അ​മൃ​ത എ​ക്സ്പ്ര​സി​ൽ യാത്രക്കാരനെ ആക്രമിച്ച് കവർച്ച; രണ്ടുപേർ പിടിയിലായി; കൂ​ട്ടു​പ്ര​തിയിലൊരാൾ രക്ഷപ്പെട്ട് ഗോവയ്ക്ക് കടന്നതായി പോലീസ്

ഷൊ​ർ​ണൂ​ർ: അ​മൃ​ത എ​ക്സ്പ്ര​സി​ൽ യാ​ത്ര​ക്കാ​രെ ആ​ക്ര​മി​ച്ച് അ​ഞ്ചു​ല​ക്ഷം രൂ​പ​യും ര​ണ്ട് മൊ​ബൈ​ൽ ഫോ​ണും ക​വ​ർ​ച്ച​ചെ​യ്ത സം​ഭ​വ​ത്തി​ൽ കൂ​ട്ടു​പ്ര​തി​ പോലീസിനെ വെട്ടിച്ചു രക്ഷപ്പെട്ടു.കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഇ​നി പി​ടി​യി​ലാ​കാ​നു​ള്ള​ത് എ​റ​ണാ​കു​ളം സ്വ​ദേ​ശി​യാ​ണ്. എ​റ​ണാ​കു​ളം മ​ട്ടാ​ഞ്ചേ​രി അ​മ്മാ​യി​മു​ക്ക് പ​ന​യ​ന്പി​ള്ളി ക​ട്ട​ത്ത​റ​പ്പറ​ന്പ് ഇ​ജാ​സ് (18), മ​ട്ടാ​ഞ്ചേ​രി ക​പ്പ​ല​ണ്ടി​മു​ക്ക് പ​ന​യ​ന്പ​ള്ളി മാ​ളി​ക​വീ​ട്ടി​ൽ അ​ഫ്സ​ൽ (29) എ​ന്നി​വ​ർ ഇ​തി​ന​കം അ​റ​സ്റ്റി​ലാ​യി. ഇ​ജാ​സി​നൊ​പ്പം ആ​ക്ര​മ​ണ​ത്തി​ലും പി​ന്നീ​ട് പ​ണം ക​വ​രു​ന്ന​തി​ലും പ​ങ്കു​ള്ള മു​ഖ്യ​പ്ര​തി​ക​ളി​ലൊ​രാ​ളാ​ണ് ഒ​ളി​വി​ലു​ള്ള​ത്. ഇ​യാ​ൾ ഗോ​വ​യി​ലേ​ക്കു ക​ട​ന്നെന്ന വി​വ​ര​ത്തെതു​ട​ർ​ന്ന് പോ​ലീ​സ് തെ​ര​ച്ചി​ൽ ന​ട​ത്തി​യെ​ങ്കി​ലും ക​ണ്ടെ​ത്താ​നാ​യി​ല്ല. തൃ​ശൂ​ർ മ​ണ്ണു​ത്തി ചി​റ​മ്മ​ൽ ഫ്രാ​ൻ​സി​സി​ന്‍റെ മ​ക​ൻ വി​പി​നെ അ​ടി​ച്ചുപ​രി​ക്കേ​ല്പി​ച്ചാ​ണ് പ​ണ​വും മൊ​ബൈ​ൽ ഫോ​ണു​ക​ളും ക​വ​ർ​ന്ന​ത്.  ക​വ​ർ​ന്ന പ​ണ​ത്തി​ൽ 1,10,000 രൂ​പ ഇ​ജാ​സി​ൽ​നി​ന്നും ക​ണ്ടെ​ടു​ത്തി​രു​ന്നു. പ്ര​തി​ക​ൾ മൂ​വ​രും സേ​ല​ത്തു​നി​ന്ന് എ​റ​ണാ​കു​ള​ത്തേ​ക്കു വ​രു​ന്പോ​ഴാ​യി​രു​ന്നു സം​ഭ​വം . പാ​ല​ക്കാ​ടു​നി​ന്നാ​ണ് ഇ​വ​ർ അ​മൃ​ത​യി​ൽ ക​യ​റി​യ​ത്. ഇ​വി​ടെ​നി​ന്നും ക​യ​റി​യ വി​പി​നു​മാ​യി ഇ​വ​ർ സൗ​ഹൃ​ദ​ത്തി​ലാ​യി. ബാ​ഗി​ൽ പ​ണ​മു​ണ്ടെ​ന്ന് അ​റി​ഞ്ഞ​തോ​ടെ ബാ​ഗി​നാ​യി…

Read More

പ​ണ​യം​വ​ച്ച 88 പ​വ​ൻ സ്വ​ർ​ണം മോ​ഷ്ടി​ച്ച മാ​നേ​ജ​രും ഭാ​ര്യ​യും അ​റ​സ്റ്റി​ൽ; മോഷ്ടിച്ച സ്വർണം മറ്റൊരിടത്ത് പണ‍യം വച്ച് ആഡംഭര ജീവിതം നയിച്ചുവരുന്നതിനിടെയാണ് അറസ്റ്റ്

കോ​യ​ന്പ​ത്തൂ​ർ: ഫി​നാ​ൻ​സ് ക​ന്പ​നി​യി​ൽ പ​ണ​യം​വ​ച്ച 88 പ​വ​ൻ സ്വ​ർ​ണം മോ​ഷ്ടി​ച്ച മാ​നേ​ജ​രും ഭാ​ര്യ​യും പി​ടി​യി​ൽ. മ​സ​ക്കാ​ളി​പ്പാ​ള​യം സു​ബ്ര​ഹ്മ​ണ്യ​ൻ (43), ഭാ​ര്യ ജ​യ​ന്തി (33) എ​ന്നി​വ​രാ​ണ് ക​ന്പ​നി​യു​ട​മ ക​ണ്ണ​ന്‍റെ പ​രാ​തി​യെ​തു​ട​ർ​ന്ന് പി​ടി​യി​ലാ​യ​ത്. ര​ണ്ടു​ദി​വ​സം​മു​ന്പ്സ്ഥാ​പ​ന​ത്തി​ൽ പ​ണ​യം വ​ച്ച സ്വ​ർ​ണം പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് 18 ല​ക്ഷം രൂ​പ വി​ല​വ​രു​ന്ന 88 പ​വ​ൻ സ്വ​ർ​ണാ​ഭ​ര​ണം ന​ഷ്ട​പ്പെ​ട്ട​താ​യി ക​ണ്ടെ​ത്തി​യ​ത്. തു​ട​ർ​ന്നു പോ​ലീ​സി​ൽ ന​ല്കി​യ പ​രാ​തി​യെ തു​ട​ർ​ന്നു ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ മാ​നേ​ജ​ർ സു​ബ്ര​ഹ്മ​ണ്യ​നും ഭാ​ര്യ​യും ചേ​ർ​ന്ന് സ്വ​ർ​ണം വേ​റൊ​രു സ്ഥാ​പ​ന​ത്തി​ൽ പ​ണ​യം വ​ച്ച് ആ ​പ​ണം ഉ​പ​യോ​ഗി​ച്ച് ആ​ഡം​ബ​ര​ജീ​വി​തം ന​യി​ച്ചു​വ​രു​ന്ന​താ​യി ക​ണ്ടെ​ത്തി. ഇ​തേ​ത്തു​ട​ർ​ന്ന് സു​ബ്ര​ഹ്മ​ണ്യ​നെ​യും ഭാ​ര്യ ജ​യ​ന്തി​യേ​യും അ​റ​സ്റ്റ് ചെ​യ്യു​ക​യാ​യി​രു​ന്നു.

Read More

ശരിക്കും മകളുടെ വയസെത്ര..! പുതിയ റേഷൻകാർഡിൽ അമ്മയ്ക്കും മകൾക്കും ഒരു വയസിന്‍റെ വ്യത്യാസം; അമ്മയ്ക്ക് പ്രായം 52, അപ്പോൾ മകളുടെ യഥാർഥ വയസ് ?

ആലത്തൂർ: ദീർലനാളത്തെ കാത്തിരിപ്പിനൊടുവിൽ കിട്ടിയ റേഷൻ കാർഡിൽ അമ്മയ്ക്കും മകൾക്കും ഒരു വയസിന്‍റെ പ്രായവ്യത്യാസം. ആലത്തൂർ താലൂക്കിലെ മുതുകുന്നി റേഷൻ കടയിൽ വെള്ളിയാഴ്ച വിതരണം ചെയ്ത കാർഡിലാണ് വയസ് തെറ്റായി രേഖപ്പെടുത്തിയിരിക്കുന്നത്. മുതുകുന്നി തണ്ടാത്തറയിൽ കോമളം കുടുംബനാഥയായ മുൻഗണന വിഭാഗത്തിലെ റേഷൻ കാർഡിലാണ് വയസ് തെറ്റായി രേഖപ്പെടുത്തിയിരിക്കുന്നത്. അമ്മയുടെ വയസ് 52 ഉം മകൾ സുനിതയുടെ വയസ്സ് 51 ഉം ആയി രേഖപ്പെടുത്തിയിരിക്കുന്നത്. യഥാർത്ഥത്തിൽ സുനിതയുടെ വയസ് 33 ആണ്.

Read More

സിഗ്നലുകൾ കണ്ണടച്ചു..! പു​തു​ക്കാ​ട് ദേ​ശീ​യ​പാ​ത ജം​ഗ്ഷ​നി​ലെ സി​ഗ്ന​ലുകൾ പ്രവർത്തിക്കാ ത്തതു മൂലം അ​പ​ക​ട​ങ്ങ​ൾ തു​ട​ർ​ക്ക​ഥ​യാ​കു​ന്ന; സി​ഗ്ന​ലു​ക​ൾ ത​ക​രാ​റി​ലാ​യി​ട്ട് മാസങ്ങൾ

പു​തു​ക്കാ​ട് : ദേ​ശീ​യ​പാ​ത ജം​ഗ്ഷ​നി​ലെ സി​ഗ്ന​ൽ പ്ര​വ​ർ​ത്തി​ക്കാ​ത്ത​തു​മൂ​ലം അ​പ​ക​ട​ങ്ങ​ൾ തു​ട​ർ​ക്ക​ഥ​യാ​കു​ന്നു. ഞാ​യ​റാ​ഴ്ച വൈ​കീ​ട്ടാ​ണ് ഇ​ന്നോ​വ കാ​റി​ൽ സൈ​ലോ കാ​ർ ഇ​ടി​ച്ച​ത്. ആ​ർ​ക്കും പ​രി​ക്കി​ല്ല. ദേ​ശി​യ​പാ​ത മു​റി​ഞ്ഞ് ക​ട​ക്കു​ക​യാ​യി​രു​ന്ന ഇ​ന്നോ​വ കാ​റി​ൽ തൃ​ശൂ​ർ ഭാ​ഗ​ത്തേ​യ്ക്ക് പോ​യി​രു​ന്ന സൈ​ലോ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. മാ​സ​ങ്ങ​ളാ​യി പു​തു​ക്കാ​ട് ജം​ഗ്ഷ​നി​ലെ സി​ഗ്ന​ലു​ക​ൾ ത​ക​രാ​റി​ലാ​യി​ട്ട്. വ്യാ​ഴാ​ഴ്ച യൂ​ത്ത് കോ​ണ്‍​ഗ്ര​സ്സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സി​ഗ്ന​ലി​ൽ റീ​ത്ത് വെ​ച്ച് പ്ര​തി​ഷേ​ധി​ച്ചി​രു​ന്നു. തു​ട​ർ​ന്ന് വെ​ള്ളി​യാ​ഴ്ച സി​ഗ്ന​ലി​ലെ ത​ക​രാ​ർ പ​രി​ഹ​രി​ച്ചി​രു​ന്നു. ഞാ​യ​റാ​ഴ്ച രാ​വി​ലെ മു​ത​ൽ പൂ​ർ​ണ്ണ​മാ​യും സി​ഗ്ന​ൽ സം​വി​ധാ​നം ത​ക​രാ​റി​ലാ​യി. സി​ഗ്ന​ലു​ക​ൾ പ്ര​വ​ർ​ത്തി​ക്കാ​ത്ത​തു​മൂ​ലം വാ​ഹ​ന​ങ്ങ​ൾ​ക്കും കാ​ൽ​ന​ട​കാ​ർ​ക്കും ദേ​ശീ​യ​പാ​ത മു​റി​ച്ചു ക​ട​ക്കാ​ൻ സാ​ധി​ക്കാ​ത്ത അ​വ​സ്ഥ​യാ​ണ് ഇ​പ്പോ​ൾ. മാ​സ​ങ്ങ​ളേ​റെ​യാ​യി സി​ഗ്ന​ൽ സം​വി​ധാ​നം ശ​രി​യാ​യി പ്ര​വ​ർ​ത്തി​ക്കാ​ത്ത​ത് ക​ണ്ടി​ല്ലെ​ന്നു ന​ടി​ക്കു​ക​യാ​ണ് അ​ധി​കൃ​ത​ർ എ​ന്ന് നാ​ട്ടു​കാ​ർ ആ​രോ​പി​ച്ചു.

Read More

ഇതല്ലേ പകൽകൊള്ള..! പി​രി​വ് ആ​വ​ശ്യ​പ്പെ​ട്ട് ക​ട​ക​ളി​ലേ​ക്ക് ബിജെപിയുടെ ക​ത്ത്; വൻതുക എഴുതിയ കത്തുകളാണ് അയച്ചിരിക്കുന്നത്; പ്ര​തി​ഷേ​ധ​മായി വ്യാ​പാ​ര സം​ഘ​ട​ന​ക​ൾ

കു​ന്നം​കു​ളം: കു​ന്നം​കു​ള​ത്തെ ഭൂ​രി​ഭാ​ഗം വ്യാ​പാ​ര​സ്ഥാ​പ​ന​ങ്ങ​ളി​ലേ​ക്കും നി​ർ​ബ​ന്ധി​ത പാ​ർ​ട്ടി പി​രി​വ് ന​ൽ​ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ബി​ജെ​പി നി​യോ​ജ​ക​മ​ണ്ഡ​ലം ക​മ്മി​റ്റി ന​ൽ​കി​യ ക​ത്ത് വി​വാ​ദ​ങ്ങ​ളി​ലേ​ക്ക്. മ​റ്റെ​വി​ടെ​യും ഇ​ല്ലാ​ത്ത വി​ധ​മാ​ണ് നി​യോ​ജ​ക​മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ഒ​പ്പി​ട്ട് ഓ​രോ ക​ട​ക്കാ​ര​നും നി​ർ​ബ​ന്ധ​മാ​യി ന​ൽ​കേ​ണ്ട തു​ക​യും ചേ​ർ​ത്തു​കൊ​ണ്ട് ക​ത്ത് ന​ൽ​കി​യി​രി​ക്കു​ന്ന​ത്.  ക​ഴി​ഞ്ഞ ഏ​താ​നും ദി​വ​സ​ങ്ങ​ളി​ലാ​യി കു​ന്നം​കു​ള​ത്തെ ഭൂ​രി​ഭാ​ഗം ക​ട​ക​ളി​ലും ഈ ​ക​ത്ത് ല​ഭി​ച്ചു​ക​ഴി​ഞ്ഞു. ഒ​രു ദേ​ശീ​യ​പാ​ർ​ട്ടി​യു​ടെ ഭാ​ഗ​ത്തു​നി​ന്നു​ണ്ടാ​യി​ട്ടു​ള്ള നി​ർ​ബ​ന്ധി​ത പ​രി​വ് ക​ത്തി​നെ​തി​രെ കു​ന്നം​കു​ള​ത്തെ വ്യാ​പ​ര സം​ഘ​ട​ന​ക​ൾ പ്ര​തി​ഷേ​ധ​വു​മാ​യി രം​ഗ​ത്തെ​ത്തി. ജി​ല്ല​യി​ൽ​ത​ന്നെ ആ​ദ്യ​മാ​യി ചെ​യ്തി​ട്ടു​ള്ള ഈ പി​രി​വു പരിപാടിയി​ൽ ഇ​ട​പെ​ട​ണ​മെ​ന്നും ഇ​ത്ത​ര​ത്തി​ൽ ക​ച്ച​വ​ട​ക്കാ​രെ ഉ​പ​ദ്ര​വി​ക്ക​രു​തെ​ന്നും കാ​ണി​ച്ച് ചേം​ബ​ർ ഓ​ഫ് കോ​മേ​ഴ്സ് ജി​ല്ലാ ബി​ജെ​പി നേ​തൃ​ത്വ​ത്തി​ന് പ​രാ​തി ന​ൽ​കി. ബി​ജെ​പി കു​ന്നം​കു​ള​ത്ത് ഭീ​ഷ​ണി​യു​ടെ സ്വ​രം ക​ത്തി​ലൂ​ടെ കാ​ണി​ച്ച് ക​ച്ച​വ​ട​ക്കാ​രെ പ​ക​ൽ​കൊ​ള്ള ചെ​യ്യു​ക​യാ​ണെ​ന്നും ആ​രും ത​ന്നെ ഇ​ത്ത​രം പി​രി​വു​മാ​ഫി​യ​യെ സ​ഹാ​യി​ക്ക​രു​തെ​ന്നും ഇ​ട​തു അ​നു​ഭാ​വ സം​ഘ​ട​ന​യാ​യ വ്യാ​പാ​രി വ്യ​വ​സാ​യി സ​മി​തി ആ​വ​ശ്യ​പ്പെ​ട്ടു. ക​ത്തി​ലൂ​ടെ ഭീ​ഷ​ണി​പ്പെ​ടു​ത്തി…

Read More

ഇപ്പം ശരിയാക്കാം..! ആ​ദി​വാ​സി​ക​ൾ​ക്ക് ഭൂ​മി ന​ൽ​കു​ന്ന​ത് സൗ​ജ​ന്യ​മല്ല; വ​നാ​വ​കാ​ശ നി​യ​മ​മ​നു​സ​രി​ച്ച് ഭൂ​മി ല​ഭിക്കാ​ൻ അ​വ​കാ​ശ​മു​ള്ള​വ​രാ​ണ് ആ​ദി​വാ​സി​ക​ളെ​ന്നും തി​രു​വ​ഞ്ചൂ​ർ

വ​ര​ന്ത​ര​പ്പി​ള്ളി : ആ​ദി​വാ​സി​ക​ൾ​ക്ക് സ​ർ​ക്കാ​ർ ഭൂ​മി ന​ൽ​കാ​ത്ത​ത് കോ​ട​തി​യ​ല​ക്ഷ്യ​മാ​ണെ​ന്ന് മു​ൻ മ​ന്ത്രി തി​രു​വ​ഞ്ചൂ​ർ രാ​ധാ​കൃ​ഷ്ണ​ൻ. ക​ള്ളി​ചി​ത്ര ആ​ദി​വാ​സി കോ​ള​നി നി​വാ​സി​ക​ൾ പാ​ല​പ്പി​ള്ളി ഫോ​റ​സ്റ്റ് ഓ​ഫീ​സി​ന് മു​ൻ​പി​ൽ ന​ട​ത്തു​ന്ന കു​ടി​ൽ കെ​ട്ടി സ​മ​ര​ത്തി​ന് ഐ​ക്യ​ദാ​ർ​ഢ്യ​വു​മാ​യി എ​ത്തി​യ​താ​യാ​യി​രു​ന്നു തി​രു​വ​ഞ്ചൂ​ർ. ആ​റ് മാ​സ​ത്തി​ന​കം ആ​ദി​വാ​സി​ക​ൾ​ക്ക് ഭൂ​മി ന​ൽ​കാ​നു​ള്ള ഹൈ​ക്കോ​ട​തി വി​ധി ന​ട​പ്പി​ലാ​ക്കാ​ത്ത സ​ർ​ക്കാ​ർ ന​ട​പ​ടി ആ​ദി​വാ​സി​ക​ൾ​ക്ക് നേ​രെയുള്ള വാ​ഗ്ദാ​ന ലം​ഘ​നമാണെന്ന് തി​രു​വ​ഞ്ചൂ​ർ ആരോപിച്ചു. ആ​ദി​വാ​സി​ക​ൾ​ക്ക് ഭൂ​മി ന​ൽ​കു​ന്ന​ത് സൗ​ജ​ന്യ​മല്ല,  വ​നാ​വ​കാ​ശ നി​യ​മ​മ​നു​സ​രി​ച്ച് ഭൂ​മി ല​ഭിക്കാ​ൻ അ​വ​കാ​ശ​മു​ള്ള​വ​രാ​ണ് ആ​ദി​വാ​സി​ക​ളെ​ന്നും തി​രു​വ​ഞ്ചൂ​ർ പ​റ​ഞ്ഞു. കു​ട്ടി​ക​ൾ​ക്ക് സ്കൂ​ളി​ൽ പോ​കാ​ൻ ക​ഴി​യാ​തെ ഭൂ​മി​ക്ക് വേ​ണ്ടി മു​ദ്രാ​വാ​ക്യം വി​ളി​ച്ച് സ​മ​രം ചെ​യ്യേ​ണ്ട ദു​സ്ഥി​തി​യി​ലേ​ക്ക് ആ​ദി​വാ​സി സ​മൂ​ഹ​ത്തെ സ​ർ​ക്കാ​ർ എ​ത്തി​ച്ചു​വെ​ന്ന് തി​രു​വ​ഞ്ചൂ​ർ ആരോപിച്ചു. ​ആ​ദി​വാ​സി​ക​ൾ​ക്ക് ഭൂ​മി ന​ൽ​കാ​ത്ത വി​ഷ​യം നി​യ​മ​സ​ഭ​യി​ൽ ഉ​ന്ന​യി​ക്കു​മെ​ന്നും തി​രു​വ​ഞ്ചൂ​ർ രാ​ധാ​കൃ​ഷ്ണ​ൻ ഉറപ്പു നൽകി. മു​ൻ എം​എ​ൽ​എ പി.​എ. മാ​ധ​വ​ൻ, ഡി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി​മാ​രാ​യ ക​ല്ലൂ​ർ ബാ​ബു,…

Read More

പൊതുവിദ്യാഭ്യാസം സംരക്ഷിക്കാൻ സർക്കാർ കാണിക്കുന്ന താത്പര്യം സർക്കാർ സ്കൂളുക ളിലേക്ക് വിദ്യാർഥികൾ ആകർഷിക്ക പ്പെടുന്നുവെന്ന് എം.ബി.രാജേഷ് എംപി

പാലക്കാട്: പൊതുവിദ്യാഭ്യാസം സംരക്ഷിക്കാൻ സർക്കാർ കാണിക്കുന്ന താത്പര്യം ഈ മേഖലയിൽ വലിയ ഉണർവുണ്ടാക്കിയിട്ടുണ്ടെന്നും അതുകൊണ്ടുതന്നെ സർക്കാർ വിദ്യാഭ്യാസ സ്‌ഥാപനങ്ങളിലേക്ക് കുട്ടികളെ അയയ്ക്കാനുള്ള രക്ഷിതാക്കളുടെ പ്രവണത ഇത്തവണ വർധിച്ചതായി കണക്കുകൾ സൂചിപ്പിക്കുന്നതായും എം.ബി.രാജേഷ് എംപി പറഞ്ഞു. ജില്ലാതല സ്കൂൾ പ്രവേശനോത്സവത്തിന്‍റെ ഉദ്ഘാടനം ഷൊർണൂർ ഉപജില്ലയിലെ കയിലിയാട് എ.എൽ.പി സ്കൂളിൽ നിർവഹിച്ച് സംസാരിക്കുകയായിരുന്നു എം.പി.സംസ്‌ഥാനത്തെ ഏറ്റവും വലിയ ഉത്സവമായി സ്കൂൾ പ്രവേശനോത്സവങ്ങൾ മാറണമെന്നും ജാതി,മത,വർണ ഭേദമില്ലാതെ ലക്ഷക്കണക്കിന്– കുരുന്നുകൾ അറിവിന്റെ ലോകത്തേക്ക് കടക്കുന്നതിനേക്കാൾ വലിയ ആഘോഷം ഇല്ല.അറിവിന്റെ ഉത്സവമാണ് ഓരോ പ്രവേശനോത്സവവും ഇതാണ് ഏറ്റവും വലിയ ഉത്സവമായി ആഘോഷിക്കപ്പെടേണ്ടത്. ആധുനിക കേരളത്തെ രൂപപ്പെടുത്തുന്നതിൽ സാമൂഹിക പരിഷ്കർത്താക്കൾക്കൊപ്പം പൊതുവിദ്യാലയങ്ങൾക്കും പങ്കുണ്ട്. സ്കൂളുകളിൽ നേരത്തെതന്നെ പുസ്തകം എത്തിക്കാൻ കഴിഞ്ഞതും നാലാം തരാം വരെ മുഴുവൻ കുട്ടികൾക്കും സർക്കാർ കൈത്തറി യൂണിഫോം വിതരണം ചെയ്തതും വിശദീകരിച്ച എം.പി. അടുത്തവർഷം മുതൽ ഹൈസ്കൂളിലേക്കും ഡിജിറ്റൽ വിദ്യാഭ്യാസ…

Read More

ഇരുന്നത് മതി..! വടക്കഞ്ചേരി സ്റ്റേഷനിൽ എസ്ഐ, എഎസ്ഐമാർ ഉൾപ്പെടെ 25 പേർക്ക് സ്‌ഥലം മാറ്റം; സ്റ്റേഷനിൽ മൂന്നുവർഷമായവരെയാണ് സ്‌ഥലം മാറ്റുന്നത്

വടക്കഞ്ചേരി: വടക്കഞ്ചേരി സ്റ്റേഷനിൽ എസ്ഐ, എഎസ്ഐമാർ ഉൾപ്പെടെ 25 പേർക്ക് കൂട്ടസ്‌ഥലം മാറ്റം. സ്റ്റേഷനിൽ മൂന്നുവർഷമായവരെയാണ് സ്‌ഥലം മാറ്റുന്നതെന്നാണ് വിശദീകരണം. കഴിഞ്ഞവർഷം സ്‌ഥലംമാറ്റം നടന്നിരുന്നില്ല. ഇതാണ് സ്‌ഥലംമാറ്റം കൂട്ടത്തോടെയായതെന്നു പറയുന്നു. ഒരാഴ്ചക്കുള്ളിൽ സ്‌ഥലമാറ്റ നടപടി ഉണ്ടാകും. അതേസമയം പുതിയ എസ്ഐ വിപിൻ കെ. വേണുഗോപാൽ ചാർജെടു ത്ത് അധികകാലമായിട്ടില്ല. അതിനിടെയാണ് സ്‌ഥലം മാറ്റുന്നത്. സ്റ്റേഷനിലെ പഴയ മുഖങ്ങൾ മാറി പുതുമുഖങ്ങൾ ഒന്നിച്ചെ ത്തുമ്പോൾ സ്റ്റേഷൻ പരിധിയിലെ പ്രദേശങ്ങളുടെ സ്വഭാവം മനസിലാക്കാൻ സമയമെടുക്കും. സിഐ സുനിൽകുമാറും വടക്കഞ്ചേരിക്ക് പുതിയ ആളാണ്. ജില്ലയിലെ മിക്കവാറും സ്റ്റേഷനുകളിലും ഇത്തരം സ്‌ഥലമാറ്റ മുണ്ട്. 500 പോലീസുകാർക്കെങ്കിലും സ്‌ഥലം മാറ്റമുണ്ടാകുമെന്നാണ് പറയപ്പെടുന്നത്.

Read More

ചതിച്ചത് കരാറുകാരൻ..! പ​ട്ടി​ക്കാ​ട് അ​ടി​പ്പാ​ത​യ്ക്ക് 18.5 കോ​ടി അ​നു​വ​ദി​ച്ചി​ട്ടും പ​ണി തു​ട​ങ്ങി​യി​ല്ല;കരാറുകാരന്‍റെ കള്ളക്കളിയെന്ന് നാട്ടുകാർ ; വി​വ​രാ​വ​കാ​ശ രേ​ഖ ല​ഭി​ച്ചു

പ​ട്ടി​ക്കാ​ട്: ആ​റു​വ​രി പാ​ത​യി​ൽ നി​ര​ന്ത​രം അ​പ​ക​ട​മു​ണ്ടാ​കു​ന്ന പ​ട്ടി​ക്കാ​ട് സെ​ന്‍റ​റി​ൽ അ​ടി​പ്പാ​ത​യ്ക്ക് കോ​ടി​ക​ൾ അ​നു​വ​ദി​ച്ചി​ട്ടും ക​രാ​ർ ക​ന്പ​നി പ​ണി​ക​ൾ ന​ട​ത്താ​ത്ത​തി​ൽ പ്ര​തി​ഷേ​ധം ഉ​യ​രു​ന്നു. നേ​രത്തെ പീ​ച്ചി റോ​ഡ് ജം​ഗ്ഷ​നി​ൽ മാ​ത്ര​മാ​ണ് അ​ടി​പ്പാ​ത അ​നു​വ​ദി​ച്ചി​രു​ന്ന​ത്. എ​ന്നാ​ൽ മു​ൻ എം​പി പി.​സി.​ചാ​ക്കോ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ ഇ​ട​പെ​ട​ലി​നെ തു​ട​ർ​ന്ന്  കൂ​ടു​ത​ൽ വാ​ഹ​ന​ങ്ങ​ളും ആ​ളു​ക​ളും ഇ​ട​മു​റി​യാതെ സഞ്ചരിക്കുന്ന പ​ട്ടി​ക്കാ​ട് ജം​ഗ്ഷ​നി​ലും അ​ടി​പ്പാ​ത നി​ർ​മി​ക്കാ​നു​ള്ള അ​നു​മ​തി ന​ൽ​കി​യ​താ​യി അ​ന്ന​ത്തെ കേ​ന്ദ്ര​മ​ന്ത്രി അ​റി​യി​ച്ചി​രു​ന്നു. ഇ​തി​നാ​യി 18.5 കോ​ടി രൂ​പ പാ​സാ​ക്കി​യ​താ​യും വ്യ​ക്ത​മാ​ക്കി. വി​വ​രാ​വ​കാ​ശ നി​യ​മ പ്ര​കാ​രം ദേ​ശീ​യ പാ​ത അ​ഥോ​റി​റ്റി പ​ട്ടി​ക്കാ​ട് സ്വ​ദേ​ശി വ​ട്ടം​കാ​ട്ടി​ൽ വ​ർ​ഗീ​സി​ന് ന​ൽ​കി​യ മ​റു​പ​ടി​യി​ലും പ​ട്ടി​ക്കാ​ട് ജം​ഗ്ഷ​നി​ൽ അ​ടി​പ്പാ​ത നി​ർ​മി​ക്കാ​ൻ അ​നു​മ​തി​യു​ണ്ടെ​ന്ന് വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്. എ​ന്നാ​ൽ ക​രാ​ർ ക​ന്പ​നി ഇ​തു​വ​രെ ഇ​വി​ടെ അ​ടി​പ്പാ​ത നി​ർ​മി​ക്കാ​നു​ള്ള ന​ട​പ​ടി​ക​ൾ ആ​രം​ഭി​ച്ചി​ട്ടി​ല്ല. ആ​റു​വ​രി പാ​ത​യു​ടെ നി​ർ​മാ​ണം ഏ​താ​ണ്ട് അ​വ​സാ​ന ഘ​ട്ട​ത്തി​ലാ​ണ്. പീ​ച്ചി റോ​ഡ് ജം​ഗ്ഷ​നി​ൽ അ​ടി​പ്പാ​ത നി​ർ​മി​ക്കാ​നു​ള്ള പ്രാ​രം​ഭ…

Read More

കഷ്ടപ്പാടിന്‍റെ കാലം..! കൊടും വരൾച്ചയിൽ പതിനായിരത്തിലേറെ തെങ്ങുകൾ നശിച്ചു; മുറിച്ചുനീക്കുന്നതിനുള്ള കൂലിനൽകാൻ പോലും കഴിയാതെ കർഷകർ

ചിറ്റൂർ: താലൂക്കിൽ ഇത്തവണയുണ്ടായ കൊടുംവരൾച്ചയിൽ പതിനായിരത്തിലേറെ കായ്ഫലമുള്ള തെങ്ങുകൾ ഉണങ്ങി നശിച്ചു. കുറേ വർഷങ്ങളായി നെൽകൃഷിയിൽ വരുമാനം കുറഞ്ഞതോടെ കർഷകർ വ്യാപകതോതിൽ തെങ്ങുകൾ വച്ചിരുന്നു. കഴിഞ്ഞ മൂന്നുവർഷമായി തെങ്ങിൽനിന്നു വരുമാനവും ലഭിച്ചിരുന്നുവെങ്കിലും ഇത്തവണ വേനൽമഴ ലഭിക്കാത്തതി നാൽ കുളം, കൊക്കര്ണി, ജലസംഭരണികൾ വറ്റിവരണ്ടു. ഇതോടെ തെങ്ങളുകൾ പൂർണമായി ഉണങ്ങുകയായിരുന്നു. കുഴൽക്കിണറുകളിൽനിന്നും വൻതോതിൽ വെള്ളം ഉപയോഗിച്ചതും ഉണക്കത്തിനു കാരണമായി. വടകരപ്പതി, എരുത്തേമ്പതി, കൊഴിഞ്ഞാമ്പാറ, പെരുമാട്ടി, പട്ടഞ്ചേരി, മുതലമട, കിഴക്കൻ മഴനിഴൽ പ്രദേശങ്ങളിലാണ് തെങ്ങുകൾ വ്യാപകതോതിൽ ഉണങ്ങിനശിച്ചത്. നിലവിൽ നാളികേരത്തിനു കിലോയ്ക്കു 28 രൂപവരെ കർഷകർക്കു ലഭിക്കുന്നുണ്ടെങ്കിലും നാളികേരത്തിന്‍റെ വലിപ്പക്കുറവും തൂക്കവും കുറയുകയാണ്.കാറ്റടിച്ചാൽ നിലംപതിക്കാവുന്ന തരത്തിലുള്ള തെങ്ങുകൾ മുറിച്ചുനീക്കുന്നതിനുള്ള കൂലിനല്കാൻപോലും കഴിയാതെ മിക്ക കർഷകർ ദുരിതത്തിലാണ്. തെങ്ങുകൃഷിയെ മാത്രം ആശ്രയിച്ച് ജീവിക്കുന്ന നിരവധിപേരാണ് താലൂക്കിലുള്ളത്.സംസ്‌ഥാന സർക്കാരിന്റെ വരൾച്ചാദുരിതാശ്വാസ ധനസഹായപദ്ധതിയിൽ തെങ്ങുകൾ നശിച്ചവരുടെ കണക്കുകൾ ശേഖരിച്ച് നഷ്‌ടപരിഹാരത്തിനു വഴിയൊരുക്കണമെന്നാണ് കർഷകരുടെ ആവശ്യം.

Read More