കു​തി​രാ​നിലെ ഗതാഗതക്കുരുക്കിന് പരിഹാരമാകുന്നു; ര​ണ്ടാം തു​ര​ങ്കത്തിന്‍റെ പ​ണി​ക​ൾ അ​വ​സാ​ന​ഘ​ട്ട​ത്തി​ൽ


വാ​ണി​യ​ന്പാ​റ: കു​തി​രാ​നി​ലെ ര​ണ്ടാം തു​ര​ങ്ക​ത്തി​ന​ക​ത്തെ പ​ണി​ക​ൾ അ​വ​സാ​ന​ഘ​ട്ട​ത്തി​ലെ​ത്തി. കോ​ണ്‍​ക്രീ​റ്റിം​ഗ് പ​ണി​ക​ളും കി​ഴ​ക്കു​ഭാ​ഗ​ത്തു ര​ണ്ടാം തു​ര​ങ്ക​ത്തി​ൽ നി​ന്നു പ്ര​വേ​ശി​ക്കു​ന്ന പാ​ല​ത്തി​നെ തു​ട​ർ​ന്നു​ള്ള അ​പ്രോ​ച്ച് റോ​ഡി​ന്‍റെ ടാ​റിം​ഗും പൂ​ർ​ത്തി​യാ​യി.

തു​ര​ങ്ക​ത്തി​ന​ക​ത്തെ പെ​യി​ന്‍റിം​ഗ് ഉ​ൾ​പ്പെ​ടെ​യു​ള്ള പ​ണി​ക​ളും അ​വ​സാ​ന​ഘ​ട്ട​ത്തി​ലാ​ണ്. തു​ര​ങ്ക​ത്തി​ന​ക​ത്ത് എ​ക്സ്ഹോ​സ്റ്റു​ക​ൾ സ്ഥാ​പി​ച്ചു ക​ഴി​ഞ്ഞു. അ​ഗ്നി​ശ​മ​ന ഉ​പ​ക​ര​ണ​ങ്ങ​ൾ സ്ഥാ​പി​ക്കു​ന്ന പ​ണി​ക​ൾ ന​ട​ന്നു​കൊ​ണ്ടി​രി​ക്കു​ന്നു. ഓ​രോ 50 മീ​റ്റ​റു​ക​ളി​ലും ഹൈ​ഡ്ര​ന്‍റ് പോ​യി​ന്‍റു​ക​ളും ഫ​യ​ർ ഹോ​സ്‌​റീ​ലു​ക​ളും സ്ഥാ​പി​ച്ചു തു​ട​ങ്ങി.

ലൈ​റ്റു​ക​ൾ സ്ഥാ​പി​ക്കു​ന്ന പ​ണി​ക​ളും ന​ട​ക്കു​ന്നു​ണ്ട്. ഉ​ട​ൻ അ​തി​ന്‍റെ പ​ണി​ക​ളും പൂ​ർ​ത്തി​യാ​കും.കി​ഴ​ക്കു​ഭാ​ഗ​ത്തെ​യും പ​ടി​ഞ്ഞാ​റു ഭാ​ഗ​ത്തെ​യും തു​ര​ങ്ക ക​വാ​ട​ങ്ങ​ളു​ടെ പ​ണി​ക​ളും പൂ​ർ​ത്തി​യാ​യി വ​രു​ന്നു. ര​ണ്ടാം തു​ര​ങ്ക​ത്തി​ന്‍റെ ഇ​രു​ഭാ​ഗ​ങ്ങ​ള​ലും ക​വാ​ട​ങ്ങ​ൾ നി​ർ​മി​ക്കു​ന്നു​ണ്ട്.

തു​ര​ങ്ക​ത്തി​ന്‍റെ പ​ടി​ഞ്ഞാ​റു ഭാ​ഗ​ത്തു വ​ഴു​ക്കും​പാ​റ​യി​ൽ നി​ന്നു​ള്ള റോ​ഡി​ന്‍റെ പ​ണി​ക​ൾ ന​ട​ന്നു​കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. ഇ​തു പൂ​ർ​ത്തി​യാ​കു​ന്ന​തി​നു കാ​ല​താ​മ​സം വേ​ണ്ടി വ​രും. കാ​ര​ണം വ​ഴു​ക്കും​പാ​റ സെ​ന്‍റ​റി​ൽ നി​ന്ന് ഒ​ന്പ​തു മീ​റ്റ​റോ​ളം ഉ​യ​ര​ത്തി​ൽ ഇ​രു ഭാ​ഗ​ത്തും കോ​ണ്‍​ക്രീ​റ്റ് ഭി​ത്തി​ക​ൾ നി​ർ​മി​ച്ചു മ​ണ്ണി​ട്ട് ഉ​യ​ർ​ത്തി​യാ​ണു തു​ര​ങ്ക​ത്തി​ലേ​ക്കു​ള്ള റോ​ഡ് നി​ർ​മി​ക്കു​ന്ന​ത്.

ഇ​തി​ന്‍റെ ഭാ​ഗ​മാ​യി പാ​ല​ക്കാ​ട് ഭാ​ഗ​ത്തേ​ക്കു വാ​ഹ​ന​ങ്ങ​ൾ പോ​യി​രു​ന്ന പ​ഴ​യ പാ​ത​യു​ടെ ഒ​രു ഭാ​ഗം പൊ​ളി​ച്ചു​നീ​ക്കി അ​വി​ടെ പ​ണി​ക​ൾ ന​ട​ന്നു​വ​രി​ക​യാ​ണ്.

ര​ണ്ടാം തു​ര​ങ്ക​ത്തി​ന​ക​ത്തെ പ​ണി​ക​ൾ പൂ​ർ​ത്തി​യാ​യ​ാൽ ഒ​ന്നാം തു​ര​ങ്ക​ത്തി​ലൂ​ടെ ഇ​രു ഭാ​ഗ​ത്തേ​യ്ക്കു​മു​ള്ള വാ​ഹ​ന​ങ്ങ​ൾ ക​ട​ത്തി​വി​ടു​ന്ന​ത് ഒ​ഴി​വാ​ക്കി പാ​ല​ക്കാ​ട് ഭാ​ഗ​ത്തേ​യ്ക്കു​ള്ള വാ​ഹ​ന​ങ്ങ​ൾ ര​ണ്ടാം തു​ര​ങ്ക​ത്തി​ലൂ​ടെ ക​ട​ത്തി​വി​ടാ​വു​ന്ന​താ​ണ്. അ​തോ​ടെ കു​തി​രാ​നി​ലെ ഗ​താ​ഗ​ത​ക്കു​രു​ക്കി​നും താ​ൽ​ക്കാ​ലി​ക പ​രി​ഹാ​ര​മു​ണ്ടാ​ക്കാം.

Related posts

Leave a Comment