ആലപ്പുഴ: പുന്നമടക്കായലിൽ ഓഗസ്റ്റ് 22ന് നടക്കുന്ന 72-ാമത് നെഹ്റു ട്രോഫി ജലമേളയുടെ ഭാഗ്യചിഹ്നം നിശ്ചയിക്കാനുള്ള മത്സരത്തിലേക്ക് എൻട്രികൾ ക്ഷണിച്ചു. എട്ടിന് വൈകിട്ട് അഞ്ചുവരെ എന്‍ട്രികള്‍ നൽകാം. എ-നാല് സൈസ് ഡ്രോയിംഗ് പേപ്പറിൽ മൾട്ടി കളറിലാണ് ഭാഗ്യചിഹ്നം തയാറാക്കേണ്ടത്. സൃഷ്ടികൾ മൗലികമായിരിക്കണം.
എൻട്രികൾ അയയ്ക്കുന്ന കവറിൽ 72-ാമത് നെഹ്റു ട്രോഫി ജലമേള- ഭാഗ്യചിഹ്നമത്സരം എന്നു രേഖപ്പെടുത്തിയിരിക്കണം. ഒരാൾക്ക് ഒരു എൻട്രിയേ നൽകാനാകൂ. പേര്, മേൽവിലാസം, ഫോൺ നമ്പർ, ഇ-മെയിൽ എന്നിവ പ്രത്യേകം പേപ്പറിൽ എഴുതി എൻട്രിക്കൊപ്പം സമർപ്പിക്കണം. കമ്പ്യൂട്ടറിൽ തയാറാക്കിയ എൻട്രികളും സ്വീകരിക്കും.
തെരഞ്ഞെടുക്കപ്പെടുന്ന സൃഷ്ടിക്ക് 10,001 രൂപ സമ്മാനമായി നൽകും. വിലാസം: കൺവീനർ, നെഹ്റു ട്രോഫി പബ്ലിസിറ്റി കമ്മിറ്റി, ജില്ലാ ഇൻഫർമേഷൻ ഓഫീസ്, സിവിൽ സ്റ്റേഷൻ, ആലപ്പുഴ- 688001. ഫോൺ. 0477-2251349.
