ഷൊർണൂർ: പക്ഷിനിരീക്ഷകർക്കു പഠനസാധ്യതകളുടെ വാതായനങ്ങൾ തുറന്ന് ദേശാടന പക്ഷികൾ. നിളാതടത്തിൽ ഏറ്റവുമവസാനം കണ്ടെത്തിയിരിക്കുന്നത് ഡണ്ലിൻ എന്ന ദേശാടന പക്ഷിയെയാണ്. തൃത്താലയിൽ നിളാതടത്തിലെ നെൽവയലിൽ നിന്നുമാണ് കഴിഞ്ഞ ദിവസം ഈ പക്ഷിയെ കണ്ടെത്തിയത്. താരതമ്യേന വലിപ്പംകുറഞ്ഞ ഇനമായ ഇവ ദീർഘദൂരം ദേശാടനം നടത്തുന്ന പക്ഷികളിലൊന്നാണ്. മഞ്ഞുകാലത്ത് ഇവ വടക്കൻ യൂറോപ്പിലെ വിഹാരകേന്ദ്രത്തിൽനിന്ന് ആഫ്രിക്ക, തെക്കുകിഴക്കൻ ഏഷ്യ, മിഡിൽ ഈസ്റ്റ് എന്നിവിടങ്ങളിലേക്കു ദേശാടനം ആരംഭിക്കുമെന്നാണ് പറയപ്പെടുന്നത്. പക്ഷിനിരീക്ഷകർ അവരുടെ കണ്ടെത്തലുകൾ രേഖപ്പെടുത്തുന്ന വെബ്സൈറ്റായ ഇ-ബേർഡിലെ വിവരപ്രകാരം ജില്ലയിൽ ഈ പക്ഷിയെ ആദ്യമായാണ് കണ്ടെത്തുന്നതെന്ന് പക്ഷിനിരീക്ഷകനും വന്യജീവി ഫോട്ടോഗ്രാഫറുമായ ഷിനോ ജേക്കബ് പറയുന്നു. ഷിനോ ജേക്കബാണ് നിരന്തര നിരീക്ഷണത്തിലൂടെ പക്ഷിയെ തിരിച്ചറിഞ്ഞതും ഇതിന്റെ ചിത്രമെടുത്തതും. ഒട്ടേറെ പ്രത്യേകതകളുള്ള ദേശാടനപ്പക്ഷിയാണിത്. 16 മുതൽ 22 സെന്റീമീറ്റർവരെ നീളമുള്ള ഇവയ്ക്ക് 40 മുതൽ 77 ഗ്രാം വരെ ഭാരമുണ്ടാകും. പ്രജനനകാലത്ത് ഇവയുടെ വയർഭാഗം കറുപ്പ്…
Read MoreCategory: Palakkad
തോക്കുമായി പാലക്കാട് ഡിസിസി വൈസ് പ്രസിഡന്റ് വിമാനത്താവളത്തിൽ പിടിയിൽ; ചോദ്യം ചെയ്യല്‍ തുടരുന്നു
പാലക്കാട്: പാലക്കാട് ഡിസിസി വൈസ് പ്രസിഡന്റിനെ തോക്കുമായി കോയമ്പത്തൂര്‍ വിമാനത്താവളത്തില്‍ നിന്നും പിടികൂടി. കെഎസ്ബിഎ തങ്ങളെയാണ് കസ്റ്റഡിയിലെടുത്തത്. പട്ടാമ്പി മുന്‍ നഗരസഭാ ചെയര്‍മാനാണ് തങ്ങള്‍. ബംഗളൂരുവിലേക്ക് പോകാനാണ് തങ്ങള്‍ കോയമ്പത്തൂര്‍ വിമാനത്താവളത്തിലെത്തിയത്. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് തോക്ക് കണ്ടെത്തിയത്. ഏഴ് ബുള്ളറ്റുകളും ഇയാളുടെ പക്കല്‍ നിന്നും പിടികൂടി. ആവശ്യമായ രേഖകള്‍ ഇയാളുടെ പക്കലുണ്ടായിരുന്നില്ല. തങ്ങളെ കോയമ്പത്തൂര്‍ പീളമേട് പോലീസിന് കൈമാറി. ചോദ്യം ചെയ്യല്‍ തുടരുകയാണ്.
Read Moreകുതിരാനിലെ ഗതാഗതക്കുരുക്കിന് പരിഹാരമാകുന്നു; രണ്ടാം തുരങ്കത്തിന്റെ പണികൾ അവസാനഘട്ടത്തിൽ
വാണിയന്പാറ: കുതിരാനിലെ രണ്ടാം തുരങ്കത്തിനകത്തെ പണികൾ അവസാനഘട്ടത്തിലെത്തി. കോണ്‍ക്രീറ്റിംഗ് പണികളും കിഴക്കുഭാഗത്തു രണ്ടാം തുരങ്കത്തിൽ നിന്നു പ്രവേശിക്കുന്ന പാലത്തിനെ തുടർന്നുള്ള അപ്രോച്ച് റോഡിന്റെ ടാറിംഗും പൂർത്തിയായി. തുരങ്കത്തിനകത്തെ പെയിന്റിംഗ് ഉൾപ്പെടെയുള്ള പണികളും അവസാനഘട്ടത്തിലാണ്. തുരങ്കത്തിനകത്ത് എക്സ്ഹോസ്റ്റുകൾ സ്ഥാപിച്ചു കഴിഞ്ഞു. അഗ്നിശമന ഉപകരണങ്ങൾ സ്ഥാപിക്കുന്ന പണികൾ നടന്നുകൊണ്ടിരിക്കുന്നു. ഓരോ 50 മീറ്ററുകളിലും ഹൈഡ്രന്റ് പോയിന്റുകളും ഫയർ ഹോസ്റീലുകളും സ്ഥാപിച്ചു തുടങ്ങി. ലൈറ്റുകൾ സ്ഥാപിക്കുന്ന പണികളും നടക്കുന്നുണ്ട്. ഉടൻ അതിന്റെ പണികളും പൂർത്തിയാകും.കിഴക്കുഭാഗത്തെയും പടിഞ്ഞാറു ഭാഗത്തെയും തുരങ്ക കവാടങ്ങളുടെ പണികളും പൂർത്തിയായി വരുന്നു. രണ്ടാം തുരങ്കത്തിന്റെ ഇരുഭാഗങ്ങളലും കവാടങ്ങൾ നിർമിക്കുന്നുണ്ട്. തുരങ്കത്തിന്റെ പടിഞ്ഞാറു ഭാഗത്തു വഴുക്കുംപാറയിൽ നിന്നുള്ള റോഡിന്റെ പണികൾ നടന്നുകൊണ്ടിരിക്കുകയാണ്. ഇതു പൂർത്തിയാകുന്നതിനു കാലതാമസം വേണ്ടി വരും. കാരണം വഴുക്കുംപാറ സെന്ററിൽ നിന്ന് ഒന്‍പതു മീറ്ററോളം ഉയരത്തിൽ ഇരു ഭാഗത്തും കോണ്‍ക്രീറ്റ് ഭിത്തികൾ നിർമിച്ചു മണ്ണിട്ട് ഉയർത്തിയാണു തുരങ്കത്തിലേക്കുള്ള…
Read Moreഉത്സവത്തിനിടെ അക്രമം; യുവാക്കൾക്കു ശിക്ഷയായി നൂറു പ്രാവശ്യം തിരുക്കുറൽ എഴുതിപ്പിച്ച് പോലീസ്
കോയന്പത്തൂർ : ഉത്സവത്തിനിടെ ക്രമസമാധാനം തകർത്ത യുവാക്കളെക്കൊണ്ട് നൂറു പ്രാവശ്യം തിരുക്കുറൽ എഴുതിച്ച് പോലീസ്. മധുക്കര മരപ്പാലം അയ്യപ്പക്ഷേത്രത്തിലെ പരിപാടിക്കിടെ അടിപിടിയുണ്ടാക്കിയ പത്ത് യുവാക്കൾക്കാണ് മധുക്കര എസ്ഐ കവിയരസൻ തിരുക്കുറൽ ശിക്ഷയായി നൽകിയത്.ഇനിമുതൽ ഇത്തരം പ്രവർത്തനങ്ങളിൽ ഏർപ്പെടരുതെന്നും നിർദേശം നൽകി.
Read Moreകോട്ടത്തറ ട്രൈബൽ ആശുപത്രിയിലെ കമ്പ്യൂട്ടറിൽ നിന്നും ഡാറ്റകൾ ചോർത്താൻ ശ്രമം; സാമ്പത്തിക ഇടപാടുകൾ വിജിലൻസ് അന്വേഷിക്കാനിരിക്കെ സംഭവം
അഗളി : കോട്ടത്തറ ട്രൈബൽ സ്പെഷ്യാലിറ്റി ആശുപത്രിയിൽ നിന്നും രേഖകളും കന്പ്യൂട്ടർ വിവരങ്ങളും ചോർത്താൻ ശ്രമിച്ചതായി പരാതി.നിലവിൽ ഓഫീസ് അസിസ്റ്റന്റ് ആയി ഡെപ്യൂട്ടേഷനിൽ ജോലി ചെയ്യുന്ന നഴ്സിംഗ് അസിസ്റ്റന്റും മുൻ അക്കൗണ്ടന്റായി ജോലി നോക്കിയിരുന്ന ആളും ചേർന്നാണ് രേഖകൾ ചോർത്തിയത്. ഞായറാഴ്ച ഉച്ചകഴിഞ്ഞ് മൂന്നുമണിയോടെയാണ് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. ആശുപത്രി അധികൃതരെ തെറ്റിദ്ധരിപ്പിച്ച് ഓഫീസ് താക്കോൽ കരസ്ഥമാക്കി ഇരുവരും ചേർന്ന് രേഖകൾ കൈവശപ്പെടുത്തിയെന്നാണ് ആരോപണം. ജോലിയിൽ നിന്നും ഒരു മാസം മുൻപ് രാജിവച്ചുപോയ ആളും നഴ്സിംഗ് അസിസ്റ്റന്റും ഓഫീസിൽ പരിശോധന നടത്തുന്നതു ശ്രദ്ധയിൽപെട്ട ജീവനക്കാർ ബഹളം വച്ചതോടെയാണ് ഇരുവരും പുറത്തുകടന്നത്. മുറി ഉള്ളിൽ നിന്നും കുറ്റിയിട്ട ശേഷമായിരുന്നു പരിശോധന. കോട്ടത്തറ ആശുപത്രിയിലെ സാന്പത്തിക ഇടപാടുകൾ വിജിലൻസ് അന്വേഷിക്കാനിരിക്കുന്ന സാഹചര്യത്തിലാണ് കന്പ്യൂട്ടറിലെ വിവരങ്ങളും മറ്റു രേഖകളും അപഹരിക്കാൻ ശ്രമിച്ചത്. എന്നാൽ ഇതു സംബന്ധിച്ച് ഇതുവരെ ആരോഗ്യവകുപ്പ് പോലീസിൽ പരാതി…
Read Moreപുലിപ്പേടി അകറ്റാൻ പുലിയെപ്പിടിക്കണം; പ്രതിഷേധം ശക്തമായതോടെ തത്തേങ്ങലത്തു പുലിക്കൂട് സ്ഥാപിച്ചു വനംവകുപ്പ്
മണ്ണാർക്കാട് : പുലി ശല്യം രൂക്ഷമായ തത്തേങ്ങലം കൽക്കടിയിൽ ഇന്നലെ വൈകുന്നേരം ആറരയോടെ വനംവകുപ്പ് പുലിക്കൂട് സ്ഥാപിച്ചു. മണ്ണാർക്കാട് ഡിഎഫ്ഒ എസ്.സുർജിത്തിന്റെ നേതൃത്വത്തിലുള്ള ആർആടി ടീമും ആനമൂളി ഫോറസ്റ്റ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരും ചേർന്നാണ് കൽക്കടിയിൽ പുലിക്കൂട് സ്ഥാപിച്ചത്. തെങ്കര ഗ്രാമപഞ്ചായത്തിലെ തത്തേങ്ങലം മേഖലയിൽ പുലി ശല്യം രൂക്ഷമായതിനെ തുടർന്ന് ജനങ്ങൾ പ്രതിഷേധവുമായി രംഗത്തുവന്നിരുന്നു. തുടർന്ന് കഴിഞ്ഞ ദിവസം മേഖല എൻ.ഷംസുദ്ദീൻ എംഎൽഎ സന്ദർശിച്ചു. ജനങ്ങളും ഉദ്യോഗസ്ഥരും പുലിയെ നേരിട്ട് കണ്ടിട്ടുള്ളതാണ്. അതിനാൽ ജനങ്ങളുടെ ഭീതി അകറ്റുന്നതിന് പുലിയെ പിടികൂടണം.അതിനായി വൈകാതെ പുലിക്കൂട് സ്ഥാപിക്കുമെന്ന് എംഎൽഎ ജനങ്ങൾക്ക് ഉറപ്പുനൽകിയിരുന്നു. കൂടാതെ എൻസിപി നേതാക്കളും സ്ഥലത്ത് സന്ദർശനം നടത്തിയിരുന്നു.പുലിക്കൂട് സ്ഥാപിച്ചില്ലെങ്കിൽ പ്രതിഷേധവുമായി രംഗത്തിറങ്ങുമെന്ന് നേതാക്കൾ മുന്നറിയിപ്പ് നൽകിയിരുന്നു. ഇതിനിടെയാണ് ഇന്നലെ വൈകുന്നേരം ആറരയ്ക്ക് വനംവകുപ്പ് ഉദ്യോഗസ്ഥർ കൽക്കടിയിൽ പുലിക്കൂട് സ്ഥാപിച്ചത്.
Read Moreപുറത്തു നടക്കുന്ന ശബ്ദം ആരും കേട്ടില്ല! മോഷണത്തോടൊപ്പം വീടു പൂട്ടിയിട്ടും അശ്ലീല ചിത്രങ്ങൾ വരച്ചും കവർച്ചാസംഘത്തിന്റെ വികൃതികൾ
വടക്കഞ്ചേരി: കിഴക്കഞ്ചേരി മേനോൻതരിശ്, പട്ടേംപാടം പ്രദേശത്തെ വീടുകളിൽ മോഷണത്തോടൊപ്പം വീട് പൂട്ടിയിട്ടും ചുമരുകളിൽ അശ്ലീല ചിത്രങ്ങൾ വരച്ചും കവർച്ചാസംഘത്തിന്റെ വികൃതികൾ. മേനോൻ തരിശിൽ മുതുകാട് മേഴ്സി, പട്ടേം പാടം കാഞ്ഞിരത്തിങ്കൽ ജോയ്, കോച്ചേരിയിൽ ചാക്കോച്ചൻ തുടങ്ങിയവരുടെ വീടുകളിൽ കഴിഞ്ഞ രാത്രിയാണ് സംഭവം. മേഴ്സിയുടെ വീടാണ് പുറത്തുനിന്ന് പൂട്ടി വീട്ടുകാരെ പേടിപ്പിച്ചത്. പിന്നീട് പോലീസിൽ വിവരമറിയിച്ച് പോലീസെത്തിയാണ് വാതിൽ തുറന്ന് വീട്ടുകാരെ രക്ഷപ്പെടുത്തിയത്. ഇവരുടെ വീടിന്റെ ചുമരുകളിൽ അശ്ലീല വാക്കുകൾ എഴുതിവച്ചതിനൊപ്പം ചില അശ്ലീല പടങ്ങളും വരച്ചു വച്ചിട്ടുണ്ട്. വീടിനു മുന്നിൽ വച്ചിരുന്ന സ്കൂട്ടറിന്റെ ഹെൽമറ്റ് മറ്റൊരു വീടിന്റെ മതിലിൽ ഉപേക്ഷിച്ചനിലയിൽ കണ്ടെത്തി. കാഞ്ഞിരത്തിങ്കൽ ജോയിയുടെ ടെറസ് വീടിനു മുകളിൽ ഉണക്കാനിട്ടിരുന്ന റബർ ഷീറ്റുകൾ മോഷണം പോയിട്ടുണ്ട്. വീടിനു പുറത്തെ ബാത്റൂം ഉപയോഗിച്ച നിലയിലായിരുന്നു. അയൽവാസിയായ കോച്ചേരിയിൽ ചാക്കോച്ചന്റെ വീടിനുപുറത്ത് സൂക്ഷിച്ചിരുന്ന പൊളിച്ച 70 നാളികേരവും മോഷണംപോയി. കഴിഞ്ഞ…
Read Moreകുടുംബശ്രീയുടെ സംഘകൃഷി പഠിക്കാൻ ഉത്തരേന്ത്യൻ സംഘം വണ്ടാഴിയിൽ; തൊഴിലിലെ ആത്മാർത്ഥത അഭിനന്ദനാർഹമാണെന്നു സംഘാംഗങ്ങൾ
വടക്കഞ്ചേരി: കുടുംബശ്രീയുടെ സംഘ കൃഷിയെക്കുറിച്ച് പഠിക്കാൻ ഉത്തരേന്ത്യൻ സംഘം വണ്ടാഴി പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ സന്ദർശനം നടത്തി.ജാർഖണ്ഡ്, ഛത്തീസ്ഗഡ്, ഡൽഹി എന്നിവിടങ്ങളിൽനിന്നുമുള്ള ആറംഗസംഘമാണ് പഞ്ചായത്തിൽ എത്തിയത്. പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിലായി പാട്ടത്തിനെടുത്ത 90 ഏക്കറിലാണ് സ്ത്രീകൾ സംഘകൃഷി നടത്തുന്നതെന്നു കുടുംബശ്രീ സിഡിഎസ് ചെയർപേഴ്സണ്‍ ശാന്തകുമാരി പറഞ്ഞു. നെല്ല്, വാഴ, പച്ചക്കറികൾ തുടങ്ങിയവയാണ് പ്രധാനമായും കൃഷി ചെയ്യുന്നത്. തരിശുനിലങ്ങളിലെ കൃഷികളും ഇവർക്കുണ്ട്.ഇതുകൂടാതെ സ്വയംതൊഴിൽ പദ്ധതിപ്രകാരം പലചരക്കുകട , ചൂരൽ ചെയർ നിർമാണം, ടൈലറിംഗ് പരിശീലനം, കാറ്ററിംഗ്, ചെടി നഴ്സറികൾ, അച്ചാർ പലഹാര നിർമാണം തുടങ്ങി സ്ത്രീകളുടെ ഇത്തരം സംരംഭങ്ങൾ സംഘത്തിന് ഏറെ അത്ഭുതപ്പെടുത്തുന്നതായിരുന്നു. തൊഴിലിലെ ആത്മാർത്ഥത അഭിനന്ദനാർഹമാണെന്നു സംഘാംഗങ്ങൾ പറഞ്ഞു.ഇവിടെ നിന്നുള്ള പുതിയ അറിവുകൾ മറ്റു സംസ്ഥാനങ്ങളിലും നടപ്പിലാക്കുകയാണ് ഈ ഒൗദ്യോഗിക സംഘത്തിന്റെ സന്ദർശന ലക്ഷ്യം. ജില്ലയിലെ തന്നെ ഏറ്റവും മികവേറിയ സ്ത്രീകളുടെ സംഘകൃഷിയുള്ളതു വണ്ടാഴിയിലാണെന്നതിനാലാണ് സംഘം ഇവിടെയെത്തിയത്.…
Read Moreകാഴ്ചക്കാർക്കിവൻ പുലിയല്ല കേട്ടാ, ഒരു ഒന്നൊന്നര സിംഹം…! ജലാശയങ്ങളിൽ അത്ഭുതമൊരുക്കി മൂന്നു വയസുകാരൻ എമിൻ
മംഗലം ശങ്കരന്കുട്ടിഷൊർണൂർ: ജലാശയങ്ങളിൽ അത്ഭുതം തീർത്ത് മൂന്നു വയസുകാരൻ. കാഴ്ചക്കാർക്കിവൻ പുലിയല്ല കേട്ടാ… ഒരു ഒന്നൊന്നര സിംഹം…! മുതിർന്നവർക്കുപോലും അജ്ഞാതമായ ജലപാഠങ്ങളുടെ മർമം ചെറുബാല്യത്തിൽതന്നെ കീഴടക്കിയ ഈ അത്ഭുത ബാലനു വെള്ളം “പുല്ലാണ്’. ഇതു ഷൊർണൂർ പടിഞ്ഞാറേതിൽ ജുമാനയുടേയും സലീം അബ്ദുള്ളയുടേയും മകൻ എമിൻ അബ്ദുള്ള. എത്ര ആഴം കൂടിയ ജലാശയങ്ങളും എമിൻ സധൈര്യം നീന്തിക്കയറും. എത്ര വെള്ളമുണ്ടങ്കിലും അതൊന്നും എമിനു നീന്താനൊരു തടസമല്ല. വെള്ളത്തിൽ കമിഴ്ന്നും മലർന്നും ചെരിഞ്ഞും ഒരു മത്സ്യത്തിന്റെ മെയ്വഴക്കത്തോടെ മുങ്ങാംകുഴിയിട്ടും എമിൻ നീന്തുന്നത് കാഴ്ചക്കാർക്ക് അത്ഭുതത്തോടും അതിലേറെ ഭയത്തോടുകൂടിയുമല്ലാതെ കണ്ടുനിൽക്കാനാവില്ല. എട്ടുമാസം പ്രായമുള്ളപ്പോഴാണ് വെള്ളത്തോടുള്ള കുട്ടിയുടെ പ്രത്യേക കന്പം വീട്ടുകാർ തിരിച്ചറിഞ്ഞത്. രണ്ടരവയസിൽതന്നെ ബീച്ചിലും കുളത്തിലുമൊക്കെ കുട്ടി നീന്താൻ തുടങ്ങി. ഖത്തറിലായിരുന്ന കുടുംബം കോവിഡ് പ്രശ്നത്തെതുടർന്നാണ് നാട്ടിലെത്തിയത്. ഷൊർണൂരിൽ നീന്തൽ വിദഗ്ധൻ രാമകൃഷ്ണന്റെ മുന്നിലെത്തിച്ച് എമിൻ അബ്ദുള്ളയുടെ നീന്താനുള്ള അസാധാരണ കഴിവ്…
Read Moreപിന്നാക്കം പോകാതിരിക്കാൻ അട്ടപ്പാടിക്കാർ സ്വയം തീരുമാനിക്കണമെന്ന് മന്ത്രി കെ.രാധാകൃഷ്ണൻ
അഗളി: സർക്കാർ നടപ്പാക്കുന്ന ഒട്ടേറെ പദ്ധതികൾ അവനവനു വേണ്ടിയാണെന്ന പൂർണ ബോധമുണ്ടാകണമെന്നും പിന്നാക്കം പോകാതിരിക്കാൻ അട്ടപ്പാടി മേഖലയിലുള്ളവർ സ്വയം തീരുമാനമെടുക്കണമെന്നും മന്ത്രി കെ.രാധാകൃഷ്ണൻ. കുടുംബശ്രീ മിഷന്റെ നേതൃത്വത്തിൽ നടപ്പാക്കുന്ന ആദിവാസി സമഗ്ര വികസന പദ്ധതിയുടെ ഭാഗമായി കുറുംബ പഞ്ചായത്ത് സമിതിയുടെ കീഴിൽ ആരംഭിക്കുന്ന ഉപജീവന സംരംഭമായ കയർ ആന്റ് ക്രാഫ്റ്റിന്റെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. കുടുംബശ്രീ മിഷനിലൂടെ ദാരിദ്ര്യം ഇല്ലാതാക്കാൻ ഒരുപരിധി വരെ സർക്കാരിന് സാധിച്ചിട്ടുണ്ട്. ഇന്ത്യയിൽ ഏറ്റവും ദാരിദ്യ്രം കുറഞ്ഞ സംസ്ഥാനം കേരളമാണ്.ദാരിദ്ര്യത്തിന്റെ നിരക്ക് ഒരു ശതമാനത്തിലും താഴെയാണ് 0.71 ശതമാനം. ഇതും കുറയ്ക്കുന്നതിന്റെ ഭാഗമായാണ് അതിദരിദ്രരെ കണ്ടെത്തുന്നതിനുള്ള പരിപാടികളുമായി സർക്കാർ മുന്നോട്ടു പോകുന്നത്.പോഷകാഹാരക്കുറവുമൂലം സമൂഹത്തിൽ ആരും ദുരിതമനുഭവിക്കാൻ പാടില്ലെന്നും മന്ത്രി പറഞ്ഞു. അട്ടപ്പാടിയിൽ വിവിധ പദ്ധതികൾക്കായി സർക്കാർ കോടികളാണ് ചെലവഴിക്കുന്നത്. എന്നിട്ടും പിന്നാക്കാവസ്ഥ മാറാത്തത് എന്തുകൊണ്ടാണെന്ന് മേഖലയിലെ യുവതി യുവാക്കൾ അടക്കമുള്ളവർ പരിശോധിച്ച്…
Read More