അഗളി: അട്ടപ്പാടിയെ വിറപ്പിച്ച ശല്യക്കാരനായ കാട്ടാനയെ മയക്കുവെടിവച്ച് നീക്കുന്നതിനു നടപടികൾ പൂർത്തിയായി. മാർച്ച് 20ന് തോട്ടാപ്പുരയിൽ ആദിവാസി വൃദ്ധനെ കൊലപ്പെടുത്തി ആഴ്ചകളോളം നാട്ടുകാരുടെയും വനപാലകരുടെയും ഉറക്കംകെടുത്തിയ കൊന്പനാനയെ തളയ്ക്കാനുള്ള നീക്കമാണ് നടക്കുന്നത്. വേണ്ടിവന്നാൽ മയക്കുവെടി വച്ച് ആനയെ പ്രദേശത്തുനിന്നു നീക്കി ജനങ്ങളുടെ സുരക്ഷ ഉറപ്പുവരുത്തുമെന്നു വനം മന്ത്രിയും സബ്കളക്ടറും നാട്ടുകാർക്ക് ഉറപ്പു നല്‍കിയിരുന്നു. അട്ടപ്പാടിയുടെ വിവിധ ഭാഗങ്ങളിൽ നാശം വിതച്ചുവിലസുന്ന കാട്ടാനയെ സ്ക്വാഡ് നിരീക്ഷിച്ചുവരികയായിരുന്നു. ഷോളയൂർ പഞ്ചായത്തിലെ തെക്കേ കടന്പാറയിലാണ് കഴിഞ്ഞ രാത്രി ആന തങ്ങിയത്. യാതൊരു ശബ്ദകോലാഹലങ്ങളുമുണ്ടാക്കാതെ ആനയെ പ്രകോപിപ്പിക്കാതെ നിർത്തിയിരിക്കുകയാണ് സ്ക്വാഡും നാട്ടുകാരും. തമിഴ്നാട്, നിലന്പൂർ, വയനാട് എന്നിവിടങ്ങളിൽനിന്നായി നാലു കുങ്കിയാനകളെയാണ് ഇന്നലെ അട്ടപ്പാടിയിലെത്തിച്ചത്. ഡോ. അരുണ്‍ സക്കറിയയുടെ നേതൃത്വത്തിൽ മയക്കുവെടി വിദഗ്ധരും ഗണ്മാൻമാരും വനംവകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തു ക്യാന്പു ചെയ്യുന്നുണ്ട്. കാട്ടാനയെ സൗകര്യപ്രദമായ സ്ഥലത്തെത്തിച്ചു മയക്കുവെടി വയ്ക്കുക ശ്രമകരമാണെന്നും ശ്രദ്ധാപൂർവം നടത്തേണ്ട പ്രക്രിയയാണെന്നും…
Read MoreCategory: Palakkad
ദുരൂഹസാഹചര്യത്തിൽ യുവാവ് മരിച്ച സംഭവം; കമ്പനിയിലെ തട്ടിപ്പുകണ്ടുപിടിച്ചതിൽ ഉദ്യോഗസ്ഥരു ടെ വൈരാഗ്യ മാണ് മരണത്തിന് പിന്നിലെന്ന് ആക്ഷൻ കൗൺസിൽ
എരുമപ്പെട്ടി: രാജസ്ഥാനിൽ ബാർമറിൽ ദാരുണമായി കൊല്ലപ്പെട്ട മണ്ടംപറന്പ് കോഴിക്കാട്ടിൽ വിജയൻ നായരുടെ മകൻ വൈശാഖിന്റെ മരണം സിബിഐ അനേഷിക്കണമെന്ന് ആക്ഷൻ കൗണ്‍സിൽ എരുമപ്പെട്ടിയിൽ നടത്തിയ പത്രസമ്മേളനത്തിൽ ആവശ്യപ്പെട്ടു. ഈ ആവശ്യവുമായി ബന്ധപ്പെട്ട് മെയ് രണ്ടിന് എരുമപ്പെട്ടി കടങ്ങോട് റോഡ് ജംഗ്ഷനിൽ ധർണ ആക്ഷൻ കൗണ്‍സിൽ സംഘടിപ്പിക്കും. അന്യസംസ്ഥാനത്ത് നടന്ന സംഭവമായതിനാലാണ് സിബിഐ തന്നെ അനേഷിക്കണമെന്ന് നാട്ടുകാരുടെ ആവശ്യം. ബാർമറിൽ പ്രസർവ് ഇൻഫ്രാക്ച്ചർ പ്രൈവറ്റ് ലിമിറ്റഡിൽ എൻജിനീയറായാണ് വൈശാഖ് ജോലി ചെയ്തിരുന്നത്. തൊഴിലാളികളെ കന്പനി ചൂഷണം ചെയ്യുന്നതിനെതിരെ വൈശാഖ് പരാതി നൽകിയിരുന്നതായും, സ്റ്റോക്കിലെ തിരിമറികൾ വൈശാഖ് കണ്ടെത്തുകയും ചെയ്തതായി പറയുന്നു.ഇതുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ വൈരാഗ്യമാണ് വൈശാഖിന്റെ മരണത്തിനു കാരണമെന്ന് കരുതുന്നതായി നാട്ടുകാർ ആരോപിച്ചു. ഫെബ്രുവരി 24 ന് ബാർമർ റയിൽവേ സ്റ്റേഷനിൽ നിന്ന് കുറച്ച് ദൂരെ റെയിൽവേ ട്രാക്കിലാണ് വൈശാഖിന്റെ മൃതദേഹം കണ്ടെത്തിയത്. പ്രാഥമിക അനേഷണത്തിൽ ആത്മഹത്യയാണെന്ന് പോലീസ്…
Read Moreഇനി നൂറുമേനി വിളവ്..! മണ്ണിന്റെ സ്വഭാവമനുസരിച്ച് കൃഷി ചെയ്യാം; മൂലക വളക്കൂട്ട് വികസിപ്പിച്ചെടുത്തു ; ഇലകളിലൂടെയുള്ള പോഷണം ഗുളിക രൂപത്തിൽ
സ്വന്തം ലേഖകൻ തൃശൂർ: മണ്ണിന്റേയും കൃഷിയുടേയും സ്വഭാവത്തിന് അനുയോജ്യമായ പുത്തൻ വളക്കൂട്ടുകൾ കേരള കാർഷക സർവകലാശാല വികസിപ്പിച്ചെടുത്തു. അമിതമായ വളപ്രയോഗം മണ്ണിന്റെ സ്വഭാവത്തെ ബാധിക്കുമെന്നതിനാൽ ഇലകളിലൂടെയുള്ള പോഷണരീതിയാണ് സർവകലാശാല ശിപാർശ ചെയ്യുന്നത്. മണ്ണിന്റെ ജൈവ സന്തുലിതാവസ്ഥ തകിടം മറിക്കാതെ ഫലപുഷ്ടി നിലനിർത്തുന്ന വളപ്രയോഗം ഉറപ്പാക്കാൻ ആധുനിക സൂക്ഷ്മ മൂലകക്കൂട്ടുകളാണ് കാർഷിക സർവകലാശാല സജ്ജമാക്കിയത്. ഓരോ വിളയ്ക്കും ആവശ്യമായ തോതിൽ മൂലകങ്ങളുടെ ലഭ്യത ക്രമീകരിച്ച വളക്കൂട്ടുകൾ പ്രചാരത്തിലാക്കാനാണു ലക്ഷ്യം. ഇതിന്റെ ആദ്യപടിയായി കെഎയു സന്പൂർണ മിക്സ് എന്ന സൂക്ഷ്മ മൂലക കൂട്ടും ജൈവവള ഡിസ്കുകളും പട്ടാന്പി ഗവേഷണ കേന്ദ്രത്തിൽ തയാറാക്കിക്കഴിഞ്ഞു. വളംകുറ്റികളും സൂക്ഷ്മ മൂലക ലായനികളും പീലിക്കോട് ഗവേഷണ കേന്ദ്രത്തിലാണു തയാറാക്കിയത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലെ മണ്ണിന്റെ പരിശോധനാഫലത്തെ ആധാരമാക്കി സൂക്ഷ്മമൂലകങ്ങളുടെ അഭാവം പരിഹരിക്കുന്ന വളപ്രയോഗ രീതിയാണു കാർഷിക സർവകലാശാല വികസിപ്പിച്ചെടുത്തതെന്നു വൈസ് ചാൻസലർ ഡോ. പി. രാജേന്ദ്രൻ…
Read Moreവാളയാർ സഹോദരിമാരുടെ ദുരൂഹ മരണം ; പിടിയിലായ പതിനേഴുകാരനായ യുവാവും പെൺകുട്ടികളെ പീഡിപ്പിച്ചതായി പോലീസ്; പ്രതീക്ഷയോടെ പോലീസ്
പാലക്കാട്: വാളയാർ അട്ടപ്പള്ളത്ത് സഹോദരിമാരായ പെണ്‍കുട്ടികൾ ദുരൂഹസാഹചര്യത്തിൽ മരിച്ച സംഭവത്തിൽ അറസ്റ്റിലായ അയൽവാസിയും പതിനേഴുകാരനുമായ യുവാവിനെ ചോദ്യം ചെയ്യാൻ പോലീസ് ഇന്ന് കസ്റ്റഡിയിൽ വാങ്ങും. ഇന്നലെ അറസ്റ്റിലായ ഇയാൾ പ്രാഥമിക ചോദ്യം ചെയ്യലിൽ രണ്ടു പെണ്‍കുട്ടികളേയും പീഡിപ്പിച്ച കാര്യം സമ്മതിച്ചതായി അന്വേഷണസംഘം പറഞ്ഞു.അട്ടപ്പള്ളം ഭാഗ്യവതി-ഷാജി ദമ്പതികളുടെ മക്കളായ ഹൃതികയും(13) ശരണ്യയുമാണ്(ഒമ്പത്) ദുരൂഹസാഹചര്യത്തിൽ മരിച്ചത്. ഹൃതിക ജനുവരി 13നും, ശരണ്യയെ ഈ സംഭവത്തിനുശേഷം 52-ാം ദിവസവുമാണ് തൂങ്ങിമരിച്ചനിലയിൽ കണ്ടത്. നിർമാണത്തിലുള്ള ഇവരുടെ വീടിനു സമീപത്തെ ഷെഡിലാണ് ഇരുവരും മരിച്ചനിലയിൽ കാണപ്പെട്ടത്. സംഭവം ഏറെ വിവാദമായതോടെ പോലീസിനുനേരേ കടുത്ത വിമർശനമാണ് ഉയർന്നത്. പതിനേഴുകാരനെകൂടി അറസ്റ്റുചെ യ്തതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം അഞ്ചായി. കുട്ടികളുടെ അമ്മയുടെ ബന്ധുക്കളും പാമ്പാമ്പള്ളം കല്ലങ്കാട് സ്വദേശികളുമായ വി. മധു (27), എം. മധു(27), ചേർത്തല സ്വദേശിയും ട്യൂഷൻ മാസ്റ്ററുമായ പ്രദീപ്കുമാർ, കുട്ടികളുടെ അച്ഛന്റെ സുഹൃത്ത് ഇടുക്കി…
Read Moreഅടിത്തറ ബലപ്പെടുത്തി 970 വോട്ട്..! ഉപതെരഞ്ഞെടുപ്പിൽ ബിജെപി അടിത്തറ ബലപ്പെടുത്തി; യുഡിഎഫും എൽഡിഎഫും വോട്ട് നേടിയത് വർഗീയ പ്രസ്ഥാനങ്ങളെ കൂട്ടുപിടിച്ച്
പാലക്കാട്: മലപ്പുറം ഉപതെരഞ്ഞെടുപ്പിൽ ബിജെപി അടിത്തറ ബലപ്പെടുത്തിയെന്ന് പാർട്ടി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജേശഖരൻ.പാലക്കാട്ട് ഇന്നു രാവിലെ ചേർന്ന സംസ്ഥാന നിർവാഹക സമിതിയോഗത്തിലാണ് കുമ്മനം രാജശേഖരൻ പ്രതികരിച്ചത്. പാർട്ടിക്ക് പരാജയംസംഭവിച്ചിട്ടില്ല. യുഡിഎഫും എൽഡിഎഫും വോട്ടു കൂടുതൽ നേടിയത് വർഗീയ പ്രസ്ഥാനങ്ങളെ കൂട്ടുപിടിച്ചാണ്. ബിജെപി വിരുദ്ധ വികാരം ഉയർത്തിവിട്ടിട്ടും പ്രവർത്തകർ അടിപതറാതെ നിന്നു. ഇത്തരത്തിൽ ബിജെപി മലപ്പുറത്ത് കാഴ്ചവച്ചത് ധീരോദാത്തമായ പ്രകടനമാണെന്നും കുമ്മനം രാജശേഖരൻ പറഞ്ഞു. ഇന്നലെ നടന്ന ബിജെപി കോർകമ്മിറ്റിയോഗത്തിൽ മലപ്പുറം ഉപതെരഞ്ഞെടുപ്പിൽ സംസ്ഥാനനേതൃത്വത്തിന്, പ്രത്യേകിച്ച് കുമ്മനം രാജശേഖരന് വീഴ്ച പറ്റിയതായി വിമർശനം ഉയർന്നിരുന്നു.
Read Moreകുമ്മനം ശൈലിക്ക് കോട്ടം തട്ടുമോ? ബിജെപി സംസ്ഥാന ഭാരവാഹിയോഗം പാലക്കാട്ട് ആരംഭിച്ചു; കുമ്മനത്തിനെതിരെ വ്യാപക പരാതികളുമായി എതിർവിഭാഗം
പാലക്കാട്: ബിജെപി സംസ്ഥാന ഭാരവാഹിയോഗവും സംസ്ഥാന നിർവാഹക സമിതിയും പാലക്കാട്ട് തുടങ്ങി. മലപ്പുറം ഉപതെരഞ്ഞെടുപ്പിലെ ബിജെപിയുടെ നിറംമങ്ങിയ പ്രകടനം യോഗത്തിൽ ചർച്ച ചെയ്യപ്പെടും. ഇതു സംബന്ധിച്ച് സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരനെതിരെ വിമർശനമുണ്ടായേക്കും. ഏഴു ശതമാനം വോട്ടാണ് ബിജെപിക്ക് മലപ്പുറത്ത് നേടാനായത്. കഴിഞ്ഞ തവണത്തെക്കാൾ നാമമാത്രമായ വർധനയാണുണ്ടായത്. ഈ വർധനയാണ് കുമ്മനം രാജശേഖരന്റെ പിടിവള്ളി. ബിജെപിക്ക് വോട്ടുകൂടിയെന്നും ഇത് മുന്നേറ്റമാണെന്നുമാണ് കുമ്മനത്തിന്റെ നിലപാട്. എന്നാൽ സ്ഥാനാർഥി നിർണയത്തിലടക്കം ഉണ്ടായ വീഴ്ചകളാണ് കുമ്മനത്തിനെതിരെ ഉന്നയിക്കപ്പെടുക. ശോഭാ സുരേന്ദ്രൻ അടക്കമുള്ള സംസ്ഥാന നേതാക്കളെ സ്ഥാനാർഥികളായി ആദ്യഘട്ടത്തിൽ പഗിഗണിച്ചിരുന്നുവെങ്കിലും അവസാനം പ്രാദേശിക നേതാവായ പ്രകാശിന് നറുക്ക് വീഴുകയായിരുന്നു. മുതിർന്ന നേതാക്കൾ സ്ഥാനാർഥിയായി വന്നിരുന്നുവെങ്കിൽ നില വളരെയധികം മെച്ചപ്പെടുത്താൻ കഴിയുമായിരുന്നുവെന്നാണ് കുമ്മനത്തിന്റെ എതിരാളികൾ ഉന്നയിക്കുന്നത്. കൂട്ടായ തീരുമാനങ്ങൾ ഒഴിവാക്കി ഒറ്റയ്ക്ക് തീരുമാനം എടുക്കുന്ന കുമ്മനം ശൈലിയിൽ വിയോജിപ്പുള്ളവരാണ് ഭൂരിഭാഗം നേതാക്കളും. രാവിലെ 10.30…
Read Moreനാട്ടുകാരായാൽ ഇങ്ങനെ വേണം..! വിഷു-ഈസ്റ്റർ ആഘോഷങ്ങൾ മാറ്റിവച്ച് നിർധനയുവതിക്ക് മാംഗല്യമൊരുക്കി നാട്ടുകാരും വാർഡ് വികസന സമിതിയും
ചാലക്കുടി: മാതാപിതാക്കൾ മരണമടഞ്ഞ നിർധന യുവതിയുടെ വിവാഹം വാർഡ് വികസന സമിതി ഏറ്റെടുത്ത് നടത്തി. നഗരസഭ 25-ാം വാർഡ് വികസന സമിതിയാണ് മാതൃകയായത്. മാതാവും പിതാവും മരിച്ചുപോയതിനെ തുടർന്ന് അനാഥരായ അഞ്ച് പെണ്മക്കളിൽ നാലാമത്തെ യുവതിയുടെ വിവാഹമാണ് വാർഡ് വികസന സമിതിയുടെ നേതൃത്വത്തിൽ നാട്ടുകാർ നടത്തിയത്. മാതാപിതാക്കൾ ജീവിച്ചിരിക്കെ മൂന്നു പെണ്‍കുട്ടികളുടെ വിവാഹം നടന്നിരുന്നു. ഇതിനുവേണ്ടി സ്വന്തം വീട് വില്‍ക്കേണ്ടിവന്നു. ഇതോടെ വാടകവീട്ടിലായിരുന്നു താമസം. ചാലക്കുടിയിലെ സ്വകാര്യ സ്ഥാപനത്തിൽ ജോലിചെയ്യുന്ന യുവതിയുടെ തുഛമായ വരുമാനമാണ് കുടുംബത്തിന്റെ ആശ്രയം. ഇതിൽനിന്നും വീട്ടുവാടക കൊടുക്കണും ചെലവും കഴിയണം. കാലടി സ്വദേശിയായ യുവാവിന്റെ ബന്ധുക്കൾ വിവാഹാലോചനയുമായി എത്തിയപ്പോൾ നിസഹായയായ യുവതിക്ക് മറുപടിപോലും പറയാൻ കഴിഞ്ഞില്ല. ബന്ധുക്കൾ ആരും ഇല്ലാത്ത യുവതി വാർഡ് കൗണ്‍സിലർ ലൈജി തോമസിനെ വിവരങ്ങൾ ധരിപ്പിച്ചു. യുവതിയുടെ ദയനീയാവസ്ഥ മനസിലാക്കിയ കൗണ്‍സിലർ ലൈജി തോമസ് വിവാഹം നടത്തികൊടുക്കാമെന്ന് ഉറപ്പുനല്‍കി.…
Read Moreഞാൻ സമ്മതിക്കില്ല..! കൃഷിയിടത്തിലൂടെ അനധികൃതമായി നിർമിച്ച റോഡ് പൊളിച്ചു മാറ്റണം; നെൽ വയൽ-തണ്ണീർതട സംരക്ഷണ നിയമത്തിന്റെ ലംഘനമെന്ന് കളക്ടർ
ചെങ്ങാലൂർ: മങ്ങാട്ടുപാടത്ത് നെൽ വയലിൽ അനധികൃതമായി നിർമിച്ച റോഡ് പൊളിച്ച് നീക്കി വയൽ പൂർവ സ്ഥിതിയിലാക്കാൻ ജില്ലാ കളക്ടർ എ. കൗശികൻ ഉത്തരവിട്ടു. മങ്ങാട്ടുപാടത്ത് നെൽ കൃഷി ചെയ്യുന്ന ഭൂമിയിൽ മൂന്ന് മീറ്റർ വിതിയിലും 100 മീറ്റർ നീളത്തിലുമാണ് സ്വകാര്യവ്യക്തികൾ അനധികൃതമായി റോഡ് നിർമിച്ചിരിക്കുന്നത്. പുതുക്കാട് വരന്തരപ്പിള്ളി പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന തരത്തിലായിരുന്നു റോഡ് നിർമാണം.പാടത്ത് അനധികൃതമായി രണ്ടു ഭാഗങ്ങൾ കരിങ്കൽ ഭിത്തി കെട്ടി അതിൽ മണ്ണിട്ട് നികത്തിയാണ് റോഡ് നിർമിച്ചിരിക്കുന്നത്. സ്ഥലമുടമകൾ അനധികൃതമായി നിക്ഷേപിച്ച മണ്ണും മറ്റു നിർമിതികളും നീക്കം ചെയ്ത് 30 ദിവസത്തിനകം വയൽ പൂർവ സ്ഥിയിലാക്കണമെന്നാണ് കളക്ടറുടെ ഉത്തരവ്. സ്ഥലമുടമ ഇക്കാര്യത്തിൽ വാഴ്ച വരുത്തിയാൽ മുകുന്ദപുരം അഡീഷ്ണൽ തഹസീൽധാർ മുഖേന ഭൂമി പൂർവസ്ഥിതിയിലാക്കണമെന്നും,ഇതിനായി വരുന്ന ചെലവ് വസ്തു ഉടമകളിൽ നിന്ന് റവന്യു റികവറിയിലൂടെ ഈടാക്കണമെന്നും ഉത്തരവിൽ പറയുന്നു. റോഡ് നിർമാണം നടക്കുന്ന സമയത്ത് കർഷകരും…
Read Moreകളഞ്ഞുകിട്ടിയ പണം തിരിച്ചു നൽകി വിദ്യാർഥി മാതൃകയായി; 15,000 രൂപ അടങ്ങിയ പഴ്സാണ് റിസയും പിതാവ് നസീറും പോലീസ് സ്റ്റേഷനിൽ ഏൽപ്പിച്ചത്
ചാലക്കുടി: വഴിയിൽനിന്നും കളഞ്ഞുകിട്ടിയ പണമടങ്ങിയ പഴ്സ് ഉടമയ്ക്കു തിരിച്ചുനൽകി വിദ്യാർഥി മാതൃകയായി. ചാലക്കുടി ക്രസന്റ് പബ്ലിക് സ്കൂൾ ഒന്‍പതാംക്ലാസ് വിദ്യാർഥി കെ.കെ.റോഡിൽ പള്ളിമുറഅറത്ത് നസീറിന്റെ മകൻ റിസയാണ് മാതൃക കാണിച്ചത്. കഴിഞ്ഞ ദിവസം തുന്പൂർമുഴിയിൽ മാതാപിതാക്കളോടൊപ്പം അവധികാലം ആഘോഷിക്കാൻ തുന്പൂർമുഴിയിൽ പോയതായിരുന്നു റിസ. കളിക്കുന്നതിനിടയിലാണ് 15,000 രൂപ അടങ്ങിയ പഴ്സ് കിട്ടിയത്. തുടർന്ന് പിതാവ് നസീറിന്റെ പക്കൽ പഴ്സ് ഏൽപ്പിച്ചു. വിനോദയാത്രയ്ക്കുശേഷം ചാലക്കുടിയിലെത്തി പോലീസ് സ്റ്റേഷനിൽ നസീറും റിസയും ചേർന്ന് പഴ്സ് ഏൽപ്പിച്ചു. പഴ്സ് നഷ്ടപ്പെട്ട കണ്ണൂർ സ്വദേശി കല്ലറക്കൽ വീട്ടിൽ അനൂപ് പരാതിയുമായി പോലീസിൽ എത്തിയപ്പോഴാണ് പഴ്സ് ലഭിച്ച വിവരം അറിഞ്ഞത്. തുടർന്ന് റിസയും പിതാവ് നസീർ പളളി മുറ്റത്ത് പോലീസ് സ്റ്റേഷനിലെത്തി പോലീസിന്റെ സാന്നിദ്ധ്യത്തിൽ പഴ്സ് ഉടമയ്ക്ക് കൈമാറി.
Read Moreതൊളിലാളികൾ ഡാ..! കോടതി ഉത്തരവിട്ടിട്ടും കോഫീ ഹൗസ് ജീവനക്കാർക്ക് ശമ്പളം നൽകാതെ അഡ്മിനിസ്ട്രേറ്റർ; കൂലികിട്ടാൻ അനീതിക്കു ചൂട്ടുപിടിക്കില്ലെന്ന് ജീവനക്കാർ
തൃശൂർ: ഹൈക്കോടതി ഉത്തരവിട്ടിട്ടും കോഫീ ഹൗസ് ജീവനക്കാർക്കു ശന്പളം നൽകാൻ അഡ്മിനിസ്ട്രേറ്റർക്കു കഴിഞ്ഞില്ല. അഡ്മിനിസ്ട്രേറ്റർ എസ്. ബിന്ദു ഇന്നു രാവിലെയും ഇന്ത്യൻ കോഫീ ബോർഡ് വർക്കേഴ്സ് സഹകരണ സംഘത്തിന്റെ ഓഫീസിൽ എത്തിയെങ്കിലും ശന്പളം നൽകാൻ ഒന്നും ചെയ്യാനാകാത്ത അവസ്ഥയാണ്. കോഫീ ബോർഡ് ഓഫീസിനു പുറത്ത് പ്രതിഷേധവുമായി സംഘാംഗങ്ങൾ തന്പടിച്ചിട്ടുണ്ട് . സംഘർഷാവസ്ഥ ഇല്ലെങ്കിലും പോലീസും സ്ഥലത്തുണ്ട് . ജോലി ചെയ്തതിനു ശന്പളം കിട്ടാൻ അനീതിക്കു ചൂട്ടുപിടിക്കില്ലെന്ന നിലപാടിലാണു സംഘത്തിലെ അംഗങ്ങളും ജീവനക്കാരും. ശന്പളത്തിന്റെ പേരിൽ സംഘം ഭരണസമിതിയെ അട്ടിമറിച്ചു ഭരണം പിടിച്ചെടുക്കാൻ അനുവദിക്കില്ലെന്ന നിലപാടിലാണ് അവർ.അഡ്മിനിസ്ട്രേറ്റർ സെക്രട്ടറിയായി നിയോഗിച്ച കോഫീ ബോർഡിലെത്തന്നെ ജീവനക്കാരനായ ബാലകൃഷ്ണൻ മുഖേന ജീവനക്കാരോട് ശന്പള ബില്ലുകൾ തയാറാക്കണമെന്ന് ആവശ്യപ്പെട്ടു. എന്നാൽ ബാലകൃഷ്ണനെ സെക്രട്ടറിയായി അംഗീകരിക്കില്ലെന്നും സംഘത്തിന്റെ തെരഞ്ഞെടുക്കപ്പെട്ട സെക്രട്ടറി എസ്.എസ് അനിൽകുമാറിന്റെ നിർദേശങ്ങൾ മാത്രമേ അനുസരിക്കൂവെന്നുമുള്ള നിലപാടിലാണു ജീവനക്കാർ. അനിൽകുമാറും പ്രസിഡന്റ് ഇ.എസ്…
Read More