നെന്മാറ: മഴ സഹായിച്ചതും കുളങ്ങളിൽ നിന്നും മറ്റും വെള്ളം പന്പു ചെയ്തും പാടങ്ങളിൽ വെള്ളമെത്തിച്ച് നടീൽ സജീവമായി. അയിലൂർ, നെന്മാറ കൃഷിഭവനുകീഴിലെ പാടശേഖരങ്ങളിലാണ് ഇപ്പോൾ നടീൽ നടത്തുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ ലഭിച്ച നല്ല മഴയിൽ വെള്ളം കെട്ടി നിർത്തി ഉഴുതു മറിച്ചാണ് കർഷകർ നടീൽ തുടങ്ങിയത്. തൊഴിലാളികളുടെ ക്ഷാമം മൂലം ഇത്തവണയും നടീൽ നടത്തുന്നതിന് ബംഗാളികളെയാണ് കർഷകർ കൂടുതലും ആശ്രയിക്കുന്നത്. അയിലൂർ കയ്പഞ്ചേരി, കണ്ണിയമംഗലം പാടശേഖരത്തിൽ കഴിഞ്ഞ ദിവസം നടീൽ നടത്തനെത്തിയത് ബംഗാളിലെ പശ്ചിമ കൽകത്തയിൽ നിന്നുള്ള റഹീമിന്റെ നേതൃത്വത്തിലുള്ള സംഘമാണ്. പോത്തുണ്ടി വെള്ളം ഇന്നു എത്തുമെന്നതിനാൽ നെൽ ചെടികൾക്ക് കുറച്ചു ദിവസത്തെ മൂപ്പു കുറവുണ്ടെങ്കിലും നടീൽ നടത്തുമെന്ന് കർഷകർ പറയുന്നു. മഴ ശക്തമാകുന്പോഴേക്കും നടീൽ പൂർത്തിയായാൽ ഒന്നാം വളപ്രയോഗം നടത്താമെന്ന പ്രതീക്ഷയിലാണ്.മേടത്തിൽ തന്നെ ഞാറ്റടി തയ്യാറാക്കി എടവത്തിൽ നടീൽ നടത്തിയാൽ കാലവർഷം ചതിച്ചില്ലെങ്കിൽ ഓണത്തിന്…
Read MoreCategory: Palakkad
ഇനിയും ഇങ്ങനെ കൊല്ലരുതേ..! ഭാരതപ്പുഴയിൽ വാഹനങ്ങളിറക്കി യന്ത്രസഹായത്തോടെ വൻ മണൽകൊള്ള; കണ്ണടച്ച് അധികൃതർ
ഷൊർണൂർ: ഭാരതപ്പുഴയിൽ നിയമം ലംഘിച്ച് വാഹനങ്ങളിറക്കി യന്ത്രസഹായത്തോടെ വൻ മണൽ കൊള്ള. അനധികൃത മണലെടുപ്പാരോപിച്ച് വകുപ്പ് മന്ത്രിക്ക് പരാതി നൽകി. ഷൊർണൂർ മേഖലയിലാണ് നിർബാധമുള്ള മണലെടുപ്പ് നടക്കുന്നത്. നീരൊഴുക്കില്ലാതായ പുഴയിൽ പുൽക്കാടുകളും മരങ്ങളും വളർന്ന് നിൽക്കുകയാണ്. ഇവിടങ്ങളിൽ നിന്നും വലിയ തോതിൽ മണലെടുക്കുന്നുണ്ട്. പുഴയുടെ മധ്യത്തിലേക്ക് മണ്ണുമാന്തിയന്ത്രവും ലോറിയുമിറക്കിയാണ് അനിയന്ത്രിതമായ മണലെടുപ്പ് നടക്കുന്നത്. കോടതി വിധികൾക്കും നദീ സംരക്ഷണ നിർദേശങ്ങൾക്കുമൊന്നും വില കൽപ്പിക്കാതെയാണ് ഇത്. പ്രളയാനന്തരം പുഴയിലെത്തിയ മണൽ സ്വാഭാവികമായ ജലനിക്ഷേപം കൂട്ടുമെന്നായിരുന്നു പ്രതീക്ഷിച്ചിരുന്നത്. മണലെടുപ്പ് തുടർന്നാൽ പുഴയുടെ ജല ആഗിരണ ശേഷി കുറയും. ജലസമാഹരണത്തിന്റ സംരക്ഷണ പാളി കൂടിയാണ് മണൽ. പ്രളയത്തിൽ അടിഞ്ഞ ചെളിയും എക്കലും നീക്കുന്നതിന്റെ മറവിലാണ് മണൽ കയറ്റിക്കൊണ്ടു പോകുന്നത്. പരിസ്ഥിതി പ്രവർത്തകർ ഇതിനെതിരെ വ്യാപകമായി പരാതികളുമായി മുന്നോട്ടു പോയെങ്കിലും നിയമം പാലിക്കുകയാണെന്ന നിലപാടിലാണ് അധികൃതർ. ജലസേചന വിഭാഗത്തിനാണ് ചെളി നീക്കുന്നതിന്റെ ചുമതല.…
Read Moreഅമിത വേഗത്തിലെത്തിയ ബൈക്ക് എക്സൈസ് ഓഫീസിന് മുന്നിൽ പിക്കപ്പ് വാനുമായി കൂട്ടിയിടിച്ചു; ആശുപത്രിയിലെത്തിച്ചപ്പോൾ പുറത്ത് വരുന്നത്…
കോലഴി: എക്സൈസ് റേഞ്ച് ഒാഫീസിനു മുന്നിൽ വാഹനാപകടത്തിൽ ഗുരതരമായി പരിക്കേറ്റ് റോഡിൽ കിടന്നിരുന്ന യുവാവിനെ മെഡിക്കൽ കോളജാശുപത്രിയിലെത്തിച്ച് എക്സൈസ് ഉദ്യോഗസ്ഥർ മാതൃകയായി. മോഷ്ടിച്ച ബൈക്കുമായി പാഞ്ഞു പോകുന്നതിനിടെ അപകടത്തിൽപ്പെട്ട് ഗുരുതരമായി പരിക്കേറ്റ യുവാവിനെയാണു എക്സൈസുകാർ രക്ഷിച്ചത്. വെള്ളിയാഴ്ച രാത്രിയിലായിരുന്നു സംഭവം. നഗരത്തിൽ നിന്നു മോഷ്ടിച്ച ബൈക്കുമായി വന്ന യുവാവ് കോലഴി കൊട്ടാരം മൂകാംബിക ക്ഷേത്രത്തിനു മുന്നിൽവച്ച് പിക്കപ്പവ് വാനുമായി കൂട്ടിയിടിക്കുകയായിരുന്നു. ഓഫീസിനു തൊട്ടുമുന്നിൽ നടന്ന അപകടത്തിന്റെ ശബ്ദം കേട്ട് കോലഴി എക്സൈസ്റേഞ്ചിലെ അസിസ്റ്റന്റ് ഇൻസ്പെക്ടർ എ.ബി. പ്രസാദും സഹപ്രവർത്തകരും പുറത്തേക്കു പാഞ്ഞു. ചോരയിൽ കുളിച്ചുകിടന്ന യുവാവിനെ അതുവഴി വന്ന ഒരു വാഹനത്തിൽ കയറ്റി ഗവ. മെഡിക്കൽ കോളജിൽ എത്തിക്കുകയായിരുന്നു. വ്യവസായി ഹരിദാസ് മേനോന്റെ കാറിലാണ് ഇയാളെ ആശുപത്രിയിലെത്തിച്ചത്. പരിക്കേറ്റയാളെയെടുത്ത് വാഹനത്തിൽ കയറിയ പ്രസാദിന്റെ യൂണിഫോം രക്തത്തിൽ കുതിർന്നിരുന്നു.പിന്നീട് രക്തക്കറ നിറഞ്ഞ വസ്ത്രവുമായാണ് ഉദ്യോഗസ്ഥൻ ഓട്ടോ റിക്ഷ വിളിച്ച്…
Read Moreസ്വന്തം പറമ്പിലെ മരം വെട്ടി വിൽക്കാൽ അനുവാദമില്ല; പരിസ്ഥിതി ദിനത്തിൽ വൃക്ഷത്തൈ പിഴുതുമാറ്റി പ്രതിഷേധിച്ചു കിഫ അംഗങ്ങൾ
നെന്മാറ: കർഷകന് സ്വന്തം പറന്പിലെ മരം വെട്ടി വിൽക്കാൽ അനുവാദമില്ലാത്തതിലും അനുമതിക്ക് ഏറെ കടന്പകൾ ഉള്ളതിലും പ്രതിഷേധിച്ച് കേരള ഇൻഡിപെൻഡന്റ് ഫാർമേഴ്സ് അസോസിയേഷൻ (കിഫ ) അംഗങ്ങൾ വീട്ടുവളപ്പിലെ മരങ്ങളും വൃക്ഷത്തൈകളും പിഴുതുമാറ്റി പ്രതിഷേധിച്ചു. ഒലിപ്പാറ, അടിപ്പെരണ്ട, നെന്മാറ, അയിലൂർ തുടങ്ങിയ പ്രദേശങ്ങളിലെ മലയോര കർഷകരാണ് പ്രതിഷേധത്തിന് മുന്നിട്ടിറങ്ങിയത്. അവരവരുടെ വീട്ടുവളപ്പിലെ ഓരോ വൃക്ഷങ്ങൾ പിഴുതുമാറ്റിയും വെട്ടിമാറ്റിയും പരിസ്ഥിതി ദിനത്തിൽ വേറിട്ട പ്രതിഷേധമറിയിച്ചു. 54 ശതമാനം വൃക്ഷ മേലാപ്പ് സംസ്ഥാനത്ത് നിർത്തുന്നത് കർഷകരുടെ പ്രയത്നം കൊണ്ടാണെന്നും ഇത് പരിഗണിക്കാതെ കർഷകർ വളർത്തുന്ന ഫലവൃക്ഷങ്ങൾ ഉൾപ്പെടെയുള്ള മരങ്ങളെ അവഗണിക്കുന്നതിനും വൃക്ഷങ്ങൾ വളർത്തുന്ന കർഷകരെ സംരക്ഷിക്കുന്നതിൽ സർക്കാർ പിന്നോട്ട് പോകുന്നതിനും പ്രതിഷേധിച്ചാണ് കർഷകർ സ്വന്തം വളപ്പിലെ വൃക്ഷത്തൈകൾ പ്രതിഷേധസൂചകമായി പിഴുതു മാറ്റിയത്.
Read Moreചായക്കു മധുരം കുറഞ്ഞു; സിനിമ പ്രവർത്തകർ തമ്മിൽ വഴക്ക്; സഹപ്രവർത്തകന്റെ കഴുത്തിൽ കത്തി കുത്തിയിറക്കി
പാലക്കാട്: ചായക്കു മധുരം കുറഞ്ഞതിന്റെ പേരിൽ പാലക്കാട്ടെ ലോഡ്ജിൽ സിനിമ പ്രവർത്തകർ തമ്മിൽ വഴക്ക്. ലൊക്കേഷൻ അസിസ്റ്റന്റിനു കഴുത്തിൽ കുത്തേറ്റു. പുലർച്ചെ നാലിനാണു സംഭവം. വടകര സ്വദേശി സിറാജിനാണു കുത്തേറ്റത്. കഴുത്തിൽ ആഴത്തിലുള്ള മുറിവേറ്റ സിറാജിനെ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സിറാജിനെ ആക്രമിച്ച തിരുവനന്തപുരം സ്വദേശി ഉത്തമനെ പോലീസ് അറസ്റ്റു ചെയ്തു.ഇവർ തമ്മിൽ മുൻപും വാക്കു തർക്കങ്ങളുണ്ടായിരുന്നു. ഇന്നലെ സിനിമയുടെ ഷൂട്ടിംഗ് കഴിഞ്ഞശേഷം വീണ്ടും ഇവർ തമ്മിൽ വഴക്കുണ്ടാവുകയായിരുന്നു.
Read Moreവന്യമൃഗ ആക്രമണം ഉണ്ടായിട്ടില്ലെങ്കിൽ പിന്നെങ്ങോട്ട് പോയി? ഫോറസ്റ്റ് വാച്ചർ രാജന്റെ തിരോധാന അന്വേഷണം തമിഴ്നാട് കേന്ദ്രീകരിച്ച്
മണ്ണാർക്കാട് : അട്ടപ്പാടിയിൽ ഫോറസ്റ്റ് വാച്ചർ രാജനു വേണ്ടിയുള്ള അന്വേഷണം തമിഴ്നാട്ടിലേക്ക് നീട്ടി. രാജനു വേണ്ടിയുള്ള അന്വേഷണം ഉൗർജിതമാക്കിയതായും ലൂക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ടെന്നും പോലീസ് പറഞ്ഞു. തമിഴ്നാട് ബസ് സ്റ്റാന്റുകളിലും ബസുകളിലും നോട്ടീസ് പതിച്ചതായി അഗളി ഡിവൈഎസ്പി എൻ. മുരളീധരൻ പറഞ്ഞു. തമിഴ്നാട് ക്യൂ ബ്രാഞ്ചുമായി ബന്ധപ്പെട്ടിട്ടുണ്ട്. തമിഴ്നാട് അതിർത്തികളായ കരമട, മഞ്ചിയൂർ ഭാഗങ്ങളിലുള്ള സിസിടിവി ക്യാമറകൾ പരിശോധിച്ച് വരികയാണ്. പഴുതടച്ച അന്വേഷണമാണ് രാജനുവേണ്ടി നടത്തുത്. രാജന്റെ തിരോധാനത്തിന് കാരണം മാവോയിസ്റ്റാണെന്ന പ്രചരണത്തിൽ കഴന്പില്ല.അട്ടപ്പാടി വനമേഖലയിൽ കഴിഞ്ഞ ഒന്നര വർഷമായി മാവോയിസ്റ്റിന്റെ സാന്നിധ്യം ഇല്ലെന്നും ഡിവൈഎസ്പി പറഞ്ഞു. സൈലന്റ് വാലി സൈരന്ധ്രിയിൽ ഫോറസ്റ്റ് വാച്ചർ രാജനെ കാണാതായി 16 ദിവസം കഴിഞ്ഞിട്ടും കാരണം കണ്ടെത്താൻ അന്വേഷണ ഉദ്യോഗസ്ഥർക്ക് കഴിയാത്തതിൽ വനപാലകരും ആശങ്കയിലാണ്. മേയ് മൂന്നിനു രാവിലെയാണ് സൈരന്ധ്രി ക്യാന്പ് ഷെഡിൽ നിന്ന് കാണാതായത്.രാജന്റെ മുണ്ടും ചെരിപ്പും സ്ഥലത്ത്…
Read Moreവന്യമൃഗശല്യം രൂക്ഷം; മലയോര കർഷകരുടെ കുടിയിറക്കം കൂടുന്നു; നോക്കുകുത്തിയായി വനംവകുപ്പ്
വടക്കഞ്ചേരി : ആന ഉൾപ്പെടെയുള്ള കാട്ടുമൃഗ ഭീഷണിയും വനംവകുപ്പിന്റെ ദ്രോഹ നടപടികളും മൂലം മലയോരങ്ങളിൽ നിന്നും മറ്റു സ്ഥലങ്ങളിലേക്ക് താമസം മാറേണ്ട ഗതികേടിൽ കർഷകർ. പതിറ്റാണ്ടുകളേറെ അധ്വാനിച്ചുണ്ടാക്കിയതെല്ലാം നഷ്ടപ്പെടുത്തി ജീവിതമാർഗമില്ലാതെ ദുരിതക്കയങ്ങളിലേക്ക് തള്ളിവിടുകയാണ് സർക്കാർ സംവിധാനങ്ങൾ. കാട്ടുമൃഗങ്ങളെ കാട്ടിൽ തന്നെ സംരക്ഷിക്കാൻ നടപടി സ്വീകരിക്കാതെ മനുഷ്യർക്കു നേരെ കൊലവിളി നടത്തുന്ന സമീപനമാണ് വനം വകുപ്പ് നടത്തുന്നതെന്നാണ് ആക്ഷേപം. മംഗലം ഡാമിന്റെ മലയോരങ്ങളിലെല്ലാം ആനയിറങ്ങി കൃഷി നശിപ്പിക്കുന്ന വാർത്തകളാണ് ഇപ്പോൾ. നിറയെ വീടുകളുള്ള ഓടംതോട് പള്ളി ജംഗ്ഷനിൽ വരെ കഴിഞ്ഞ ദിവസം കാട്ടാനക്കൂട്ടമെത്തി. വനപാലകർ എല്ലാം നോക്കി പോകുന്നതല്ലാതെ ആനയിറങ്ങുന്നതു തടയാൻ ഒന്നും ചെയ്യുന്നില്ലെന്നാണ് പരാതി.സോളാർ വേലി സുരക്ഷിതമല്ലെന്ന് കണ്ടെത്തിയിട്ടുള്ളതിനാൽ വനാതിർത്തികളിൽ ട്രഞ്ച് കുഴിച്ച് ആന ഇറങ്ങുന്നത് തടയണം. ഇത് ഘട്ടം ഘട്ടമായി നടപ്പിലാക്കാനുള്ള പദ്ധതി ഉണ്ടാകണമെന്നാണ് കർഷകർ ആവശ്യപ്പെടുന്നത്.ആന, പന്നി, മാൻ, മയിൽ, കുരങ്ങ് ഉൾപ്പെടെയുള്ള കാട്ടുമൃഗശല്യം…
Read Moreഉറക്കെ നിലവിളിച്ചാൽപോലും ആരും കേൾക്കാനില്ല; ആനപ്പേടിയിൽ ചടച്ചിക്കുന്നിലെ തോമസും കുടുംബവും
ഫ്രാൻസിസ് തയ്യൂർമംഗലംഡാം: ഭീതിയുടെ മുൾമുനയിലാണ് ഓടംതോട് ചടച്ചിക്കു ന്നിലെ ചെങ്ങനാനിക്കൽ തോമസും കുടുംബവും. ആന, പുലി, പന്നി ഉൾപ്പെടെ കാട്ടുമൃഗ ഭീഷണിയാണ് വീടിനു ചുറ്റും. പുറത്തിറങ്ങാൻ കഴിയുന്നില്ല. സമീപത്തൊന്നും വീടുകളില്ല. വലിയ തോട്ടങ്ങൾക്കരികെ ഒറ്റപ്പെട്ട വീട്. നേരത്തെ ഇവർക്ക് അയൽവാസികളുണ്ടായിരുന്നു. കാലവർഷക്കെടുതികളും കാട്ടുമൃഗശല്യവും മൂലം മറ്റു വീട്ടുകാർ താമസം സുരക്ഷിത സ്ഥലങ്ങളിലേക്കു മാറ്റി. ഇന്നലെ രാത്രി ആന കൂടി എത്തിയതോടെ തോമസിന്റെ വീട്ടുകാർക്ക് ആധിയേറി. തൊട്ടുള്ള തോട്ടങ്ങളിലാണ് ആനകൾ ഏറെ മണിക്കൂറുകളുണ്ടായിരുന്നത്. തോമസിന്റെ വീടിനടുത്ത കയ്യാലക്കെട്ട് കടന്ന് ആനകൾ എത്തിയതിന്റെ കാൽപ്പാടുകളുണ്ട്. ഉറക്കെ നിലവിളിച്ചാൽപോലും ഇവിടെ ആരും കേൾക്കാനില്ല. രാത്രി ഇടിയും മഴയുമുള്ള സമയമാണെങ്കിൽ എന്തുവന്നാലും സഹിക്കുക തന്നെ. തോമസും ഭാര്യ ഏലിക്കുട്ടിയും മകൻ അനീഷും കുടുംബവുമാണ് വീട്ടിലുള്ളത്. അനീഷും കുടുംബവും ജോലിക്കായി പോയാൽ പിന്നെ തോമസും ഭാര്യയും മാത്രമേ വീട്ടിലുണ്ടാകൂ. വാഹനം എത്തുന്ന സ്ഥലത്ത് എത്താൻതന്നെ…
Read Moreനിരങ്ങൻപാറയിലെ ഓരോ നായയേയും ഭക്ഷണമാക്കി പുലി; ഇനിയുള്ളത് കന്നുകാലികൾ; ആടുവളർത്തൽ നിർത്തിയിട്ട് രണ്ടുവർഷമെന്ന് നാട്ടുകാർ
നെന്മാറ: നിരങ്ങൻപാറയിലെ ഏഴാമത് വീട്ടിലെയും നായയെ പുലിപിടിച്ചു. കഴിഞ്ഞ നാലുമാസത്തിനകം ഇതോടെ പ്രദേശത്തെ എട്ടു നായകളെയാണ് പുലി പിടിച്ചത്. ഇതിൽ പരിശീലനം നേടിയ ആയിരങ്ങൾ വിലയുള്ള വിദേശയിനം നായകൾ വരെ ഉൾപ്പെടും. കഴിഞ്ഞ ദിവസം രാത്രി ഏഴിനുശേഷം കൂട്ടിൽ നിന്നും പുറത്തു വിട്ട ടി.സി. ബാബുവിന്റെ വീട്ടു മുറ്റത്തു നിന്നിരുന്ന നായയെ രാത്രി 8.30 ആകുന്പോഴേക്കും കാണാതായി. പതിവുപോലെ 8. 30 ഓടെ നായയെ കൂട്ടിൽ കയറ്റാൻ നോക്കിയപ്പോഴാണ് നായയെ കാണാതായ വിവരം അറിയുന്നത്. മഴയുണ്ടായിരുന്നതിനാൽ പുലിയുടെ കാൽപ്പാടുകൾ വ്യക്തമായില്ല. രാത്രിയും പകലും അന്വേഷിച്ചു നടന്നെങ്കിലും അയൽവീടുകളിലെ നായകൾക്ക് സംഭവിച്ച അതേ സ്ഥിതി തന്നെ തുടർന്നു. വീടിനു കാവൽ നിൽക്കുന്ന നായക്ക് കാവൽ നിൽക്കേണ്ട സ്ഥിതി ആയെന്ന് പ്രദേശത്തെ കർഷകനായ അബ്രഹാം പുതുശ്ശേരി പറഞ്ഞു. പുലിയെ പേടിച്ച് പ്രദേശവാസികൾ ആട് വളർത്തൽ നിർത്തിയിട്ട് രണ്ടു വർഷത്തിലേറെയായി.…
Read Moreഎവിടെ തിരിഞ്ഞു നോക്കിയാലും..! കേരളത്തിലേക്കു ലോഡുകണക്കിനു മുന്തിരിയെത്തുന്നു; ജംബുദ്രാക്ഷിയാണ് ഇപ്പോഴത്തെ താരം…
വടക്കഞ്ചേരി: പാതയോരങ്ങളിൽ മുന്തിരിവിൽപന തകൃതി. ബംഗളൂരുവിൽനിന്നും ലോഡുകണക്കിന് മുന്തിരിയാണ് ദിവസവും ഇവിടെ എത്തുന്നത്. പാതയോരങ്ങളിൽ പല ഭാഗത്തായി കുന്നുകൂട്ടിയിട്ടാണ് വില്പന. ജംബു എന്ന ഇനം മുന്തിരിയാണ് വരുന്നതെന്നു മുന്തിരി വിൽപന നടത്തുന്ന സംഘത്തിലെ തമിഴ്നാട് വേലൂർ സ്വദേശി ചന്ദ്രു പറഞ്ഞു. കുരുവുള്ള അധികം മധുരമില്ലാത്ത മുന്തിരി ഇനമാണിത്. കിലോയ്ക്ക് 80 രൂപയ്ക്കാണ് വിൽപന നടത്തുന്നത്. ഈ മാസം മുഴുവൻ ജംബുദ്രാക്ഷിയുടെ സീസണാണ്. രാവിലെ ബംഗളൂരുവിൽനിന്നും എത്തുന്ന മുന്തിരി ഇവർ ചെറുസംഘങ്ങളായി എത്തി 200, 300 കിലോ എന്നിങ്ങനെ വാങ്ങി റോഡുകളുടെ പലഭാഗത്തായി വില്പന നടത്തും. നല്ല രീതിയിൽ മുന്തിരിവില്പന നടക്കുന്നുണ്ടെന്ന് ഇവർ പറയുന്നു. പലയിടത്തും വാടകയ്ക്കു താമസിച്ചാണ് മുന്തിരി വില്പന സംഘം കേരളത്തിൽ കച്ചവടം നടത്തുന്നത്. മുന്തിരി സീസണ് കഴിഞ്ഞാൽ മാതള വില്പനയുമായി ഇവർ കളത്തിലുണ്ടാകും.
Read More