സ്വന്തം ലേഖകൻ തൃശൂർ: തൃശൂർപൂരത്തിന് ഇക്കുറി പാറമേക്കാവ്, തിരുവന്പാടി വിഭാഗങ്ങളുടെ പഞ്ചവാദ്യനിരയിൽ മാറ്റം വരും. ഇരു വിഭാഗങ്ങളുടെയും പ്രമാണിമാർ തന്നെയാണ് മാറുന്നത്. തിമില വിദ്വാന്മാരായ അന്നമനട പരമേശ്വരമാരാരും ചോറ്റാനിക്കര വിജയനും പൂരത്തിനെത്തില്ല. പകരക്കാരുടെ കാര്യത്തിൽ ധാരണയായതായി സൂചനയുണ്ട്. പഞ്ചവാദ്യത്തിനു പ്രശസ്തമായ തിരുവന്പാടിയുടെ മഠത്തിൽവരവിനു തുടർച്ചയായി 14 വർഷം തിമിലയിൽ പ്രാമാണികത്വം വഹിച്ച കലാകാരനാണ് അന്നമനട പരമേശ്വരമാരാർ. ശാരീരികമായ അസ്വസ്ഥതകളാണ് കാരണമെന്നാണ് അദ്ദേഹം അറിയിച്ചത്. അടുത്തവർഷം വീണ്ടും എത്താനാകുമെന്ന പ്രതീക്ഷയോടെ താത്കാലികമായാണ് മാറിനില്‍ക്കുന്നത്. 2015ലും വിരലിലെ പഴുപ്പിനെതുടർന്നു പരമേശ്വരമാരാർക്കു മാറിനില്‍ക്കേണ്ടിവന്നു. അസുഖം മാറി തിരിച്ചെത്തിയ അദ്ദേഹം കഴിഞ്ഞവർഷം മഠത്തിൽവരവിനു ഗംഭീര പഞ്ചവാദ്യസദ്യ തന്നെയാണ് ഒരുക്കിയത്. തിരുവന്പാടിയുടെ പഞ്ചവാദ്യനിരയിൽ 42 വർഷം തിമിലയിൽ അണിനിരന്ന പരമേശ്വരമാരാർ പഞ്ചവാദ്യത്തിൽ പരീക്ഷണങ്ങളുടെ അടവുകൾ പ്രയോഗിക്കുന്നതിൽ സമർഥനാണ്. പരമേശ്വരമാരാരുടെ അഭാവത്തിൽ തിരുവന്പാടിയുടെ പഞ്ചവാദ്യ പ്രാമാണികത്വം കോങ്ങാട് മധു ഏറ്റെടുക്കുമെന്നാണ് സൂചനകൾ. കഴിഞ്ഞവർഷം തിരുവന്പാടിയുടെ രാത്രി…
Read MoreCategory: Palakkad
ക്ഷേത്രക്കുളം വൃത്തിയാക്കാൻ തീരുമാനിച്ച തൊട്ടടുത്ത ദിവസം കുളത്തിലെ മത്സ്യങ്ങൾ ചത്തുപൊന്തിയതിൽ ദുരൂഹത; സംഭവത്തിൽ പോലീസ് അന്വേഷണം തുടങ്ങി
ചാഴൂർ: ക്ഷേത്രക്കുളം വൃത്തിയാക്കാൻ തീരുമാനിച്ച തൊട്ടടുത്ത ദിവസം ക്ഷേത്രക്കുളത്തിലെ മീനുകൾ കൂട്ടത്തോടെ ചത്തുപൊന്തി.പാറക്കുളങ്ങര ധർമ്മശാസ്ത്ര ക്ഷേത്രക്കുളത്തിലെ വലുതും ചെറുതുമായ മത്സ്യങ്ങളാണ് ചത്തുപൊന്തിയത്. മീനൂട്ട് കടവിൽ കട്ട്ല, കരിമീൻ എന്നീ വലിയ മീനുകളും പരൽ ഉൾപ്പെടെയുള്ള ചെറിയ മീനുകളുമാണ് ചത്ത് പൊന്തിയത്. കഴിഞ്ഞ 24നു രാവിലെ ക്ഷേത്രം ട്രസ്റ്റ് യോഗം ചേർന്ന് ക്ഷേത്രക്കുളം വൃത്തിയാക്കാൻ തീരുമാനിച്ചതായി ട്രസ്റ്റ് മെന്പർ ജയചന്ദ്രൻ പറഞ്ഞു. കുളത്തിലെ മീനുകളെ പിടിച്ച് വലിയ ടാങ്കിലാക്കി കുളം വൃത്തിയാക്കിയശേഷം വീണ്ടും കുളത്തിലേക്ക് തന്നെ മീനുകളെ വിടാനായിരുന്നു തീരുമാനം. എന്നാൽ, പിറ്റേന്ന് രാവിലെ കുറച്ച് മീനുകൾ വെള്ളത്തിനു മുകളിൽ മയങ്ങിക്കിടന്നിരുന്നുവെങ്കിലും പിന്നീട് ഈ മീനുകൾ കുളത്തേക്ക് താഴ്ന്നുപോയി. ഉച്ചകഴിഞ്ഞ് മൂന്നിനു കുളത്തിലെ മീനുകളെല്ലാം കൂട്ടത്തോടെ ചത്തുപൊന്തുകയായിരുന്നു.പെട്ടെന്നു മീനുകൾ കൂട്ടത്തോടെ ചത്തുപൊന്തിയ സംഭവത്തിൽ ട്രസ്റ്റ് ഭാരവാഹികൾ അന്തിക്കാട് പോലീസിൽ പരാതി നൽകി. മലിനീകരണ നിയന്ത്രണ ബോർഡിൽ പരാതി നൽകിയതിനെ…
Read Moreയാഥാർഥ്യങ്ങളെ വളച്ചൊടിക്കാൻ രാജ്യത്ത് ആസൂത്രിത നീക്കം; നരേന്ദ്രമോദിയുടെ വർഗീയ അജൻഡകൾ രാജ്യത്തെ തകർക്കുമെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി
ഒറ്റപ്പാലം: സ്ത്രീവിരുദ്ധ പ്രസ്താവന നടത്തിയ മന്ത്രി എം.എം മണി തെറ്റുകാരനെന്നു കണ്ടെത്തിയിട്ടും അദ്ദേഹത്തെ സംരക്ഷിക്കുന്ന മുഖ്യമന്ത്രിയുടെയും സിപിഎമ്മിന്റെയും നിലപാട് ജനാധിപത്യത്തിലുള്ള ജനങ്ങളുടെ വിശ്വാസം നഷ്ടപ്പെടുത്തുമെന്നു മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. മന്ത്രി ഖേദപ്രകടനം നടത്തിയിട്ടും ഇദ്ദേഹത്തിനെതിരേ നടപടി കൈക്കൊള്ളാൻ മുഖ്യമന്ത്രി തയാറാകാത്തതു ജനാധിപത്യത്തിനു ചേർന്നതല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പ്രഥമ കെപിസിസി സമ്മേളനത്തിന്റെ 96-ാം വാർഷികാഘോഷങ്ങളുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു ഉമ്മൻചാണ്ടി. രാഷ്ട്രീയ പാർട്ടികളുടെ അടിച്ചേൽപ്പിക്കലുകൾ ജനാധിപത്യത്തെ തകർക്കുന്ന സാഹചര്യം ഇപ്പോൾ കേന്ദ്രത്തിലും കേരളത്തിലുമുണ്ട്. കേന്ദ്രത്തിൽ ബിജെപിയും കേരളത്തിൽ സിപിഎമ്മും ജനാധിപത്യവും മതേതരത്വവും അപകടത്തിലാക്കിയ സാഹചര്യമാണുള്ളത്. ജനകീയ പ്രശ്നങ്ങൾ പരിഹരിക്കുന്നതിൽ സംസ്ഥാന സർക്കാർ പരാജയപ്പെട്ടു. ബിജെപി അവരുടെ അജൻഡയാണ് ഇന്ത്യയൊട്ടാകെ അടിച്ചേൽപ്പിക്കുന്നത്. രാജ്യത്ത് മുന്‍പെങ്ങും ഇല്ലാത്ത തരത്തിൽ യാഥാർഥ്യത്തെ വളച്ചൊടിക്കുന്ന ആസൂത്രിത നീക്കം നടക്കുന്നതായും ഉമ്മൻചാണ്ടി പറഞ്ഞു. നരേന്ദ്രമോദിയുടെ വർഗീയ അജൻഡകൾ രാജ്യത്തെ തകർക്കും. ലോകത്ത് ഏറ്റവും…
Read Moreദുരൂഹത തുടരുന്നു..! ആദിവാസി വിദ്യാർഥിനി കാടിനുള്ളിൽ തൂങ്ങിമരിച്ച സംഭവത്തിൽ അന്വേഷണം ഉൗർജിതമാക്കി; പെണ്‍കുട്ടി പീഡനത്തിനിരയായതായി റിപ്പോർട്ട്
അഗളി: അട്ടപ്പാടിയിൽ പതിനാലുവയസുകാരിയായ ആദിവാസി വിദ്യാർഥിനിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം ഉൗർജിതമാക്കി. പെണ്‍കുട്ടി ലൈംഗിക പീഡനത്തിനിരയായിട്ടുള്ളതായി മൃതദേഹ പരിശോധന നടത്തിയ പോലീസ് സർജൻ റിപ്പോർട്ട് ചെയ്തിരുന്നു. അഗളി ഡിവൈഎസ്പി ടി.കെ സുബ്രഹ്മണ്യത്തിന്റെ നേതൃത്വത്തിലാണ് കേസന്വേഷണം. മുക്കാലി മേലേ കരുവാര ഉൗരിലെ മുരുകേശന്റെ മകളെയാണ് തിങ്കളാഴ്ച പുലർച്ചെ ഉൗരിൽ നിന്നും മൂന്നു കിലോമീറ്റർ അകലെ വനത്തിൽ മരത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടത്. പെണ്‍കുട്ടിയെ ഞായറാഴ്ച ഉച്ചയ്ക്ക് രണ്ടുമുതൽ വീട്ടിൽ നിന്നും കാണാതായിരുന്നു. ബന്ധുവീട്ടിലോ മറ്റോ പോയെന്നുവിചാരിച്ച് വൈകുന്നേരം ആറുവരെ വീട്ടുകാർ കാത്തിരുന്നു. എന്നാൽ വീണ്ടും കാണാത്തതിനെതുടർന്ന് രാത്രി രണ്ടുവരെ എല്ലായിടത്തും തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്തിയില്ല. പുലർച്ചെ ഉൗരിനുസമീപം വ്യാപകമായി തെരച്ചിൽ നടത്തിയപ്പോഴാണ് പഞ്ചക്കാടിനടുത്ത് മരകൊന്പിൽ ഷാളിൽ തൂങ്ങിയനിലയിൽ പെണ്‍കുട്ടിയെ കണ്ടെത്തിയത്. പാലക്കാടിനടുത്തുള്ള ഒരു സ്കൂളിലെ വിദ്യാർഥിനിയായിരുന്നു കുട്ടി. സ്കൂൾ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്. പെണ്‍കുട്ടി തൂങ്ങിമരിച്ച…
Read Moreഞങ്ങളുണ്ട് കൂടെ..! ചിറകൊടിഞ്ഞുവീണ പരുന്തിനു പരിസ്ഥിതി-വനം ജീവനക്കാരുടെ സ്നേഹത്തണലിൽ ശുശ്രൂഷയും സുരക്ഷിതത്വവും; 3 ദിവസത്തിനുള്ളിൽപറന്നുയരാം
പാലക്കാട്: ചിറകൊടിഞ്ഞുവീണ പരുന്തിനു പരിസ്ഥിതി-വനം ജീവനക്കാരുടെ സ്നേഹത്തണലിൽ ശുശ്രൂഷയും സുരക്ഷിതത്വവും. കഴിഞ്ഞദിവസം പെരുവെന്പ് മന്നത്തുകാവ് ജംഗ്ഷനുസമീപത്തുനിന്നാണ് അവശനിലയിലായിരുന്ന പരുന്തിനെ ജീവനക്കാർക്കു ലഭിച്ചത്. പരിസ്ഥിതിക്കുനേരെ മാത്രമല്ല, ജീവജാലങ്ങളോടുമുള്ള മനുഷ്യന്റെ ക്രൂരതയാണ് പരുന്തിനെ ആ അവസ്ഥയിലേക്ക് എത്തിച്ചത്. സമീപത്തെ മരക്കൊന്പിലിരിക്കുകയായിരുന്ന പരുന്തിനെ ആരോ കല്ലെടുത്ത് എറിഞ്ഞതാണ്. ചിറകിലാണ് ഏറുകൊണ്ടത്. താഴെവീണ പരുന്ത് പറക്കാനാകാതെ ഒരുദിവസംമുഴുവൻ മരത്തിനുകീഴെ കുറ്റിക്കാട്ടിൽ കിടന്നു. വഴിയാത്രക്കാരിലൊരാളാണ് വിവരം പരിസ്ഥിതി പ്രവർത്തകനായ ശ്യാംകുമാർ തേങ്കുറിശിയെ അറിയിക്കുന്നത്. അദ്ദേഹം സ്ഥലത്തെത്തി നോക്കിയെങ്കിലും പരുന്തിനെ കണ്ടെത്തിയില്ല. പിറ്റേദിവസം വൈൽഡ് ലൈഫ് പ്രൊട്ടക്ഷൻ സൈസൈറ്റി ഓഫ് ഇന്ത്യയുടെ ഓഫീസർ ഗുരുവായൂരപ്പനേയും കൂട്ടി ഇരുവരും വിശദമായ തെരച്ചിൽ നടത്തി. അപ്പോഴാണ് സമീപത്തെ വെള്ളമില്ലാത്ത കുളത്തിനരികെനിന്നും അവശനായ പരുന്തിനെ കണ്ടെത്തിയത്. തുടർന്ന് വിവരം റാപ്പിഡ് റെസ്പോണ്‍സ് ടീമിനെ അറിയിച്ചു. റിസർവ് ഫോറസ്റ്റ് വാച്ചർ രഞ്ജിത്കുമാറിന്റെ നേതൃത്വത്തിലുള്ള ടീം സ്ഥലത്തെത്തി പരുന്തിനെ ഏറ്റുവാങ്ങി. പരിക്കേറ്റ പരുന്തിനെ…
Read Moreതട്ടിപ്പാണേ, സൂക്ഷിച്ചോ…! ഇൻകംടാക്സ് അധികൃതരെന്നു പറഞ്ഞ് ബാങ്ക് വിവരം ശേഖരിക്കുന്ന ഫോൺ കോളുകൾ തട്ടിപ്പുകാ രെന്ന് സൈബർ സെല്ലിന്റെ മുന്നറിയിപ്പ്
കോയമ്പത്തൂർ: ഇൻകംടാക്സ് അധികൃതരെന്നു പരിചയപ്പെടുത്തി ബാങ്ക് വിവരം ശേഖരിക്കുന്ന ഫോൺകോളു കൾക്കെതിരേ ജാഗ്രതയോടെയായിരിക്കണമെന്ന് സൈബർ സെൽ മുന്നറിയിപ്പുനല്‍കി. പഴയ നോട്ട് പ്രശ്നത്തെ തുടർന്ന് ഓരോ വ്യക്തികളുടെയും ബാങ്ക് അക്കൗണ്ടുകളിൽ ഡെപ്പോസിറ്റ് ചെയ്ത പണത്തിന്റെ വിവരങ്ങൾ ശേഖരിച്ച് 2.50 ലക്ഷത്തിനുമേൽ ഡെപ്പോസിറ്റ് ചെയ്തവർക്ക് ഇൻകം ടാക്സ് നോട്ടീസ് നല്കിവരുന്നു. ഇതു കൈമുതലാക്കി ചിലർ ഇൻകംടാക്സ് അധികൃതരെന്നു ഫോണിൽ പരിചയപ്പെടുത്തി ബാങ്ക് അക്കൗണ്ട് ഉൾപ്പെടെയുള്ള വിവരങ്ങൾ ശേഖരിച്ച് ബാങ്കിൽനിന്നും പണം കൈപ്പറ്റുന്നതും വർധിച്ചിരിക്കുകയാണ്.അതിനാൽ പൊതുജനങ്ങൾ ഇത്തരം ഫോൺ കോളുകൾക്കെതിരേ ജാഗ്രത പാലിക്കണം. ഇൻകം ടാക്സ് അധികൃതർ ഒരിക്കലും ഫോണിൽ വിളിച്ച് വിവരം ശേഖരിക്കുകയില്ല. നോട്ടീസ് അയച്ച് വിശദീകരണം ആവശ്യപ്പെടുകയാണ് ചെയ്യുന്നതെന്ന് സൈബർ സെൽ അധികൃതർ മുന്നറിയിപ്പുനല്‍കി.
Read Moreപാവങ്ങളെ മറന്ന പാർട്ടി ..! സാധാരണക്കാ രന്റെ പാർട്ടിയെന്ന നിലപാടിൽ നിന്നും സിപിഎം മാറി കൈയേറ്റക്കാരെ സംരക്ഷിക്കുന്ന പാർട്ടിയായി മാറിയെന്ന് സുധീരൻ
ഒറ്റപ്പാലം: കമ്യൂണിസ്റ്റ് പാർട്ടിക്കു മൂല്യച്യുതി സംഭവിച്ചതായും കമ്യൂണിസം കൈവിട്ട് അവർ കോർപറേറ്റിസത്തിന്റെ വക്താക്കളായി മാറിയെന്നും മുൻ കെപിസിസി പ്രസിഡന്റ് വി.എം.സുധീരൻ. പ്രഥമ കെപിസിസി സമ്മേളനത്തിന്റെ 96-ാം വാർഷികാഘോഷത്തിന്റെ ഭാഗമായുള്ള യുവജന-വിദ്യാർത്ഥി സമ്മേളനം മനിശീരി കെഎം ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സാധാരണക്കാരെ സഹായിക്കുന്ന നിലപാടായിരുന്നു ആദ്യഘട്ടങ്ങളിൽ കമ്യൂണിസ്റ്റ് പാർട്ടി സ്വീകരിച്ചിരുന്നത്. സർക്കാരിന്റെ അറുപതാം വാർഷികാഘോഷ വേളയിൽ പാവങ്ങളെ മറന്ന പാർട്ടി കൈയേറ്റക്കാരെ സംരക്ഷിക്കാനാണ് ശ്രമിക്കുന്നത്. ഭൂമാഫിയയെ സംരക്ഷിക്കുന്ന അജൻഡയാണ് ഇപ്പോൾ സിപിഎമ്മിനുള്ളത്. മൂന്നാറിൽ കൈയേറ്റം ഒഴിപ്പിക്കൽ അട്ടിമറിക്കാനാണ് കുരിശ് നീക്കം ചെയ്ത സംഭവം മുഖ്യമന്ത്രി പിണറായി വിജയൻ തന്നെ ഉയർത്തിവിട്ടത്. മതമേലധ്യക്ഷന്മാർ പോലും ഇതിനെതിരെ പ്രതികരിക്കാതിരുന്നിട്ടും അവർ കുരിശ് മാറ്റിയതിനെ ചോദ്യം ചെയ്യാതിരുന്നിട്ടും പിണറായി രംഗത്തുവരികയായിരുന്നു. മതചിഹ്നങ്ങളെ കവചമാക്കി കൈയേറ്റക്കാരെ സംരക്ഷിക്കാൻ മുഖ്യമന്ത്രി തന്നെയാണ് മുൻകൈ എടുത്തതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.കോണ്‍ഗ്രസിന്റെ നിലപാട് കൈയേറ്റക്കാർക്ക് എതിരാണ്. കൈയേറ്റക്കാർ…
Read Moreഇവൻ നായസുര..! പോലീസുകാരെ ആക്രമിച്ച മുങ്ങിയ പ്രതിയെ പോലീസ് പൊക്കി; നായസുരയെന്നറിയപ്പെടുന്ന ഇയാൾ നിരവധി കേസുകളിൽ പ്രതിയാണ്
പാലക്കാട്: കണ്ട്രോൾ റൂം പോലീസുകാരെ ആക്രമിക്കുകയും, മുൻ മുനിസിപ്പൽ കൗണ്‍സിലർ ശബരിയെ തലയ്ക്കടിച്ചു വധിക്കാൻ ശ്രമിക്കുകയും ചെയ്ത കേസിലെ പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യും. ഒരുമാസത്തോളമായി ഒളിവിൽ കഴിഞ്ഞുവന്നിരുന്ന പാലക്കാട് മുത്താന്തറ കോഴിപ്പറന്പ് സുരേഷ് എന്ന നായ സുര (29)യെയാണ് പ്രത്യേക അന്വേഷണ സംഘം പഴനിയിൽനിന്നാണ് അറസ്റ്റുചെയ്തത്. വിശദമായ ചോദ്യം ചെയ്യലിനുശേഷ മായിരിക്കും ഇന്ന് കോടതിയിൽ ഹാജ രാക്കുക. കഴിഞ്ഞ മാർച്ച് 19നാണ് കേസിനാസ്പദമായ സംഭവം നടന്നത്. വടക്കന്തറ ചുണ്ണാന്പുതറ റോഡിലൂടെ മദ്യപിച്ച് ബൈക്കിൽ വരികയായിരുന്ന സുരേഷും സുഹൃത്ത് സ്കോർപിയോ ഗിരീഷും പോലീസ് തടഞ്ഞുനിർത്തി ചോദിച്ചതിലുള്ള ദേഷ്യത്തിൽ കണ്ട്രോൾ റൂം പോലീസുകാരായ സിപിഒ മഹേഷ്, അരുണ്‍ എന്നിവരെ ക്രൂരമായി മർദിച്ചതിനുശേഷം ബൈക്കിൽ കയറി രക്ഷപ്പെടുകയായിരുന്നു. പോകുന്ന വഴിക്കു മുത്താന്തറ ആൽത്തറയിൽ നിൽക്കുകയായിരുന്ന മുൻ കൗണ്‍സിലറും വ്യാപാരി വ്യവസായി ഏകോപന സമിതി മേലാമുറി യൂണിറ്റ് സെക്രട്ടറിയുമായ…
Read Moreചരിത്രത്താളുകളിൽ കുതിരാനും…! കുതിരാനിലെ രണ്ടാം തുരങ്കവും കൂട്ടിമുട്ടി; മെയ്-ജൂൺ മാസത്തോടെ വാഹനഗതാഗതം തുടങ്ങാനാകുമെന്ന് പ്രതീക്ഷ
പട്ടിക്കാട്: ദേശീയപാത നിർമാണ പ്രവർത്തനത്തിന്റെ ഭാഗമായി കുതിരാനിൽ നിർമിക്കുന്ന ഇരട്ട തുരങ്കത്തിന്റെ രണ്ടാമത്തെ തുരങ്കവും തുറന്നു. ഇതോടെ ചരിത്രതാളുകളിൽ കുതിരാനും ഇടം പിടിച്ചു. ഇന്നലെ രാത്രി എട്ടിനു പ്രഗതി ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടർ എംഎൻഎസ് കൃഷ്ണംരാജ് അവസാന ബ്ലാസ്റ്റിംഗ് സ്വിച്ചോണ്‍ കർമം നിർവഹിച്ചതോടെ കുതിരാനിലെ രണ്ടാമത്തെ തുരങ്ക തുറക്കപ്പെട്ടു. ഡയറക്ടർ വിഷ്ണുവർമ്മ, ഫോർമാൻമാരായ സുദേവൻ, മോഹനൻ, പി.ആർ.ഒ. ശിവാനന്ദൻ തുടങ്ങിയവർ സ്ഥലത്തുണ്ടായിരുന്നു. 735 മീറ്ററിലാണ് തുരങ്കം ഒന്നായത്. ആദ്യത്തെ തുരങ്കം 750 മീറ്ററിൽ ആണ് കൂട്ടിമുട്ടിയത്. അവസാനത്തെ സ്ഫോടനം കഴിഞ്ഞപ്പോൾ തന്നെ നിർമാണ തൊഴിലാളികൾ ആർപ്പുവിളിച്ചും നൃത്തംവച്ചും ആഹ്ലാദം പങ്കുവച്ചു. ഏകദേശം 15 മാസം രാപ്പകലില്ലാതെ ഓരോ തൊഴിലാളിയും സ്വയം അർപ്പിച്ചതിന്റെ വിജയമാണ് ഇവിടെ കണ്ടത്. 250ൽപരം തൊഴിലാളികളാണ് ഇവിടെ ജോലി ചെയ്തുവരുന്നത്. 945 മീറ്റർ വീതമുള്ള രണ്ട് തുരങ്കമാണ് അവസാനഘട്ടത്തിലെത്തുന്നത്. 12 മീറ്റർ പാറയാണ് പൊട്ടിക്കാനുണ്ടായത്.…
Read Moreകെപിസിയുടെ സ്വാതന്ത്ര്യ സമര ചരിത്രം..!1921 ചേർന്ന പ്രഥമ കെപിസിസി സമ്മേളനത്തിന് സ്വാതന്ത്ര്യ സമരചരിത്രത്തിൽ നിർണായക പങ്ക്; ആ ചരിത്ര കഥ ഇങ്ങനെ..
പാലക്കാട്: ഒറ്റപ്പാലത്ത് 1921ൽ നടന്ന പ്രഥമ കെപിസിസി സമ്മേളനത്തിന്റെ 96-ാം വാർഷികാഘോഷം 23 മുതൽ 26 വരെ ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഒറ്റപ്പാലത്തു നടക്കും. വാർഷികാഘോഷത്തിന്റെ ഭാഗമായി ചരിത്ര ചിത്രപ്രദർശനം, ഫോട്ടോ പ്രദർശനം, ഫിലിം പ്രദർശനം, കലാ-സാംസ്കാരിക പരിപാടികൾ എന്നിവയും ഒരുക്കുന്നുണ്ട്. ഇന്ത്യൻ സ്വാതന്ത്ര്യ സമരപോരാട്ടത്തിൽ നിർണായ പങ്ക് വഹിച്ച കെപിസിസി പ്രഥമ സമ്മേളനത്തിന്റെ വാർഷികാഘോഷത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി ഡിസിസി പ്രസിഡന്റ് വി.കെ.ശ്രീകണ്ഠൻ പത്രസമ്മേളനത്തിൽ പറഞ്ഞു. 23 മുതൽ 25 വരെ ഒറ്റപ്പാലം മനിശേരി കെ.എം.ഓഡിറ്റോറിയത്തിലാണ് (പി.ബാലൻ നഗർ) വാർഷികാഘോഷ പരിപാടികൾ. 26നു വൈകീട്ട് നാലിന് ഒറ്റപ്പാലം ബസ് സ്റ്റാൻഡ് പരിസരത്തു സമാപന പൊതുസമ്മേളനം നടക്കും. കേരളത്തിൽ കോണ്‍ഗ്രസ് പ്രസ്ഥാനത്തിന്റെ നീക്കം ശക്തിപ്പെട്ടത് 1921ൽ ഒറ്റപ്പാലത്തു നടന്ന പ്രഥമ കെപിസിസി സമ്മേളനത്തിനുശേഷമാണ്. മലബാർ, തിരു-കൊച്ചി, തിരുവിതാംകൂർ എന്നിവിടങ്ങളിൽനിന്നായി ആയിരങ്ങളാണ് പ്രഥമ കെപിസിസി സമ്മേളനത്തിൽ പങ്കെടുക്കാനായി എത്തിയത്.…
Read More