സ്ഥി​ര​മാ​യ കു​ടും​ബ​ക​ല​ഹം; കൊ​യി​ലാ​ണ്ടി​യി​ൽ സ്ത്രീ ​വെ​ട്ടേ​റ്റ് മ​രി​ച്ച നി​ല​യി​ൽ; ഭ​ർ​ത്താ​വ് ഒ​ളി​വി​ൽ

കോ​ഴി​ക്കോ​ട്: കൊ​യി​ലാ​ണ്ടി പൊ​യി​ൽ​കാ​വി​ൽ സ്ത്രീ​യെ വെ​ട്ടേ​റ്റ് മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. പൊ​യി​ൽ​കാ​വ് പാ​റ​ക്ക​ൽ താ​ഴെ സ്വ​ദേ​ശി​നി സു​ധ​യാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്.

പൊ​യി​ല്‍​ക്കാ​വ് ബീ​ച്ചി​ന് സ​മീ​പം നാ​ലു​സെ​ന്‍റ് കോ​ള​നി​യി​ലാ​ണ് സം​ഭ​വം. വീ​ടി​നോ​ട് ചേ​ര്‍​ന്നു​ള്ള ഷെ​ഡ്ഡി​ല്‍ ര​ക്ത​ത്തി​ല്‍ കു​ളി​ച്ച നി​ല​യി​ലാ​യി​രു​ന്നു മൃ​ത​ദേ​ഹം.

ഇ​ന്‍​ക്വ​സ്റ്റ് ന​ട​പ​ടി​ക​ള്‍​ക്കി​ടെ മൃ​ത​ദേ​ഹ​ത്തി​ന് സ​മീ​പ​ത്ത് നി​ന്നും വാ​ക്ക​ത്തി ക​ണ്ടെ​ത്തി. ക​ഴു​ത്തി​നേ​റ്റ വെ​ട്ടാ​ണ് സു​ധ​യു​ടെ മ​ര​ണ​കാ​ര​ണ​മെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം.

ഭ​ര്‍​ത്താ​വ് കൃ​ഷ്ണ​ൻ​കു​ട്ടി​യാ​ണ് കൊ​ല​പാ​ത​ക​ത്തി​ന് പി​ന്നി​ലെ​ന്നാ​ണ് സൂ​ച​ന. സം​ഭ​വ​ത്തി​ന് പി​ന്നാ​ലെ ഇ​യാ​ൾ ഒ​ളി​വി​ലാ​ണ്.

സ്ഥി​ര​മാ​യി വീ​ട്ടി​ല്‍ ഇ​വ​ർ​ക്കി​ടെ വ​ഴ​ക്കു​ണ്ടാ​കാ​റു​ണ്ടെ​ന്ന് നാ​ട്ടു​കാ​ര്‍ പ​റ​ഞ്ഞു. സ്ഥ​ല​ത്ത് പോ​ലീ​സ് പ​രി​ശോ​ധ​ന ന​ട​ത്തി വ​രി​ക​യാ​ണ്. തു​ട​ര്‍​ന​ട​പ​ടി​ക​ള്‍​ക്കാ​യി വി​ര​ല​ട​യാ​ള വി​ദ​ഗ്ധ​രും ഡോ​ഗ് സ്‌​ക്വാ​ഡും സ്ഥ​ല​ത്തെ​ത്തി. കൃ​ഷ്ണ​ൻ​കു​ട്ടി​ക്കാ​യി പോ​ലീ​സ് തി​ര​ച്ചി​ൽ ഊ​ർ​ജി​ത​മാ​ക്കി​യി​ട്ടു​ണ്ട്.

Related posts

Leave a Comment