ഒഴി​വാ​യ​ത് വ​ൻ ദു​ര​ന്തം..! സി​പിഎം പ്ര​വ​ർ​ത്ത​ക​ന്‍റെ ഓ​ട്ടോ​റി​ക്ഷ​  പെട്രോൾ ഒഴി​ച്ചു കത്തിച്ചു;  തീ പിന്നീട് വീട്ടിലേക്കും പടർന്നു കയറി

നാ​ദാ​പു​രം: തൂ​ണേ​രി മു​ട​വ​ന്തേ​രി എംഎ​ൽപി ​സ്കൂൾ പ​രി​സ​ര​ത്ത വീ​ട്ടു​മു​റ്റ​ത്ത് നി​ർ​ത്തി​യി​ട്ട സിപിഎം ​പ്ര​വ​ർ​ത്ത​ക​ന്‍റെ ഓ​ട്ടോ​റി​ക്ഷ തീ​വ​ച്ചു ന​ശി​പ്പി​ച്ചു.​ മു​ട​വ​ന്തേ​രി സ്വ​ദേ​ശി ഇൗ​റ്റേ​ന്‍റ​വി​ട റി​നീ​ഷി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള കെഎ​ൽ 18 ആ​ർ 4520 ന​ന്പ​ർ ഓ​ട്ടോ​റി​ക്ഷ​യാ​ണ് ഇ​ന്ന് പു​ല​ർ​ച്ചെ ര​ണ്ട് മ​ണി​യോ​ടെ അ​ജ്ഞാ​ത​ർ അ​ഗ്നി​ക്കി​ര​യാ​ക്കി​യ​ത്.​പാ​റ​ക്ക​ട​വ് ടൗ​ണി​ൽ സ​ർ​വീസ് ന​ട​ത്തുന്ന ഓട്ടോയാണ് കത്തിച്ചത്.​റി​നീ​ഷി​ന്‍റെ വീ​ട്ടി​ലേ​ക്ക് വാ​ഹ​ന സൗ​ക​ര്യം ഇ​ല്ലാ​ത്ത​തി​നാ​ൽ ബ​ന്ധു​വാ​യ കൊ​യി​ലോ​ത്ത് സ​ജീ​വ​ന്‍റെ വീ​ട്ടി​ലാ​യി​രു​ന്നു ഓ​ട്ടോ നി​ർ​ത്തി​യി​രു​ന്ന​ത്.​ പെ​ട്രോ​ളോ മ​റ്റോ ഒഴി​ച്ച് തീവ​ച്ച് ന​ശി​പ്പി​ച്ച​താ​ണെ​ന്ന് ക​രു​തു​ന്നു.​ഓ​ട്ടോ പൂ​ർണമാ​യി ക​ത്തി ന​ശി​ച്ചു.​ സ​ജീ​വ​ന്‍റെ ഭാ​ര്യ​യും ര​ണ്ട് ചെ​റി​യ കു​ട്ടി​ക​ളു​മാ​ണ് ഇൗ ​സ​മ​യം വീ​ട്ടി​ലു​ണ്ടാ​യി​രു​ന്ന​ത്.​ വീ​ട്ടു​മു​റ്റ​ത്തുനി​ന്ന് ശ​ബ്ദം കേ​ട്ടു​ണ​ർ​ന്ന​പ്പോ​ഴാ​ണ് ഓ​ട്ടോ ക​ത്തു​ന്ന​ത് ക​ണ്ട​ത്.​ ഇ​വ​ർ ബ​ഹ​ളംവ​ച്ച​തി​നെ തു​ട​ർ​ന്ന് ഓ​ടി​ക്കൂ​ടി​യ നാ​ട്ടു​കാ​ർ തീ​അണ​യ്ക്കു​ന്പോ​ഴേ​ക്കും പൂ​ർ​ണമാ​യി ക​ത്തിന​ശി​ച്ചി​രു​ന്നു.​ ആ​ളിപ്പ​ട​ർ​ന്ന തീ ​ഓ​ട്ടോ​റി​ക്ഷ​യി​ൽനി​ന്ന് വീ​ട്ടി​ലേ​ക്കും പ​ട​ർ​ന്നു.​ വീ​ടി​ന്‍റെ ജ​ന​വാ​തി​ലി​നും തീ ​പി​ടി​ച്ച് ക​ട്ടി​ള ഉ​ൾ​പ്പെ​ടെ ക​ത്തിന​ശി​ച്ചു.​ വീ​ട്ടി​ന​ക​ത്തെ മു​റി​യി​ലേ​ക്ക്…

Read More

മി​ഠാ​യി​ത്തെ​രു​വി​ൽ  ഇനി “ശ​ങ്ക’ വേണ്ട..! ന​വീ​ക​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി   സൗന്ദര്യം മാത്രമല്ല  ജനത്തിന്‍റെ ബുദ്ധിമുട്ടും മനസിലാക്കി മിഠായിത്തെരുവ് ആശങ്കയ്ക്ക്  വിരാമമിടുന്നു

കോ​ഴി​ക്കോ​ട്: മി​ഠാ​യി​ത്തെ​രു​വി​ൽ ശ​ങ്ക​തീ​ർ​ക്കാ​ൻ ഇ​നി ബു​ദ്ധി​മു​ട്ടേ​ണ്ട. പ​ത്തു​ ടോ​യ്‌ലറ്റു​ക​ളാ​ണ് ന​വീ​ക​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി തു​റ​ന്നു​കൊ​ടു​ക്കു​ന്ന​ത്. മൂ​ന്ന് മാ​സ​ത്തോ​ള​മാ​യി മി​ഠാ​യി തെ​രു​വി​ൽ ന​വീ​ക​ര​ണ പ​ണി​ക​ൾ ന​ട​ന്നു കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. എ​ക​ദേ​ശം പ്ര​വൃത്തി​ക​ൾ അ​ന്തി​മ​ഘ​ട്ട​ത്തി​ൽ എ​ത്തി​ക​ഴി​ഞ്ഞു. ഇ​നി ര​ണ്ടാ​ഴ്ച​യോ​ളം നീ​ളു​ന്ന പ്ര​വൃ​ത്തി​ക​ൾ മാ​ത്ര​മാ​ണ് അ​വ​ശേ​ഷി​ക്കു​ന്ന​ത്. കു​റെ കാ​ല​ങ്ങ​ളാ​യി മി​ഠാ​യി തെ​രു​വി​ലെ ആ​യി​ര​ത്തോ​ളം വ​രു​ന്ന ക​ട​ക​ളി​ലെ ജോ​ലി​ക്കാ​രും അ​വി​ടേ​ക്ക് വ​രു​ന്ന ഉ​പ​യോ​ക്താ​ക്ക​ളും അ​നു​ഭ​വി​ക്കു​ന്ന പ്ര​ശ്ന​മാ​യി​രു​ന്നു ടോ​യ്‌ലറ്റു​ക​ളു​ടെ കു​റ​വ്. പ്ര​ത്യേ​കി​ച്ച് സ്ത്രീ​ക​ൾ പ്ര​ഥ​മി​ക ആ​വ​ശ്യ​ങ്ങ​ൾ നി​ർ​വഹി​ക്കാ​ൻ ക​ഴി​യാ​തെ ബു​ദ്ധി​മു​ട്ടു​ക​യാ​യി​രു​ന്നു. എ​ന്നാ​ൽ ഇ​ത് പ​രി​ഹ​രി​ക്ക​പ്പെ​ടു​ക​യാ​ണ്. പ​ല കെ​ട്ടി​ട​ങ്ങ​ളി​ലും ടോ​യ്‌ലറ്റു​ക​ൾ ഉ​ണ്ടെ​ങ്കി​ലും ഇ​ത്ര​യും പേ​ർ​ക്കു​ള്ള സൗ​ക​ര്യ​മി​ല്ല. പ​ല​തും ഉ​പ​യോ​ഗ യോ​ഗ്യ​മ​ല്ല. സൗ​ന്ദ​ര്യം മാ​ത്ര​മ​ല്ല സൗ​ക​ര്യ​വും കൂ​ടി​യാ​ണ് ഈ ​ന​വീ​ക​ര​ണ പ്ര​വ​ർ​ത്തി​ക​ൾ പൂ​ർ​ത്തി​യാ​കു​ന്ന​തോ​ടെ മി​ഠാ​യിത്തെ​രു​വി​ന് ല​ഭി​ക്കു​ക. കോ​യ​ൻ​കോ ബ​സാ​റി​ലും ന്യൂ ​ബ​സാ​റി​ലു​മാ​യി അ​ഞ്ച് വീ​തം ടോ​യ്‌ലറ്റുക​ളാ​ണ് ന​ഗ​ര​സ​ഭ പ​ണി​ക​ഴി​പ്പി​ക്കു​ന്ന​ത്. ഇ​തി​ന്‍റെ പ​ണി​ക​ൾ ക​ഴി​ഞ്ഞ യാ​ഴ്ച ആ​രം​ഭി​ച്ചു. ഇ​പ്പോ​ൾ ടോ​യ്‌ലറ്റ് നി​ർ​മ്മി​ക്കു​ന്ന…

Read More

നോ പാർക്കിംഗിലെ പാർക്കിംഗിംഗിന് പൂട്ടായ്..! തിരക്കേറിയ രോഡിലെ അനധികൃത പാർക്കിംഗുകാരനെ പൂട്ടാൻ പൂട്ടുമായി പോലീസ്

സ്വ​ന്തം ലേ​ഖ​ക​ൻ കോ​ഴി​ക്കോ​ട്:​ തി​ര​ക്കേ​റി​യ മാ​വൂ​ർ റോ​ഡ് ജം​ഗ്ഷ​നു സ​മീ​പം യാ​ത്ര​ക്കാ​രെ​ വ​ല​ച്ച് അ​ന​ധി​കൃ​ത​ പാ​ർ​ക്കിം​ഗും. ഗ​ൾ​ഫ് ബ​സാ​ർ, ദു​ബാ​യ് ബ​സാ​ർ എ​ന്നീ ഷോ​പ്പു​ക​ൾ​ക്ക് മു​ന്നി​ലാ​യി ബൈ​ക്കു​ക​ൾ റോ​ഡ​രി​കി​ലാ​ണ് നി​ർ​ത്തി​യി​ടു​ന്ന​ത്. ബ​സാ​റി​നു മു​ന്നി​ൽ വാ​ഹ​ന​ങ്ങ​ൾ പാ​ർ​ക്ക് ചെ​യ്യാ​ൻ സൗ​ക​ര്യ​മു​ണ്ടെ​ങ്കി​ലും നി​റ​ഞ്ഞു​ക​ഴി​ഞ്ഞാ​ൽ പി​ന്നെ റോ​ഡ​രി​ക് ത​ന്നെ​യാ​ണ് ശ​ര​ണം. വി​വി​ധ ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി എ​ത്തു​ന്ന​വ​രു​ടെ ബൈ​ക്കും ഓ​ട്ടോ​ക​ളും ഇ​വി​ടെ സ​ദാ​സ​മ​യ​വും നി​ർ​ത്തു​ന്നു. അ​ന​ധി​കു​ത പാ​ർ​ക്കിം​ഗ് മ​റ്റു​വാ​ഹ​ന​ങ്ങ​ൾ​ക്ക് ത​ട​സം സൃ​ഷ്ടി​ക്കു​ന്ന​താ​യി ആ​ക്ഷേ​പം ഉ​യ​ർ​ന്ന​തോ​ടെ ഇ​ന്ന​ലെ സി​റ്റി ട്രാ​ഫി​ക് പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ൾ​ക്ക് പൂ​ട്ടി​ട്ടു. ഇ​വി​ടെ റോ​ഡ​രി​കി​ൽ ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ൾ​നി​ർ​ത്തി​യി​ട്ടു​പോ​കു​ന്ന​ത് പ​തി​വാ​ണെ​ന്ന് സ​മീ​പ​ത്തെ ക​ട​യു​ട​മ​ക​ളും പ​റ​യു​ന്നു. നോ-​പാ​ർ​ക്കിം​ഗ് ബോ​ർ​ഡി​നു മു​ന്നി​ൽ പോ​ലും ഇ​താ​ണ് അ​വ​സ്ഥ.​റോ​ഡി​ൽ​നി​ന്നും ഇ​റ​ക്കി ന​ട​പ്പാ​ത​യി​ൽ വാ​ഹ​ന​ങ്ങ​ളും നി​ർ​ത്തി​യി​ടു​ന്ന​വ​രും ഉ​ണ്ട്. അ​തേ​സ​മ​യം, ബൈ​ക്കു​ക​ൾ എ​വി​ടെ നി​ർ​ത്തി​യി​ട്ടാ​ലും പി​ഴ ചു​മ​ത്തു​ന്ന പോ​ലീ​സ് വ​ലി​യ വാ​ഹ​ന​ങ്ങ​ളു​ടെ കാ​ര്യ​ത്തി​ൽ ക​ണ്ണ​ട​യ്ക്കു​ക​യാ​ണ്. ഇ​ന്ന​ലെ പോ​ലീ​സ് പി​ഴ​യി​ട്ട സ്ഥ​ല​ത്ത് ബ​സു​ക​ൾ ആ​ളെ…

Read More

സകലകലാ വല്ലഭവൻ..! ക​ര​വി​രു​തി​ൽ വി​സ്മ​യം വി​രി​യിച്ച് സോപാനം പ്രവീൺ; എല്ലാ പിൻതുണയുമായി ഭാര്യയും മക്കളും

മു​ക്കം :ത​ന്‍റെ ക​ര​വി​രു​തി​ൽ വി​വി​ധ​ങ്ങ​ളാ​യ ശി​ൽ​പ​ങ്ങ​ൾ നി​ർ​മ്മി​ച്ച് വ്യ​ത്യ​സ്ത​നാ​വു​ക​യാ​ണ് കാ​ര​ശേ​രി വ​ലി​യ​പ​റ​ന്പ് സ്വ​ദേ​ശി സോ​പാ​നം പ്ര​വീ​ണ്‍. ആ​സ്വാ​ദ​ക​രു​ടെ മ​നം ക​വ​രു​ന്ന ശി​ല്പ​ങ്ങ​ളും ചി​ത്ര​ങ്ങ​ളു​മാ​ണ് പ്ര​വീ​ണി​ൽ നി​ന്ന് പി​റ​വി​യെ​ടു​ക്കു​ന്ന​ത്. കാ​ര​ശ്ശേ​രി പ​ഞ്ചാ​യ​ത്തി​ലെ വ​ലി​യ​പ​റ​ന്പ് കൊ​ത്ത​നാം​പ​റ​ന്പി​ൽ സോ​പാ​ന​ത്തി​ൽ പ്ര​വീ​ണ്‍​കു​മാ​ർ ശി​ൽ​പ​ക​ല​യി​ലും ചി​ത്ര​ക​ല​യി​ലും ചു​മ​ർ​ചി​ത്ര​ക​ല​യി​ലും വാ​സ്തു​വി​ലും ഒ​രേ പോ​ലെ മി​ക​വ് പു​ല​ർ​ത്തു​ന്നു. മ​ല​പ്പു​റം പ​ന്ത​ല്ലൂ​ർ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്ക്കൂ​ളി​ലെ ക​ലാ അ​ധ്യാ​പ​ക​നാ​യ ഇ​ദ്ദേ​ഹം സ്കൂളും വീ​ടും ഒ​രേ പോ​ലെ ക​ലാ​സൃ​ഷ്ടി​ക​ൾ​ക്കു​ള്ള പ​ണി​പ്പു​ര​യാ​ക്കി ക​ലാ​സ​പ​ര്യ​യി​ൽ സ​മ​ർ​പ്പി​ച്ചി​രി​ക്ക​യാ​ണ്.ഇ​പ്പോ​ൾ മു​ൻ രാ​ഷ്ട്ര​പ​തി എ.​പി.​ജെ.​അ​ബ്ദു​ൾ ക​ലാ​മിന്‍റെ ശി​ൽ​പ​ത്തി​ന്‍റെ അ​ന്തി​മ മി​നു​ക്കു പ​ണി​യു​ടെ തി​ര​ക്കി​ലാ​ണ് ഈ ​ക​ലാ​പ്ര​തി​ഭ. ​പ്ര​വീ​ണി​ന്‍റെ ത​ന്നെ സ്കൂ​ളി​ൽ സ്ഥാ​പി​ക്കാ​നു​ള്ള​താ​ണ് ഈ ​പ്ര​തി​മ​യെ​ന്ന പ്ര​ത്യേ​ക​ത​യും ഉ​ണ്ട്. സ്കൂ​ളി​ൽ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ആ​ത്മ​വി​ശ്വാ​സ​ത്തി​ന്‍റെ​യും സ്ഥി​രോ​ത്സാ​ഹ​ത്തി​ന്‍റേ ഉൗ​ർ​ജ്ജ സ്രോ​ത​സ്സാ​യി അ​ബ്ദു​ൾ ക​ലാ​മി​ന്‍റെ സാ​ന്നി​ധ്യം ഉ​ണ്ടാ​വ​ണ​മെ​ന്ന പ്ര​ധാ​നാ​ധ്യാ​പി​ക ഗീ​താ വി​ശ്വ​ത്തി​ന്‍റെ പ്ര​ത്യേ​ക ആ​ഗ്ര​ഹം കൂ​ടി പ​രി​ഗ​ണി​ച്ചാ​ണ് പ്ര​തി​മ സ്ഥാ​പി​ക്കാ​ൻ മാ​നേ​ജ്മെ​ന്‍റും അ​ധ്യാ​പ​ക​രും…

Read More

‘ജി​എ​സ്ടി​യും  ഹ​ർത്താ​ലും വ്യാപാ​ര​മേ​ഖ​ല​യെ ത​ക​ർ​ക്കു​ന്നു..!  നി​റം​മ​ങ്ങി ദീ​പാ​വ​ലി, സ​മ​ര​ത്തി​ന് ത​യാ​റാ​യി വ്യാ​പാ​രി​ക​ൾ

സ്വ​ന്തം ലേ​ഖ​ക​ൻ കോ​ഴി​ക്കോ​ട്: വ്യാ​പാ​രി​ക​ളു​ടെ ദീ​പാ​വ​ലി​യു​ടെ നി​റം മ​ങ്ങി. കേ​ര​ള​ത്തി​ൽ സ്വ​ർ​ണ​വ്യാ​പാ​രി​ക​ൾ​ക്കാ​ണ് തി​രി​ച്ച​ടി നേ​രി​ട്ട​തെ​ങ്കി​ൽ ഉ​ത്ത​രേ​ന്ത്യ​യി​ലും മ​റ്റു ദ​ക്ഷി​ണേ​ന്ത്യ​ൻ സം​സ്ഥാ​ന​ങ്ങ​ളി​ൽ വ​സ്ത്ര വ്യാ​പാ​ര​മേ​ഖ​ല​യി​ലും വ​ലി​യ വി​ൽ​പ​ന ഉ​ണ്ടാ​യി​ല്ല.​ജി​എ​സ്ടി​യും അ​പ്ര​തീ​ക്ഷി​ത ഹ​ർ​ത്താ​ലും മൂ​ലം സ്വ​ർ​ണ വ്യ​പാ​ര മേ​ഖ​ല​യി​ൽ 25 ശ​ത​മാ​നം ഇ​ടി​വു സം​ഭ​വി​ച്ച​താ​യി കോ​ഴി​ക്കോ​ട്ടെ വ്യാ​പാ​രി​ക​ൾ പ​റ​യു​ന്നു. വ​ലി​യ ഓ​ഫ​റു​ക​ളു​മാ​യി ജ്വ​ല്ല​റി​ക​ൾ ദീ​പാ​വ​ലി​യെ വ​ര​വേ​റ്റ​ത്. ര​ണ്ടു​ല​ക്ഷം വ​രെ​യു​ള​ള സ്വ​ർ​ണാ​ഭ​ര​ണം വാ​ങ്ങു​ന്ന​തി​ന് പാ​ൻ കാ​ർ​ഡ് ആ​വ​ശ്യ​മി​ല്ലെ​ന്ന നി​ർ​ദേ​ശം വ​ന്ന​തോ​ടെ സ്വ​ർ​ണ വി​പ​ണി​യി​ൽ വ​ലി​യ പ്ര​തീ​ക്ഷ​യാ​ണു​ണ്ടാ​യി​രു​ന്ന​ത്.​എ​ന്നാ​ൽ വി​ൽ​പ​ന പ്ര​തീ​ക്ഷി​ച്ച​പോ​ലെ ഉ​യ​ർ​ന്നി​ല്ല. കേ​ര​ള​ത്തി​ൽ പൊ​തു​വേ ദീ​പാ​വ​ലി നാ​ളു​ക​ളി​ൽ മ​റ്റു ഉ​ൽ​സ​വ സീ​സ​ണു​ക​ളെ അ​പേ​ക്ഷി​ച്ച് വ​ലി​യ വി​ൽ​പ​ന ഉ​ണ്ടാ​കാ​റി​ല്ല. വ​സ്ത്ര​വി​പ​ണി​യി​ൽ പ്ര​ത്യേ​കി​ച്ചും.​ഇ​ത്ത​വ​ണ ദീ​പാ​വ​ലി പ്ര​മാ​ണി​ച്ച് വ​ലി​യ വി​ൽ​പ​ന ഒ​ന്നും എ​വി​ടെ​യും ന​ട​ന്നി​ട്ടി​ല്ലെ​ന്ന് കോ​ഴി​ക്കോ​ട് മി​ഠാ​യി​ത്തെ​രു​വി​ലെ വ്യാ​പാ​രി​ക​ൾ പ​റ​യു​ന്നു. ദീ​പാ​വ​ലി മി​ഠാ​യി വി​പ​ണി​യി​ലും ഇ​തു​ത​ന്നെ​യാ​ണ് അ​വ​സ്ഥ. 250 മു​ത​ൽ 350 രൂ​പ വ​രെ​യാ​ണ് മി​ഠാ​യി പാ​ക്ക​റ്റു​ക​ളു​ടെ…

Read More

നൂ​റ്റാ​ണ്ടി​ന്‍റെ ക​ഥ പ​റ​ഞ്ഞ്…! ബാ​ർട്ട​ര്‍ സ​മ്പ്ര​ദാ​യ കാ​ലം മു​ത​ല്‍ തു​ട​ങ്ങി​യ  പൊ​ന്നാ​നി​യി​ലെ വാ​വു​വാ​ണി​ഭം ഇന്നും സജീവമായി തുടരുന്നു

എ​ട​പ്പാ​ള്‍: മ​ണ്ണും മ​നു​ഷ്യ​നും ത​മ്മി​ലു​ള​ള ബ​ന്ധ​ത്തി​ന്‍റെ നേ​ര്‍​ക്കാ​ഴ്ച​യൊ​രു​ക്കി കു​റ്റി​ക്കാ​ട് വാ​വുവാ​ണി​ഭം നൂ​റ്റാ​ണ്ടി​ന്‍റെ സാ​ക്ഷ്യ​മാ​കു​ന്നു. സാ​ധ​ന​ങ്ങ​ള്‍ പ​ര​സ്പ​രം കൈ​മാ​റി വി​നി​മ​യം ന​ട​ന്നി​രു​ന്ന ബാ​ർട്ട​ര്‍ സ​മ്പ്ര​ദാ​യ കാ​ലം മു​ത​ല്‍ തു​ട​ങ്ങി​യ കു​റ്റി​ക്കാ​ട് വാ​വുവാ​ണി​ഭം ഇ​ന്നും സ​ജീ​വ​ത​യോ​ടെ പൊ​ന്നാ​നി​യു​ടെ തെ​രു​വീ​ഥി​യി​ല്‍ ന​ട​ക്കു​ന്നു. ദീ​പാ​വ​ലി​യോ​ട​നു​ബ​ന്ധി​ച്ച മൂ​ന്ന് ദി​വ​സ​ങ്ങ​ളി​ല്‍ പൊ​ന്നാ​നി ന​ഗ​ര​സ​ഭ​യി​ലെ ച​ന്ത​പ്പ​ടി മു​ത​ല്‍ എ.​വി.​ഹൈ​സ്‌​കൂ​ള്‍ വ​രെ​യു​ള​ള ഭാ​ഗ​ത്തെ പാ​ത​യോ​ര​മാ​ണ് വാ​വുവാ​ണി​ഭ​ത്തി​ന്‍റെ വേ​ദി. വി​ള​യി​ച്ച ഉ​ത്പന്ന​ങ്ങ​ളാ​ണ് ഇ​വി​ടെ ക​ച്ച​വ​ട ച​ര​ക്കു​ക​ളാ​യെ​ത്തു​ക. കി​ഴ​ങ്ങ് വ​ര്‍​ഗ​ത്തി​ല്‍​പ്പെ​ട്ട പി​ടി​ക്കി​ഴ​ങ്ങ്, മ​ധു​ര കി​ഴ​ങ്ങ്, ച​ക്ക​ര​ക്കി​ഴ​ങ്ങ്, കാ​വ​ത്ത് എ​ന്നി​വ​യാ​ണ് ആ​ക​ര്‍​ഷ​ക ഇ​ന​ങ്ങ​ള്‍. കൂ​ടാ​തെ കു​വ്വ, കൂ​ര്‍​ക്ക, നെ​ല്ലി​ക്ക, ക​രി​മ്പ് എ​ന്നി​വ​യും പ്ര​ത്യേ​ക ഇ​ന​ങ്ങ​ളാ​യി വാ​വ് വാ​ണി​ഭ​ത്തി​നെ​ത്തും. വി​വി​ധ ത​ര​ത്തി​ലു​ള​ള മ​ണ്‍ പാ​ത്ര​ങ്ങ​ള്‍, ഉ​ല​ക്ക, വാ​ഴ​ക്ക​ന്ന്, സ്വ​ന്ത​മാ​യി ഉ​ത്പാ​ദി​പ്പി​ച്ച വി​ത്തു​ക​ള്‍ എ​ന്നി​വ​യും വി​ല്‍​പ്പ​ന​ക്കെ​ത്തും. ​ഉ​ത്പന്ന​ങ്ങ​ള്‍​ക്കാ​യി വാ​വുവാ​ണി​ഭം വ​രെ കാ​ത്തി​രി​ക്കു​ന്ന​വ​ര്‍ ഏ​റെ​യാ​ണ്. പാ​ല​ക്കാ​ട്, തൃ​ശൂ​ര്‍ ജി​ല്ല​ക​ളി​ല്‍ നി​ന്നു​ള​ള ക​ര്‍​ഷ​ക​രും, ക​ച്ച​വ​ട​ക്കാ​രു​മാ​ണ് വാ​വുവാ​ണി​ഭ​ത്തി​നാ​യി പൊ​ന്നാ​നി​യി​ലെ​ത്തു​ന്ന​വ​രി​ല്‍ ഏ​റെ​യും.…

Read More

ആ​ക്ര​മി​ച്ചാ​ൽ തി​രി​ച്ച​ടി​ക്കും..! കോ​ഴി​ക്കോ​ട്ടെ​ സ്ത്രീ​ക​ളോ​ടും കു​ട്ടി​ക​ളോ​ടും ഇ​നി ക​ളി വേ​ണ്ട; അടിച്ചാൽ തിരിച്ചടിക്കാ നുള്ള  സ്വയം പ്രതിരോധ പരിശീലനം നൽകി കുടുംബശ്രീക്കാർ

സ്വ​ന്തം ലേ​ഖി​ക കോ​ഴി​ക്കോ​ട്: സ്ത്രീ​ക​ൾ​ക്കും കു​ട്ടി​ക​ൾ​ക്കും നേ​രെ ന​ട​ക്കു​ന്ന അ​തി​ക്ര​മ​ങ്ങ​ൾ തു​ട​ർ​ക്ക​ഥ​ക​ളാ​വു​ന്പോ​ൾ സ്ത്രീ​ക​ളി​ൽ പ്ര​തി​ക​ര​ണ ശേ​ഷി വ​ള​ർ​ത്തി​യെ​ടു​ക്കാ​നും പ​രി​ശീ​ല​നം ന​ൽ​കാ​നും കു​ടും​ബ​ശ്രീ രം​ഗ​ത്ത്. ജി​ല്ല​യി​ലെ ജെ​ൻ​ഡ​ർ ടീ​മി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് ഇ​ത്ത​ര​മൊ​രു ആ​ശ​യം പ്രാ​വ​ർ​ത്തി​ക​മാ​ക്കു​ന്ന​ത്. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി മു​ഴു​വ​ൻ ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളി​ലും മു​നി​സി​പ്പാ​ലി​റ്റി​ക​ളി​ലും വാ​ർ​ഡ് ത​ല വി​ജി​ല​ന്‍റ് ഗ്രൂ​പ്പു​ക​ൾ രൂ​പീ​ക​രി​ച്ച് പ്ര​വ​ർ​ത്തി​ച്ചു​വ​രു​ന്നു. അ​ഞ്ച് മു​ത​ൽ പ​ത്ത് വ​രെ കു​ടും​ബ​ശ്രീ അം​ഗ​ങ്ങ​ളാ​ണ് വി​ജി​ല​ന്‍റ് ഗ്രൂ​പ്പി​ലു​ണ്ടാ​വു​ക. ഓ​രോ വാ​ർ​ഡു​ക​ളും സ്ത്രീ- ​ശി​ശു സൗ​ഹൃ​ദ​മാ​ക്കു​ക എ​ന്ന ല​ക്ഷ്യ​മാ​ണ് ഇ​തി​ന് പി​ന്നി​ലു​ള്ള​ത്. സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ളു​ടെ​യും ആം​ഗ​ൻ​വാ​ടി വ​ർ​ക്ക​ർ​മാ​രു​ടെ​യും മ​റ്റ് സാ​മൂ​ഹ്യ പ്ര​വ​ർ​ത്ത​ക​രു​ടെ​യു​മെ​ല്ലാം സ​ഹാ​യം ഇ​ക്കാ​ര്യ​ത്തി​ൽ സ്വീ​ക​രി​ക്കും. വി​ജി​ല​ന്‍റ് ഗ്രൂ​പ്പു​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ കേ​ര​ള പൊ​ലീ​സു​മാ​യി സ​ഹ​ക​രി​ച്ച് വ​നി​ത​ക​ൾ​ക്ക് സ്വ​യം പ്ര​തി​രോ​ധ പ​രി​ശീ​ല​നം ന​ൽ​കി. ഇ​ത് മാ​തൃ​ക​യാ​ക്കി മ​റ്റ് ജി​ല്ല​ക​ളി​ലേ​ക്കും പ​രി​ശീ​ല​നം വ്യാ​പി​പ്പി​ക്കാ​ൻ കു​ടും​ബ​ശ്രീ സം​സ്ഥാ​ന മി​ഷ​ൻ തീ​രു​മാ​നി​ച്ചി​ട്ടു​ണ്ടെ​ന്ന് ജി​ല്ലാ​മി​ഷ​ൻ കോ-​ഓ​ർ​ഡി​നേ​റ്റ​ർ പി.​സി. ക​വി​ത പ​റ​ഞ്ഞു. ഓ​രോ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്,…

Read More

ഒരു നേരമെങ്കിലും കാണാതെ വയ്യെന്‍റെ ..!  കെ.​ജെ. യേ​ശു​ദാ​സ് മ​ണാ​ശേ​രി കു​ന്ന​ത്ത് തൃ​ക്കോ​വി​ൽ വി​ഷ്ണു ക്ഷേ​ത്ര​ത്തി​ൽ ദ​ർ​ശ​നം ന​ട​ത്തി;  കൂടെ ഭാ​ര്യ പ്ര​ഭാ യേ​ശു​ദാ​സും

മു​ക്കം: ഗാ​ന​ഗ​ന്ധ​ർ​വൻ കെ.​ജെ. യേ​ശു​ദാ​സ് മ​ണാ​ശേ​രി കു​ന്ന​ത്ത് തൃ​ക്കോ​വി​ൽ വി​ഷ്ണു ക്ഷേ​ത്ര​ത്തി​ൽ ദ​ർ​ശ​നം ന​ട​ത്തി. ഇ​ന്ന​ലെ വൈ​കു​ന്നേ​ര​മാ​ണ് ഗാ​ന​ഗ​ന്ധ​ർ​വ്വ​ൻ ക്ഷേ​ത്ര​ത്തി​ൽ ദ​ർ​ശ​ന​ത്തി​നെ​ത്തി​യ​ത്. മേ​ൽ​ശാ​ന്തി ഒ​ഴു​കി​ൽ ത​ട്ട​യൂ​ർ ഇ​ല്ല​ത്ത് മ​നോ​ഹ​ര​ൻ ന​ന്പൂ​തി​രി​യി​ൽ നി​ന്നും തീ​ർ​ത്ഥ​വും പ്ര​സാ​ദ​വും സ്വീ​ക​രി​ച്ചു. നെ​യ്യ് വ​ഴി​പാ​ടും ന​ട​ത്തി. ക്ഷേ​ത്ര പു​ന:​നി​ർ​മ്മാ​ണ പ്ര​വൃ​ത്തി ക​ണ്ട യേ​ശു​ദാ​സ് വീ​ണ്ടും വ​രാ​മെ​ന്ന​റി​യി​ച്ചാ​ണ് തി​രി​ച്ചു പോ​യ​ത്. ഭാ​ര്യ പ്ര​ഭാ യേ​ശു​ദാ​സും, മു​ല്ല​പ്പ​ള്ളി കൃ​ഷ്ണ​ൻ ന​ന്പൂ​തി​രി​യും യേ​ശു​ദാ​സി​നൊ​പ്പ​മു​ണ്ടാ​യി​രു​ന്നു. ക്ഷേ​ത്ര ഭാ​ര​വാ​ഹി​ക​ളും നാ​ട്ടു​കാ​രും ഗം​ഭീ​ര സ്വീ​ക​ര​ണം ന​ൽ​കി.

Read More

ബോ​ട്ട് ത​ക​ർ​ന്ന് മ​ത്സ്യത്തൊഴി​ലാ​ളി​ക​ൾ  മ​രി​ച്ച സം​ഭ​വം; ര​ക്ഷ​പ്പെ​ട്ട​വ​ർ നീ​ന്തി​യ​ത് 20 മ​ണി​ക്കൂ​റോ​ളം അ​ന്വേ​ഷ​ണം തു​ട​ങ്ങി

കോ​ഴി​ക്കോ​ട്: എ​റ​ണാ​കു​ളം മു​ന​ന്പം ക​ട​പ്പു​റ​ത്തു​നി​ന്നും പു​റ​പ്പെ​ട്ട മത്സ്യ​ബ​ന്ധ​ന​ബോ​ട്ട് ക​പ്പ​ലി​ലി​ടി​ച്ച് മ​ത്സ്യത്തൊ​ഴി​ലാ​ളി​ക​ൾ മ​രി​ച്ച സം​ഭ​വ​ത്തി​ൽ മ​ർ​ക്ക​ൻ​റ​യി​ൽ മ​റൈ​ൻ വി​ഭാ​ഗം (എം​എം​ഡി) അ​ന്വേ​ഷി​ക്കും. എം​എം​ഡി കൊ​ച്ചി സ​ർ​വേ​യ​ർ സു​രേ​ഷ് നാ​യ​ർ സ്ഥ​ല​ത്തെ​ത്തി ബോ​ട്ടി​ൽനി​ന്ന് ര​ക്ഷ​പ്പെ​ട്ട മ​ത്സ്യ​ത്തൊഴി​ലാ​ളി​ക​ളാ​യ കാ​ർ​ത്തി​ക്, സേ​വ്യ​ർ എ​ന്നി​വ​രു​ടെ മൊ​ഴി രേ​ഖ​പ്പെ​ടു​ത്തി. സം​ഭ​വ​ത്തി​ൽ ബേ​പ്പൂ​ർ കോ​സ്റ്റ​ൽ പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടു​ണ്ട്. മ​ത്സ്യത്തൊഴി​ലാ​ളി​ക​ളു​ടെ മൊ​ഴി​യി​ൽ പ​റ​യു​ന്ന സ​മ​യം ക​പ്പ​ൽ​ചാ​ലി​ലൂ​ടെ ക​ട​ന്നു പോ​യ ക​പ്പ​ലു​ക​ളു​ടെ വി​വ​ര​ങ്ങ​ൾ എം​എം​ഡി ശേ​ഖ​രി​ക്കു​ന്നു​ണ്ട്. തീ​ര​സം​ര​ക്ഷ​ണ സേ​ന​യു​ടെ സ​ഹാ​യ​ത്തോ​ടെ​യാ​ണ് ക​പ്പ​ലു​ക​ളു​ടെ വി​വ​ര​ങ്ങ​ൾ ശേ​ഖ​രി​ക്കു​ന്ന​ത്. അ​പ​ക​ട​ത്തി​നി​ട​യാ​ക്കി​യ​യ​ത് ച​ര​ക്കു​ക​പ്പ​ലാ​യി​രി​ക്കാ​മെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം. ക​പ്പ​ൽ ഇ​തു​വ​രെ ക​സ്റ്റ​ഡി​യി​ലെ​ടു​ക്കാ​യി​ട്ടി​ല്ല. എ​റ​ണാ​കു​ളം മു​ന​ന്പം ക​ട​പ്പു​റ​ത്തു​നി​ന്നും പു​റ​പ്പെ​ട്ട മ​ത്സ്യ​ബ​ന്ധ​ന​ബോ​ട്ട് നി​ർ​ത്തി​യി​ട്ട​താ​യി​രു​ന്നു. അ​തി​നി​ടെ​യാ​ണ് ക​പ്പ​ൽ വ​ന്നി​ടി​ച്ച​തെ​ന്നാ​ണ് ര​ക്ഷ​പ്പെ​ട്ട തൊ​ഴി​ലാ​ളി​ക​ൾ പ​റ​യു​ന്ന​ത്. ബോ​ട്ട് അ​പ​ക​ട​ത്തി​ൽപ്പെ​ട്ട​തോ​ടെ 20 മ​ണി​ക്കൂ​റോ​ളം ക​ട​ലി​ൽ നീ​ന്തു​ക​യാ​യി​രു​ന്നു​വെ​ന്ന് ര​ക്ഷ​പ്പെ​ട്ട​വ​ർ പ​റ​ഞ്ഞു. ആ​റു പേ​രാ​യി​രു​ന്നു ബോ​ട്ടി​ലു​ണ്ടാ​യി​രു​ന്ന​ത്. ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ ബോ​ട്ട് പൂ​ർ​ണ​മാ​യും ത​ക​ർ​ന്നു. അ​തി​നി​ടെ​യാ​ണ് കോ​ഴി​ക്കോ​ട്…

Read More

വീട്ടമ്മയെ മാ​ന​ഭം​ഗ​പ്പെ​ടു​ത്തി​യ സം​ഭ​വം: മധ്യവയസ്കനെ പോലീസ് അറസ്റ്റു ചെയ്തു;  വീടുനു സമീപം പാത്തിരുന്ന  ഇയാൾ യുവതിയെ കടന്നുപിടിക്കുകയായിരുന്നു

വ​ട​ക​ര: ഭ​ർ​തൃ​മ​തി​യാ​യ യു​വ​തി​യെ മാ​ന​ഭം​ഗ​പ്പെ​ടു​ത്തി​യെ​ന്ന പ​രാ​തി​യി​ൽ മ​ധ്യ​വ​യ​സ്ക​ൻ അ​റ​സ്റ്റി​ൽ. അ​ഴി​യൂ​ർ കോ​റോ​ത്ത് റോ​ഡ് സു​നാ​മി കോ​ള​നി​യി​ൽ കൗ​സ്തു​ഭ​ത്തി​ൽ അ​ശോ​ക​നെ​യാ​ണ് (53) സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ ടി. ​മ​ധു​സൂ​ദ​ന​ൻ നാ​യ​ർ അ​റ​സ്റ്റു​ചെ​യ്ത​ത്. ഇ​ക്ക​ഴി​ഞ്ഞ ആ​റി​നു രാ​ത്രി​യാ​ണ് യു​വ​തി​യെ വീ​ടി​ന്‍റെ അ​ടു​ക്ക​ള ഭാ​ഗ​ത്ത് വെ​ച്ച് അ​ശോ​ക​ൻ ക​ട​ന്നു​പി​ടി​ച്ച​ത്. പ​രി​ക്കേ​റ്റ യു​വ​തി മാ​ഹി ഗ​വ.​ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടി. കു​ത​റി മാ​റാ​ൻ ശ്ര​മി​ച്ച​പ്പോ​ൾ വാ​യ പൊ​ത്തി​പ്പി​ടി​ച്ചു മു​ഖ​ത്ത​ടി​ക്കു​ക​യും ചെ​യ്തു​വെ​ന്നാ​ണ് പ​രാ​തി. അ​ടി​യേ​റ്റു യു​വ​തി​യു​ടെ ചു​ണ്ട് മു​റി​ഞ്ഞു. ക​ര​ച്ച​ിൽ കേ​ട്ടു മ​ക്ക​ൾ നി​ല​വി​ളി​ക്കു​ക​യും അ​യ​ൽ​വാ​സി​ക​ൾ ഓ​ടി​വ​രി​ക​യും ചെ​യ്ത​പ്പോ​ൾ മ​തി​ൽ ചാ​ടി​ക്ക​ട​ന്ന് അ​ശോ​ക​ൻ ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു. പ​രാ​തി ന​ൽ​കി​യി​ട്ടും തു​ട​ർ ന​ട​പ​ടി കൈ​ക്കൊ​ള്ളാ​ത്ത ചോ​ന്പാ​ല പോ​ലീ​സ് ന​ട​പ​ടി വി​വാ​ദ​മാ​യി​രു​ന്നു. മു​ഖ്യ​മ​ന്ത്രി ഉ​ൾ​പെ​ടെ​യു​ള്ള​വ​ർ​ക്കു പ​രാ​തി ന​ൽ​കി​യ​തി​നെ തു​ട​ർ​ന്നാ​ണ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്തി​രി​ക്കു​ന്ന​ത്. ഇ​യാ​ളെ വ​ട​ക​ര ജു​ഡീ​ഷ്യ​ൽ ഫ​സ്റ്റ് ക്ലാ​സ് മ​ജി​സ്ട്രേ​റ്റ് കോ​ട​തി 14 ദി​വ​സ​ത്തേ​ക്ക് റി​മാ​ൻ​ഡ് ചെ​യ്തു.

Read More