നഞ്ചഭൂമിയിലെ സി​പി​ഐ പേ​രാ​മ്പ്ര മ​ണ്ഡ​ലം കമ്മിറ്റി ഓ​ഫീ​സ് നി​ർ​മാണം വി​വാ​ദ​ത്തി​ൽ; സ്റ്റോ​പ്പ് മെ​മ്മോ ന​ൽ​കി​യിട്ടും നിർമ്മാണം പുരോഗമിക്കുന്നു

പേ​രാ​മ്പ്ര: പൈ​തോ​ത്ത് റോ​ഡി​ൽ നി​ർ​മാ​ണം പു​രോ​ഗ​മി​ക്കു​ന്ന സി​പി​ഐ മണ്ഡലം കമ്മിറ്റി ഓ​ഫീ​സ് വി​വാ​ദ​ത്തി​ൽ. ന​ഞ്ച ഭൂ​മി​യി​ലാ​ണ് ഓ​ഫീ​സ് നി​ർ​മിക്കു​ന്ന​തെ​ന്ന പ​രാ​തി​യെ തു​ട​ർ​ന്ന് പേ​രാ​മ്പ്ര പ​ഞ്ചാ​യ​ത്ത് പെ​ർ​മി​റ്റ് റ​ദ്ദാ​ക്കി സ്റ്റോ​പ്പ് മെ​മ്മോ ന​ൽ​കി​. എ​ന്നാ​ൽ ഇ​ത് അ​വ​ഗ​ണി​ച്ചും ഓ​ഫീ​സി​ന്‍റെ പണി പുരോഗമിക്കു​ക​യാ​ണ്. ഇ​രു​നി​ല കെ​ട്ടി​ട​മാ​ണ് നി​ർ​മിക്കു​ന്ന​ത്. മേ​യ് ആ​റി​ന് സം​സ്ഥാ​ന സെ​ക്ര​ട്ട​റി കാ​നം രാ​ജേ​ന്ദ്ര​നാ​ണ് ഓ​ഫീ​സ് ഉ​ദ്ഘാ​ട​നം നി​ർ​വഹി​ക്കു​ന്ന​ത്.

ന​ഞ്ച​ഭൂ​മി​യി​ൽ ഉ​ൾ​പ്പെ​ടെ കെ​ട്ടി​ട​മു​ണ്ടാ​ക്കു​ന്ന​ത് ത​ട​യു​ന്ന സി​പി​ഐ എ​ങ്ങ​നെ​യാ​ണ് ഇ​ങ്ങ​നെ​യൊ​രു സ്ഥ​ല​ത്ത് കെ​ട്ടി​ടം പ​ണി​യു​ക​യെ​ന്ന ചോ​ദ്യ​മാ​ണ് ഉ​യ​രു​ന്ന​ത്. ഓ​ഫീ​സ് കെ​ട്ടി​ട​ത്തി​ലേ​ക്ക് യൂ​ത്ത് ലീ​ഗും യു​വ​മോ​ർ​ച്ച​യും മാ​ർ​ച്ച് ന​ട​ത്തി. എ​ന്നാ​ൽ കെ​ട്ടി​ട നി​ർ​മ്മാ​ണം നി​യ​മാ​നു​സൃ​ത​മാ​ണെ​ന്നും മ​റി​ച്ചു​ള്ള ആ​രോ​പ​ണ​ങ്ങ​ൾ അ​ടി​സ്ഥാ​ന ര​ഹി​ത​മാ​ണെ​ന്നും സി​പി​ഐ പ​റ​യു​ന്നു.

ഈ ​ഭൂ​മി 2008 ലെ ​ഡാ​റ്റാ ബാ​ങ്കി​ൽ ഉ​ൾ​പ്പെ​ട്ട​ത​ല്ല. കെ​ട്ടി​ട​ത്തി​ന് പ​ഞ്ചാ​യ​ത്ത് ലൈ​സ​ൻ​സ് ന​ൽ​കി​യ​താ​ണ്. വ​ർ​ഷ​ങ്ങ​ൾ​ക്ക് മു​മ്പ് വാ​ങ്ങി​യ ഈ ​സ്ഥ​ല​ത്ത് തെ​ങ്ങു​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള മ​ര​ങ്ങ​ൾ ഉ​ണ്ടെ​ന്നും പാ​ർ​ട്ടി ചൂ​ണ്ടി​ക്കാ​ട്ടു​ന്നു.

2017 ലെ ​കേ​ര​ള ത​ണ്ണീ​ർ​ത്ത​ട സം​ര​ക്ഷ​ണ ഓ​ർ​ഡി​ന​ൻ​സ് പ്ര​കാ​രം ഭൂ​മി​യു​ടെ ത​രം മാ​റ്റി​യ രേ​ഖ​ക​ൾ ഹാ​ജ​രാ​ക്കി​യാ​ൽ മാ​ത്ര​മേ ഇ​നി പ​ഞ്ചാ​യ​ത്തി​ൽ നി​ന്നും അ​നു​മ​തി ല​ഭി​ക്കു​ക​യു​ള്ളു. സ്റ്റോ​പ്പ് മെ​മ്മോ ന​ൽ​കി​യി​ട്ടും പ​ണി തു​ട​ർ​ന്നാ​ൽ പൊ​ളി​ച്ചു​മാ​റ്റാ​ൻ അ​ധി​കാ​ര​മു​ണ്ടെ​ന്നാ​ണ് സെ​ക്ര​ട്ട​റി പ​റ​യു​ന്ന​ത്.

Related posts