മുളങ്കുന്നത്തുകാവ്: അട്ടപ്പാടിയിൽ വീണ്ടും ശിശു മരണം. ആറു ദിവസം പ്രായമായ ആദിവാസി കുഞ്ഞ് തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചു. പാലക്കാട് അട്ടപ്പാടി ഗൂണ്ടയൂർ ആദിവാസി കോളനിയിലെ രാജന്റെയും പാർവതിയുടെയും കുഞ്ഞാണ് മരിച്ചത്. അമ്മയ്ക്ക് ആവശ്യമായ പോഷകാഹാരത്തിന്റെ കുറവാണ് കുഞ്ഞിന്റെ മരണത്തിനു കാരണമെന്നാണ് സൂചന. ആറു ദിവസം മുന്പ് അട്ടപ്പാടിയിലെ സർക്കാർ ആശുപത്രിയിലാണ് യുവതി പെണ്കുഞ്ഞിനെ പ്രസവിച്ചത്. കുഞ്ഞിനു തൂക്കം കുറവായിരുന്നു. ആരോഗ്യസ്ഥിതി മോശമായതിനെ തുടർന്നാണ് കുഞ്ഞിനെ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ചത്. ബുധനാഴ്ച രാത്രി 10ന് മരണം സംഭവിക്കുകയായിരുന്നു.
Read MoreCategory: Palakkad
സൂക്ഷിച്ചാൽ ദുഖിക്കേണ്ട..! പിതാവിന്റെ സുഹൃത്തെന്ന് പരിചയപ്പെടുത്തിയശേഷം യുവതിയെ കാറിൽ കയറ്റികൊണ്ടുപോയി പീഡിപ്പിച്ചതായി പരാതി
കോയമ്പത്തൂർ: പത്തൊമ്പതുകാരിയെ കാറിൽ കടത്തിക്കൊണ്ടുപോയി പീഡിപ്പിച്ച യുവാവിനായി പോലീസ് അന്വേഷ ണം തുടങ്ങി. തിരുപ്പൂർ സ്വദേശിയായ പത്തൊമ്പതുകാരിയായ യുവതി ജോലിക്കു പോകുന്നതിനിടെ പിന്നാലെ കാറിലെത്തിയ യുവാവ് പിതാവിന്റെ സുഹൃത്താണെന്നു പരിചയപ്പെടുത്തി ജോലി സ്ഥലത്തെത്തിക്കാമെന്നു പറഞ്ഞ് കാറിൽ കയറ്റി ഊത്തുകുളി റോഡിനരികേയുള്ള വനപ്രദേശത്ത് കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. പിന്നീട് പെൺകുട്ടിയെ നല്ലൂർ ബസ് സ്റ്റോപ്പിൽ കൊണ്ടുപോയി ഇറക്കിവിട്ടു. തുടർന്ന് പെൺകുട്ടി നല്കിയ പരാതിയിൽ പോലീസ് യുവാവിനുവേണ്ടിയുള്ള അന്വേഷണം ഊർജിതമാക്കി.
Read Moreമഹാകവി അക്കിത്തത്തിനു പത്മശ്രീ പുരസ്കാരം കൈമാറി; ശാരീരിക അവശതകളെ തുടർന്ന് ഡൽഹിയിലെത്താൻ കഴിയാത്ത തിനാലാണ് കളക്ടർ വീട്ടിലെത്തി നൽകിയത്
പാലക്കാട്: മഹാകവി അക്കിത്തം അച്യുതൻ നന്പൂതിരിക്കു കുമരനെല്ലൂരിലെ വസതിയിലെത്തി ജില്ലാ കളക്ടർ പി.മേരിക്കുട്ടി പത്മശ്രീ പുരസ്കാരവും സർട്ടിഫിക്കറ്റും കൈമാറി. ശാരീരിക അവശതകളെ തുടർന്ന് ഡൽഹിയിൽ നടന്ന പുരസ്കാര വിതരണ പരിപാടിയിൽ അക്കിത്തത്തിനു പങ്കെടുക്കാൻ സാധിക്കാത്തതിനെതുടർന്നാണ് ജില്ലാ കളക്ടർ വീട്ടിലെത്തി പുരസ്കാരം കൈമാറിയത്. ഏറെ വൈകിയെങ്കിലും പുരസ്കാരം ലഭിച്ചതിൽ സന്തോഷമുണ്ടെന്നായിരുന്നു അക്കിത്തത്തിന്റെ പ്രതികരണം. എഡിഎം എസ്. വിജയൻ, കപ്പൂർ പഞ്ചായത്ത് പ്രസിഡന്റ് സിന്ധു മാവറ, തഹസിൽദാർ കെ.ആർ പ്രസന്നകുമാർ, ഡെപ്യൂട്ടി തഹസിൽദാർ പി.പി കിഷോർ, കവിയുടെ ഭാര്യ സാവിത്രി അന്തർജനം, കുടുംബാംഗങ്ങൾ തുടങ്ങിയവർ സന്നിഹിതരായിരുന്നു.
Read Moreമത്സ്യത്തിന്റെ ഗുണമേന്മയ്ക്കായി ഓപ്പറേഷൻ സാഗർറാണി: പരിശോധന ശക്തമായതോ ടെ ജില്ലയിലെത്തുന്നത് രാസപദാർഥ ങ്ങളില്ലാത്ത മത്സ്യങ്ങൾ
പാലക്കാട്: മത്സ്യത്തിന്റെ ഗുണമേന്മ ഉറപ്പാക്കുന്നതിനായിഭക്ഷ്യസുരക്ഷാ വകുപ്പ് 2016–ൽ നടപ്പാക്കിയ ‘ഓപ്പറേഷൻ സാഗർറാണി’ യുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ ഫലപ്രദമായി. അപകടകരമായ രാസപദാർഥങ്ങളില്ലാത്ത മത്സ്യമാണ് ജില്ലയിൽ വിപണിയിലെത്തുന്നതെന്ന പരിശോധനയിൽ തെളിഞ്ഞതായി അസി.കമ്മീഷണർ ജോർജ് വർഗീസ് അറിയിച്ചു. ചെക്ക്പോസ്റ്റുകൾ,മത്സ്യമാർക്കറ്റുകൾ,വഴിയോരകച്ചവടക്കാർ എന്നിവരിൽ നിന്നു മെടുത്ത മത്സ്യത്തിന്റെയും ഐസിന്റെയും സാമ്പിളുകളാണ്കാക്കനാട്റീ ജനൽ അനലറ്റിക്കൽ ലബോറട്ടറിയിൽ പരിശോധിച്ച് ഗുണമേന്മഉറപ്പാക്കിയത്.വില്പനക്കാർ,വിതരണക്കാർ,കുടുംബശ്രീപ്രവർത്തകർ, സന്നദ്ധ സംഘടനകൾ എന്നിവരെ ഉൾപ്പെടുത്തി നടത്തിയ ബോധവത്കരണ പ്രവർത്തനങ്ങൾ മത്സ്യവിപണി ശുദ്ധീകരിക്കുന്നതിന് സഹായകമായി. കഴിഞ്ഞഒരുവർഷം വിവിധ ഉത്പന്നങ്ങളുടെ ഗുണമേന്മ പരിശോധിക്കുന്നതിന്റെ ഭാഗമായി 803 സ്ഥാപനങ്ങളിൽ പരിശോധന നടത്തി.246 സ്ഥാപനങ്ങൾക്ക് ന്യൂനതകൾ പരിഹരിക്കുന്നതിന് നോട്ടീസ്നൽകി.വിവിധസ്ഥാപനങ്ങളിൽ നിന്നായി 155 സാമ്പിളുകൾ ശേഖരിച്ച് പരിശോധനയ്ക്കയച്ചു. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ജില്ലയിലെ വിവിധകോടതികളിലായി അഞ്ച് കേസുകളും ആർഡിഒ കോടതിയിൽ രണ്ട് കേസുകളും ഫയൽ ചെയ്തിട്ടുണ്ട്. ചായപ്പൊടി, മാംഗോഡ്രിങ്ക്,തുവരപരിപ്പ്,ചെറുപയർപരിപ്പ്എന്നിവയിൽഭക്ഷ്യയോഗ്യമല്ലാത്തകളർചേർത്തതുംകുടിവെള്ളത്തിൽ (പാക്കേജ്ഡ് ഡ്രിങ്കിങ് വാട്ടർ) ക്ലോറൈഡിന്റെ അംശം കണ്ടെത്തിയതുമായി ബന്ധപ്പെട്ട അഞ്ച് കേസുകളാണ് കോടതിയുടെ പരിഗണനയിലുള്ളത്.ഭക്ഷ്യോത്പന്നങ്ങൾക്ക്…
Read Moreകെടുകാര്യസ്ഥതയും ജീവനക്കാരുടെ അജ്ഞതയും അട്ടപ്പാടിയിലെ ഹെപ്പറ്റൈറ്റീസ്-ബി പ്രതിരോധപദ്ധതി പരാജയം: ആരോഗ്യ വകുപ്പ് അന്വേഷണം തുടങ്ങി
ഒറ്റപ്പാലം: ദേശീയ ആരോഗ്യമിഷന്റെയും ആരോഗ്യവകുപ്പിന്റെയും നേതൃത്വത്തിൽ അട്ടപ്പാടിയിൽ പട്ടികവിഭാഗത്തിലെ കൗമാരക്കാർക്കായി നടപ്പാക്കിയ ഹെപ്പറ്റൈറ്റീസ്-ബി പ്രത്യേക പ്രതിരോധപദ്ധതി പാളിയതിനെക്കുറിച്ച് അന്വേഷണം തുടങ്ങി.കെടുകാര്യസ്ഥതയും ജീവനക്കാരുടെ അജ്ഞതയുംമൂലമാണ് പദ്ധതി പരാജയപ്പെട്ടതെന്നാണ് ആക്ഷേപം. ഈ പശ്ചാത്തലത്തിലാണ് പദ്ധതിയുടെ പരാജയവുമായി ബന്ധപ്പെട്ട് ആരോഗ്യവകുപ്പ് അന്വേഷണം തുടങ്ങിയത്. ദേശീയ ബാലാവകാശ കമ്മീഷന്റെ കത്ത് ലഭിച്ച പശ്ചാത്തലത്തിലാണ് ആരോഗ്യവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയുടെ അന്വേഷണം നടക്കുന്നത്. പാലക്കാട് ഡിഎംഒ, അട്ടപ്പാടി ട്രൈബൽ നോഡൽ ഓഫീസർ എന്നിവരോട് ഇതുസംബന്ധിച്ച് റിപ്പോർട്ട് ആവശ്യപ്പെട്ടത്.ആരോഗ്യവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി റിപ്പോർട്ട് കിട്ടുന്ന മുറയ്ക്ക് മേൽനടപടി സ്വീകരിക്കുമെന്നാണ് സൂചന. അട്ടപ്പാടിയിലെ ആദിവാസി കുട്ടികൾക്ക് മഞ്ഞപ്പിത്ത രോഗപ്രതിരോധത്തിനായി ഹെപ്പറ്റൈറ്റിസ്-ബി വാക്സിൻ നല്കുന്നതിനു നിർദേശമുണ്ടായിരുന്നു. 2014-ലാണ് അട്ടപ്പാടിയിലെ ഗർഭിണികളിൽ ഹെപ്റ്റൈറ്റിസ്-ബി രോഗം കണ്ടെത്തിയത്. ഇതേ തുടർന്ന് നടത്തിയ വിദഗ്ധ പരിശോധനയിൽ പാലൂര് എന്ന ഉൗരിൽ മാത്രം മുപ്പതോളം ആളുകളിൽ ഈ രോഗം കണ്ടെത്തി. തുടർന്ന് തൃശൂർ…
Read Moreവിഷമയമായ ഭക്ഷണം ഒഴിവാക്കിയില്ലെങ്കിൽ കാത്തിരിക്കുന്നത് മഹാരോഗങ്ങൾ; രോഗ പ്രതിരോധത്തിന് ജൈവികമായ ചികിത്സ മാർഗങ്ങൾ സ്വീകരിക്കണമെന്ന് ശ്രീനിവാസൻ
മട്ടന്നൂർ: വിഷമയമായ ഭക്ഷണം കഴിക്കുന്ന ശൈലി ഒഴിവാക്കിയില്ലങ്കിൽ വലിയ രോഗങ്ങൾ വരാനുള്ള സാധ്യത കൂടുതലാണെന്ന് നടനും ജൈവകൃഷിയുടെ പ്രചാരകനുമായ ശ്രീനിവാസൻ. രോഗ പ്രതിരോധത്തിന് ജൈവികമായ ചികിത്സ മാർഗങ്ങൾ കൂടുതലായി സ്വീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു. ആയുഷ് ഗ്രാമ പദ്ധതിയുടെ ഭാഗമായി കുട്ടികൾക്കുള്ള ത്രിദിന പരിശീലന കളരി പഴശി ഗവ എൽ.പി. സ്കൂളിൽ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു ശ്രീനിവാസൻ. ജില്ലാ ആയുർവേദ ഡിഎംഒ പി.വി.ശ്രീദേവി അധ്യക്ഷത വഹിച്ചു. ഡോ.സുജ ജി. നായർ, ഡോ.പി. മുഹമ്മദ് എന്നിവർ പ്രസംഗിച്ചു. –
Read Moreവാക്കാണ് സത്യം..! ശല്യക്കാരൻ കാട്ടാനയെ 10 ദിവസത്തിനകം പിടികൂടി പ്രദേശത്തുനിന്നും നീക്കുമെന്ന് ഡിഎഫ്ഒ വി.പി. ജയപ്രകാശ് നാട്ടുകാർക്ക് ഉറപ്പു നൽകി
അഗളി: ശല്യക്കാരനായ കാട്ടാനയെ പത്തുദിവസത്തിനകം മയക്കുവെടിവച്ച് പിടികൂടി പ്രദേശത്തുനിന്നും നീക്കുമെന്ന് മണ്ണാർക്കാട് ഡിഎഫ്ഒ വി.പി. ജയപ്രകാശ് നാട്ടുകാർക്ക് ഉറപ്പ് നൽകി. ഇതിനിടെ പ്രശ്നക്കാരൻ ആനയെ മാത്രം നിരീക്ഷിച്ച് ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണമേകാൻ പ്രത്യേക പത്തംഗ സംഘത്തെ നിയോഗിക്കുമെന്നും ഈ അംഗങ്ങളുടെ പേരുവിവരങ്ങളും ബന്ധപ്പെടാനുള്ള നമ്പറുകളും ഫോറസ്റ്റ് സ്റ്റേഷനിൽ പ്രസിദ്ധീകരിക്കുമെന്നും ഉറപ്പുനൽകി. കാട്ടാനശല്യം പരിഹരിക്കണമെന്നാവശ്യപ്പെട്ട് ശനിയാഴ്ച ജനകീയ സമിതി നെല്ലിപ്പതി ഫോറസ്റ്റ് ക്യാമ്പ് ഷെഡിൽ നടത്തിയ ഉപരോധ സമരത്തിലാണ് ഈ തീരുമാനം. വ്യവസ്ഥകൾ പാലിക്കാത്തപക്ഷം റേഞ്ച് ഓഫീസിനു മുമ്പിൽസമരം നടത്തുമെന്ന് സമരക്കാർ മുന്നറിയിപ്പ് നൽകി.ജോബി കുരിക്കാട്ടിൽ, കെ.ജെ. മാത്യു, ഷിബു ചങ്ങരംപിള്ളിൽ, ഗോപാലകൃഷ്ണൻ,രാജൻ,മാത്യു തുടങ്ങിയവർ നേതൃത്വം നൽകി.
Read Moreആർക്കോ വേണ്ടി ചെയ്തത്..! കള്ളത്തടിയു ണ്ടെന്ന പേരിൽ വീട്ടിൽ കയറിയ വനപാലകർ ഗൃഹനാഥനെയും ഭാര്യയെയും മർദിച്ചു; പരിക്കേറ്റ ഔസേപ്പച്ചൻ ആശുപത്രിയിൽ
പട്ടിക്കാട്: വാണിയംപാറ മഞ്ഞവാരിയിൽ കള്ളത്തടി പിടിച്ചെടുക്കാനെന്ന പേരിൽ വീട്ടിൽ കയറി ഗൃഹനാഥനെയും ഭാര്യയെയും വനപാലകർ മർദിക്കുകയും വീട്ടുപകരണങ്ങൾ തകർത്തതായും പരാതി. വീട്ടിൽ തേക്കു തടി ഒളിപ്പിച്ചുവെന്ന പേരിൽ കഴിഞ്ഞ രാത്രി അർദ്ധരാത്രിയിലാണ് എട്ടുപേരടങ്ങിയ വനപാലകർ ഇടുമൂഴിക്കൽ ഔസേപ്പച്ചന്റെ വീട്ടിൽ എത്തിയത്. ഔസേപ്പച്ചനെ മർദിക്കുന്നതു തടയാൻ ശ്രമിച്ച ഭാര്യ എൽസിയേയും മരുമകളേയും വനപാലകർ ഉപദ്രവിച്ചതായും പരാതിയിൽ പറയുന്നു. ഔസേപ്പച്ചന്റെ വീട് പുതുക്കി പണിയുന്നതിനിടെ തൊട്ടടുത്തുള്ള കാട്ടിൽനിന്നും തേക്കുമരങ്ങൾ മുറിച്ചു എന്ന അജ്ഞാത സന്ദേശത്തിന്റെ പേരിലായിരുന്നു വനപാലകർ എത്തിയത്. വീട് പൊളിച്ചപ്പോഴുള്ള 15-20 കൊല്ലം പഴക്കമുള്ള തേക്കിന്റെ മൂന്ന് തടികൾ വനപാലകർ കൊണ്ടുപോയി. മർദനമേറ്റ ഔസേപ്പച്ചനെതിരെ കേസെടുക്കുകയോ, നടപടികൾ സ്വീകരിക്കുകയോ ചെയ്തില്ലെന്ന് പറയുന്നു. സംഭവം അറിഞ്ഞെത്തിയ നാട്ടുകാർ അവശനായ ഔസേപ്പച്ചനെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. ഔസേപ്പച്ചൻ ഇപ്പോൾ ഐസിയുവിലാണ്. വിവരം അറിഞ്ഞ് പഞ്ചായത്തംഗം വിജയൻകുട്ടി, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ്…
Read Moreപുതുക്കാട് താലൂക്ക് ആശുപത്രിയിൽ വൈദ്യുതി മുടങ്ങി; പോസ്റ്റുമോർട്ടം എമർജൻസി വെളിച്ചത്തിൽ; മൃതദേഹത്തോട് അനാദരവെന്ന് ബിജെപി
പുതുക്കാട്: വൈദ്യുതി മുടങ്ങിയ പുതുക്കാട് താലൂക്ക് ആശുപത്രിയിൽ എമർജൻസി വിളക്കിന്റെ വെളിച്ചത്തിൽ പോസ്റ്റ്മോർട്ടം നടത്തിയെന്ന് പരാതി. കുരിയച്ചിറ കൂട്ടുങ്കൽ കേശവന്റെ മകൻ പ്രദീപ (39) ന്റെ മൃതദേഹമാണ് ഒന്നര മണിക്കൂർ വൈകി പോസ്റ്റ്മോർട്ടം നടത്തിയത്. ഇന്നലെ രാവിലെ പത്തിനാണ് മൃതദേഹം പുതുക്കാട് ആശുപത്രിയിൽ കൊണ്ടുവന്നത്. എന്നാൽ മേഖലയിൽ വൈദ്യുതി മുടങ്ങിയനിലയിലായിരുന്ന തിനാൽ പോസ്റ്റ്മോർട്ടം നടത്താനാവില്ലെന്ന് ആസ്പത്രി അധികൃതർ അറിയിച്ചു. കെഎസ്ഇബി ഓഫീസിൽ അന്വേഷിച്ചപ്പോൾ ഉച്ചകഴിഞ്ഞ് മാത്രമേ വൈദ്യുതി പുനസ്ഥാപിക്കൂ എന്നറിഞ്ഞു. ബദൽ സംവിധാനമില്ലാത്തതിനാൽ വൈദ്യുതി എത്തിയ ശേഷം പോസ്റ്റ്മോർട്ടം നടത്താമെന്ന നിലപാടിലായിരുന്നു ആസ്പത്രി അധികൃതർ. വിവരമറിഞ്ഞെത്തിയ ബിജെപി പ്രവർത്തകർ ആശുപത്രി സൂപ്രണ്ടുമായി സംസാരിച്ചതിനെ തുടർന്ന് എമർജൻസി വിളക്കിന്റെ വെളിച്ചത്തിൽ പോസ്റ്റ്മോർട്ടം നടത്താൻ തീരുമാനിക്കുകയായിരുന്നു. തുടർന്ന് പ്രവർത്തകർ തന്നെ എമർജൻസി വിളക്ക് എത്തിച്ച് പതിനൊന്നരയോടെ മൃതദേഹം പോസ്റ്റ്മോർട്ടം നടത്തി. സംഭവം ആസ്പത്രിയുടെ സംരക്ഷണ ചുമതലയുള്ള ബ്ലോക്ക് പഞ്ചായത്തിന്റെ വീഴ്ചയാണെന്ന്…
Read Moreഇതല്ലേ ഹീറോയിസം..! വേതനം ഇല്ലാതെ പണിയെടുക്കുന്ന തൊഴിലാളികൾക്ക് ഐക്യ ദാർഢ്യം പ്രഖ്യാപിച്ചു തൊഴിലാ ളികൾക്കൊപ്പം പണിയെടുത്തു മെംബറുടെ പ്രതിഷേധം
തച്ചമ്പാറ: തൊഴിലുറപ്പ് തൊഴിലാളികൾക്ക് അഞ്ചുമാസമായി വേതനം ലഭ്യമാക്കാത്ത കേന്ദ്രസർക്കാർ നടപടിയിൽ പ്രതിഷേധിച്ച് വാർഡ് മെമ്പർ തൊഴിലുറപ്പു തൊഴിലാളികൾക്കൊപ്പം തൊഴിൽചെയ്ത് പ്രതിഷേധിച്ചു. തച്ചമ്പാറ പഞ്ചായത്തിലെ 13–ാം വാർഡിലെ അമ്പലകുളം നിർമാണത്തിലാണ് വാർഡ് മെമ്പർ ജോർജ് തച്ചമ്പാറ തൊഴിലാളികൾക്കൊപ്പം ഒരുദിവസം തൊഴിലെടുത്തത്. അഞ്ചുമാസമായി തൊഴിലാളികൾക്ക് ഒരുരൂപപോലും കൂലി ലഭിച്ചിട്ടില്ല.കൂടാതെ വിഷുദിനത്തിൽപോലും മക്കൾക്ക് കൈനീട്ടം നൽകാൻ പണിയെടുക്കുന്നവർക്ക് സാധിച്ചിട്ടില്ല. വേതനം ഇല്ലാതെ പണിയെടുക്കുന്ന തൊഴിലാളികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചായിരുന്നു മെമ്പറുടെ പ്രതിഷേധ സമരം. ഉടൻതന്നെ തൊഴിലാളികൾക്ക് വേതനം നൽകാനുള്ള നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Read More