പൃ​ഥ്വി​രാ​ജി​ന്‍റെ ഭാ​ര്യ അ​ര്‍​ബ​ന്‍ ന​ക്‌​സ​ല്‍, മ​ല്ലി​ക മ​രു​മ​ക​ളെ നി​ല​യ്ക്ക് നി​ര്‍​ത്ത​ണമെന്ന് ബി. ​ഗോ​പാ​ല​കൃ​ഷ്ണ​ന്‍

തി​രു​വ​ന​ന്ത​പു​രം: എ​മ്പു​രാ​ന്‍ സി​നി​മാ വി​വാ​ദ​ങ്ങ​ള്‍​ക്കി​ടെ  പൃ​ഥ്വി​രാ​ജി​ന്‍റെ കു​ടും​ബ​ത്തെ അ​ധി​ക്ഷേ​പി​ച്ച് ബി​ജെ​പി നേ​താ​വ് ബി. ​ഗോ​പാ​ല​കൃ​ഷ്ണ​ന്‍. പൃ​ഥ്വി​രാ​ജി​ന്‍റെ ഭാ​ര്യ അ​ര്‍​ബ​ന്‍ ന​ക്‌​സ​ല്‍ ആ​ണെ​ന്ന് ഗോ​പാ​ല​കൃ​ഷ്ണ​ന്‍ പ​റ​ഞ്ഞു. മ​ല്ലി​കാ സു​കു​മാ​ര​ന്‍ ആ​ദ്യം മ​രു​മ​ക​ളെ നി​ല​യ്ക്ക് നി​ര്‍​ത്ത​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. മോ​ഹ​ന്‍​ലാ​ലി​നെ പ​രോ​ക്ഷ​മാ​യും മേ​ജ​ര്‍ ര​വി​യെ പ്ര​ത്യ​ക്ഷ​മാ​യും എ​തി​ര്‍​ത്ത മ​ല്ലി​ക സു​കു​മാ​ര​നോ​ട് ബി​ജെ​പി​ക്ക് പ​റ​യാ​നു​ള്ള​ത് നി​ങ്ങ​ളു​ടെ വീ​ട്ടി​ല്‍ ഒ​രാ​ളു​ണ്ട​ല്ലോ. മ​ല്ലി​ക സു​കു​മാ​ര​ന്‍റെ മ​രു​മ​ക​ള്‍. അ​ര്‍​ബ​ന്‍ നെ​ക്‌​സ​ല്‍. ത​ര​ത്തി​ല്‍ ക​ളി​ക്കെ​ടാ​യെ​ന്നാ​ണ് ആ ​അ​ര്‍​ബ​ന്‍ നെ​ക്‌​സ​ല്‍ നേ​ര​ത്തെ പ​റ​ഞ്ഞ​ത്. ആ​ദ്യം അ​ഹ​ങ്കാ​രി​യെ നി​ല​യ്ക്ക് നി​ര്‍​ത്താ​നാ​ണ് മ​ല്ലി​ക സു​കു​മാ​ര​ന്‍ ശ്ര​മി​ക്കേ​ണ്ട​തെ​ന്നാ​ണ് ആ​ദ്യം പ​റ​യാ​നു​ള്ള​തെ​ന്നും ഗോ​പാ​ല​കൃ​ഷ്ണ​ന്‍ പ്ര​തി​ക​രി​ച്ചു. ക​ഴി​ഞ്ഞ വ്യാ​ഴാ​ഴ്ച​യാ​യി​രു​ന്നു എ​മ്പു​രാ​ന്‍ തി​യേ​റ്റ​റു​ക​ളി​ല്‍ എ​ത്തി​യ​ത്. ചി​ത്രം പു​റ​ത്തി​റ​ങ്ങി​യ​തി​ന് പി​ന്നാ​ലെ വി​വാ​ദ​വും പൊ​ട്ടി​പ്പു​റ​പ്പെ​ട്ടി​രു​ന്നു. ഗു​ജ​റാ​ത്ത് ക​ലാ​പ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ചി​ത്ര​ത്തി​ലെ ചി​ല പ​രാ​മ​ര്‍​ശ​ങ്ങ​ള്‍ ചൂ​ണ്ടി​ക്കാ​ട്ടി എ​മ്പു​രാ​നെ​തി​രെ ബ​ഹി​ഷ്‌​ക​ര​ണാ​ഹ്വാ​ന​വു​മാ​യി സം​ഘ​പ​രി​വാ​ര്‍ രം​ഗ​ത്തെ​ത്തി​യി​രു​ന്നു. പി​ന്നാ​ലെ പ്രി​യ​പ്പെ​ട്ട​വ​ര്‍​ക്ക് ഉ​ണ്ടാ​യ മ​നോ​വി​ഷ​മ​ത്തി​ല്‍ ത​നി​ക്കും എ​മ്പു​രാ​ന്‍ ടീ​മി​നും…

Read More

വെ​ളി​ച്ച​ക്കെ​ണി​യു​മാ​യി ക​ര്‍​ണാ​ട​ക​യു​ടെ ക​ട​ല്‍​ക്കൊ​ള്ള; ന​ടു​ക്ക​ട​ലി​ൽ വെ​ട്ട​മ​ടി​ച്ച് പി​ടി​ക്കു​ന്ന​ത് കേ​ര​ള​ത്തി​ന്‍റ ല​ക്ഷ്യ​ക്ക​ണ​ക്കി​ന് രൂപയുടെ മത്സ്യസമ്പത്ത്

കാ​സ​ര്‍​ഗോ​ഡ്: ക​ട​ലി​ല്‍ കൃ​ത്രി​മ​മാ​യി അ​മി​ത വെ​ളി​ച്ച​മു​ണ്ടാ​ക്കി ക​ര്‍​ണാ​ട​ക​യു​ടെ ക​ട​ല്‍​ക്കൊ​ള്ള. കേ​ന്ദ്ര-​സം​സ്ഥാ​ന​സ​ര്‍​ക്കാ​രു​ക​ള്‍ നി​രോ​ധി​ച്ച ഈ ​മ​ത്സ്യ​ബ​ന്ധ​ന​രീ​തി ഉ​പ​യോ​ഗി​ച്ച് കേ​ര​ള​ത്തി​ന്‍റെ ല​ക്ഷ​ക്ക​ണ​ക്കി​നു രൂ​പ​യു​ടെ മ​ത്സ്യ​സ​മ്പ​ത്താ​ണ് അ​തി​ര്‍​ത്തി ലം​ഘി​ച്ചെ​ത്തു​ന്ന ക​ര്‍​ണാ​ട​ക കൊ​ള്ള​യ​ടി​ക്കു​ന്ന​ത്. 12 വാ​ട്‌​സി​ല്‍ വെ​ളി​ച്ച​സം​വി​ധാ​നം ഉ​പ​യോ​ഗി​ക്കാ​ന്‍ മാ​ത്ര​മേ മ​ത്സ്യ​ബ​ന്ധ​ന തൊ​ഴി​ലാ​ളി​ക​ള്‍​ക്ക് അ​നു​മ​തി​യു​ള്ളു. എ​ന്നാ​ല്‍ ഇ​തു കാ​റ്റി​ല്‍​പ​റ​ത്തി 5000 വാ​ട്‌​സ് വ​രെ​യു​ള്ള ലൈ​റ്റ് ഉ​പ​യോ​ഗി​ച്ചാ​ണ് മീ​ന്‍​പി​ടി​ക്കു​ന്ന​ത്. എ​ല്‍​ഇി, ഫ‌​ളൂ​റ​സെ​ന്‍റ് ലൈ​റ്റ് എ​ന്നി​വ ബോ​ട്ടി​ല്‍ ഘ​ടി​പ്പി​ച്ച് ന​ടു​ക്ക​ട​ലി​ല്‍ വ​ലി​യ വെ​ളി​ച്ച​മു​ണ്ടാ​ക്കു​ക​യും വെ​ളി​ച്ചം ആ​ക​ര്‍​ഷി​ച്ചെ​ത്തു​ന്ന മീ​ന്‍​കൂ​ട്ട​ത്തെ നേ​ര​ത്തെ സ​ജ്ജ​മാ​ക്കി​യ വ​ല​യി​ല്‍ കോ​രി​യെ​ടു​ക്കു​ക​യു​മാ​ണ് ഇ​വ​ര്‍ ചെ​യ്യു​ന്ന​ത്. ക​ഴി​ഞ്ഞ​ദി​വ​സം ഇ​ത്ത​ര​ത്തി​ല്‍ മ​ത്സ്യ​ബ​ന്ധ​നം ന​ട​ത്തി​യ ര​ണ്ടു ക​ര്‍​ണാ​ട​ക ബോ​ട്ടു​ക​ള്‍ പി​ടി​കൂ​ടി അ​ഞ്ചു​ല​ക്ഷം രൂ​പ പി​ഴ​യീ​ടാ​ക്കി​യി​രു​ന്നു. ഈ ​വ​ര്‍​ഷം 82 ല​ക്ഷം രൂ​പ​യാ​ണ് ക​ര്‍​ണാ​ട​ക ബോ​ട്ടി​ല്‍ നി​ന്നു പി​ഴ​യീ​ടാ​ക്കി​യ​ത്. സം​സ്ഥാ​ന​ത്ത് ഏ​റ്റ​വു​മ​ധി​കം തു​ക സ​ര്‍​ക്കാ​ര്‍ ഖ​ജ​നാ​വി​ലേ​ക്ക് പി​ഴ​ത്തു​ക​യാ​യി ല​ഭി​ച്ചി​രി​ക്കു​ന്ന​തും കാ​സ​ര്‍​ഗോ​ട്ട് നി​ന്നാ​ണ്.

Read More

ന​ട​പ്പി​ലും നി​പ്പി​ലും പ​ന്തി​കേ​ട്;  യു​വാ​വി​നെ പ​രി​ശോ​ധി​ച്ച​പ്പോ​ൾ മ​ല​ദ്വാ​ര​ത്തി​ൽ നി​ന്ന് കി​ട്ടി​യ​ത് 86 ല​ക്ഷ​ത്തി​ന്‍റെ സ്വ​ർ​ണം

മ​ട്ട​ന്നൂ​ർ: ക​ണ്ണൂ​ർ രാ​ജ്യാ​ന്ത​ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ വ​ൻ സ്വ​ർ​ണ​വേ​ട്ട. 89,69,068 രൂ​പ വ​രു​ന്ന 997.9 ഗ്രാം ​വ​രു​ന്ന സ്വ​ർ​ണ​മാ​ണ് കാ​സ​ർ​ഗോ​ഡ് സ്വ​ദേ​ശി​യി​ൽ​നി​ന്ന് ക​സ്റ്റം​സ് പി​ടി​കൂ​ടി​യ​ത്. ക​ഴി​ഞ്ഞ ദി​വ​സം വൈ​കു​ന്നേ​രം ജി​ദ്ദ​യി​ൽ​നി​ന്ന് എ​യ​ർ ഇ​ന്ത്യ എ​ക്സ്പ്ര​സ് വി​മാ​ന​ത്തി​ൽ ക​ണ്ണൂ​രി​ലെ​ത്തി​യ​താ​യി​രു​ന്നു കാ​സ​ർ​ഗോ​ഡ് സ്വ​ദേ​ശി. ക​സ്റ്റം​സ് ഡെ​പ്യൂ​ട്ടി ക​മീ​ഷ​ണ​ർ ഇ.​വി. ശി​വ​രാ​മ​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള ക​സ്റ്റം​സ് ഉ​ദ്യോ​ഗ​സ്ഥ​ർ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് സ്വ​ർ​ണം ക​ണ്ടെ​ടു​ത്ത​ത്. ചെ​ക്കിം​ഗ് ഇ​ൻ പ​രി​ശോ​ധ​ന​യി​ൽ സം​ശ​യം തോ​ന്നി​യ​തി​നെ തു​ട​ർ​ന്നു യാ​ത്ര​ക്കാ​ര​നെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത് പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് സ്വ​ർ​ണം ക​ണ്ടെ​ത്തി​യ​ത്. പേ​സ്റ്റ് രൂ​പ​ത്തി​ലു​ള്ള സ്വ​ർ​ണം നാ​ല് ഗു​ളി​ക മാ​തൃ​ക​യി​ലാ​ക്കി മ​ല​ദ്വാ​ര​ത്തി​ൽ ഒ​ളി​പ്പി​ച്ചാ​ണ് ക​ട​ത്താ​ൻ ശ്ര​മി​ച്ച​ത്. പി​ടി​കൂ​ടി​യ സ്വ​ർ​ണം പി​ന്നീ​ട് വേ​ർ​തി​രി​ച്ചെ​ടു​ത്തു. ഈ ​മാ​സ​ത്തി​ൽ ക​ണ്ണൂ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ൽ 16 കേ​സു​ക​ളാ​ണ് ര​ജി​സ്റ്റ​ർ ചെ​യ്ത​ത്. 21.3 ല​ക്ഷം രൂ​പ വ​രു​ന്ന 262.7 ഗ്രാം ​സ്വ​ർ​ണ​വും 15.6 ല​ക്ഷം വ​രു​ന്ന 13 കി​ലോ കു​ങ്കു​മ​പ്പൂ​വും വി​ദേ​ശ സി​ഗ​ര​റ്റു​ക​ളു​മാ​ണ് പി​ടി​കൂ​ടി​യ​ത്.

Read More

കാ​ൻ​സ​ർ ബാ​ധി​ച്ച് രോ​ഗ​ത്തോ​ട് പൊ​രു​തു​ന്ന റോ​ബ​ന്‍റെ വീ​ടി​ന്‍റെ ആ​ധാ​രം വീ​ണ്ടെ​ടു​ത്തു ന​ൽ​കി നി​ല​പാ​ട് ക​ലാ സാം​സ്കാ​രി​ക​വേ​ദി

അ​രി​മ്പൂ​ർ: ബ്രെ​യി​ൻട്യൂ​മ​ർ ബാ​ധി​ച്ച് ജീ​വി​ത​ത്തോ​ട് മ​ല്ല​ടി​ക്കു​ന്ന എ​ഴു​ത്തു​കാ​ര​നും നാ​ട​ക ന​ട​നു​മാ​യ അ​രി​മ്പൂ​ർ കൈ​പ്പി​ള്ളി സ്വ​ദേ​ശി ചാ​ലി​ശേ​രി വീ​ട്ടി​ൽ റോ​ബ​ന്‍റെ ജ​പ്തി ഭീ​ഷ​ണി​യി​ലാ​യ വീ​ടി​ന്‍റെ ആ​ധാ​രം ധ​ന​സ​മാ​ഹ​ര​ണം ന​ട​ത്തി വീ​ണ്ടെ​ടു​ത്തു ന​ൽ​കി. നി​ല​പാ​ട് ക​ലാ സാം​സ്കാ​രി​ക വേ​ദി പ്ര​വ​ർ​ത്ത​ക​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് ക​ട ബാ​ധ്യ​ത തീ​ർ​ത്ത് ആ​ധാ​രം തി​രി​കെ വാ​ങ്ങി​യ​ത്. ​അ​രി​മ്പൂ​ർ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ്് സ്മി​ത അ​ജ​യ​കു​മാ​ർ ലോ​ൺ ബാ​ധ്യ​ത തീ​ർ​ത്ത വീ​ടി​ന്‍റെ ആ​ധാ​രം റോ​ബ​ന്‍റെ ഭാ​ര്യ ജ​യ​ക്ക് കൈ​മാ​റി. വൈ​സ് പ്ര​സി​ഡ​ന്‍റ് സി.​ജി. സ​ജീ​ഷ് അ​ധ്യ​ക്ഷ​നാ​യി. 9.7 ല​ക്ഷം വ​രു​ന്ന ജ​പ്തി ന​ട​പ​ടി​യി​ലേ​ക്ക് ക​ട​ക്കു​ന്ന വീ​ടി​ന്‍റെ ക​ട​ബാ​ധ്യ​തയാണ് റോ​ബന്‍റെ സു​ഹൃ​ത്തു​ക്ക​ൾ ചേ​ർ​ന്ന് ബാ​ങ്ക് അ​ധി​കൃ​ത​രു​ടെ സു​മ​ന​സോ​ടെ നാ​ല​ര ല​ക്ഷം രൂ​പ​യ്ക്ക് ക്ലോ​സ് ചെ​യ്ത​ത്. അ​രി​മ്പൂ​ർ കൈ​പ്പി​ള്ളി​യി​ൽ മൂ​ന്ന് സെ​ന്‍ററിലു​ള്ള വീ​ട്ടി​ലാ​ണ് റോ​ബ​നും കു​ടും​ബ​വും താ​മ​സി​ക്കു​ന്ന​ത്.​ നി​ല​പാ​ട് ക​ലാ സാം​സ്കാ​രി​ക വേ​ദി പ്ര​സി​ഡന്‍റ് സ​ജീ​വ് എ​ര​വ​ത്ത്, സെ​ക്ര​ട്ട​റി റ​ഷി കു​റ്റൂ​ക്കാ​ര​ൻ,…

Read More

പ​തി​നാ​ലു​വ​യ​സു​കാ​ര​ന് നേ​രേ പ്ര​കൃ​തി​വി​രു​ദ്ധ ലൈം​ഗി​കാ​തി​ക്ര​മം;​ അ​യ​ല്‍​വാ​സി റി​മാ​ന്‍​ഡി​ല്‍

ചേ​ര്‍​ത്ത​ല: പ​തി​നാ​ലു വ​യ​സു​കാ​ര​നുനേ​രേ നി​ര​ന്ത​രം പ്ര​കൃ​തി​വി​രു​ദ്ധ ലൈം​ഗി​കാ​തി​ക്ര​മം ന​ട​ത്തി​യെ​ന്ന പ​രാ​തി​യി​ല്‍ അ​യ​ല്‍​വാ​സി റി​മാ​ന്‍​ഡി​ല്‍. ചേ​ര്‍​ത്ത​ല ന​ഗ​ര​സ​ഭ ഒ​ന്നാം വാ​ര്‍​ഡ് പു​ളി​ത്താ​ഴെ വീ​ട്ടി​ല്‍ അ​നീ​ഷ് (47) ആ​ണ് പി​ടി​യി​ലാ​യ​ത്. നി​ര​ന്ത​ര​മാ​യ ലൈം​ഗി​കാ​തി​ക്ര​മ​ത്തെത്തുട​ര്‍​ന്നു ആ​ളു​ക​ളി​ല്‍നി​ന്ന​ക​ന്നു​ക​ഴി​ഞ്ഞി​രു​ന്ന കു​ട്ടി സ്‌​കൂ​ളി​ല്‍ ന​ട​ത്തി​യ കൗ​ണ്‍​സലിം​ഗി​ലാ​ണ് പീ​ഡ​ന​വി​വ​രം അ​റി​യി​ച്ച​ത്. തു​ട​ര്‍​ന്ന് സ്‌​കൂ​ള്‍ അ​ധി​കൃ​ത​ര്‍ ചൈ​ല്‍​ഡ് ലൈ​നി​ലും പോ​ലീ​സി​ലും വി​വ​രം കൈ​മാ​റു​ക​യാ​യി​രു​ന്നു. പോ​ലീ​സ് പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണം ന​ട​ത്തി​യാ​ണ് അ​നീ​ഷി​നെ പി​ടി​കൂ​ടി​യ​ത്. പോ​ക്‌​സോ പ്ര​കാ​ര​മു​ള്ള കേ​സാ​ണ് എ​ടു​ത്തി​രി​ക്കു​ന്ന​ത്.

Read More

മ​ക​നെ വ്യാ​ജ ല​ഹ​രി​ക്കേ​സി​ല്‍ കു​ടു​ക്കി​യെ​ന്ന് സി​പി​എം ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി: എ​എ​സ്‌​ഐ​ക്കെ​തി​രേ പ​രാ​തി; പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു

കൊ​ച്ചി: മ​ക​നെ വ്യാ​ജ ല​ഹ​രി കേ​സി​ല്‍ കു​ടു​ക്കി​യെ​ന്ന സി​പി​എം ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി​യു​ടെ പ​രാ​തി​യി​ല്‍ പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. ചേ​രാ​നെ​ല്ലൂ​ര്‍ പോ​ലീ​സ് സ്‌​റ്റേ​ഷ​നി​ലെ എ​എ​സ്‌​ഐ​ക്കെ​തി​രേ​യാ​ണ് സി​പി​എം ക​ള​മ​ശേ​രി പ​ള്ളി​താ​ഴം ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി നാ​സ​റാ​ണ് സി​റ്റി പോ​ലീ​സ് ക​മ്മി​ഷ​ണ​ര്‍​ക്ക് പ​രാ​തി ന​ല്‍​കി​യ​ത്. സം​ഭ​വ ദി​വ​സ​ത്തെ പോ​ലീ​സ് സ്‌​റ്റേ​ഷ​നി​ലെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ള്‍ സൂ​ക്ഷി​ക്കാ​ന്‍ ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വി​ട്ടി​ട്ടു​ണ്ട്. ഫെ​ബ്രു​വ​രി 10ന് ​രാ​ത്രി​യാ​ണ് നാ​സ​റി​ന്‍റെ മ​ക​ന്‍ ഓ​ടി​ച്ച ബൈ​ക്ക് അ​പ​ക​ട​ത്തി​ല്‍ പെ​ട്ട​ത്. അ​ടു​ത്ത ദി​വ​സം വ​ണ്ടി​യു​ടെ ആ​ര്‍​സി ഓ​ണ​റാ​യ നാ​സ​റി​നോ​ട് മ​ക​നെ​യും കൂ​ട്ടി സ്‌​റ്റേ​ഷ​നി​ല്‍ വ​രാ​ന്‍ ആ​വ​ശ്യ​പ്പെ​ട്ടു. വ​ണ്ടി അ​പ​ക​ട​ത്തി​ല്‍​പെ​ട്ട കേ​സി​ന് വി​ളി​ച്ച് വ​രു​ത്തി​യ നാ​സ​റി​നെ കാ​ണി​ച്ച​ത് മ​ക​നെ​തി​രേ എ​ന്‍​ഡി​പി​എ​സ് കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്ത​തി​ന്‍റെ എ​ഫ്‌​ഐ​ആ​ര്‍ ആ​യി​രു​ന്നു​വെ​ന്ന് ഇ​ദ്ദേ​ഹം പ​റ​യു​ന്നു. സ്‌​റ്റേ​ഷ​ന്‍ ജാ​മ്യം ല​ഭി​ച്ചെ​ങ്കി​ലും ത​ന്നോ​ടു​ള്ള രാ​ഷ്ട്രീ​യ വൈ​രാ​ഗ്യ​ത്തി​ന്‍റെ പേ​രി​ല്‍ മ​ക​നെ​തി​രേ എ​എ​സ്‌​ഐ വ്യാ​ജ എ​ഫ്‌​ഐ​ആ​ര്‍ ഇ​ട്ടെ​ന്നാ​ണ് നാ​സ​റി​ന്‍റെ പ​രാ​തി. നാ​ല ഗ്രാം ​ക​ഞ്ചാ​വ്…

Read More

യു​വ​തി​യു​ടെ ആ​ത്മ​ഹ​ത്യ ഭ​ര്‍​തൃ​പീ​ഡ​ന​ത്തെത്തു​ട​ര്‍​ന്നെ​ന്ന് ആ​രോ​പ​ണം; പോ​ലീ​സ് അ​ന്വേ​ഷ​ണം തു​ട​ങ്ങി

കൊ​ച്ചി: എ​റ​ണാ​കു​ളം ഇ​രു​മ്പ​ന​ത്ത് 26കാ​രി ആ​ത്മ​ഹ​ത്യ ചെ​യ്ത​ത് ഭ​ര്‍​തൃ​പീ​ഡ​ന​ത്തെത്തു​ട​ര്‍​ന്നെ​ന്ന ആ​രോ​പ​ണ​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. ഇ​രു​മ്പ​നം ചി​ത്ര​പ്പു​ഴ മൂ​ന്നാം​കു​റ്റി പ​റ​മ്പി​ല്‍ സ​ത്യ​ന്‍റെ മ​ക​ള്‍ എം.​എ​സ്. സം​ഗീ​ത (26) യെ​യാ​ണ് ക​ഴി​ഞ്ഞ ദി​വ​സം തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്. ഭ ​ര്‍​തൃ​പീ​ഡ​ന​ത്തെ തു​ട​ര്‍​ന്നാ​ണ് യു​വ​തി ആ​ത്മ​ഹ​ത്യ ചെ​യ്ത​തെ​ന്ന ബ​ന്ധു​ക്ക​ളു​ടെ പ​രാ​തി​യെ തു​ട​ര്‍​ന്നാ​ണ് തൃ​പ്പൂ​ണി​ത്തു​റ ഹി​ല്‍​പാ​ല​സ് പോ​ലീ​സ് അ​സ്വാ​ഭാ​വി​ക മ​ര​ണ​ത്തി​ന് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​രി​ക്കു​ന്ന​ത്. ഭ​ര്‍​ത്താ​വ് തി​രു​വാ​ങ്കു​ളം ച​ക്കു​പ​റ​മ്പ് വീ​ട്ടി​ല്‍ അ​ഭി​ലാ​ഷ് യു​വ​തി​യെ പ​ണം ആ​വ​ശ്യ​പ്പെ​ട്ട് നി​ര​ന്ത​രം മ​ര്‍​ദി​ച്ചി​രു​ന്നു​വെ​ന്നാ​ണ് പ​രാ​തി. ജോ​ലി​സ്ഥ​ല​ത്ത് എ​ത്തി ഭ​ര്‍​ത്താ​വ് ബ​ഹ​ള​മു​ണ്ടാ​ക്കു​മാ​യി​രു​ന്നു​വെ​ന്നും മ​രി​ച്ച​തി​ന്‍റെ ത​ലേ ദി​വ​സ​വം വീ​ട്ടി​ല്‍ വ​ച്ച് മ​ര്‍​ദി​ച്ച​താ​യും പ​രാ​തി പ​രാ​തി​യി​ല്‍ പ​റ​യു​ന്നു. ഈ ​മാ​സം 26നാ​യി​രു​ന്നു യു​വ​തി​യു​ടെ മ​ര​ണം. പ​രാ​തി​യെ തു​ട​ര്‍​ന്ന് മൃ​ത​ദേ​ഹം ത​ഹ​സി​ല്‍​ദാ​റു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ഇ​ന്‍​ക്വ​സ്റ്റ് ന​ട​ത്തി. ക​ള​മ​ശേ​രി മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ പോ​സ്റ്റ്‌​മോ​ര്‍​ട്ട​ത്തി​നു ശേ​ഷ​മാ​ണ് ഇ​രു​മ്പ​നം ശ്മ​ശാ​ന​ത്തി​ല്‍ സം​സ്‌​ക​രി​ച്ച​ത്. അ​ഞ്ച്…

Read More

സി​പി​എം നേ​താ​ക്ക​ളു​ടെ നി​ര​ന്ത​ര ഭീ​ഷ​ണി; സ്ഥ​ലം​മാ​റ്റം ആ​വ​ശ്യ​പ്പെ​ട്ട് വി​ല്ലേ​ജ് ഓ​ഫീ​സ​ര്‍; തീ​രു​മാ​നം റ​വ​ന്യൂ സെ​ക്ര​ട്ട​റി​ക്കു വി​ട്ടു

​പ​ത്ത​നം​തി​ട്ട: സി​പി​എം നേ​താ​ക്ക​ളു​ടെ നി​ര​ന്ത​ര ഭീ​ഷ​ണി​യെത്തു​ട​ര്‍​ന്ന് നാ​ര​ങ്ങാ​നം വി​ല്ലേ​ജ് ഓ​ഫീ​സ​ര്‍ ജോ​ര്‍​ജ് ജോ​സ​ഫ് സ്ഥ​ലം​മാ​റ്റ​ത്തി​ന് അ​പേ​ക്ഷ ന​ല്‍​കി. നി​ല​വി​ല്‍ ര​ണ്ടു​ദി​വ​സ​ത്തെ അ​വ​ധി​യാ​ണ് ജി​ല്ലാ ക​ള​ക്ട​ര്‍ അ​നു​വ​ദി​ച്ചി​രി​ക്കു​ന്ന​ത്. സ്ഥ​ലം​മാ​റ്റം ആ​വ​ശ്യ​പ്പെ​ട്ടു വി​ല്ലേ​ജ് ഓ​ഫീ​സ​ര്‍ ക​ള​ക്ട​ര്‍​ക്ക് ന​ല്‍​കി​യ ക​ത്തി​ല്‍ തീ​രു​മാ​ന​മെ​ടു​ക്കാ​ന്‍ റ​വ​ന്യൂ സെ​ക്ര​ട്ട​റി​ക്കു കൈ​മാ​റി. സം​ഭ​വ​ത്തെ തു​ട​ര്‍​ന്ന് വ്യാ​ഴാ​ഴ്ച രാ​വി​ലെ , ത​ന്നെ വ​ന്നു ക​ണ്ട വി​ല്ലേ​ജ് ഓ​ഫീ​സ​ര്‍ പ​രാ​തി ഇ​ല്ലെ​ന്ന് ആ​ദ്യം പ​റ​ഞ്ഞി​രു​ന്ന​താ​യി ജി​ല്ലാ ക​ള​ക്ട​ര്‍ എ​സ്. പ്രേ​ംകൃ​ഷ്ണ​ന്‍ പ​റ​ഞ്ഞു. എ​ന്നാ​ല്‍ ത​ഹ​സീ​ല്‍​ദാ​ര്‍ വി​ല്ലേ​ജ് ഓ​ഫീ​സ​റു​ടെ മൊ​ഴി ശേ​ഖ​രി​ക്കു​ക​യും സി​പി​എം ഏ​രി​യാ സെ​ക്ര​ട്ട​റി​യു​മാ​യി ന​ട​ത്തി​യ സം​ഭാ​ഷ​ണ​ത്തി​ന്‍റെ റെ​ക്കോ​ര്‍​ഡിം​ഗ് വാ​ങ്ങി​വ​യ്ക്കു​ക​യും ചെ​യ്തു. എ​ന്നാ​ല്‍ വീ​ണ്ടും ഭീ​ഷ​ണി വ​ന്നെ​ന്ന പേ​രി​ല്‍ ഉ​ച്ച​യോ​ടെ ഓ​ഫീ​സി​ലെ​ത്തി, പ​രാ​തി ന​ല്‍​കി. പ​രാ​തി ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​ക്ക് കൈ​മാ​റി. വി​ല്ലേ​ജ് ഓ​ഫീ​സ​റെ വി​ളി​ച്ച ഫോ​ണ്‍ ന​മ്പ​ര്‍ ക​ണ്ടെ​ത്തി ന​ട​പ​ടി​യെ​ടു​ക്കാ​നും ആ​വ​ശ്യ​പ്പെ​ട്ട​താ​യി ക​ള​ക്ട​ര്‍ പ​റ​ഞ്ഞു. വീ​ടി​ന്‍റെ കെ​ട്ടി​ട നി​കു​തി…

Read More

രാ​പ്പ​ക​ൽ സ​മ​രം 48-ാം ദി​വ​സം; തി​ങ്ക​ളാ​ഴ്ച മു​ത​ൽ മു​ടി​മു​റി​ച്ച് സ​മ​ര​ത്തി​നൊ​രു​ങ്ങി ആ​ശാ​പ്ര​വ​ർ​ത്ത​ക​ർ

തി​രു​വ​ന​ന്ത​പു​രം: ഓ​ണ​റേ​റി​യം വ​ർ​ധ​ന​വ് ഉ​ൾ​പ്പെ​ടെ വി​വി​ധ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ച് സ​മ​രം ന​ട​ത്തു​ന്ന ആ​ശ പ്ര​വ​ർ​ത്ത​ക​രു​ടെ നി​രാ​ഹാ​ര സ​മ​രം ഇ​ന്ന് ഒ​ൻ​പ​താം ദി​വ​സ​ത്തി​ലേ​ക്ക് ക​ട​ന്നു. രാ​പ്പ​ക​ൽ സ​മ​രം 48-ാം ദി​വ​സ​ത്തി​ലേ​ക്ക് ക​ട​ന്നി​രി​ക്കു​ക​യാ​ണ്. അ​ൻ​പ​ത് ദി​വ​സം പൂ​ർ​ത്തി​യാ​കു​ന്ന തി​ങ്ക​ളാ​ഴ്ച സം​സ്ഥാ​ന വ്യാ​പ​ക​മാ​യി മു​ടി മു​റി​ച്ച് പ്ര​തി​ഷേ​ധി​ക്കാ​നാ​ണ് ആ​ശ​മാ​ർ തീ​രു​മാ​നി​ച്ചി​രി​ക്കു​ന്ന​ത്. സെ​ക്ര​ട്ട​റി​യേ​റ്റി​ന് സ​മീ​പ​ത്തെ സ​മ​ര പ​ന്ത​ല​ലി​ലും വി​വി​ധ പി​എ​ച്ച്സി ക​ളു​ടെ മു​ന്നി​ലും ഐ​ക്യ​ദാ​ർ​ഡ്യം പ്ര​ഖ്യാ​പി​ച്ച് ആ​ശ​മാ​ർ മു​ടി മു​റി​യ്ക്കും. ത​ങ്ങ​ളു​ടെ സ​മ​രം ക​ണ്ടി​ല്ലെ​ന്ന് ന​ടി​യ്ക്കു​ക​യും അ​നു​കൂ​ല ന​ട​പ​ടി​ക​ളൊ ച​ർ​ച്ച​ക​ളൊ ന​ട​ത്താ​ൻ സ​ർ​ക്കാ​ർ ത​യാ​റാ​കാ​ത്ത​തി​ൽ പ്ര​തി​ഷേ​ധി​ച്ചാ​ണ് മു​ടി മു​റി​യ്ക്ക​ൽ സ​മ​ര​വു​മാ​യി മു​ന്നോ​ട്ട് പോ​കു​ന്ന​ത്. സം​സ്ഥാ​ന​ങ്ങ​ള്‍​ക്ക് ഓ​ണ​റേ​റി​യം സ്വ​ത​ന്ത്ര​മാ​യി വ​ര്‍​ധി​പ്പി​ക്കാം എ​ന്ന​താ​ണ് പു​തു​ച്ചേ​രി സ​ര്‍​ക്കാ​ര്‍ ഓ​ണ​റേ​റി​യം 10,000 രൂ​പ​യി​ല്‍ നി​ന്ന് 18,000 രൂ​പ​യാ​യി വ​ര്‍​ധി​പ്പി​ച്ചി​രി​ക്കു​ന്ന​തോ​ടെ തെ​ളി​ഞ്ഞ​തെ​ന്നും ഈ ​പ​ശ്ചാ​ത്ത​ല​ത്തി​ല്‍ പു​തു​ച്ചേ​രി​യെ മാ​തൃ​ക​യാ​ക്കി സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ ആ​ശാ​വ​ര്‍​ക്ക​ര്‍​മാ​രു​ടെ ഓ​ണ​റേ​റി​യം വ​ര്‍​ധി​പ്പി​ക്കാ​ന്‍ ത​യ്യാ​റാ​ക​ണ​മെ​ന്നും കേ​ര​ള ആ​ശ ഹെ​ല്‍​ത്ത്…

Read More

ക​രു​നാ​ഗ​പ്പ​ള്ളി കൊ​ല​പാ​ത​കം; കൊ​ല​യ്ക്കു​മു​ന്പ് പ്ര​തി​ക​ൾ റി​ഹേ​ഴ്സ​ൽ ന​ട​ത്തി; പ്ര​തി​ക​ള്‍​ക്കാ​യി അ​ന്വേ​ഷ​ണം ഊ​ര്‍​ജി​ത​മാ​ക്കി പോ​ലീ​സ്

കൊ​ല്ലം: ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ ഗു​ണ്ടാ​നേ​താ​വ് ജിം ​സ​ന്തോ​ഷി​നെ കൊ​ല​പ്പെ​ടു​ത്തു​ന്ന​തി​ന് മു​ന്‍​പ് പ്ര​തി​ക​ള്‍ റി​ഹേ​ഴ്‌​സ​ല്‍ ന​ട​ത്തി​യെ​ന്ന് പോ​ലീ​സ്. ഓ​ച്ചി​റ സ്വ​ദേ​ശി കു​ക്കു​വെ​ന്ന് വി​ളി​ക്കു​ന്ന മ​നു​വി​ന്‍റെ വീ​ട്ടി​ല്‍ വ​ച്ചാ​ണ് റി​ഹേ​ഴ്‌​സ​ല്‍ ന​ട​ത്തി​യ​ത്. മ​നു​വി​നെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തി​ട്ടു​ണ്ട്. മ​നു​വി​ന്‍റെ വീ​ട്ടു​മു​റ്റ​ത്ത് നി​ന്നും കാ​റു​മെ​ടു​ത്താ​ണ് അ​ക്ര​മി​ക​ള്‍ പു​റ​പ്പെ​ട്ട​ത്. മു​ഖം മ​റ​ച്ച് കൊ​ണ്ടാ​ണി​വ​ര്‍ കാ​റി​ല്‍ ക​യ​റു​ന്ന​ത്. ഇ​ത് തെ​ളി​യി​ക്കു​ന്ന സി​സി ടി​വി ദൃ​ശ്യ​ങ്ങ​ളും പോലീസിന് ല​ഭി​ച്ചു. അ​തേ​സ​മ​യം പി​ടി​യി​ലാ​യ രാ​ജ​പ്പ​ന്‍ എ​ന്ന രാ​ജീ​വി​ന്‍റെ അ​റ​സ്റ്റ് ഇ​ന്ന് രേ​ഖ​പ്പെ​ടു​ത്തു​മെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. ഇ​യാ​ള്‍ മൊ​ഴി​ക​ള്‍ മാ​റ്റി​പ്പ​റ​യു​ന്നു​ണ്ടെ​ങ്കി​ലും പോ​ലീ​സ് അ​ന്വേ​ഷ​ണം കാ​ര്യ​ക്ഷ​മ​മാ​യി മു​ന്നോ​ട്ടു​പോ​വു​ക​യാ​ണ്. മ​റ്റു​ പ്ര​തി​ക​ള്‍​ക്കാ​യി പോലീ​സ് അ​ന്വേ​ഷ​ണം ഊ​ര്‍​ജി​ത​മാ​ക്കി. ഗു​ണ്ടാ സം​ഘ​ങ്ങ​ളു​ടെ കു​ടി​പ്പ​ക​യാ​ണ് കൊ​ല​പാ​ത​ക​ത്തി​നു കാ​ര​ണം. അ​ക്ര​മി​ക​ള്‍ വീ​ട്ടി​ല്‍ എ​ത്തി​യ വി​വ​രം സ​ന്തോ​ഷ് സു​ഹൃ​ത്തി​നെ ഫോ​ണ്‍​വി​ളി​ച്ച് അ​റി​യി​ച്ചി​രു​ന്ന​താ​യി പോ​ലീ​സ് നേ​ര​ത്തെ ക​ണ്ടെ​ത്തി​യി​രു​ന്നു. വ്യാ​ഴാ​ഴ്ച പു​ല​ർ​ച്ചെ​യാ​ണ് ക​രു​നാ​ഗ​പ്പ​ള്ളി അ​യ​ണി​വേ​ലി​കു​ള​ങ്ങ​ര കെ​ട്ടി​ശേ​രി​ല്‍ കി​ഴ​ക്ക​തി​ല്‍ ജിം ​സ​ന്തോ​ഷെ​ന്ന സ​ന്തോ​ഷ് (45) മാ​താ​വി​ന്‍റെ…

Read More