ആലത്തൂർ: ആലത്തൂർ ഗ്രാമപഞ്ചായത്ത് ടൗണിലുള്ള താലൂക്ക് ആസ്ഥാന ആശുപത്രി, താലൂക്ക് ഓഫീസ്, സിവിൽ സ്റ്റേഷൻ, കോടതി എന്നിവയുടെ സമീപപ്രദേശങ്ങളിലും റോഡുകളിലും കന്നുകാലികൾ അലഞ്ഞു തിരിഞ്ഞ് ജനങ്ങൾക്കും വാഹനങ്ങൾക്കും വളരെയധികം ബുദ്ധിമുട്ട് ഉണ്ടാകുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. അപകടങ്ങളും ഇതുമൂലം സംഭവിക്കുന്നുണ്ട്. ആലത്തൂർ ഗ്രാമപഞ്ചായത്ത് പരിധിയിൽ അലഞ്ഞുതിരിഞ്ഞു നടക്കുന്ന കന്നുകാലികളെ ഉടമസ്ഥർ സ്വന്തം ഉത്തരവാദിത്വത്തിൽ കെട്ടിയിട്ട് പരിപാലിക്കണം. അല്ലാത്തപക്ഷം കന്നുകാലികളെ പഞ്ചായത്ത് കണ്ടുകെട്ടുന്നതും പിഴ കന്നുകാലികളുടെ ഉടമകളിൽനിന്നും ഈടാക്കുന്നതാണെന്നും സെക്രട്ടറി പത്ര കുറിപ്പിലൂടെ അറിയിച്ചു. അല്ലാത്തപക്ഷം കന്നുകാലികളെ പഞ്ചായത്ത് കണ്ടുകെട്ടുന്നതും പിഴ കന്നുകാലികളുടെ ഉടമകളിൽനിന്നും ഈടാക്കുന്നതാണെന്നും സെക്രട്ടറി പത്ര കുറിപ്പിലൂടെ അറിയിച്ചു.
Read MoreCategory: Palakkad
കുളത്തിലെ ആഫ്രിക്കൻ മുഷി വളർത്തൽ; അധികൃതർ സ്റ്റോപ്പ് മെമ്മോ നല്കി
ചിറ്റൂർ: പട്ടഞ്ചേരി പഞ്ചായത്ത് ആറ്റാം ചേരിയിൽ ആഫ്രിക്കൻ മുഷി വളർത്തുന്നതിനെതിരെ നടപടിയുമായി അധികൃതർ രംഗത്തെത്തി. ആറ്റാംചേരി സ്വദേശികളായ രാജമാണിക്യം, ഭുവനചന്ദ്രൻ, ശെൽവകുമാരൻ എന്നിവർക്കാണ് പട്ടഞ്ചേരി പഞ്ചായത്ത് ജൂനിയർ സൂപ്രണ്ട് ശശികുമാർ ആഫ്രിക്കൻ മുഷി നീക്കം ചെയ്യണമെന്ന് നിർദേശിച്ച് നോട്ടീസ് നല്കിയിരിക്കുന്നത്. പഞ്ചായത്ത് പരിധിയിൽ ആഫ്രിക്കൻ മുഷി വളർത്തൽ കുറ്റകരമാണെന്നും സൂചിപ്പിച്ചിട്ടുണ്ട്. മീൻ വളർത്തുന്ന കുളത്തിൽ നിന്നും ഇടയ്ക്കിടെ പുഴയിലേക്ക് വെള്ളം ഒഴുകാറുണ്ടെന്ന് സമീപവാസികൾ പരാതിപ്പെട്ടിട്ടുണ്ട്. ഇക്കാരണത്താൽതന്നെ പുഴവെള്ളത്തിന് ദുർഗന്ധം വമിച്ചുവരുന്നതായും സൂചിപ്പിച്ച് നാട്ടുകാർ കളക്ടർക്ക് പരാതി നൽകിയിട്ടുണ്ട് . കുളത്തിൽ മീനുകൾക്ക് തീറ്റയ്ക്കായി കൊടുവായൂർ ഭാഗത്തുനിന്നും പതിവായി കോഴിയിറച്ചി മാലിന്യവും നിക്ഷേപിക്കാറുണ്ടത്രെ. ഇക്കാരണം കൊണ്ടുതന്നെ കുളത്തിൽ അറവുമാലിന്യം നിക്ഷേപിക്കാൻ പാടില്ലെന്നും പഞ്ചായത്ത് അധികൃതർ താക്കീത് നൽകിയിട്ടുണ്ട്. ഇതിനിടെ മുഷി വളർത്തലിനെതിരെ പരാതി നൽകിയ യുവാക്കളെ മൊബൈലിൽ ഭീഷണിപെടുത്തുന്നതായും ആരോപണമുണ്ട് . യുവാക്കൾ ഇതുസംബന്ധമായി അധികൃതർക്കും പോലീസിനും പരാതി…
Read Moreഅകത്തേത്തറ- നടക്കാവ് മേൽപ്പാലം സ്ഥലമെടുപ്പ് സമയബന്ധിതമായി പൂർത്തിയാക്കുമെന്ന് മന്ത്രി
പാലക്കാട്: മലന്പുഴ മണ്ഡലത്തിലെ അകത്തേത്തറനടക്കാവ് മേൽപ്പാലം നിർമ്മാണത്തിനുള്ള സ്ഥലമെടുപ്പ് സമയബന്ധിതമായി പൂർത്തിയാക്കുമെന്ന് റവന്യൂ വകുപ്പ് മന്ത്രി ഇ ചന്ദ്രശേഖരൻ നിയമസഭയിൽ അറിയിച്ചു. ഭരണപരിഷ്കാര കമ്മീഷൻ ചെയർമാനും മലന്പുഴ എം.എൽ.എയുമായ വി.എസ് അച്യുതാനന്ദൻ നിയമസഭയിൽ ഉന്നയിച്ച സബ്മിഷന് മറുപടി പറയുകയായിരുന്നു മന്ത്രി. ഇത് സംബന്ധിച്ചുള്ള പ്രാഥമിക ഗസറ്റ് വിജ്ഞാപനം പ്രസിദ്ധീകരിക്കാൻ ജില്ലാകളക്ടർ നടപടി സ്വീകരിച്ചിട്ടുണ്ട്. പുനരധിവാസ, പുനസ്ഥാപനത്തിനുള്ള പാക്കേജ് സംബന്ധിച്ച നടപടികൾ പൂർത്തിയാക്കും. സാമൂഹ്യാഘാത പഠന റിപ്പോർട്ട് ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ, പരിശോധന നടത്തുകയും നടപടികൾ ആരംഭിച്ചതായും മന്ത്രി പറഞ്ഞു. ഇതിനകം പത്ത് ഭൂ ഉടമകളിൽ നിന്ന് 2.58 ആർ ഭൂമി രജിസ്റ്റർ ചെയ്തു കൈമാറി. വിസമ്മതം പ്രകടിപ്പിച്ച കൈവശക്കാരുടെ ഭൂമി പുന:രധിവാസ നിയമപ്രകാരം ഏറ്റെടുക്കുതിനുള്ള നടപടികൾ തുടങ്ങിയതായും മന്ത്രി അറിയിച്ചു. 2017 മെയിൽ 35 കോടി രൂപ അനുവദിച്ചുകൊണ്ട് പദ്ധതിക്ക് കിഫ്ബി അംഗീകാരം നൽകിയതാണ്. പൊതുമരാമത്തു വകുപ്പിലെ റോഡ്സ്…
Read Moreദേശീയപാത വികസനം; കുമരംപുത്തൂരിൽ ഗതാഗതക്കുരുക്ക് രൂക്ഷം
മണ്ണാർക്കാട്: നാട്ടുകൽ മുതൽ താണാവുവരെ നടക്കുന്ന ദേശീയപാത വികസന പ്രവൃത്തികളെ തുടർന്ന് കുമരംപുത്തൂരിൽ ഗതാഗതക്കുരുക്ക് രൂക്ഷമായി. കുമരംപുത്തൂർ ഭാഗത്താണ് റോഡ് നിർമാണകന്പനിയുടെ ജോലികൾ പുരോഗമിക്കുന്നത്.ഇന്നലെ രാവിലെമുതൽ രാത്രിവരെയും ഇവിടെ ഗതാഗതക്കുരുക്ക് ശക്തമായിരുന്നു. അലനല്ലൂർ-മേലാറ്റൂർ റോഡ്, ദേശീയപാതയിൽ കോഴിക്കോട് റോഡ്, പാലക്കാട് റോഡ് എന്നിവയെല്ലാംകൂടി സംഗമിക്കുന്ന ഭാഗമാണ് കുമരംപുത്തൂർ ജംഗ്ഷൻ. ഇതുമൂലം നിരവധിയാളുകളാണ് ഇന്നലെ വലഞ്ഞത്. ടാറിംഗ് പ്രവൃത്തികളാണ് റോഡിൽ ഇന്നലെ നടന്നത്. ഇതിനാൽ ഒരുവരിയായി മാത്രമേ വാഹനങ്ങൾ കടത്തിവിട്ടിരുന്നുള്ളൂ. മൂന്നു ഭാഗത്തുനിന്നുള്ള വാഹനങ്ങൾ ഒരുമിച്ച് എത്തിയതോടെ ജംഗ്ഷനിൽ വൻഗതാഗത കുരുക്ക് രൂപപ്പെട്ടു. ഗതാഗതകുരുക്ക് രൂക്ഷമായിട്ടും നിർമാണ കന്പനിയുടെ ഒരാൾ മാത്രമാണ് ഗതാഗതം തിരിച്ചുവിട്ടിരുന്നത്. പോലീസുകാർ ആരും തന്നെ കുരുക്ക് പരിഹരിക്കാൻ ഉണ്ടായിരുന്നില്ല. അഞ്ചുമിനിറ്റ് മുതൽ മുതൽ 20 മിനിറ്റോളമാണ് ദേശീയപാതയിൽ തടസം നേരിട്ടത്. ഉച്ചയായതോടെ ഗതാഗതക്കുരുക്ക് നീണ്ട് കല്ലടി സ്കൂൾ വരെയെത്തി. ദേശീയപാതയിൽ നിർമാണം നടക്കുന്നതിനാൽ മറ്റു…
Read Moreപുത്തൻകടപ്പുറത്തെ കടലാമ ഹാച്ചറി കടലേറ്റത്തിൽ തകർന്നു; ആശങ്കയിൽ കടലാമ സംരക്ഷകർ
ചാവക്കാട്: കടലാമ മുട്ടകൾ സംരക്ഷിച്ച് വിരിയിക്കാൻ നിർമിച്ച പുത്തൻകടപ്പുറത്തെ കടലാമ ഹാച്ചറി കടലേറ്റത്തിൽ തകർന്നു.ദിവസങ്ങളായി തുടരുന്ന കടലേറ്റത്തിലാണ് ഹാച്ചറി തകർന്നത്.പുത്തൻകടപ്പുറം സൂര്യ കടലാമസംരക്ഷണ സമിതി നിർമിച്ചതായിരുന്നു ഹാച്ചറി.ഒരു വർഷം മുന്പ് കടലിൽ നിന്നും 100 മീറ്റർ ദൂരത്തിലാണ് സമിതി പ്രവർത്തകർ ഹാച്ചറി നിർമിച്ചത്. നാലടി ഉയരത്തിൽ തറ കെട്ടി അതിൽ മണ്ണ് നിറച്ച് ചുറ്റും കന്പിവേലി കൊണ്ട് സംരക്ഷണം തീർത്തായിരുന്നു നിർമാണം. കടലേറ്റത്തിൽ ഹാച്ചറിയുടെ കടലിനോടു ചേർന്ന ഭാഗത്തെ അടിത്തറ തകർന്നു വീണു.കന്പിവേലിയും ഇളകിപോയി. 2017-ൽ സമിതി പ്രവർത്തകർ വിരിയാനായി സൂക്ഷിച്ചിരുന്ന 2000-ൽ പരം കടലാമമുട്ടകൾ വേലിയേറ്റത്തിൽ നശിച്ചിരുന്നു.ഇതേ തുടർന്നാണ് മുട്ടകളുടെ സംരക്ഷണത്തിനായി ഹാച്ചറി നിർമിക്കാൻ തീരുമാനിച്ചതെന്ന് സമിതി പ്രസിഡന്റ് പി.എ.സെയ്തുമുഹമ്മദ് പറഞ്ഞു. ഒരു ലക്ഷം രൂപ ചെലവിട്ട് പ്രവർത്തകർ തന്നെയാണ് ഹാച്ചറി നിർമിച്ചത്.ഹാച്ചറി കടലെടുത്തതോടെ കടലാമ സംരക്ഷണത്തിനായി ഇനിയെന്തു ചെയ്യുമെന്ന ആശങ്കിയിലാണ് 16 വർഷമായി കടലാമ…
Read Moreജോലിയിലെ മാനസിക സമ്മർദം; അവശനിലയിൽ മരിച്ച മുതലമട പഞ്ചായത്ത് സെക്രട്ടറിയുടെ പോസ്റ്റുമാർട്ടം റിപ്പോർട്ടിൽ പറയുന്നതിങ്ങനെ….
കൊല്ലങ്കോട്: വീട്ടിനകത്ത് അവശനിലയിൽ കണ്ടെത്തിയ മുതലമട പഞ്ചായത്ത് സെക്രട്ടറി മരിച്ചു. കൊല്ലങ്കോട് എസ്.വി.സ്ട്രീറ്റ് ഉല്ലാസ് നഗറിൽ രാജീവ് കുമാറിന്റെ ഭാര്യ ജ്യോതി (42) ആണ് ഞായറാഴ്ച പുലർച്ചെ പന്ത്രണ്ടരയോടെ മരിച്ചത്. ജോലി സംബന്ധമായി ഇവർക്ക് മാനസിക സമ്മർദം ഉണ്ടായിരുന്നതായി പറയുന്നു. ശനിയാഴ്ച രാത്രി പത്തുമണിയോടെ ഉറങ്ങാൻ കിടന്ന ജ്യോതിയെ പന്ത്രണ്ടേകാലോടെ ശ്വാസം മുട്ടലുള്ള നിലയിൽ കാണുകയായിരുന്നുവെന്നു ഭർത്താവ് രാജീവ് കുമാർ പോലീസിന് മൊഴിനല്കിയിട്ടുണ്ട്. ഉടൻ കൊല്ലങ്കോട്ടെ സ്വകാര്യ ആശുപത്രിയിലും പാലക്കാട്ടേ സ്വകാര്യ ആശു്പത്രിയിലും എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല. ഹൃദയാഘാതമാണ് മരണ കാരണമെന്നു പോസ്റ്റ്മോർട്ടത്തിൽ നിന്നും സൂചന ലഭിച്ചതായി പൊലീസ് അധികൃതർ പറഞ്ഞു .ജില്ലാ ആശുപത്രിയിൽ ഞായറാഴ്ച നടന്ന പോസ്റ്റ് മോർട്ടത്തിന് ശേഷം മൃതദേഹം സ്വദേശമായ കൊല്ലത്തേക്കു കൊണ്ടുപോയി. ഏക മകൾ ദേവി കൊല്ലങ്കോട് യോഗിനിമാത സ്കൂളിലെ ഏഴാംക്ലാസ് വിദ്യാർഥിനിയാണ്.
Read Moreവളർത്തു മൃഗങ്ങളെ ഇടിച്ചുള്ള അപകടങ്ങൾ പതിവാകുന്നു; തിരക്കേറിയ പാതകളിൽ നാൽക്കാലികളെ വിടുന്നവർക്കെതിരെ നടപടികൊരുങ്ങി അധികൃതർ
ചിറ്റൂർ: വാഹനതിരക്കേറിയ പ്രധാനപാതകളിൽ നിയന്ത്രണമില്ലാതെ ആടുകളെ മേയാൻ വിടുന്ന ഉടമകൾക്കെതിരെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ നടപടികൾ സ്വീകരിക്കണമെന്ന് യാത്രക്കാർ. അഞ്ചും പത്തും ആട്ടിൻകൂട്ടങ്ങളെ റോഡുവക്കത്തെ പുല്ലുതിന്നുന്നതിനായിട്ടാണ് ഉടമകൾ വിടുന്നത്. പലപ്പോഴും നിരത്തിലെ ആടുകളെ തെരുവുനായ്ക്കൾ ആക്രമിക്കാനും ശ്രമിക്കാറുണ്ട്. ഈ സമയത്ത് ആടുകൾ വാഹനങ്ങൾ വരുന്ന സമയങ്ങളിൽ എതിർവശത്തേക്ക് ഓടാറുണ്ട്. ഇതുകാരണം പെട്ടെന്നു വാഹനം നിർത്താൻ ശ്രമിക്കുന്നവർ അപകടത്തിൽപെടുന്നതും പരിക്കേൽക്കുന്നതും നിത്യസംഭവമാണ്. കൂടുതൽ അപകടത്തിൽപ്പെടുന്നത് ഇരുചക്രവാഹനയാത്രക്കാരാണ്. അതേസമയം വാഹനംതട്ടിയവിവരമറിഞ്ഞ് സ്ഥലത്തെത്തുന്ന നാൽക്കാലികളുടെ ഉടമ വാഹനയാത്രക്കാരിൽ നിന്നും ഭീമമായ തുക നഷ്ടപരിഹാരം ആവശ്യപ്പെടുന്നതായും ഭീഷണിപ്പെടുത്തുന്നതായും പരാതിയുണ്ട്. വിദൂരയാത്രക്കാരാണങ്കിൽ തുക കൊടുത്ത്് ഒഴിവാകുകയാണത്രെ പതിവ്. മുൻകാലങ്ങളിൽ വളർത്തുമൃഗങ്ങളെ റോഡിലിറക്കിവിട്ടാൽ പിടികൂടി തദ്ദേശസ്ഥാപനങ്ങളിൽ പിടിച്ചുകെട്ടാൻ സൗകര്യമുണ്ടായിരുന്നു. പിഴ അടച്ചാലേ നാൽക്കാലികളെ തിരികെ ലഭിക്കുമായിരുന്നുള്ളൂ. ഈ സംവിധാനം നിലച്ചതോടെ നാട്ടുകാർ വളർത്തുമൃഗങ്ങളെ യാതൊരു നിയന്ത്രണവുമില്ലാതെ അഴിച്ചുവിടുകയാണ്.
Read Moreസംരംഭകർക്ക് കേരളത്തിലേക്കു വരാൻ അനുകൂല സാഹചര്യമെന്ന് മുഖ്യമന്ത്രി
സ്വന്തം ലേഖകൻ നെന്മാറ: സംസ്ഥാനത്ത് നിക്ഷേപകർക്ക് അനുകൂലമായ അന്തരീക്ഷമാണ് ഇപ്പോഴുള്ളതെന്നും, ഏതു സംരംഭങ്ങൾക്കും കടന്നുവരാൻ കഴിയുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. നെന്മാറ അവൈറ്റിസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിന്റെ ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. മികച്ച ചികിത്സാ രീതികൾ ഉൾകൊള്ളുന്ന എയിംസ് കേരളത്തിന് അനുവദിക്കണമെന്നു പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. അതുവഴി കേരളത്തിൽ ആരോഗ്യരംഗത്ത് മികച്ച ചുവടുവയ്ക്കാൻ കഴിയും. കാർഡിയോളജി, ന്യൂറോളജി, നെഫ്റോളജി, ഗ്യാസ്ട്രോ എൻട്രോളജി, റീനൽ സയൻസ് തുടങ്ങിയ വിഭാഗങ്ങളിൽ മികവിന്റെ കേന്ദ്രങ്ങളോടെ ആരോഗ്യരംഗത്തേക്കുള്ള മികച്ച ഒരു കാൽവയ്പാണു നെന്മാറ അവൈറ്റിസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് നടത്തിയിരിക്കുന്നതെന്നും പിണറായി വിജയൻ പറഞ്ഞു. സാധാരണക്കാർക്കും പ്രാപ്യമായ രീതിയിൽ ലോകോത്തര നിലവാരത്തിലുള്ള മികച്ച ചികിത്സ ലഭ്യമാക്കുന്ന അവൈറ്റിസ്, സ്വകാര്യ മേഖലയിൽ വ്യത്യസ്തമായി നിൽക്കുന്നുവെന്നു ചടങ്ങിൽ അധ്യക്ഷത വഹിച്ച നിയമസഭാ സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ അഭിപ്രായപ്പെട്ടു. ശാന്തി പ്രമോദിനെയും ജ്യോതി പാലാട്ടിനെയും…
Read Moreരാത്രിയിൽ മൂവർ സഞ്ചരിച്ച ബൈക്ക് വളവിൽ നിയന്ത്രണം വിട്ട് മറിഞ്ഞ് രണ്ട് മരണം; ഒരാളുടെ നില ഗുരുതരം; ഒരാളെയെങ്കിലും രക്ഷിക്കാനായത് ബൈക്കിന്റെ ഇൻഡിക്കേറ്റർ തെളിയുന്നത് കണ്ട് യാത്രക്കാർ നോക്കിയതിനാൽ
പാലക്കാട്: നിയന്ത്രണംവിട്ട ബൈക്ക് മറിഞ്ഞ് സുഹൃത്തുക്കളായ യുവാക്കൾ മരിച്ചു. മറ്റൊരാൾക്ക് ഗുരുതര പരിക്ക്. ഇന്നലെ രാത്രി 12.30ന് പേഴുങ്കര ബൈപാസിലാണ് അപകടം. പാലക്കാട് കറുകോടി മാധവ സന്പൂർണം ഹരികൃഷ്ണന്റെ മകൻ പ്രവീണ് (26), വടക്കന്തറ മേലാമുറി സ്വദേശി ശ്രീനിവാസൻ (27) എന്നിവരാണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന ശിവാനന്ദനാ(24)ണ് ഗുരുതരമായി പരിക്കേറ്റത്. ഇയാളെ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.ഒലവക്കോടു ഭാഗത്തുനിന്നു പേഴുങ്കര ഭാഗത്തേക്ക് വരികയായിരുന്നു ഇവർ. പുഴപ്പാലത്തിനു സമീപം വളവിൽ നിയന്ത്രണംവിട്ട ബൈക്ക് റോഡിൽനിന്നു തെന്നിനീങ്ങി കലുങ്കിൽ ഇടിച്ച് മറിയുകയായിരുന്നു. രാത്രിയായതിനാൽ അപകടവിവരം പെട്ടെന്നാരുടെയും ശ്രദ്ധയിൽപ്പെട്ടില്ല.ഒരുമണിക്കൂറോളം അപകടത്തിൽപ്പെട്ടവർ ഇവിടെ കിടന്നു. ബൈക്കിന്റെ ഇൻഡിക്കേറ്റർ കത്തുന്നത് കണ്ട ചില വഴിയാത്രക്കാർ നടത്തിയ പരിശോധനയിലാണ് അപകടവിവരം അറിയുന്നത്. പ്രവീണും ശ്രീനിവാസനും സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചു. തെരച്ചിലിൽ ആദ്യം രണ്ടുപേരെ മാത്രമേ കണ്ടെത്തിയിരുന്നുള്ളു. പിന്നീട് പോലീസ് നടത്തിയ പരിശോധനയിലാണ് മറ്റൊരാളെകൂടി കണ്ടെത്തിയത്. രിച്ചു
Read Moreകുതിരാനിൽ ലോറികൾ മറിഞ്ഞ് വഴിയടഞ്ഞു; കുരുക്കഴിക്കാൻ ഗതാഗതം തുരങ്കപാതയിലൂടെ
പട്ടിക്കാട്: കണ്ടെയ്നർ ലോറിയും ചരക്കു ലോറിയും കൂട്ടിയിടിച്ച് കുതിരാനിൽ വൻ ഗതാഗതകുരുക്ക്. ലോറികൾ മറിഞ്ഞ് ദേശീയപാത കുതിരാനിൽ വഴിയടഞ്ഞതോടെ തുരങ്കപാത ഗതാഗതത്തിന് തുറന്നു കൊടുത്തു. ഇതോടെയാണ് അഞ്ചുമണിക്കൂറിലധികം നീണ്ട ഗതാഗതകുരുക്കിന് ശമനമായത്. ഇന്നുപുലർച്ചെ ഒന്നരയോടെയാണ് അപകടം. പാലക്കാട് ഭാഗത്തു നിന്നും തൃശൂരിലേക്ക് വരുകയായിരുന്ന ചരക്കു ലോറിയും തൃശൂർ ഭാഗത്തു നിന്ന് പാലക്കാട് ഭാഗത്തേക്ക് പോയിരുന്ന കണ്ടെയ്നർ ലോറിയും കുതിരാൻ ഇരുന്പുപാലത്തിനു മുകളിൽ വച്ച് കൂട്ടിയിടിച്ച് മറിഞ്ഞതിനെ തുടർന്ന് വാഹനങ്ങൾക്ക് അങ്ങോട്ടുമിങ്ങോട്ടും കടക്കാൻ പറ്റാതായി. ഇതോടെ വാഹനങ്ങളുടെ നിര കിലോമീറ്ററുകളോളം നീണ്ടു. അപകടത്തിൽ പരിക്കേറ്റ ചരക്കു ലോറി ഡ്രൈവർ തമിഴ്നാട് സ്വദേശി തമിൾശെൽവനെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തിൽ പെട്ട ഇരുവാഹനങ്ങളും റോഡസൈഡിലേക്ക് മറിഞ്ഞതോടെ വാഹനങ്ങൾ കടത്തിവിടാനാകാതെ പോലീസും വലഞ്ഞു. അപകടമറിഞ്ഞ് ഹൈവേ പോലീസും പീച്ചി പോലീസും സ്ഥലത്തെത്തി. മഴയത്തും കുരുക്കൊഴിവാക്കാനുള്ള നടപടികളുമായി പോലീസ് ഏറെ പരിശ്രമിച്ചു. ഒടുവിൽ…
Read More