ഒ​മ്പ​താം ക്ലാ​സു​കാ​രി​യെ ല​ഹ​രി കാ​രി​യ​റാ​ക്കി​യ സം​ഭ​വം; മു​ഖ്യ​ക​ണ്ണി പോ​ലീ​സ് ക​സ്റ്റ​ഡി​യി​ല്‍

  കോ​ഴി​ക്കോ​ട്: ഒ​മ്പ​താം​ക്ലാ​സു​കാ​രി​യെ മ​യ​ക്കു​മ​രു​ന്ന് കാ​രി​യ​റാ​ക്കി​യ സം​ഭ​വ​ത്തി​ൽ ഒ​രാ​ളെ പോ​ലീ​സ് ചോ​ദ്യം ചെ​യ്യു​ന്നു. പെ​ൺ​കു​ട്ടി​ക്ക് മ​യ​ക്കു​മ​രു​ന്നു​ന​ൽ​കി​യ ബോ​ണി എ​ന്ന​യാ​ളെ​യാ​ണ് പോ​ലീ​സ് ഇ​ന്ന് രാ​വി​ലെ മു​ത​ല്‍ ചോ​ദ്യം ചെ​യ്യു​ന്ന​ത്. കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോ​ള​ജ് സ്‌​റ്റേ​ഷ​നി​ല്‍ വ​ച്ചാ​ണ് ചോ​ദ്യം ചെ​യ്യ​ല്‍. ഇ​യാ​ള്‍ നേ​രി​ട്ടു കു​ട്ടി​ക്കു മ​യ​ക്കു​മ​രു​ന്നു ന​ല്‍​കി​യെ​ന്ന സൂ​ച​ന​യാ​ണ് പു​റ​ത്തു​വ​ന്നി​രി​ക്കു​ന്ന​ത്. വി​ശ​ദ​മാ​യ ചോ​ദ്യം ചെ​യ്യ​ലി​ന് ശേ​ഷം അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തും. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട്, കു​ട്ടി​യു​ടെ വെ​ളി​പ്പെ​ടു​ത്ത​ലി​ൽ പ​റ​യു​ന്ന പ​ത്തു​പേ​രു​ടെ​യും സാ​ക്ഷി​ക​ളു​ടെ​യു​മ​ട​ക്കം 20 പേ​രു​ടെ മൊ​ഴി പോ​ലീ​സ് രേ​ഖ​പ്പെ​ടു​ത്തി. കു​ട്ടി​ക്കൊ​പ്പം സ്കൂ​ളി​ൽ പ​ഠി​ച്ച വി​ദ്യാ​ർ​ഥി​ക​ളി​ൽ​നി​ന്ന് മൊ​ഴി​യെ​ടു​ക്കാ​ൻ സാ​ധി​ച്ചി​ട്ടി​ല്ല. പ​ല​രും പ​ഠി​ത്തം പൂ​ർ​ത്തി​യാ​ക്കി സ്കൂ​ൾ വി​ട്ടു​പോ​യി. കൂ​ടാ​തെ ഒ​രേ​പേ​രി​ൽ​ത്ത​ന്നെ കു​റെ കു​ട്ടി​ക​ളു​ള്ള​തി​നാ​ൽ പോ​ലീ​സി​ന് ഇ​വ​രെ അ​ന്വേ​ഷി​ച്ച് ക​ണ്ടെ​ത്തേ​ണ്ട​തു​ണ്ട്. കൂ​ടെ പ​ഠി​ച്ച ആ​ൺ​കു​ട്ടി​യാ​ണ് മ​യ​ക്കു​മ​രു​ന്നു ന​ൽ​കി​യ​തെ​ന്ന് കു​ട്ടി പ​റ​ഞ്ഞി​രു​ന്നെ​ങ്കി​ലും അ​ന്വേ​ഷ​ണ​ത്തി​ൽ ഇ​യാ​ൾ മ​യ​ക്കു​മ​രു​ന്ന് ഉ​പ​യോ​ഗി​ക്കു​ന്ന​താ​യി തെ​ളി​വൊ​ന്നും ല​ഭി​ച്ചി​ട്ടി​ല്ല. എ​ന്നാ​ൽ, സി​ഗ​ര​റ്റ് വ​ലി​ക്കു​ന്ന സ്വ​ഭാ​വ​ക്കാ​ര​നാ​ണെ​ന്ന് പോ​ലീ​സ് വ്യ​ക്ത​മാ​ക്കി.

Read More

“സിഐ യൂണിഫോമിൽ അല്ലായിരുന്നെങ്കിൽ ശവം ഒഴുകിയേനെ’: കൊലവിളിയുമായി ബിജെപി നേതാക്കൾ

കോഴിക്കോട്: പോലീസിനെതിരെ കൊലവിളി പ്രസംഗവുമായി ബിജെപി നേതാക്കൾ. ബിജെപി കോഴിക്കോട് ജില്ലാ സെക്രട്ടറി ടി. റിനീഷ്, ജില്ലാ ജനറല്‍ സെക്രട്ടറി എം. മോഹനന്‍ എന്നിവരാണ് നടക്കാവ് സിഐക്കെതിരെ വധഭീഷണി മുഴക്കിയത്. കോഴിക്കോട് കമ്മീഷണര്‍ ഓഫീസിലേക്ക് നടത്തിയ മാര്‍ച്ചിലായിരുന്നു ഇരുവരുടെയും പരാമര്‍ശങ്ങൾ. നടക്കാവ് സിഐ യൂണിഫോമില്‍ അല്ലായിരുന്നെങ്കില്‍ ശവം ഒഴുകി നടന്നേനെയെന്നാണ് കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ കൂടിയായ റിനീഷ് പ്രസംഗിച്ചത്. സിഐ ജിജീഷിന്‍റെ കൈ വെട്ടിമാറ്റും എന്നാണ് മോഹനന്‍ പ്രസംഗിച്ചത്. യുവമോര്‍ച്ച പ്രവര്‍ത്തകനെ സിഐ മര്‍ദ്ദിച്ചെന്ന് ആരോപിച്ചായിരുന്നു കൊലവിളി പ്രസംഗം. വധഭീഷണി മുഴക്കിയ ബിജെപി നേതാക്കള്‍ക്കെതിരെ പോലീസ് കേസെടുത്തു.

Read More

സ്കൂൾ കുട്ടികളെ ല​ഹ​രി​സം​ഘം ക​ണ്ണി​യാ​ക്കി​യ സം​ഭ​വം; പെ​ണ്‍​കു​ട്ടി​ക്ക് സ്കൂളിൽ തു​ട​ര്‍പ​ഠ​നം നി​ഷേ​ധി​ക്കു​ന്നെന്ന് രക്ഷിതാക്കൾ

കോ​ഴി​ക്കോ​ട്: ല​ഹ​രി​സം​ഘം ക​ണ്ണി​യാ​ക്കി​യ സം​ഭ​വ​ത്തി​ല്‍​പ്പെ​ട്ട പെ​ണ്‍​കു​ട്ടി​ക്ക് തു​ട​ര്‍ പ​ഠ​നം നി​ഷേ​ധി​ക്കു​ന്ന​താ​യി പ​രാ​തി.​ സ്‌​കൂ​ളി​ല്‍ വ​രേ​ണ്ടെ​ന്നും മാ​സ​ത്തി​ല്‍ പ​രീ​ക്ഷ ന​ട​ത്താ​മെ​ന്നു​മാ​ണ് സ്‌​കൂ​ള്‍ അ​ധി​കൃ​ത​രു​ടെ നി​ല​പാ​ടെന്നു കു​ട്ടി​യു​ടെ ര​ക്ഷി​താ​ക്ക​ള്‍ കു​റ്റ​പ്പെ​ടു​ത്തു​ന്നു. പെ​ണ്‍​കു​ട്ടി​ക്ക് മ​യ​ക്കു​മ​രു​ന്ന് ന​ല്‍​കി​യ സം​ഘം നാ​ട്ടി​ല്‍ വി​ല​സു​ക​യാണെന്നും ര​ക്ഷി​താ​ക്ക​ള്‍ പ​റ​യു​ന്നു. ഒ​മ്പ​താം ക്ലാ​സ് വി​ദ്യാ​ര്‍​ഥി​നി​യാ​ണ് മ​യ​ക്കു​മ​രു​ന്ന് സം​ഘ​ത്തി​ന്‍റെ വ​ല​യി​ല്‍പെ​ട്ട​ത്. എ​ന്നാ​ല്‍ പ​രീ​ക്ഷ അ​ടു​ത്ത സ​മ​യ​മാ​യ​തി​നാ​ലാ​ണ് കു​ട്ടി​യോ​ട് സ്‌​കൂ​ളി​ല്‍ വ​രേ​ണ്ടെ​ന്ന് പ​റ​ഞ്ഞ​തെ​ന്നാ​ണ് അ​ധി​കൃ​ത​രു​ടെ വി​ശ​ദീ​ക​ര​ണം. പ​രീ​ക്ഷ എ​ഴു​താ​നു​ള്ള അ​വ​സ​രം കു​ട്ടി​ക്ക് ഒ​രുക്കു​മെ​ന്നും അ​ധി​കൃ​ത​ര്‍ പ​റ​യു​ന്നു.ല​ഹ​രി​ക്ക​ടി​മ​യാ​യ പെ​ണ്‍​കു​ട്ടി​യു​ടെ മൊ​ഴി ഇ​ന്ന​ലെ പേ​രാ​മ്പ്ര മ​ജി​സ്‌​ട്രേ​റ്റ് കോ​ട​തി രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ല്‍ മാ​ധ്യ​മ​ങ്ങ​ള്‍​ക്കു മു​മ്പി​ല്‍ വെ​ളി​പ്പെ​ടു​ത്തി​യ കാ​ര്യ​ങ്ങ​ള്‍ത​ന്നെ​യാ​ണ് പെ​ണ്‍​കു​ട്ടി കോ​ട​തി മു​മ്പാ​കെ​യും ന​ല്‍​കി​യ​ത്. മെ​ഡി​ക്ക​ല്‍ കോ​ള​ജ് പോ​ലീ​സി​ലും ഇ​തേ മൊ​ഴിത​ന്നെ​യാ​യിരുന്നു പെ​ണ്‍​കു​ട്ടി ന​ല്‍​കി​യ​ത്. പ​ഠി​ക്കു​ന്ന സ്‌​കൂ​ളി​ലെ മു​തി​ര്‍​ന്ന ക്ലാ​സി​ലെ കു​ട്ടി​ക​ള്‍, നാ​ട്ടു​കാ​ര്‍ എ​ന്നി​വ​രാ​ണ് ക​ണ്ണി​യി​ലെ അം​ഗ​ങ്ങ​ളെ​ന്ന് കു​ട്ടി മൊ​ഴി ന​ല്‍​കി​യി​ട്ടു​ണ്ട്. ആ ​വ​ഴി​ക്കു​ള്ള അ​ന്വേ​ഷ​ണം…

Read More

‘വ​രാ​ഹ​രൂ​പം’ ഗാന വിവാദം ഉ​ട​ന്‍ തീ​രി​ല്ല; ന​ട​ന്‍ പൃ​ഥ്വി​രാ​ജ് ഉ​ള്‍​പ്പെ​ടെ ഏ​ഴു​പേ​രെക്കൂടി ചോ​ദ്യം ചെ​യ്യും

കോ​ഴി​ക്കോ​ട്: കാ​ന്താ​ര​സി​നി​മ​യി​ലെ വ​രാ​ഹ​രൂ​പം ഗാ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് തു​ട​ര്‍ ന​ട​പ​ടി​ക​ളി​ലേ​ക്ക് പോ​ലീ​സ്. കേ​സി​ല്‍ ന​ട​നും സം​വി​ധാ​യ​ക​നു​മാ​യ ഋ​ഷ​ഭ് ഷെ​ട്ടി​യു​ടെ​യും നി​ര്‍​മാ​താ​വ് വി​ജ​യ് കി​ര​ഗ​ന്ദൂ​രി​ന്‍റെ​യും ചോ​ദ്യം ചെ​യ്യ​ല്‍ ഇ​ന്ന​ലെ കോ​ഴി​ക്കോ​ട്ട് പൂ​ര്‍​ത്തി​യാ​യി. സം​ഗീ​ത​സം​വി​ധാ​യ​ക​ന്‍ അ​ജ​നീ​ഷ് ലോ​ക്നാ​ഥി​നെ ചോ​ദ്യം​ചെ​യ്യാ​ന്‍ ഒ​രു​ങ്ങു​ക​യാ​ണ് പോ​ലീ​സ്.​സം​ഗീ​ത​വി​ദ​ഗ്ധ​രു​ടെ ഉ​പ​ദേ​ശം തേ​ടി​യ​ശേ​ഷം പോ​ലീ​സ് കൂ​ടു​ത​ല്‍ ന​ട​പ​ടി​ക​ളി​ലേ​ക്ക് നീ​ങ്ങും. പാ​ട്ടി​ന്‍റെ ട്രാ​ക്കി​ല്‍ സാ​മ്യ​മു​ണ്ടെ​ന്നാ​ണ് അ​ന്വേ​ഷ​ണ​സം​ഘ​ത്തി​ന്‍റെ പ്രാ​ഥ​മി​ക നി​ഗ​മ​നം. എന്നാൽ, പാ​ട്ടി​ന്‍റെ രാ​ഗ​ങ്ങ​ളും ഉ​പ​യോ​ഗി​ച്ച ഉ​പ​ക​ര​ണ​ങ്ങ​ളും വ്യ​ത്യ​സ്ത​മാ​ണെ​ന്നാ​ണ് കാ​ന്താ​ര​യു​ടെ അ​ണി​യ​റ​ക്കാ​രു​ടെ വാ​ദം.​ ന​ട​ന്‍ പൃ​ഥ്വി​രാ​ജ് ഉ​ള്‍​പ്പെ​ടെ കാ​ന്താ​ര​യു​ടെ കേ​ര​ള​ത്തി​ലെ വി​ത​ര​ണ​ക്കാ​രും കേ​സി​ലെ പ്ര​തി​ക​ളാ​ണ്. പൃ​ഥ്വി​രാ​ജ് ഉ​ൾ​പ്പെ​ടെ ഏഴു പേ​രി​ൽനി​ന്നുകൂ​ടി മൊ​ഴി​യെ​ടു​ക്കു​മെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു. ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് ക​ന്ന​ഡ സി​നി​മ​യാ​യ ‘കാ​ന്താ​ര’​യു​ടെ സം​വി​ധാ​യ​ക​നും ന​ട​നു​മാ​യ ഋ​ഷ​ഭ് ഷെ​ട്ടി കോ​ഴി​ക്കോ​ട് ടൗ​ൺ പോലീ​സ് സ്റ്റേ​ഷ​നി​ൽ ഹാ​ജ​രാ​യ​ത്. പ​ക​ർ​പ്പാ​വ​കാ​ശം ലം​ഘി​ച്ചാ​ണ് സി​നി​മ​യി​ൽ ‘വ​രാ​ഹ​രൂ​പം’ എ​ന്ന പാ​ട്ട് ഉ​പ​യോ​ഗി​ച്ച​തെ​ന്ന കേ​സി​ൽ പ്ര​തി​ക​ളാ​യ കാ​ന്താ​ര സി​നി​മ​യു​ടെ നി​ർ​മാ​താ​വ് വി​ജ​യ്…

Read More

ഗാ​ന​ത്തി​ന്‍റെ പ​ക​ര്‍​പ്പാ​വ​കാ​ശം; കാ​ന്താ​ര സി​നി​മ​യു​ടെ സം​വി​ധാ​യ​ക​നും നി​ര്‍​മാ​താ​വും പോലീസ് സ്‌​റ്റേ​ഷ​നി​ല്‍

കോ​ഴി​ക്കോ​ട്: കാ​ന്താ​ര സി​നി​മ​യു​ടെ ഗാ​ന​ത്തി​ന്‍റെ പ​ക​ര്‍​പ്പാ​വ​കാ​ശ കേ​സി​ല്‍ എ​തി​ര്‍​ക​ക്ഷി​ക​ളാ​യ സി​നി​മ​യു​ടെ സം​വി​ധാ​യ​ന്‍ ഋ​ഷ​ഭ് ഷെ​ട്ടി, നി​ര്‍​മ്മാ​താ​വ് വി​ജ​യ് കി​ര​ഗ​ന്ദൂ​ര്‍ എ​ന്നി​വ​രു​ടെ ചോ​ദ്യം ചെ​യ്യ​ല്‍ കോ​ഴി​ക്കോ​ട് ടൗ​ണ്‍ പോ​ലീ​സ് സ്‌​റ്റേ​ഷ​നി​ല്‍ തു​ട​രു​ന്നു. ഇ​ന്ന​ലെ ഇ​രു​വ​രും സ്റ്റേ​ഷ​നി​ല്‍ ഹാ​ജ​രാ​യി​രു​ന്നു. കേ​സി​ല്‍ ഉ​പാ​ധി​ക​ളോ​ടെ ഋ​ഷ​ഭ് ഷെ​ട്ടി​ക്കും വി​ജ​യ് കി​ര​ഗ​ന്ദൂ​രി​നും ഹൈ​ക്കോ​ട​തി നേ​ര​ത്തേ ജാ​മ്യം ന​ല്‍​കി​യി​രു​ന്നു. ചി​ത്ര​ത്തി​ന്‍റെ കേ​ര​ള​ത്തി​ലെ വി​ത​ര​ണ​ക്കാ​രാ​യ പൃ​ഥ്വി​രാ​ജ് ഉ​ള്‍​പ്പെ​ടെ ഒ​മ്പ​ത് എ​തി​ര്‍ ക​ക്ഷി​ക​ളാ​ണ് കേ​സി​ലു​ള്ള​ത്. കാ​ന്താ​ര സി​നി​മ​യി​ലെ ‘വ​രാ​ഹ​രൂ​പം’ എ​ന്ന ഗാ​ന​ത്തി​ന്‍റെ സം​ഗീ​തം തൈ​ക്കു​ടം ബ്രി​ഡ്ജ് മ്യൂ​സി​ക് ബാ​ന്‍റ് ചി​ട്ട​പ്പെ​ടു​ത്തി​യ ‘ന​വ​ര​സം’ എ​ന്ന ഗാ​ന​ത്തി​ന്‍റെ പ​ക​ര്‍​പ്പ​വ​കാ​ശം ലം​ഘി​ച്ചു​വെ​ന്നാ​യി​രു​ന്നു ആ​രോ​പ​ണം. വി​വാ​ദ​മാ​യ​തി​ന് പി​ന്നാ​ലെ തൈ​ക്കു​ടം ബ്രി​ഡ്ജും ‘ന​വ​ര​സം’ ഗാ​ന​ത്തി​ന്‍റെ ഉ​ട​മ​സ്ഥാ​വ​കാ​ശം ഉ​ള്ള മാ​തൃ​ഭൂ​മി​യും കോ​ഴി​ക്കോ​ട് ടൗ​ണ്‍ പോ​ലീ​സി​ല്‍ കാ​ന്താ​ര സി​നി​മ​യു​ടെ നി​ര്‍​മാ​താ​വി​നും സം​വി​ധാ​യ​ക​നു​മെ​തി​രേ പ​രാ​തി ന​ല്‍​കു​ക​യാ​യി​രു​ന്നു.’ ​വ​രാ​ഹ​രൂ​പം’ ഉ​ള്‍​പ്പെ​ട്ട ‘കാ​ന്താ​ര’ സി​നി​മ​യ്ക്ക് വി​ല​ക്ക് ഏ​ര്‍​പ്പെ​ടു​ത്തി​യ ഹൈ​ക്കോ​ട​തി വി​ധി സു​പ്രിം​കോ​ട​തി നേ​ര​ത്തേ…

Read More

കാ​റു​ക​ള്‍​ക്ക് തീ​പ്പേ​ടി…കാ​റു​ക​ത്ത​ല്‍ സം​ഭ​വ​ങ്ങ​ള്‍ വ​ര്‍​ധി​ക്കു​ന്നു; കാ​ര​ണം തേ​ടി വാ​ഹ​നപ്രേ​മി​ക​ള്‍

കോ​ഴി​ക്കോ​ട്:​വാ​ഹ​ന​യാ​ത്ര​ക്കാ​രെ പേ​ടി​പ്പെ​ടു​ത്തി കാ​റു​ക​ള്‍ ക​ത്തു​ന്ന സം​ഭ​വ​ങ്ങ​ള്‍ വ​ര്‍​ധി​ക്കു​ന്നു. ശാ​സ്ത്രീ​യ പ​രി​ശോ​ധ​ന​ക​ള്‍ വ​രെ ന​ട​ന്നി​ട്ടും ഇ​തി​നു​ള്ള കാ​ര​ണം ഉ​റ​പ്പി​ച്ച് പ​റ​യാ​ന്‍ ക​ഴി​യാ​ത്ത​ത് അ​ധി​കൃ​ത​രെ കു​ഴ​ക്കു​ക​യും ചെ​യ്യു​ന്നു. ക​ണ്ണൂ​രി​ല്‍ ദ​മ്പ​തി​ക​ള്‍ കാ​റി​ന് തീ​പി​ടി​ച്ച് ദാ​രു​ണ​മാ​യി മ​ര​ണ​പ്പെ​ട്ട​തി​ന്‍റെ ഞെ​ട്ട​ല്‍​മാ​റും മു​ന്‍​പ് ഭാ​ഗ്യം കൊ​ണ്ട് മാ​ത്രം യാ​ത്ര​ക്കാ​ര്‍ ര​ക്ഷ​പ്പെ​ടു​ന്ന സം​ഭ​വ​ങ്ങ​ളും വ​ര്‍​ധി​ക്കു​ക​യാ​ണ്.​ വ​യ​നാ​ട് ജി​ല്ല​യി​ല്‍ ഒ​രാ​ഴ്ച​ക്കി​ടെ അ​ഗ്‌​നി​ക്കി​ര​യാ​യ​ത് മൂ​ന്ന് കാ​റു​ക​ളാ​ണ്. കോ​ഴി​ക്കോ​ടും കാ​ര്‍ ക​ത്തി​യ സം​ഭ​വം ഉ​ണ്ടാ​യി.​ പ​ക​ല്‍ നേ​ര​ങ്ങ​ളി​ലെ ക​ന​ത്ത ചൂ​ട് തീ​പി​ടിത്ത​ത്തി​നു​ള്ള സാ​ധ്യ​ത വ​ര്‍​ധി​പ്പി​ക്കു​ന്നു​ണ്ടെ​ങ്കി​ലും അ​ഗ്‌​നി​ബാ​ധ​യു​ടെ മൂ​ല​കാ​ര​ണം ക​ണ്ടെ​ത്താ​ന്‍ വാ​ഹ​ന​ങ്ങ​ളി​ല്‍ കൃ​ത്യ​മാ​യ പ​രി​ശോ​ധ​ന ന​ട​ക്കു​ന്നു​ണ്ടോ എ​ന്ന​ത് സം​ശ​യ​മാ​ണെ​ന്ന് ചൂ​ണ്ടി​കാ​ണി​ക്കു​ന്നു. അ​ഗ്‌​നി​ബാ​ധ​യി​ല്‍​പെ​ടു​ന്ന വാ​ഹ​ന​ത്തി​ല്‍ നി​ന്ന് പ​ല​പ്പോ​ഴും ത​ല​നാ​രി​ഴ​ക്കാ​ണ് യാ​ത്ര​ക്കാ​ര്‍ ര​ക്ഷ​പ്പെ​ടാ​റു​ള്ള​ത്. ത​ല​പ്പു​ഴ ടൗ​ണി​ന​ടു​ത്ത നാ​ല്‍​പ്പ​ത്തി​നാ​ലി​ല്‍ ഓ​ടി​ക്കൊ​ണ്ടി​രു​ന്ന കാ​റി​ന് തീ​പി​ടി​ച്ച​താ​ണ് വ​യ​നാ​ട്ടി​ലെ അ​വ​സാ​ന​ത്തെ സം​ഭ​വം. പു​ക ഉ​യ​രു​ന്ന​ത് ശ്ര​ദ്ധ​യി​ല്‍​പ്പെ​ട്ട് വാ​ഹ​നം നി​ര്‍​ത്തി യാ​ത്ര​ക്കാ​ര്‍ പു​റ​ത്തി​റ​ങ്ങി​യെ​ങ്കി​ലും ന​മി​ഷ​ങ്ങ​ള്‍​ക്കു​ള്ളി​ലാ​ണ് വാ​ഹ​ന​ത്തെ അ​ഗ്‌​നി വി​ഴു​ങ്ങി​യ​ത്. ശ​നി​യാ​ഴ്ച ഉ​ച്ച​ക്ക്…

Read More

പ്രണയചേ​ഷ്ട​ക​ൾ കാമ്പസി​ൽ വേ​ണ്ട; വി​ദ്യാ​ർ​ഥി​ക​ൾ​ക്കും ജീ​വ​ന​ക്കാ​ർ​ക്കും അ​ലോ​സ​ര​മു​ണ്ടാ​ക്കു​ന്നു

കോ​ഴി​ക്കോ​ട്: പ​ര​സ്യ​മാ​യ പ്രണയ​ചേ​ഷ്ട​ക​ൾ കാന്പസി​ൽ പാ​ടി​ല്ലെ​ന്നു നാ​ഷ​ന​ൽ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ടെ​ക്നോ​ള​ജി (എ​ൻ​ഐ​ടി) ഡീ​നി​ന്‍റെ സ​ർ​ക്കു​ല​ർ. കാന്പസി​ലെ മ​റ്റു വി​ദ്യാ​ർ​ഥി​ക​ൾ​ക്കും ജീ​വ​ന​ക്കാ​ർ​ക്കും അ​ലോ​സ​ര​മു​ണ്ടാ​ക്കു​ന്ന​തും സ്ഥാ​പ​ന​ത്തി​ലെ സൗ​ഹൃ​ദാ​ന്ത​രീ​ക്ഷ​ത്തി​നു കോ​ട്ടം ത​ട്ടി​ക്കു​ന്ന​തു​മാ​യ അ​ത്ത​രം സ്വ​കാ​ര്യ പ്ര​വൃ​ത്തി​ക​ൾ പാ​ടി​ല്ലെ​ന്നും അ​വ സ്ഥാ​പ​ന​ത്തി​ന്‍റെ ന​യ​ങ്ങ​ൾ​ക്കു വി​രു​ദ്ധ​മാ​ണെ​ന്നും ക​ഴി​ഞ്ഞ തി​ങ്ക​ളാ​ഴ്ച പു​റ​ത്തി​റ​ക്കി​യ സ​ർ​ക്കു​ല​റി​ൽ സ്റ്റു​ഡ​ന്‍റ്സ് ഡീ​ൻ ഡോ. ​ജി.​കെ.​ ര​ജ​നീ​കാ​ന്ത് പ​റ​യു​ന്നു.

Read More

ക​ടു​വ ച​ത്ത കേ​സി​ല്‍ മൊ​ഴി​യെ​ടു​ക്കാ​ന്‍ വി​ളി​പ്പി​ച്ച​യാ​ള്‍ ജീവനൊടുക്കി; വനം വകുപ്പുക്കാർക്കെ തിരെ ഗുരുതര ആരോപണവുമായി കുടുംബം

ക​ല്‍​പ്പ​റ്റ: വ​യ​നാ​ട് അ​മ്പ​ല​വ​യ​ല്‍ പൊ​ന്‍​മു​ടി​ക്കോ​ട്ട​യ്ക്കു സ​മീ​പം സ്വ​കാ​ര്യ തോ​ട്ട​ത്തി​ല്‍ ക​ടു​വ ക​ഴു​ത്തി​ല്‍ കു​രു​ക്കു​മു​റു​കി ച​ത്ത നി​ല​യി​ല്‍ ക​ണ്ട കേ​സി​ല്‍ മൊ​ഴി​യെ​ടു​ക്കു​ന്ന​തി​ന് മേ​പ്പാ​ടി ഫോ​റ​സ്റ്റ് റേ​ഞ്ച് ഓ​ഫീ​സി​ലേ​ക്ക് വി​ളി​പ്പി​ച്ച​യാ​ളെ തൂ​ങ്ങി​മ​രി​ച്ചനി​ല​യി​ല്‍ ക​ണ്ടെ​ത്തി. അ​മ്പു​കു​ത്തി നാ​ല് സെ​ന്‍റ് കോ​ള​നി​യി​ലെ ഹ​രി​കു​മാ​റി​നെ​യാ​ണ്(56) ജീ​വ​നൊ​ടു​ക്കി​യ നി​ല​യി​ല്‍ ഇ​ന്നു രാ​വി​ലെ ക​ണ്ട​ത്. ഒ​ന്ന​ര വ​യ​സു​ള്ള ക​ടു​വ സ്വ​കാ​ര്യ​തോ​ട്ട​ത്തി​ല്‍ ച​ത്തു​കി​ട​ക്കു​ന്ന​തു ആ​ദ്യം ക​ണ്ട​ത് ഹ​രി​കു​മാ​റാ​ണ്. ഇ​തേ​ത്തു​ട​ര്‍​ന്നു മൊ​ഴി​യെ​ടു​പ്പി​നു ഹാ​ജ​രാ​കാ​ന്‍ വ​നം ഉ​ദ്യോ​ഗ​സ്ഥ​ര്‍ പ​ല​ത​വ​ണ ആ​വ​ശ്യ​പ്പെ​ട്ട​തി​ന്‍റെ മ​നോ​വി​ഷ​മ​ത്തി​ലാ​യി​രു​ന്നു ഹ​രി​കു​മാ​റെ​ന്ന് നാ​ട്ടു​കാ​ര്‍ പ​റ​ഞ്ഞു. അ​തേ​സ​മ​യം, ഹ​രി​കു​മാ​റി​നെ മൊ​ഴി​യെ​ടു​ക്ക​ന്ന​തി​നു റേ​ഞ്ച് ഓ​ഫീ​സി​ലേ​ക്ക് വി​ളി​പ്പി​ച്ചി​ട്ടി​ല്ലെ​ന്നും ഒ​രുത​വ​ണ വീ​ടി​നു സ​മീ​പ​ത്തു​വ​ച്ച് കാ​ര്യ​ങ്ങ​ള്‍ ചോ​ദി​ച്ച​റി​യു​ക മാ​ത്ര​മാ​ണ് ചെ​യ്ത​തെ​ന്നും വ​നം ഉ​ദ്യോ​ഗ​സ്ഥ​ര്‍ പ​റ​ഞ്ഞു.    

Read More

എ​നി ടൈം ​മ​ണി ത​ട്ടി​പ്പ് കേ​സ്: മൂ​ന്നു പ്ര​തി​ക​ളെ അ​റ​സ്റ്റ് ചെ​യ്യാ​ന്‍ അ​നു​മ​തി തേ​ടി ക്രൈം ​ബ്രാ​ഞ്ച്

കോ​ഴി​ക്കോ​ട്: പാ​ലാ​ഴി​യി​ലെ എ​നി ടൈം ​മ​ണി (എ​ടി.​എം) ത​ട്ടി​പ്പു​കേ​സി​ൽ ക​ണ്ണൂ​ർ അ​ർ​ബ​ൻ നി​ധി ലി​മി​റ്റ​ഡ് (കെ​യു​എ​ൻഎ​ൽ) ത​ട്ടി​പ്പു​കേ​സി​ൽ റി​മാ​ൻ​ഡി​ലാ​യ മൂ​ന്നു പ്ര​തി​ക​ളെ അ​റ​സ്റ്റു ചെ​യ്യാ​ന്‍ അ​നു​മ​തി തേ​ടി ക്രൈം ​ബ്രാ​ഞ്ച്. പ്ര​തി​ക​ളു​ടെ അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്താ​നു​ള്ള പ്രൊ​ഡ​ക്ഷ​ൻ വാ​റ​ൻഡ് പു​റ​പ്പെ​ടു​വി​ക്കാ​ൻ കോ​ഴി​ക്കോ​ട് സി​ജെ​എം കോ​ട​തി​യി​ൽ അ​ന്വേ​ഷ​ണ സം​ഘം അ​പേ​ക്ഷ ന​ൽ​കി​യി​ട്ടു​ണ്ട്. അ​പേ​ക്ഷ​യി​ൽ ഇ​ന്ന് അ​നു​മ​തി ല​ഭി​ക്കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ. പി​ന്നീ​ട് പ്ര​തി​ക​ളെ ക​സ്റ്റ​ഡി​യി​ൽ ല​ഭി​ക്കു​ന്ന​തി​നും അ​പേ​ക്ഷ ന​ൽ​കും. ത​ട്ടി​പ്പി​ൽ പ​ന്തീ​രാ​ങ്കാ​വ് പോ​ലീ​സ് മാ​ത്രം 18 കേ​സു​ക​ളാ​ണ് ര​ജി​സ്റ്റ​ർ ചെ​യ്ത​ത്. കൊ​യി​ലാ​ണ്ടി, പ​ന്നി​യ​ങ്ക​ര എ​ന്നീ സ്റ്റേ​ഷ​നു​ക​ളി​ലും കേ​സു​ക​ളു​ണ്ട്. 2021 ജൂ​ണി​ൽ പാ​ലാ​ഴി​യി​ൽ പ്ര​വ​ർ​ത്ത​നം തു​ട​ങ്ങി​യ സ്ഥാ​പ​നം അ​ര​ല​ക്ഷ​വും അ​തി​ല​ധി​ക​വും ശ​മ്പ​ളം ന​ൽ​കി നി​യ​മി​ച്ച യു​വ​തീ​യു​വാ​ക്ക​ളോ​ട് ഒ​മ്പ​തു ശ​ത​മാ​നം പ​ലി​ശ വാ​ഗ്ദാ​നം ചെ​യ്താ​ണ് ല​ക്ഷ​ക്ക​ണ​ക്കി​ന് രൂ​പ നി​ക്ഷേ​പം സ്വീ​ക​രി​ച്ച​തും ത​ട്ടി​പ്പ് ന​ട​ത്തി​യ​തും. പാ​ലാ​ഴി​യി​ലെ എ​നി ടൈം ​മ​ണി​യു​ടെ ഓ​ഫി​സ് പ​ന്തീ​രാ​ങ്കാ​വ് പോ​ലീ​സ് പൂ​ട്ടി…

Read More

‌ആ​ത്മ​ഹ​ത്യ ചെ​യ്യാ​നൊരുങ്ങി യു​വാ​വ്; കൊയിലാണ്ടി റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ  ര​ക്ഷ​ക​രാ​യി യാ​ത്ര​ക്കാരും നാട്ടുകാരും

കൊ​യി​ലാ​ണ്ടി: ആ​ത്മ​ഹ​ത്യ​ക്കെ​ത്തി​യ യു​വാ​വി​നെ പി​ന്തി​രി​പ്പി​ച്ച് ജീ​വി​ത​ത്തി​ലേ​ക്ക് തി​രി​ച്ചെ​ത്തി​ച്ച് അ​ഗ്നിര​ക്ഷാസേ​ന​യും നാ​ട്ടു​കാ​രും. ഇ​ന്ന​ലെ രാ​ത്രി ഏ​ഴോ​ടെ​യാ​യിരുന്നു സം​ഭ​വം. കൊ​യി​ലാ​ണ്ടി റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ ട്രെ​യി​നി​ന് മു​ന്നി​ൽ ഒ​രാ​ൾ ആ​ത്മ​ഹ​ത്യയ്ക്ക് ശ്ര​മി​ക്കു​ന്ന​ത് യാ​ത്ര​ക്കാ​രു​ടെ ശ്ര​ദ്ധ​യി​ൽ​പ്പെ​ടു​ക​യാ​യി​രു​ന്നു. ഇ​യാ​ളെ ആ​ത്മ​ഹ​ത്യ ചെ​യ്യു​ന്ന​തി​ൽനി​ന്നു സ്റ്റേ​ഷ​നി​ൽ ഉ​ണ്ടാ​യി​രു​ന്ന യാ​ത്ര​ക്കാ​ര്‍ ത​ട​ഞ്ഞു. ഉ​ട​ൻത​ന്നെ അ​ഗ്നിര​ക്ഷാസേ​ന​യെ വി​വ​രം വി​വ​രം അ​റി​യി​ച്ചു. കൊയി​ലാ​ണ്ടി അ​ഗ്നി​ര​ക്ഷാ സേ​നാം​ഗ​ങ്ങ​ൾ റെ​യി​ൽ​വേ ട്രാ​ക്കി​ൽ എ​ത്തു​ക​യും ഇ​ദ്ദേ​ഹ​ത്തെ കാ​ര്യം പ​റ​ഞ്ഞു ബോ​ധ്യ​പ്പെ​ടു​ത്തി സ്റ്റേ​ഷ​നി​ൽ എ​ത്തി​ക്കു​ക​യും ചെ​യ്തു. ത​ല​ശേ​രി ടെം​പി​ൾ ഗേ​റ്റ് സ്വ​ദേ​ശി ആ​ണ് ആ​ത്മ​ഹ​ത്യ ശ്ര​മം ന​ട​ത്തി​യ​ത്. പി​ന്നീ​ട് ഇ​ദ്ദേ​ഹ​ത്തെ പോ​ലീ​സി​ൽ ഏ​ൽ​പ്പി​ക്കു​ക​യും ചെ​യ്തു. അ​ഗ്നിരക്ഷാ ജീ​വ​ന​ക്കാ​രു​ടെ​യും സാ​ഹ​യാ​ത്ര​ക്കാ​രു​ടെ​യും സ​മ​യോ​ചി​ത​മാ​യി ഇ​ട​പെ​ട​ൽ കൊ​ണ്ട് ഒ​രു ജീ​വ​നാ​ണ് തി​രി​ച്ചു കി​ട്ടി​യ​ത്. കൊ​യി​ലാ​ണ്ടി മേ​ഖ​ല​യി​ലാ​ണ് ഏ​റ്റ​വും കൂ​ടു​ത​ൽ പേ​ർ ട്രെ​യി​നി​ന് മു​ന്നി​ൽ ആ​ത്മ​ഹ​ത്യ ചെ​യ്യാ​ൻ എ​ത്തു​ന്ന​ത്. കൊ​യി​ലാ​ണ്ടി മു​ത​ൽ തി​ക്കോ​ടി വ​രെ​യു​ള്ള പാ​തി​യി​ൽ ക​ഴി​ഞ്ഞ വ​ർ​ഷ​ങ്ങ​ളി​ൽ 25 ല​ധി​കം പേ​രാ​ണ്…

Read More