പന്ത്രണ്ടുമക്കളുടെ അമ്മ മറിയക്കുട്ടി ഹാപ്പിയാണ്! അടുത്തദിവസം തന്നെ അമ്മൂമ്മയ്ക്ക് മറ്റൊരു ഭാഗ്യം കൂടി കൈവരികയാണ്

വടക്കഞ്ചേരി: കഷ്‌ടപ്പാടുകളുടെ കയങ്ങൾ നീന്തിക്കടന്ന പന്ത്രണ്ടുമക്കളുടെ അമ്മ പാലക്കുഴി പിസിഎയിലെ കുന്നത്തുവീട്ടിൽ പരേതനായ വർക്കിയുടെ ഭാര്യ 93 കാരി മറിയക്കുട്ടി ഇന്ന് ഹാപ്പിയാണ്. മക്കൾ കൂടിയാൽ കഷ്‌ടപ്പാട് കൂടുമെന്ന് പറയുന്ന ദമ്പതികൾക്കും രക്‌തബന്ധങ്ങളുടെ വിലയറിയാത്ത പുതുതലമുറയും മറിയക്കുട്ടി അമ്മൂമ്മയുടെ ജീവിതം കണ്ടു പഠിക്കണം. 12 മക്കളിൽ പത്തുപേർ പെണ്ണും രണ്ടുപേർ ആൺമക്കളുമാണ്. ഇതിൽ എട്ടാമത്തെ മകൾ സോഫിയാമ്മ 15–ാം വയസിൽ അപകടത്തിൽ മരിച്ചു. 21 വർഷം മുമ്പായിരുന്നു ഭർത്താവ് വർക്കി മരിച്ചത്. മറ്റു പതിനൊന്നു മക്കളും വിവാഹം കഴിഞ്ഞ് കുടുംബമായി കഴിയുന്നു. വലിയ കുടുംബത്തിന്റെ കഷ്‌ടപ്പാടുകൾ ഏറെയുണ്ടായിട്ടുണ്ടെങ്കിലും അതൊന്നും വേദനയായിരുന്നില്ല. മൂത്തമക്കളൊക്കെ ദാരിദ്ര്യവും പട്ടിണിയും നന്നായി അനുഭവിച്ചവരാണ്. പക്ഷേ ഉള്ളതുകൊണ്ട് എല്ലാവരും പരസ്പരം സ്നേഹിച്ചും സഹായിച്ചും മാതൃക കുടുംബമായി കഴിഞ്ഞു. മറിയക്കുട്ടി പറഞ്ഞു. മറിയക്കുട്ടിയുടെ മൂത്തമകൾ മേരിക്കുട്ടിക്ക് ഇപ്പോൾ എഴുപതുവയസുണ്ട്. തങ്കമ്മ, മോളി, ലില്ലിക്കുട്ടി, ക്ലാരമ്മ, സിസിലി,…

Read More

വേനൽ മഴയും കാലവർഷവും ചതിച്ചു..! വടക്കഞ്ചേരി മേഖലയിൽ റബർ ഉത്പാദനം പകുതിയായി; ഇനി മഴ ലഭിച്ചാലും മരങ്ങളുടെ ക്ഷീണം തീർന്ന് പാൽ ഉത്പാദനം കൂടാൻ കാലതാമസം ഉണ്ടാകുമെന്ന് കർഷകൻ

വടക്കഞ്ചേരി: വാണിയമ്പാറമുതൽ നെന്മാറവരെയുള്ള പ്രദേശങ്ങളിൽ കഴിഞ്ഞ കാലവർഷത്തെ മഴക്കുറവിനു പിന്നാലെ വേനൽമഴ ഇല്ലാതിരുന്നതും ഈ വർഷം കാലവർഷം വൈകുന്നതും റബർ ഉത്പാദനത്തിൽ 50 ശതമാനത്തിന്‍റെ കുറവുണ്ടാ ക്കിയതായി വിവിധ റബർ ഉത്പാദകസംഘങ്ങളിൽനിന്നുള്ള കണക്കുകൾ സൂചിപ്പിക്കുന്നു. കഴിഞ്ഞ മൂന്നുപതിറ്റാണ്ടിനിടയ്ക്ക് ഇതാദ്യമായാണ് ഇത്രയും മോശമായ ഉത്പാദനം കണക്കാക്കുന്നത്. കഴിഞ്ഞ കാലവർഷത്തിൽ മഴനന്നേ കുറവായിരുന്നു.ഇതിന്‍റെ ആഘാതത്തിനൊപ്പം വേനൽമഴയോ മറ്റു ഇടമഴയോ ഇല്ലാതിരുന്നതാണ് റബർമരങ്ങൾക്ക് ഉണക്കവും ക്ഷീണവും ഉണ്ടാക്കിയതെന്ന് എളവമ്പാടം മാതൃകാ റബർ ഉത്പാദകസംഘം പ്രസിഡന്റ് പി.വി.ബാബു പറഞ്ഞു. വൈകുന്നേരം കാലവർഷം ഇനി കനത്തതായാലും റബർമരങ്ങളുടെ ക്ഷീണം തീർന്ന് പാൽ ഉത്പാദനം കൂടാൻ രണ്ടുമൂന്നു മാസം എടുക്കും. എന്നാലും പാൽവർധന കാര്യമായി ഉണ്ടാകില്ല.വാണിയമ്പാറ മുതൽ വടക്കഞ്ചേരി, കിഴക്കഞ്ചേരി, മംഗലംഡാം, നെന്മാറവരെയുള്ള മേഖലകളിലാണ് മഴക്കുറവിന്റെയും കടുത്ത വേനലിന്റെയും ആഘാതം നേരിട്ട് അനുഭവപ്പെടുന്നത്. മറ്റു റബർ മേഖലകളിൽ വേനലിന്റെ കാഠിന്യം അത്ര രൂക്ഷമായിരുന്നില്ലെന്നാണ് വിലയിരുത്തൽ. ഉത്പാദനക്കുറവിനൊപ്പം…

Read More

മുതലമട പഞ്ചായത്തിലെ ഫാക്ടറികളിലൊന്നിലും അയിത്തം മൂലം അംബേദ്കർ കോളനിയിലെ നിവാസികൾക്ക് തൊഴിലില്ല; ഇവിടെയുള്ള ചായക്കടയിലും ഇവർക്ക് പ്രവേശനമില്ലെന്ന് ഗീതാനന്ദൻ

അംബേദ്കർ കോളനിയിൽ അഭ്യസ്തവിദ്യരായവർക്ക് തൊഴിൽ നല്കണമെന്നും മുതലമട പഞ്ചായത്തിലുള്ള നാലു ഫാക്ടറികളിൽ ഒരു തൊഴിൽപോലും കോളനിനിവാസികൾക്കു നല്കിയിട്ടില്ലെന്നു ഭൂഅധികാര സംരക്ഷണസമിതി അധ്യക്ഷൻ ഗീതാനന്ദൻ അഭിപ്രായപ്പെട്ടു. ഇന്നലെ അംബേദ്കർ കോളനിയിലെ ചക്കിലിയ സമുദായ വീടുകൾ സന്ദർശിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. എല്ലാ കുടുംബങ്ങൾക്കും കൃഷിഭൂമി നല്കി പുനരധിവസിപ്പിക്കണം. പട്ടികജാതിക്കാർക്കെതിരേയുള്ള അക്രമം തടയാൻ പൗരാവകാശ നിയമപ്രകാരമുള്ള കേസെടുക്കണം. അംബേദ്കർ കോളനിയിൽ ചക്കിലിയ സമുദായങ്ങൾക്കുനേരെയുള്ള അക്രമം സംബന്ധിച്ച് ഹൈക്കോടതിയിൽ നടക്കുന്ന കേസിൽ കക്ഷിചേരും. കോളനിയിലുള്ള മൂന്നു ചായക്കടകളിൽ പിന്നോക്ക സമുദായക്കാരെ പ്രവേശിക്കാറില്ലെന്നും 2004 മുതൽ അയിത്താചാരണം ഇവിടെ കാണപ്പെടുന്നുണ്ടെന്നും ഗീതാനന്ദൻ വ്യക്‌തമാക്കി.

Read More

മൂന്നുകാലുള്ള കോഴിക്കുഞ്ഞ് കൗതുകമാ കുന്നു..! ചിറ്റൂരിൽ കാരക്കൽ ജയന്‍റെ വീട്ടിലാണ് പോരുകോഴി ഇനത്തിൽപ്പെട്ട കോഴിക്കുഞ്ഞ് മൂന്ന് കാലുമായി പിറന്നത്

അഗളി: മുന്നുകാലുകളോടെ വിരിഞ്ഞിറങ്ങിയ കോഴി കൗതുകമായി. ചിറ്റൂരിൽ കാരക്കൽ ജയന്‍റെ വീട്ടിലാണ് പോരുകോഴി ഇനത്തിൽപ്പെട്ട കോഴിക്കുഞ്ഞു വിരിഞ്ഞത്. മൂന്നു കോഴികളിലായി അടയിരുത്തിയ മുപ്പത്തിനാലു മുട്ടകളും ഇരുപത്തിയൊന്നാം ദിവസം വിരിഞ്ഞ് കുഞ്ഞുങ്ങൾ പുറത്തുവന്നു. ഇതിൽ ഒന്നിലാണ് മൂന്നു കാലോടുകൂടി പിറവിയെടുത്തത്

Read More

അ​ന​ധി​കൃ​ത മ​ദ്യ​വി​ല്പ​ന നടത്തി‍യ സ്ത്രീ ​അ​റ​സ്റ്റി​ൽ; കിടപ്പുമുറിയിലെ കട്ടിലിനടിയിൽ പ്രത്യേകം തീർത്ത അറയിലാണ് മദ്യം സൂക്ഷിച്ചി രുന്നത്; ഇരുന്ന് കഴിക്കാനും സൗകര്യമൊരുക്കിയിരുന്നു

ചാ​ല​ക്കു​ടി: കു​റ്റി​ച്ചി​റ​യി​ൽ വീ​ടു​കേ​ന്ദ്രീ​ക​രി​ച്ച് അ​ന​ധി​കൃ​ത മ​ദ്യ​വി​ല്പ​ന ന​ട​ത്തി​യി​രു​ന്ന സ്ത്രീ ​അ​റ​സ്റ്റി​ൽ. കു​റ്റി​ച്ചി​റ ത​ച്ചം​പി​ള്ളി മോ​ഹ​ന​ന്‍റെ ഭാ​ര്യ ഉ​ഷ (47)യെ​യാ​ണ് ചാ​ല​ക്കു​ടി എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ വി.​ആ​ർ. ​രാ​ജീ​വും പാ​ർ​ട്ടി​യും ചേ​ർ​ന്നു അ​റ​സ്റ്റു​ചെ​യ്ത​ത്.500 മി​ല്ലി വീ​ത​മു​ള്ള കു​പ്പി​ക​ളി​ലാ​ണ് മ​ദ്യ​വി​ല്പ​ന ന​ട​ത്തി​ക്കൊ​ണ്ടി​രു​ന്ന​ത്. ഗ്ലാ​സി​ൽ പ​ക​ർ​ന്നും മ​ദ്യ​വി​ല്പ​ന ന​ട​ത്തി​യി​രു​ന്നു. വീ​ട്ടി​ൽ ക​ട്ടി​ലി​ന​ടി​യോ​ട് ചേ​ർ​ന്ന് അ​റ​യ്ക്കു​ള്ളി​ലാ​ണ് മ​ദ്യം സൂ​ക്ഷി​ച്ചി​രു​ന്ന​ത്. ര​ണ്ടു​ ലി​റ്റ​ർ മ​ദ്യം പി​ടി​ച്ചെ​ടു​ത്തു. പ്രി​വ​ന്‍റീ​വ് ഓ​ഫീ​സ​ർ ടി.​കെ.​ ക​ണ്ണ​ൻ, സി​വി​ൽ എ​ക്സൈ​സ് ഓ​ഫീ​സ​ർ​മാ​രാ​യ ജോ​ഷി ച​ക്കാ​ല​യ്ക്ക​ൽ, എം.​എ​സ്.​ ഷി​ബു, പി.​പി.​ ഷാ​ജു, ജെ​യ്സ​ണ്‍ ജോ​സ്, വ​നി​താ സി​വി​ൽ എ​ക്സൈ​സ് ഓ​ഫീ​സ​ർ പി​ങ്കി മോ​ഹ​ൻ​ദാ​സ് എ​ന്നി​വ​രും അ​ന്വേ​ഷ​ണ​സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു.

Read More

എല്ലാത്തിനും കാരണം സർക്കാർ..! പ്ലാഴി ഗായത്രിപുഴയോരത്ത് പോലീസ് കാവലിൽ ബീവറേജ്സ് ഔ്ട്ട് ലെറ്റ് തുടങ്ങി; 500 മീറ്റർ ദൂരം പാലിക്കാൻ പാടം നികത്തി വഴിവെട്ടി

വടക്കഞ്ചേരി: ജില്ലാ അതിർത്തിപ്രദേശമായ പ്ലാഴിയിൽ ഗായത്രി പുഴയോരത്ത് പോലീസ് കാവലിൽ വീണ്ടും ബീവറേജ്സ് ഔട്ട്ലെറ്റ് തുടങ്ങി. പ്രതിഷേധവുമായി എത്തിയ നാട്ടുകാരെ വൻപോലീസ് സംഘമെത്തി അറസ്റ്റുചെയ്തു നീക്കിയതോടെ സ്‌ഥലത്ത് സംഘർഷാവസ്‌ഥ നിലനില്ക്കുകയാണ്. മദ്യശാലയ്ക്കെതിരേ ജനകീയസമരം തുടരുന്നതിനൊപ്പം നിയമപരമായും ഇതിനെ നേരിടുമെന്ന് പുതുക്കോട് പഞ്ചായത്ത് ഭരണസമിതി സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കൃഷ്ണദാസ് പറഞ്ഞു. സമാധാനാന്തരീക്ഷം നിലനില്ക്കുന്ന ഗ്രാമപ്രദേശത്ത് നിയമങ്ങൾ കാറ്റിൽപറത്തി ഔട്ട്ലെറ്റ് തുടങ്ങുന്നതിനെതിരേ പഞ്ചായത്ത് നേരത്തെ പ്രമേയം പാസാക്കിയിരുന്നു. സംസ്‌ഥാന സർക്കാർ കൊണ്ടുവന്ന പുതിയ മദ്യനയത്തിന്‍റെ ചുവടുപിടിച്ചാണ് പഞ്ചായത്തിന്‍റെ അനുമതിയില്ലാതെ ഇന്നലെ രാവിലെ മുതൽ മദ്യശാല തുറന്നത്. വിവരമറിഞ്ഞ് പഞ്ചായത്ത് പ്രസിഡന്റ് ഇസ്മയിൽ വൈസ് പ്രസിഡന്റ് സജിത, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കൃഷ്ണദാസ്, പഞ്ചായത്ത് മെംബർ വിജയൻ എന്നിവരുടെ നേതൃത്വത്തിൽ നൂറിൽപരം ആളുകൾ സ്‌ഥലത്തെത്തി. എന്നാൽ സമീപ സ്റ്റേഷനുകളിൽ നിന്നെല്ലാം കൂടുതൽ പോലീസിനെ വരുത്തി വടക്കഞ്ചേരി സിഐയുടെ ചാർജുള്ള നെന്മാറ…

Read More

പണി പാലുംവെള്ളത്തിൽ..! സം​സ്ഥാ​ന​ത്തെ ചെ​ക്ക്പോ​സ്റ്റു​ക​ളി​ൽ ഇനി ലാബോറട്ടറികൾ; മീ​നാ​ക്ഷി​പു​ര​ത്ത് ആ​ദ്യ ല​ബോ​റ​ട്ട​റിയുടെ ഉദ്ഘടാനം മന്ത്രി കെ രാജു നിർവഹിക്കും.

പാ​ല​ക്കാ​ട്: സം​സ്ഥാ​ന​ത്തെ ചെ​ക്ക്പോ​സ്റ്റു​ക​ളി​ൽ ആ​ദ്യ​മാ​യി സ്ഥാ​പി​ക്കു​ന്ന പാ​ൽ പ​രി​ശോ​ധ​നാ ല​ബോ​റ​ട്ട​റി​യു​ടെ ഉ​ദ്ഘാ​ട​നംനാളെ ​മീ​നാ​ക്ഷി​പു​ര​ത്തു ന​ട​ക്കും. വൈ​കു​ന്നേ​രം നാ​ലി​നു ക്ഷീ​ര​വി​ക​സ​ന   മ​ന്ത്രി കെ.​രാ​ജു ഉ​ദ്ഘാ​ട​നം ചെ​യ്യും. കെ.​കൃ​ഷ്ണ​ൻ​കു​ട്ടി എംഎ​ൽഎ അ​ധ്യ​ക്ഷ​നാ​കും. പി.​കെ.​ബി​ജു എംപി മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തും. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​ശാ​ന്ത​കു​മാ​രി, ജി​ല്ലാ ക​ള​ക്ട​ർ പി.​മേ​രി​ക്കു​ട്ടി തുടങ്ങിയവർ പ​ങ്കെ​ടു​ക്കും. സം​സ്ഥാ​ന​ത്തെ വി​വി​ധ ചെ​ക്ക്പോ​സ്റ്റു​ക​ളി​ലൂ​ടെ ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ൽനി​ന്നും വ​രു​ന്ന പാ​ലി​ന്‍റെ ഗു​ണ​നി​ല​വാ​രം ഉ​റ​പ്പാ​ക്കു​ന്ന​തി​ന് സ്ഥി​രം പാ​ൽ പ​രി​ശോ​ധ​ന ല​ബോ​റ​ട്ട​റി​ക​ൾ ഘ​ട്ടംഘ​ട്ട​മാ​യി ഒ​രു​ക്കു​ന്ന​തി​ന്‍റെ ആ​ദ്യ പ​ടി​യാ​യാ​ണ് മീ​നാ​ക്ഷി​പു​ര​ത്ത് ആ​ദ്യ ല​ബോ​റ​ട്ട​റി സ​ജ്ജ​മാ​ക്കി​യ​ത്. ടാ​ങ്ക​ർ ലോ​റി​ക​ളി​ലെ​ത്തു​ന്ന പാ​ലി​ന്‍റേ​യും പാ​ക്ക​റ്റ് പാ​ലി​ന്‍റേയും പ​രി​ശോ​ധ​ന​യ്ക്ക് 24 മ​ണി​ക്കൂ​റും ല​ബോ​റ​ട്ട​റി പ്ര​വ​ർ​ത്തി​ക്കും. പാ​ലി​ന്‍റെ ഗു​ണ​മേന്മ കൂ​ടാ​തെ പാ​ലി​ല​ട​ങ്ങി​യി​രി​ക്കു​ന്ന വി​വി​ധ ഘ​ട​ക​ങ്ങ​ളു​ടെ അ​ള​വ് പ​രി​ശോ​ധി​ക്കാ​നു​ള്ള സം​വി​ധാ​ന​വും ല​ബോ​റ​ട്ട​റി​യി​ലു​ണ്ടാ​വും.

Read More

ഭാവനകളാണ് ഭാവനയുടെ ലോകം..! ഭാവനകൾക്കു ചിറകുമുളച്ചാൽ പിന്നെ വരക്കാതിരിക്കാനാവില്ല; വരയുടെ വർണ ലോകത്തിൽ പുതിയ മാനങ്ങൾ തേടി ഭാവന

സി. അനിൽകുമാർ പാലക്കാട്: ഇവൾ ഭാവന. ചുമരും ഛായങ്ങളുമില്ലാതെ എഴുതാനാവാത്ത വർണലോകം. അത്രമേൽ അവളിഷ്‌ടപ്പെടുന്നു വരയുടെയും ഛായക്കൂട്ടുകളുടെയും ലോകം. അതിനുലഭിച്ച ഏറ്റവും വലിയ അംഗീകാരമാണ് പഠിക്കുന്ന കോളജ് ക്യാമ്പസിൽതന്നെയുള്ള ചുമരിൽ ചിത്രംവരയ്ക്കാൻ ലഭിച്ച അവസരം. ശിശുക്കളോടൊപ്പമുള്ള യേശുക്രിസ്തുവിന്റെ അപൂർവമായൊരു ചിത്രമാണ് അവൾ തീർത്തത്. പാലക്കാട് മേഴ്സി കോളജിലെ എംഎസ് ഡബ്ല്യു വിദ്യാർഥിനിയായ ഭാവനയാണ് വരയുടെ വർണലോകത്തിലൂടെ ചിത്രകലയിൽ പുതിയ മാനങ്ങൾ തേടുന്നത്. ഭാവനകൾക്കു ചിറകുമുളച്ചാൽ ഭാവനയ്ക്കു പിന്നെ വരക്കാതിരിക്കാനാവില്ല. അതിന് ക്യാൻവാസായാലും ചുമരായാലും മതി. കോളജിലും അധ്യാപകർക്കിടയിലും ഭാവന സുപരിചിതയാണ്. വർഷങ്ങളായി കോളജ് കലോത്സവങ്ങളിൽ ചിത്രരചനാമത്സര രംഗത്തെ സ്‌ഥിരം സാനിധ്യം. ഡിഗ്രിയ്ക്ക് പഠിക്കുമ്പോൾ എസോൺ മത്സരങ്ങളിൽ കൊളാഷ്, കാർട്ടൂൺ, പോർട്രെയ്റ്റ് , ക്ലേമോഡലിംഗ് എന്നിവയിൽ സമ്മാനങ്ങൾ ലഭിച്ചിട്ടുണ്ട് ഇവൾക്ക്. പിജിയ്ക്കു ചേർന്നതോടെ പഠനത്തിന്റെ തിരക്കുകളുംകൂടി. അതിനാൽ മത്സരരംഗത്തും വരയുടെ ലോകത്തുനിന്നും ഇടയ്ക്കിടെ അവധിയെടുക്കേണ്ടിവരുന്നു. തേങ്കുറിൾി പുത്തൻപുരയിൽ കർഷകനായ…

Read More

നി​ജ​സ്ഥി​തി​യ​റി​യാ​ൻ സ​മ​ഗ്രാ​ന്വേ​ഷ​ണം വേണം..! അം​ബേ​ദ്ക​ർ കോ​ള​നി​യി​ലെ ജാ​തി​വി​വേ​ച​ന സ്ഥിതിയറിയാൻ രമേശ് ചെന്നിത്തല കോളനിയിലെത്തി

കൊ​ല്ല​ങ്കോ​ട്: ച​ക്ലി​യ സ​മൂ​ദാ​യ​ത്തി​നു നേ​രെ​യു​ള്ള അ​യി​ത്ത​ത്തി​ന്‍റെ നി​ജ​സ്ഥി​തി​യ​റി​യാ​ൻ  പ്ര​തി​പ​ക്ഷ നേ​താ​വ്  ര​മേ​ശ് ചെ​ന്നി​ത്ത​ല ഗോ​വി​ന്ദാ​പു​രം അം​ബേ​ദ്ക​ർ കോ​ള​നി​യി​ലെ​ത്തി. രാ​വി​ലെ എ​ട്ടോ​ടെ പാ​ർ​ട്ടി ജി​ല്ലാ നേ​താ​ക്ക​ൾ​ക്കൊ​പ്പം കോ​ള​നി​യി​ലെ​ത്തി​യ ര​മേ​ശ് ചെ​ന്നി​ത്ത​ല കോ​ള​നി​ക്കാ​രു​ടെ ദു​രി​ത​ങ്ങ​ൾ​കേ​ട്ടു. ജാ​തി​വി​വേ​ച​നം നി​ർ​ഭാ​ഗ്യ​ക​ര​മാ​ണെ​ന്നും സം​ഭ​വ​ത്തെ​പ്പ​റ്റി സ​ർ​ക്കാ​ർ സ​മ​ഗ്ര​മാ​യ അ​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു. സ​ർ​ക്കാ​രി​നു​പു​റ​മെ പ​ട്ടി​ക​ജാ​തി-​വ​ർ​ഗ്ഗ​വ​കു​പ്പും സം​ഭ​വം അ​ന്വേ​ഷി​ക്ക​ണം. ഒ​രി​ക്ക​ലും അം​ഗീ​ക​രി​ക്കാ​ൻ പാ​ടി​ല്ലാ​ത്ത​താ​ണ് സം​ഭ​വി​ച്ചി​രി​ക്കു​ന്ന​ത്. അ​യി​ത്ത​ത്തെ സി​പി​എം​പോ​ലെ​യു​ള്ള പാ​ർ​ട്ടി ന്യാ​യീ​ക​രി​ക്കു​ന്ന​ത് ശ​രി​യ​ല്ല. ആ ​നി​ല​പാ​ട് ശ​രി​യ​ല്ലെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. ഡി​സി​സി പ്ര​സി​ഡ​ന്‍റ് വി.​കെ. ശ്രീ​ക​ണ്ഠ​ൻ ഉ​ൾ​പ്പ​ടെ​യു​ള്ള നേ​താ​ക്ക​ൾ അ​നു​ഗ​മി​ച്ചു.  കോ​ള​നി​യി​ലെ അ​യി​ത്ത​ത്തി​നെ​തി​രേ കോ​ണ്‍​ഗ്ര​സ് പ്ര​ത്യ​ക്ഷ സ​മ​ര​രം​ഗ​ത്തു​ണ്ട്. വ​ർ​ഷ​ങ്ങ​ളാ​യി തു​ട​ർ​ന്നു വ​രു​ന്ന അ​യി​ത്ത​ത്തി​നെ​തി​രേ ഇ​ത്ത​വ​ണ സ​മ​ര​ത്തി​നു തു​ട​ക്ക​മി​ട്ട​തു കോ​ണ്‍​ഗ്ര​സാ​ണ്. അ​യി​ത്താ​ച​ര​ണ​ത്തി​നെ​തി​രേ ക​ഴി​ഞ്ഞ ദി​വ​സം ബി​ജെ​പി​യും വെ​ൽ​ഫെ​യ​ർ പാ​ർ​ട്ടി​യും ത​മി​ഴ്നാ​ട്ടി​ലെ ദ​ളി​ത് വി​ടു​ത​ലെ ക​ക്ഷി​യും രം​ഗ​ത്തു​വ​ന്നി​രു​ന്നു. മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ ക​ഴി​ഞ്ഞ ദി​വ​സം സ്വ​മേ​ധ​യാ കേ​സെ​ടു​ത്ത​തി​നു പി​ന്നാ​ലെ​യാ​ണ് പ്ര​തി​പ​ക്ഷ നേ​താ​വി​ന്‍റെ​യും…

Read More

എന്‍റെ പാലക്കാട്, എന്‍റെ പന..! അന്യം നിന്നു പോകുന്ന കരിമ്പന സംസ്കാരം തിരിച്ചു പിടിക്കാൻ പനമരം നടുന്നു; അഞ്ചുവർഷം കൊണ്ട് 20000 പനകൾ പരിപാലിക്കും

മലമ്പുഴ: പാലക്കാടൻ തനിമയുടെ പതിപ്പുകളായ കരിമ്പന അന്യംനിന്നു പോകുന്ന സാഹചര്യത്തിൽ ഇവ നിലനിർത്തുന്നതിനു വന്യജീവി വകുപ്പിന്‍റെ 2016 വർഷത്തെ പ്രകൃതിമിത്ര അവാർഡ് ജേതാക്കളായ സഹ്യാദ്രി നേച്വർ ഓർഗനൈസേഷൻ പദ്ധതിയൊരുക്കുന്നു. എന്റെ പാലക്കാട്, എന്റെ പന എന്നപേരിലുള്ള പദ്ധതിയുടെ ഉദ്ഘാടനം പാലക്കാട് സെക്ഷൻ ഫോറസ്റ്റ് ഓഫീസർ പി.ദിലീപ് കുമാർ ഇതിഹാസഭൂമിയായ തസ്രാക്കിൽ ഉദ്ഘാടനം ചെയ്തു. അഞ്ചുവർഷംകൊണ്ട് ഇരുപതിനായിരം പനകൾ നട്ടുപരിപാലിക്കാൻ ഉദ്ദേശിക്കുന്ന പദ്ധതിക്കു തുടക്കമായി 2017–ൽ 2017 പനമരങ്ങൾ സഹ്യാദ്രി അംഗങ്ങൾ നടും. തുടർന്ന് ഇതിഹാസ കഥാകാരന്റെ ഖസാക്കിലൂടെ സഹ്യാദ്രി അംഗങ്ങൾ നടത്തിയ പൈതൃകനടത്തം വിക്ടോറിയ കോളജ് ചരിത്രവിഭാഗം പ്രഫ. സി.സരാജൻ ഉദ്ഘാടനം ചെയ്തു. സഹ്യാദ്രി പ്രസിഡന്റ് ടി.ആർ.സുരേഷ് കുമാർ, സെക്രട്ടറി അഡ്വ. ലിജോ പനങ്ങാടൻ, ഗിരീഷ് എന്നിവർ പ്രസംഗിച്ചു. പരിസ്‌ഥിതിദിനമായ ജൂൺ അഞ്ചിന് വ്യക്‌തികളും സംഘടനകളും മരംവയ്ക്കാൻ തിരക്കുകൂട്ടുകയും പിന്നീടു ംരക്ഷണത്തെക്കുറിച്ചു ചിന്തിക്കാതിരിക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ ജൂൺ…

Read More