ചിറ്റൂർ: നന്ദിയോട്-പാപ്പൻചള്ളവഴി സർവീസ് നടത്തിയിരുന്ന ഏക സ്വകാര്യബസിന്റെ സർവീസ് നിർത്തി. ഇതുമൂലം കവറത്തോട്, പുള്ളിമാൻചള്ള, നാവിളംതോട്, ചെമ്മണ്ണാംതോട്, തട്ടാൻചള്ള, പാറയ്ക്കൽചള്ള, പാപ്പൻചള്ള നിവാസികൾ ദുരിതത്തിലായി. മുതലമട, നന്ദിയോട്, വണ്ടിത്താവളം എന്നിവിടങ്ങളിലെ സ്കൂളുകളിലേക്കായി നിരവധി വിദ്യാർഥികളാണ് ഈ ബസ് സർവീസിനെ ആശ്രയിക്കുന്നത്. കൃഷി കുടുംബങ്ങളായതിനാൽ ഇരുചക്രവാഹനംപോലും വീടുകളില്ല. ഇതുമൂലം മൂന്നും നാലും കിലോമീറ്റർ നടന്നാണ് വിദ്യാർഥികൾ പോകുന്നത്. കൂടാതെ മുതലമട പ്രാഥമികാരോഗ്യ കേന്ദ്രത്തിലേക്കു ചികിത്സയ്ക്കും പോകാൻ കഴിയുന്നില്ല. ബസ് സർവീസ് നിലച്ചതോടെ പല വിദ്യാർഥികളും സ്കൂളിലേക്കു പോകാൻ തന്നെ മടികാട്ടുകയാണ്. പട്ടഞ്ചേരി, മുതലമട പഞ്ചായത്ത് പ്രദേശങ്ങൾ ഉൾപ്പെടെ ആറുകിലോമീറ്റർ ദൈർഘ്യമുള്ളതാണ് നന്ദിയോട്-പാപ്പൻചള്ള പാത. ബസിന്റെ വാർഷിക പരിശോധനയ്ക്കാണ് സർവീസ് നിർത്തിയതെന്നാണ് ഉടമസ്ഥർ പറയുന്നതെങ്കിലും ഇതുവരെയും പുനരാരംഭിച്ചിട്ടില്ല. മുന്പ് ഇതുവഴി കെഎസ്ആർടിസി ഓടിക്കാൻ ശ്രമം ഉണ്ടായെങ്കിലും പിന്നീട് നടപടിയുണ്ടായില്ല. എത്രയുംവേഗം ഇതുവഴിയുള്ള ബസ് സർവീസ് പുനരാരംഭിക്കണമെന്നാവശ്യപ്പെട്ട് ആർടിഒ, ജില്ലാ ഭരണകൂട…
Read MoreCategory: Palakkad
ആറ്റാംചേരി പുഴയോര വയലുകളിൽ പാകിയ ഞാറ് പന്നിക്കൂട്ടം നശിപ്പിച്ചു; പന്നിശല്യം മൂലം രാത്രി പുറത്തിറങ്ങാനാവാത്ത അവസ്ഥയെന്ന് നാട്ടുകാർ
ചിറ്റൂർ: ആറ്റാംചേരി പുഴയോര വയലുകളിൽ പാകിയ ഞാറ് പന്നിക്കൂട്ടം ഉഴുതുമറിച്ച് നശിപ്പിക്കുന്നതായി പരാതി. മഴയും കനാൽവെള്ളവും വൈകിയതോടെ ഒന്നാംവിള ജോലികൾക്കും കാലതാമസം നേരിടുകയാണ്.കുഞ്ഞുങ്ങൾ ഉൾപ്പെടെ പത്തും അതിൽ കൂടുതലായുമായാണ് പന്നിക്കൂട്ടം എത്തുന്നത്. പകൽസമയത്തുപോലും വയലുകളിലും പാതയോരങ്ങളിലും വളർത്തുമൃഗങ്ങളെപോലെയാണ് പന്നിക്കൂട്ടം വിഹരിക്കുന്നത്. നിരത്തിൽ തനിച്ചുവരുന്നവരെ പന്നികൾ ആക്രമിക്കാൻ തുനിയുന്നതും നിത്യസംഭവമാണ്.പുഴയോരത്ത് മാവുകളിൽനിന്നും പഴുത്തുവീഴുന്ന മാന്പഴം തിന്നാനാണ് പന്നിക്കൂട്ടം എത്തുന്നത്. പന്നിക്കൂട്ടം പതിവായി കൃഷി നശിപ്പിക്കുന്നതിനാൽ പല കർഷകരും നെൽകൃഷി വർഷങ്ങൾക്കുമുന്പേ ഉപേക്ഷിച്ചു. രാത്രിയാകുന്നതോടെ ആറ്റാഞ്ചേരി കിഴക്കും പടിഞ്ഞാറും ഭാഗങ്ങളിലും നിരത്തുകളിലും ജനസഞ്ചാരം പൂർണമായും നിലയ്ക്കും. പുഴയോരത്ത് സോളാർകന്പിവേലി നിർമിച്ച് പന്നികൾ വയലുകളിലും വീടുകളിലേക്കു എത്തുന്നതും തടയണമെന്നു പ്രദേശവാസികൾ ആവശ്യപ്പെട്ടു. പന്നികളെ ഭയന്ന് നേരം വൈകി വീട്ടിലേക്കു വരുന്നവർ ബന്ധുവീടുകളിൽ തങ്ങി രാവിലെയാണ് വീടുകളിലെത്തുന്നത്. രാത്രികാലത്ത് വീടുകളിലുള്ളവർക്ക് അസുഖം ബാധിച്ചാൽ നേരം പുലർന്നാലേ ആശുപത്രിയിലേക്കു കൊണ്ടുപോകാനുമാകൂ.
Read Moreഎല്ലാ വർഷകാലവും ഇങ്ങനെയൊക്കെ..; മഴക്കാലത്തിന് മുൻപ് കാലപ്പഴക്കം വന്ന വൈദ്യുതി ലൈനുകളും പോസ്റ്റുകളും മാറ്റുമെന്ന വാക്ക് പാഴ്വാക്കായി
ഷൊർണൂർ: വർഷക്കാലത്തിനുമുന്പ് കാലപ്പഴക്കം വന്ന വൈദ്യു തി ലൈനുകളും പോസ്റ്റുകളും മാറ്റണമെന്ന തീരുമാനം പ്രാവർത്തികമാക്കാൻ കെഎസ്ഇബിക്ക് ഇത്തവണയും കഴിഞ്ഞില്ല. മുൻവർഷങ്ങളിലേതുപോലെ വഴിപാട് ഒരുക്കുന്ന രീതിയിലുള്ള പ്രവൃത്തികളാണ് ജോലിക്കാരിൽ നിന്നും ഉണ്ടായിട്ടുള്ളത്. വർഷക്കാലത്തിനുമുന്പ് മേല്പറഞ്ഞ പ്രവൃത്തികൾ കുറ്റമറ്റ രീതിയിൽ പ്രാവർത്തികമാക്കുകയും ഇതിന് ജീവനക്കാരെ സജ്ജമാക്കുകയും ചെയ്യേണ്ട ഉത്തരവാദിത്വം മേലുദ്യോഗസ്ഥന്മാർ മറന്നതാണ് അനുഭവങ്ങൾ നല്കുന്ന വിവരം. വർഷക്കാലത്ത് ഇലക്ട്രിക് ലൈനുകളുടെ മുകളിലേക്ക് മരക്കൊന്പുകൾ തൂങ്ങിനില്ക്കുന്നതും അപകടം ക്ഷണിച്ചുവരുത്തുന്നതുമായ മരങ്ങൾ മുറിച്ചുനില്ക്കുകയും ചെയ്യേണ്ട ജോലികളിലും കഐസ്ഇബി ജീവനക്കാർ ഗുരുതരമായ കൃത്യവിലോപമാണ് നടത്തിയിട്ടുള്ളത്. നാമമാത്രമായ പ്രവൃത്തികളാണ് ഇക്കാര്യത്തിലും ഇവർ നടപ്പാക്കിയിട്ടുള്ളത്. ഇതിനാൽ വൈദ്യുതിലൈനുകളിലേക്ക് കൂറ്റൻമരക്കൊന്പുകൾ തൂങ്ങിനില്ക്കുന്നതും മരങ്ങൾ പന്തലിച്ചുനില്ക്കുന്നതും വ്യാപക കാഴ്ചയാണ്. വർഷക്കാലത്തിനുമുന്പ് കാലപ്പഴക്കം വന്ന വൈദ്യുതികന്പികളും തൂണുകളും മാറ്റണമെന്നാണ് ചട്ടം. അധികൃതരുടെ ഭാഗത്തുനിന്നും എല്ലാവർഷവും കൃത്യമായ ഉത്തരവ് ഉണ്ടാകാറുണ്ടെങ്കിലും ഇത് ഫലപ്രദമായി നടപ്പാക്കുന്ന കാര്യത്തിൽ ഉദ്യോഗസ്ഥർ കൃത്യവിലോപം കാണിക്കുന്ന സ്ഥിതിയാണ് നിലവിലുള്ളത്.…
Read Moreമകളെ ബലാത്സംഗം ചെയ്ത പിതാവിനെ അറസ്റ്റുചെയ്തു ; പുറത്ത് പറഞ്ഞാൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയായിരുന്നു ക്രൂരകൃത്യം
കോയന്പത്തൂർ: ഏഴാംക്ലാസ് വിദ്യാർഥിനിയെ മാനഭംഗപ്പെടുത്തിയ പിതാവിനെ പോക്സോ ആക്ട് ചുമത്തി അറസ്റ്റുചെയ്തു. ആനമലൈ സ്വദേശിയാണ് അറസ്റ്റിലായത്. പുറത്തുപറഞ്ഞാൽ കുട്ടിയേയും അമ്മയേയും കൊന്നുകളയുമെന്ന്ഭീഷണിപ്പെടുത്തിയായിരുന്നു പീഡനം. കുട്ടി പോലീസ് സ്റ്റേഷനിൽ നേരിട്ടെത്തിയാണ് പരാതി പറഞ്ഞത്. തുടർന്നാണ് പോക്സോ നിയമം ചുമത്തി ഗണേശനെ അറസ്റ്റുചെയ്തത്.
Read Moreമാലിന്യ പ്രശ്നം: ഉത്തരവ് പാലിക്കാത്ത പഞ്ചായത്ത് അധികൃതർക്കെതിരെ നാട്ടുകാർ കോടതിയിലേക്ക്
വടക്കഞ്ചേരി: വണ്ടാഴി പുല്ലംപ്പാടത്ത് പ്ലാസ്റ്റിക് പൊടിക്കുന്ന കന്പനിയിലെ മാലിന്യങ്ങൾ ഉടൻ നീക്കം ചെയ്യണമെന്ന പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടറുടെ ഉത്തരവ് പാലിക്കാൻ തയ്യാറാകാത്ത പഞ്ചായത്ത് അധികൃതരുടെ നിലപാടിനെതിരെ നാട്ടുകാർ കോടതിയെ സമീപിക്കുന്നു. ഈ മാസം നാലിനുള്ളിൽ മാലിന്യം നീക്കി പ്രദേശം വൃത്തിയാക്കണമെന്നായിരുന്നു കഴിഞ്ഞ മാസം 30 ന് പോലീസ്, നാട്ടുകാരുടെ പ്രതിനിധികൾ എന്നിവർക്ക് കന്പനി ഉടമയെ വിളിച്ചു വരുത്തി പഞ്ചായത്ത് സെക്രട്ടറി നൽകിയ ഉറപ്പ്. ഇക്കാര്യം രേഖാമൂലവും സെക്രട്ടറി നാട്ടുകാർക്ക് നൽകിയിരുന്നു. എന്നാൽ നിശ്ചിത തിയതി കഴിഞ്ഞു ഒരാഴ്ച പിന്നിട്ടിട്ടും മാലിന്യം നീക്കം ചെയ്തില്ല. ഇക്കാര്യം വീണ്ടും പഞ്ചായത്ത് അധികൃതരുടെ ശ്രദ്ധയിൽ കൊണ്ട് വന്നപ്പോൾ കന്പനി ഉടമയെ സഹായിക്കുന്ന സമീപനമാണ് അധികൃതർ സ്വീകരിച്ചതെന്ന് സമരപരിപാടികൾക്ക് നേതൃത്വം നൽകുന്ന പ്രമോദ് തണ്ടലോട് പറഞ്ഞു. പ്രദേശത്ത് വലിയ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കുന്ന മാലിന്യം, ഉടമ നീക്കം ചെയ്തില്ലെങ്കിൽ മാലിന്യം മാറ്റാൻ പഞ്ചായത്ത്…
Read Moreസുഭദ്രയുടെ മരണം; അന്വേഷണം മന്ദഗതിയിൽ; മരണത്തിലെ ദുരൂഹത വെളിപ്പെടുത്തണമെന്ന ജനകീയ ആവശ്യം ശക്തമാകുന്നു
പുതുനഗരം: കുളത്തുമേട്ടിൽ യുവതി പൊള്ളലേറ്റു മരിച്ച സംഭവത്തിൽ പോസ്റ്റുമോർട്ടം റിപ്പോർട്ട് വൈകുന്നതിൽ നാട്ടുകാർ പ്രതിഷേധിച്ചു. പല്ലശേന രാമന്റെ മകൾ സുഭദ്രയെയാണ് (43) ഇക്കഴിഞ്ഞ ദിവസം പുതുനഗരത്തെ ഭർതൃഗൃഹത്തിൽ പൊള്ളലേറ്റു മരിച്ച നിലയിൽ കണ്ടെത്തിയത്.ശരീരത്തിൽ മണ്ണെണ്ണ ഒഴിച്ചു തീകൊളുത്തി ആത്മഹത്യ ചെയ്തുവെന്നാണ് ഭർത്താവ് രാജൻ പോലീസിനു മൊഴി നല്കിയിരിക്കുന്നത്. എന്നാൽ ഭർത്താവായ രാജൻ സുഭദ്രയെ ആസൂത്രിതമായി കൊലപ്പെടുത്തിയതാണെന്ന് സഹോദരൻ പുതുനഗരം പോലീസിൽ പരാതി നല്കിയെങ്കിലും പോസ്റ്റുമോർട്ടം റിപ്പോർട്ട് ലഭിച്ച ശേഷമേ തുടർനടപടിയൂണ്ടാകൂവെന്ന് അധികതർ വെളിപ്പെടുത്തി.ഇതിനുശേഷം മരിച്ച സുഭദ്രയുടെ കുടുംബക്കാരും സ്ത്രീകൾ ഉൾപ്പെടെ നൂറോളംപേർ പുതുനഗരം പോലീസ് സ്റ്റേഷനിൽ ഉപരോധ സമരം നടത്തിയിരുന്നു. ഭർത്താവ് രാജനെ അറസ്റ്റുചെയ്ത് കൊലക്കുറ്റത്തിനു കേസേടുക്കണമെന്നം സമരക്കാർ ആവശ്യപ്പെട്ടിരുന്നു. തിങ്കളാഴ്ച പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചതിനുശേഷം മരണകാരണം വ്യക്തമായാൽ തുടർനടപടിയെടുക്കുമെന്ന് അധികൃതരുടെ ഉറപ്പിനെ തുടർന്നാണ് സമരം അവസാനിപ്പിച്ചത്.എന്നാൽ ഇന്നലെയും റിപ്പോർട്ട് ലഭിച്ചില്ലെന്ന പോലീസ് അറിയിപ്പിൽ നാട്ടുകാർ പ്രതിഷേധിച്ചു.…
Read Moreഓടിത്തളരേണ്ടവരല്ല, ഇനിയും ഓടിയെത്തേണ്ടവർ; ആംബുലൻസ് ഡ്രൈവർമാർക്ക് ഇനി വിദഗ്ധ പരിശീലനം
എം.വി. വസന്ത് തൃശൂർ: ഓടിത്തളരേണ്ടവരല്ല, ഇനിയും ഓടിയെത്തേണ്ടവരാണിവർ. അവസാന ശ്വാസത്തിൽനിന്നും ജീവിതത്തിലേക്കു പലരേയും തിരിച്ചുകൊണ്ടുവന്നവർ. പാലക്കാട്ട് തണ്ണിശേരിയിലെ അപകടത്തിന്റെ പശ്ചാത്തലത്തിൽ ആംബുലൻസ് ഡ്രൈവർമാർക്ക് അണിയറയിൽ പരിശീലനം ഒരുങ്ങുന്നു. വിദഗ്ധ പരിശീലനം ലഭിച്ച നാമമാത്രമായ ആംബുലൻസ് ഡ്രൈവർമാരാണ് ഇന്നു കേരളത്തിലുള്ളത്. സർക്കാർ സംവിധാനത്തിനു പുറമെ നിരവധി സ്വകാര്യ സംരംഭങ്ങളും ജീവൻരക്ഷാരംഗത്തു സജീവമായുണ്ട്. തണ്ണിശേരിയിൽ എട്ടുപേരുടെ മരണത്തിനു കാരണം ആംബുലൻസിന്റെ അമിതവേഗമാണെന്ന റോഡ് സേഫ്റ്റി അഥോറിറ്റിയുടെ പ്രാഥമിക നിഗമനത്തിന്റെ പശ്ചാത്തലത്തിലാണ് പരിശീലനമടക്കം ബോധവത്കരണ പരിപാടിക്ക് അഥോറിറ്റിയുടെ നീക്കം. എൽഎംവി ലൈസൻസും ബാഡ്ജും ഉള്ളവർക്ക് ആംബുലൻസ് ഡ്രൈവറാകാമെങ്കിലും, ഇവർ സാഹചര്യങ്ങളുടെ സമ്മർദ്ദത്തിനു അടിമപ്പെടാത്തവരായിരിക്കണം. നിശ്ചിത സമയത്തിനു മുന്പ് രോഗിയെ ആശുപത്രിയിലെത്തിച്ചില്ലെങ്കിൽ ഓടിയ ഓട്ടം പോലും വെറുതെയാകും. ജീവൻ രക്ഷിക്കാൻ ചുരുങ്ങിയ സമയത്തിൽ കിലോമീറ്ററുകൾ താണ്ടേണ്ടിവരും. പലപ്പോഴും ജീവൻതന്നെ പണയം വച്ചാണ് ഇവരുടെയും ഡ്രൈവിംഗ്. പരിശീലനം തീരെ ലഭിക്കാത്തവരും, താത്കാലികമായി ആംബുലൻസ് ഓടിക്കേണ്ടിവരുന്നവരുമുണ്ട്…
Read Moreഡിവോഴ്സ്യൽ മാട്രിമോണിയലിനെതിരെ ജാഗ്രത വേണമെന്ന് വനിതാ കമ്മീഷൻ; സംഭവം ഇങ്ങനെ…
പാലക്കാട്: അടുത്ത കാലത്തായി സംസ്ഥാനത്ത് വർധിച്ചുവരുന്ന ഡിവോഴ്സ്യൽ മാട്രിമോണിയലിനെതിരെ ജാഗ്രത വേണമെന്ന് സംസ്ഥാന വനിത കമ്മീഷൻ അധ്യക്ഷ എം.സി.ജോസഫൈൻ പറഞ്ഞു. കളക്ടറേറ്റ് കോണ്ഫറൻസ് ഹാളിൽ നടന്ന വനിതകമ്മീഷൻ മെഗാ അദാലത്തിനു ശേഷം സംസാരിക്കുകയായിരുന്നു അധ്യക്ഷ. വിവാഹമോചിതരായ രണ്ടു വ്യക്തികൾ ഡിവോഴ്സ് മാട്രിമോണിയൽ വഴി പുനർവിവാഹിതരാവുകയും ഭർത്താവ് ഭാര്യയുടെ വ്യാജ ഒപ്പോടെ മുൻഭർത്താവിനെതിരെ വനിത കമ്മീഷനിൽ പരാതി അയക്കുകയും ചെയ്ത സാഹചര്യത്തിലാണ് കമ്മീഷന്റെ വെളിപ്പെടുത്തൽ. കമ്മീഷനു മുന്നിൽ ഹാജരായ ഭാര്യ താൻ പരാതി അയച്ചിട്ടില്ലെന്നും ഒപ്പ് തന്റേതല്ലെന്നും തിരിച്ചറിഞ്ഞു. ഭാര്യയുടെ വ്യാജ ഒപ്പോടെ ബാങ്ക് ലോണ് മുഖേന ആഡംബര കാറുകൾ ഇയാൾ വാങ്ങിച്ചു. ആദ്യ വിവാഹത്തിൽ ഒരു കുട്ടിയുള്ള ഈ സ്ത്രീയുടെ മാതാപിതാക്കളുടെ സ്വത്തും പെൻഷനുമടക്കം നിലവിലുള്ള ഭർത്താവ് ലോണെടുത്ത ബാങ്കുകൾ അറ്റാച്ച് ചെയ്തിട്ടുണ്ട്.കുടുംബകോടതി ഭാര്യയ്ക്കും രണ്ട് പെണ്കുട്ടികൾക്കും മാസം 15,000 രൂപ നഷ്ടപരിഹാരം നൽകണമെന്ന് വിധിച്ചിട്ടും വീഴ്ച…
Read Moreദേശീയപാതയോരങ്ങളിലെ കുന്നിടിച്ചുള്ള നിർമാണം ; മണ്ണിടിച്ചിലിന് കാരണമാകുമെന്ന് ആശങ്ക
വടക്കഞ്ചേരി: വടക്കഞ്ചേരി-മണ്ണുത്തി ദേശീയപാതയോരങ്ങളിൽ നിർമാണാവശ്യങ്ങൾക്കായി വൻതോതിൽ കുന്നിടിച്ചുള്ള പ്രവൃത്തികൾ മണ്ണിടിച്ചിലിനും പാരിസ്ഥിതിക വ്യതിയാനങ്ങൾക്കും കാരണമാകുമെന്ന് വിലയിരുത്തൽ. തേനിടുക്ക്, പന്നിയങ്കര തുടങ്ങിയ ഭാഗങ്ങളിലാണ് വൻതോതിൽ കുന്നുനിരപ്പാക്കൽ നടക്കുന്നത്. സ്ഥലം ലെവൽ ചെയ്യാനെന്ന മട്ടിലാണ് കുന്ന് നിരപ്പാക്കൽ നടക്കുന്നത്. ഇതിനു റവന്യൂ അധികൃതരും കൂട്ടുനില്ക്കുന്നതിനാൽ നിയമലംഘന നടപടികൾ നിർബാധം തുടരുകയാണെന്നാണ് ആക്ഷേപം. കാലവർഷം ശക്തിപ്പെടുന്നതോടെ ഇവിടങ്ങളിൽ മണ്ണിടിച്ചിലുണ്ടായി മണ്ണും ചെളിയും റോഡിലെത്തും. കഴിഞ്ഞവർഷമുണ്ടായ അതിവർഷത്തിൽ ദേശീയപാതയോരങ്ങളിൽ വ്യാപക മണ്ണിടിച്ചിലുണ്ടായിരുന്നു. തുടർച്ചയായി മഴപെയ്താൽ ഇവിടെയെല്ലാം മണ്ണിടിച്ചിൽ വീണ്ടും ഉണ്ടാകും. ആറുവരിപ്പാത നിർമാണത്തിന്റെ അപാകതകളാണ് ഇത്രയും സ്ഥലങ്ങളിൽ മണ്ണിടിച്ചിലിനു കാരണമാക്കിയത്. ചെമ്മണ്ണാംകുന്ന്, വാണിയന്പാറ, കൊന്പൻ വില്ലൻവിളവ് എന്നിവിടങ്ങളിൽ അപകടകരമാംവിധം മണ്ണിടിച്ചിലുണ്ടാകുമെന്നാണ് ചൂണ്ടിക്കാട്ടുന്നത്. വാണിയന്പാറ നീലിപ്പാറയിൽ കരിങ്കല്ല് ഖനനത്തെതുടർന്ന് ഒരു വലിയ പ്രദേശമാകെ പച്ചപ്പില്ലാതായി. മണ്ണിന്റെ പേരിൽ മണ്ണുകടത്താനുള്ള പെർമിറ്റെടുത്ത് ചിറ്റിലഞ്ചേരിക്കടുത്ത് വൻതോതിലുള്ള കുന്നിടിക്കലാണ് നടക്കുന്നത്. അവിടെനിന്നും ഒരു ലോഡ് മണ്ണുപോലും ദേശീയപാതയിലെത്തിയില്ലെന്നതാണ് വസ്തുത.…
Read Moreമഴക്കാല രോഗങ്ങൾ പെരുകുമ്പോൾ ഗവൺമെന്റ് മെഡിക്കൽ കോളജ് ഡോക്ടർമാരുടെ സമരഭീഷണി; ആശങ്കയിൽ ജനങ്ങൾ
സ്വന്തം ലേഖകൻ മുളംകുന്നത്തുകാവ്: പനിയടക്കമുള്ള മഴക്കാല രോഗങ്ങൾ പെരുകുന്പോൾ തൃശൂരിലേതടക്കമുള്ള ഗവ.മെഡിക്കൽ കോളജ് ആശുപത്രികളിൽ ഡോക്ടർമാർ സമരത്തിലേക്ക് നീങ്ങാനിരിക്കുന്നത് ആശങ്കയുണർത്തുന്നു. പോസ്റ്റ് ഗ്രാജ്വേറ്റ് ഡോക്ടർമാരും ഹൗസ് സർജൻമാരുമാണ് പണിമുടക്കിനൊരുങ്ങുന്നത്. 14ന് സൂചന പണിമുടക്ക് നടത്താനാണ് ഇപ്പോൾ തീരുമാനിച്ചിരിക്കുന്നത്. സ്റ്റൈപ്പന്റ് വർധിപ്പിക്കാത്തതിൽ പ്രതിഷേധിച്ചാണ് ഇവർ പണിമുടക്കിന് ഒരുങ്ങുന്നത്. 2015നുശേഷം സ്റ്റൈപ്പന്റിൽ വർദ്ധനവ് ഉണ്ടായിട്ടില്ല. 2018 മാർച്ച് മുതൽ ഈ വിഷയത്തിൽ സംഘടനാ ഭാരവാഹികൾ സർക്കാരുമായി ചർച്ചകൾ നടത്തിയപ്പോഴെല്ലാം അനുകൂല നടപടി ഉണ്ടാകുമെന്ന് വാക്കാൽ അധിക്യതർ ഉറപ്പ് നൽകിയിരുന്നു. 2018 ജൂലൈയിൽ മുൻകാല പ്രാബല്യത്തോടുകൂടി സ്റ്റൈപ്പന്റ് വർദ്ധനവ് നിലവിൽ വരുമെന്ന് പ്രതീക്ഷിച്ചെങ്കിലും നടപ്പിലാക്കിയില്ല. പ്രളയകാലത്ത് ദുരിതാശ്വാസ രക്ഷാപ്രവർത്തനങ്ങളിൽ ഹൗസ് സർജൻമാരും സജീവമായി നിലകൊണ്ടിരുന്നു. അതിനു ശേഷം നടന്ന ചർച്ചകളിലും ഉറപ്പുകൾ മാത്രമാണുണ്ടായതെന്ന് ഇവർ പറയുന്നു. തുടർന്ന് ഏപ്രിൽ 11ന് സംസ്ഥാനതലത്തിൽ സൂചന പണിമുടക്ക് പ്രഖ്യാപിച്ചു. എന്നാൽ ചർച്ചയെ തുടർന്ന് പണിമുടക്ക്…
Read More