വടക്കഞ്ചേരി: വടക്കഞ്ചേരി, കിഴക്കഞ്ചേരി പഞ്ചായത്തുകളിൽ വിവാഹാഘോഷങ്ങളുടെ ബഹളം. ശോഭാ ഡവലപ്പേഴ്സ് ഗ്രൂപ്പ് ചെയർമാൻ പി.എൻ.സി.മേനോൻ നേതൃത്വം നല്കുന്ന ശ്രീ കുറുംബ എഡ്യൂക്കേഷണൽ ആൻഡ് ചാരിറ്റബിൾ ട്രസ്റ്റിന്റെ പത്തൊമ്പതാമത് സമൂഹവിവാഹത്തിൽ നാളെ വിവാഹിതരാകുന്നത് 21 യുവതികൾ.രണ്ടു പഞ്ചായത്തുകളിലായി ഇത്രയുംപേർ ഒന്നിച്ചു വിവാഹിതരാകുന്നതിനാൽ വിരുന്നുകാരുടെ വരവും വാഹനത്തിരക്കുമായി എവിടെയും ആഘോഷങ്ങളുടെ ബഹളമാണ്. വിവാഹത്തിരക്ക് കച്ചവടസ്ഥാപനങ്ങളിലും പ്രതിഫലിക്കുന്നുണ്ട്. ട്രസ്റ്റിന്റെ മൂലങ്കോടുള്ള ശ്രീകുറുംബ കല്യാണമണ്ഡപത്തിൽ നാളെ രാവിലെ 9.30–നാണ് സമൂഹവിവാഹം. നാടിന്റെ നാനാതുറകളിൽനിന്നുള്ള നിരവധിപ്രമുഖർ വിവാഹചടങ്ങുകൾക്ക് സാക്ഷ്യം വഹിക്കും. വർഷത്തിൽ രണ്ടുതവണ വരുന്ന മൂലങ്കോട്ടുകാരുടെ ഉത്സവമായി മാറിയിരിക്കുകയാണ് ട്രസ്റ്റിന്റെ സമൂഹവിവാഹങ്ങൾ. 2003–ൽ തുടങ്ങിയ ട്രസ്റ്റിന്റെ സമൂഹവിവാഹങ്ങളിൽ ഇതുവരെയായി രണ്ടു പഞ്ചായത്തുകളിൽനിന്നുള്ള 529 യുവതികൾ സുമംഗലികളായി. നാളെ 21 പേർ കൂടി വിവാഹിതരാകുന്നതോടെ ട്രസ്റ്റിന്റെ സഹായഹസ്തങ്ങളിലൂടെ പുതുജീവിതത്തിലേക്ക് പ്രവേശിക്കുന്നവരുടെ എണ്ണം 550 ആയി ഉയരും.വർഷത്തിൽ മേയ്, ഡിസംബർ മാസങ്ങളിലാണ് സമൂഹവിവാഹം ഒരുക്കുന്നത്. ഡിസംബറിൽ നടക്കുന്ന…
Read MoreCategory: Palakkad
പൂട്ടിയിട്ട വീട്ടിൽനിന്നും 720 പവൻ സ്വർണം മോഷ്ടിച്ചു; സംഭവവുമായി ബന്ധപ്പെട്ട് ഇരുപതു വയസുള്ള ബന്ധു അറസ്റ്റിൽ; പോലീസിനെ അഭിനന്ദിച്ച് മേലുദ്യോഗസ്ഥർ
കോയന്പത്തൂർ: സേലത്തെ പൂട്ടിയിട്ട വീട്ടിൽനിന്നും 720 പവൻ സ്വർണം മോഷണംപോയി. സംഭവവുമായി ബന്ധപ്പെട്ട് വീട്ടുടമയുടെ ബന്ധുവായ യുവാവിനെ പോലീസ് അറസ്റ്റുചെയ്തു. കിച്ചിപ്പാളയം വിജയലക്ഷ്മി(38)യുടെ വീട്ടിലാണ് മോഷണം നടന്നത്. വിധവയായ വിജയലക്ഷ്മി സഹോദരനൊപ്പം പ്ലൈവുഡ് ബിസിനസ് നടത്തിവരികയാണ്. കുടുംബസമേതം തിരുപ്പതിയിൽ പോയിവന്നപ്പോഴാണ് വീട്ടിൽ സൂക്ഷിച്ചിരുന്ന 720 പവൻ സ്വർണം മോഷണംപോയ വിവരമറിഞ്ഞത്. പരാതിയെതുടർന്ന് സ്ഥലത്തെത്തിയ പോലീസിന്റെ പരിശോധനയിൽ വീട്ടിലെ ജനൽകന്പി ഉൾഭാഗത്തുനിന്നും മുറിച്ചുമാറ്റിയനിലയിൽ കണ്ടെത്തി. ഇതുപ്രകാരം വീടിനകത്തുള്ളവർ തന്നെയാണ് മോഷണം നടത്തിയതെന്ന സംശയത്തെതുടർന്ന് പോലീസ് ബന്ധുക്കളെയും കടയിലെ ജീവനക്കാരെയും ചോദ്യം ചെയ്തു. ചോദ്യംചെയ്യലിൽ വിജയലക്ഷ്മിയുടെ സഹോദരഭാര്യയുടെ സഹോദരൻ സുന്ദരന്റെ ഇരുപതുവയസുകാരനായ മകനാണ് മോഷ്ടാവെന്നു കണ്ടെത്തി. തുടർന്ന് യുവാവിനെ പോലീസ് അറസ്റ്റുചെയ്തു. പരാതി ലഭിച്ച് ആറുമണിക്കൂറിനകം പ്രതിയെ പിടികൂടിയ പോലീസുകാരെ ഉന്നതോദ്യോഗസ്ഥർ അഭിനന്ദിച്ചു.
Read Moreഒറ്റ കോൾ മതി..! സ്ത്രീസുരക്ഷയ്ക്ക് ഇനി പോലീസ് സ്റ്റേഷനുകളിൽ മിത്ര 181; പരാതി കേൾക്കുന്നതും തുടർനടപടികളും വനിതാ പോലീസിന്റെ സാന്നിധ്യത്തിൽ
വടക്കഞ്ചേരി: സ്ത്രീസുരക്ഷയ്ക്കായി ഇനി പോലീസ് സ്റ്റേഷനുകളിൽ മിത്ര 181. സ്ത്രീകൾക്കും പെൺകുട്ടികൾക്കും നേരെയുണ്ടാകുന്ന അതിക്രമങ്ങൾ, പീഡനങ്ങൾ, അപമാനം തുടങ്ങി സ്ത്രീസംബന്ധമായ പരാതികൾ 181 എന്ന ടോൾഫ്രീ നമ്പറിലേക്ക് വിളിച്ചാൽ ഉടനേ നടപടിയുണ്ടാകും. പരാതി കേൾക്കുന്നതും തുടർനടപടികളും വനിതാ പോലീസിന്റെ സാന്നിധ്യത്തിലും മേൽനോട്ടത്തിലാകുമെന്നതിനാൽ സ്ത്രീസംബന്ധമായ പരാതികൾ പൂർണമായും ഉൾക്കൊണ്ട് നടപടി വേഗത്തിലാക്കാൻ കഴിയും.
Read Moreകേന്ദ്രസർക്കാരിന്റെ ഭവനനിർമാണ പദ്ധതി രാഷ്ട്രീയ സ്വാധീനമുപയോഗിച്ച് ഭരണകക്ഷിയിലെ പാർട്ടി നേതാവ് തന്റെ ഭാര്യ വീട്ടുകാർക്ക് നൽകിയതായി പരാതി
ചാലക്കുടി: പ്രധാനമന്ത്രി ആവാസ് യോജന പദ്ധതിപ്രകാരം വീടില്ലാത്തവർക്ക് വീട് നിർമിച്ച് നൽകുന്ന പദ്ധതിയിൽ അനർഹരായവരെ പദ്ധതിയിൽ ഉൾപ്പെടുത്തിയെന്ന പരാതികളുടെ എണ്ണം ഏറുന്നു. ഉറുന്പൻകുന്നിൽ 2000 സ്ക്വയർഫീറ്റിൽ സ്വന്തമായി വീടുള്ള ഒരു വനിതയെ പദ്ധതിയിൽ ഉൾപ്പെടുത്തിയതായി പരാതി ഉയർന്നു. ഭരണകക്ഷിയിലെ പ്രമുഖ പാർട്ടിയിലെ ലോക്കൽ സെക്രട്ടറിയുടെ ഭാര്യവീട്ടുകാർക്ക് എതിരെയാണ് പരാതി. നഗരസഭ സെക്രട്ടറിക്ക് പരാതി നൽകിയതിനെത്തുടർന്ന് ചെക്ക് നഗരസഭ ഉദ്യോഗസ്ഥർ കൈമാറിയിട്ടില്ല.കഴിഞ്ഞദിവസം 1.20 ഏക്കർ ഭൂമിയുള്ള ആൾക്ക് ഭാര്യയുടെ പേരിൽ 10 സെന്റ് ഭൂമി നൽകി പദ്ധതിയിൽ ഉൾപ്പെടുത്തിയത് ഭരണകക്ഷിയിലെ രണ്ടാംകക്ഷിയും ഇപ്പോൾ പ്രമുഖ സ്ഥാനം അലങ്കരിക്കുന്ന പാർട്ടിയുടെ കൊടുങ്ങല്ലൂരിലുള്ള നേതാവിന്റെ ബന്ധുവാണെന്ന് ആരോപണം ഉയർന്നിട്ടുണ്ട്. അപേക്ഷ നൽകി 78 പേർ പദ്ധതിയിൽ ഉൾപ്പെടാൻ കാത്തുനിൽക്കുന്പോഴാണ് രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് അനർഹരായവർ പദ്ധതിയിലെ ഫണ്ടുകൾ തട്ടിയെടുക്കുന്നത്.
Read Moreഫേസ്ബുക്ക് വഴി പരിചയപ്പെട്ട വിദ്യാർഥി നിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു; പിന്നീട് കുട്ടിയെ ലോഡ്ജ് ഉടമയും പീഡനത്തിന് ഇരയാക്കി; സംഭവത്തെക്കുറിച്ച് കുട്ടിപറയുന്നത്
കോയന്പത്തൂർ: ഫേസ്ബുക്ക് വഴി പരിചയപ്പെട്ട എട്ടാം ക്ലാസുകാരിയെ പീഡിപ്പിച്ച യുവാവിനെ അറസ്റ്റ് ചെയ്തു. തിരുപ്പൂർ സ്വദേശിനിയായ എട്ടാം ക്ലാസുകാരിയാണ് പീഡനത്തിനിരയായത്. കഴിഞ്ഞ 27 നാണ് കുട്ടിയെ വീട്ടിൽനിന്ന് കാണാതായത്. മാതാപിതാക്കൾ പോലീസിൽ നല്കിയ പരാതിയെത്തുടർന്ന് അന്വേഷണം നടക്കുന്നതിനിടെ കുട്ടി വീട്ടിൽ തിരിച്ചെത്തി. തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് വിവരം പുറത്തായത്. ഫേസ്ബുക്കിലൂടെ പെണ്കുട്ടി ശിവ എന്ന യുവാവുമായി പരിചയത്തിലാകുകയായിരുന്നു. തുടർന്ന് 27 ന് കുട്ടി ഇയാളോടൊപ്പം ചെന്നൈയിലേയ്ക്കും പുതുച്ചേരിയിലേയ്ക്കും പോയി. ഇവർ താമസിച്ച ലോഡ്ജിലെ വാടക കൊടുക്കാൻ കുട്ടിയുടെ ഒരു പവന്റെ മാലയും വിറ്റു. ഇവിടെവച്ച് ഇയാൾ കുട്ടിയെ പീഡിപ്പിച്ചു. ശിവയുടെ പേർ ഇബ്രാഹിം എന്നാണെന്ന് അറിഞ്ഞതോടെ വഴക്കുണ്ടാകുകയും ഇവർ തമ്മിൽ പിരിയുകയും ചെയ്തു. വിവരമറിഞ്ഞ ലോഡ്ജ് ഉടമ പ്രഭാകരനും കുട്ടിയെ പീഡിപ്പിച്ചു. ലോഡ്ജിൽ നിന്നും രക്ഷപ്പെട്ട് കുട്ടി വീട്ടിലെത്തുകയായിരുന്നു. ഇബ്രാഹിമിനെ പോലീസ് അറസ്റ്റ് ചെയ്തു. പ്രഭാകരനു…
Read Moreഫേസ്ബുക്കിന്റെ പണി..! കോയമ്പത്തൂർ- പൊള്ളാച്ചി ഹൈവേയിൽ അറ്റകുറ്റപ്പണി നടക്കുന്ന റോഡിലൂടെ ബസുകളുടെ മത്സരയോട്ടം വൈറൽ; ഇരുവർക്കും എട്ടിന്റെ പണികിട്ടി
കോയന്പത്തൂർ: ഹൈവേയിൽ ബസുകളുടെ മരണപ്പാച്ചിലിനു പണികിട്ടി. ഡ്രൈവിംഗിന്റെ അടിസ്ഥാന തത്വങ്ങളെ കാറ്റിൽപ്പറത്തി മത്സരിച്ചോടിയ ബസുകളുടെ ദൃശ്യം സമൂഹമാധ്യമങ്ങളിൽ വൈറലായതോടെയാണ് പിടിവീണത്. കോയന്പത്തൂർ- പൊള്ളാച്ചി റൂട്ടിൽ ഹൈവേയിൽ മത്സരിച്ചോടുന്ന രണ്ടു ബസുകളുടെ ദൃശ്യം ബൈക്ക് യാത്രികനാണ് പകർത്തിയത്. സംഭവം വിവാദമായതോടെ ഇരു ബസ് ഡ്രൈവർമാരുടെയും ലൈസൻസ് റദ്ദാക്കിയതായും വിവരം. അപകട ഡ്രൈവിംഗിനു ഇരുവർക്കെതിരേയും കേസ് രജിസ്റ്റർ ചെയ്തു. അറ്റകുറ്റപ്പണി നടക്കുന്ന റോഡിലൂടെയാണ് അതിസാഹസികമായി ബസുകൾ ഓടിച്ചിരുന്നത്. യാത്രക്കാരുടെ ജീവൻ വിലക്കെടുക്കാതെ ഡ്രൈവർമാർ നടത്തിയ മത്സരഓട്ടം വൻ പ്രതിഷേധത്തിനും ഇടയാക്കിയിട്ടുണ്ട്.
Read Moreആന കല്ലെറിഞ്ഞുപരിക്കേറ്റ പാപ്പാൻ ചികിത്സയിലിരിക്കെ മരണമടഞ്ഞു; കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലാണ് മരണമടഞ്ഞത്
ആലത്തൂർ: അത്തിപ്പൊറ്റ മാങ്ങോട്ടുഭഗവതി ക്ഷേത്ര ത്തിൽ ഉത്സവത്തിന് കൊണ്ടുവന്ന ആന കല്ലെറിഞ്ഞതിനെ തുടർന്ന് ഗുരുതരമായി പരിക്കേറ്റ പാപ്പാൻ ചികിത്സയിലിരിക്കേ മരിച്ചു. കോട്ടയം ഞീഴൂർ പല്ലാറ്റുതടത്തിൽ ഗോപാലന്റെ മകൻ ബാബുവെന്ന കുട്ടനാണ് (47) മേയ് ഒന്നിനു രാവിലെ ആറരയോടെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ മരിച്ചത്. ഏപ്രിൽ 21ന് വൈകുന്നേരം ഏഴിന് ഇത്തിക്കര അയ്യപ്പനെന്ന ആനയാണ് കുളിപ്പിക്കുന്നതിനിടെ പാപ്പാന്മാരുടെ നിർദേശം അനുസരിക്കാതെ വികൃതി കാട്ടി ഓടിയത്.തുടർന്ന് ആന ക്ഷേത്ര ഉൗട്ടുപുരയുടെ സമീപത്തുനിലയുറപ്പിച്ചതോടെ പാപ്പാന്മാർ വടം ഉപയോഗിച്ച് തളയ്ക്കുകയായിരുന്നു. ഇതിനിടെയാണ് ഒന്നാം പാപ്പാനായ ബാബുവിനു നേർക്ക് ആന കല്ലെറിഞ്ഞത്. കുളിപ്പിക്കാനായി കൊണ്ടുപോകുന്പോൾ കൂച്ചുവിലങ്ങ് ഇല്ലായിരുന്നുവത്രേ. ആനയുടെ വികൃതിമൂലം വൈകുന്നേരം ഏഴിന് നടക്കേണ്ട ഗാനമേള നിർത്തിവച്ചു.
Read Moreകുടിവെള്ളക്ഷാമം രൂക്ഷം; ഗവണ്മെന്റ് മെഡിക്കൽ കോളജ് അടക്കം വൻകിട ആശുപത്രികൾ അടച്ചുപൂട്ടൽ ഭീഷണിയിൽ. ഒരു ദിവ സം വേണ്ടത് ഒന്നരലക്ഷം രൂപയുടെ വെള്ളം
പ്രത്യേക ലേഖകൻ കുടിവെള്ളക്ഷാമം മൂലം ഗവണ്മെന്റ് മെഡിക്കൽ കോളജ് അടക്കം വൻകിട ആശുപത്രികൾ അടച്ചുപൂട്ടൽ ഭീഷണിയിൽ. ചില ആശുപത്രികളുടെ ചില വിഭാഗങ്ങൾ ഭാഗികമായി അടച്ചു. തൃശൂർ ജില്ലയിലെ മൂന്നു വൻകിട മെഡിക്കൽ കോളജ് ആശുപത്രികൾക്ക് ഓരോന്നിനും ദിവസേന 20 മുതൽ 26 വരെ ലക്ഷം ലിറ്റർ വെള്ളം ആവശ്യമുണ്ട്. കുടിക്കാനുള്ള വെള്ളവും കുളിക്കാനും മറ്റ് ആവശ്യങ്ങൾക്കുള്ള വെള്ളവും വെവ്വേറെയാണ് ആശുപത്രികൾ എത്തിക്കുന്നത്. രണ്ടിനം വെള്ളവും വേണ്ടത്ര ലഭ്യമാക്കാൻ കഴിയാത്ത അവസ്ഥയിലാണ് ജില്ലയിലെ എല്ലാ ആശുപത്രികളും. തൃശൂർ ഗവണ്മെന്റ് മെഡിക്കൽ കോളജിൽ ദിവസേന 22 ലക്ഷം ലിറ്റർ വെള്ളമാണ് ആവശ്യമുള്ളത്. പകുതിയോളം മാത്രമാണ് ഇപ്പോൾ ലഭിക്കുന്നത്. പീച്ചിയിൽനിന്ന് വെറും മൂന്നു ലക്ഷം ലിറ്റർ വെള്ളം മാത്രമേ കിട്ടുന്നുള്ളൂ. മെഡിക്കൽ കോളജ് കാന്പസിലെ രണ്ടു കുളങ്ങളിൽനിന്നും മറ്റുമായി വെള്ളം പന്പു ചെയ്യുന്നുണ്ട്. വളരെ ചുരുങ്ങിയ സമയം മാത്രമേ മെഡിക്കൽ കോളജിലെ…
Read Moreനിർത്തിയിട്ടിരുന്ന ലോറിക്കടിയിലേക്ക് കാർ ഇടിച്ചു കയറി അമ്മയും മകളും മരിച്ചു; അപകടം ഇന്നു രാവിലെ 6ന് പാലക്കാട് ; ഭർത്താവ് ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ
പാലക്കാട്: ദേശീയപാത കണ്ണാടിയിൽ കാർ റോഡരികിൽ നിർത്തിയിട്ടിരുന്ന ചരക്കുലോറിയിലേക്ക് ഇടിച്ചുകയറി അമ്മയും മകളും മരിച്ചു. കാർ ഓടിച്ചിരുന്ന ഭർത്താവിന് ഗുരുതര പരിക്ക്. കോയന്പത്തൂരിൽ താമസിക്കുന്ന ഇരിങ്ങാലക്കുട സ്വദേശികളായ വിനുപ്രിയ, മകൾ നീതു (5) എന്നിവരാണ് മരിച്ചത്. ഭർത്താവ് ഗുരുതരമായി പരിക്കേറ്റ് ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്. ഇന്നു രാവിലെ ആറരയ്ക്കായിരുന്നു അപകടം.കോയന്പത്തൂരിൽ നിന്നും തൃശൂർ ഭാഗത്തേക്ക് പോകുകയായിരുന്ന കാർ പൂർണ്ണമായും ലോറിക്കടിയിലേക്ക് ഇടിച്ചുകയറിയിരുന്നു. ഫയർഫോഴ്സ് എത്തിയാണ് കാർ ലോറിക്കടിയിൽ നിന്നും വലിച്ചെടുത്ത് യാത്രക്കാരെ പുറത്തെത്തിച്ചത്. അപകടമുണ്ടായതെങ്ങിനെയെന്നതിനെക്കുറിച്ച് അന്വേഷിക്കുമെന്ന് ട്രാഫിക് പോലീസ് അറിയിച്ചു.
Read Moreപത്തുകിലോ കഞ്ചാവുമായി ജഗപതി സ്വദേശി മഹീന്ദ്ര ചിഞ്ചാനി അറസ്റ്റിൽ; ചെറുകിട കച്ചവടക്കാർക്കു വിതരണം ചെയ്യാനായി കൊണ്ടുവന്നപ്പോളാണ് അറസ്റ്റിലായത്
ചാവക്കാട്: തീരദേശത്തെ ചെറുകിട കച്ചവടക്കാർക്കു വിതരണം ചെയ്യാനായി കൊണ്ടുവന്ന പത്തു കിലോ കഞ്ചാവുമായി ഒഡീഷ സ്വദേശിയെ ചാവക്കാട് സിഐ കെ.ജി. സുരേഷിന്റെ നേതൃത്വത്തിൽ പോലീസ് അറസ്റ്റു ചെയ്തു. ഒഡീഷ ഗജപതി ജില്ലയിലെ ഉദയഗിരി ചെല്ലകട സ്വദേശി സുരേന്ദ്ര ചിഞ്ചാനിയുടെ മകൻ മഹീന്ദ്ര ചിഞ്ചാനി (46) ആണ് അറസ്റ്റിലായത്. ഇന്നലെ ഉച്ചയ്ക്കു 12.30നു ചാവക്കാട് ബസ് സ്റ്റാൻഡിൽനിന്നാണ് പോലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. ലാപ്ടോപ്പ് മോഡൽ വലിയ ബാഗിൽ രണ്ടുകിലോ വീതമുള്ള അഞ്ചു പായ്ക്കറ്റുകളാണു സൂക്ഷിച്ചിരുന്നത്. കുറ്റിപ്പുറത്തുനിന്ന് കൊച്ചിയിലേക്കുള്ള സ്വകാര്യ ലിമിറ്റഡ് സ്റ്റോപ്പ് ബസിലാണു മഹീന്ദ്രൻ ചാവക്കാട്ടു വന്നിറങ്ങിയത്. ഒറീസയിൽനിന്നു ട്രെയിൻ മാർഗം കോക്കോട്ടേക്കും, അവിടെനിന്നു ട്രെയിനിൽ കുറ്റിപ്പുറത്തും എത്തുകയായിരുന്നു. ജില്ലാപോലീസ് മേധാവി വിജയകുമാറിന്റെ നേതൃത്വത്തിൽ എഎസ്ഐ അഷറഫ്, സീനിയർ സിപിഒമാരായ രാഗേഷ്, ഹബീബ്, സുദേവ്, ചാവക്കാട് സിഐ സ്റ്റേഷനിലെ എസ്ഐ കെ.വി. മാധവൻ, സിപിഒ മാരായ സന്ദീപ്,…
Read More