വി​നോ​ദ യാ​ത്ര​പോ​യ വി​ദ്യാ​ർ​ഥി​ക​ളു​ടെ ബാ​ഗി​ൽ അ​ധ്യാ​പ​ക​ർ മ​ദ്യം ക​ട​ത്തി​യ സം​ഭ​വം; മൂ​ന്നം​ഗ സ​മി​തി അ​ന്വേ​ഷി​ക്കും; . ആ​രോ​പ​ണ​ങ്ങ​ളെ തള്ളി അ​ധ്യാ​പ​ക​ർ

കോ​ഴി​ക്കോ​ട്: ചെ​മ്പ്ക​ട​വ് ഗ​വ.​യു​പി സ്കൂ​ളി​ല്‍​നി​ന്ന് വി​നോ​ദ യാ​ത്ര​പോ​യ വി​ദ്യാ​ർ​ഥി​ക​ളു​ടെ ബാ​ഗി​ൽ അ​ധ്യാ​പ​ക​ർ മ​ദ്യം ക​ട​ത്തി​യ സം​ഭ​വം മൂ​ന്നം​ഗ സ​മി​തി അ​ന്വേ​ഷി​ക്കും. ജി​ല്ലാ വി​ദ്യാ​ഭ്യാ​സ ഡ​യ​റ​ക്ട​ർ വി​ളി​ച്ച് ചേ​ർ​ത്ത സ​ർ​വ​ക​ക്ഷി യോ​ഗ​ത്തി​ലാ​ണ് തീ​രു​മാ​നം. സ​മി​തി തി​ങ്ക​ളാ​ഴ്ച റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്കും.

സ്കൂ​ളി​ല്‍​നി​ന്ന് പ​ഠ​ന​യാ​ത്ര​ക്ക് പോ​യ കു​ട്ടി​ക​ളു​ടെ ബാ​ഗി​ല്‍ അ​ധ്യാ​പ​ക​ര്‍ മ​ദ്യം ക​ട​ത്തി​യെ​ന്നും അ​ഴി​യൂ​ര്‍ ചെ​ക്ക് പോ​സ്റ്റ്ക​ട​വി​ന് സ​മീ​പ​ത്തു​വ​ച്ച് എ​ക്സൈ​സ് പി​ടി​കൂ​ടി​യെ​ന്നു​മാ​യി​രു​ന്നു ആ​രോ​പ​ണം. ഇ​തേ തു​ട​ര്‍​ന്ന് ര​ണ്ട് അ​ധ്യാ​പ​ക​രോ​ടും ഒ​രു അ​ന​ധ്യാ​പ​ക ജീ​വ​ന​ക്കാ​ര​നോ​ടും അ​വ​ധി​യി​ല്‍ പോ​കാ​ന്‍ എ​ഇ​ഒ നി​ര്‍​ദേ​ശി​ച്ചി​രു​ന്നു.

ബാ​ഗി​ല്‍​നി​ന്നും എ​ക്സൈ​സ് ഒ​രു പൊ​തി ക​ണ്ടെ​ടു​ക്കു​ക​യും ഇ​ങ്ങ​നെ​യാ​ണോ കു​ട്ടി​ക​ള്‍​ക്ക് അ​ധ്യാ​പ​ക​ര്‍ മാ​തൃ​ക​യാ​വു​ന്ന​തെ​ന്ന് ചോ​ദി​ച്ച​താ​യും കു​ട്ടി​ക​ള്‍ പ​റ​യു​ന്നു. ആ​രോ​പ​ണ​ങ്ങ​ളെ അ​ധ്യാ​പ​ക​രും അ​ന​ധ്യാ​പ​ക​രും പൂ​ര്‍​ണ​മാ​യും ത​ള്ളി.

Related posts