കൗതുകക്കാഴ്ചയൊരുക്കി ഒ​രു കു​തി​ര! അ​ശ്വ​മേ​ധ​ത്തി​നി​റ​ങ്ങി​യ കു​തി​ര​യ​ല്ല​ങ്കി​ലും ആ​രും ഇ​തി​നെ പി​ടി​ച്ചു​കെ​ട്ടാ​റി​ല്ല; ഒരു കാര്യം രഹസ്യമായി തുട രുന്നു…

ഒ​റ്റ​പ്പാ​ലം: കാ​ഴ്ച​ക്കാ​ർ​ക്ക് കൗ​തു​ക​മാ​യി ഒ​രു കു​തി​ര. അ​ശ്വ​മേ​ധ​ത്തി​നി​റ​ങ്ങി​യ കു​തി​ര​യ​ല്ല​ങ്കി​ലും ആ​രും ഇ​തി​നെ പി​ടി​ച്ചു​കെ​ട്ടാ​റി​ല്ല.

ആ​ന​യും കു​തി​ര​യും കാ​ഴ്ച​ക്കാ​ർ​ക്കെ​ന്നും കൗ​തു​ക​മാ​ണ്. പ​ശു​ക്ക​ളെ​പ്പോ​ലെ മേ​ച്ചി​ൽ​പ്പു​റ​ങ്ങ​ൾ തേ​ടി​യ​ല​യു​ന്ന ഈ ​കു​തി​ര​ക്കാ​ഴ്ച ല​ക്കി​ടി​യി​ലാ​ണ്.

പ​ശു​ക്ക​ളെ പോ​ലെ വഴിയോ​ര​ങ്ങ​ളി​ൽ പു​ല്ല് തി​ന്നുന​ട​ക്കു​ന്ന കു​തി​ര എ​വി​ടെ നി​ന്നുവ​രു​ന്നു, എ​വി​ടേ​യ്ക്ക് പോ​കു​ന്നു​വെ​ന്ന കാ​ര്യ​ം രഹസ്യമായി തുട രുന്നു.

ആ​ളു​ക​ളു​മാ​യി വ​ള​രെ​യി​ണ​ക്ക​മു​ള്ള കു​തി​ര നാ​ട്ടു​കാ​രു​ടെ ഓ​മ​ന​യും കു​ട്ടി​ക​ളു​ടെ ഹീ​റോ​യു​മാ​ണ്.

ല​ക്കി​ടി, മം​ഗ​ലം പാ​ത​യോ​ര​ങ്ങ​ളി​ൽ പ​ശു​ക്ക​ൾ പു​ല്ലു തി​ന്നു​ന്ന മാ​തൃ​ക​യി​ൽ കു​തി​ര​യും മേ​ഞ്ഞ് ന​ട​ക്കു​ന്ന​ത് കൗ​തു​ക കാ​ഴ്ച​യാ​യി മാ​റി​യി​ട്ടു​ണ്ട്.

എ​ല്ലാ​വ​രോ​ടും ഇ​ണ​ക്കം കാ​ണി​ക്കു​ന്ന കു​തി​ര​യെ ഒ​റ്റ​നോ​ട്ട​ത്തി​ൽ പ​ശു​വാ​ണെ​ന്ന് തെ​റ്റി​ദ്ധ​രി​ക്കു​ന്ന​വ​രും ധാ​രാ​ളം.

കു​ള​ന്പ​ടി മു​ഴ​ക്കി ചി​ന​ച്ച് പ്രൗ​ഢി കാ​ണി​ക്കാ​നും കു​തി​ര ത​യാ​റ​ല്ല. ശാ​ന്ത​ത​യാ​ണ് സ്ഥാ​യീ​ഭാ​വം. കു​ട്ടി​ക​ൾ​ക്ക് ത​ഴു​കി ത​ലോ​ടാ​നും ഓ​മ​നി​ക്കാ​നും നി​ന്നു​കൊ​ടു​ക്കാ​നും കു​തി​ര ത​യാ​റാ​ണ്.

വാ​ഹ​ന​യാ​ത്ര​ക്കാ​ർ​ക്ക് സെ​ൽ​ഫി​യെ​ടു​ക്കാ​ൻ പോ​സ് ചെ​യ്യാ​നും ഡി​മാ​ന്‍റി​ല്ല. മു​തി​ര​യാ​ണ് തീ​റ്റയ്ക്ക് ഇഷ്ടമെ​ങ്കി​ലും വ​ഴി​യോ​ര​ത്തെ പു​ല്ല് ത​ന്നെ വി​ശ​പ്പ​ട​ക്കാ​ൻ മാത്രം ആഗ്രഹം.

ആ​ക്ര​മി​ക്കാ​ൻ മു​തി​രു​ന്ന പ​ശു​ക്ക​ൾ​ക്കും തെ​രു​വു​നാ​യ്ക്ക​ൾ​ക്കും മു​ന്പി​ൽ മാ​ത്രം അ​ടി​പ​ത​റാ​ൻ അ​ശ്വം ത​യാ​റ​ല്ല.

പ്ര​ത്യാ​ക്ര​മ​ണം ഉ​റ​പ്പ്. പു​ല്ലി​നുപു​റ​മേ വി​ശ​പ്പ​ട​ക്കാ​ൻ പ​റ്റു​ന്ന പ​ച്ച​പ്പു​ക​ളെ​ല്ലാം ഇ​ഷ്ട​വി​ഭ​വ​മാ​ണ്.

വ​ഴി​യോ​ര​ങ്ങ​ളി​ൽ തീ​റ്റി ക​ഴി​ഞ്ഞാ​ൽ വി​ശ്ര​മ​ത്തി​നാ​യ് ക​ണ്ണ​ട​ച്ച് ഒ​റ്റ​നി​ൽ​പ്പാ​ണ്. ഇ​ത് ചി​ല​പ്പോ​ൾ കു​റ​ച്ച​ധി​ക സ​മ​യം വ​രേ​ക്കും നീ​ളും.

കു​തി​ര​യേ കാ​ണാ​നും ഫോ​ട്ടോ​യെ​ടു​ക്കാ​നും ഉ​ത്സാ​ഹി​ക്കു​ന്ന​വ​രി​ൽ പ്രാ​യ​മാ​യ​വ​രും ധാ​രാ​ളം. ഒ​രു മാ​സ​ത്തി​ല​ധി​ക​മാ​യി വ​ഴി​യോ​ര കാ​ഴ്ചയു​ടെ കൗ​തു​ക​മാ​യി ഈ ​അ​ശ്വം പാ​ത​യോ​ര​ങ്ങ​ളി​ലു​ണ്ട്.

Related posts

Leave a Comment