വിളിക്കാതെ എത്തിയ അതിഥി! മുക്കത്ത് വിവാഹ സത്കാരം നടക്കുന്നതിനിടെ വീടിനു സമീപം പുലി; ആരും വീടിന് പുറത്തിറങ്ങരുതെന്ന് പോലീസ്‌

മു​ക്കം: വി​വാ​ഹ സ​ത്കാ​രം ന​ട​ക്കു​ന്ന​തി​നി​ടെ വീ​ടി​നു സ​മീ​പം പു​ലി​യു​ടെ സാ​ന്നി​ധ്യം. വി​വാ​ഹ സ​ത്കാ​രം ന​ട​ക്കു​ന്ന വീ​ട്ടി​ല്‍ നി​ന്നെ​ടു​ത്ത വീ​ഡി​യോ​യി​ലാ​ണ് പു​ലി​യു​ടെ ദൃ​ശ്യ​ങ്ങ​ള്‍ പ​തി​ഞ്ഞ​ത്. പോ​ലീ​സെ​ത്തി പ്ര​ദേ​ശ​വാ​സി​ക​ള്‍​ക്ക് ജാ​ഗ്ര​താ നി​ര്‍​ദേ​ശം ന​ല്‍​കി. കോ​ഴി​ക്കോ​ട് പെ​രു​വ​യ​ല്‍ പ​ള്ളി​ത്താ​ഴ​ത്ത് കോ​ളാ​ട്ട് ര​വി​യു​ടെ വീ​ടി​ന​ടു​ത്താ​ണ് സം​ഭ​വം. വി​വാ​ഹ സ​ത്കാ​ര​ത്തി​നി​ടെ എ​ടു​ത്ത ദൃ​ശ്യ​ങ്ങ​ള്‍ സ​ത്കാ​ര​ത്തി​ല്‍ പ​ങ്കെ​ടു​ത്ത കു​ട്ടി​ക​ള്‍ വാ​ട്സാ​പ്പ് ഗ്രൂ​പ്പി​ലി​ട്ടി​രു​ന്നു. ഗ്രൂ​പ്പി​ലെ മ​റ്റ് അം​ഗ​ങ്ങ​ളാ​ണ് ദൃ​ശ്യ​ത്തി​ല്‍ പു​ലി പ​തി​ഞ്ഞ വി​വ​രം ശ്ര​ദ്ധ​യി​ല്‍​പ്പെ​ടു​ത്തു​ന്ന​ത്. ഉ​ട​ന്‍ പോ​ലീ​സി​നെ​യും വ​നം വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രെ​യും വി​വ​ര​മ​റി​യി​ച്ചു. പോ​ലീ​സ് ഉ​ട​നെ സ്ഥ​ല​ത്തെ​ത്തി ദൃ​ശ്യം പ​രി​ശോ​ധി​ക്കു​ക​യും പു​ലി​യാ​ണെ​ന്ന് സ്ഥി​രീ​ക​രി​ക്കു​ക​യു​മാ​യി​രു​ന്നു. ജ​ന​ങ്ങ​ള്‍​ക്ക് പോ​ലീ​സ് ജാ​ഗ്ര​താ​നി​ര്‍​ദേ​ശം ന​ല്‍​കി​യി​ട്ടു​ണ്ട്. ആ​രും വീ​ട്ടി​ല്‍ നി​ന്ന് ത​ത്കാ​ലം പു​റ​ത്തി​റ​ങ്ങ​രു​തെ​ന്നാ​ണ് പോ​ലീ​സി​ന്‍റെ നി​ര്‍​ദേ​ശം.

Read More

ദൂരുഹത ബാക്കിയാക്കി രമേശ് യാത്രയായി…! കൊ​ല​പാ​ത​ക ശ്ര​മ​ത്തി​ൽനി​ന്ന് ര​ക്ഷ​പ്പെ​ട്ട യു​വാ​വ്​തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ; ഗുരുതരമായി കുത്തിപരിക്കേൽപ്പിച്ച ശേഷം കിണറ്റിൽ തള്ളിയിട്ടു കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ദുരൂഹതകൾമാത്രം ബാക്കി

മു​ക്കം:​ കൊ​ല​പാ​ത​ക ശ്ര​മ​ത്തി​ൽ നി​ന്ന് അ​ദ്ഭു​ത​ക​ര​മാ​യി ര​ക്ഷ​പ്പെ​ട്ട യു​വാ​വി​നെ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. കൊ​ടി​യ​ത്തൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ പ​ന്നി​ക്കോ​ട് കാ​രാ​ളി​പ​റ​മ്പ് സ്വ​ദേ​ശി പാ​റ​പ്പു​റ​ത്ത് ര​മേ​ശി​നെ (42) യാ​ണ് വീ​ടി​ന് സ​മീ​പം തൂ​ങ്ങി മ​രി​ച്ച നി​ല​യി​ൽ ഇ​ന്ന് രാ​വി​ലെ ക​ണ്ട​ത്. ര​മേ​ശി​നെ ഇ​ന്ന് പു​ല​ർ​ച്ചെ നാലോ​ടെ വീ​ട്ടി​ൽ നി​ന്ന് കാ​ണാ​താ​വു​ക​യാ​യി​രു​ന്നു. ഇ​തോ​ടെ വീ​ട്ടു​കാ​രും നാ​ട്ടു​കാ​രും ന​ട​ത്തി​യ തി​ര​ച്ചി​ലി​നൊ​ടു​വി​ലാ​ണ് വി​ട്ടി​ൽ നി​ന്ന് 100 മീ​റ്റ​ർ മാ​റി പ​റ​മ്പി​ലെ മ​ര​ത്തി​ൽ തൂ​ങ്ങി മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. മു​ക്കം എ​സ്ഐ അ​ഭി​ലാ​ഷി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി ഇ​ൻ​ക്വ​സ്റ്റ് ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കി മൃ​ത​ദേ​ഹം കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജാ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. പോ​സ്റ്റ്മോ​ർ​ട്ട​ത്തി​ന് ശേ​ഷം വൈ​കു​ന്നേ​ര​ത്തോ​ടെ മൃ​ത​ദേ​ഹം ബ​ന്ധു​ക്ക​ൾ​ക്ക് വി​ട്ടു ന​ൽ​കും. ക​ഴി​ഞ്ഞ സെ​പ്റ്റം​ബ​ർ 13ന് ​പു​ല​ർ​ച്ചെ​യാ​ണ് ര​മേ​ശ​നെ ഗു​രു​ത​ര​മാ​യി കു​ത്തി​പ്പ​രി​ക്കേ​ൽ​പ്പി​ച്ച ശേ​ഷം തൊ​ട്ട​ടു​ത്ത കി​ണ​റി​ൽ ത​ള്ളി​യ​ത്. ജീ​വി​ത​ത്തി​നും മ​ര​ണ​ത്തി​നു​മി​ട​യി​ൽ മ​ണി​ക്കൂ​റു​ക​ൾ ക​ഴി​ച്ചു​കൂ​ട്ടി​യ ര​മേ​ശ​ൻ കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ളേ​ജി​ൽ…

Read More

കേറിവാടാ മക്കളേ..! ​മത​നി​ര​പേ​ക്ഷ​ത കാക്കുന്ന മാർക്സിസ്റ്റിനോട്  രാഷ്ട്രീയ വിരോധനം വേണമോയെന്ന് ലീഗ് ചിന്തിക്കണമെന്ന് കോടിയേരി

പെ​രി​ന്ത​ൽ​മ​ണ്ണ: ആ​ർ​എ​സ്എ​സ് ഉ​യ​ർ​ത്തു​ന്ന വെ​ല്ലു​വ​ളി നേ​രി​ടാ​ൻ കോ​ണ്‍​ഗ്ര​സു​മാ​യി ചേ​ർ​ന്നു​ള്ള മു​ന്ന​ണി​യി​ലൂ​ടെ സാ​ധി​ക്കു​മോ​യെ​ന്ന് മു​സ്‌ല‌ിം​ലീ​ഗ് ആ​ലോ​ചി​ക്ക​ണ​മെ​ന്ന് സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ൻ പ​റ​ഞ്ഞു. കോ​ണ്‍​ഗ്ര​സു​മാ​യി ചേ​ർ​ന്നു മ​ത​നി​ര​പേ​ക്ഷ​ത സം​ര​ക്ഷി​ക്കാ​നാ​കി​ല്ല. ഇ​തു മു​ൻ​കാ​ല രാ​ഷ്ട്രീ​യാ​നു​ഭ​വ​ങ്ങ​ൾ തെ​ളി​യി​ച്ച​താ​ണ്. മാ​ർ​ക്സി​സ്റ്റ് വി​രോ​ധ​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലു​ള്ള മു​ന്ന​ണി​ക്ക് ദേ​ശീ​യ രാ​ഷ്ട്രീ​യ​ത്തി​ൽ എ​ന്തു പ്ര​സ​ക്തി​യാ​ണി​ന്നു​ള്ള​തെ​ന്ന് ആ​ലോ​ചി​ക്ക​ണം. മ​ത​നി​ര​പേ​ക്ഷ​ത കാ​ക്കാ​ൻ മു​ന്നി​ട്ടി​റ​ങ്ങു​ന്ന സി​പി​എ​മ്മി​നെ​യാ​ണ് ആ​ർ​എ​സ്എ​സ് മു​ഖ്യ​ശ​ത്രു​വാ​യി പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന​ത്. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ മാ​ർ​ക്സി​സ്റ്റ് വി​രു​ദ്ധ രാ​ഷ്ട്രീ​യം തു​ട​ര​ണ​മോ​യെ​ന്ന് ലീ​ഗ് ചി​ന്തി​ക്ക​ണ​മെ​ന്നും സി​പി​എം മ​ല​പ്പു​റം ജി​ല്ലാ സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ​തു കോ​ടി​യേ​രി പ​റ​ഞ്ഞു.കോ​ണ്‍​ഗ്ര​സും ലീ​ഗും മാ​ത്ര​മു​ള്ള മു​ന്ന​ണി​യാ​യി യു​ഡി​എ​ഫ് മാ​റി. കെ.​എം മാ​ണി​യ​ട​ക്കം നി​ല​പാ​ടു​ക​ൾ തി​രു​ത്തി യു​ഡി​എ​ഫ് വി​ട്ടു. എം.​പി വീ​രേ​ന്ദ്ര​കു​മാ​ർ എം​പി സ്ഥാ​നം രാ​ജി​വ​ച്ചു. യു​ഡി​എ​ഫി​നെ​പ്പോ​ലെ എ​ൻ​ഡി​എ​യും ത​ക​ർ​ന്നു​വെ​ന്നും കോ​ടി​യേ​രി പ​റ​ഞ്ഞു. അ​തേ​സ​മ​യം ജ​ന​സ്വാ​ധീ​ന​ത്തി​ലും അം​ഗ​ബ​ല​ത്തി​ലും പാ​ർ​ട്ടി​യ്ക്ക് ജി​ല്ല​യി​ൽ ഗ​ണ്യ​മാ​യ വ​ള​ർ​ച്ച കൈ​വ​രി​ക്കാ​ൻ ക​ഴി​ഞ്ഞ​താ​യി ജി​ല്ലാ സെ​ക്ര​ട്ട​റി പി.​പി…

Read More

ഓ​ർ​മ​ക​ളി​ൽ ജി​ഷ്ണു ! കേ​ര​ള മ​നഃ​സാ​ക്ഷി​യെ പി​ടി​ച്ചു​ല​ച്ച ജി​ഷ്ണു പ്ര​ണോ​യു​ടെ നോ​വു​ന്ന ഓ​ർ​മ​ക​ൾ​ക്ക് ഇ​ന്ന് ഒ​രു വ​ർ​ഷം

നാ​ദാ​പു​രം: കേ​ര​ള മ​നഃ​സാ​ക്ഷി​യെ പി​ടി​ച്ചു​ല​ച്ച ജി​ഷ്ണു പ്ര​ണോ​യു​ടെ നോ​വു​ന്ന ഓ​ർ​മ​ക​ൾ​ക്ക് ഇ​ന്ന് ഒ​രു വ​ർ​ഷം തി​ക​യു​ന്നു. പാ​ന്പാ​ടി നെ​ഹ്റു എ​ൻ​ജി​നി​യ​റിം​ഗ് കോ​ള​ജ് വി​ദ്യാ​ർ​ഥി​യാ​യി​രി​ക്കെ ദു​രൂ​ഹ സാ​ഹ​ച​ര്യ​ത്തി​ൽ ഹോ​സ്റ്റ​ൽ മു​റി​യി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ ജി​ഷ്ണു പ്ര​ണോ​യു​ടെ ഓ​ർ​മ പു​തു​ക്കാ​ൻ ഇ​ന്ന് സ​ഹ​പാ​ഠി​ക​ളും, ബ​ന്ധു​ക്ക​ളും, നാ​ട്ടു​കാ​രും ഒ​ത്തു​ചേ​രും. ക​ഴി​ഞ്ഞ വ​ർ​ഷം ജ​നു​വ​രി ആ​റി​ന് രാ​ത്രി​യാ​ണ് കി​ണ​റു​ള്ള പ​റ​ന്പ​ത്ത് അ​ശോ​ക​ൻ, മ​ഹി​ജ ദ​ന്പ​തി​ക​ളു​ടെ ഏ​ക മ​ക​ൻ ജി​ഷ്ണു​വി​ന്‍റെ മ​ര​ണ വി​വ​രം ഹോ​സ്റ്റ​ൽ വാ​ർ​ഡ​ൻ മ​ഹി​ജ​യെ വി​ളി​ച്ച​റി​യി​ക്കു​ന്ന​ത്. പ​ഠ​ന​ത്തി​ൽ മി​ടു​ക്ക​നാ​യ മ​ക​നെ എ​ൻ​ജി​നി​യ​ർ ആ​ക്ക​ണ​മെ​ന്ന് മോ​ഹി​ച്ച ര​ക്ഷി​താ​ക്ക​ൾ​ക്ക് ജീ​വ​ന​റ്റ മ​ക​നെ​യാ​ണ് കാ​ണാ​ൻ ക​ഴി​ഞ്ഞ​ത്. മ​ര​ണ​ത്തി​ൽ ദു​രൂ​ഹ​ത ആ​രോ​പി​ച്ച് ബ​ന്ധു​ക്ക​ൾ രം​ഗ​ത്തെ​ത്തി​യ​തോ​ടെ വി​വാ​ദ​ങ്ങ​ൾ​ക്ക് തി​രി​കൊ​ളു​ത്തു​ക​യാ​യി. പ​രീ​ക്ഷ​യി​ൽ കോ​പ്പി​യ​ടി​ച്ചെ​ന്നാ​രോ​പി​ച്ചാ​ണ് കോ​ള​ജ് അ​ധി​കൃ​ത​ർ ജി​ഷ്ണു​വി​നെ പീ​ഡി​പ്പി​ച്ച​ത്. വി​ദ്യാ​ർ​ഥി​യു​ടെ മൃ​ത​ദേ​ഹ​ത്തി​ൽ ക്രൂ​ര​മാ​യ പീ​ഡ​ന​ത്തി​ന്‍റെ പാ​ടു​ക​ൾ ഉ​ണ്ടാ​യി​രു​ന്നെ​ങ്കി​ലും പോ​സ്റ്റ് മോ​ർ​ട്ടം റി​പ്പോ​ർ​ട്ടി​ൽ പ​രാ​മ​ർ​ശി​ച്ചി​ല്ല. എ​ഫ്ഐ​ആ​റും പോ​സ്റ്റ്മോ​ർ​ട്ടം റി​പ്പോ​ർ​ട്ടും അ​ട്ടി​മ​റി​ക്കു​ക​യും…

Read More

കൂലിപ്പണിക്കാരന്‍റെ അക്കൗണ്ടിനും രക്ഷയില്ല..!  ബാ​ങ്ക് അ​ക്കൗ​ണ്ടി​ല്‍നി​ന്ന് ഉ​ട​മ​യ അ​റി​യാ​തെ​ പ​ണം പി​ന്‍​വ​ലി​ക്ക​ല്‍ തു​ട​രുന്നു; പരാതിപ്പെട്ടപ്പോൾ പണം പിൻവിച്ചവരോട് പോയി ചോദിക്കാൻ ബാങ്ക് അധികൃതർ 

മു​ക്കം: കാ​ഷ് ലെ​സ്സ് ഇ​ട​പാ​ടി​ലേ​ക്ക് കു​തി​ക്കു​ന്ന രാ​ജ്യ​ത്ത് ബാ​ങ്ക് അ​ക്കൗ​ണ്ടി​ല്‍ നി​ന്ന് ഉ​പ​ഭോ​ക്താ​ക്ക​ള്‍​ക്ക് പ​ണം ന​ഷ്ട​പ്പെ​ടു​ന്ന​തും തു​ട​ര്‍​ക്ക​ഥ​യാ​വു​ന്നു.​ഇ​ത്ത​രം ത​ട്ടി​പ്പി​ന്‍റെ അ​വ​സാ​ന​ത്തെ ഇ​ര​യാ​ണ് മു​ക്കം മ​ണാ​ശേ​രി​യി​ലെ കെ.​ജി.​രാ​ജ​ന്‍ .2014 ജൂ​ലൈ മാ​സം രാ​ജ​ന്‍ മു​ക്കം എ​സ്ബി​ഐ ശാ​ഖ​യി​ല്‍ 500 അ​ട​ച്ച് അ​ക്കൗ​ണ്ട് എ​ടു​ത്തി​രു​ന്നു. തു​ട​ര്‍​ന്ന് പ​ല​പ്പോ​ഴാ​യി ചെ​റി​യ തു​ക നി​ക്ഷേ​പി​ക്കു​ക​യും പി​ന്‍​വ​ലി​ക്കു​ക​യും ചെ​യ്തി​രു​ന്നു. എ​ടി​എം വ​ഴി​യാ​ണ് ഇ​യാ​ള്‍ സ്ഥി​ര​മാ​യി പ​ണ​മി​ട​പാ​ട് ന​ട​ത്തി​യി​രു​ന്ന​ത്. എ​ന്നാ​ല്‍ ബാ​ങ്ക് ല​യ​ന​ത്തി​ന് ശേ​ഷം ത​ന്റെ പാ​സ് ബു​ക്കു​മാ​യി എ​സ്ബി​ഐ ശാ​ഖ​യി​ലെ​ത്തി എ​ക്കൗ​ണ്ട് ബാ​ല​ന്‍​സ് ചെ​ക്ക് ചെ​യ്ത​പ്പോ​ഴാ​ണ് അ​ക്കൗ​ണ്ടി​ല്‍ നി​ന്ന് പ​ണം ന​ഷ്ട​പ്പെ​ട്ട വി​വ​രം അ​റി​ഞ്ഞ​ത്. 201608490938 എ​ന്ന അ​ക്കൗ​ണ്ട് മ്പ​റി​ല്‍ നി​ന്നാ​ണ് പി​ഒ​എ​സ് സം​വി​ധാ​നം വ​ഴി പ​ണം പി​ന്‍​വ​ലി​ച്ച​ത്.​ബി​എ​സ്എ​ന്‍​എ​ല്‍ അ​ക്കൗ​ണ്ടി​ലേ​ക്കാ​ണ് പ​ണം പോ​യ​ത്.​വി​വ​ര്‍​മ​റി​ഞ്ഞ ഉ​ട​ന്‍ ബാ​ങ്കു​മാ​യി ബ​ന്ധ​പ്പെ​ട്ട​ങ്കി​ലും നി​രാ​ശ​യാ​യി​രു​ന്നു ഫ​ലം. ബി​എ​സ്എ​ന്‍​എ​ല്‍ അ​ധി​കൃ​ത​രു​മാ​യി ബ​ന്ധ​പ്പെ​ടാ​നാ​ണ് ബാ​ങ്ക് അ​ധി​കൃ​ത​ര്‍ പ​റ​ഞ്ഞ​ത്. എ​ന്നാ​ല്‍ അ​വ​രും കൈ​മ​ല​ര്‍​ത്തി. മു​ക്കം…

Read More

കോഴിക്കോട്ട് കുട്ടികളുമായി വിനോദയാത്രക്കെത്തിയ ബസ് മറിഞ്ഞു; നാലു പേരുടെ നില ഗുരുതരം; കണ്ണൂർ പയ്യന്നൂരിൽ നിന്നുള്ള ബസാണ് അപടത്തിൽപ്പെട്ടത്

കോഴിക്കോട്: പുതിയാപ്പയിൽ കുട്ടികളുമായി വിനോദയാത്രക്കെത്തിയ ബസ് മറിഞ്ഞു. നിരവധിപ്പേർക്ക് പരിക്ക്. അപകടത്തിൽ പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നാലു പേരുടെ നില ഗുരുതരമാണെന്ന് അധികൃതർ അറിയിച്ചു. കണ്ണൂർ പയ്യന്നൂരിൽ നിന്നുള്ള ബസാണ് അപടത്തിൽപ്പെട്ടത്.

Read More

വിശ്വാസങ്ങൾക്കൊപ്പം..! സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട ശബരിമലയിലെ ആചാ​ര​ങ്ങ​ൾ ഒ​​​റ്റ​​​യ​​​ടി​​​ക്ക് മാറ്റരുതെന്നു രമേശ് ചെ​ന്നി​ത്ത​ല

കോ​​​ഴി​​​ക്കോ​​​ട്: സ്ത്രീ ​​​പ്ര​​​വേ​​​ശ​​​ന​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് ശ​​​ബ​​​രി​​​മ​​​ല​​​യി​​​ലെ ആ​​​ചാ​​​ര​​​ങ്ങ​​​ൾ ഒ​​​റ്റ​​​യ​​​ടി​​​ക്ക് മാ​​​റ്റു​​​ന്ന​​​ത് ശ​​​രി​​​യ​​​ല്ലെ​​​ന്ന് പ്ര​​​തി​​​പ​​​ക്ഷ നേ​​​താ​​​വ് ര​​​മേ​​​ശ് ചെ​​​ന്നി​​​ത്ത​​​ല. ഓ​​​രോ ക്ഷേ​​​ത്ര​​​ത്തി​​​ലും ഓ​​​രോ ആ​​​ചാ​​​ര​​​വും മ​​​ര്യാ​​​ദ​​​യും പാ​​​ര​​​മ്പ​​​ര്യ​​​വു​​​മാ​​​ണു​​​ള്ള​​​ത്. വി​​​ശ്വാ​​​സി സ​​​മൂ​​​ഹം വ​​​ർ​​​ഷ​​​ങ്ങ​​​ളാ​​​യി പി​​​ന്തു​​​ട​​​രു​​​ന്ന​​​താ​​​ണ് ഇ​​​ത്. വാ​​ർ​​ത്താ​​ലേ​​ഖ​​ക​​രു​​മാ​​യി സം​​സാ​​രി​​ക്കു​​ക​​യാ​​യി​​രു​​ന്നു അ​​ദ്ദേ​​ഹം. ആ​​​ചാ​​​ര​​​വും വി​​​ശ്വാ​​​സ​​​വും പെ​​ട്ടെ​​ന്ന് മാ​​​റ്റ​​​രു​​​ത്. കേ​​​ര​​​ള​​​ത്തി​​​ലെ ക്ഷേ​​​ത്ര​​​ങ്ങ​​​ളി​​​ൽ പൊ​​​തു​​​വാ​​​യി ഒ​​​രാ​​​ചാ​​​ര​​​മി​​​ല്ല. ഗു​​​രു​​​വാ​​​യൂ​​​രി​​​ലെ ആ​​​ചാ​​​ര​​​മ​​​ല്ല ശ​​​ബ​​​രി​​​മ​​​ല​​​യി​​​ലേ​​​തെ​​​ന്ന് അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു.

Read More

ടി.പി വധം: സിബിഐ അന്വേഷണം എങ്ങനെ സാധ്യമാകും; കേസിൽ പുതിയ എഫ്ഐആർ രജിസ്റ്റർ ചെയ്യാൻ‌ കഴിയുമോ എന്ന കാര്യത്തിൽ സംശയമാണെന്നും ഹൈക്കോടതി

കൊച്ചി: ഗൂഢാലചന കേസിൽ സിബിഐ അന്വേഷണം എങ്ങനെ സാധ്യമാകുമെന്ന് ഹൈക്കോടതി. കേസിൽ പുതിയ എഫ്ഐആർ രജിസ്റ്റർ ചെയ്യാൻ‌ കഴിയുമോ എന്ന കാര്യത്തിൽ സംശയമാണെന്നും ഇക്കാര്യത്തിൽ നേരത്തെ പരിശോധന നടത്തിയതാണെന്നും ഹൈക്കോടതി നിരീക്ഷിച്ചു. തുടർ അന്വേഷണത്തിന്‍റെ ഭാഗമായി വീണ്ടും അന്വേഷിക്കുന്നതിൽ തെറ്റില്ല. എന്നാൽ ഇതിൽ പുതിയ പ്രതികൾ ഉണ്ടെങ്കിൽ മാത്രമ ഇക്കാര്യം അന്വേഷിക്കാൻ ക‍ഴിയൂ എന്നും കോടതി അഭിപ്രായപ്പെട്ടു. കേസ് ഒരാഴ്ചയ്ക്കു ശേഷം പരിഗണിക്കുമെന്നും കോടതി അറിയിച്ചു. കേസിലെ ഗൂഢാലോചനയിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കെ.കെ.രമ നൽകിയ ഹർജിയിലാണ് കോടതി നിരീക്ഷണം.

Read More

ന​രേ​ന്ദ്ര​മോ​ദി വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യെ കാ​വി​വ​ത്ക്ക​രി​ക്കു​ന്നു; ഭ​ര​ണം ന​ട​ത്തു​ന്ന​വ​ർ ത​ന്നെ വ​ർ​ഗീ​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കു​ക​യാ​ണെ​ന്ന് യൂ​ത്ത് ലീ​ഗ്

കൊ​ണ്ടോ​ട്ടി: സം​ഘ​പ​രി​വാ​ർ അ​ജ​ണ്ട​ക​ൾ വി​ദ്യാ​ല​യ​ങ്ങ​ളി​ലേ​ക്കെ​ത്തി​ച്ച് വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യെ പോ​ലും കാ​വി​വ​ത്ക്ക​രി​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ളാ​ണ് ന​രേ​ന്ദ്ര​മോ​ദി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള​ള ഭ​ര​ണ​ത്തി​ൽ ന​ട​ക്കു​ന്ന​തെ​ന്ന് യൂ​ത്ത് ലീ​ഗ് ദേ​ശീ​യ പ്ര​സി​ഡ​ന്‍റ്് സാ​ബി​ർ ഗ​ഫാ​ർ പ​റ​ഞ്ഞു. കൊ​ണ്ടോ​ട്ടി മ​ണ്ഡ​ലം എം​എ​സ്എ​ഫ് സ​മ്മേ​ള​ന​ത്തി​ൽ മു​ഖ്യാ​തി​ഥി​യാ​യി സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. മ​ത​മു​ള്ള​വ​നും മ​ത​മി​ല്ലാ​ത്ത​വ​നും ഒ​രു​പോ​ലെ ജീ​വി​ച്ചി​രു​ന്ന ഭാ​ര​ത​ത്തി​ൽ ഭ​ര​ണം ന​ട​ത്തു​ന്ന​വ​ർ ത​ന്നെ വ​ർ​ഗീ​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കു​ക​യാ​ണെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഇ​ന്ത്യ​യി​ലെ പ്ര​തി​പ​ക്ഷ​മാ​ണ് പു​തി​യ കാ​ല​ത്തെ വി​ദ്യാ​ർ​ഥി​ക​ളെ​ന്നും ഫാ​സ്റ്റി​സ്റ്റ​ക​ൾ വി​ദ്യാ​ർ​ഥി​ക​ളെ​യും വി​ദ്യാ​ഭ്യാ​സ​ത്തെ​യും തേ​ടി വ​രു​ന്ന കാ​ല​ത്ത് വി​ദ്യാ​ഭാ​സ​ത്തി​ന്‍റെ കാ​വ​ലാ​ളാ​കാ​ൻ വി​ദ്യാ​ർ​ഥി​ക​ൾ രം​ഗ​ത്തു​വ​ര​ണ​മെ​ന്നും സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്ത് സം​സാ​രി​ച്ച എം​എ​സ്എ​ഫ് സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് മി​സ്ഹ​ബ് കീ​ഴ​രി​യു​ർ പ​റ​ഞ്ഞു. ബ​ഷീ​ർ കോ​പ്പി​ലാ​ൻ അ​ധ്യ​ക്ഷ​നാ​യി​രു​ന്നു.

Read More

കസേര തെറിക്കാതെ..! പി. മോഹനനെ സിപിഎം കോഴിക്കോട് ജില്ലാസെക്രട്ടറിയായി വീണ്ടും തെരഞ്ഞെടുത്തു; വിജയത്തിന് പിന്നിൽ വിജയന്‍റെ കരങ്ങളെന്ന് സൂചന

കോഴിക്കോട്: പി.മോഹനൻ സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറിയായി തുടരും. ഐകകണ്ഠേനയാണ് മോഹനനെ സെക്രട്ടറിയായി തെരഞ്ഞെടുത്തത്. ഇത് രണ്ടാം തവണയാണ് അദ്ദേഹം ജില്ലാ സെക്രട്ടറിയാകുന്നത്. പി.നിഖിൽ, ടി.പി.ബിനീഷ് എന്നിവരടക്കം ഏഴ് പേർ പുതുതായി ജില്ലാ കമ്മിറ്റിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. മോഹനനു പകരം പുതിയ ആളെ ജില്ലാ സെക്രട്ടറിയാക്കുന്നതിനുള്ള നീക്കങ്ങൾ നടക്കുന്നുവെന്നും ഇത് സംബന്ധിച്ച് ജില്ലാക്കമ്മിറ്റിയിൽ വിഭാഗീയതയുണ്ടെന്നും കഴിഞ്ഞ ദിവസം വാർത്തകൾ വന്നിരുന്നു. എന്നാൽ സമ്മേളനത്തിൽ പങ്കെടുത്ത മുഖ്യമന്ത്രി പിണറായി വിജയന്‍റെ പിന്തുണ മോഹനന് തുണയാകുകയായിരുന്നുവെന്നാണ് സൂചന.

Read More