സി​പി​എം ഏ​രി​യ സെ​ക്ര​ട്ട​റിയുടെ ഭീ​ഷ​ണി​പ്പെ​ടു​ത്തൽ; കാ​ണാ​താ​യ പ​ഞ്ചാ​യ​ത്ത് അ​സി​സ്റ്റ​ന്‍റ് സെ​ക്ര​ട്ട​റി ഫോ​ണി​ൽ വി​ളി​ച്ചു; അന്വേഷണം ആരംഭിച്ച് പോലീസ്


പാ​ല​ക്കാ​ട്: പാ​ല​ക്കാ​ട് നെന്മാ​റ​യി​ൽ കാ​ണാ​താ​യ പ​ഞ്ചാ​യ​ത്ത് അ​സി​സ്റ്റ​ന്‍റ് സെ​ക്ര​ട്ട​റി പ​ഞ്ചാ​യ​ത്തം​ഗ​ത്തെ ഫോ​ണി​ൽ വി​ളി​ച്ച​താ​യി പു​തി​യ വി​വ​രം.

പ​ഞ്ചാ​യ​ത്ത് അ​സി​സ്റ്റ​ന്‍റ് സെ​ക്ര​ട്ട​റി സു​ബൈ​ർ അ​ലി​യാ​ണ് പ​ഞ്ചാ​യ​ത്തം​ഗം അ​മീ​ർജാ​നെ ഫോ​ണി​ൽ വി​ളി​ച്ച​താ​യു​ള്ള വി​വ​രം പു​റ​ത്തു​വ​രു​ന്ന​ത്. ഇ​രു​വ​രും ത​മ്മി​ലു​ള്ള​തെ​ന്ന് ക​രു​തു​ന്ന ഫോ​ണ്‍ സം​ഭാ​ഷ​ണ​വും പു​റ​ത്തു​വ​ന്നി​ട്ടു​ണ്ട്.

പ​ഞ്ചാ​യ​ത്ത് അ​സി. സെ​ക്ര​ട്ട​റി​യെ കാ​ണാ​നി​ല്ലെ​ന്ന പ​രാ​തി​യി​ൽ നെ​ന്മാ​റ പോ​ലീ​സ് കേ​സെ​ടു​ത്തി​ട്ടു​ണ്ട്. സു​ബൈ​ർ അ​ലി​ക്കാ​യി പോ​ലീ​സ് ത​മി​ഴ്നാ​ട്ടി​ൽ തെ​ര​ച്ചി​ൽ ന​ട​ത്തി വ​രി​ക​യാ​ണ്.

നി​ല​വി​ൽ സു​ബൈ​ർ അ​ലി​യു​ടെ മൊ​ബൈ​ൽ ഫോ​ണ്‍ ഓ​ഫ് ചെ​യ്ത നി​ല​യി​ലാ​ണ്. എ​ന്നാ​ൽ സു​ബൈ​ർ അ​ലി എ​വി​ടേ​ക്കാ​ണ് പോ​യെ​ന്ന് അ​ടു​ത്ത ബ​ന്ധു​ക്ക​ൾ​ക്കും അ​റി​യി​ല്ല.

ക​ഴി​ഞ്ഞ ദി​വ​സം ഉ​ച്ച​യ്ക്ക് മു​ത​ലാ​ണ് നെ​ന്മാ​റ പ​ഞ്ചാ​യ​ത്തി​ലെ അ​സി. സെ​ക്ര​ട്ട​റി​യാ​യി​രു​ന്ന സു​ബൈ​ർ അ​ലി​യെ കാ​ണാ​താ​യ​ത്. ഓ​ഫീ​സി​ൽ ക​ത്തെ​ഴു​തി വ​ച്ചാ​ണ് ഇ​ദ്ദേ​ഹം പോ​യ​ത്. കൊ​ല്ല​ങ്കോ​ട് സി​പി​എം ഏ​രി​യ സെ​ക്ര​ട്ട​റി ഭീ​ഷ​ണി​പ്പെ​ടു​ത്തി​യെ​ന്നാ​യി​രു​ന്നു ക​ത്തി​ലെ ഉ​ള്ള​ട​ക്കം.

ഇ​ക്ക​ഴി​ഞ്ഞ നാലാം തി​യ​തി ത​ന്‍റെ ക്യാ​ബി​നി​ലെ​ത്തി സി​പി​എം മെ​ന്പ​ർ​മാ​ർ വൈ​സ് പ്ര​സി​ഡ​ന്‍റിന്‍റെെ നേ​തൃ​ത്വ​ത്തി​ൽ പ്ര​ശ്ന​മു​ണ്ടാ​യി​ക്കി​രു​ന്നു​വെ​ന്ന് ക​ത്തി​ൽ പ​റ​യു​ന്നു.കു​ടും​ബ പ്ര​ശ്ന​ങ്ങ​ളും ഇ​ദ്ദേ​ഹ​ത്തെ അ​ല​ട്ടി​യി​രു​ന്നു​വെ​ന്ന് ക​ത്തി​ൽ സൂ​ച​ന​യു​ണ്ട്.

Related posts

Leave a Comment