കൊയിലാണ്ടി: കൊയിലാണ്ടി ഗവ.വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ അന്താരാഷ്ട്ര നിലവാരത്തിലേക്ക്. പൊതുവിദ്യാഭ്യാസ സംരക്ഷണയഞ്ജത്തിന്റെ ഭാഗമായി ഗവ.സ്കൂളുകളുടെ ഭൗതികപശ്ചാത്തല സൗകര്യങ്ങള്‍ കൂടുതല്‍ മെച്ചപ്പെടുത്തുന്നതിന്റെ ആദ്യഘട്ടമെന്ന നിലയില്‍ കേരളത്തിലെ ഓരോ മണ്ഡലത്തിലെയും ഒരോ സ്കൂളിനെ വീതം തെരെഞ്ഞെടുത്തിരുന്നു. കൊയിലാണ്ടി മണ്ഡലത്തില്‍ എംഎല്‍എ ശുപാര്‍ശ ചെയ്ത കൊയിലാണ്ടി ജിവി എച്ച്എസ് സ്കൂളിനാണ് കിഫ്ബി വഴി ആദ്യഘട്ടത്തില്‍ അഞ്ചുകോടി അനുവദിച്ച് ഭരണാനുമതിയും സാമ്പത്തികാനുമതിയും ലഭ്യമായത്. കിഫ്ബി വഴി അനുവദിക്കപ്പെടുന്ന പദ്ധതികളുടെ നടത്തിപ്പിനായി സര്‍ക്കാര്‍ രൂപീകരിച്ച “കൈറ്റ്’എന്ന കമ്പനി വഴിയാണ് പദ്ധതിയുടെ രൂപരേഖയും ടെന്‍ഡര്‍ അടക്കമുള്ള പ്രവര്‍ത്തികളും നടക്കുന്നത്. സ്കൂളില്‍ നേരെത്തെ തന്നെ 22 കോടിരൂപയുടെ വികസനപ്രവര്‍ത്തനങ്ങളുടെ മാസ്റ്റര്‍പ്ലാന്‍ ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റി മുഖേന തയാറാക്കിയിരുന്നു. കിഫ്ബിക്ക് സമര്‍പ്പിച്ച 7.24 കോടി രൂപയുടെ പ്ലാനിലാണ് കിറ്റ്കോയുടെ പരിശോധന കഴിഞ്ഞ് ഇപ്പോള്‍ രൂപ അനുവദിച്ചിരിക്കുന്നത്. ഇപ്പോള്‍ ആദ്യഘട്ടം അനുവദിച്ച രൂപയുടെ പ്രവൃത്തി ഏറ്റെടുത്തിരിക്കുന്നത്…
Read MoreCategory: Kozhikode
മെഡിക്കല്‍ കോളജ് ഒപി പരിഷ്കരണം; നെട്ടോട്ടമോടി രോഗികളും ജീവനക്കാരും; സ്റ്റാഫ് പാറ്റേണ്‍ മാറ്റാതെ ഒപി പരിഷ്കരണം ഫലം കാണില്ലെന്ന് ആക്ഷേപം
കോഴിക്കോട്: മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഒപി പരിഷ്കരണം ആരംഭിച്ചിട്ട് ഒരുമാസം കഴിഞ്ഞിട്ടും രോഗികളുടെയും ജീവനക്കാരുടെയും ദുരിതം അവസാനിക്കുന്നില്ല. മികച്ച പദ്ധതിയാണെങ്കിലും നടപ്പില്‍ വരുത്തുന്നതിലെ പാകപ്പിഴവാണ് രോഗികള്‍ക്ക് ദുരിതമാകുന്നത്. ആധാര്‍ വിവരങ്ങളുള്‍പ്പെടെ രോഗിയുടെ മുഴുവന്‍ വിവരങ്ങളും ലഭ്യമാകുന്ന തരത്തിലാണ് ഒപിയില്‍ ഏപ്രില്‍ ഒന്നിന് പുതിയ സംവിധാനം നിലവില്‍ വന്നത്. ജീവനക്കാര്‍ അധിക സമയം ജോലി ചെയ്താണ് ഒപി ടിക്കറ്റ് വിതരണം പൂര്‍ത്തിയാക്കുന്നത്. ഒപിയില്‍ നിന്നും ശീട്ടെടുത്ത് ഡോക്ടറെ കാണാന്‍ എത്തുമ്പോഴേക്കും സമയം കഴിഞ്ഞിട്ടുണ്ടാകും. ഇവര്‍ പിന്നെ അടുത്ത ഒപി ദിവസം വരേണ്ട അവസ്ഥയാണ്. കൗണ്ടറില്‍ ഇരിക്കുന്ന ജീവനക്കാരുടെ സാങ്കേതികമായ അറിവില്ലായ്മയും കമ്പ്യൂട്ടര്‍ പരിജ്ഞാനക്കുറവും പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്. അതേസമയം എന്‍ഐടി അധികൃതരുടെ സേവനം കുറച്ചുനാളായി ഒപിയില്‍ ലഭ്യമാണെങ്കിലും അതും പൂര്‍ണ തോതില്‍ വിജയം കണ്ടിട്ടില്ല. രാവിലെ എട്ടുമുതലാണ് ഒപി ശീട്ട് വിതരണം ആരംഭിക്കുന്നതെങ്കിലും പുലര്‍ച്ചെ അഞ്ച് മുതല്‍ തന്നെ രോഗികളെത്തും.എട്ടാവുമ്പോഴേക്കും…
Read Moreപട്ടയഭൂമിയിൽ വനം വകുപ്പിന്റെ സർവെ; ഡിസിസി പ്രസിഡന്റിന്റെ നേതൃത്വത്തിൽ മറിപ്പുഴയിൽ സർവെ തടഞ്ഞു
തിരുവമ്പാടി: കോടഞ്ചേരി ,തിരുവമ്പാടി വില്ലേജുകളിലെ പട്ടയമുള്ള കൃഷിയിടങ്ങളിൽ കടന്നു കയറി സർവെനടത്താനെത്തിയ ഉദ്യേഗസ്ഥരെ ഡിസിസി പ്രസിഡന്റ് ടി.സിദ്ദിഖിന്റെ നേതൃത്വത്തിലുള്ള കോൺഗ്രസ് പ്രവർത്തകർ തടഞ്ഞു.തിരുവമ്പാടി പഞ്ചായത്തിലെ മറിപ്പുഴ ഭാഗത്ത് 1971-72 കാലഘട്ടത്തിൽ പട്ടയം ലഭിച്ച കർഷകരുടെ കൃഷിഭൂമിയിൽ ഏകപക്ഷീയമായി കടന്നു കയറി വനഭൂമിയാക്കി മാറ്റാനുള്ള നീക്കം എന്തു വില കൊടുത്തും തടയുമെന്ന് ടി.സിദ്ദിഖ് പറഞ്ഞു. ജോയന്റ് വെരിഫിക്കേഷൻ നടത്തണമെന്ന പൊതു ധാരണ നിലനിൽക്കെ ഏകപക്ഷീയമായി സർവെ നടത്തുന്ന നടപടി തുടരാൻ അനവദിക്കില്ല. ഫോറസ്റ്റ് ഉദ്യോഗസ്ഥരുമായി നടത്തിയ ചർച്ചകളെ തുടർന്ന് സർവെ നടപടികൾ നിർത്തിവെക്കാൻ തീരുമാനമായി.ഇനിയും സർവെ നടപടികളുമായി ഫോറസ്റ്റ് ഉദ്യോഗസ്ഥർ മുന്നോട്ടു പോകുന്ന പക്ഷം ശക്തമായ സമരപരിപാടികൾക്ക് നേതൃത്വം നല്കാൻ കോൺഗ്രസ് മണ്ഡലം കമ്മറ്റി തീരുമാനിച്ചു. നാളെ ആനക്കാംപൊയിൽ ഫോറസ്റ്റ് ഓഫീസിന് മുമ്പിൽ കോൺഗ്രസ് പാർട്ടി യുടെ നേതൃത്വത്തിൽ ജനപ്രതിനിധികളുടെ ഏകദിന ഉപവാസ സമരവും ഏഴിന് ബഹുജന മാർച്ചും…
Read Moreമലപ്പുറം പ്രസ്ക്ലബിൽ ആർഎസ്എസ് ആക്രമണം: ചന്ദ്രിക ഫോട്ടോഗ്രാഫർക്കും വഴിയാത്രക്കാരനും ക്രൂരമർദനം
മലപ്പുറം: ആർഎസ്എസ് പ്രകടനത്തിനിടെ മലപ്പുറം പ്രസ്ക്ലബിനു നേരെ ആക്രമണം. ആർഎസ്എസ് പ്രവർത്തകരുടെ ആക്രമണത്തിൽ ചന്ദ്രിക ഫോട്ടോഗ്രാഫർ ഫുഹാദിനു പരിക്കേറ്റു.പ്രകടനത്തിനിടെ ആർഎസ്എസ് പ്രവർത്തകർ ബൈക്ക് യാത്രക്കാരനെ മർദിക്കുന്ന ചിത്രം ഫുഹാദ് പകർത്തിയെന്ന് ആരോപിച്ചായായിരുന്നു ആക്രമണം. ഇന്ന് 11.30 നായിരുന്നു സംഭവം. പരിക്കേറ്റ ഫുഹാദിനെ മലപ്പുറം സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മഞ്ചേരി റോഡിൽ നിന്ന് കുന്നുമ്മൽ ഭാഗത്തേക്ക് വന്ന പ്രകടനത്തിനിടെ ബൈക്കിലെത്തിയ യുവാവിനെ പ്രവർത്തകർ മർദിച്ചത്. ഇയാളുടെ കഴുത്തിൽ പിടിച്ച് തള്ളുകയും മർദിക്കുകയും ചെയ്തു. മർദ്ദിക്കുന്നത് മൊബൈൽ ഫോണ്‍ ഉപയോഗിച്ച് ചിത്രീകരിക്കാൻ ശ്രമിച്ചപ്പോൾ ഏതാനും പ്രവർത്തകർ പ്രസ്ക്ലബിലേക്ക് അതിക്രമിച്ചു കടക്കുകയും മൊബൈൽ ഫോണ്‍ പിടിച്ചു വാങ്ങിയശേഷം ഫുഹാദിനെ മർദ്ദിക്കുകയുമായിരുന്നു. പോലീസുകാർ നോക്കി നിൽക്കെയാണ് സംഭവം.
Read Moreസിനിമാതാരം സഞ്ചരിച്ച കാർ പിക്കപ്പുമായി കൂട്ടിയിടിച്ചു; നടൻ അനീഷ് അത്ഭുതകരമായി രക്ഷപ്പെട്ടു
ചങ്ങരംകുളം: കാലടിത്തറയിൽ സിനിമാ താരം സഞ്ചരിച്ച കാറും പിക്കപ്പും കൂട്ടിയിടിച്ചു. കുറ്റിപ്പുറം – തൃശൂർ സംസ്ഥാന പാതയിൽ എടപ്പാളിനും ചങ്ങരംകുളത്തിനുമിടയിൽ ഇന്നു രാവിലെ എട്ടോയൊണ് അപകടം. എറണാകുളത്തു നിന്നു സ്വദേശമായ വളാഞ്ചേരിയിലേക്ക് പോവുകയായിരുന്ന സിനിമാ താരം അനീഷ് (സുഡാനി ഫ്രം നൈജീരിയ, ദൃശ്യം ഫെയിം) സഞ്ചരിച്ച കാറിൽ എടപ്പാൾ ഭാഗത്തു നിന്നു ചങ്ങരംകുളം ഭാഗത്തേക്കു വന്നിരുന്ന പിക്കപ്പ് വാൻ ഇടിക്കുകയായിരുന്നു. അപകടത്തിൽ വാഹനങ്ങൾ പൂർണമായും തകർന്നെങ്കിലും സിനിമാ താരം അടക്കമുള്ള യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു.
Read Moreപോലീസ് ജീപ്പിൽനിന്ന് ഇറക്കിക്കൊണ്ടുപോയ സിപിഎം പ്രവർത്തകനെ സ്റ്റേഷനിൽ ഹാജരാക്കി; ഇറക്കിക്കൊണ്ടുപോകാൽ സ്വാഭാവിക പ്രതികരണം മാത്രമെന്ന് സിപിഎം
കോഴിക്കോട്: പോലീസ് ജീപ്പിൽനിന്ന് ഇറക്കിക്കൊണ്ടുപോയ സിപിഎം പ്രവർത്തകനെ പാർട്ടിക്കാർ തന്നെ സ്റ്റേഷനിൽ ഹാജരാക്കി. ബോംബേറ് കേസിൽ പ്രതിയായ സുധാകരനെയാണ് കഴിഞ്ഞ ദിവസം സിപിഎം പ്രവർത്തകർ കൂട്ടമായെത്തി പോലീസ് ജീപ്പിൽനിന്ന് ഇറക്കിക്കൊണ്ടുപോയത്. എഎസ്ഐയും പോലീസുകാരും നോക്കി നിൽക്കെയാണ് സുധാകരനെ ഇറക്കിക്കൊണ്ടു പോയത്. സിപിഎമ്മുകാർക്കു നേരെ കല്ലെറിഞ്ഞ ശിവജി സേന പ്രവർത്തകരെ പിടികൂടാത്തതിലുള്ള സ്വാഭാവിക പ്രതികരണമാണ് പ്രവർത്തകരുടെ ഭാഗത്തുനിന്ന് ഉണ്ടായതെന്നാണ് സിപിഎമ്മിന്റെ വിശദീകരണം. സംഭവത്തിൽ 15 സിപിഎം പ്രവർത്തകർക്കെതിരേ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Read Moreആദിവാസി പെണ്‍കുട്ടിയെ മാനഭംഗപ്പെടുത്തിയയാൾ പിടിയിൽ; പള്ളിത്തൊടി സലിം മുഹമ്മദാണ് അറസ്റ്റിലായത്
കോഴിക്കോട്: തിരുവന്പാടിയിൽ പ്രായപൂർത്തിയാകാത്ത ആദിവാസി പെണ്‍കുട്ടിയെ മാനഭംഗപ്പെടുത്തിയയാളെ പോലീസ് പിടികൂടി. മുത്തപ്പൻപുഴ പള്ളിത്തൊടി സലിം മുഹമ്മദാണ് പിടിയിലായത്. പെണ്‍കുട്ടിയുടെ വീട്ടുകാരുടെ പരാതിയിലാണ് അറസ്റ്റ്.
Read Moreഇറങ്ങാന്‍ ശ്രമിക്കുന്നതിനിടെ ബസ് മുന്നോട്ടെടുത്തു ഗര്‍ഭിണിയായ യുവതി റോഡിലേക്ക് വീണു; വീണത് കണ്ടിട്ടും സ്വകാര്യബസ് നിര്‍ത്താതെ പോയി
കോഴിക്കോട്: ഏഴ് മാസം ഗര്‍ഭിണിയായ യുവതിയോട് സ്വകാര്യ ബസ് ജീവനക്കാരുടെ ക്രൂരത. വടകര ഇരിങ്ങലില്‍ ബസില്‍നിന്നും ഇറങ്ങാന്‍ ശ്രമിക്കുന്നതിനിടെ ബസ് മുന്നോട്ടെടുക്കുകയും ഗര്‍ഭിണിയായ യുവതി റോഡിലേക്ക് വീഴുകയുമായിരുന്നു. കോഴിക്കോടുനിന്ന് ഇരിങ്ങലിലേക്ക് പോവുകയായിരുന്ന ഇരിങ്ങല്‍ എരഞ്ഞാറ്റില്‍ സ്വദേശി ദിവ്യ(26)യ്ക്കാണ് പരിക്കേറ്റത്. ഇന്നലെ രാത്രി 8.15 ഓടെയായിരുന്നു സംഭവം. കോഴിക്കോടുനിന്നും തലശേരിയിലേക്ക് പോകുകയായിരുന്ന ഡിടിഎസ് ഫോര്‍ ബസാണ് അപകടം വരുത്തിയത്. എന്നാല്‍ ഗര്‍ഭിണി വീഴുന്നത് ജീവനക്കാര്‍ കണ്ടിട്ടും സ്വകാര്യ ബസ് നിര്‍ത്താതെ പോകുകയായിരുന്നു. ഭര്‍ത്താവ് ഷിജിത്തും ബസിലുണ്ടായിരുന്നു. ബസ് സ്റ്റോപ്പിലുണ്ടായിരുന്നവരുടെ സഹായത്തോടെ ദിവ്യയെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു. തുടര്‍ന്ന് പ്രാഥമിക ചികിത്സയ്ക്കുശേഷം വിട്ടയച്ചു. ഇന്ന് സ്കാനിംഗിനായി എത്താന്‍ ആശുപത്രി അധികൃതര്‍ അറിയിച്ചിട്ടുണ്ട്. പയ്യോളിപോലീസില് പരാതി നല്‍കിയതായി ബന്ധുക്കള്‍ അറയിച്ചു.
Read Moreപൊറാട്ടയ്ക്ക് 20 മുട്ടക്കറിക്ക് 70! ഹോട്ടല്‍ ഉടമകള്‍ക്ക് യാത്രക്കാരെ ചൂഷണംചെയ്യാന്‍ കെഎസ്ആര്‍ടിസി ജീവനക്കാരുടെ ഒത്താശ; കൊള്ളലാഭത്തിന്റെ പങ്ക് കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്കും?
കൽപ്പറ്റ: ഇതര സംസ്ഥാനങ്ങളിലെ ഹോട്ടൽ ഉടമകൾക്ക് യാത്രക്കാരെ ചൂഷണംചെയ്യാൻ കെഎസ്ആർടിസി ജീവനക്കാർ ഒത്താശ ചെയ്യുകയാണെന്ന് നാഷണലിസ്റ്റ് യൂത്ത് കോണ്‍ഗ്രസ് നേതാക്കൾ വാർത്താസമ്മേളനത്തിൽ ആരോപിച്ചു.കേരളത്തിൽനിന്നു ബാംഗളൂരു ഭാഗത്തേക്കും തിരിച്ചും യാത്രചെയ്യുന്നവരെ ഹോട്ടൽ ഉടമകൾക്കു ചൂഷണം ചെയ്യുന്നതിനാണ് ബസ് ഡ്രൈവർമാരും കണ്ടക്ടർമാരും സാഹചര്യം ഒരുക്കുന്നത്. ഗുണ്ടിൽപേട്ടയിലെയും ഹുൻസൂരിലെയും പരിസരത്ത് മറ്റ് ഭക്ഷണശാലകളില്ലാത്ത ഹോട്ടലുകൾക്കു മുന്നിലാണ് യാത്രക്കാർക്ക് ഭക്ഷണം കഴിക്കുന്നതിനായി ബസുകൾ നിർത്തുന്നത്. രണ്ടു ഹോട്ടലുകളിലും ഭക്ഷണസാധനങ്ങൾക്ക് തീവിലയാണ് ഈടാക്കന്നത്. ഹുൻസൂരിലെ ഹോട്ടലിൽ പൊറാട്ടയ്ക്ക് ഇരുപതും മുട്ടക്കറിക്ക് എഴുപതും രൂപയാണ് വില. ഹോട്ടൽ ഉടമകൾ കൊള്ളലാഭത്തിന്റെ പങ്ക് കെഎസ്ആർടിസി ജീവനക്കാർക്ക് നൽകുന്നുണ്ടോയെന്ന് സംശയിക്കണമെന്നും നേതാക്കൾ ആരോപിച്ചു. ഇക്കാര്യത്തിൽ അന്വേഷണവും നടപടിയും ആവശ്യപ്പെട്ട് ഗതാഗത മന്ത്രിക്കും കെഎസ്ആർടിസി മാനേജിംഗ് ഡയറക്ടർക്കും പരാതി അയച്ചിട്ടുണ്ട്. ഗുണനിലവാരമുള്ള ആഹാരസാധനങ്ങൾ മിതമായ നിരക്കിൽ വിൽക്കുന്ന ഹോട്ടലുകളിൽനിന്നു ഭക്ഷണം കഴിക്കാൻ യാത്രക്കാർക്ക് സൗകര്യം ഒരുക്കണമെന്ന ആവശ്യവും പരാതിയിൽ ഉന്നയിച്ചട്ടുണ്ടെന്നും…
Read Moreവാട്സ് ആപ്പ് ഹര്‍ത്താല്‍! ഫോണ്‍ കോള്‍ വൈറല്‍ ; പോലീസുകാരനെ അഭിനന്ദിച്ച് ഡിജിപി; ഇക്കഴിഞ്ഞ ഏപ്രില്‍ 18 നാണ് സംഭവം
സ്വന്തംലേഖകന്‍ കോഴിക്കോട്: പോലീസ് സേനയ്ക്ക് അഭിമാനമായി വൈറലായ ഫോണ്‍കോള്‍ സംഭാഷണം. വാട്സ് ആപ്പ് ഹര്‍ത്താലിനെ തുടര്‍ന്നു നടത്തിയ അന്വേഷണത്തിനിടെയുള്ള സിവില്‍ പോലീസ് ഓഫീസറുടെ സംഭാഷണമാണ് പോലീസിന്റെ “തലവര’ മാറ്റി എഴുതുന്നത്. കസ്റ്റഡി മരണവും വാഹനപരിശോധനയ്ക്കിടെയുള്ള അപമര്യാദയോടു കൂടിയ പെരുമാറ്റങ്ങളും പോലീസിനെ പ്രതികൂട്ടിലാക്കുന്ന സാഹചര്യത്തിലാണു നഷ്ടപ്പെട്ടുവെന്നു കരുതിയ പോലീസിന്റെ ജനകീയമുഖം പുതിയ രൂപത്തില്‍ “വൈറലായത്’. സംഭാഷണം വൈറലായതോടെ സഭ്യമായ ഭാഷയില്‍ മാന്യതയോടെ സംസാരിച്ച പോലീസുകാരനെ പ്രശംസിക്കാന്‍ ഡിജിപിയും മറന്നില്ല. ഇക്കഴിഞ്ഞ ഏപ്രില്‍ 18 നാണ് സംഭവം. വാട്സ് ആപ്പ് ഹര്‍ത്താലും തുടര്‍ന്നുള്ള സംഘര്‍ഷവും സംസ്ഥാനത്ത് ചൂടേറിയ വിഷയമായി നിലനില്‍ക്കെയാണ് അന്വേഷണത്തിന്റെ ഭാഗമായി നടക്കാവ് പോലീസ് സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസര്‍ രാജേഷ് വാട്സ് ആപ്പ് ഗ്രൂപ്പ് അഡ്മിനെ ബന്ധപ്പെടുന്നത്. ഗ്രൂപ്പില്‍ ഹര്‍ത്താലുമായി ബന്ധപ്പെട്ട സന്ദേശം പ്രചരിച്ചതിനെ തുടര്‍ന്നായിരുന്നു കൊടുങ്ങല്ലൂര്‍ സ്വദേശിയായ വാട്സ് ആപ്പ് ഗ്രൂപ്പ് അഡ്മിനെ രാജേഷ് ഫോണില്‍…
Read More