സ്വന്തം ലേഖകൻ കോഴിക്കോട്: ബിഎസ്എൻഎലും മൊബൈൽ ഫോണ്‍ വ്യാപാരികളും കൊന്പ് കോർക്കുന്നു. ബിഎസ്എൻഎലിനെതിരെ കോഴിക്കോട് ജില്ലയിൽ മൊബൈൽ ഫോണ്‍ റീട്ടെയിൽ അസോസിയേഷൻ ഒന്നര മാസത്തോളമായി നടത്തി വരുന്ന സമരം ശക്തി പ്രാപിച്ച് വരുന്നതും ബിഎസ്എൻഎൽ വിട്ടു വീഴ്ചക്ക് തയാറാകാത്തതുമാണ് ഉപഭോക്താക്കൾക്ക് തിരിച്ചടിയാകുന്നത്. ബിഎസ്എൻഎൽ അധികൃതരും വിതരണക്കാരും മൊബൈൽ ഫോണ്‍ വ്യാപാരികളെ ചൂഷണം ചെയ്ത് കൊള്ളലാഭം നടത്തുകയാണെന്നും കമ്മീഷൻ തുക വർധിപ്പിക്കണമെന്നുമാവശ്യപ്പെട്ടാണ് സമരം. നിലവിൽ 3.5 ശതമാനമാണ് ബിഎസ്എൻഎൽ വ്യാപാരികൾക്ക് കമ്മീഷൻ നൽകുന്നതതെന്നാണ് അധികൃതർ പറയുന്നത്. മറ്റു മൊബൈൽ കന്പനികൾ നാല് ശതമാനം കമ്മീഷൻ നൽകുന്പോൾ ബിഎസ്എൻഎൽ 2.7 മുതൽ 3.3 ശതമാനം വരെയാണ് നൽകുന്നത്. ഇത് വർധിപ്പിക്കണമെന്നാവശ്യപ്പെട്ട് അപേക്ഷ കൊടുത്തിട്ടും ഉദ്യേഗസ്തരുമായി ചർച്ച നടത്തിയിട്ടും ഫലമുണ്ടാകാത്തതിനാൽ മൊബൈൽ ഫോണ്‍ റീട്ടെയിലേഴ്സ് അസോസിയേഷൻ ഓഫ് കേരള കോഴിക്കോട് ജില്ലാ കമ്മിറ്റി ബിഎസ്എൻഎൽ സിം, കൂപ്പണ്‍ വിൽപ്പനയും ആധാർ നന്പർ…
Read MoreCategory: Kozhikode
അമ്മ മരിച്ചെന്നു കരുതി മകൻ ജീവനൊടുക്കി; എൻഡോസൾഫാൻ മൂലം ശരീരം തളർന്ന് കിടക്കുകയായിരുന്ന മാതാവ് കൈകാലടിച്ച് പിടയുന്നതു കണ്ട് മകൻ ആത്മഹത്യ ചെയ്യുകയായിരുന്നു
ബദിയഡുക്ക(കാസർഗോഡ്): എൻഡോസൾഫാൻ ദുരിതബാധിതയായ അമ്മ കൈകാലടിച്ച് പിടയുന്നതു കണ്ട് മരണവെപ്രാളം കാട്ടുകയാണെന്ന് തെറ്റിദ്ധരിച്ച് മകൻ മൊബൈൽ ടവറിനു മുകളിൽ കയറി താഴേക്കു ചാടി ജീവനൊടുക്കി. വിദ്യാഗിരി ബാപ്പുമൂല പട്ടികജാതി കോളനിയിലെ മനോജ്(17)ആണ് മരിച്ചത്. മനോജിന്റെ അമ്മ ലീല എൻഡോസൾഫാൻമൂലം പത്തു വർഷമായി രോഗബാധിതയായി ശരീരം തളർന്നു കിടപ്പിലായിരുന്നു.
Read Moreകേരളം സുരക്ഷിതമല്ലെന്ന വ്യാജസന്ദേശം; ഇതര സംസ്ഥാനക്കാരുടെ ഫോണ്‍ നമ്പറുകള്‍ തേടി പോലീസ് ; സംസ്ഥാനം വിടുന്നവരുടെ എണ്ണം കുറഞ്ഞു
കോഴിക്കോട്: കേരളത്തിൽ ഇതരസംസ്ഥാന തൊഴിലാളികൾ സുരക്ഷിതരല്ലെന്ന തരത്തിൽ വ്യാജ സന്ദേശം പ്രചരിപ്പിച്ചവരെ പിടികൂടാൻ സൈബർ സെല്ലിന്റെ സഹായത്തോടെ പോലീസ് അന്വേഷണം. ഇതരസംസ്ഥാന തൊഴിലാളികളുടെ ഫോണ്‍ നന്പറുകൾ ശേഖരിച്ച് പരിശോധിക്കുകയാണ് പോലീസ്. വാട്ട്സ്ആപ്പ് വഴി വ്യാജ സന്ദേശം പ്രചരിപ്പിച്ചവരെ കണ്ടെത്താൻ നിരവധി ഫോണ്‍ നന്പറുകളാണ് പരിശോധിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തിൽ സന്ദേശം കൈമാറിയ ഏതാനും പേരെ ഇന്നലെ പോലീസ് കണ്ടെത്തി. ഇവർ സന്ദേശം കൈമാറിയ ഗ്രൂപ്പുകളെയും മറ്റ് വ്യക്തികളെയും പോലീസ് നിരീക്ഷിക്കുന്നുണ്ട്. ഇതരദേശക്കാരിൽ ചിലർ കേരളത്തിലെത്തിയപ്പോൾ ജോലി ലഭിച്ചില്ലെന്നും ഇത്തരത്തിൽ ജോലി ലഭിക്കാത്തവർ പ്രചരിപ്പിച്ച വ്യാജ സന്ദേശമാണ് ആശയക്കുഴപ്പമുണ്ടാക്കിയതെന്നും പോലീസ് സംശയിക്കുന്നുണ്ട്. ജോലി ലഭിക്കാത്തവർ ഇത്തരം സന്ദേശം പ്രചരിപ്പിക്കാനുള്ള സാധ്യത കൂടുതലാണെന്ന് തൊഴിലാളികളും സമ്മതിക്കുന്നു. അതിനിടെ നാട്ടിലേക്ക് തിരിച്ചു പോകുന്നവരുടെ എണ്ണത്തിന് ഗണ്യമായ കുറവ് വന്നിട്ടുണ്ടെന്ന് തൊഴിലുടമകൾ പറയുന്നു. ദീപാവലി ആഘോഷിക്കാൻ നാട്ടിലേക്ക് മടങ്ങുകയാണെന്ന് ഉടമകളെ അറിയിച്ചാണ് ഇന്നലെ പലരും…
Read Moreഅറിവും അക്ഷരവും ആർജ്ജിക്കാൻ പ്രായം ഒരു തടസമല്ല; ആദിവാസി സാക്ഷരതാക്ലാസിൽ 70 കഴിഞ്ഞവർ 46 പേർ
കൽപ്പറ്റ: ജില്ലയിൽ സാക്ഷരതാ മിഷൻ 300 കോളനികളിൽ ആരംഭിച്ച ആദിവാസി സാക്ഷരതാ ക്ലാസുകളിൽ എത്തുന്നതിൽ 46 പേർ എഴുപത് വയസിനുമുകളിൽ പ്രായമുള്ളവർ. അറിവും അക്ഷരവും ആർജ്ജിക്കാൻ വയസ് ഒരു തടസമല്ലാ എന്ന് ഉറക്കെ പ്രഖ്യാപിക്കുകയാണ് ഇവർ. അന്പലവയൽ പഞ്ചായത്തിലെ പെരുന്പാടിക്കുന്ന് കോളനിയിൽ പഠിപ്പിക്കുന്ന ആദിവാസി ഇൻസ്ട്രക്ടർ നിരക്ഷരരായ വല്യച്ഛനെയും വല്യമ്മയെയും അച്ഛനെയും അമ്മയെയും ഒന്നിച്ചിരുത്തി പഠിപ്പിക്കുന്നു. വേങ്ങപ്പള്ളി പഞ്ചായത്തിലെ 92 കാരിയായ കറുത്തമ്മയും നൂൽപ്പുഴ പഞ്ചായത്തിലെ തൊണ്ണൂറുകാരിയായ ചവിലിയും കണിയാന്പറ്റയിലെ 88 കാരിയായ മൊരത്തിയും 80 കാരിയായ വെള്ളച്ചിയും തരിയോട് പഞ്ചായത്തിലെ 82 കാരനായ വേലനും കിട്ടയ്യനും 80 കാരിയായ കെന്പയമ്മയും നൂൽപ്പുഴയിലെ എന്‍പതുകാരിയായ ചുണ്ടയും ജില്ലയിലെ മുതിർന്ന പഠിതാക്കളിൽ ചിലർ മാത്രം. എല്ലാ ദിവസവും വൈകുന്നേരം അഞ്ചു മുതൽ ഏഴുവരെയാണ് ക്ലാസുകൾ. പരിശീലനം ലഭിച്ച ഇൻസ്ട്രക്ടർമാരാണ് ക്ലാസെടുക്കുന്നത്. 600 ഇൻസ്ട്രക്ടർമാരിൽ 300 ഇൻസ്ട്രക്ടർമാർ ആദിവാസി വിഭാഗങ്ങളിൽ…
Read Moreഎത്രപേർ തിരിച്ചെത്തുമെന്നറിയാൻദീപാവലി കഴിയണം ? ഭീതിമൂലം നാട്ടിലേക്ക് മടങ്ങിയ അന്യസംസ്ഥാന തൊഴിലാളികൾ എത്രപേർ തിരിച്ചെത്തുമെന്ന് കാത്തിരിക്കാമെന്ന് ഉദ്യോഗസ്ഥർ
കോഴിക്കോട്: കേരളത്തിൽ ഇതര സംസ്ഥാന തൊഴിലാളികളെ കൊല്ലാൻ കേരള സർക്കാർ ഉത്തരവിറക്കി എന്ന തരത്തിൽ വ്യാജ വാർത്ത സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നതിന്റെ ഉറവിടം കണ്ടെത്താൻ പോലീസിന് സാധിക്കാതെ വന്നതോടെ സംഭവത്തിൽ ദുരൂഹത തുടരുന്നു. നിലവിൽ വിഷയം അത്ര കാര്യമായി എടുക്കേണ്ടെന്ന നിലപാടിലാണ് പോലീസിലെ ഒരു വിഭാഗം. കേരളത്തിൽ നിന്നും തിരികേ പോയവർ തിരിച്ചെത്തുമോ എന്നറിയാൻ ദീപാവലി വരെ കാത്തിരിക്കാമെന്ന നിലപാടിലാണ് പല ഉദ്യോഗസ്ഥരും. ഇതരസംസ്ഥാന തൊഴിലാളികളെ വച്ച് വിവിധ ജോലികൾ എടുപ്പിക്കുന്ന കരാറുകാരും ദീപാവലിക്കുള്ള ഇവരുടെ നാട്ടിലേക്കുളള പോക്ക് പതിവുളളതാണെന്നു പറയുന്നു. മാത്രമല്ല, എത്ര ഇതരസംസ്ഥാന തൊഴിലാളികൾ സംസ്ഥാനത്ത് ജോലിചെയ്യുന്നു എന്ന കണക്ക് അധികൃതരുടെ കൈവശമില്ല. മുന്‍പ് പലവിധത്തിലളള സർവേ നടന്നിരുന്നുവെങ്കിലും അതെല്ലാം പാതിവഴിയിൽ ഉപേക്ഷിക്കപ്പെടുകയായിരുന്നു. നോട്ടുനിരോധനവുമായി ബന്ധപ്പെട്ട് പലർക്കും ഇപ്പോൾ തന്നെ ജോലി കുറവാണ്. ഹോട്ടലുകളിലും മറ്റും ജോലി എടുക്കുന്നവരുടെ സ്ഥിതിയും വ്യത്യസ്തമല്ല. ജിഎസ്ടി വന്നതോടെ…
Read Moreകേരളത്തിൽ പെണ്‍കുഞ്ഞുങ്ങൾ കുറയുന്നെന്ന് പഠനം; പ്രതിരോധ പ്രവർത്തനങ്ങളുമായി ജാഗ്രതാ സമിതികൾ
ഷിമാ രാജ് കോഴിക്കോട്: കേരളത്തിൽ ആറു വയസിന് താഴെയുള്ള പെണ്‍കുഞ്ഞുങ്ങളുടെ എണ്ണം ക്രമാതീതമായി കുറയുന്നുവെന്നും ശക്തമായ പ്രതിരോധപ്രവർത്തനങ്ങൾ ഉടനടി ആരംഭിക്കേണ്ടതുണ്ടെന്നും കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കൽ അഡ്മിനിസ്ട്രേഷൻ ( കില) റിപ്പോർട്ട് . പെണ്‍കുഞ്ഞുങ്ങൾ കുറയുന്നതിന്റെ കാരണം കേരളത്തിൽ പെണ് ഭ്രൂണഹത്യകൾ പെരുകുന്നതാണെന്ന് വ്യത്യസ്ത സന്നദ്ധ സംഘടനകളും ഏജൻസികളും നടത്തിയ പഠനത്തിൽ കണ്ടെത്തി. 2011 സെൻസസ് കണക്കുകളിൽനിന്ന് സംസ്ഥാനത്ത് സ്ത്രീ-പുരുഷ അനുപാതത്തിൽ സ്ത്രീകൾ എണ്ണത്തിൽ കൂടുതലാണെങ്കിലും ആറ് വയസിന് താഴെയുള്ള പെണ്‍കുഞ്ഞുങ്ങളുടെ എണ്ണം കുറഞ്ഞതായി കാണാം. ഇത് സംസ്ഥാനത്ത് ഗർഭസ്ഥശിശുവിന്റെ ലിംഗനിർണയവും പെണ്‍ഭ്രൂണഹത്യയും നിർബാധം നടക്കുന്നുവെന്നതിന്റെ തെളിവാണെന്ന് കില പ്രോഗ്രാം കോർഡിനേറ്റർ കെ.ജി. സജീവ് പറഞ്ഞു. 19 വയസിനുതാഴെയുള്ള പെണ്‍കുട്ടികളുടെ അനുപാതവും ആണ്‍കുട്ടികളെ അപേക്ഷിച്ച് സംസ്ഥാനത്ത് കുറവാണ്. കൗമാരപ്രായക്കാരായ പെണ്‍കുട്ടികൾക്കുനേരെ നടക്കുന്ന അക്രമങ്ങളുടെ എണ്ണവും വർധിക്കുന്നതായും പഠനത്തിൽ സൂചനയുണ്ട്. ഗർഭസ്ഥശിശുവിന്റെ ലിംഗനിർണയം രാജ്യത്ത് നിയമത്താൽ നിരോധിച്ചതാണ്. എന്നാൽ…
Read Moreജിഹാദി പ്രവർത്തനത്തിന് തെളിവ്: കോടിയേരിയുടെ വെല്ലുവിളി ഏറ്റെടുക്കാൻ തയാറെന്ന് കുമ്മനം
കോഴിക്കോട്: കേരളത്തിൽ ജിഹാദി പ്രവർത്തനങ്ങൾ നടക്കുന്നവെന്ന ആരോപണത്തിൽ തെളിവ് ഹാജരാക്കാനുള്ള സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ വെല്ലുവിളി ഏറ്റെടുക്കുന്നതായി ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ. കോടിയേരി ആഭ്യന്തരമന്ത്രിയായിരിക്കെ ഈ വിഷയം നിയമസഭയിൽ ചർച്ച ചെയ്തിട്ടുണ്ട്. നിയമസഭാരേഖകളും തെളിവാണെന്നും കുമ്മനം പറഞ്ഞു. ജനരക്ഷായാത്രയിലൂടെ ബിജെപി കേരളത്തെ കലാപ ഭൂമി ആക്കാനാണു ശ്രമിക്കുന്നതെന്നു കോടിയേരി തിങ്കളാഴ്ച ആരോപിച്ചിരുന്നു. ആർഎസ്എസുകാർ ഇപ്പോൾ സമാധാനത്തിന്റെ മാലാഖമാരാകാൻ ശ്രമിക്കുകയാണെന്നും കോടിയേരി പറഞ്ഞിരുന്നു.
Read Moreനീതി തേടിയുള്ള പോരാട്ടം തുടരും..! ജിഷ്ണു പ്രണോയിയുടെ മരണം; സിബിഐ അന്വേഷണം വൈകുന്നു; കുടുംബം നിസ്സഹായാവസ്ഥയിൽ
നാദാപുരം: പാന്പാടി നെഹ്റു കോളജ് എൻജിനീയറിംഗ് വിദ്യാർഥിയായിരിക്കെ ദുരൂഹസാഹചര്യത്തിൽ മരണമടഞ്ഞ നിലയിൽ കണ്ടെത്തിയ വളയം പൂവ്വം വയലിലെ ജിഷ്ണു പ്രണ്രോയിയുടെ കേസ് സിബിഐ ഏറ്റെടുക്കുന്നത് സംബന്ധിച്ച് അനിശ്ചിതത്വം തുടരുന്നു. 2016 ജനുവരി മാസം ആറിനാണ് കോളജ് ഹോസ്റ്റലിലെ കുളിമുറിയിൽ ജിഷ്ണുവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. കോളജ് അധികൃതരുടെ പീഡനമാണ് മരണകാരണമെന്ന് കുടുംബം ആദ്യംതന്നെ ആരോപണമുന്നയിച്ചിരുന്നു. ആരോപണം ശരിവയ്ക്കുന്ന തരത്തിൽ കേസന്വേഷണം അട്ടിമറിക്കുന്ന നീക്കങ്ങളാണ് അധികൃതരുടെ ഭാഗത്തുനിന്നും പലപ്പോഴായി കാണാൻ കഴിഞ്ഞത്. പോസ്റ്റ്മോർട്ടം വരെ അട്ടിമറിച്ച കേസിൽ നിരവധി വിവാദങ്ങളും കൂട്ടിനുണ്ടായിരുന്നു. ആദ്യം ലോക്കൽ പോലീസും പിന്നീട് ക്രൈബ്രാഞ്ചുമാണ് കേസന്വേഷിച്ചത്. കോളജ് ചെയർമാൻ കൃഷ്ണദാസ്,പ്രിൻസിപ്പാൾ ശക്തിവേൽ,അധ്യാപകൻ സി.പി. പ്രവീണ്‍, തുടങ്ങിയവരെ പ്രതി ചേർത്ത് കുറ്റപത്രം സമർപ്പിച്ചിരുന്നു. പ്രധാന പ്രതികൾക്കെല്ലാം മുൻകൂർ ജാമ്യം ലഭിക്കുകയും ചെയ്തതും വിവാദങ്ങൾക്കിടയാക്കി. കേസന്വേഷണം അട്ടിമറിക്കാൻ തുടക്കംമുതൽ തന്നെ ശ്രമം ഉണ്ടായതായും ഇതിന് പിന്നിൽ പ്രവർത്തിച്ചവരെ…
Read Moreഎല്ലാം ശരിയാക്കി ക്ലീൻചിറ്റ്..! അൻവർ എംഎൽഎയുടെ പാർക്കിന് ക്ലീൻചിറ്റ് നൽകി മലിനീകരണ നിയന്ത്രണ ബോർഡ്
കൊച്ചി: പി.വി. അൻവർ എംഎൽഎയുടെ ഉടമസ്ഥതയിലുള്ള കൂടരിഞ്ഞിയിലെ വാട്ടർ തീം പാർക്കിന് മലിനീകരണ നിയന്ത്രണ ബോർഡിന്റെ ക്ലീൻചിറ്റ്. പാർക്കിലെ ന്യൂനതകൾ പരിഹരിച്ചതായി മലിനീകരണ നിയന്ത്രണ ബോർഡ് ഹൈക്കോടതിയെ അറിയിച്ചു. പാർക്കിന്റെ അനുമതി റദ്ദാക്കിയതിനെതിരെ അൻവർ നൽകിയ ഹർജിയിലാണ് ബോർഡിന്റെ നടപടി. പാർക്ക് പരിശോധിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ ഹൈക്കോടതി നേരത്തെ നിർദേശിച്ചിരുന്നു. മാലിന്യനിർമാർജനത്തിനു സൗകര്യം ഒരുക്കാത്തതിനെ തുടർന്നാണ് മലിനീകരണ നിയന്ത്രണ ബോർഡ് പാർക്കിന്റെ അനുമതി റദ്ദാക്കിയത്.
Read Moreസെല്‍ഫി ചതിച്ചു! സെല്‍ഫിയെടുക്കുന്നതിനിടെ പെണ്‍കുട്ടി പുഴയില്‍ വീണു; കൂട്ടുകാരികള്‍ ഒച്ചവച്ചതോടെ നാട്ടുകാരെത്തി രക്ഷപെടുത്തി; സംഭവം മുക്കത്ത്
മുക്കം: കൂട്ടുകാരോടൊപ്പം സെൽഫിയെടുക്കുന്നതിനെ പുഴയിൽ വീണ പെൺകുട്ടിയെ നാട്ടുകാർ രക്ഷപ്പെടുത്തി. ഇന്നലെ വൈകുന്നേരം മൂന്നരയോടെയാണ് മുക്കം കടവ് പാലത്തിന് സമീപത്തെ പഴയ വെന്റ് പൈപ്പ് പാലത്തിൽ നിന്നും സെൽഫിയെടുക്കുന്നതിനിടെ കാൽ തെറ്റി പുഴയിൽ വീണത്. കൂട്ടുകാരികൾ ഒച്ചവച്ചതോടെ നാട്ടുകാരെത്തി നിറയെ വെളളമുണ്ടായിരുന്ന പുഴയിൽ നിന്ന് കുട്ടിയെ അൽഭുതകരമായി രക്ഷപ്പെടുത്തുകയായിരുന്നു. പുതിയ പാലം നിർമ്മിച്ചിട്ടും പഴയപാലം പൊളിച്ചുമാറ്റാത്തതിനാൽ ഇവിടെ അപകട സാധ്യത ഏറെയാണ്. പുഴയുടെ മനോഹാരിത കാണുന്നതിനും മറ്റുമായി ദിവസവും നിരവധി പേരെത്തുന്ന ഇവിടെ ആവശ്യമായ സുരക്ഷാ സംവിധാനങ്ങൾ ഒന്നും തന്നെയില്ല. സാരമായ പരിക്കേറ്റ കാരശേരി പഞ്ചായത്തിലെ മുരിങ്ങംപുറായി സ്വദേശിനിയായ പെൺകുട്ടിയെ മുക്കത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Read More