ചിറ്റൂർ: മഴക്കാലം തുടങ്ങി ഒരാഴ്ചയായിട്ടും താലൂക്കിൽ വേണ്ടത്ര മഴ ലഭിക്കാത്തതിനാൽ കമ്പിളി വസ്ത്ര വില്പനയ്ക് കെത്തിയവർ കച്ചവടമില്ലാതെ വലയുന്നു. മധ്യപ്രദേശിൽനിന്നും എല്ലാവർഷവും മഴ തുടങ്ങിയാൽ കമ്പിളിവസ്ത്ര വില്പനയ്ക്ക് എത്തി രണ്ടുമാസം താമസിച്ച് കച്ചവടം നടത്തി തിരിച്ചുപോകാറുള്ളവർക്കാണ് ഈ ഗതികേട്. ഇത്തവണ അമ്പതുപേരാണ് താലൂക്കിലേക്ക് ഇതിനായി എത്തിയിരിക്കുന്നത്. പൊള്ളാച്ചിയിൽ ഒരു ഗോഡൗൺ വാടകയ്ക്കെടുത്താണ് ഇവർ താമസിക്കുന്നത്. രാവിലെ ഇരുചക്രവാഹനങ്ങളിലും ബസുകളിലുമായി കൊഴിഞ്ഞാമ്പാറ, ചിറ്റൂർ, തത്തമംഗലം, മുതലമട, പട്ടഞ്ചേരി, പെരുമാട്ടി പ്രദേശങ്ങളിൽ കച്ചവടം നടത്തി തിരിച്ചുപോകും. കടകളിൽനിന്നുള്ളതിനേക്കാൾ വിലക്കുറവാണെന്നതിനാൽ ആവശ്യക്കാരും ഏറെയാണ്. മഴ തുടങ്ങി തണുപ്പാകുന്നതോടെയാണ് കമ്പിളി വിപണി ചൂടുപിടിക്കുന്നത്. നിലവിൽ ദൈനംദിന ചെലവുകൾക്കുപോലും പണം കണ്ടെത്താൻ കഴിയാതെ വിലകുറച്ചാണ് പലരും വില്പന നടത്തുന്നത്. കാലവർഷം ശക്‌തമാകുമെന്ന പ്രതീക്ഷയിലാണ് ഇവർ പൊള്ളാച്ചിയിൽ
Read MoreCategory: Palakkad
കർഷകർക്കു തൊഴിൽ- സാന്പത്തിക ഭദ്രതഉറപ്പാക്കും; 2022ൽ കർഷകരുടെ വരുമാനം ഇരട്ടിയാക്കുന്നതിനുള്ള പ്രവർ ത്തനം കേന്ദ്രം തുടങ്ങിയെന്ന് കേന്ദ്രമന്ത്രി
പാലക്കാട്: രാജ്യത്തെ ഭക്ഷ്യവ്യവസായ രംഗം ഉൗർജ്ജിതമാക്കി കർഷകരുടെ സാന്പത്തിക ഭദ്രത ഉറപ്പാക്കുകയാണു കേന്ദസർക്കാരിന്റെ ലക്ഷ്യമെന്നു കേന്ദ്ര ഭക്ഷ്യസംസ്കരണ-വ്യവസായ മന്ത്രി ഹർസിമ്രത്ത് കൗർ ബാദൽ പറഞ്ഞു. കഞ്ചിക്കോട് കിൻഫ്ര മെഗാ ഫുഡ്പാർക്കിന്റെ ശിലാസ്ഥാപന ചടങ്ങിൽ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു കേന്ദ്രമന്ത്രി. 2022-ഓടെ കർഷകരുടെ വരുമാനം നിലവിലുള്ളതിന്റെ ഇരട്ടിയാക്കുന്നതിനുള്ള പ്രവർത്തനമാണു കേന്ദ്ര സർക്കാർ നടത്തി വരുന്നത്. ഭാരതത്തിൽ കാർഷികോത്പാദനം 10 ശതമാനം മാത്രമേ നടക്കുന്നുള്ളൂ. ഇത്തരം ഫുഡ്പാർക്കുകൾ സ്ഥാപിക്കുന്നതിലൂടെ രാജ്യത്തെ കാർഷികരംഗത്തെ നിരവധി പ്രതിസന്ധികൾ മറികടക്കാൻ സാധിക്കും. കേരളത്തിലെ രണ്ടു മെഗാ ഫുഡ്പാർക്കുകളും സജീവമാകുന്നതോടെ 500 കോടിയുടെ വരുമാനമാണു പ്രതീക്ഷിക്കുന്നത്. അതുവഴി 5000 യുവാക്കൾക്കു തൊഴിൽ ലഭ്യമാകുന്നതിനു പുറമെ 25,000 ത്തോളം കർഷകർക്കു പാർക്കുകൾ തൊഴിൽ-സാന്പത്തിക ഭദ്രത ഉറപ്പാക്കുമെന്നും മന്ത്രി പറഞ്ഞു. സുഗന്ധവ്യഞ്ജന ഉത്പാദകർക്കുകൂടി ഗുണം ചെയ്യുന്ന 6,000 കോടിയുടെ ഒരു കാർഷിക പദ്ധതി ഉടൻ യാഥാർഥ്യമാകും. സ്വകാര്യ യൂണിറ്റുകളുടെ പങ്കാളിത്തം…
Read Moreപെറ്റിയടിക്കാന്‍ മാത്രമല്ല, ജീവന്‍ രക്ഷിക്കാനും അറിയാം! പാമ്പുകടിയേറ്റയാളുമായി എത്തിയ വാഹനം കുരുക്കില്‍പെട്ടു; ജീവന്‍ പണയം വച്ച് അമിത വേഗത്തില്‍ ഹൈവേ പോലീസ് ആശുപത്രിയിലെത്തിച്ചു
പട്ടിക്കാട്: കുതിരാനിൽ മരം വീണു ഗതാഗതം തടസപ്പെട്ടതോടെ പാന്പുകടിയേറ്റയാളുമായി എത്തിയ വാഹനവും കുരുക്കിൽപെട്ടു. വിവരമറിഞ്ഞു ഹൈവേ പോലീസെത്തി പാന്പുകടിയേറ്റയാളെ ഹൈവേ പോലീസിന്റെ വാഹനത്തിലേക്കു കയറ്റി ആശുപത്രിയിലേക്കു പാഞ്ഞു. എളനാട് സ്വദേശി വള്ളുവശേരി ജോസി(53)നാണ് അണലിയുടെ കടിയേറ്റത്. കുരുക്കിൽപെട്ടു ജീവൻ അതീവ ഗുരുതരാവസ്ഥയിലെത്തിയെങ്കിലും ഹൈവേ പോലീസ് തടസങ്ങളൊക്കെ നീക്കി ജീവൻ പണയം വച്ച് അമിത വേഗത്തിൽ ജൂബിലി മിഷൻ ആശുപത്രിയിലെത്തിക്കുകയായിരുന്നു. എഎസ്ഐ മുകുന്ദൻ സീനിയർ സിപിഒ ഹരികുമാർ, സിപിഒ രാഹുൽ എന്നിവരാണ് ഹൈവേ പോലീസിന്റെ സംഘത്തിലുണ്ടായിരുന്നത്. പാന്പുകടിയേറ്റയാൾ അപകട നില തരണം ചെയ്തതായി പോലീസ് പറഞ്ഞു. ഇതിനുമുന്പും കുരുക്കുണ്ടായപ്പോൾ ആശുപത്രിയിലേക്കു വന്നിരുന്ന ഗർഭിണിയായ സ്ത്രീയെയും ഹൈവേ പോലീസ് വാഹനത്തിൽ കയറ്റി ആശുപത്രിയിലെത്തിച്ചിരുന്നു.
Read Moreപാമ്പ് ബൈക്കിൽ കയറി: നാട്ടുകാർക്കു പണിയായി; പാമ്പിനെ തുരത്താൻ പല വിദ്യകളും പയറ്റിയെങ്കിലും വിജയം കണ്ടില്ല. ഒടുവിൽ…
വടക്കാഞ്ചേരി: റോഡരികിൽ പാർക്ക് ചെയ്തിരുന്ന ബൈക്കിൽ കയറി കൂടിയ പാന്പിനെ ഒഴിപ്പിക്കാൻ മണിക്കൂറുകളോളം നാട്ടുകാർ പണിപ്പെട്ടു. വടക്കാഞ്ചേരി പഴയ റെയിൽവേ ഗേറ്റ് പരിസരത്താണ് സംഭവം. പാതയോരത്തോടു ചേർന്ന് നിർത്തിയിട്ട ബൈക്കിലേക്ക് സമീപമുള്ള പൊന്തക്കാട്ടിൽ നിന്ന് ഇഴത്തെത്തിയ മൂർഖൻ ബൈക്കിനുള്ളിൽകയറി ഇരിക്കുകയായിരുന്നു.പാന്പിനെ തുരത്താൻ പല വിദ്യകളും പയറ്റിയെങ്കിലും വിജയം കണ്ടില്ല. ഒടുവിൽ വണ്ടിയുടെ സീറ്റും മറ്റ് ഭാഗങ്ങളും അഴിച്ച് മാറ്റിയാണ് പാന്പിനെ പുറത്തെടുത്തത്.വിവരമറിഞ്ഞ് നിരവധി പേർ സ്ഥലത്തെത്തിയിരുന്നു.
Read Moreമന്ത്രിയുടെ വാക്കിന് പുല്ലുവില..! അട്ടപ്പാടിയിലെ കർഷകർക്ക് ജപ്തി നോട്ടീസ് നൽകരുതെന്ന മന്ത്രിയുടെ വാക്കിന് പിന്നാലെ ബാങ്കിന്‍റെ ജപ്തിനോട്ടീസ് ഭീഷണി
അഗളി: വരൾച്ചയും പ്രകൃതിക്ഷോഭങ്ങളും നിമിത്തം കൃഷിനാശംനേരിട്ട് ജീവനോപാധി തേടി അലയുന്ന അട്ടപ്പാടിയിലെ കർഷക മനസിൽ ഇടിത്തീയായി സ്റ്റേറ്റ് ബാങ്കിന്റെ ജപ്തിനോട്ടീസ് ഭീഷണി. കാർഷിക വായ്പയുടെ കാലാവധി ഒരു വർഷമാണെന്നും വിളവെടുപ്പു കഴിഞ്ഞാലുടനെ മുതലും പലിശയും അടയ്ക്കണമെന്നും അല്ലാത്തപക്ഷം കേന്ദ്രസർക്കാരിന്റെ മൂന്നരശതമാനം സബ്സിഡി നഷ്‌ടമാകുമെന്നും പലിശ 12 ശതമാനംവരെയാകുമെന്നും നോട്ടീസിലൂടെ ഓർമിപ്പിക്കുന്നു. താങ്കളുടെ വായ്പ കാലാവധി അവസാനിച്ചെന്നും നോട്ടീസ് കിട്ടി പതിനഞ്ചു ദിവസത്തിനകം പലിശയും വായ്പാ തുകയും ഒരുമിച്ച് അടയ്ക്കാത്തപക്ഷം റവന്യൂറിക്കവറി നടപടികൾ സ്വീകരിക്കുമെന്നാണ് രജിസ്ട്രാർ നോട്ടീസ് മുഖാന്തിരമുള്ള ഭീഷണി. അട്ടപ്പാടിയിലെ കർഷകർക്ക് ഇപ്പോഴത്തെ സാഹചര്യത്തിൽ കാർഷിക വായ്പയെടുത്തതുമായി ബന്ധപ്പെട്ട് ഏതെങ്കിലും ധനകാര്യ സ്‌ഥാപനങ്ങൾ ജപ്തിനോട്ടീസ് അയക്കരുതെന്നും അത്തരം നടപടികളുണ്ടായാൽ ബാങ്ക് അധികൃതർ ശിക്ഷാ നടപടികൾക്ക് വിധേയരാകുമെന്നും കൃഷിമന്ത്രി അട്ടപ്പാടിയിലെ ഒരു പൊതുവേദിയിൽ ഉറക്കെ പ്രഖ്യാപിച്ചതിനു പിന്നാലെയാണ് കർഷകർക്ക് ജപ്തിനോട്ടീസ് ലഭിച്ചുകൊണ്ടിരിക്കുന്നത്. വില്ലേജ് ഓഫീസുകളിൽ നിന്ന് റവന്യൂ റിക്കവറി…
Read Moreസൂക്ഷിച്ചാൽ ദുഃഖിക്കേണ്ട..! ബൈക്ക് യാത്രയ്ക്കിടെ മഴ എത്തിയപ്പോൾ കുട നിവർത്താൻ ശ്രമിക്കുന്നതിനിടെ നിയന്ത്രണം വിട്ട ബൈക്കിൽ നിന്ന് വീണ് യുവതി മരിച്ചു
ചിറ്റൂർ: ബൈക്കിൽ നിന്നും താഴെവീണു ഗുരുതരമായി പരിക്കേറ്റ യുവതി മരിച്ചു. ചിറ്റൂർ കൊള്ളുപ്പറന്പ് ചുള്ളിയോട് വീട്ടിൽ ശശിധരന്റെ ഭാര്യ സജിത (38) ആണ് മരിച്ചത്. ഇന്നു രാവിലെ ആറിന് അണിക്കോട്ടിൽവച്ചാണ് സംഭവം. ബൈക്ക് യാത്രയ്ക്കിടെ മഴ എത്തിയപ്പോൾ കുട നിവർത്താൻ ശ്രമിക്കുന്നതിനിടെയാണ് റോഡിലേക്ക് നിയന്ത്രണംവിട്ട് വീണത്. ഗുരുതരമായി പരിക്കേറ്റ സജിതയെ താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. താലൂക്ക് ആശുപത്രി മോർച്ചറിയിലുള്ള മൃതദേഹം ചിറ്റൂർ പോലീസ് ഇൻക്വസ്റ്റ് നടത്തി.
Read Moreപതിനാലുകാരിയുടെ വിവാഹം പോലീസ് ഇടപെട്ട് നിർത്തിച്ചു; കുറിച്ചി സ്വദേശി കാർ ത്തിക്കാണ് വിവാഹം കഴിച്ചത്; പരാതിയുടെ അടിസ്ഥാനത്തിൽ അന്വേഷണം തുടങ്ങി
കോയമ്പത്തൂർ: പതിനാലുകാരിയുടെ വിവാഹസൽക്കാരം പോലീസ് ഇടപെട്ട് നിർത്തിവയ്പിച്ചു. ആത്തുപാലം ചുണ്ണാമ്പുകാൽവായിലുള്ള പെൺകുട്ടിയുടെ വിവാഹ സൽക്കാരമാണ് നിർത്തിച്ചത്. കുറിച്ചി സിഡ്കോയിലുള്ള കാർത്തിക് (23) എന്ന യുവാവും പെൺകുട്ടിയും പേരൂർ ക്ഷേത്രത്തിൽ രാവിലെയാണ് വിവാഹിതരായത്. എന്നാൽ പരാതിയെ തുടർന്ന് സുന്ദരാപുരത്തെ ഹോട്ടലിൽ വൈകുന്നേരം വിവാഹസൽക്കാരം നടക്കുന്നിടെയാണ് പോത്തന്നൂർ പോലീസും ചൈൽഡ് ലൈൻ പ്രവർത്തകരും സൽക്കാരം നിർത്തിവയ്പിച്ച് ഇരുകൂട്ടരെയും സ്റ്റേഷനിലേക്കു കൂട്ടിക്കൊണ്ടുപോയത്.പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹം കഴിച്ചതിനെപ്പറ്റി പോലീസ് അന്വേഷണം തുടങ്ങി.
Read Moreമഴമേഘങ്ങൾ കനിയുന്നില്ല… ഇടവപ്പാതി പിന്നിട്ടിട്ടും കാലവർഷം ദുർബലം; ഇത്തവ ണയും ദുർബലമായാൽ കൊടും വരൾച്ചയുണ്ടാകുമെന്ന പേടിയിൽ കർഷകർ
ഷൊർണൂർ: മഴദൈവങ്ങൾ കനിയുന്നില്ല; ഇടവപ്പാതി പിന്നിട്ടിട്ടും കാലവർഷം ദുർബലമായതോടെ കാർഷികവൃത്തി കളും അവതാളത്തിലായി. വേനൽമഴ മുൻകാലങ്ങളെ അപേക്ഷിച്ച് ഇക്കുറി അധികം ലഭിച്ചെങ്കിലും കടുത്ത വേനൽച്ചൂട് ജില്ലയെ ഊഷരമാക്കി. വരൾച്ചാകാലത്തിനുശേഷവും സാധാരണരീതിയിലേക്ക് കാലാവസ്‌ഥ എത്തിയില്ലെന്നതിന്റെ സൂചനയാണ് ഇപ്പോഴും ദൃശ്യമാകുന്നത്. വേനൽമഴ ലഭിച്ചതോടെ കർഷകർ പ്രതീക്ഷയോടെ പൊടിവിത, ഞാറ്റടി തയാറാക്കൽ ഉൾപ്പെടെയുള്ള കൃഷിപണികൾ തുടങ്ങിയിരുന്നു. രണ്ടാഴ്ചമുതൽ ഒരുമാസംവരെയായി പൊടിവിത തുടങ്ങിയിട്ട്. വിത്തുമുളച്ചു രണ്ടുംമൂന്നും ഇലകളാകുകയും ചെയ്തു. ഇപ്പോൾ നല്ലപോലെ മഴ ലഭിക്കേണ്ട സമയമാണ്. എന്നാൽ ചെറിയ ചാറ്റൽമഴ മാത്രമാണ് കിട്ടുന്നത്.,കനത്ത മഴ ഇതുവരെയും ലഭിക്കാത്തത് വൻപ്രതിസന്ധിയാണ് ഉണ്ടാക്കിയിട്ടുള്ളത്. മഴയുടെ ഒളിച്ചുകളിമൂലം കർഷകർ ആശങ്കയിലാണ്. കടുത്ത കുടിവെള്ളക്ഷാമമുണ്ടാകുമെന്നതാണ് ആശങ്കയ്ക്കു കാരണം. കളമുളച്ച് തഴച്ചുവളരുന്നതിനുള്ള സാഹചര്യവും ഇപ്പോൾ കൂടുതലുള്ളത്. കളനാശിനി പ്രയോഗം നടത്തുകയാണ് ഭൂരിഭാഗം കർഷകരും. ഞാറുനടാൻ തയാറാക്കിയ ഞാറ്റടികൾ പറിച്ചുനടാൻ കാലമായി. എന്നാൽ വെള്ളക്കുറവുമൂലം ഞാറു പറിക്കാനാകുന്നില്ല. ഉറച്ചുപോയ പാടത്ത് ഞാറുനടാനുമാകില്ല.…
Read Moreഅഗളി കുരുമുളകിന് പേറ്റന്റ്..! അഗളി കല്ലുവേലിൽ കെ.വി. ജോർജിനാണ് കേന്ദ്രസർക്കാരിന്റെ പേറ്റന്റ് ലഭിച്ചത് ; ഈയിനത്തിൽപ്പെട്ട തൈ വികസനത്തിനും വിൽക്കുന്നതിന്‍റെയും അവകാശം ജോർജിന്
അഗളി: അട്ടപ്പാടി കുരുമുളകിന്റെ പേറ്റന്റ് കരസ്ഥമാക്കി കർഷകന്റെ വിജയഗാഥ. അഗളി കാരറ അച്ചൻമുക്കിൽ കല്ലുവേലിൽ കെ.വി. ജോർജിനാണ് കേന്ദ്രസർക്കാരിന്റെ സസ്യ വൈവിധ്യ കർഷക അവകാശ സംരക്ഷണ അഥോറിറ്റിയിൽനിന്ന് പേറ്റന്റ് ലഭിച്ചത്. ഒരു കിലോഗ്രാം പച്ചകുരുമുളക് ഉണക്കിയെടുത്താൽ 500 ഗ്രാം ഉണക്കകുരുമുളക് ലഭിക്കുന്ന അഗളി പെപ്പറിനാണ് പേറ്റന്റ് ലഭിച്ചത്. ശാസ്ത്രജ്ഞരുടെ നാലുവർഷം നീണ്ടുനിന്ന പരീക്ഷണ നിരീക്ഷണത്തിനൊടുവിലാണ് ജോർജിന്റെ തോട്ടത്തിലെ കുരുമുളകുചെടിയുടെ പ്രത്യേകത തിരിച്ചറിഞ്ഞത്. പേറ്റന്റ് ലഭിച്ചതോടെ ഈയിനത്തിൽപെട്ട കുരുമുളകുതൈകൾ ഉത്പാദിപ്പിക്കുന്നതിനും വിപണനം നടത്തുന്നതിനുമുള്ള ബൗദ്ധിക സ്വത്തവകാശം ജോർജിൽ മാത്രം നിക്ഷിപ്തമായിരിക്കും. കർഷകർക്കായി കോഴിക്കോട് സുഗന്ധവിള ഗവേഷണ കേന്ദ്രത്തിൽ സംഘടിപ്പിച്ച പരിശീലന ക്ലാസിൽ പങ്കെടുത്തതാണ് ഇക്കാര്യത്തിൽ വഴിത്തിരിവായത്. ക്ലാസെടുത്ത ശാസ്ത്രജ്ഞൻ ഒരു കിലോ പച്ചകുരുമുളക് ഉണങ്ങിയാൽ 350 ഗ്രാം ഉണക്കമുളക് ലഭിക്കുമെന്നു നടത്തിയ പ്രസ്താവന ജോർജിന് അംഗീകരിക്കാനായില്ല. തന്റെ തോട്ടത്തിൽ അഞ്ഞൂറു ഗ്രാം ഉണക്കമുളക് ലഭിക്കുന്ന കൊടികൾ…
Read Moreഎത്ര കണ്ടാലും പഠിക്കില്ല..! ഗൾഫിലുള്ള മകന് രോഗമാണെന്ന് പറഞ്ഞ് വീട്ടമ്മയുടെ മാല തട്ടിയെടുത്ത സംഭവം: പോലീസ് അന്വേഷണം ഊർജിതമാക്കി
കാഞ്ഞാണി: ഗൾഫിലുള്ള മകനു സുഖമില്ലെന്നു പറഞ്ഞ് ബസ് സ്റ്റാൻഡിൽ ബസ് കാത്തുനിന്ന വീട്ടമ്മയെ കബളിപ്പിച്ച് രണ്ടുപവന്റെ സ്വർണമാല തട്ടിയെടുത്ത സംഭവത്തിൽ അന്തിക്കാട് പോലീസ് അന്വേഷണം ഊർജിതമാക്കി. കേസുമായി ബന്ധപ്പെട്ട് കുറച്ചുപേരെ പോലീസ് ചോദ്യം ചെയ്തു. പ്രതിയെ ഉടൻ പിടികൂടുമെന്ന് പോലീസ് പറഞ്ഞു. കഴിഞ്ഞദിവസം ഉച്ചയ്ക്കു രണ്ടിനു കാഞ്ഞാണി ബസ് സ്റ്റാൻഡിലാണു സംഭവം. കണ്ടശാംകടവ് പുലാന്പുഴ നടുപറന്പിൽ രഘുവിന്റെ ഭാര്യ ഓമനയുടെ സ്വർണമാലയാണു നഷ്ടപ്പെട്ടത്.ഓമന പുലാന്പുഴ ഭാഗത്തേക്കുള്ള ബസ് കാത്തുനിൽക്കുകയായിരുന്നു. ഗൾഫ് മലയാളിയെന്നു തോന്നുന്ന വിധത്തിൽ വസ്ത്രം ധരിച്ചെത്തിയയാൾ ഓമനയോടു പരിചയമുണ്ടോയെന്നു ചോദിച്ചു. ഇല്ലെന്നു പറഞ്ഞ് ഒഴിഞ്ഞെങ്കിലും ഓമനയുടെ മകൻ ഗൾഫിലേക്കു തിരിച്ചുപോയ വിവരം പറഞ്ഞു പരിചയഭാവത്തിൽ സംസാരിച്ചു. ഗൾഫിൽ മകന്റെ കൂട്ടുകാരനാണെന്നും ഗൾഫിലെത്തിയ മകനു സുഖമില്ലെന്നും അറിയിച്ചു. മരുന്നു വാങ്ങിനല്കിയാൽ കൊടുത്തയയ്ക്കാമെന്നും, ചികിത്സക്കു കുറച്ചുകൂടി പണം വേണമെന്നും ഇയാൾ പറഞ്ഞു. ഗൾഫിൽ നിന്ന് താൻ വന്നപ്പോൾ പണവും…
Read More