താ​ൻ ക​യ​റി​യ​തു ഷാ​ഫി​യു​ടെ കാ​റി​ൽ; “വ​ഴി​യി​ൽ വ​ച്ച് വാ​ഹ​നം മാ​റി​ക്ക​യ​റി’; ദൃ​ശ്യ​ങ്ങ​ളു​മാ​യി രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ

പാ​ല​ക്കാ​ട്: സി​പി​എം പു​റ​ത്തു​വി​ട്ട സി​സി​ടി​വി ദൃ​ശ്യ​ത്തി​ന് മ​റു​പ​ടി​യു​മാ​യി രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ. സു​ഹൃ​ത്തും താ​നും ര​ണ്ട് വാ​ഹ​ന​ത്തി​ലാ​ണ് ഹോ​ട്ട​ലി​ൽ​നി​ന്ന് പോ​യ​തെ​ന്ന് സ്ഥി​രീ​ക​രി​ച്ച രാ​ഹു​ൽ താ​ൻ ക​യ​റി​യ​ത് ഷാ​ഫി പ​റ​മ്പി​ലി​ന്‍റെ കാ​റി​ലാ​ണെ​ന്നും ത​ന്‍റെ കാ​റി​ലാ​ണ് സു​ഹൃ​ത്ത് വ​ന്ന​തെ​ന്നും പ​റ​ഞ്ഞു. ചി​ല കാ​ര്യ​ങ്ങ​ൾ സം​സാ​രി​ക്കാ​നു​ണ്ടാ​യി​രു​ന്ന​ത് കൊ​ണ്ടാ​ണ് ഷാ​ഫി​ക്കൊ​പ്പം കാ​റി​ൽ ക​യ​റി​യ​ത്. സു​ഹൃ​ത്ത് കൊ​ണ്ടു​വ​ന്ന ത​ന്‍റെ കാ​റി​ലേ​ക്ക് പാ​ല​ക്കാ​ട് പ്ര​സ് ക്ല​ബി​ന് സ​മീ​പ​ത്ത് വ​ച്ച് മാ​റി​ക്ക​യ​റി. എ​ന്നാ​ൽ ത​ന്‍റെ കാ​റി​ന് ത​ക​രാ​ർ ഉ​ണ്ടാ​യ​തി​നാ​ൽ സ​ർ​വീ​സി​ന് കൊ​ടു​ക്കാ​ൻ സു​ഹൃ​ത്തി​നെ ഏ​ൽ​പ്പി​ച്ചു. പി​ന്നീ​ട് പാ​ല​ക്കാ​ട് കെ​ആ​ർ ട​വ​റി​ന് സ​മീ​പ​ത്ത് വ​ച്ച് യൂ​ത്ത് കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ന്‍റെ കാ​റി​ൽ കോ​ഴി​ക്ക​ട്ടേ​ക്ക് പോ​യി. ത​ന്‍റെ കാ​റി​ൽ നി​ന്ന് ട്രോ​ളി​ക​ൾ ഈ ​കാ​റി​ലേ​ക്ക് മാ​റ്റി. കോ​ഴി​ക്കോ​ട് അ​സ്‌​മ ട​വ​റി​ലേ​ക്ക് കാ​റി​ൽ ചെ​ന്നി​റ​ങ്ങു​ന്ന​തി​ന്‍റെ സി​സി​ടി​വി ദൃ​ശ്യ​വും രാ​ഹു​ൽ പു​റ​ത്തു​വി​ട്ടു.

Read More

പാ​തി​രാ പ​രി​ശോ​ധ​ന നാ​ട​കം ഷാ​ഫി​യു​ടെ ആ​സൂ​ത്ര​ണ​മാ​ണോ എ​ന്ന് അ​ന്വേ​ഷി​ക്ക​ണ​മെ​ന്ന് പി.​സ​രി​ൻ

പാ​ല​ക്കാ​ട്: പാ​ല​ക്കാ​ട് ന​ട​ന്ന പാ​തി​രാ പ​രി​ശോ​ധ​ന നാ​ട​കം ഷാ​ഫി പ​റ​ന്പി​ൽ ആ​സൂ​ത്ര​ണം ചെ​യ്ത​താ​ണോ എ​ന്ന് പാ​ല​ക്കാ​ട്ടെ എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി ഡോ.​പി.​സ​രി​ൻ. പ​രി​ശോ​ധ​ന​യ്ക്ക് അ​ടി​സ്ഥാ​ന​മാ​യ വി​വ​രം എ​വി​ടെ നി​ന്ന് കി​ട്ടി​യെ​ന്ന് പോ​ലീ​സ് വ്യ​ക്ത​മാ​ക്ക​ണ​മെ​ന്നും ബി​ജെ​പി സി​പി​എം ബ​ന്ധം ആ​രോ​പി​ക്കാ​ൻ ബോ​ധ​പൂ​ർ​വം പ്ലാ​റ്റ്ഫോം ഉ​ണ്ടാ​ക്കി​യോ എ​ന്ന​ന്വേ​ഷി​ക്ക​ണ​മെ​ന്നും സ​രി​ൻ പ​റ​ഞ്ഞു. സം​ഭ​വ​ത്തി​ൽ ഇ​പ്പോ​ഴും ഇ​രു​ട്ട​ത്ത് നി​ൽ​ക്കു​ന്ന​വ​ർ ആ​രെ​ന്ന് ക​ണ്ടു​പി​ടി​ക്ക​ണം. ഇ​വ​ർ നി​യ​മ​വ്യ​വ​സ്ഥ​യെ വെ​ല്ലു​വി​ളി​ക്കു​ക​യാ​ണ്. പ​ര​സ്പ​ര വി​രു​ദ്ധ​മാ​യ കാ​ര്യ​മാ​ണ് യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ത്ഥി പ​റ​യു​ന്ന​ത്. കേ​സ് കേ​വ​ലം ഒ​രു വ്യ​ക്തി​യി​ൽ ഒ​തു​ങ്ങ​രു​ത്. അ​ടി​ക്ക​ടി വേ​ഷം മാ​റു​ന്ന​വ​രെ തി​രി​ച്ച​റി​യാ​ൻ പാ​ല​ക്കാ​ട്ടു​കാ​ർ​ക്ക് ക​ഴി​യും. ഷാ​ഫി​യു​ടെ മാ​സ്റ്റ​ർ പ്ലാ​നി​ൽ പെ​ട്ട​താ​ണോ ഇ​തെ​ന്ന് പ​രി​ശോ​ധി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട പി ​സ​രി​ൻ, ചാ​ക്കും ട്രോ​ളി​യും പ്ര​ധാ​ന പ്ര​ചാ​ര​ണ വി​ഷ​യ​മാ​ക്കൂ​മെ​ന്നും കൂ​ട്ടി​ച്ചേ​ർ​ത്തു.

Read More

തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന് പ​രാ​തി ന​ൽ​കി ബി​ജെ​പി; യു​ഡി​എ​ഫും ബി​ജെ​പി​യും ക​ള്ള​പ്പ​ണ​മൊ​ഴു​ക്കു​ന്നെന്ന് എ​ൻ.​എ​ൻ.​കൃ​ഷ്ണ​ദാ​സ്

പാ​ല​ക്കാ​ട്: യു​ഡി​എ​ഫ് നേ​താ​ക്ക​ൾ താ​മ​സി​ക്കു​ന്ന ഹോ​ട്ട​ലി​ൽ പോ​ലീ​സ് ന​ട​ത്തി​യ പാ​തി​രാ പ​രി​ശോ​ധ​ന​യ്ക്ക് പി​ന്നാ​ലെ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന് പ​രാ​തി ന​ൽ​കി ബി​ജെ​പി. ഹോ​ട്ട​ലി​ലെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ പ​രി​ശോ​ധി​ക്ക​ണ​മെ​ന്നും ക​ള്ള​പ്പ​ണ ഇ​ട​പാ​ട് ന​ട​ന്നു​ണ്ടെ​ന്നു​മാ​ണ് ബി​ജെ​പി​യു​ടെ ആ​രോ​പ​ണം. തെ​ര​ഞ്ഞെ​ടു​പ്പി​നാ​യി യു​ഡി​എ​ഫ് വ്യാ​പ​ക​മാ​യി ക​ള്ള​പ്പ​ണം ഒ​ഴു​ക്കി​യെ​ന്നും ഇ​തേ​ക്കു​റി​ച്ച് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ അ​ന്വേ​ഷി​ക്ക​ണ​മെ​ന്നും ബി​ജെ​പി പ​രാ​തി​യി​ൽ ആ​വ​ശ്യ​പ്പെ​ട്ടു. സി​പി​എം-ബി​ജെ​പി നേ​താ​ക്ക​ൾ ഹോ​ട്ട​ലി​ൽ എ​ത്തി​യ​തി​ൽ അ​സ്വ​ഭാ​വി​ക​ത​യൊ​ന്നു​മി​ല്ലെ​ന്ന് ബി​ജെ​പി സ്ഥാ​നാ​ർ​ഥി സി. ​കൃ​ഷ്ണ​കു​മാ​ർ പ​റ​ഞ്ഞു. അ​തി​ൽ ഒ​രു ഡീ​ലു​മി​ല്ല. ഷാ​ഫി പ​റ​ന്പി​ൽ ക​ഴി​ഞ്ഞ തെ​ര​ഞ്ഞെ​ടു​പ്പി​ലും ക​ള്ള​പ്പ​ണം ഒ​ഴു​ക്കി​യെ​ന്നും കൃ​ഷ്ണ​കു​മാ​ർ ആ​രോ​പി​ച്ചു. പോ​ലീ​സി​ലും ആ​ശ​യ​ക്കു​ഴ​പ്പം പാ​ല​ക്കാ​ട് : വി​വാ​ദ​മാ​യ പാ​ല​ക്കാ​ട് പാ​തി​രാ​പ​രി​ശോ​ധ​ന വി​ഷ​യ​ത്തി​ൽ പോ​ലീ​സി​നു​ള്ളി​ലും ആ​ശ​യ​ക്കു​ഴ​പ്പം. കോ​ണ്‍​ഗ്ര​സ് വ​നി​താ നേ​താ​ക്ക​ളു​ടെ ഹോ​ട്ട​ൽ റൂ​മി​ലെ പോ​ലീ​സ് പ​രി​ശോ​ധ​ന​യു​മാ​യി ബ​ന്ധ​പ്പെ​ട്ട പോ​ലീ​സി​ന്‍റെ വി​ശ​ദീ​ക​ര​ണ​ത്തി​ലാ​ണ് ആ​ശ​യ​ക്കു​ഴ​പ്പം. സ്ഥി​രം പ​രി​ശോ​ധ​ന​യു​ടെ ഭാ​ഗ​മാ​യാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​തെ​ന്നു പാ​ല​ക്കാ​ട് എ​എ​സ്പി ​വി​ശ​ദീ​ക​രി​ച്ച​ത്. എ​ന്നാ​ൽ, ര​ഹ​സ്യ വി​വ​ര​ത്തി​ന്‍റെ…

Read More

 ഒ​രു മി​നി​റ്റ് ഒ​രു​മി​ച്ച് ക​ണ്ടാ​ല്‍… സ​ന്ദീ​പ് വാ​ര്യ​രു​മാ​യി പ​റ​ഞ്ഞു തീ​ർ​ക്കാ​നു​ള്ള പ്ര​ശ്‌​ന​ങ്ങ​ളേ ഉ​ള്ളൂ​വെ​ന്ന് സി. ​കൃ​ഷ്ണ​കു​മാ​ർ

പാ​ല​ക്കാ​ട്: ബി​ജെ​പി നേ​താ​വ് സ​ന്ദീ​പ് വാ​ര്യ​രു​മാ​യി എ​ന്തെ​ങ്കി​ലും പ്ര​ശ്‌​ന​ങ്ങ​ളു​ണ്ടെ​ങ്കി​ല്‍ അ​ത് ത​ങ്ങ​ള്‍ ഒ​രു മി​നി​റ്റ് ഒ​രു​മി​ച്ച് ക​ണ്ടാ​ല്‍ പ​രി​ഹ​രി​ക്കാ​വു​ന്ന​തേ​യു​ള്ളു എ​ന്ന് പാ​ല​ക്കാ​ട് ബി​ജെ​പി സ്ഥാ​നാ​ര്‍​ഥി സി. ​കൃ​ഷ്ണ​കു​മാ​ര്‍. സ​ന്ദീ​പ് വാ​ര്യ​ർ ക​ഴി​ഞ്ഞ​ദി​വ​സം ഉ​ന്ന​യി​ച്ച ആ​രോ​പ​ണ​ങ്ങ​ളു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ സ്വ​കാ​ര്യ ചാ​ന​ലി​നു ന​ൽ​കി​യ പ്ര​തീ​ക​ര​ണ​ത്തി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. പ്ര​ശ്‌​ന​ങ്ങ​ളെ​ല്ലാം പ​രി​ഹ​രി​ക്കും. കു​ടും​ബ​ങ്ങ​ളി​ല്‍ ഏ​ട്ട​ന​നി​യ​ന്മാ​ര്‍ ത​മ്മി​ല്‍ പ്ര​ശ്‌​ന​ങ്ങ​ളി​ല്ലേ? സ​ന്ദീ​പ് എ​നി​ക്കൊ​പ്പം തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​നു​ണ്ടാ​യി​രു​ന്ന ആ​ളാ​ണ്. പ്ര​ശ്‌​ന​ങ്ങ​ളു​ണ്ടെ​ങ്കി​ല്‍ അ​ത് പ​രി​ഹ​രി​ക്കാ​വു​ന്ന​തേ​യു​ള്ളു. ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ല്‍ സ​ന്ദീ​പു​മാ​യി ഫോ​ണി​ല്‍ സം​സാ​രി​ച്ചി​രു​ന്നു. ഇ​ന്ന​ലെ​യാ​ണ് ബ​ന്ധ​പ്പെ​ടാ​ന്‍ സാ​ധി​ക്കാ​തി​രു​ന്ന​ത്- അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഒ​രു ബൂ​ത്ത്‌ പ്ര​സി​ഡ​ന്‍റി​നെ പോ​ലും മാ​റ്റാ​നു​ള്ള ക​രു​ത്ത് ത​നി​ക്കി​ല്ല. പി​ന്നെ​യാ​ണ് വ​ലി​യ ആ​ളു​ക​ളെ മാ​റ്റു​ന്ന​ത്. ഇ​പ്പോ​ഴു​ണ്ടാ​യ പ്ര​തി​സ​ന്ധി ബി​ജെ​പി അ​തി​ജീ​വി​ക്കു​മെ​ന്നും കൃ​ഷ്ണ​കു​മാ​ർ പ​റ​ഞ്ഞു. സ​ന്ദീ​പ് ഉ​യ​ർ​ത്തി​യ വി​ഷ​യ​ങ്ങ​ളൊ​ന്നും പാ​ല​ക്കാ​ട്‌ ബാ​ധി​ക്കി​ല്ല. വി​ക​സ​ന വി​ഷ​യം മാ​ത്ര​മാ​ണ് പാ​ല​ക്കാ​ട്‌ ച​ർ​ച്ച. ക​ൽ​പ്പാ​ത്തി​യി​ൽ ബി​ജെ​പി​യു​ടെ വോ​ട്ട് കു​റ​ക്കാ​നാ​യി​രു​ന്നു ര​ണ്ടു മു​ന്ന​ണി​ക​ളു​ടെ​യും ശ്ര​മം.…

Read More

തൃ​ശൂ​ർ പോ​ലെ പാ​ല​ക്കാ​ട്‌ ഇ​ങ്ങ് എ​ടു​ത്തി​രി​ക്കും; ശോ​ഭ സു​രേ​ന്ദ്ര​നു​മാ​യി ഒ​രു ഭി​ന്ന​ത​യു​മി​ല്ലെ​ന്ന് സി. ​കൃ​ഷ്ണ​കു​മാ​ര്‍

പാ​ല​ക്കാ​ട്: ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ വി​ജ​യ​പ്ര​തീ​ക്ഷ​യു​ണ്ടെ​ന്ന് ബി​ജെ​പി സ്ഥാ​നാ​ര്‍​ഥി സി. ​കൃ​ഷ്ണ​കു​മാ​ര്‍. തൃ​ശൂ​ർ പോ​ലെ പാ​ല​ക്കാ​ട്‌ ഇ​ങ്ങ് എ​ടു​ത്തി​രി​ക്കു​മെ​ന്ന് കൃ​ഷ്ണ​കു​മാ​ർ പ​റ​ഞ്ഞു. ശോ​ഭ സു​രേ​ന്ദ്ര​നു​മാ​യി ഒ​രു ഭി​ന്ന​ത​യു​മി​ല്ല. യു​വ​മോ​ർ​ച്ച​യി​ൽ തു​ട​ങ്ങി ഒ​പ്പം പ്ര​വ​ർ​ത്തി​ച്ച​യാ​ളാ​ണ് ശോ​ഭ. പാ​ര്‍​ട്ടി നി​ശ്ച​യി​ക്കു​ന്ന​ത​നു​സ​രി​ച്ച് അ​വ​ര്‍ പ്ര​ച​ര​ണ പ​രി​പാ​ടി​ക​ളി​ല്‍ പ​ങ്കെ​ടു​ക്കും. ക​ൺ​വ​ൻ​ഷ​നി​ൽ ശോ​ഭ​യു​ടെ പ്ര​സം​ഗ​ത്തി​നു ശേ​ഷം ആ​ളു​ക​ൾ ഇ​റ​ങ്ങി​പ്പോ​യ​ത​ല്ല. ഏ​ത് ക​ൺ​വ​ൻ​ഷ​നി​ലാ​ണ് ആ​ളു​ക​ൾ മു​ഴു​വ​ൻ സ​മ​യം ഇ​രു​ന്നി​ട്ടു​ള്ള​തെ​ന്ന് അ​ദ്ദേ​ഹം ചോ​ദി​ച്ചു. യു​ഡി​എ​ഫ് ക​ൺ​വ​ൻ​ഷ​ൻ ന​ട​ത്തി​യ​ത് അ​തി​ർ​ത്തി ക​ട​ന്ന് മ​ല​മ്പു​ഴ മ​ണ്ഡ​ല​ത്തി​ലാ​ണ്. പാ​ല​ക്കാ​ട്‌ മ​ണ്ഡ​ലം പോ​ലും രാ​ഹു​ല്‍ മാ​ങ്കൂ​ട്ട​ത്തി​ലി​ന് അ​റി​യി​ല്ല. പാ​ല​ക്കാ​ട്‌ യു​ഡി​എ​ഫി​ന് ആ​ളി​ല്ലാ​ത്ത​ത് കൊ​ണ്ട് മ​ല​മ്പു​ഴ​യി​ൽ പോ​യി ക​ൺ​വ​ൻ​ഷ​ൻ ന​ട​ത്തി. പാ​ല​ക്കാ​ട്‌ സി​പി​എം വോ​ട്ടു​ക​ൾ യു​ഡി​എ​ഫി​ന് ല​ഭി​ച്ചു എ​ന്ന് കോ​ൺ​ഗ്ര​സി​ൽ നി​ന്നുവ​ന്ന സ​രി​ൻ പോ​ലും സ​മ്മ​തി​ച്ചു. ബി​ജെ​പി​ക്ക് ക​ൽ​പ്പാ​ത്തി​യി​ൽ പൂ​രം ച​ർ​ച്ച ചെ​യ്യേ​ണ്ട കാ​ര്യ​മി​ല്ല. ക​ൽ​പ്പാ​ത്തി​യി​ലെ വോ​ട്ടു​ക​ൾ ബി​ജെ​പി​യു​ടേ​താ​ണെ​ന്നും കൃ​ഷ്ണ​കു​മാ​ർ പ​റ​ഞ്ഞു

Read More

പ​ട്ടി​പ​രാ​മ​ർ​ശം; പാ​ല​ക്കാ​ട്ടു​കാ​ർ കൃ​ഷ്ണ​ദാ​സി​ന് മ​റു​പ​ടി കൊ​ടു​ക്കു​മെ​ന്ന്  രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ

പാ​ല​ക്കാ​ട്: മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രോ​ടു​ള്ള സി​പി​എം നേ​താ​വ് എ​ൻ.​എ​ൻ.​കൃ​ഷ്ണ​ദാ​സി​ന്‍റെ മോ​ശം പ​രാ​മ​ർ​ശ​ത്തി​ന് പാ​ല​ക്കാ​ട്ടെ ജ​നം മ​റു​പ​ടി പ​റ​യു​മെ​ന്ന് യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ പ​റ​ഞ്ഞു. ചോ​ദ്യം ചോ​ദി​ച്ച​വ​രോ​ടു​ള്ള അ​സ​ഹി​ഷ്ണു​ത നി​റ​ഞ്ഞ പെ​രു​മാ​റ്റം ജ​നം വി​ല​യി​രു​ത്തും. എ​ന്ത് ചോ​ദ്യം വ​ന്നാ​ലും ത​ങ്ങ​ൾ ജ​നാ​ധി​പ​ത്യ​പ​ര​മാ​യേ മ​റു​പ​ടി പ​റ​ഞ്ഞി​ട്ടു​ള്ളു എ​ന്നും രാ​ഹു​ൽ വ്യ​ക്ത​മാ​ക്കി. എ​ൻ.​എ​ൻ.​കൃ​ഷ്ണ​ദാ​സി​ന്‍റെ മോ​ശം പ​രാ​മ​ർ​ശം അ​ദ്ദേ​ഹ​ത്തി​ന്‍റെ ധാ​ർ​ഷ്ട്യ​ത്തെ​യാ​ണ് കാ​ണി​ക്കു​ന്ന​തെ​ന്ന് ഷാ​ഫി പ​റ​മ്പി​ൽ എം​പി പ്ര​തി​ക​രി​ച്ചു. പ​ട്ടി പ്ര​യോ​ഗം ന​ട​ത്തി​യ എ​ൻ.​എ​ൻ.​കൃ​ഷ്ണ​ദാ​സ് മാ​പ്പു​പ​റ​യ​ണ​മെ​ന്നും അ​ല്ലെ​ങ്കി​ൽ മാ​ധ്യ​മ​ങ്ങ​ൾ എ​ൽ​ഡി​എ​ഫി​ന്‍റെ പ​രി​പാ​ടി​ക​ൾ ബ​ഹി​ഷ്ക​രി​ക്ക​ണ​മെ​ന്നും വി.​കെ.​ശ്രീ​ക​ണ്ഠ​ൻ എം​പി പ​റ​ഞ്ഞു. ഷൂ​ക്കൂ​ർ പാ​ർ​ട്ടി​യി​ൽ തു​ട​രു​ന്ന​ത് സി​പി​എ​മ്മി​ന്‍റെ ഭീ​ഷ​ണി മൂ​ല​മാ​ണെ​ന്നും അദ്ദേഹം പറഞ്ഞു.

Read More

മാ​ധ്യ​മ​ങ്ങ​ൾ​ക്കു​നേ​രെ​യു​ള്ള പ​ട്ടി പ​രാ​മ​ർ​ശം; അ​ധി​ക്ഷേ​പം ബോ​ധ​പൂ​ർ​വ​മെ​ന്ന് എ​ൻ.​എ​ൻ. കൃ​ഷ്ണ​ദാ​സ്

പാ​ല​ക്കാ​ട്: മാ​ധ്യ​മ​ങ്ങ​ൾ​ക്കു​നേ​രെ​യു​ള്ള പ​ട്ടി പ​രാ​മ​ർ​ശ​ത്തി​ൽ ഉ​റ​ച്ച് സി​പി​എം സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗം എ​ൻ.​എ​ൻ. കൃ​ഷ്ണ​ദാ​സ്. പാ​ല​ക്കാ​ട് സി​പി​എ​മ്മി​ലെ പൊ​ട്ടി​ത്തെ​റി​യും ഷു​ക്കൂ​റി​ന്‍റെ രാ​ജി​യും സം​ബ​ന്ധി​ച്ച പ്ര​തി​ക​ര​ണം തേ​ടി​യ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രോ​ടാ​ണ് കൃ​ഷ്ണ​ദാ​സ് രോ​ഷ​ത്തോ​ടെ ഇ​ന്ന​ലെ പ​ട്ടി പ്ര​യോ​ഗം ന​ട​ത്തി പ്ര​തി​ക​രി​ച്ച​ത്. പ്ര​തി​ക​ര​ണം തേ​ടി​യ മാ​ധ്യ​മ​ങ്ങ​ളോ​ട് ഇ​റ​ച്ചി​ക്ക​ട​യി​ൽ കാ​ത്തു നി​ല്‍​ക്കു​ന്ന പ​ട്ടി​ക​ളെ പോ​ലെ ഷു​ക്കൂ​റി​ന്‍റെ വീ​ടി​ന് മു​ന്നി​ൽ കാ​ത്തു​നി​ന്ന​വ​ര്‍ ല​ജ്ജി​ച്ച് ത​ല​താ​ഴ്ത്ത​ണ​മെ​ന്ന പ​രാ​മ​ര്‍​ശം ബോ​ധ​പൂ​ര്‍​വ​മാ​ണെ​ന്നും അ​തി​ൽ ഉ​റ​ച്ചു​നി​ല്‍​ക്കു​ക​യാ​ണെ​ന്നും എ​ൻ.​എ​ൻ. കൃ​ഷ്ണ​ദാ​സ് സ്വ​കാ​ര്യ ചാ​ന​ലി​നോ​ട് പ്ര​തി​ക​രി​ച്ചു. ത​ന്‍റെ ഉ​റ​ച്ച ബോ​ധ്യ​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് അ​ത്ത​ര​ത്തി​ൽ പ്ര​തി​ക​രി​ച്ച​ത്. മ​റ്റ് രാ​ഷ്ട്രീ​യ പാ​ര്‍​ട്ടി​ക്കാ​രെ​യും മാ​ധ്യ​മ​ങ്ങ​ളെ​യും ഉ​ദ്ദേ​ശി​ച്ചു​ത​ന്നെ​യാ​ണ് അ​ത്ത​ര​മൊ​രു പ​രാ​മ​ര്‍​ശം ന​ട​ത്തി​യ​ത്. അ​ബ്ദു​ള്‍ ഷു​ക്കൂ​റി​ന്‍റെ പി​ണ​ക്കം പാ​ര്‍​ട്ടി​ക്കു പ​രി​ഹ​രി​ക്കാ​നാ​കു​ന്ന പ്ര​ശ്നം മാ​ത്ര​മാ​ണ്. എ​ന്നാ​ൽ, അ​തി​ന് മാ​ധ്യ​മ​ങ്ങ​ള്‍ അ​നാ​വ​ശ്യ പ്ര​ധാ​നം ന​ല്‍​കി​യെ​ന്നും അ​തി​നാ​ലാ​ണ് പൊ​ട്ടി​ത്തെ​റി​ച്ച് സം​സാ​രി​ക്കേ​ണ്ടി​വ​ന്ന​തെ​ന്നും എ​ൻ.​എ​ൻ. കൃ​ഷ്ണ​ദാ​സ് പ​റ​ഞ്ഞു. മാ​ധ്യ​മ​ങ്ങ​ളെ മാ​ത്രം ഉ​ദ്ദേ​ശി​ച്ച​ല്ല അ​ത് പ​റ​ഞ്ഞ​ത്. കോ​ണ്‍​ഗ്ര​സി​നെ​യും ബി​ജെ​പി​യെ​യും…

Read More

സ​രി​ൻ മി​ടു​മി​ടു​ക്ക​ൻ സ്ഥാ​നാ​ർ​ഥി; ച​ത്ത കു​തി​ര​യാ​ണ് കോ​ണ്‍​ഗ്ര​സെ​ന്നും കൂ​ടു​ത​ലൊ​ന്നും പ​റ​യു​ന്നി​ല്ലെ​ന്നും വെ​ള്ളാ​പ്പ​ള്ളി

പാ​ല​ക്കാ​ട്: മ​ണ്ഡ​ല​ത്തി​ലെ ഇ​ട​ത് മു​ന്ന​ണി സ്ഥാ​നാ​ർ​ഥി പി.​സ​രി​ൻ മി​ടു​മി​ടു​ക്ക​നാ​യ സ്ഥാ​നാ​ർ​ഥി​യെ​ന്ന് എ​സ്എ​ൻ​ഡി​പി യോ​ഗം ജ​ന​റ​ൽ സെ​ക്ര​ട്ട​റി വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​ൻ. ഇ​രു​വ​രും ന​ട​ത്തി​യ കൂ​ടി​ക്കാ​ഴ്ച​യ്ക്ക് ശേ​ഷം മാ​ധ്യ​മ​ങ്ങ​ളെ കാ​ണു​ന്ന​തി​നി​ടെ​യാ​ണ് സ​രി​നെ മി​ടു​മി​ടു​ക്ക​നെ​ന്ന് വെ​ള്ളാ​പ്പ​ള്ളി വി​ശേ​ഷി​പ്പി​ച്ച​ത്. പാ​ല​ക്കാ​ട് മൂ​ന്ന് മു​ന്ന​ണി​യും ഒ​പ്പ​ത്തി​നൊ​പ്പ​മാ​ണെ​ന്നും അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി. കോ​ണ്‍​ഗ്ര​സ് പ്രൈ​വ​റ്റ് ലി​മി​റ്റ​ഡ് ക​ന്പ​നി​യാ​ണെ​ന്നും ആ​രെ​യും ഉ​ൾ​ക്കൊ​ള്ളാ​റി​ല്ലെ​ന്നും വെ​ള്ളാ​പ്പ​ള്ളി പ​റ​ഞ്ഞു. സ​മൂ​ഹ നീ​തി​യെ കു​റി​ച്ച് പ​റ​ഞ്ഞ​പ്പോ​ൾ ത​ന്നെ ജ​യി​ലി​ൽ ആ​ക്കാ​ൻ ശ്ര​മി​ച്ചു. ച​ത്ത കു​തി​ര​യാ​ണ് കോ​ണ്‍​ഗ്ര​സെ​ന്നും അ​തു​കൊ​ണ്ട് കൂ​ടു​ത​ലൊ​ന്നും പ​റ​യു​ന്നി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Read More

നെ​ടു​മ​ങ്ങാ​ട്  വാ​ട​ക​വീ​ട്ടി​ൽ വ​ൻ ക​ഞ്ചാ​വു വേ​ട്ട:  പാ​ല​ക്കാ​ട് സ്വ​ദേ​ശി​നി പി​ടി​യി​ൽ; ഒ​രാ​ൾ ഓ​ടി​ര​ക്ഷ​പ്പെ​ട്ടെ​ന്ന് പോ​ലീ​സ്

നെ​ടു​മ​ങ്ങാ​ട്: വാടകവീ​ട്ടി​ലെ കി​ട​പ്പുമു​റി​യി​ൽ സൂക്ഷിച്ചിരുന്ന കഞ്ചാവു പിടികൂടി. മ​ഞ്ച- ചാ​മ്പ​പു​രയിലാണു സംഭവം. മൂ​ന്ന് പ്ലാ​സ്റ്റി​ക് ചാ​ക്കി​ൽ നി​റ​ച്ച 20 കിലോഗ്രാമോളം ക​ഞ്ചാ​വാണു പി​ടി​കൂ​ടിയത്. നെ​ടു​മ​ങ്ങാ​ട് എ​ക്സൈ​സ് സം​ഘ​മാ​ണ് റെ​യ്ഡ് ന​ട​ത്തി​യ​ത്.​പാ​ല​ക്കാ​ട്‌ സ്വ​ദേ​ശി​നി ഭു​വ​നേ​ശ്വ​രി (24)യെ​യാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്. കൂ​ടെ​യു​ണ്ടാ​യി​രു​ന്ന മ​നോ​ജ് (23) എ​ന്ന​യാ​ൾ ഓ​ടി ര​ക്ഷ​പ്പെ​ട്ടു. ര​ഹ​സ്യ വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് വീ​ട് റെ​യ്ഡ് ന​ട​ത്തി​യ​ത്. ആ​ല​പ്പു​ഴ ക​ഞ്ചാ​വ് കേ​സി​ൽ ര​ണ്ട് പേ​ർ പി​ടി​യി​ലാ​യി​രു​ന്നു.​അ​വ​രി​ൽ നി​ന്നും ല​ഭി​ച്ച വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ഇ​വി​ടെ പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. 2 മാ​സം മു​ൻ​പാ​ണ് ഇ​വ​ർ മ​ഞ്ച​യി​ൽ വീ​ട് വാ​ട​ക​യ്ക്ക് എ​ടു​ത്ത​തെ​ന്നും ഇ​വ​ർ വീ​ടി​ന് പു​റ​ത്ത് ഇ​റ​ങ്ങാ​റി​ല്ലാ​യി​രു​ന്നെ​ന്നും നാ​ട്ടു​കാ​ർ പ​റ​ഞ്ഞു . എ​ക്സൈ​സി​നെ ക​ണ്ട​തോ​ടെ ക​ഞ്ചാ​വ് ബാ​ത്ത് റൂ​മി​ൽ വ​ച്ച് ന​ശി​പ്പി​ക്കാ​ൻ ശ്ര​മി​ച്ചു. മ​നോ​ജി​നെ കൂ​ടാ​തെ ഒ​രാ​ൾ കൂ​ടി ഉ​ള്ള​താ​യി വി​വ​രം ഉ​ണ്ട്.

Read More

പാ​ല​ക്കാ​ട് വാ​ഹ​നാ​പ​ക​ടം; മ​രി​ച്ച 5 പേ​രെ​യും തി​രി​ച്ച​റി​ഞ്ഞു; അ​പ​ക​ട​കാ​ര​ണം അ​മി​ത​വേ​ഗ​മെ​ന്നു പോ​ലീ​സ് ; കാ​റി​ൽ മ​ദ്യ​ക്കു​പ്പി​ക​ൾ

പാ​ല​ക്കാ​ട്: പാ​ല​ക്കാ​ട് ക​ല്ല​ടി​ക്കോ​ട് കാ​റും ലോ​റി​യും കൂ​ട്ടി​യി​ടി​ച്ച് അ​ഞ്ച് പേ​ർ മ​രി​ക്കാ​നി​ട​യാ​യ സം​ഭ​വ​ത്തി​ൽ അ​പ​ക​ട​ത്തി​ൽപ്പെ​ട്ട കാ​ർ അ​മി​ത​വേ​ഗ​ത​യി​ലാ​യി​രു​ന്നു​വെ​ന്ന് പോ​ലീ​സ്. സം​ഭ​വ​ത്തി​ൽ പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. ​ഇന്ന​ലെ രാ​ത്രി 10.30ഓ​ടെ അയ്യപ്പൻകാവിനു സമീപമായിരുന്നു അപകടം. അ​പ​ക​ട​ത്തി​ൽ മ​രി​ച്ച അ​ഞ്ചു​പേ​രെ​യും തി​രി​ച്ച​റി​ഞ്ഞു. ഇ​ന്ന​ലെ നാ​ലു​പേ​രെ​യാ​ണ് തി​രി​ച്ച​റി​ഞ്ഞ​ത്. പാ​ല​ക്കാ​ട് ത​ച്ച​ന്പാ​റ സ്വ​ദേ​ശി മ​ഹേ​ഷ് ആ​ണ് മ​രി​ച്ച അ​ഞ്ചാ​മ​ത്തെ​യാ​ൾ. കോ​ങ്ങാ​ട് സ്വ​ദേ​ശി​ക​ളാ​യ വി​ഷ്ണു, വി​ജീ​ഷ്, ര​മേ​ഷ്, മ​ണി​ക്ക​ശേ​രി സ്വ​ദേ​ശി മു​ഹ​മ്മ​ദ് അ​ഫ്സ​ൽ എ​ന്നി​വ​രാ​ണ് മ​രി​ച്ച മ​റ്റു നാ​ലു​പേ​ർ. ലോ​റി ഡ്രൈ​വ​ർ വി​ഗ്നേ​ഷി​നെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തി​ട്ടു​ണ്ട്. അ​പ​ക​ട​ത്തി​ൽ പൂ​ർ​ണ​മാ​യും ത​ക​ർ​ന്ന കാ​ർ വെ​ട്ടി​പ്പൊ​ളി​ച്ചാ​ണ് യാ​ത്ര​ക്കാ​രെ പു​റ​ത്തെ​ടു​ത്ത​ത്.കോ​ഴി​ക്കോ​ട്ടുനി​ന്ന് ചെ​ന്നൈ​യി​ലേ​ക്കു പോ​കു​ക​യാ​യി​രു​ന്നു ലോ​റി​. തെ​റ്റാ​യ ദി​ശ​യി​ലെ​ത്തിയ കാ​ർ ലോ​റി​യി​ൽ ഇ​ടി​ച്ചു​ക​യ​റു​ക​യാ​യി​രു​ന്നു. കാ​റി​ൽനി​ന്ന് മ​ദ്യ​ക്കു​പ്പി​ക​ൾ ക​ണ്ടെ​ടു​ത്തി​ട്ടു​ണ്ടെ​ന്നും വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചെ​ന്നും ക​ല്ല​ടി​ക്കോ​ട് സി​ഐ എം. ​ഷ​ഹീ​ർ പ​റ​ഞ്ഞു. കാ​ർ യാ​ത്രി​ക​ർ മ​ദ്യ​പി​ച്ചി​രു​ന്നോ എ​ന്ന കാ​ര്യം പ​രി​ശോ​ധി​ക്കും.മോ​ട്ടോ​ർ വാ​ഹ​ന​വ​കു​പ്പും…

Read More