സ്വദേശി ആലിക്കോയ മുസൈന്‍ ബര്‍ഗൈവ എന്നയാളുടെ ഉടമസ്ഥതയിലുള്ള കെ എല്‍ 56 എന്‍ 387 നമ്പര്‍ കാര്‍ പുറമേരി കോട്ടേമ്പ്രം സ്വദേശി റഫീഖ് എന്നയാള്‍ക്ക് വില്പന നടത്തി ഇക്കഴിഞ്ഞ മാര്‍ച്ച് മൂന്നിന് കൈമാറുകയായിരുന്നു.ഇതിനിടെ റഫീഖ് നാദാപുരം ഈയ്യങ്കോട് സ്വദേശി മേപ്പള്ളി ജാഫര്‍,കടവത്തൂരിലെ രാമന് കടവത്ത് വീട്ടില്‍ ഇല്ല്യാസ് എന്നിവര്‍ രണ്ട് ദിവസത്തേക്ക് എന്ന ആവശ്യം പറഞ്ഞ് പ്രതികള്‍ കാര്‍ കൈവശപ്പെടുത്തി. ഇല്ല്യാസും,ജാഫറും ചേര്‍ന്ന് റഫീഖ് അറിയാതെ കാര്‍ കോയമ്പത്തൂരിലെ കുനിയ മുത്തൂരില്‍ സ്ഥിര താമസക്കാരനും കണ്ണൂര്‍ സ്വദേശിയും…
Read Moreവേട്ടക്കാരന്റെ പക്ഷം ചേർന്ന താരസംഘടന ജനാധിപത്യ കേരളത്തിന് അപമാനം; “അമ്മ’യെന്ന ജീർണതയുടെ കൂടാരത്തിന് തീ കൊളുത്തുക; റവല്യൂഷണറി യൂത്ത്
വടകര: സഹപ്രവർത്തകയെ ആക്രമിച്ച കേസിൽ പ്രതിയായ നടനെ തിരിച്ചെടുത്തതിലൂടെ വേട്ടക്കാരന്റെ പക്ഷം ചേർന്ന താരസംഘടന ജനാധിപത്യ കേരളത്തിന് അപമാനമാണെന്നും സംഘടന പിരിച്ചുവിട്ട് പൊതുസമൂഹത്തോട് മാപ്പ് പറയണമെന്നും റവല്യൂഷണറി യൂത്ത് പ്രസ്താവനയിൽ ആവശ്യപ്പെട്ടു. സഹപ്രവർത്തകയെ ബലാത്സംഗം ചെയ്യാൻ ക്വട്ടേഷൻ നൽകിയെന്ന ഗുരുതരമായ കുറ്റാരോപണം നേരിടുന്ന നടനെ പിന്തുണക്കുകയും അതിക്രമത്തെ അതിജീവിച്ച നടിയെ നിരന്തരം അവഹേളിക്കുകയും ചെയ്യുന്നത് നവോഥാന സമൂഹത്തിന് പൊറുക്കാനാവില്ല. അത്യന്തം ഗൗരവമായ ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങൾ ചുമത്തിയ നടനെ നിരപരാധിയെന്ന മുൻവിധിയോടെ താരസംഘടന പിന്തുണക്കുന്നത് സിനിമാ മേഖലയിൽ എക്കാലവും നിലനിൽക്കുന്ന പുരുഷമേധാവിത്വത്തിന്റെ തെളിവാണ്. സ്വന്തം സഹപ്രവർത്തകയെ ക്വട്ടേഷൻ സംഘങ്ങളാൽ അപമാനിച്ച കുറ്റവാളിയെ തിരിച്ചെടുക്കുക വഴി നാടിന്റെ നവോഥാന മൂല്യങ്ങളെ പണാധിപത്യത്താൽ അട്ടിമറിക്കാനുള്ള ഗൂഡ നീക്കമാണ് ജനം ഹൃദയത്തിലേറ്റിയ സിനിമാ പ്രവർത്തകരിൽ നിന്നുണ്ടാകുന്നത് എന്നത് അത്യന്തം ഗൗരവകരവും സാംസ്കാരിക കേരളത്തിന് അപമാനവുമാണ്. എംപിയും എംഎൽഎ മാരും ഉൾപ്പെടെയുള്ള ജനപ്രതിനിധികൾ…
Read Moreഎടപ്പാൾ തിയറ്റർ പീഡനം; കുറ്റപത്രം അടുത്ത മാസം; തിയറ്റർ ഉടമ സതീഷ് ദൃശ്യങ്ങൾ കാട്ടി വിലപേശൽ നടത്തിയെന്ന പോലീസ് വാദം തള്ളി ക്രൈംബ്രാഞ്ച്
മലപ്പുറം: എടപ്പാൾ പീഡനക്കേസിൽ തീയേറ്റർ ഉടമ സതീഷിനെ സാക്ഷിയാക്കി അടുത്ത മാസം കുറ്റപത്രം സമർപ്പിക്കുമെന്ന് ക്രൈംബ്രാഞ്ച്. തിയേറ്റർ ഉടമയെ അറസ്റ്റ് ചെയ്തത് പോലിസിന്റെ വീഴ്ചയാണ്. പീഡന ദൃശ്യങ്ങൾ ഉടമ പ്രചരിപ്പിച്ചില്ലെന്നും ചൈൽഡ് ലൈൻ മുഖേന പോലിസിനെ അറിയിക്കാനാണ് ശ്രമിച്ചതെന്നും ക്രൈംബ്രാഞ്ച് തയാറാക്കിയ റിപ്പോർട്ടിലുണ്ട്. അതേസമയം ഉടമ സതീഷ് ദൃശ്യങ്ങൾ കാട്ടി വിലപേശൽ നടത്തിയെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു അറസ്്റ്റെന്നാണ് പോലീസ് വിശദീകരണം. എന്നാൽ ഇത് പാടെ തള്ളിക്കളയുന്നതാണ് ക്രൈംബ്രാഞ്ച് റിപ്പോർട്ട്. പോക്സോ കേസുകൾ അടക്കം ചുമത്തിയായിരുന്നു സതീഷിനെ എടപ്പാൾ പോലിസ് അറസ്റ്റ് ചെയ്തിരുന്നത്. ഡിസിആർബി ഡിവൈഎസ്പി ഷാജി വർഗീസിന്റെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്. സംഭവം വിവാദമായതോടെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയക്കുകയായിരുന്നു. സംഭവം നടക്കുന്ന സമയത്ത് തീയേറ്റർ ഉടമ സ്ഥലത്തുണ്ടായിരുന്നില്ല. തിരിച്ചെത്തിയ ശേഷം ജീവനക്കാർ പറഞ്ഞാണ് പീഡന വിവരം അറിയുന്നത്. അന്ന് തന്നെ സതീഷ് സംഭവം ചൈൽഡ് ലൈൻ മുഖേന പോലിസിനെ…
Read More