സ്വന്തം ലേഖകൻ തൃശൂർ: മണ്ണുത്തി- വടക്കഞ്ചേരി ആറുവരി ദേശീയപാതയുടേയും കുതിരാൻ തുരങ്കപ്പാതയുടേയും നിർമാണം അനിശ്ചിതമായി നീണ്ടുപോകുന്നതിനെതിരേ കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്കരിക്കു ടി.എൻ. പ്രതാപൻ എംപിയുടെ നേതൃത്വത്തിൽ കേരളത്തിലെ എംപിമാരുടെ നിവേദനം.ജനപ്രതിനിധികൾ അടങ്ങുന്ന സമിതിയുടെ യോഗം അടിയന്തരമായി വിളിക്കണമെന്നു നിവേദനത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്. സംസ്ഥാന പൊതുമരാമത്തു മന്ത്രി, തൃശൂർ, ആലത്തൂർ ലോക്സഭാ മണ്ഡലങ്ങളിലെ എംപിമാർ, ഒല്ലൂർ, ആലത്തൂർ നിയമസഭാ മണ്ഡലങ്ങളിലെ എംഎൽഎമാർ, നാഷണൽ ഹൈവേ അഥോറിറ്റി ചെയർമാൻ, സംസ്ഥാന പൊതുമരാമത്ത് സെക്രട്ടറി, തൃശൂർ ജില്ലാ കളക്ടർ, കരാറുകാരായ ഹൈദരാബാദിലെ തൃശൂർ എക്സ്പ്രസ് വേയ്സിന്റെ മാനേജിംഗ് ഡയറക്ടർ, വിഷയം ഹൈക്കോടതിയിലും മനുഷ്യാവകാശ കമ്മീഷനിലും കേസാക്കിയ പൊതുപ്രവർത്തകൻ അഡ്വ. ഷാജി ജെ. കോടങ്കണ്ടത്ത് എന്നിരുടെ യോഗം കേന്ദ്രമന്ത്രിയുടെ ഓഫീസിൽ വിളിച്ചുകൂട്ടണമെന്നാണ് ആവശ്യം. കേരളം, തമിഴ്നാട്, ആന്ധപ്രദേശ്, കർണാടക എന്നീ സംസ്ഥാനങ്ങളിലെ വാഹനങ്ങൾക്കു കടന്നുപോകാനുള്ള പാതയാണിത്. സുരക്ഷാക്രമീകരണങ്ങളില്ലാതെ പണി നടത്തുന്നതുമൂലം വാഹനാപകടങ്ങളിൽ…
Read MoreCategory: Palakkad
ഞാറ്റുവേലകൾ താളം തെറ്റുന്നു … നെല്ലറയിലെ കാർഷിക സ്വപ്നങ്ങൾക്കുമീതേ വറുതിയുടെ കാർമേഘങ്ങൾ
ഷൊർണൂർ: ഞാറ്റുവേലകൾ താളംതെറ്റിയതോടെ വരൾച്ചയുടെ പിടിയിലമർന്ന നെല്ലറയിൽ കാർഷികവൃത്തി നടത്താനാകാതെ കർഷകർ. ഗുരുതരമായ കാലാവസ്ഥാ വ്യതിയാനമാണ് ഇത്തവണയും സംഭവിച്ചിട്ടുള്ളത്.ആർത്തലച്ച് രാപകൽവ്യത്യാസമില്ലാതെ തുള്ളിമുറിയാത്ത വണ്ണം മഴ പെയ്യേണ്ട ഞാറ്റുവേലകൾ ഒന്നും സമൃദ്ധമാകാതെ വന്നതിനെത്തുടർന്നാണ് ഈ സ്ഥിതിയുണ്ടായത്. കഴിഞ്ഞവർഷം ഇക്കാലത്തു കുലംകുത്തി ഒഴുകിയിരുന്ന പുഴകളും നദികളും തോടുകളും മറ്റു ജലാശയങ്ങളും ഇപ്പോൾ വറ്റിവരണ്ടു കിടക്കുകയാണ്. ഈ സ്ഥിതി തുടർന്നാൽ രൂക്ഷമായ കുടിവെള്ളക്ഷാമമാകും പരിണിതഫലം. ഒപ്പം അകാലത്തിൽ കൊടുംവരൾച്ചയും കാർഷികവൃത്തിയിൽ വറുതിയും ഉണ്ടാകും. വർഷമേഘങ്ങളെയും മഴദൈവങ്ങളെയും കാത്ത് ഞാറ്റുവേലകൾ എണ്ണി കണക്കുകൂട്ടി ഇരിക്കുന്ന കർഷകന്റെ മനസിൽ വലിയ വേവലാതിയാണ് അനുഭവപ്പെടുന്നത്. ഒന്നാംവിള ഇറക്കാൻ ശക്തമായ മഴ ലഭിച്ചാൽ മാത്രമേ കർഷകർക്കു സാധിക്കുകയുള്ളൂ. ഇപ്പോഴത്തെ സ്ഥിതിയിൽ ഇതുസാധ്യമല്ല. ജലസമൃദ്ധി ഉണ്ടെങ്കിൽ മാത്രമേ കാർഷികവൃത്തിക്കു തുടർനടപടികൾ നടത്താനാകൂ. വരുംദിവസങ്ങളിൽ മഴ ശക്തമാകുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ വകുപ്പിന്റെ പ്രഖ്യാപനം. ഇടവപ്പാതിയിലാണ് മഴതിമർത്തു പെയ്യണ്ടത്. എന്നാൽ ഇത്തവണ…
Read Moreവേലന്താവളം- തൃശൂർ റൂട്ടിൽ കെഎസ്ആർടിസി ചെയിൻ സർവീസ് നടത്തണമെന്ന ആവശ്യവുമായി യാത്രക്കാർ
ചിറ്റൂർ: വേലന്താവളം- തൃശൂർ റൂട്ടിൽ കഐസ്ആർ ടിസി ചെയിൻ സർവീസ് തുടങ്ങണമെന്ന യാത്രക്കാരുടെ ആവശ്യം ശക്തമായി. ഒരു മാസം മുന്പാണ് ഗോവിന്ദാപുരം- തൃശൂർ പാതയിൽ കെഎസ്ആർടിസി ചെയിൻ സർവീസ് തുടങ്ങിയത്. മിക്ക ബസുകളിലും ആവശ്യത്തിനു വരുമാനം ലഭിക്കു ന്നതായാണ് ഡിപ്പോ അധികൃതരുടെ അറിയിപ്പ്. 22 ബസുകൾ അര മണിക്കൂർ ഇടവിട്ടാണ് സർവീസ് നടത്തുന്നത്. അടിയന്തര ചികിത്സ ആവശ്യമായി വരുന്പോൾ മെഡിക്കൽ കോളജിലേക്ക് പോവുന്നവർ സ്വകാര്യ ആംബുലൻസുകളെയാണ് ആശ്രയിക്കുന്നത്. ഇതിനു കുടുതൽ തുക നൽകേണ്ടതായി വരുന്നുണ്ട്. ചെയിൻ സർവീസ് തുടങ്ങിയതിനാൽ കുറഞ്ഞ നിരക്കിൽ മെഡിക്കൽ കോളജിലേക്കും പോവാനും തിരിച്ചു വരാനും ഏറെ സൗകര്യമായിരിക്കയാണ്. ഇതിനു സമാനമായാണ് വേലന്താവളം- തൃശൂർ ചെയിൻ സർവീസ് ആവശ്യപ്പെടുന്നത്. കൊടുവായൂർ, കൊല്ലങ്കോട്, പുതു നഗരം, പെരുവെന്പ,് തത്തമംഗലം, വണ്ടിത്താവളം, ചിറ്റൂർ, നല്ലേപ്പിള്ളി ഉൾപ്പെടെ സ്ഥലങ്ങളിൽ നിന്നും നിരവധി പേർ കോയന്പ ത്തൂരിലേക്കു ദിവസേന പോയിവരാറുണ്ട്.…
Read Moreകാട്ടാനകളുടെ ആക്രമണം;കണിച്ചിപരുതക്കടുത്ത് വനംവാച്ചറും കർഷകരും അത്ഭുതകരമായി രക്ഷപ്പെട്ടു
വടക്കഞ്ചേരി: കണിച്ചിപരുതക്കടുത്ത് പാലക്കുഴി റോഡിൽ കാട്ടാനകൂട്ടത്തിന്റെ ആക്രമണത്തിൽ നിന്നും ഫോറസ്റ്റ് വാച്ചറും കർഷകരും അത്ഭുതകരമായി രക്ഷപ്പെട്ടു. വാച്ചർ റെജി, കർഷകരായ രജനീഷ്, സിജോ എന്നിവരെയാണ് കഴിഞ്ഞ രാത്രി പുല്ലംപരുതയിൽ വെച്ച് കാട്ടാനകൂട്ടം ആക്രമിക്കാനെത്തിയത്. വാച്ചർ ഓടി മാറി രക്ഷപ്പെടുകയായിരുന്നു. വാച്ചർ ഷെഡിനടുത്തായിരുന്നു .ആനയുടെ ചിന്നംവിളി കേട്ട് രജനീഷും സിജോയും പടക്കവുമായി ഓടി വന്നതിനാൽ കാട്ടാനക്കൂട്ടം വഴിമാറി പോയി. മറ്റൊരു കൂട്ടമാണ് രജനീഷിനേയും സിജോയെയും ആക്രമിക്കാനെത്തിയത്. പീച്ചി കാട്ടിൽ നിന്നും ആന കൂട്ടങ്ങൾ സ്ഥിരമായി കൃഷിയിടങ്ങളിലേക്ക് ഇറങ്ങുന്ന പ്രദേശമാണ് വാച്ചർ ഷെഡുള്ള പുല്ലംപരുത. ഇവിടെ കഴിഞ്ഞ രാത്രി രണ്ട് ആന കൂട്ടങ്ങളാണ് എത്തിയത്. താഴെയുള്ള ഒരു കൂട്ടത്തെ ഓടിച്ച് തിരിച്ച് വരുന്പോഴാണ് ഒറ്റയാന്റെ മുന്നിൽപ്പെട്ടതെന്ന് റെജി പറഞ്ഞു. ഇവിടെ സ്വകാര്യ തോട്ടത്തിൽ സോളാർ വേലി സ്ഥാപിച്ചതിനാൽ മറ്റുവഴികളിലൂടെ കൃഷിയിടങ്ങളിലിറങ്ങുന്ന ആനകൾ പിന്നീട് തിരിച്ച് പോകുന്പോൾ തോട്ടത്തിൽപ്പെട്ട് പിന്നീട് ആക്രമണകാരികളാകുകയും…
Read Moreആലാംകടവ് -കല്യാണപ്പേട്ട പാതയിൽ ഉണങ്ങിയ മരക്കൊമ്പുകൾ അപകടഭീഷണിയാകുന്നു
ചിറ്റൂർ: ആലാംകടവ് കല്യാണപ്പേട്ട പ്രധാന പാതയ്ക്കിരുവശത്തും ഉ ണങ്ങി റോഡിലേക്ക് അതിക്രമിച്ചു നില്ക്കുന്ന വൃക്ഷങ്ങളും ശിഖരങ്ങളും വാഹനസഞ്ചാരത്തിനു അപകടഭീഷണി. കാലവർഷം ആരംഭിക്കുന്നതിനു മുന്പ് റോഡിലേക്ക് വളർന്നുനില്ക്കുന്ന മരക്കൊന്പുകൾ മുറിച്ചു മാറ്റണമെന്ന യാത്രക്കാരുടെ ആവശ്യം അധികൃതർ നടപ്പാക്കാത്തതിൽ പ്രതിഷേധം ശക്തമാണ്. കാറ്റടിക്കുന്പോൾ മരക്കൊന്പുകൾ ഇടയ്ക്കിടെ പൊട്ടി റോഡിലേക്കു വീഴുന്നതു പതിവാണ്. ഇക്കഴിഞ്ഞ മാസം നർണിയിൽ ബൈക്ക് യാത്രക്കാരന് മരക്കൊന്പ് ശരീരത്തിലേക്ക് പൊട്ടിവീണ് പരിക്കേറ്റിരുന്നു.കന്നിമാരി പള്ളിമൊക്ക് മുതൽ ആലാംകടവ് നിലന്പതിപ്പാലം വ രെ ആറുകിലോമീറ്റർ റോഡ് മൂന്നുകോടിയോളം ചെലവഴിച്ച് വീതികൂട്ടി പുനർനിർമിച്ചിരുന്നു. ഇതോടെ വാഹനങ്ങൾ വൃക്ഷങ്ങൾക്ക് അരികിലൂടെയാണ് സഞ്ചരിക്കുന്നത്. മുന്പ് കോരിയാർച്ചള്ളയിൽ റോഡിനു ഇടതുവശത്തെ മരക്കൊന്പിലിടിച്ച് ലോറിമറിഞ്ഞ് ഡ്രൈവർ സംഭവസ്ഥലത്തു മരിച്ചിരുന്നു.പള്ളിമൊക്കിനു സമീപത്തു മരംകടപുഴകി റോഡിലേക്കു വീണ് അഞ്ചുമണിക്കൂറോളം ഗതാഗതം തടസപ്പെട്ടിരുന്നു. സ്ഥലത്തെ നാലു ഇലക്ട്രിക് പോസ്റ്റുകളും പൊട്ടിവീണു. ശക്തമായ മഴയിൽ പുലർച്ചെ രണ്ടിന് മരംവീണതും യാത്രക്കാരില്ലാതിരുന്നതും വൻദുരന്തം ഒഴിവാക്കി.…
Read Moreമോഷ്ടിച്ച ബൈക്കുകളിലെത്തി മാല പൊട്ടിക്കുന്ന അന്തർ സംസ്ഥാന മോഷ്ടാക്കൾ പിടിയിൽ
പാലക്കാട്: ആഡംബര ബൈക്കുകൾ മോഷ്ടിക്കുകയും അതുപയോഗിച്ച് മാലപ്പൊട്ടിച്ചു വന്നിരുന്ന അന്തർസംസ്ഥാന മോഷണ സംഘത്തിലെ രണ്ടു പേരെ പാലക്കാട് ടൗണ് നോർത്ത് പോലീസ് അറസ്റ്റു ചെയ്തു. തമിഴ്നാട്, കോയന്പത്തൂർ, പോത്തനൂർ, കുറിച്ചിപ്പിരിവ് സ്വദേശി റൗഫ് എന്ന മുടിയൻ റൗഫ് (25), കുനിയന്പത്തൂർ സ്വദേശി റസൂൽ എന്നിവരെയാണ് പോലീസ് വലയിലാക്കിയത്. ഞായറാഴ്ച വൈകുന്നേരം ആഡംബര ബൈക്കിൽ വീണ്ടും പാലക്കാട് ഭാഗത്ത് മാല പൊട്ടിക്കാൻ എത്തിയതായിരുന്നു മോഷ്ടാക്കൾ. രണ്ടാഴ്ച മുൻപ് പുതുശ്ശേരിയിൽ രാവിലെ ബസ് കാത്തുനിന്ന വീട്ടമ്മയുടെ അഞ്ചു പവൻ മാല ഇവർ കവർന്നിരുന്നു. അന്നു നടത്തിയ അന്വേഷണത്തിൽ പ്രതികൾ സഞ്ചരിച്ച ബൈക്കും, ഫോട്ടോയും സി.സി ടിവി കാമറയിൽ നിന്നും ലഭിച്ചിരുന്നു. അതുപയോഗിച്ച് അന്വേഷിച്ച് വരവേയാണ് പ്രതികളെ ഇന്നലെ പാലക്കാട്-കോഴിക്കോട് ബൈപ്പാസ് റോഡിൽ വെച്ച് പിടികൂടാനായത്. സമീപകാലത്തായി പാലക്കാട-് കോയന്പത്തൂർ ദേശീയപാത കേന്ദ്രീകരിച്ച് നടന്നു വന്ന മാലമോഷണ സംഭവങ്ങൾ അന്വേഷിക്കുന്നതിനായി ജില്ലാ…
Read Moreഅനങ്ങൻമല തുരക്കുകയോ ഖനനം നടത്തുകയോ ചെയ്താൽ വരാനിരിക്കുന്നത് പ്രകൃതിദുരന്തം; പരിസ്ഥിതിവാദികൾ ചൂണ്ടിക്കാണിക്കുന്നതിങ്ങനെ…
ഒറ്റപ്പാലം: അനങ്ങൻമല തുരക്കുകയോ ഖനനം നടത്തുകയോ ചെയ്യുന്ന പക്ഷം വരാനിരിക്കുന്നത് വൻ പ്രകൃതിദുരന്തം. ഏകശിലാ മാതൃകയിൽ നിലനില്ക്കുന്ന അനങ്ങൻമലയിൽ നിരവധിതവണ ഉരുൾപൊട്ടലുണ്ടായിട്ടുണ്ട്. അനങ്ങൻമലയിൽ കൂറ്റൻ സ്ഫോടനങ്ങൾ നടത്തി ഖനനം നടത്തുന്നപക്ഷം മലയുടെ സ്വാഭാവികമായ കിടപ്പിനെ ഇത് പ്രതികൂലമായി ബാധിക്കുമെന്നാണ് ചൂണ്ടിക്കാണിക്കുന്നത്.വൻപ്രകൃതി ദുരന്തം ആയിരിക്കും ഇതിന്റെ പരിണിതഫലമെന്നും പരിസ്ഥിതിവാദികൾ ചൂണ്ടിക്കാണിക്കുന്നു. വർഷങ്ങൾക്കുമുന്പ് അനങ്ങൻമലയിൽ ഉരുൾപൊട്ടലുണ്ടായ പ്രകന്പനം നിമിത്തം ഒറ്റപ്പാലം റെയിൽവേ സ്റ്റേഷന്റെ പ്രവർത്തനത്തെ ഇത് ദോഷകരമായി ബാധിച്ചുവെന്നാണ് അനുഭവസ്ഥർ ചൂണ്ടിക്കാണിക്കുന്നത്. ഒറ്റപ്പാലം, അന്പലപ്പാറ, അനങ്ങനടി തൃക്കടീരി, പൂക്കോട്ടുകാവ് എന്നീ പഞ്ചായത്തുകളിലായി വ്യാപിച്ചുകിടക്കുന്ന അനങ്ങൻമലയിൽ കരിങ്കൽ ഖനനം നടത്തുകയോ വൻസ്ഫോടനം നടത്തി പാറ പൊളിക്കുകയോ ചെയ്താൽ വൻദുരന്തമായിരിക്കും പരിണിതഫലമെന്നും ഇത് തടയാൻ കഴിയില്ലെന്നുമാണ് പരിസ്ഥിതി പ്രേമികളും പ്രകൃതിസ്നേഹികളും മുന്നറിയിപ്പു നല്കുന്നത്.
Read Moreബസ് സ്റ്റാന്റിൽ വീട്ടമ്മയുടെ മാല പൊട്ടിച്ച യുവതിയെ ഓടിച്ചിട്ട് പിടിച്ച് വീട്ടമ്മ; മൂന്നുപവൻ തൂക്കം വരുന്ന മാലയാണ് യുവതി പൊട്ടിച്ചെടുത്തത്
ആലത്തൂർ: ആലത്തൂർ പഞ്ചായത്ത് ബസ് സ്റ്റാൻഡിൽ കഴിഞ്ഞ ദിവസം വീട്ടമ്മയുടെ മാല പൊട്ടിക്കാൻ ശ്രമിക്കുന്നതിനിടയിൽ ബംഗളൂരു സ്വദേശിയായ വെണ്ണില (30) യെ ആലത്തൂർ പോലീസ് കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. ചിറ്റൂരിൽ നിന്ന് ആലത്തൂർ ബസ് സ്റ്റാൻഡിൽ ഇറങ്ങി വടക്കഞ്ചേരിയിലേക്ക് ബസ് കയറാൻ പോവുകയായിരുന്ന വടക്കഞ്ചേരി സ്വദേശി അനിതയുടെ മൂന്നര പവന്റെ മാലയാണ് പൊട്ടിച്ചെടുത്തത്. ഓടി രക്ഷപെടാൻ ശ്രമിച്ച പ്രതിയെ അനിത കയ്യോടെ പിടികൂടി പോലീസിൽ അറിയിക്കുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്ത് പാലക്കാട് ജയിലേക്ക് അയച്ചു. മാല കണ്ടു പിടിക്കാനുള്ള അന്വേഷണം പുരോഗമിക്കുന്നതായി പോലീസ് അറിയിച്ചു.
Read Moreയാത്രക്കാരെ ഭീതിയിലാക്കി ചിറ്റൂരിൽ കള്ളു കടത്തുവാഹനങ്ങളുടെ മരണപ്പാച്ചിൽ
ചിറ്റൂർ: താലൂക്കിൽ നിന്നും പടിഞ്ഞാൻ ജില്ലകളിലേക്ക് കള്ളുകടത്തു വാഹനങ്ങളുടെ മരണപ്പാച്ചിൽ വീണ്ടും സജീവമായിരിക്കുന്നത് യാത്രക്കാരെ ഭീതിയിലാക്കുകയാണ്. ഭീതിയിലായിരിക്കുകയാണ്. ഒന്നര മാസം മുന്പാണ് അന്പാട്ടു പാളയത്തു 96 വയസ്സുള്ള വയോധികൻ കള്ളുവണ്ടിയിടിച്ച് തൽക്ഷണം മരണപ്പെട്ട അപകടം നടന്നത്. അന്പാട്ടു പാളയത്തു ചായക്കട തുറക്കാൻ പുലർച്ചെ റോഡിലെത്തിയതായിരുന്നു വൃദ്ധൻ. ഇതു കൂടാതെ കന്നിമാരിയിലും രണ്ടുപേർ കള്ളുവണ്ടിയിടിച്ച മരണപ്പെട്ടിരുന്നു. ചെത്തു തൊഴിലാളിയായ മരുതന്പാറ സ്വദേശിയും കള്ളു വണ്ടിയിടിച്ച് മരണപ്പെട്ടിട്ടുണ്ട്. ഇതേ സ്ഥലത്തു വെച്ച് തന്നെ അഞ്ചവെള്ളക്കാട് യുവകർഷകനായ അനിൽകുമാറും കള്ളുകടത്തു വാഹനമിടിച്ച് സംഭവ സ്ഥലത്തു തന്നെ ജീവൻ പൊലിഞ്ഞ അപകടവും ഉണ്ടായിട്ടുണ്ട്. കള്ളുകട ത്തുന്ന പിക്കപ്പ് വാൻ അനിൽകുമാറിനെ ഇടിച്ചിടുകയായിരുന്നു. ഇതിനു ശേഷം കള്ളുവണ്ടികളുടെ മരണ സഞ്ചാരത്തിനെതിരെ വൻ തോതിൽ ജനകീയ പ്രതിഷേധം ഉണ്ടായതിനാൽ ബന്ധപ്പെട്ട എക്സൈസ് അധികൃതർ ചില നിബന്ധനകൾ പ്രാബല്യത്തിൽ കൊണ്ടു വന്നിരുന്നു. കള്ളക്കടത്തുവാഹനങ്ങളിൽ രണ്ടു ഡ്രൈവർമാരെ നിയോഗിക്കണം,…
Read Moreമഴപെയ്താൽ അകത്തും വെള്ളം !ഒരു ഡോക്ടറും ഫാർമസിസ്റ്റും മാത്രം; ദയാവധത്തിൽ നിന്ന് ഈ സർക്കാർ ആശുപത്രിയെ ആര് രക്ഷിക്കും?
പീച്ചി: പീച്ചി സർക്കാർ ആശുപത്രി ഏതു നിമഷവും നിലംപൊത്താവുന്ന നിലയിൽ. മുഴുവൻ മുറികളും ചോർന്നൊലിക്കുന്നു. കെട്ടിടത്തിലെ മൂത്രപ്പുരകൾ ഇടിഞ്ഞുപൊളിഞ്ഞു കിടക്കുന്നു. രോഗികൾക്കും ജീവനക്കാർക്കും ചോർച്ചയുള്ളതിനാൽ ആശുപത്രിയിൽ കുടചൂടി നിൽക്കേണ്ട അവസ്ഥ. ഒരു നഴ്സുപോലും ഇല്ല. ഒരു ഡോക്ടറും ഒരു ഫാർമസിസ്റ്റും മാത്രമാണുളളത്. പീച്ചി, പട്ടിലുംകുഴി, ചളിക്കുഴി, വിലങ്ങന്നൂർ, മൈലാട്ടുംപാറ, താമരവെള്ളച്ചാൽ ആദിവാസി കോളനി തുടങ്ങിയ പ്രദേശത്തെ ആയിരക്കണക്കിനു രോഗികളുടെ ആശ്രയമാണ് ഈ ആശുപത്രി. മുൻകാലങ്ങളിൽ ഈ ആശുപത്രിയിൽ കിടത്തി ചികിത്സിച്ചിരുന്നതാണ്. ഇന്ന് ആശുപത്രിയുടെ അവസ്ഥ ദയനീയം. പീച്ചി സർക്കാർ ആശുപത്രിക്കു കെട്ടിടം നിർമിക്കണമെന്ന് ആവശ്യപ്പെട്ട് കോണ്ഗ്രസിന്റെ നേതൃത്വത്തിൽ ജനകീയ പ്രക്ഷോഭത്തിനും ഭീമഹർജിയിലേക്ക് ഒപ്പുശേഖരണത്തിനും തുടക്കം കുറിച്ചു. പീച്ചി ഡാമിനോളം പഴക്കമുള്ളതാണ് പീച്ചി ആശുപത്രി. ജലസേചന വകുപ്പിന്റെ കൈവശമുളള സ്ഥലത്താണ് ആശുപത്രി പ്രവർത്തിക്കുന്നത്. 2017 ൽ ഇറിഗേഷൻ വകുപ്പ് ആശുപത്രി നിർത്തലാക്കുവാൻ ശ്രമിച്ചപ്പോൾ നാട്ടുകാർ പ്രക്ഷോഭത്തിന് ഇറങ്ങിയിരുന്നു. കോണ്ഗ്രസ്…
Read More