ചെർപ്പുളശ്ശേരി: വീടിന്റെ ഓട് പൊളിച്ച് അകത്തു കയറി രണ്ടു പവൻ സ്വർണാഭരണങ്ങളും 5500 രൂപയും മോഷണം നടത്തിയ പ്രതിയെ പിടികൂടി.ഓങ്ങല്ലൂർ കൊണ്ടൂർക്കര കബീർ എന്ന അബ്ബാസിനെയാണ് (40) ചെർപ്പുളശേരി പോലീസ് അറസ്റ്റ് ചെയ്തത്. കേസിനാസ്പദമായ സംഭവം ഈ മാസം 26ന് പുലർച്ചെയാണ് നടന്നത്. കുലുക്കല്ലൂർ മപ്പാട്ടുകര കൈപ്പൽതൊടി വീട്ടിൽ സൈനബയുടെ വീട്ടിലാണ് മോഷണം നടന്നത്. സൈനബയും മകളും പേരക്കുട്ടിയും താമസിക്കുന്ന വീട്ടിൽ ഉറങ്ങിക്കിടന്നിരുന്ന പേരക്കുട്ടിയുടെ കഴുത്തിൽ നിന്നും ഒന്നേകാൽ പവൻ സ്വർണമാലയും, അലമാരയിൽ സൂക്ഷിച്ച മുക്കാൽ പവന്റെ സ്വർണ്ണ വളയുമാണ് മോഷണം നടന്നത്. മോഷണം നടത്തിയശേഷം പ്രതി അടുക്കള വാതിലിലൂടെ പുറത്തേക്ക് പോവുകയായിരുന്നു. കാലത്ത് എഴുന്നേറ്റ് നോക്കിയ സമയമാണ് മോഷണവിവരം അറിയുന്നത്. സിസിടിവി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് സൈനബയുടെ മുൻ ഭർത്താവും കൂടിയായ മുഹമ്മദ് എന്ന അബ്ബാസാണ് പ്രതിയെന്നു തെളിഞ്ഞത്. തുടർന്ന് ഓങ്ങല്ലൂരിലുള്ള വീട്ടിൽവച്ച് പ്രതിയെ അറസ്റ്റ്…
Read MoreCategory: Palakkad
സാമൂഹ്യ മാധ്യമങ്ങൾ വഴി യുവതികളുമായി സൗഹൃദം സ്ഥാപിക്കും; പല ആവശ്യങ്ങൾ പറഞ്ഞ് സ്വർണം തട്ടിയെടുക്കും; യുവതിയുടെ പരാതിയിൽ കുടുങ്ങിയത് രണ്ടുപേർ
ചെർപ്പുളശേരി: സാമൂഹ്യമാധ്യമത്തിലൂടെ സൗഹൃദം സ്ഥാപിച്ച് യുവതിയിൽ നിന്നും സ്വർണം കൈക്കലാക്കി തിരിച്ച് നൽകാതെ തട്ടിപ്പ് നടത്തിയ രണ്ടുപേർ അറസ്റ്റിൽ.തച്ചന്പാറ സ്വദേശികളായ മാച്ചാംതോട് ഷബീർ (32), കാനത്തറ അഖിൽ (28) എന്നിവരെയാണ് ചെർപ്പുളശേരി പോലീസ് അറസ്റ്റ് ചെയ്തത്. നെല്ലായയിലുള്ള യുവതിയിൽ നിന്നും ആശുപത്രി ആവശ്യത്തിന് അടിയന്തിരമായി ഒരു ലക്ഷം രൂപ ആവശ്യമുണ്ടെന്ന് വിശ്വസിപ്പിച്ച് മൂന്നര പവൻ സ്വർണാഭരണങ്ങൾ വാങ്ങി തച്ചന്പാറയിലുള്ള സഹകരണ ബാങ്കിൽ പണയംവയ്ക്കുകയും ചെയ്തു. തുടർന്ന് യുവതി അറിയാതെ ബാങ്കിൽ നിന്ന് സ്വർണാഭരണമെടുത്ത് ഷബീർ വിൽക്കുകയായിരുന്നുവത്രെ.സാമൂഹ്യ മാധ്യമങ്ങൾ വഴി സൗഹൃദം സ്ഥാപിച്ചാണ് തച്ചന്പാറ സ്വദേശിയായ അഖിൽ യുവതിയെ പരിചയപ്പെടുന്നത്. തുടർന്ന് അഖിൽ സുഹൃത്തായ ഷബീറുമൊത്ത് ചെർപ്പുളശ്ശേരിയിൽ വന്ന് യുവതിയിൽ നിന്നും സ്വർണാഭരണങ്ങൾ വാങ്ങി പോവുകയായിരുന്നു. യുവതി പലതവണ ആവശ്യപ്പെട്ടിട്ടും സ്വർണാഭരണങ്ങൾ തിരിച്ചു നൽകാത്തതിനെ തുടർന്നാണ് പോലീസിൽ പരാതി നൽകിയത്. സ്വർണം വിറ്റ ജ്വല്ലറികളിൽ പോയി തെളിവെടുപ്പ് നടത്തി.…
Read Moreകൗതുകക്കാഴ്ചയൊരുക്കി ഒരു കുതിര! അശ്വമേധത്തിനിറങ്ങിയ കുതിരയല്ലങ്കിലും ആരും ഇതിനെ പിടിച്ചുകെട്ടാറില്ല; ഒരു കാര്യം രഹസ്യമായി തുട രുന്നു…
ഒറ്റപ്പാലം: കാഴ്ചക്കാർക്ക് കൗതുകമായി ഒരു കുതിര. അശ്വമേധത്തിനിറങ്ങിയ കുതിരയല്ലങ്കിലും ആരും ഇതിനെ പിടിച്ചുകെട്ടാറില്ല. ആനയും കുതിരയും കാഴ്ചക്കാർക്കെന്നും കൗതുകമാണ്. പശുക്കളെപ്പോലെ മേച്ചിൽപ്പുറങ്ങൾ തേടിയലയുന്ന ഈ കുതിരക്കാഴ്ച ലക്കിടിയിലാണ്. പശുക്കളെ പോലെ വഴിയോരങ്ങളിൽ പുല്ല് തിന്നുനടക്കുന്ന കുതിര എവിടെ നിന്നുവരുന്നു, എവിടേയ്ക്ക് പോകുന്നുവെന്ന കാര്യം രഹസ്യമായി തുട രുന്നു. ആളുകളുമായി വളരെയിണക്കമുള്ള കുതിര നാട്ടുകാരുടെ ഓമനയും കുട്ടികളുടെ ഹീറോയുമാണ്. ലക്കിടി, മംഗലം പാതയോരങ്ങളിൽ പശുക്കൾ പുല്ലു തിന്നുന്ന മാതൃകയിൽ കുതിരയും മേഞ്ഞ് നടക്കുന്നത് കൗതുക കാഴ്ചയായി മാറിയിട്ടുണ്ട്. എല്ലാവരോടും ഇണക്കം കാണിക്കുന്ന കുതിരയെ ഒറ്റനോട്ടത്തിൽ പശുവാണെന്ന് തെറ്റിദ്ധരിക്കുന്നവരും ധാരാളം. കുളന്പടി മുഴക്കി ചിനച്ച് പ്രൗഢി കാണിക്കാനും കുതിര തയാറല്ല. ശാന്തതയാണ് സ്ഥായീഭാവം. കുട്ടികൾക്ക് തഴുകി തലോടാനും ഓമനിക്കാനും നിന്നുകൊടുക്കാനും കുതിര തയാറാണ്. വാഹനയാത്രക്കാർക്ക് സെൽഫിയെടുക്കാൻ പോസ് ചെയ്യാനും ഡിമാന്റില്ല. മുതിരയാണ് തീറ്റയ്ക്ക് ഇഷ്ടമെങ്കിലും വഴിയോരത്തെ പുല്ല് തന്നെ വിശപ്പടക്കാൻ…
Read Moreതൊഴുത്തിൽ കെട്ടിയ ലക്ഷങ്ങൾ വിലവരുന്ന രണ്ടു കാളകളെ മോഷ്ടിച്ചു കടത്തി; അപരിചിതരെ കണ്ടിട്ടും കാളകൾ ശബ്ദിക്കാതിരുന്നതിൽ സംശയം
വണ്ടിത്താവളം: വീടിന്റെ തൊഴുത്തിൽ കെട്ടിയിരുന്ന രണ്ടു വിലക്കൂടിയ കാളകളെ കാണാതായതായി ഉടമ മീനാക്ഷിപുരം പോലിസിൽ പരാതി നൽകി.വണ്ടിത്താവളം അയ്യപ്പൻകാവ് റഷീദാണ് പരാതിക്കാരൻ. ഇന്നലെ പുലർച്ചെ പതിവുപോലെ ഉടമ തൊഴുത്തിൽ ചെന്നപ്പോഴാണ് സംഭവം അറിയുന്നത്. വണ്ടിത്താവളം ടൗണിലുള്ള ഒരു വ്യാപാര സ്ഥാപനത്തിലെ സിസിടിവിയിൽ സംശാസ്പദമായ സാഹചര്യത്തിൽ തത്തമംഗലം ഭാഗത്തേക്ക് പാഞ്ഞു പോവുന്നത് കാണപ്പെടുന്നുണ്ട്. ടാർപോളിൻ കൊണ്ട് പിൻഭാഗം പൂർണ്ണമായും മറച്ച നിലയിലാണുള്ളത്. പുലർച്ചെ 1.35നാണ് വാഹനം കടന്നിരിക്കുന്നത്. നാൽക്കാലി മോഷണവുമായി ബന്ധപ്പെട്ട് പോലിസിനു പ്രാഥമിക വിവരങ്ങൾ ലഭിച്ചതായും സൂചനയുണ്ട്.ടൗണിൽ അജ്ഞാത വാഹനം കടക്കുന്നതിനു സെക്കന്റുകൾക്കു മുന്നിൽ മുന്നു ബൈക്കുകളും പോവുന്നുത് സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്. സവാരി വണ്ടിയിൽ ഉപയോഗിക്കുന്ന രണ്ടു കാളകൾക്ക് ഒരു ലക്ഷത്തിൽ കൂടുതൽ വില കണക്കാക്കുന്നുണ്ട്. ബസ് സ്റ്റോപ്പിനു മുന്നിൽ ജനവാസ കേന്ദ്രത്തിലാണ് റഷീദിന്റെ വിട്. വെറും പത്തടി വ്യത്യാസത്തിലാണ് തൊഴുത്തിൽ മൂന്നു കാളകളെ കെട്ടിയിരുന്നത്. അവയിൽ…
Read Moreയാഥാർഥ്യമാകുമോ..? അട്ടപ്പാടി ബദൽ റോഡെന്ന ആശയത്തിന് അവകാശികളായി രണ്ട് എംഎൽഎ മാർ; ആശങ്കയിൽ ജനങ്ങൾ
ഉണ്ണികൃഷ്ണൻ മണ്ണാർക്കാട് മണ്ണാർക്കാട് : അട്ടപ്പാടി ബദൽ റോഡ് രാഷ്ട്രീയ തർക്കമായതോടെ ജനങ്ങളിൽ ആശങ്കക്ക് വഴിതെളിക്കുന്നു. കഴിഞ്ഞ ദിവസം കോങ്ങാട് എംഎൽഎ കെ. ശാന്തകുമാരി പൂഞ്ചോല വഴി അട്ടപ്പാടി ബദൽ റോഡ് യാഥാർത്ഥ്യമാക്കാൻ ചർച്ച നടത്തിയിരുന്നു. ഇതോടെ ഇത് തന്റെ ആശയമാണെന്ന അവകാശവാദവുമായി മണ്ണാർക്കാട് എംഎൽഎ എൻ.ഷംസുദ്ദീനും രംഗത്തെത്തി. ഇതോടെ ബദൽ റോഡിനായി രാഷ്ട്രീയ വടംവലിയായിട്ടുണ്ട്. ഇതാണ് ജനങ്ങളുടെ ആശങ്കക്ക് കാരണം. ജില്ലയിലെ തന്നെ ഏറ്റവും വലിയ ആദിവാസി മേഖലയായ അട്ടപ്പാടിയിൽ 192 ആദിവാസി ഉൗരുകളിലായി ആയിരക്കണക്കിന് ആദിവാസി കുടംബങ്ങളും കൂടാതെ കുടിയേറ്റക്കാരുമുണ്ട്. എന്നാൽ എന്ത് ആവശ്യങ്ങൾക്കും മണ്ണാർക്കാട് വന്ന് പോകേണ്ട അവസ്ഥയാണ് അട്ടപ്പാടിക്കാർക്ക്. നിലവിലെ റോഡിന്റെ അവസ്ഥ കാരണം യാത്ര ദുരിതം പേറി വരുന്നത് ഇവിടെത്തെ ജനങ്ങളെ ഏറെ കഷ്ടത്തിലാക്കുന്നു. 2019 ലും 2020 മണ്ണിടിച്ചിൽ ഉണ്ടായതിനെ തുടർന്ന് ദിവസങ്ങളോളം ചുരം റോഡ് അടച്ചിടേണ്ടി വന്നു.അട്ടപ്പാടിയിലേക്ക്…
Read Moreആരായാലും, മിണ്ടാപ്രാണികളോടാണ് ഈ ക്രൂരത ചെയ്തത് എന്ന് ഓര്മ്മ വേണം! വളർത്തു നായ്ക്കളേയും കോഴികളേയും കൊന്ന് പാതയോരത്ത് കെട്ടിത്തൂക്കി
വടക്കഞ്ചേരി : വിലകൂടിയ നായ്ക്കളേയും കോഴികളെയും കൊന്ന് പാതയോരത്തെ വൈദ്യുതി പോസ്റ്റിൽ കെട്ടി തൂക്കി. ടൗണിനടുത്ത് പാളയം കരിപ്പാലി റോഡിലാണ് സംഭവം. പാളയം ആണ്ടവന്റെ വീട്ടിലെ മിണ്ടാപ്രാണികളോടാണ് ഈ ക്രൂരത കാട്ടിയിട്ടുള്ളത്. കോണ്ഗ്രസ് പ്രവർത്തകനായ ആണ്ടവന്റെ മകൻ സുരേഷ്കുമാറാണ് ഇവയെ വീട്ടിൽ വളർത്തുന്നത്. വീടിനോടുചേർന്ന് വഴിക്കു സമീപമാണ് ഇവയുടെ കൂടുകൾ. ജർമ്മൻ ഷെപ്പേർഡ്, ലാബ്രഡോർ എന്നീ ഇനങ്ങളിലുള്ള രണ്ടു നായ്ക്കൾക്ക് വിഷം നൽകി കൊന്നതിനു പിന്നാലെ കൂട്ടിൽ നിന്നും കോഴികളെ കൊണ്ടുപോയി കഴുത്തറുത്ത് റോഡിലെ പോസ്റ്റിൽ കെട്ടി തൂക്കുകയായിരുന്നു. കഴിഞ്ഞ ഞായറാഴ്ച അർധരാത്രിയോടെയാണ് നായ്ക്കൾക്ക് വിഷംകൊടുത്തു കൊന്നത്. അന്നുതന്നെ കോഴികളെ കൊണ്ടുപോയിരുന്നു. എന്നാൽ മോഷ്ടിച്ച കോഴികളെ ഇന്നലെ രാവിലെയാണ് കൊന്ന് പോസ്റ്റിൽ തൂക്കിയത്. 17ന് തന്നെ പോലീസിൽ പരാതി നൽകിയെങ്കിലും അന്വേഷണം ഇഴയുന്നതിനിടെയാണ് കോഴികളെ കെട്ടി തൂക്കിയ സംഭവം ഉണ്ടായിട്ടുള്ളത്. സിഐ മഹേന്ദ്ര സിംഹന്റെ നേതൃത്വത്തിൽ പോലീസ്…
Read Moreഗ്രാമീണജനതയുടെ സ്പന്ദനങ്ങളിൽ വന്ന മാറ്റം, കാർഷിക ആയുധങ്ങൾ നിർമിക്കുന്ന ആലകൾ അപ്രത്യക്ഷമാകുന്നു
ഒറ്റപ്പാലം: ചുട്ടുപഴുത്ത ഇരുന്പ് അടിച്ച് പരത്തി ആയുധങ്ങളാക്കുന്ന ഗ്രാമീണ ആലകളും അന്യം നിന്നു. ഒരുകാലത്ത് ഗ്രാമീണ ചന്തമായിരുന്നു ഇത്. കൊയ്ത്തിന് അരിവാൾ മൂർച്ച കൂട്ടാൻ കരിക്കിടുന്നതും, മടവാളക്കമുള്ള പണിയായുധങ്ങൾ മൂർച്ച കൂട്ടിയിരുന്നതും ഇത്തരം ആലകളിലാണ്. ഇരുന്പുപണി കുലതൊഴിലാക്കിയ അവകാശ ജാതീയരും അന്നുണ്ടായിരുന്നു. വർഷങ്ങൾക്കിപ്പുറം ഭൂരിഭാഗം ആലകളിലെയും തീയണഞ്ഞു. ഒട്ടേറെ ആലകളുണ്ടായിരുന്ന മേഖലകളിൽ ചുരുക്കം ചില ആലകൾ മാത്രമായി അവശേഷിച്ചു. അവയും അന്യം നിന്ന സ്ഥിതിയാണിപ്പോൾ. പൂർവികരാൽ പാരന്പര്യമായി കൈവന്ന തൊഴിൽ കൈവിടാനുള്ള വിഷമം മൂലം വിഷമഘട്ടത്തിലും പിടിച്ചുനിൽക്കാൻ ശ്രമിച്ചവരെല്ലാം പരാജയപ്പെട്ടു. പണ്ട് ഗ്രാമങ്ങളിലെ കല്ലുവെട്ട് മടയിൽ ചെങ്കല്ല് കൊത്തിയെടുത്തിരുന്നത് ഇരുന്പിന്റെ കൊത്തി ഉപയോഗിച്ചായിരുന്നു.ഇത് ദിവസവും ഉൗട്ടി മൂർച്ചകൂട്ടുകയും ചെയ്തിരുന്നു. ഓരോ ഗ്രാമങ്ങളിലും ഇത്തരം കല്ലുവെട്ട് നടന്നിരുന്നു. അതുകൊണ്ടുതന്നെ ഗ്രാമങ്ങളിലെ ആലകളിൽ തിരക്കൊഴിഞ്ഞ നേരമുണ്ടായിരുന്നില്ല. കാലക്രമേണ കല്ലുവെട്ടും കല്ലുചെത്തും യന്ത്രങ്ങളിലേക്ക് വഴി മാറിയതോടെ ആലകളിലെ തിരക്കൊഴിഞ്ഞു. മടവാൾ, അരിവാൾ,…
Read Moreപ്രായം വെറുമൊരു നമ്പര് മാത്രം! തൊണ്ണൂറുകാരി എസ് പെരുമാത്താൾ ഇനി പഞ്ചായത്ത് പ്രസിഡന്റ്
കോയന്പത്തൂർ : തദ്ദേശ തെരഞ്ഞെടുപ്പിൽ വിജയിച്ച് തിരുനെൽവേലി ജില്ലയിലെ പാളയംകോട്ട ശിവന്തിപ്പട്ടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റായി ചുമതലയേറ്റ എസ്. പെരുമാത്താൾ തമിഴ്നാട്ടിലെ ഏറ്റവും പ്രായം കൂടിയ ഗ്രാമപഞ്ചായത്ത് പ്രസിഡന്റെന്ന ബഹുമതിക്കും അർഹയായി. 1,568 വോട്ട് നേടിയാണ് പെരുമാത്താൾ വിജയിച്ചത്. ആയിരം വോട്ടിന്റെ ഭൂരിപക്ഷമാണ് പെരുമാത്താളിനു ലഭിച്ചത്. ഇവർക്കെതിരെ മത്സരിച്ച സെൽവറാണി, ഉമ എന്നിവർക്ക് കെട്ടിവച്ച പണം പോലും നഷ്ടമായി. മക്കളും കൊച്ചുമക്കളും മരുമക്കളുമെല്ലാം പെരുമാത്താൾ പഞ്ചായത്ത് പ്രസിഡന്റായി ചുമതലേയൽക്കുന്നത് കാണാനെത്തിയിരുന്നു. വയസ് 90 ആണെങ്കിലും ഇപ്പോഴും ആവേശത്തോടെ വീട്ടുജോലികളും പൂന്തോട്ടത്തിലെ പണിയുമെല്ലാം പെരുമാത്താൾ ചെയ്യാറുണ്ട്. ഇപ്പോൾ നാട്ടുകാർക്കു വേണ്ടി പ്രവർത്തിക്കാൻ സാധിക്കുന്നതിന്റെ സന്തോഷത്തിലാണ് ഈ മുത്തശ്ശി. ഉടൻ തന്നെ നെല്ലായി കളക്ടറെ കണ്ട് ശിവാന്തിപ്പെട്ടിക്കു വേണ്ട അടിസ്ഥാന സൗകര്യങ്ങളെക്കുറിച്ചുള്ള അപേക്ഷ സമർപ്പിക്കാനാണ് പെരുമാത്താളിന്റെ തീരുമാനം. തെങ്കാശി കടയം പഞ്ചായത്ത് യൂണിയനിലെ വെങ്കടാന്പട്ടി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ച 21…
Read Moreദീപാവലി വരുന്നു, അതിർത്തി കടന്ന് കൊള്ളപ്പലിശസംഘവും; പോലീസിന്റെ കണ്ണുവെട്ടിക്കാൻ പലിശക്കാർ വരുന്നത് മുണ്ടും ഷർട്ടും ധരിച്ച്
കൊഴിഞ്ഞാന്പാറ: ദീപാവലി അടുത്തു വരുന്നതോടെ കൊഴിഞ്ഞാന്പാറ ഫർക്കയിലേക്ക് തമിഴ്നാട്ടിൽ നിന്നുംകൊള്ള പലിശക്കാരുടെ വരവു തുടങ്ങി. വടകരപ്പതി, എരുത്തേന്പതി, കൊഴിഞ്ഞാന്പാറ, പെരുമാട്ടി, പട്ടഞ്ചേരി, മുതലമട പഞ്ചായത്ത് പ്രദേശങ്ങളിലെ തമിഴ് കുടുംബങ്ങളെ ലക്ഷ്യമിട്ടാണ് പലിശ സംഘമെത്തുന്നത് . കോവിഡിന്റെ രണ്ടാം തരംഗം ആരംഭിച്ചതു മുതൽ ദീർഘനാൾ തൊഴിൽരഹിതരെന്നതിനാൽ സാന്പത്തികമായും തകർച്ചയിലാണെന്ന കണക്കുകൂട്ടലിലാണ് തമിഴ് പലിശ സംഘം അതിർത്തി കടന്നെത്തുന്നത്. ചിറ്റൂർ നിയോജക മണ്ഡലത്തിൽ തമിഴ് കുടുംബങ്ങൾ കൂടുതലായുണ്ട്. തമിഴ് വംശജരുടെ പ്രധാന ഉത്സവമായ ദീപാവലിയും തൈപൊങ്കലും കേരളത്തിന്റെ അതിർത്തി ജില്ലകളായ പാലക്കാട്, ഇടുക്കി, കൊല്ലം, തിരുവനന്തപുരം, വയനാട് ജില്ലകളിൽ താമസിക്കുന്ന തമിഴ് കുടുംബങ്ങളും വിപുലമായി തന്നെ ആഘോഷിച്ചു വരുന്നുണ്ട് . കോയന്പത്തൂർ, പൊള്ളാച്ചി, കിണത്തുക്കടവ് ഭാഗങ്ങളിൽ നിന്നും ഇരുചക്രവാഹനങ്ങളിലാണ് വായ്പ നൽകുന്ന സംഘം എത്തികൊണ്ടിരിക്കുന്നത്. മുൻ കാലങ്ങളിൽ പാന്റ്സും ഷർട്ടും ധരിച്ചെത്തിയിരുന്നവർ ഇത്തവണ മുണ്ടും ഷർട്ടും ധരിച്ചാണെത്തുന്നത്. കേരളത്തിൽ പോലീസിന്റെ…
Read Moreഎറവാള സമുദായങ്ങൾക്കു ജാതി സർട്ടിഫിക്കറ്റ് ഇല്ല; സർക്കാർ ക്ഷേമപദ്ധതികളെല്ലാം അകലെ; നരകതുല്യ ജീവിതം തള്ളിനീക്കി നാൽപത് കുടുംബങ്ങൾ
കൊല്ലങ്കോട്: ആദിവാസി എറവാളൻ സമുദായ കുടുംബങ്ങൾക്ക് ജാതി സർട്ടിഫിക്കറ്റില്ലാത്തതിനാൽ രണ്ടു കോളനികളിലായി നാൽപ്പതു കുടുംബങ്ങൾ വികസനമെത്താതെ നരകതുല്യ ജീവിതം തള്ളിനീക്കുന്നു. നെന്മേനി, പറത്തോട് പുത്തൻപ്പാടം കോളനിവാസികളാണ് കുടിവെള്ളം, വീട്, സഞ്ചാരയോഗ്യമായ പാത പോലുമില്ലാതെ വർഷങ്ങളായി ദുരിതം പേറുന്നത്. ഈ കുടുംബങ്ങളിൽ മരണപ്പെടുന്നവരെ ശ്മശാനത്തിലേക്ക് എത്തിക്കാൻ മുക്കാൽ കിലോമീറ്റർ ദൂരം വയൽ വരന്പിലൂടെ പുതപ്പിൽ പൊതിഞ്ഞുള്ള നടത്തം തന്നെ ആവർത്തിച്ചുവരികയാണ്. 2017 മുതൽ ഇവിടെയുള്ളവർക്ക് ജാതി സർട്ടിഫിക്കറ്റ് നൽകിയിരുന്നത് വകുപ്പ് നിർത്തലാക്കുകയാണ് ഉണ്ടായത്. ഇവരുടെ വസ്ത്രധാരണം, ഭാഷ മറ്റു നടപടി ക്രമങ്ങളും ആദിവാസി സമുദായങ്ങളുടേതല്ല എന്നതാണ് സർട്ടിഫിക്കറ്റ് നിർത്തലാക്കിയതിനു കാരണമായി വകുപ്പ് അധികൃതർ അറിയിച്ചത്. ഇവിടെ താമസിക്കുന്നവർക്ക് മുൻകാലത്ത് രക്ഷിതാക്കൾക്ക് ലഭിച്ച ജാതി സർട്ടിഫിക്കറ്റ് മക്കൾക്കും ബാധകമല്ലെന്ന് അധികൃതർ പറയുന്നു. പിഎസ്സി പരീക്ഷയെഴുതി റാങ്ക് ലിസ്റ്റിലെത്തിയ മുന്നു പേർക്ക് ജാതി സർട്ടിഫിക്കറ്റ് ലഭിക്കാത്തതിനാൽ സംവരണ പട്ടികയിൽപെടാത്തതിനാൽ ജോലി…
Read More