ന്യൂഡൽഹി: ഫോൺ നമ്പർ പങ്കുവെയ്ക്കാതെ തന്നെ മറ്റുള്ളവരുമായി ആശയവിനിമയം നടത്താൻ സഹായിക്കുന്ന വാട്സാപ്പിന്റെ പുതിയ യൂസർ നെയിം ഫീച്ചർ അവതരിപ്പിക്കാനുള്ള നീക്കം താത്കാലികമായി നിർത്തിവെയ്ക്കാൻ ആവശ്യപ്പെട്ട് കേന്ദ്ര സർക്കാർ. ഫീച്ചർ ദുരുപയോഗം ചെയ്യപ്പെടാൻ സാധ്യതയുണ്ടെന്ന മുന്നറിയിപ്പുകളെ തുടർന്നാണ് വാട്സാപ്പിനോട് താത്കാലികമായി ഈ സംവിധാനം നിർത്തിവെയ്ക്കണമെന്ന് കേന്ദ്രം ആവശ്യപ്പെട്ടത്. ഈ വിഷയത്തിൽ കൂടുതൽ കൂടിയാലോചനകൾ നടത്തണമെന്നും കൂടിയാലോചനകൾ കഴിയുന്നത് വരെ ഈ ഫീച്ചർ പുറത്തിറക്കാൻ കഴിയില്ലെന്നുമാണ് വാട്സാപ്പിന്റെ മാതൃസ്ഥാപനമായ മെറ്റയോട് സർക്കാർ ആവശ്യപ്പെട്ടത്. സർക്കാർ വകുപ്പുകൾ, പൊതു ഉദ്യോഗസ്ഥർ, ബാങ്കുകൾ, മറ്റ് വിശ്വസനീയ സ്ഥാപനങ്ങൾ എന്നിവയായി ആൾമാറാട്ടം നടത്താൻ സൈബർ കുറ്റവാളികൾക്ക് ഈ ഫീച്ചർ ഉപയോഗപ്പെടുത്താൻ സാധിക്കുമെന്നതാണ് കേന്ദ്രം പങ്കുവെച്ച പ്രധാന ആശങ്ക. ഫോൺ നമ്പർ പങ്കുവെക്കാതെ തന്നെ മറ്റുള്ളവരുമായി ബന്ധപ്പെടാൻ സഹായിക്കുന്നതിനാൽ തട്ടിപ്പുകൾക്കും വ്യാജ അക്കൗണ്ടുകൾക്കും ഈ ഫീച്ചർ വഴിയൊരുക്കുമെന്ന് ചൂണ്ടിക്കാട്ടി കേന്ദ്ര സർക്കാർ മെറ്റയ്ക്ക് നോട്ടീസും…
Read MoreDay: July 2, 2026
പണയസ്വർണം എടുക്കാമെന്ന് വിശ്വസിപ്പിച്ച് 4.17 ലക്ഷം തട്ടിയെടുത്ത കേസ്: രണ്ടാം പ്രതി അറസ്റ്റിൽ
മണിമല: സ്വർണം പണയത്തിൽനിന്ന് തിരിച്ചെടുത്ത് മറിച്ചു വിൽക്കാമെന്ന് വിശ്വസിപ്പിച്ച് 4.17 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ രണ്ടാം പ്രതിയെ മണിമല പോലീസ് അറസ്റ്റ് ചെയ്തു. രണ്ടാം പ്രതി കറിക്കാട്ടൂർ കുന്നേൽ വിനീത് കെ.എസ്. എന്ന കുഞ്ഞയിയെ ആണ് മണിമല പോലീസ് അറസ്റ്റ് ചെയ്തത്. സംഭവത്തെക്കുറിച്ച് പോലീസ് പറഞ്ഞതിങ്ങനെ: കഴിഞ്ഞ 30ന് ഉച്ചയ്ക്ക് 12 മണിയോടെ, കാഞ്ഞിരപ്പള്ളി എഎം ഗോൾഡിൽ ജോലി ചെയ്യുന്ന പരാതിക്കാരനെ പ്രതികൾ സ്വർണം പണയം വച്ച മണിമലയിലെ അക്ഷയ ഫിനാൻസിലേക്ക് വിളിച്ചുവരുത്തി. പണയ സ്വർണം തിരിച്ചെടുക്കുന്നതിന് പണം നൽകിയാൽ അത് മറിച്ച് വിൽക്കാമെന്ന് പറഞ്ഞ് ഒന്നാം പ്രതി പരാതിക്കാരനിൽ നിന്ന് 4,17,000 പണമായി കൈപ്പറ്റി. തുടർന്ന് 40 ഗ്രാം തൂക്കമുള്ള മുക്കുപണ്ടത്തിന്റെ മാല നൽകി പരാതിക്കാരനെ കബളിപ്പിക്കുകയായിരുന്നു. എസ്.ഐ. ശശി, എഎസ്ഐ സാജു, ജോഷി, എസ്സിപിഒമാരായ സെൽവരാജ്, പ്രജിത്ത് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.…
Read Moreസന്തോഷ ദിനം തല്ലിക്കെടുത്തി സ്വകാര്യ ബസിന്റെ അമിതവേഗത; ജന്മദിന സമ്മാനം വാങ്ങാൻ പോയ പിതാവും മകനും വാഹനാപകടത്തിൽ മരിച്ചു
മട്ടന്നൂർ ; ചാവശേരി കൂരൻമുക്കിൽ സ്വകാര്യ ബസും സ്കൂട്ടറും കൂട്ടിയിടിച്ച് അച്ഛനും മകനും മരിച്ചു. കോളാരിയിലെ ഇല്ലത്ത് വളപ്പിൽ വീട്ടിൽ പി. വിനോദ് (48), മകൻ ഇ.വി. വൈഷ്ണവ് (25) എന്നിവരാണു മരിച്ചത്. വൈഷ്ണവിന്റെ ജന്മദിനമായ ഇന്നലെ അച്ഛനൊപ്പം ഇരിട്ടിയിൽ സാധനം വാങ്ങാൻ പോകുന്നതിനിടെയാണ് ഇരുവരുടെയും ജീവൻ നഷ്ടമായ അപകടമുണ്ടായത്. ഇന്നലെ രാവിലെ 10.15ഓടെ കൂരൻമുക്ക് സ്റ്റോപ്പിലായിരുന്നു അപകടം. ഇരിട്ടി ഭാഗത്തുനിന്നു കണ്ണൂരിലേക്ക് പോകുകയായിരുന്ന സ്വകാര്യ ബസ് ഇരുപത്തിയൊന്നാം മൈലിൽനിന്ന് ഇരിട്ടി ഭാഗത്തേക്ക് പോകുകയായിരുന്ന വിനോദും മകനും സഞ്ചരിച്ച സ്കൂട്ടറിലേക്ക് പാഞ്ഞുകയറുകയായിരുന്നു. ഇതിനൊപ്പം ഫിറോസ് എന്നയാൾ സഞ്ചരിച്ച മറ്റൊരു ഇരുചക്ര വാഹനത്തിലും ബസ് ഇടിച്ചു. പരിക്കേറ്റ ഫിറോസിനെ ഇരിട്ടിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തിൽ ബസിന്റെ ചക്രങ്ങൾക്കിടയിൽ കുടുങ്ങിക്കിടന്ന വിനോദിനെയും വൈഷ്ണവിനെയും നാട്ടുകാരും മട്ടന്നൂർ, ഇരിട്ടി എന്നിവിടങ്ങളിൽ നിന്നെത്തിയ അഗ്നിശമന വിഭാഗവും പോലീസും ചേർന്നു ഏറെ നേരത്തേ…
Read Moreലോഡ്ജിലെ പ്രസവത്തിൽ യുവതിക്ക് മരണം സംഭവിച്ചത് രക്തം വാർന്ന്; കുഞ്ഞ് മരിച്ചത് പരിചരണം കുട്ടാതെ; ഓട്ടോ ഡ്രൈവറെ ചോദ്യം ചെയ്ത് പോലീസ്
തൃശൂർ: തൃശൂർ നഗരത്തിലെ സ്വകാര്യ ലോഡ്ജിൽ പ്രസവത്തിനിടെ യുവതി മരിച്ചത് അമിത രക്തസ്രാവം മൂലം. എടമുട്ടം കൊല്ലാറ വീട്ടിൽ ജ്യോതി(32)യാണ് ലോഡ്ജിൽ മുറിയെടുത്തുള്ള പ്രസവത്തിനിടെ മരിച്ചത്. ഇവരുടെ കുഞ്ഞ് മരിച്ചത് വേണ്ട പരിചരണം കിട്ടാത്തതുകൊണ്ടാണെന്നാണ് പോലീസിന്റെ നിഗമനം. ബുധനാഴ്ച മെഡിക്കൽ കോളജിൽ ഇരുവരുടെയും മൃതദേഹങ്ങൾ വിശദമായ പരിശോധനയ്ക്ക് വിധേയമാക്കിയിരുന്നു. ജ്യോതിയെയും നവജാതശിശുവിനെയും ചൊവ്വാഴ്ച ഉച്ചയ്ക്ക് രണ്ടോടെയാണ് സ്വകാര്യലോഡ്ജിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. കഴിഞ്ഞ തിങ്കളാഴ്ചയാണ് ജ്യോതി, സുഹൃത്ത് പാവറട്ടി സ്വദേശി ഓട്ടോഡ്രൈവർക്കൊപ്പം ലോഡ്ജിൽ മുറിയെടുത്തത്. പിന്നാലെ സുഹൃത്ത് മടങ്ങിയിരുന്നു. പലതവണ വിളിച്ചിട്ടും ജ്യോതി ഫോൺ എടുക്കാത്തതിൽ സംശയംതോന്നിയ സുഹൃത്ത് ലോഡ്ജിലെത്തിയപ്പോൾ മുറി അകത്തുനിന്ന് പൂട്ടിയ നിലയിലായിരുന്നു. പോലീസിനെയും അഗ്നി രക്ഷാ സേനയെയും വിവരമറിയിച്ചതോടെ ഇവരെത്തി വാതിൽ പൊളിച്ച് അകത്ത് കടന്നപ്പോഴാണ് യുവതിയേയും കുഞ്ഞിന്റെയും മൃതദേഹം കണ്ടെത്തിയത്. കസ്റ്റഡിയിലെടുത്ത ഓട്ടോഡ്രൈവറെ വിട്ടയച്ചു.
Read Moreബാലാമണിയുടെ ഗുരുവായൂരപ്പന് മാംഗല്യം; പ്രണയസാഫല്യം 50-ാം വയസിൽ; ക്വാലാലംപൂരിൽ സ്വാധിക്ക് വരണമാലം ചാർത്തി നടൻ അരവിന്ദ്
നന്ദനം സിനിമയിൽ ബാലമണിക്ക് തുണയായ ഗുരുവായൂരപ്പന് പ്രണയസാഫല്യം. തന്റെ 50-ാം വയസിൽ നടൻ അരവിന്ദ് വിവാഹിതനായിരിക്കുന്നു. സാധ്വി ആര്.എസ് ആണ് അരവിന്ദിന്റെ ഭാര്യ. ഇരുവരും അടുത്ത സുഹൃത്തുക്കളായിരുന്നു. പിന്നീട് ഈ ബന്ധം പ്രണയത്തിലേക്കും വിവാഹത്തിലേക്കും എത്തുകയായിരുന്നു. ഈ വർഷം ആദ്യമായിരുന്നു ഇരുവരുടേയും വിവാഹ നിശ്ചയം. ബുധനാഴ്ച മലേഷ്യയിലെ ക്വാലാലംപൂരിൽ വച്ച് വളരെ ലളിതമായ രീതിയിലായിരുന്നു വിവാഹം നടന്നത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് വിവാഹത്തിൽ പങ്കെടുത്തത്. ഡൽഹിയിൽ ആയിരുന്നു അരവിന്ദിന്റെ ജനനം. മാതാപിതാക്കൾ പഞ്ചാബികളായിരുന്നു. ശേഷം ഇവർ ചെന്നൈയിലേക്ക് താമസം മാറി. കുട്ടിക്കാലം മുതൽ ഡാൻസിനോട് തൽപരനായിരുന്ന അരവിന്ദ് തെന്നിന്ത്യൻ സിനിമയിൽ രണ്ട് പതിറ്റാണ്ടുകൾ പിന്നിട്ട് കഴിഞ്ഞു. 2002ല് പുറത്തിറങ്ങിയ മലയാള ചിത്രം നന്ദനത്തിലൂടെയായിരുന്നു സിനിമ അരങ്ങേറ്റം. പിന്നീട് തമിഴ് സിനിമയിലും സജീവമായ അരവിന്ദിന്റെ അവസാന മലയാള ചിത്രം ഗുരുവായൂരമ്പല നടയിൽ ആണ്. നൃത്ത സംവിധായകൻ കൂടിയാണ്…
Read More