ന​രേ​ന്ദ്ര​മോ​ദി വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യെ കാ​വി​വ​ത്ക്ക​രി​ക്കു​ന്നു; ഭ​ര​ണം ന​ട​ത്തു​ന്ന​വ​ർ ത​ന്നെ വ​ർ​ഗീ​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കു​ക​യാ​ണെ​ന്ന് യൂ​ത്ത് ലീ​ഗ്

കൊ​ണ്ടോ​ട്ടി: സം​ഘ​പ​രി​വാ​ർ അ​ജ​ണ്ട​ക​ൾ വി​ദ്യാ​ല​യ​ങ്ങ​ളി​ലേ​ക്കെ​ത്തി​ച്ച് വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യെ പോ​ലും കാ​വി​വ​ത്ക്ക​രി​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ളാ​ണ് ന​രേ​ന്ദ്ര​മോ​ദി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള​ള ഭ​ര​ണ​ത്തി​ൽ ന​ട​ക്കു​ന്ന​തെ​ന്ന് യൂ​ത്ത് ലീ​ഗ് ദേ​ശീ​യ പ്ര​സി​ഡ​ന്‍റ്് സാ​ബി​ർ ഗ​ഫാ​ർ പ​റ​ഞ്ഞു.

കൊ​ണ്ടോ​ട്ടി മ​ണ്ഡ​ലം എം​എ​സ്എ​ഫ് സ​മ്മേ​ള​ന​ത്തി​ൽ മു​ഖ്യാ​തി​ഥി​യാ​യി സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. മ​ത​മു​ള്ള​വ​നും മ​ത​മി​ല്ലാ​ത്ത​വ​നും ഒ​രു​പോ​ലെ ജീ​വി​ച്ചി​രു​ന്ന ഭാ​ര​ത​ത്തി​ൽ ഭ​ര​ണം ന​ട​ത്തു​ന്ന​വ​ർ ത​ന്നെ വ​ർ​ഗീ​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കു​ക​യാ​ണെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ഇ​ന്ത്യ​യി​ലെ പ്ര​തി​പ​ക്ഷ​മാ​ണ് പു​തി​യ കാ​ല​ത്തെ വി​ദ്യാ​ർ​ഥി​ക​ളെ​ന്നും ഫാ​സ്റ്റി​സ്റ്റ​ക​ൾ വി​ദ്യാ​ർ​ഥി​ക​ളെ​യും വി​ദ്യാ​ഭ്യാ​സ​ത്തെ​യും തേ​ടി വ​രു​ന്ന കാ​ല​ത്ത് വി​ദ്യാ​ഭാ​സ​ത്തി​ന്‍റെ കാ​വ​ലാ​ളാ​കാ​ൻ വി​ദ്യാ​ർ​ഥി​ക​ൾ രം​ഗ​ത്തു​വ​ര​ണ​മെ​ന്നും സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്ത് സം​സാ​രി​ച്ച എം​എ​സ്എ​ഫ് സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് മി​സ്ഹ​ബ് കീ​ഴ​രി​യു​ർ പ​റ​ഞ്ഞു. ബ​ഷീ​ർ കോ​പ്പി​ലാ​ൻ അ​ധ്യ​ക്ഷ​നാ​യി​രു​ന്നു.

Related posts