പ​തി​നാ​ലു​കാ​രി​യെ വി​വാ​ഹം ചെ​യ്യാ​നെ​ത്തി​യ 25കാ​ര​ൻ പി​ടി​യി​ൽ; പെ​ണ്‍​കു​ട്ടി​യു​ടെ മാ​താ​പി​താ​ക്ക​ൾ​ക്കെ​തി​രേ​യും കേ​സ്

കു​മ​ളി: പ​തി​നാ​ലു​കാ​രി​യു​ടെ വി​വാ​ഹം ന​ട​ത്തു​വാ​നു​ള്ള നീ​ക്കം പോ​ലീ​സ് ഇ​ട​പെ​ട്ട് ത​ട​ഞ്ഞു. ’വ​ര​ൻ’ അ​റ​സ്റ്റി​ലാ​യി. കു​മ​ളി മു​രു​ക്ക​ടി​യി​ൽ (വി​ശ്വ​നാ​ഥ​പു​രം) ഇ​ന്ന​ലെ​യാ​ണ് സം​ഭ​വം. പെ​ണ്‍​കു​ട്ടി​യെ വി​വാ​ഹം ക​ഴി​ക്കാ​നെ​ത്തി​യ ത​മി​ഴ്നാ​ട് സ്വ​ദേ​ശി ഗോ​പി (25) ആ​ണ് പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്. പെ​ണ്‍​കു​ട്ടി ചൈ​ൽ​ഡ് ലൈ​നി​ൽ വി​വ​രം അ​റി​യി​ക്കു​ക​യും ചൈ​ൽ​ഡ് ലൈ​ൻ പ്ര​വ​ർ​ത്ത​ക​ർ വി​വ​രം പോ​ലീ​സി​ൽ അ​റി​യി​ക്കു​ക​യും ചെ​യ്ത​തി​നെത്തു​ട​ർ​ന്നാ​ണ് സം​ഭ​വം പു​റ​ത്താ​യ​ത്. ചൈ​ൽ​ഡ് ലൈ​ന്‍റെ പ​രാ​തി​യെത്തു​ട​ർ​ന്ന് ത​മി​ഴ്നാ​ട് സ്വ​ദേ​ശി​ക​ളും ഇ​പ്പോ​ൾ കു​മ​ളി മു​രു​ക്ക​ടി​യി​ൽ സ്ഥി​ര താ​മ​സ​ക്കാ​രു​മാ​യ പെ​ണ്‍​കു​ട്ടി​യു​ടെ മാ​താ​പി​താ​ക്ക​ൾ​ക്കെ​തി​രേ​യും കേ​സെ​ടു​ത്തി​ട്ടു​ണ്ട്.  

Read More

യു​വാ​വി​ന്‍റെ മ​ര​ണം: അ​സ്വാ​ഭാ​വി​ക​ത​ക​ൾ കാ​ട്ടി ബ​ന്ധു​ക്ക​ളു​ടെ പ​രാ​തി; പോ​ലീ​സ് അ​ന്വേ​ഷ​ണ​ത്തി​ൽ സ​ഹോ​ദ​ര​ൻ അ​റ​സ്റ്റി​ൽ

മൂ​ന്നാ​ർ: യു​വാ​വി​നെ വീ​ട്ടി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ സം​ഭ​വ​ത്തി​ൽ സ​ഹോ​ദ​ര​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ന്യൂ ​ന​ഗ​ർ സ്വ​ദേ​ശി വി​ഘ്നേ​ഷ് (23) ആ​ണ് പി​ടി​യി​ലാ​യ​ത്. മൂ​ന്നാ​ർ കോ​ള​നി ന്യൂ ​ന​ഗ​ർ സ്വ​ദേ​ശി സൂ​ര്യയെ​യാ(24)​ണ് ക​ഴി​ഞ്ഞ തി​ങ്ക​ളാ​ഴ്ച രാ​വി​ലെ വീ​ട്ടി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ട​ത്. മ​ര​ണ​ത്തി​ൽ അ​സ്വാഭാ​വി​ക​ത​ക​ൾ ക​ണ്ട​തോ​ടെ ബ​ന്ധു​ക്ക​ളെ പോ​ലീ​സ് ചോ​ദ്യം ചെ​യ്തി​രു​ന്നെ​ങ്കി​ലും ആ​രും കു​റ്റം സ​മ്മ​തി​ച്ചി​രു​ന്നി​ല്ല. പോ​സ്റ്റ്മോ​ർ​ട്ടം റി​പ്പോ​ർ​ട്ടി​ൽ മ​ര​ണ​കാ​ര​ണം കൊ​ല​പാ​ത​മാ​ണെ​ന്ന് തെ​ളി​ഞ്ഞ​തോ​ടെ​യാ​ണ് സ​ഹോ​ദ​ര​നെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. ക​ഴു​ത്തി​ൽ കു​രു​ക്ക് മു​റു​കി​യാ​ണ് മ​രി​ച്ച​തെ​ന്ന് പോ​സ്റ്റ്മോ​ർ​ട്ടം റി​പ്പോ​ർ​ട്ടി​ൽ വ്യ​ക്ത​മാ​യി​രു​ന്നു. ആ​ത്മ​ഹ​ത്യ​യാ​ണെ​ന്നാ​യി​രു​ന്നു ബ​ന്ധു​ക്ക​ൾ പോ​ലീ​സി​നെ അ​റി​യി​ച്ചി​രു​ന്ന​ത്. എ​ന്നാ​ൽ, ശ​രീ​ര​ത്തി​ൽ ഉ​ണ്ടാ​യി​രു​ന്ന പ​രി​ക്കു​ക​ളും മു​റി​വു​ക​ളും സം​ശ​യ​ത്തി​ന് ഇ​ട​യാ​ക്കി​യി​രു​ന്നു. ശ​രീ​ര​ത്തി​ലും വ​സ്ത്ര​ത്തി​ലും ഉ​ണ്ടാ​യി​രു​ന്നു ചോ​ര​പ്പാ​ടു​ക​ളും സം​ശ​യം ബ​ല​പ്പെ​ടു​ത്തി. സം​ഭ​വ​ത്തി​ൽ യു​വാ​വി​ന്‍റെ മാ​താ​വി​നെ ഉ​ൾ​പ്പെ​ടെ ചോ​ദ്യം ചെ​യ്തി​രു​ന്നെ​ങ്കി​ലും ആ​ത്മ​ഹ​ത്യ​യാ​ണെ​ന്ന നി​ല​പാ​ടി​ലാ​യി​രു​ന്നു ഇ​വ​ർ.വി​ര​ല​ട​യാ​ള വി​ദ​ഗ്ധ​രും ഫോ​റ​ൻ​സി​ക് സം​ഘ​വും സ്ഥ​ല​ത്ത് പ​രി​ശോ​ധ​ന ന​ട​ത്തി​യി​രു​ന്നു. കു​ടും​ബ​വ​ഴ​ക്കാ​ണ് സം​ഭ​വ​ത്തി​നു…

Read More

കെ. ​സു​രേ​ന്ദ്ര​ൻ ത​ന്നെ തു​ട​രു​മെ​ന്ന് കേ​ന്ദ്രം: ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ല​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ വി​വാ​ദ​ങ്ങ​ൾ വേ​ണ്ട

തി​രു​വ​ന​ന്ത​പു​രം: ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​നാ​യി കെ.​സു​രേ​ന്ദ്ര​ൻ ത​ന്നെ തു​ട​ര​ട്ടെ​യെ​ന്ന നി​ല​പാ​ടി​ൽ കേ​ന്ദ്ര​നേ​തൃ​ത്വം. ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ല​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ സം​സ്ഥാ​ന അ​ധ്യ​ക്ഷ​നെ മാ​റ്റേ​ണ്ട അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യം നി​ല​വി​ലി​ല്ലെ​ന്നും നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് വ​രെ സു​രേ​ന്ദ്ര​ൻ തു​ട​ര​ട്ടെ​യെ​ന്നും കേ​ന്ദ്ര നേ​തൃ​ത്വം നി​ല​പാ​ടെ​ടു​ത്തു. പാ​ല​ക്കാ​ട്ടെ തോ​ൽ​വി സം​ബ​ന്ധി​ച്ച് സു​രേ​ന്ദ്ര​ൻ ന​ൽ​കി​യ റി​പ്പോ​ർ​ട്ട്‌ അം​ഗീ​ക​രി​ച്ച കേ​ന്ദ്ര നേ​തൃ​ത്വം ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ല​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ വി​വാ​ദ​ങ്ങ​ൾ വേ​ണ്ടെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്. അ​തേ​സ​മ​യം ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ല​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ​രാ​തി​ക​ൾ ഉ​ണ്ടെ​ങ്കി​ൽ സം​ഘ​ട​നാ ഘ​ട​ക​ങ്ങ​ളി​ൽ ഉ​ന്ന​യി​ക്ക​ണ​മെ​ന്നും കേ​ന്ദ്ര നേ​തൃ​ത്വം നി​ർ​ദ്ദേ​ശി​ച്ചി​ട്ടു​ണ്ട്. പ​ര​സ്യ​പ്ര​സ്താ​വ​ന ന​ട​ത്തി​യാ​ൽ അ​ച്ച​ട​ക്ക ലം​ഘ​ന​മാ​യി ക​ണ​ക്കാ​ക്കും. സു​രേ​ന്ദ്ര​ന്‍ രാ​ജി സ​ന്ന​ദ്ധ​ത അ​റി​യി​ച്ചി​രു​ന്നു. പാ​ല​ക്കാ​ട്ട് നേ​രി​ട്ട തി​രി​ച്ച​ടി​യെ​ത്തു​ട​ർ​ന്ന് പാ​ർ​ട്ടി​ക്കു​ള്ളി​ൽ അ​സ്വാ​ര​സ്യ​ങ്ങ​ൾ ഉ​ട​ലെ​ടു​ത്തി​രു​ന്നു. ക​ഴി​ഞ്ഞ ദി​വ​സം ചേ​ർ​ന്ന ബി​ജെ​പി സം​സ്ഥാ​ന നേ​തൃ​യോ​ഗ​ത്തി​ൽ നി​ന്നും എം.​ടി.​ര​മേ​ശ്, പി.​കെ.​കൃ​ഷ്ണ​ദാ​സ്, എ.​എ​ന്‍.​രാ​ധാ​കൃ​ഷ്ണ​ന്‍ എ​ന്നി​വ​ര്‍ വി​ട്ടു​നി​ന്ന​തും ശ്ര​ദ്ധേ​യ​മാ​യി​രു​ന്നു.

Read More

കെ​ടിഡി​എ​ഫ്സി​യെ ഒ​ഴി​വാ​ക്കാ​ൻ ത​ട​സം: 2.75 കോ​ടി​യു​ടെ ത​ർ​ക്കം

ചാ​ത്ത​ന്നൂ​ർ: കെഎ​സ്ആ​ർ​ടി​സി​യു​ടെ ബാ​ങ്ക് ക​ൺ​സോ​ർ​ഷ്യ​ത്തി​ൽ നി​ന്ന് കേ​ര​ള ട്രാ​ൻ​സ്പോ​ർ​ട്ട് ഡ​വ​ല​പ്മെന്‍റ് ഫി​നാ​ൻ​ഷ്യ​ൽ കോ​ർ​പ്പ​റേ​ഷനെ( കെ​ടിഡിഎ​ഫ്സി ) ​ഒ​ഴി​വാ​ക്കാ​ൻ ത​ട​സമാ​യി​രി​ക്കു​ന്ന​ത് 2.75 കോ​ടി രൂ​പ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട ത​ർ​ക്കം. ഇ​ത് വെ​റും സാ​ങ്കേ​തി​ക​മാ​ണെ​ന്നും ച​ർ​ച്ച​യി​ലൂ​ടെ പ​രി​ഹ​രി​ച്ച് കെ​ടിഡിഎ​ഫ്സി​യെ ബാ​ങ്ക് ക​ൺ​സോ​ർ​ഷ്യ​ത്തി​ൽ നി​ന്ന് ഈ ​ആ​ഴ്ച ത​ന്നെ ഒ​ഴി​വാ​ക്കു​മെ​ന്നും കെഎ​സ്ആ​ർടിസി അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. കെഎ​സ്ആ​ർടിസി യു​ടെ ബാ​ങ്ക് ക​ൺ​സോ​ർ​ഷ്യ​ത്തി​ൽ എ​സ്ബി​ഐ, കാ​ന​റ ബാ​ങ്ക്, യൂ​ണി​യ​ൻ ബാ​ങ്ക്, ഡിബിഎ​സ്‌സി ( ​പ​ഴ​യ​ ല​ക്ഷ്മി​വി​ലാ​സം ബാ​ങ്ക്, ) കെ​ടിഡി​എ​ഫ്സി ​എ​ന്നി​വ​യാ​ണ് ഉ​ള്ള​ത്. ത​ക​ർ​ച്ച​യി​ലാ​യ കെടിഡിഎ​ഫ് സി​യെ ഒ​ഴി​വാ​ക്കാ​നും പ​ക​രം കേ​ര​ളാ ബാ​ങ്കി​നെ ക​ൺ​സോ​ർ​ഷ്യ​ത്തി​ൽ ഉ​ൾ​പ്പെ​ടു​ത്താ​നും കെഎ​സ്ആ​ർടിസി ശ്ര​മി​ച്ചുകൊ​ണ്ടി​രി​ക്കു​ക​യാ​ണ്. കെഎ​സ്ആ​ർടിസിയു​ടെ ശ്ര​മ​ങ്ങ​ൾ​ക്ക് സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ പി​ന്തു​ണ​യും അം​ഗീ​കാ​ര​വും ല​ഭി​ച്ചി​ട്ടു​ണ്ട്. ഇ​ത് ഇ​പ്പോ​ൾ വി​ജ​യ​ത്തി​ലെ​ത്തി​യ അ​വ​സ്ഥ​യി​ലാ​ണ്. അ​വ​സാ​ന ഘ​ട്ട​ത്തി​ലെ കെഎ​സ്ആ​ർടിസിയു​ടെ ക​ണ​ക്കു​ക​ൾ അ​നു​സ​രി​ച്ച് കെ​ടിഡിഎ​ഫ്സി​യ്ക്ക് കൊ​ടു​ക്കാ​നു​ള്ള​ത് 297.25 കോ​ടി​യാ​ണ്. എ​ന്നാ​ൽകെഎ​സ്ആ​ർടിസി ഇ​തി​ന് വേ​ണ്ടി 300 കോ​ടി ക​ൺ​സോ​ർ​ഷ്യ​ത്തി​ൽ…

Read More

പ​തി​നെ​ട്ടാം​പ​ടി​യി​ലെ ഫോ​ട്ടോ​ഷൂ​ട്ട് വി​വാ​ദം: 23 പോ​ലീ​സു​കാ​രെ തീ​വ്ര​പ​രി​ശീ​ല​ന​ത്തി​ന​യ​ച്ചു

തി​രു​വ​ന​ന്ത​പു​രം/പ​ത്ത​നം​തി​ട്ട: ശ​ബ​രി​മ​ല​യി​ലെ പ​തി​നെ​ട്ടാം പ​ടി​യി​ൽ ശ്രീ​കോ​വി​ലി​നു പു​റം​തി​രി​ഞ്ഞു​നി​ന്ന് പോ​ലീ​സു​കാ​ർ ഫോ​ട്ടോ ഷൂ​ട്ട്‌ ന​ട​ത്തി​യ സം​ഭ​വ​ത്തി​ൽ 23 പോ​ലീ​സു​കാ​ർ​ക്കെ​തി​രേ ന​ട​പ​ടി. വി​വാ​ദ​ത്തി​ൽ അ​ക​പ്പെ​ട്ട എ​സ്എ​പി ക്യാ​മ്പി​ലെ പോ​ലീ​സു​കാ​രെ ക​ണ്ണൂ​ർ കെ​എ​പി -4 ക്യാ​മ്പി​ലേ​ക്ക് തീ​വ്ര​പ​രി​ശീ​ല​ന​ത്തി​ന് അ​യ​ച്ചു. ന​ല്ല​ന​ട​പ്പി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ന​ട​പ​ടി. തീ​വ്ര​പ​രി​ശീ​ല​ന​ത്തി​നു​ശേ​ഷം ഇ​വ​രെ ശ​ബ​രി​മ​ല​യി​ൽ ശു​ചീ​ക​ര​ണ​പ്ര​വ​ർ​ത്ത​ന​ത്തി​ലേ​ർ​പ്പെ​ട്ടി​രി​ക്കു​ന്ന വി​ശു​ദ്ധി​സേ​ന​യ്ക്കൊ​പ്പം നി​യോ​ഗി​ക്കാ​നും തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്. തീ​വ്ര​പ​രി​ശീ​ല​ന കാ​ല​യ​ള​വി​ല്‍ പോ​ലീ​സു​കാ​ര്‍​ക്ക് അ​വ​ധി​യ​ട​ക്കം നി​ഷേ​ധി​ക്ക​പ്പെ​ടാം. എ​ഡി​ജി​പി എ​സ്. ശ്രീ​ജി​ത്ത്‌ ആ​ണ് ന​ട​പ​ടി സ്വീ​ക​രി​ച്ച​ത്. വി​ഷ​യ​ത്തി​ൽ ഡി​ജി​പി എ​ഡി​ജി​പി​യോ​ട് റി​പ്പോ​ർ​ട്ട് തേ​ടി​യ​തി​നു പി​ന്നാ​ലെ സ​ന്നി​ധാ​നം സ്‌​പെ​ഷ​ല്‍ ഓ​ഫി​സ​ര്‍ കെ.​ഇ. ബൈ​ജു​വി​നോ​ട് എ​ഡി​ജി​പി റി​പ്പോ​ര്‍​ട്ട് തേ​ടി​യി​രു​ന്നു. ശ​ബ​രി​മ​ല ഡ്യൂ​ട്ടി​ക്കു ശേ​ഷം ആ​ദ്യ ബാ​ച്ചി​ലെ പോ​ലീ​സു​കാ​രാ​ണു പ​തി​നെ​ട്ടാം​പ​ടി​യി​ൽ​നി​ന്ന് ഫോ​ട്ടോ എ​ടു​ത്ത​ത്. ഹൈ​ക്കോ​ട​തി​യും ഈ ​വി​ഷ​യ​ത്തി​ൽ റി​പ്പോ​ർ​ട്ട്‌ തേ​ടി​യി​രു​ന്നു. ആ​ചാ​ര​ലം​ഘ​ന​മാ​ണെ​ന്ന് അ​റി​യി​ല്ലാ​യെ​ന്നാ​ണ് ഭൂ​രി​ഭാ​ഗം പേ​രും മേ​ലു​ദ്യോ​ഗ​സ്ഥ​രെ അ​റി​യി​ച്ച​ത്. എ​ന്നാ​ല്‍ ഈ ​വി​ശ​ദീ​ക​ര​ണം അം​ഗീ​ക​രി​ക്ക​പ്പെ​ട്ടി​ല്ല. പ​തി​നെ​ട്ടാം പ​ടി​യി​ൽ പു​റം തി​രി​ഞ്ഞു നി​ന്ന് ഫോ​ട്ടോ…

Read More

ന​ഴ്‌​സിം​ഗ് വി​ദ്യാ​ര്‍​ഥി​നിയു​ടെ മ​ര​ണം: എ​സ്‌സി, എ​സ്ടി വ​കു​പ്പു​ക​ള്‍കൂ​ടി ചേ​ര്‍​ത്തു

പ​ത്ത​നം​തി​ട്ട: ചു​ട്ടി​പ്പാ​റ സ്‌​കൂ​ള്‍ ഓ​ഫ് മെ​ഡി​ക്ക​ല്‍ എ​ഡ്യൂ​ക്കേ​ഷ​നി​ലെ നാ​ലാം​വ​ര്‍​ഷ വി​ദ്യാ​ര്‍​ഥി​നി അ​മ്മു എ.​സ​ജീ​വ് സ്വ​കാ​ര്യ ഹോ​സ്റ്റ​ലി​ന്‍റെ മു​ക​ളി​ല്‍ നി​ന്നു വീ​ണു മ​രി​ച്ച കേ​സി​ല്‍ പ​ട്ടി​ക​ജാ​തി, വ​ര്‍​ഗ പീ​ഡ​ന നി​രോ​ധ​ന നി​യ​മ​ത്തി​ലെ വ​കു​പ്പു​ക​ള്‍ കൂ​ടി ഉ​ള്‍​പ്പെ​ടു​ത്താ​ന്‍ അ​ന്വേ​ഷ​ണ​സം​ഘം. ഇ​തു വ്യ​ക്ത​മാ​ക്കി പോ​ലീ​സ് കോ​ട​തി​യി​ല്‍ റി​പ്പോ​ര്‍​ട്ട് സ​മ​ര്‍​പ്പി​ച്ചു. അ​ന്വേ​ഷ​ണ​ച്ചു​മ​ത​ല പ​ത്ത​നം​തി​ട്ട ഡി​വൈ​എ​സ്പി എ​സ്. ന​ന്ദ​കു​മാ​റി​നാ​ണ്. കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​ന്വേ​ഷ​ണ സം​ഘം കൂ​ടു​ത​ല്‍ തെ​ളി​വെ​ടു​പ്പ് ന​ട​ത്തി. സ​ഹ​പാ​ഠി​ക​ളാ​യ മൂ​ന്ന് വി​ദ്യാ​ര്‍​ഥി​ക​ളാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ഇ​വ​ര്‍​ക്കെ​തി​രേ ആ​ത്മ​ഹ​ത്യ പ്രേ​ര​ണാ​ക്കു​റ്റം ചു​മ​ത്തി​യി​രു​ന്നു. കോ​ട​തി റി​മാ​ന്‍​ഡ് ചെ​യ്ത ഇ​വ​രെ ചോ​ദ്യം ചെ​യ്യാ​ന്‍ പ​ത്ത​നം​തി​ട്ട പോ​ലീ​സ് ക​സ്റ്റ​ഡി​യി​ല്‍ വാ​ങ്ങി​യി​രു​ന്നു. ഇ​വ​രു​ടെ മൊ​ബൈ​ല്‍ ഫോ​ണു​ക​ള്‍ ഉ​ള്‍​പ്പെ​ടെ പോ​ലീ​സ് പി​ടി​ച്ചെ​ടു​ത്തി​ട്ടു​ണ്ട്. പ്ര​തി​ക​ളു​ടെ ക​സ്റ്റ​ഡി കാ​ലാ​വ​ധി ഇ​ന്നു രാ​വി​ലെ 11ന് ​അ​വ​സാ​നി​ക്കും. മൂ​ന്നു​പേ​രെ​യും പ​ത്ത​നം​തി​ട്ട ഫ​സ്റ്റ് ക്ലാ​സ് ജു​ഡീ​ഷ​ല്‍ മ​ജി​സ്‌​ട്രേ​റ്റ് കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കും.

Read More

ആനുകൂല്യങ്ങൾ നൽകിയില്ല: സി​പി​എം ഭ​രി​ക്കു​ന്ന ബാ​ങ്കി​ന് മു​ന്നി​ൽ സി​പി​എം നേ​താ​വി​ന്‍റെ ഭാ​ര്യ​യു​ടെ സ​ത്യ​ഗ്ര​ഹം

അന്പ​ല​പ്പു​ഴ: വി​ര​മി​ച്ച ജീ​വ​ന​ക്കാ​രി​ക്ക് പെ​ൻ​ഷ​ൻ ആ​നു​കൂ​ല്യം ന​ൽ​കി​യി​ല്ല. സി​പി​എം ഭ​രി​ക്കു​ന്ന സ​ഹ​ക​ര​ണ ബാ​ങ്കി​നു മു​ന്നി​ൽ സി​പി​എം നേ​താ​വി​ന്‍റെ ഭാ​ര്യ​യു​ടെ സ​ത്യ​ഗ്ര​ഹം. അ​മ്പ​ല​പ്പു​ഴ തെ​ക്ക് പ​ഞ്ചാ​യ​ത്ത് അ​ഞ്ജ​ലി​യി​ൽ അ​ശോ​ക​ന്‍റെ ഭാ​ര്യ തു​ള​സി​യാ​ണ് ക​രു​മാ​ടി സ​ഹ​ക​ര​ണ ബാ​ങ്കി​നു മു​ന്നി​ൽ സ​ത്യ​ഗ്ര​ഹ​മി​രു​ന്ന​ത്. സി​പി​എം അ​മ്പ​ല​പ്പു​ഴ കി​ഴ​ക്ക് ലോ​ക്ക​ൽ ക​മ്മി​റ്റി​യം​ഗ​വും ക​ട്ട​ക്കു​ഴി പി​കെ​സി ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി​യു​മാ​യ അ​ശോ​ക​ന്‍റെ ഭാ​ര്യ തു​ള​സി ബാ​ങ്കി​ൽ സെ​യി​ൽ​സ് ഗേ​ളാ​യി പ്ര​വ​ർ​ത്തി​ക്കു​ക​യാ​യി​രു​ന്നു. ഈ ​വ​ർ​ഷം മേ​യ് 30ന് ​വി​ര​മി​ച്ച ഇ​വ​ർ​ക്ക് പി​എ​ഫി​ൽനി​ന്ന് 31, 260 രൂ​പ ന​ൽ​കി. കൂ​ടാ​തെ 1,17,419 രൂ​പ​യു​ടെ ചെ​ക്കും ന​ൽ​കി. മ​റ്റ് ആ​നു​കൂ​ല്യ​ങ്ങളുൾ​പ്പെ​ടെ ല​ഭി​ക്കാ​നു​ള്ള അ​ഞ്ച​ര ല​ക്ഷം രൂ​പ​യ്ക്കാ​യി പ​ല​ത​വ​ണ ബാങ്കിൽ ക​യ​റി​യി​റ​ങ്ങി. ഒ​ടു​വി​ൽ പ​ണം ല​ഭി​ക്കാ​തെ വ​ന്ന​പ്പോ​ൾ അ​മ്പ​ല​പ്പു​ഴ പോ​ലീ​സി​ൽ പ​രാ​തി​യും ന​ൽ​കി. ഇ​തേ​ത്തു​ട​ർ​ന്ന് 15 ദി​വ​സ​ത്തി​നു​ള​ളി​ൽ പ​ണം ന​ൽ​കാ​മെ​ന്ന് ബാ​ങ്ക് ഭ​ര​ണ സ​മി​തി​യ​ അധികൃ​ത​ർ പോ​ലീ​സി​ന് ഉ​റ​പ്പ് ന​ൽ​കി. എ​ന്നാ​ൽ പ​ല…

Read More

എടാ മോനേ… കാ​റി​ൽ ര​ഹ​സ്യ​ അ​റ​യുണ്ടാക്കി കഞ്ചാവ് കടത്ത്; യുവാവ് അറസ്റ്റിൽ

പെ​രി​ങ്ങോം: കാ​റി​ൽ സീ​റ്റി​ന്‍റെ അ​ടി​യി​ൽ ര​ഹ​സ്യ അ​റ​യു​ണ്ടാ​ക്കി ക​ഞ്ചാ​വു ക​ട​ത്തി​യ യു​വാ​വ് പി​ടി​യി​ൽ. ക​ണ്ണൂ​ർ പെ​രി​ങ്ങോം മ​ട​ക്കാം​പൊ​യി​ലി​ലെ എം.​വി. സു​ഭാ​ഷ് (43) ആ​ണ് എ​ക്സൈ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്. ഇ‍​യാ​ളി​ൽ​നി​ന്ന് 25 കി​ലോ​ഗ്രാം ക​ഞ്ചാ​വ് ക​ണ്ടെ​ടു​ത്തു. ഇ​യാ​ൾ കാ​റി​ല്‍ ക​ഞ്ചാ​വ് ക​ട​ത്തു​ന്ന​താ​യി ത​ളി​പ്പ​റ​മ്പ് എ​ക്‌​സൈ​സ് സ​ര്‍​ക്കി​ള്‍ ഇ​ന്‍​സ്‌​പെ​ക്ട​ര്‍ കെ.​കെ. ഷി​ജി​ല്‍​കു​മാ​റി​നു ര​ഹ​സ്യ​വി​വ​രം ല​ഭി​ച്ചി​രു​ന്നു. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​യി​രു​ന്നു ഇ​ന്ന​ലെ രാ​ത്രി എ​ട്ടോ​ടെ പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. ആ​ദ്യ​പ​രി​ശോ​ധ​ന​യി​ല്‍ കാ​റി​ല്‍​നി​ന്ന് ഒ​ന്നും ക​ണ്ടെ​ത്താ​നാ​യി​ല്ല. പി​ന്നീ​ടു ന​ട​ത്തി​യ വി​ശ​ദ​മാ​യ പ​രി​ശോ​ധ​ന​യി​ലാ​ണ് കാ​റി​ന്‍റെ സീ​റ്റി​ന​ടി​യി​ല്‍ ര​ഹ​സ്യ അ​റ​യു​ണ്ടാ​ക്കി​യ​താ​യി ക​ണ്ടെ​ത്തി​യ​ത്. ഇ​തു തു​റ​ന്നു​നോ​ക്കി​യ​പ്പോ​ഴാ​ണ് അ​തി​നു​ള്ളി​ല്‍ 25.07 കി​ലോ​ഗ്രാം ക​ഞ്ചാ​വ് ക​ണ്ടെ​ത്തി​യ​ത്. ഇ​തേ​ത്തു​ട​ര്‍​ന്ന് പ്ര​തി​ക്കെ​തി​രേ എ​ന്‍​ഡി​പി​എ​സ് കേ​സെ​ടു​ക്കു​ക​യും ക​ഞ്ചാ​വും അ​ത് ഒ​ളി​ച്ചു​ക​ട​ത്താ​നു​പ​യോ​ഗി​ച്ച കാ​റും എ​ക്സൈ​സ് സം​ഘം ക​സ്റ്റ​ഡി​യി​ലെ​ടു​ക്കു​ക​യു​മാ​യി​രു​ന്നു. പ്ര​തി​യെ ഇ​ന്ന് കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കും.

Read More

പ​ര​സ്യ​പ്ര​തി​ക​ര​ണ​ങ്ങ​ൾ ജ​ന​ങ്ങ​ളെ അ​ക​റ്റി​യോ? അ​ന്വേ​ഷി​ക്കാ​ൻ ബി​ജെ​പി ദേ​ശീ​യ നേ​തൃ​ത്വം

തി​രു​വ​ന​ന്ത​പു​രം: ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് വേ​ള​യി​ൽ നേ​താ​ക്ക​ൾ ന​ട​ത്തി​യ പ​ര​സ്യ​പ്ര​തി​ക​ര​ണ​ങ്ങ​ൾ തി​രി​ച്ച​ടി​യാ​യോ എ​ന്ന് പ​രി​ശോ​ധി​ക്കാ​ൻ ബി​ജെ​പി ദേ​ശീ​യ നേ​തൃ​ത്വം. പ​ര​സ്യ​പ്ര​തി​ക​ര​ണ​ങ്ങ​ൾ പ​രി​ശോ​ധി​ച്ച് ന​ട​പ​ടി​ക​ളി​ലേ​ക്ക് ക​ട​ക്കാ​നാ​ണ് ദേ​ശീ​യ നേ​തൃ​ത്വ​ത്തി​ന്‍റെ തീ​രു​മാ​നം. തെ​ര​ഞ്ഞെ​ടു​പ്പ് വേ​ള​യി​ൽ നേ​താ​ക്ക​ൾ ന​ട​ത്തി​യ എ​ല്ലാ പ​ര​സ്യ​പ്ര​തി​ക​ര​ണ​ങ്ങ​ളും ഇം​ഗ്ലീ​ഷി​ലേ​ക്ക് ത​ർ​ജ​യ ചെ​യ്ത് അ​യ​ച്ചു​ന​ൽ​ക​ണ​മെ​ന്നാ​ണ് ദേ​ശീ​യ നേ​തൃ​ത്വം ആ​വ​ശ്യ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്. നേ​താ​ക്ക​ളു​ടെ പ​ര​സ്യ​പ്ര​സ്താ​വ​ന​ക​ൾ ജ​ന​ങ്ങ​ളെ പാ​ർ​ട്ടി​യി​ൽ നി​ന്ന് അ​ക​റ്റാ​ൻ ഇ​ട​യാ​ക്കി​യോ എ​ന്നാ​ണ് പ​രി​ശോ​ധി​ക്കു​ന്ന​ത്. ബി​ജെ​പി സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ഡ്വ.​പി.​ സു​ധീ​റി​നാ​ണ് ചു​മ​ത​ല ന​ൽ​കി​യി​രി​ക്കു​ന്ന​ത്.ദേ​ശീ​യ നേ​താ​വ് അ​പ​രാ​ജി​ത സാ​ര​ങ്കി വി​വാ​ദ വീ​ഡി​യോ​ക​ളി​ൽ അ​ന്വേ​ഷ​ണം ന​ട​ത്തും. കേ​ര​ള​ത്തി​ന്‍റെ ചു​മ​ത​ല​യു​ള്ള പ്ര​ഭാ​രി പ്ര​കാ​ശ് ജാ​വ​ദേ​ക്ക​ർ ഉ​ൾ​പ്പെ​ടെ കൂ​ടു​ത​ൽ ദേ​ശീ​യ നേ​താ​ക്ക​ൾ അ​ന്വേ​ഷ​ണ സം​ഘ​ത്തി​ൽ ഉ​ണ്ടാ​കും എ​ന്നാ​ണ് സൂ​ച​ന. പ​ര​സ്യ​പ്ര​സ്താ​വ​ന​ക​ൾ ഉ​ൾ​പ്പെ​ടെ എ​ല്ലാം പ​രി​ശോ​ധി​ക്കു​മെ​ന്ന് ക​ഴി​ഞ്ഞ ദി​വ​സം ബി​ജെ​പി സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് കെ.​സു​രേ​ന്ദ്ര​നും പ​റ​ഞ്ഞി​രു​ന്നു. പാ​ർ​ട്ടി​ക്ക​ക​ത്ത് ഒ​രു സം​വി​ധാ​നം ഉ​ണ്ടെ​ന്നും അ​തി​നു മു​ക​ളി​ൽ പ്ര​വ​ർ​ത്തി​ച്ച​വ​ർ ആ​രാ​യി​രു​ന്നാ​ലും പ​രി​ശോ​ധി​ക്കു​മെ​ന്നും…

Read More

കെ​എ​സ്ആ​ർ​ടി​സി വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി ട്രാ​വ​ൽ ടു ​ടെ​ക്നോ​ള​ജി പാ​ക്കേ​ജ് ഒ​രു​ക്കു​ന്നു

ചാ​ത്ത​ന്നൂ​ർ:​ കെ​എ​സ്ആ​ർ​ടി​സി ബ​ഡ്ജ​റ്റ് ടൂ​റി​സം സ്കൂ​ൾ – കോ​ളേ​ജ് വി​ദ്യാ​ർ​ഥിക​ൾ​ക്കാ​യി ട്രാ​വ​ൽ ടു ​ടെ​ക്നോ​ള​ജി പാ​ക്കേ​ജു​ക​ൾ ഒ​രു​ക്കു​ന്നു.​ സാ​ങ്കേ​തി​ക വ്യ​വ​സാ​യി​ക മേ​ഖ​ല​യി​ലെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ നേ​രി​ട്ട് മ​ന​സിലാ​ക്കു​ന്ന​തി​നാ​യു​ള്ള സാ​ങ്കേ​തി​ക വ്യാ​വ​സാ​യി​ക വി​നോ​ദ വി​ജ്ഞാ​ന യാ​ത്ര​യാ​ണ് ട്രാ​വ​ൽ ടു ​ടെ​ക്നോ​ള​ജി കൊ​ണ്ട് ല​ക്ഷ്യ​മി​ടു​ന്ന​ത്. ഐ​എ​സ്ആ​ർ​ഒ, കെ​എ​സ്ആ​ർ​ടി​സി റീ​ജ​ണ​ൽ വ​ർ​ക്ക്ഷോ​പ്പു​ക​ൾ, യു​ണൈ​റ്റ​ഡ് ഇ​ല​ക്ട്രി​ക്ക​ൽ ഇ​ൻ​ഡ​സ്ട്രീ​സ്, ക​യ​ർ മ്യൂ​സി​യം, മി​ൽ​മ പ്ലാ​ൻ​റ് തു​ട​ങ്ങി, കേ​ര​ള​ത്തി​ലെ വി​വി​ധ യൂ​ണി​റ്റു​ക​ളി​ൽ നി​ന്നു​ള്ള നൂ​റ്റി​മു​പ്പ​ത്ത​ഞ്ചോ​ളം പാ​ക്കേ​ജു​ക​ൾ ആ​ണ് കെ​എ​സ്ആ​ർ​ടി​സി ട്രാ​വ​ൽ ടു ​ടെ​ക്നോ​ള​ജി യാ​ത്രാ പാ​ക്കേ​ജി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള​ത്. പ്ര​ദീ​പ് ചാ​ത്ത​ന്നൂ​ർ

Read More