ഷൊർണൂർ : ധനാർത്തി മൂത്ത മനുഷ്യൻ ചെങ്കല്ലെടുത്ത് ഉപയോഗശൂന്യമാക്കിയ തരിശുനിലങ്ങൾക്ക് പുനർജ്ജനി. ആനക്കരയിൽ ഉപേക്ഷിക്കപ്പെട്ട ഉൗഷരഭൂമിയിലിനി ഡ്രാഗണ്ഫ്രൂട്ടുകൾ വിളയും. ചൂഷണങ്ങളുടെ പിടിയിലമർന്ന മണ്ണടരുകളിൽ പച്ചപ്പിന്റെ ഹരിതഭംഗികൾ കഥ പറയും. ആനക്കര കൃഷിഭവൻ, സ്റ്റേറ്റ് ഹോർട്ടിക്കൾച്ചർ മിഷൻ പദ്ധതിപ്രകാരമാണ് ഡ്രാഗണ് ഫ്രൂട്ട് കൃഷി ചെയ്ത് പാഴായ മണ്ണിനെ തിരിച്ചുപിടിക്കുന്നത്. യുവ കർഷകരായ അക്ബർ, റഷീദ്, ഷെമീർ എന്നിവരുടെ നേതൃത്വത്തിൽ മലമൽക്കാവിലെ ഒരു ഹെക്ടർ സ്ഥലത്താണ് പരിക്ഷണാർഥം ഡ്രാഗണ്ഫ്രൂട്ട് കൃഷി ഇറക്കുന്നത്. തൃത്താല മേഖലയിൽ ആദ്യമായാണ് കൃഷിഭവൻ ഇടപെടലിലൂടെ ഇത്രയേറെ സ്ഥലത്ത് വ്യാപകമായി ഡ്രാഗണ്ഫ്രൂട്ട് കൃഷിയിറക്കുന്നതെന്ന പ്രത്യേകതയും പദ്ധതിക്കുണ്ട്. ഡ്രാഗണ് ഫ്രൂട്ട് പതിനാറോളം ഇനങ്ങളാണ് ഇവിടെ കൃഷിചെയ്യുന്നത്. പ്രകൃതി വിഭവങ്ങൾ കൊള്ളയടിക്കുന്നതിൽ ആനക്കര കുപ്രസിദ്ധമാണ്. ജില്ലയുടെ പടിഞ്ഞാറൻ മേഖലയിൽ വ്യാപകമായി നടന്നു വരുന്ന പ്രകൃതി ചൂഷണങ്ങൾക്ക് തടയിടാൻ അധികൃതരും തയ്യാറല്ല. നെൽവയൽ നികത്തലാണ് മറ്റൊന്ന്. ഏക്കർ കണക്കിന് ഭൂമി ഇവിടെ…
Read MoreCategory: Palakkad
ഓഫീസ് കയറിയിറങ്ങാൻ തുടങ്ങിയിട്ട് 13 വർഷം; തലചായ്ക്കാനൊരു കൂരയ്ക്ക് അധികൃതരുടെ കനിവുതേടി അമ്മയും മകനും
ശ്രീകൃഷ്ണപുരം: കരിന്പുഴ ഗ്രാമ പഞ്ചായത്തിലെ പതിനാലാം വാർഡിൽ താമസിക്കുന്ന വിജയലക്ഷ്മി എന്ന വൃദ്ധയ്ക്കും മകനും തലചായ്ക്കാൻ ഒരു കൂരയെന്നത് സ്വപ്നമായി തുടരുന്നു. ഇടിഞ്ഞു തകർന്ന് എപ്പോൾ വേണമെങ്കിലും നിലംപൊത്താറായ വീട്ടിൽ 18 വയസുകാരൻ മകനുമൊത്ത് അധികൃതരുടെ കനിവിനായി കാതോർക്കുകയാണ് വിജയലക്ഷ്മി. 13 വർഷമായി ചോരാതെ അടച്ചുറപ്പുള്ള വീടെന്ന സ്വപ്നത്തിനായി ഓഫീസുകൾ കയറിയിറങ്ങുകയാണ് വിജയലക്ഷ്മി. നിലവിൽ താമസിക്കുന്ന വീടിന്റെ ഒരു ഭാഗം തകർന്നു. ബാക്കി ഭാഗം ഏതു സമയവും നിലപൊത്തുമെന്ന അവസ്ഥയിലാണ്. ചോർച്ച മൂലം മേൽക്കൂരയിൽ ടാർ പോളിൻ ഷീറ്റ് വിരിച്ചിരിക്കുകയാണ്. ആറു വർഷം മുന്പാണ് വൃക്കരോഗിയായ ഭർത്താവ് മരിച്ചത്. ഭർത്താവിന്റെ ചികിത്സയ്ക്കായി വൻ തുക ചെ ലവഴിച്ചതിനാൽ കടവും കയറി. ഭർത്താവിന്റെ ചികിത്സ യ്ക്കായി എടുത്ത വായ്പയുടെ തിരിച്ചടവും മുടങ്ങിയിരിക്കുകയാണ്. അപസ്മാരരോഗ ബാധിതയായ വിജയലക്ഷ്മി നിത്യേന മരുന്നുകഴിച്ചാണു ജീവിതം തള്ളിനീക്കുന്നത്.പഞ്ചായത്ത്, വില്ലേജ് അധികൃതർക്കു പരാതി നൽകിയതിനെ തുടർന്ന്…
Read Moreപണാധിപത്യവും പുരുഷാധിപത്യവും സ്വജനപക്ഷപാതവും… മണ്ണാർക്കാട് ബ്ലോക്ക് പഞ്ചായത്തിനെതിരേ പ്രസിഡന് സി.കെ. ഉമ്മുസൽമ
മണ്ണാർക്കാട് : ബ്ലോക്ക് പഞ്ചായത്തിൽ പണാധിപത്യവും പുരുഷാധിപത്യവും അഴിമതിയും സ്വജനപക്ഷപാതവുമാണു നടക്കുന്നതെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.കെ. ഉമ്മുസൽമ.ബിസിനസുകാരനായ ചില മെംബർമാരുടെ ബിസിനസാണ് ബ്ലോക്ക് പഞ്ചായത്തിൽ നടക്കുന്നത്. ഇത്തരം മെംബർമാരുടെ ചട്ടുകങ്ങളായി പ്രവർത്തിക്കുന്ന ഉദ്യോഗസ്ഥരും ബ്ലോക്ക് പഞ്ചായത്തിൽ ഉണ്ട്.പ്രസിഡന്റ് വെറും റബർ സ്റ്റാന്പ് മാത്രമാണ്. ഇവർ പറയുന്നിടത്ത് ഒപ്പിട്ടു കൊടുക്കുകയാണ് പ്രസിഡന്റിന്റെ ജോലിയൊന്നും സി.കെ. ഉമ്മുസൽമ ഫേസ്ബുക്ക് പേജിൽ പറയുന്നു. ഇതിനെതിരെ നിന്നതാണ് തന്നോട് രാജിവയ്ക്കാൻ ആവശ്യപ്പെടുന്നതിന്റെ കാര്യം. തന്റെ പദവിയുടെ രാജിക്കുവേണ്ടി ചില മണ്ഡലം ജില്ലാ മുസ്ലിം ലീഗ് നേതാക്കളും സഹപ്രവർത്തകരും ദാഹിച്ചു നടക്കുകയാണെന്നും ഇവർ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു. രാജിവയ്ക്കാൻ പ്രസിഡന്റു ചെയ്ത തെറ്റ് എന്താണെന്ന് ചോദിച്ചാൽ അതിന് ഉത്തരമില്ല. പ്രസിഡന്റ് എന്തെങ്കിലും അഴിമതി ചെയ്തോ, ആരുടെ അടുത്തു നിന്നെങ്കിലും കൈകൂലി വാങ്ങിച്ചോ, പൊതുമുതൽ ദുരുപയോഗം ചെയ്തോ, പാർട്ടിവിരുദ്ധ പ്രവർത്തനങ്ങൾ നടത്തിയോ, ഇതൊന്നും ചെയ്യാതെ…
Read Moreഗുഡ്സ് ട്രെയിന് നീളം കൂടിയപ്പോൾ… ട്രെയിൻ ക്രോസിംഗിന് ഗേറ്റ് ദീർഘനേരം അടച്ചിട്ടു, യാത്രക്കാർ ദുരിതത്തിൽ
കൊല്ലങ്കോട് : ഊട്ടറ ലെവൽ ക്രോസ് ഏകദേശം മുക്കാൽ മണിക്കൂറോളം അടച്ചിട്ടതു മൂലം നൂറുകണക്കിനു യാത്രക്കാർ പെരുവഴിയിലകപ്പെട്ടു. ഇന്നലെ വൈകുന്നേരം 3.30നായിരുന്നു സംഭവം. പാലക്കാട് - പൊള്ളാച്ചി ഭാഗത്തു നിന്നു വരുന്ന ട്രെയിനുകൾ ക്രോസിംഗിനു വേണ്ടിയായിരുന്നു ഗേറ്റടച്ചത്. പൊള്ളാച്ചി ഭാഗത്തു നിന്നും വന്ന ഗുഡ്സ് ട്രെയിനാണ് ഉൗട്ടറ സ്റ്റേഷനിൽ നിർത്തിയിട്ടത്. ഗുഡ്സ് ബോഗികൾ കൂടുതലുള്ളതിനാൽ ലെവൽ ക്രോസ് ഗേറ്റ് വരെ എത്തിയതിനാലാണ് റോഡ് ഗതാഗതം നിർത്തിവച്ചത്. ഇതോടെ കൊല്ലങ്കോട്, പുതുനഗരം ഭാഗത്തു നിന്നും എത്തിയ നൂറുകണക്കിനു വാഹനങ്ങൾ ഇരുവശത്തും അണിനിരന്നതോടെ സ്ഥലത്ത് രൂക്ഷമായ ഗതാഗതക്കുരുക്കാണുണ്ടായത്. സ്കൂൾ വിദ്യാർഥികൾ ഉൾപ്പെടെ കുരുക്കിൽ പെട്ടു.റെയിൽവേ ബൈപ്പാസ് റോഡിലും വാഹനങ്ങൾ തിങ്ങി നിറഞ്ഞു. പൊട്ടിപൊളിഞ്ഞ സഞ്ചാരയോഗ്യമല്ലാത്ത ആലന്പള്ളം കോവിലകം മൊക്കു പാതകളിലും വാഹനങ്ങൾ നിർത്തി ദുരിതത്തിലായി. 4.15ന് ഉൗട്ടറയിലെത്തുന്ന ചെന്നൈയിലേക്കുള്ള എക്സ്പ്രസ് കടത്തി വിടാൻ വേണ്ടിയാണ് ചരക്കുവണ്ടി പിടിച്ചിട്ടത്. ഇതിനിടെ ക്ഷുഭിതരായ…
Read Moreമാസപ്പടി, കൈക്കൂലി..! റോഡിലുടനീളം ഉദ്യോഗസ്ഥരുടെ വേട്ടയാടലിനെതിരേ പകൽമുഴുവൻ കുത്തിയിരുന്ന് ലോറിക്കാരുടെ സമരം
വടക്കഞ്ചേരി: റോഡിലുടനീളം വിവിധ വകുപ്പ് ഉദ്യോഗസ്ഥർ നടത്തുന്ന വേട്ടയാടലിനെതിരെ പന്തലാംപാടം നീലിപ്പാറ ദേശീയപാതയോരത്ത് ടെന്റ് കെട്ടി വാഹന ഉടമകളുടെയും ഡ്രൈവർമാരുടെയും പ്രതിഷേധം.ഇന്നലെ രാവിലെ ഒന്പത് മണിയോടെ തുടങ്ങിയ പ്രതിഷേധം വൈകിട്ടും തുടർന്നു. ജില്ലയുടെ പല ഭാഗങ്ങളിൽ നിന്നും ലോഡുമായി വന്ന നൂറിലേറെ ലോറികളാണ് വടക്കഞ്ചേരി മുതൽ നീലിപ്പാറ വരെയുള്ള ഏഴ് കിലോമീറ്ററോളം ദൂരം നിർത്തിയിട്ട് പ്രതിഷേധിച്ചത്. നീലിപ്പാറ ക്വാറിക്ക് സമീപം തൃശൂർ ലൈനിലായിരുന്നു സംഭവങ്ങളുടെ തുടക്കം. ദേശീയപാതയിൽ ലോറികൾ പരിശോധിച്ച ഹൈവെ പോലീസ് എസ്ഐ ബഷീർ സംഭവത്തെക്കുറിച്ച് പറയുന്നത് ഇങ്ങനെ. രാവിലെ ഒന്പതിനു മുന്പ് ലോഡുമായി വന്ന ഏഴ് ടോറസുകൾ പരിശോധിച്ചതിൽ ഒന്നിനും കല്ലു കൊണ്ടുപോകാനുള്ള പാസ് ഉണ്ടായിരുന്നില്ല. വാഹനങ്ങളിലെല്ലാം ഓവർലോഡുമുണ്ടായിരുന്നു. വിവരം ജില്ലാ പോലീസ് സൂപ്രണ്ടിനെ അറിയിച്ചതിനെ തുടർന്ന് വടക്കഞ്ചേരി എസ്ഐ കെ.വി സുധീഷ് കുമാർ, എഎസ്ഐ ബിനോയ് മാത്യു എന്നിവരുടെ നേതൃത്വത്തിൽ കൂടുതൽ പോലീസ്…
Read Moreകുതിരകളെ സ്നേഹിച്ചും താലോലിച്ചും സന്ദീപ്; ഏറെ പ്രിയം മധുരക്കാരിയായ ഝാൻസിയെ; 22കാരനായ സന്ദീപ് ഒരു ചെറിയപുള്ളിയല്ല…
വടക്കഞ്ചേരി: കുതിരക്കൊപ്പമാണ് പുതുക്കോട് മണപ്പാടം കുതിരപ്പറന്പ് സ്വദേശി സന്ദീപിന്റെ ജീവിതം.സന്ദീപ് എവിടെപ്പോകുന്പോഴും ഒപ്പം കുതിരയുമുണ്ടാകും. ദൂരകൂടുതലുള്ള സ്ഥലത്തേക്കാണെങ്കിൽ വണ്ടികെട്ടി കുതിരയെ തെളിച്ചാകും യാത്ര. 80 കിലോമീറ്റർ വരെ വേഗതയിൽ കുതിര ഓടുമെന്നാണ് യാത്ര അനുഭവങ്ങളിലൂടെ സന്ദീപ് പറയുന്നത്.മഞ്ഞപ്ര ചിറ സ്കൂളിൽ ഹൈസ്കൂൾ പഠനകാലത്ത് കുതിരപ്പുറത്താണ് സന്ദീപ് സ്കൂളിൽ എത്തിയിരുന്നത്. സ്കൂളിനടുത്ത് പറന്പുകളിൽ കുതിരയെ മേയ്ക്കാൻ വിട്ടാണ് സന്ദീപ് ക്ലാസിൽ കയറുക. ഇടക്ക് വെള്ളം കൊടുക്കാൻ സമീപത്തെ വീട്ടുക്കാരെ ഏർപ്പാടാക്കും. രാജകീയമായ യാത്രക്കായിരുന്നില്ല ഈ സാഹസം. കുതിരയോടും മറ്റു മിണ്ടാപ്രാണികളോടുമുള്ള സ്നേഹം മൂത്ത് അങ്ങനെ ആയതാണെന്ന് സന്ദീപ് പറയുന്നു. ഈ കുതിര സ്നേഹം ഇപ്പോഴും തുടരുകയാണ്. സന്ദീപിന് ഇപ്പോൾ മൂന്ന് കുതിരകളുണ്ട്. രണ്ടു കുതിരകൾ റെയ്സിംഗിനുള്ളതാണ്. ആറു വയസുള്ള ഝാൻസി എന്ന പെണ്കുതിരയാണ് സന്ദീപിന്റെ പ്രിയപ്പെട്ട കുതിര. വണ്ടി വലിക്കാനാണ് ഉയരം കുറഞ്ഞ ഈ കുതിരയെ ഉപയോഗിക്കുന്നത്. പുതുക്കോട്…
Read Moreപാർട്ടി അറിയാതെ എന്തെങ്കിലും ചെയ്താൽ വട്ടപ്പൂജ്യമാക്കും; എസ്ടി പ്രമോട്ടർക്കു സിപിഎം ലോക്കൽ സെക്രട്ടറിയുടെ ഭീഷണി
നെന്മാറ: അയിലൂർ പഞ്ചായത്തിലെ ആദിവാസി കോളനിയിലെ എസ്ടി പ്രമോട്ടർക്കു സിപിഎം ലോക്കൽ സെക്രട്ടറിയുടെ ഭീഷണി. കോളനികളിലുള്ളവർക്കു മഴക്കെടുതി കിറ്റ് പാർട്ടി അറിയാതെ വിതരണം ചെയ്തതിനാണ് ലോക്കൽ കമ്മിറ്റി സെക്രട്ടറി വി.ജി.സജിത്ത് കുമാർ പ്രമോട്ടർ മണികണ്ഠനെ ഭീഷണിപ്പെടുത്തിയത്. പാർട്ടി അറിയാതെ കിറ്റ് നൽകിയാൽ ജോലികളയുമെന്നായിരുന്നു സജിത്തിന്റെ ഭീഷണി. ഭീഷണിയിൽ പരാതിയില്ലെന്നു മണികണ്ഠൻ പറഞ്ഞു. അയിലൂർ പഞ്ചായത്തിലെ മൂന്ന് ആദിവാസി കോളനികളിലാണ് പട്ടികവർഗ വകുപ്പ് ഭക്ഷ്യകിറ്റുകൾ വിതരണം ചെയ്തത്. ഇതിൽ കോണ്ഗ്രസ് മെം ബറുടെ വാർഡും ഉൾപ്പെടുന്നു. ഇതിൽ പ്രകോപിതനായാണ് ലോക്കൽ സെക്രട്ടറി സജിത്ത് കുമാർ ഭീഷണി മുഴക്കിയത്.പ്രമോട്ടറാക്കിയതു പാർട്ടിയാണെന്നും പാർട്ടി അറിയാതെ എന്തെങ്കിലും ചെയ്താൽ വട്ടപ്പൂജ്യമാക്കുമെന്നുമാണ് ഭീഷണി. പാർട്ടി മെംബറായതിനാൽ ലോക്കൽ സെക്രട്ടറിക്കെതിരെ പരാതി നൽകില്ലെന്നായിരുന്നു എസ്ടി പ്രമോട്ടർ മണികണ്ഠന്റെ പ്രതികരണം. പാർട്ടിക്കു പരാതി നൽകിയതായാണ് വിവരം. സർക്കാർ സഹായങ്ങൾ തങ്ങളുടേതാക്കി മാറ്റുന്നതിനാണ് സിപിഎം ശ്രമമെന്ന് കോണ്ഗ്രസ് കുറ്റപ്പെടുത്തി.അയിലൂരിലെ…
Read Moreചപ്പക്കാട്ടിലെ പറമ്പ് മാന്തി നോക്കിയിട്ടും ആ സുഹൃത്തുക്കളെ കണ്ടെത്താനായില്ല; നാലുമാസത്തിന് ശേഷം കിണറ് വറ്റിക്കാനൊരുങ്ങി ക്രൈംബ്രാഞ്ച്
കൊല്ലങ്കോട് : ചപ്പക്കാട്ടിൽ രണ്ട് യുവാക്കൾ കാണാതായ സംഭവത്തിൽ ഇന്നലെ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി സുന്ദരന്റെ നേതൃത്വത്തിൽ തെരച്ചിൽ ആരംഭിച്ചു.കൊല്ലങ്കോട് എഎസ്ടിഒ രമേശ് കുമാറിന്റെ നേതൃത്വത്തിൽ അഗ്നിരക്ഷാ സേനയും സ്ഥലത്തെത്തിയിരുന്നു. മുരുകേശനും സ്റ്റീഫനും കാണാതായ സ്ഥലത്തിനു സമീപത്തെ സ്വകാര്യ വ്യക്തിയുടെ തവല കിണറിൽ (ആഴം കൂടിയ കൊക്കർണ്ണി) മൂന്നു മോട്ടോറുകളൾ ഉപയോഗിച്ച് വെള്ളം പന്പ് ചെയ്തു പുറത്തേക്ക് ഒഴുക്കി. അന്പതടി താഴ്ചയുള്ള കിണറ്റിൽ പകൽ പതിനൊന്നു മുതൽ രാത്രി ഏഴുവരെ ശ്രമിച്ചിട്ടും പകുതി വെള്ളം വെള്ളം മാത്രമാണ് നീക്കാൻ കഴിഞ്ഞത്. ഇന്നു വീണ്ടും കിണറ്റിലെ വെള്ളം നീക്കാൻ നടപടികൾ ഉണ്ടാവുമെന്ന സൂചനയുണ്ട്. ആഗസ്റ്റ് 30നാണ് സുഹൃത്തുക്കളായ ഇരുവരും കാണാതായത്. കൊല്ലങ്കോട് പോലീസ് ഫയർഫോഴ്സ് ഡോഗ് സ്ക്വാഡ്, സ്കൂബാ ടീം ഉൾപ്പെടെ ദിവസങ്ങളോളം തിരച്ചിൽ നടത്തിയും ഒരു തുന്പും ലഭിച്ചിരുന്നില്ല. ഈ സാഹചര്യത്തിലാണ് യുവാക്കളുടെ തിരോധാനത്തെ കുറിച്ച് അന്വേഷിക്കാൻ ക്രൈംബ്രാഞ്ച്…
Read Moreകനത്ത മഴ! അട്ടപ്പാടിയില് പിക്കപ്പ് വാന് ഒഴുകിപ്പോയി; അച്ഛനെയും മകനെയും നാട്ടുകാർ രക്ഷിച്ചു
പാലക്കാട്: അട്ടപ്പാടി ചുരത്തിൽ കനത്തമഴയെ തുടർന്ന് പിക്കപ്പ് വാൻ ഒഴുകിപ്പോയി. ചുരത്തോട് ചേർന്നുള്ള നെല്ലിപ്പുഴയിലാണ് വാഹനം ഒഴുകിപ്പോയത്. വാഹനത്തിലുണ്ടായിരുന്ന പുത്തൻവീട്ടിൽ സോമനും മകനും രക്ഷപ്പെട്ടു. കനത്ത ഒഴുക്കുള്ളതിനാൽ വാഹനം കരക്കെത്തിക്കാൻ കഴിഞ്ഞിട്ടില്ല. ചൊവ്വാഴ്ച വൈകിട്ട് നാലരയോടെ ആയിരുന്നു സംഭവം. ചപ്പാത്ത് മുറിച്ചു കടക്കുന്നതിനിടെ കുത്തിയൊലിച്ചുവന്ന വെള്ളത്തിൽ പിക്കപ്പ് വാൻ ഒഴുകി പോവുകയായിരുന്നു. വാനിലുണ്ടായിരുന്ന സോമനും മകനും ഒഴുക്കിൽ പെട്ടെങ്കിലും കണ്ടുനിന്നവർ ഇട്ടുകൊടുത്ത കയറില്പ്പിടിച്ച് രക്ഷപ്പെട്ടു. പ്രദേശത്ത് ഇപ്പോഴും ശക്തമായ മഴ തുടരുകയാണ്. അട്ടപ്പാടി മേഖലയിലും ചുരത്തിലും ഉൾവനങ്ങളിലും ശക്തമായ മഴ പെയ്യുകയാണ്. മഴയുടെ പശ്ചാത്തലത്തിൽ ചുരത്തിൽ കൂടിയുള്ള ഗതാഗതം ദുസഹമാകുന്നുണ്ട്.
Read Moreവെള്ള മാരുതി കാറാണ് പ്രതികൾ ഉപയോഗിച്ചതെന്ന് ദൃക്സാക്ഷി മൊഴികൾ! ആർഎസ്എസ് പ്രവർത്തകൻ കൊല്ലപ്പെട്ട സംഭവം; പാലിയേക്കര ടോളിലെ ദൃശ്യങ്ങളും പരിശോധിക്കും
സ്വന്തം ലേഖകൻ പാലക്കാട്: പാലക്കാട് ആർഎസ്എസ് പ്രവർത്തകൻ സഞ്ജിത്ത് കൊല്ലപ്പെട്ട സംഭവത്തിൽ പ്രതികൾക്കായി പോലീസ് അന്വേഷണം തൃശൂർ അടക്കമുള്ള ജില്ലകളിൽ ഉൗർജിതമാക്കി. ഇന്നലെ രാത്രി പാലക്കാട് എസ്പിയുടെ നേതൃത്വത്തിൽ അന്വേഷണ ഉദ്യോഗസ്ഥരുടെ യോഗം ചേർന്നു. എട്ടു സംഘങ്ങൾ ആയി തിരിഞ്ഞാണ് അന്വേഷണം. പ്രതികൾ സഞ്ചരിച്ച വാഹനം വാളയാർ-തൃശൂർ ഹൈവേയിൽ പ്രവേശിച്ചെന്ന് വ്യക്തമായതിനാൽ ഹൈവേ കേന്ദ്രീകരിച്ച് കൂടുതൽ സിസിടിവി ദൃശ്യങ്ങൾ ശേഖരിക്കുന്നുണ്ട്. തമിഴ്നാട് അതിർത്തിയായ വാളയാർ, നെടുന്പാശ്ശേരി ഭാഗത്തേക്കുള്ള പ്രധാന ടോളായ പാലിയേക്കര അടക്കമുള്ള ഇടങ്ങളിൽ നിന്നുള്ള ദൃശ്യങ്ങളും പോലീസ് ശേഖരിക്കും. പ്രതികൾ വാഹനം ഉപേക്ഷിച്ചു പോകാനുള്ള സാധ്യതയും പോലീസ് തള്ളുന്നില്ല. വെള്ള മാരുതി കാറാണ് പ്രതികൾ ഉപയോഗിച്ചതെന്ന ദൃക്സാക്ഷി മൊഴികൾ കേന്ദ്രീകരിച്ചാണ് അന്വേഷണം. പ്രതികൾ ഉപയോഗിച്ച കാറിന്റെ ഉടമയെ കണ്ടെത്താനും ശ്രമം നടക്കുന്നുണ്ട്. കഴിഞ്ഞ വർഷം സഞ്ജിത്തിനെ ആക്രമിച്ച കേസിലെ പ്രതികളായ എസ്ഡിപിഐ പ്രവർത്തകരെ കേന്ദ്രീകരിച്ചും അന്വേഷണം…
Read More