തൃശൂർ:പാമ്പാടി നെഹ്റു കോളജ് വിദ്യാർഥി ജിഷ്ണുവിന്റെ മരണം അന്വേഷിച്ച പോലീസ് ഉദ്യോഗസ്ഥയെ ഫോണിൽ ഭീഷണിപ്പെടുത്തിയ കേസിൽ യുവാവ് അറസ്റ്റിൽ. തിരുവനന്തപുരം സ്വദേശി ജോസ് ഫെർണാണ്ടസാണ് അറസ്റ്റിലായത്. ജിഷ്ണുവിന്റെ മരണം അന്വേഷിക്കുന്ന എഎസ്പി കിരണ്‍ നാരായണനെ ഫോണിലൂടെ ഭീഷണിപ്പെടുത്തിയ സംഭവത്തിലാണ് അറസ്റ്റ്. സമാന സ്വഭാവമുള്ള 25ഓളം കേസുകളിൽ ഇയാൾ പ്രതിയാണെന്നു പോലീസ് പറഞ്ഞു. ഇയാൾക്കെതിരേ വിവിധ സ്റ്റേഷനുകളിലായി നൂറിലധികം പരാതികൾ നിലവിലുണ്ട്. തിരുവനന്തപുരം കന്റോണ്‍മെന്റ് പോലീസ് സ്റ്റേഷനിൽ മാത്രം 12 ഓളം കേസുകൾ ജോസിനെതിരേ രജിസ്റ്റർ ചെയ്തിട്ടുള്ളതായും പോലീസ് പറഞ്ഞു. അസിസ്റ്റന്റ് പോലീസ് കമ്മീഷണർ പി. വാഹിദിന്റെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്.
Read MoreCategory: Palakkad
നിറംമാറുന്ന നേതാക്കൾ..! ബീവറേജിന് കെട്ടിടം നൽകിയയാളെ സമരം ചെയ്ത് പിന്തിരിപ്പിച്ചു ചെയർപേഴ്സൺ; നാടുനീളെ ഫ്ളക്സും വച്ചു; പിന്നീട് സംഭവിച്ചത്
ചാലക്കുടി: മാർക്കറ്റിനു സമീപം ബീവറേജ് മദ്യവില്പനകേന്ദ്രം ആരംഭിക്കുവാൻ കെട്ടിടം വാടകയ്ക്കു നൽകിയ വ്യക്തിയെ പിൻതിരിപ്പിച്ച നഗരസഭാ ചെയർപേഴ്സനും മറ്റും നഗരസഭയുടെ കെട്ടിടം തന്നെ മദ്യവില്പന കേന്ദ്രത്തിനു വാടകയ്ക്ക് നൽകിയതിൽ നാട്ടുകാർക്ക് പ്രതിഷേധം. സൗത്ത് ജംഗ്്ഷനിലുള്ള ബീവറേജ് ഒൗട്ലറ്റ് സുപ്രീംകോടതി വിധിയുടെ പേരിൽ മാറ്റി സ്ഥാപിക്കുന്നതിനെതിരെയാണ് നാട്ടുകാരുടെ പ്രതിഷേധം ഉയർന്നത്. ആദ്യം മാർക്കറ്റിനു പിൻവശത്തുള്ള സ്വകാര്യവ്യക്തി മദ്യവില്പനകേന്ദ്രം തുറക്കാൻ കെട്ടിടം വാടകയ്ക്കു നൽകിയ വിവരം അറിഞ്ഞ് വാർഡ് കൗണ്‍സിലറുടെ നേതൃത്വത്തിൽ പ്രതിഷേധം നടന്നു. ടൗണിന്റെ വിവിധ ഭാഗങ്ങളിൽ കൗണ്‍സിലറുടെ സ്വന്തം പേരുവെച്ച് പ്രതിഷേധ ഫ്ളക്സ് ബോർഡുകൾ സ്ഥാപിച്ച് വാടകയ്ക്ക് കെട്ടിടം നൽകിയ വ്യക്തിയെ അപമാനിച്ചു. നഗരസഭാ ചെയർപേഴ്സന്റെ നേതൃത്വത്തിൽ സമുദായ നേതാക്കൾ ഉൾപ്പെടെ എത്തി വാടകയ്ക്കു നൽകിയ വ്യക്തിയെ പിന്തിരിപ്പിക്കുകയും ചെയ്തു. ഇതിനുശേഷമാണ് നാടകീയമായി ഇതെ മാർക്കറ്റിനുള്ളിൽ തന്നെ മദ്യവില്പനകേന്ദ്രം തുറക്കാൻ നഗരസഭ ഭരണകക്ഷി അനുവാദം നൽകിയത്. മദ്യവിപത്തിനെതിരെ…
Read Moreകാരണം കേട്ടാൽ ഞെട്ടും..! പതിനായിരം രൂപയുടെ വിവിധ സീരിയിലുകളിലേ ലോട്ടറി അടിച്ചാൽ കഷ്ടകാലമെന്ന് ഭാഗ്യശാലികൾ
തൃശൂർ: സംസ്ഥാന ഭാഗ്യക്കുറിയിൽ പതിനായിരം രൂപയുടെ സമ്മാനം അടിച്ചാൽ ദൗർഭാഗ്യമാകുമെന്നു ലോട്ടറി ഏജന്റുമാരും ഭാഗ്യാന്വേഷികളും. പതിനായിരം രൂപയുടെ സമ്മാനം അടിച്ചാൽ ടിക്കറ്റും തിരിച്ചറിയൽ രേഖയും സഹിതം ഭാഗ്യവാൻ ജില്ലാ ലോട്ടറി ഓഫീസിൽ എത്തിയാലേ സമ്മാനത്തുകയ്ക്കുള്ള ചെക്ക് കൈപ്പറ്റാനാകൂ. അവസാന അഞ്ചക്ക നമ്പർ ശരിയാകുന്ന ടിക്കറ്റുകൾക്കാണു പതിനായിരം രൂപ സമ്മാനം. ചിലർ വിവിധ സീരിയലുകളിലെ ഒരേ നമ്പർ ടിക്കറ്റുകൾ വാങ്ങിവയ്ക്കാറുണ്ട്. ഇപ്രകാരം വാങ്ങുന്ന ഒരേ നമ്പർ ടിക്കറ്റുകളിൽ പതിനായിരം അടിച്ചാൽ ഭാഗ്യവാൻ വട്ടംകറങ്ങേണ്ടിവരും. ഒരാൾക്ക് ഒരു സമ്മാനത്തുകയേ നൽകൂ. എല്ലാ ടിക്കറ്റിലേയും തുക കൈപ്പറ്റണമെങ്കിൽ തിരിച്ചറിയൽ കാർഡും ബാങ്ക് അക്കൗണ്ടുമുള്ള അത്രയും പേരേയുംകൊണ്ട് ലോട്ടറി ഓഫീസിൽ എത്തേണ്ടിവരും. സമ്മാനം നേടിയ ടിക്കറ്റ് ഇതര ജില്ലയിൽനിന്നുള്ളതാണെങ്കിൽ ടിക്കറ്റും രേഖകളുമായി ആ ജില്ലയിൽ ഹാജരാകണം. അല്ലെങ്കിൽ പരിശോധനകൾ പൂർത്തിയാക്കി ടിക്കറ്റിനുള്ള സമ്മാനം അനുവദിച്ചുകിട്ടുമ്പോൾ ഒരു മാസം കഴിയും. നേരത്തെ പതിനായിരം രൂപയുടെ…
Read Moreഎന്റെ പിഴ,എന്റെ പിഴ ..! മന്ത്രിക്കു രണ്ടുതവണ നാക്കുപിഴച്ചു; അക്കിത്തത്തിന്റെ സഹോദരൻ മകനായി
തൃശൂർ: പുരസ്കാര വേദിയിൽ സാംസ്കാരിക മന്ത്രിയുടെ നാക്കുപിഴച്ചപ്പോൾ ചിത്രകാരൻ അക്കിത്തം നാരായണൻ കവി അക്കിത്തത്തിന്റെ മകനായി. അക്കിത്തത്തിന്റെ ഇളയ സഹോദരനാണ് അക്കിത്തം നാരായണൻ. രാജാ രവിവർമ-സ്വാതി സംഗീത പുരസ്കാര വേദിയിലെ പ്രസംഗത്തിനിടെയാണ് മന്ത്രിക്കു പിഴവുപറ്റിയത്. കവി അക്കിത്തത്തിനു പത്മ പുരസ്കാരം ലഭിക്കുന്നതുമായി ബന്ധപ്പെട്ട് അദ്ദേഹത്തിന്റെ വീട് സന്ദർശിച്ചപ്പോൾ മകൻ അക്കിത്തത്തെ കാണാൻ സാധിച്ചിരുന്നില്ലെന്നും പാരീസിലായതിനാൽ പിന്നീട് കാണാമെന്നു കരുതി തിരിച്ചുപോരുകയായിരുന്നുവെന്നായിരുന്നു മന്ത്രി പറഞ്ഞത്. പ്രസംഗത്തിനിടെ രണ്ടുതവണ കൂടി മന്ത്രിക്കു പിഴവുപറ്റി.
Read Moreപുറത്ത് പോകേണ്ടിവരും ..! വാഴപ്പുഴ പറത്തോട്ടില്‍ 21 വീട്ടുകാര്‍ പ്രാഥമിക സൗകര്യങ്ങളില്ലാതെ ദുരിതത്തില്‍; രാഷ്ട്രിയക്കാർ നൽകുന്നത് വാഗ്ദാനം മാത്രം
കൊല്ലങ്കോട്: വാഴപ്പുഴ പറത്തോട്ടില്‍ ഇരുപത്തിയൊന്നു കുടുംബങ്ങള്‍ പ്രാഥമിക സൗകര്യങ്ങളില്ലാതെ ദുരിതത്തില്‍. പനയോല മേഞ്ഞ് പ്രാചീനരീതിയിലുള്ള ചെറ്റക്കുടിലിലാണ് അഞ്ചും ആറും അംഗങ്ങളുള്ള കുടുംബങ്ങള്‍ അന്തിയുറങ്ങുന്നത്.വാഴപ്പുഴയിലുള്ള മുപ്പതോളം വിദ്യാര്‍ഥികള്‍ സ്കൂളിലെത്തുന്നത് പയിലൂരിലുള്ള ജിഎല്‍പി സ്കൂള്‍ അധ്യാപകരുടെ കാരുണ്യംകൊണ്ടു മാത്രമാണ്. പെരുമാള്‍ മലയുടെ അമ്പതുമീറ്റര്‍ മാത്രം ദൂരപരിധിയിലാണ് രണ്ടു മുസ്ലിം കുടുംബങ്ങള്‍ ഉള്‍പ്പെടെ 21 കുടുംബങ്ങള്‍ ഭാവിയില്‍ പ്രതീക്ഷയില്ലാതെ ജീവിതം തള്ളിനീക്കുന്നത്. വര്‍ഷക്കാലത്ത് മലയില്‍നിന്നുണ്ടാകുന്ന ഒഴുക്കില്‍നിന്നുള്ള വെള്ളം ശേഖരിച്ചാണ് വീടുകളിലേക്ക് കുടിവെള്ളത്തിനു പഞ്ചായത്ത് വഴിയൊരുക്കിയിരിക്കുന്നത്.എന്നാല്‍ ഇതുപ്രകാരം മാര്‍ച്ച്, ഏപ്രില്‍, മേയ്, ജൂണ്‍ മാസങ്ങളില്‍ തീരെ വെള്ളം ലഭിക്കാറില്ലെന്നാണ് ആറുച്ചാമി, മുരുകന്, ദേവി, പുഷ്പാമണി, അപ്പു, മാരി, രാജന് സുബ്രഹ്്മണ്യന്, മണികണ്ഠന്, വേലായുധന് എന്നിവര്‍ ഉള്‍പ്പെട്ട ഇരുപത്തിയൊന്നു കുടുംബങ്ങളുടെ ആവലാതി. നാനൂറുമീറ്ററോളം വയല്‍വരമ്പിലൂടെ കാല്‍നടയായി വേണം വീടുകളിലേക്ക് എത്താന്‍. കോളനിയിലുണ്ടാകുന്ന മരണാനന്തര സംസ്കാരത്തിനു വരമ്പിലൂടെ സഞ്ചരിക്കുന്നതും ഏറെ ദുഷ്കരമാണ്. പഞ്ചായത്ത് അധികൃതര്‍ വീടുനിര്‍മാണത്തിന്…
Read Moreരണ്ടും ഉപദ്രവകാരികൾ..! പുകവലി നിർത്തുന്നതിനുപയോഗിക്കുന്ന നിക്കോട്ടിൻ പാച്ചു കളും അർബുദത്തിനു കാരണ മാകുന്നുവെന്ന് ഡോ.ശ്രീകുമാർ
തൃശൂർ: നിരുപദ്രവകാരിയെന്ന് പൊതുവേ കരുതുന്ന നിക്കോട്ടിൻ ശ്വാസകോശ അർബുദത്തിനു കാരണമായ കാൻസർ മൂലകോശങ്ങളുടെ വളർച്ചയെ ത്വരിതപ്പെടുത്തുകയും കാൻസർ കീമോതെറാപ്പി മരുന്നുകളുടെ പ്രവർത്തനശേഷി കുറയ്ക്കുന്നതായും അമേരിക്കയിലെ എച്ച് ലീ മോഫിറ്റ് കാൻസർ സെന്ററിലെ പ്രമുഖ ഗവേഷകനായ ഡോ. ശ്രീകുമാർ ചെല്ലപ്പൻ അഭിപ്രായപ്പെട്ടു. അമല കാൻസർ സെന്ററിൽ ത്രിദിന കാൻസർ സമ്മേളനത്തിൽ പ്രബന്ധം അവതരിപ്പിക്കുകയായിരുന്നു അദ്ദേഹം. നിക്കോട്ടിൻ മരുന്നായിപ്പോലും ഉപയോഗിക്കുന്നത് കാൻസർ രോഗത്തേയും ചികിത്സയേയും ബാധിച്ചേക്കാം. പുകവലി നിർത്തുന്നതിനും മറ്റും നിക്കോട്ടിൻ പാച്ചുകൾ ഉപയോഗിച്ചുള്ള ചികിത്സകളും ഇന്നു പ്രചാരത്തിലുണ്ട്. ഇതു ഗുണത്തേക്കാളേറെ ദോഷംചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
Read Moreആശാന് അടുപ്പിലും ആകാം..! സ്റ്റാന്റിൽ നിന്ന് ബസുകളെ പടിയടച്ച് പിണ്ഡം വച്ച് സിപി ഐ പാർട്ടി സമ്മേളനം ; പൊതു ജനം വഴിയിൽ
കാഞ്ഞാണി: സിപിഐ നേതാവിന് പ്രസംഗിക്കാൻ ബസ് സ്റ്റാൻഡിൽ നിന്ന് ബസുകൾ ഔട്ട്, ബസ് സ്റ്റാൻഡ് സിപിഐയുടെ സമ്മേളന നഗരിയായി. മുൻ മന്ത്രി കൃഷ്ണൻ കണിയാംപറന്പിലിന്റെ ചരമവാർഷിക അനുസ്മരണ സമ്മേളനത്തിനുവേണ്ടിയാണ് ഇന്നലെ വൈകിട്ട് അഞ്ചര മുതൽ ബസ് സ്റ്റാൻഡ് മൈതാനമാക്കിയത്. സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനായിരുന്നു ഉദ്ഘാടകൻ. സ്റ്റാൻഡിന്റെ കിഴക്കേ ഭാഗത്ത് വലിയ സ്റ്റേജ് കെട്ടി. അന്തിക്കാട്, തൃപ്രയാർ ഭാഗങ്ങളിലേക്ക് പോകുന്ന ബസുകൾ നിർത്തുന്ന സ്റ്റാൻഡിലെ ഭാഗങ്ങളിൽ കസേരകൾ നിരത്തിയിട്ട് പ്രവർത്തകരായിരുന്നു. അതോടെ ബസുകൾ സ്റ്റാൻഡിൽ കയറാനായില്ല. നിയന്ത്രിക്കാൻ അന്തിക്കാട് പോലീസുമുണ്ടായിരുന്നില്ല. ട്രാഫിക് തടസമുണ്ടാക്കി നേരത്തെ ബസ് സ്റ്റാൻഡ് മറ്റാവശ്യങ്ങൾക്ക് ഉപയോഗിക്കുന്നത് വിലക്കാൻ പരാതിയെ തുടർന്ന് ഗ്രാമപഞ്ചായത്ത്, ജില്ലാ പോലീസ് സൂപ്രണ്ട് എന്നിവർക്ക് ഹൈക്കോടതി ഉത്തരവ് നൽകിയിരുന്നു. ബസ് സ്റ്റാൻഡിൽ ബസുകൾ വന്നുപോകാൻ സാധിക്കാത്ത തരത്തിൽ തടസമുണ്ടാക്കി സമ്മേളനങ്ങൾ നടത്തിയതിന് ബിജെപി, കോൺഗ്രസ്, സിപിഎം, സിപിഐ ഉൾപ്പെടെയുള്ള…
Read Moreഇമ്മിണിവല്യയാൾ..! എംഎൽഎ അനിൽഅക്കരയും പ്രവർത്തകരും ചേർന്ന് തോട് വൃത്തിയാക്കി സമൂഹത്തിന് മാതൃകയായി
മുളങ്കുന്നത്തുകാവ്: അനിൽ അക്കര എംഎൽഎയും ഡിസിസി പ്രസിഡന്റ് ടി.എൻ. പ്രതാപനും മുന്നിട്ടിറങ്ങി കനാൽ വൃത്തിയാക്കി കോൺഗ്രസ് ജില്ലാ കമ്മിറ്റിയുടെ ജലസംരക്ഷണ പദ്ധതിക്കു ജില്ലയിൽ തുടക്കം കുറിച്ചു. കുറ്റൂർ ബ്രാഞ്ച് കനാലിൽനിന്നും മെഡിക്കൽ കോളജ് കുളത്തിനടുത്തേക്കുള്ള തോടാണ് വൃത്തിയാക്കിയത്. മാലിന്യങ്ങൾ നിറഞ്ഞതു മൂലം തോട്ടിലെ നീരൊഴുക്ക് നിലച്ചിരുന്നു. അനിൽ അക്കര എംഎൽഎയുടെ നേതൃത്വത്തിൽ നൂറോളം പ്രവർത്തകർ നാലു മണിക്കൂർ ജോലിയെടുത്താണ് കൈവഴിയിലെ ചപ്പുചവറും തടസങ്ങളും നീക്കിയത്. കൈവഴിയിലെ തടസങ്ങൾ മാറി കൂടുതൽ വെള്ളമെത്തിയതോടെ മെഡിക്കൽ കോളജ് കുളത്തിലേക്കുള്ള വെള്ളത്തിന്റെ റീചാർജും വർധിച്ചു.പീച്ചിയിൽനിന്ന് വെള്ളം തുറന്നുവിട്ടിരുന്നെങ്കിലും തടസങ്ങൾ മൂലം മെഡിക്കൽ കോളജ് കാന്പസിലെ കുളത്തിൽ ജലം എത്തിയിരുന്നില്ല. ജലസംരക്ഷണ പദ്ധതിയുടെ ഉദ്ഘാടനം ടി.എൻ. പ്രതാപൻ നിർവഹിച്ചു. ജില്ലയിലെ 110 മണ്ഡലങ്ങളിലും ഓരോ കുളവും കിണറും ശുചീകരിക്കുമെന്ന് പ്രതാപൻ പറഞ്ഞു. സുരേഷ് അവണൂർ അധ്യക്ഷനായി. ഡിസിസി വൈസ് പ്രസിഡന്റ് രാജേന്ദ്രൻ അരങ്ങത്ത്,…
Read Moreപ്രഭാതഭക്ഷണം ഒഴിവാക്കൽ; കൗമാരക്കാരിൽ വ്യാപക ആരോഗ്യപ്രശ്നങ്ങൾക്കു കാരണമാകുന്നതായി ആരോഗ്യ വകുപ്പ്
പാലക്കാട്: പ്രഭാതഭക്ഷണം ഒഴിവാക്കുന്ന ശീലം കൗമാര പ്രായക്കാരിൽ വ്യാപക ആരോഗ്യ പ്രശ്നങ്ങൾക്കു കാരണമാകുന്നതായി ജില്ലാ ആർ.സി.എച്ച്. ഓഫിസർ ഡോ. ജയന്തി.ഇതേ സമയം രാത്രി അമിത ഭക്ഷണം കഴിക്കുന്ന ശീലം ശരീരത്തിൽ അനാവശ്യ കൊഴുപ്പ് അടിഞ്ഞു കൂടാനും അതുമൂലമുള്ള ആരോഗ്യപ്രശ്നങ്ങൾക്കും കാരണമാകുമെന്നും അവർ ചൂണ്ടിക്കാട്ടി. പാലക്കാട് ഫീൽഡ് പബ്ലിസിറ്റി ഓഫിസും കിഴക്കഞ്ചേരി ഗ്രാമപഞ്ചായത്തും ചേർന്നു സംഘടിപ്പിച്ച വനിതാ ആരോഗ്യ ബോധവത്കരണ ക്ലാസ് നയിക്കുകയായിരുന്നു ഡോ. ജയശ്രീ. അനാരോഗ്യകരമായ ആഹാര ശീലങ്ങൾ മൂലമുള്ള പ്രശ്നങ്ങൾ പാലക്കാടു ജില്ലയുടെ 14 ബ്ലോക്കുകളിലും കണ്ടുവരുന്നുണ്ടെന്നും അവർ കൂട്ടിച്ചേർത്തു.കേന്ദ്ര ഫീൽഡ് പബ്ലിസിറ്റി ഡയറക്ടറേറ്റ് കിഴക്കഞ്ചേരി ഗ്രാമപഞ്ചായത്തിൽ സംഘടിപ്പിച്ച ആരോഗ്യ ബോധവത്കരണ കാമ്പയിന്റെ ഭാഗമായിട്ടായിരുന്നുണ് ക്ലാസ്. ആരോഗ്യ ബോധവത്കരണ കാമ്പയിനിന്റെ സമാപന സമ്മേളനം കിഴക്കഞ്ചേരി ഗ്രാമപഞ്ചായത്ത് ഹാളിൽ ജില്ലാ പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഗീതാ ശിവാനന്ദ് ഉദ്ഘാടനം ചെയ്തു. കിഴക്കഞ്ചേരി ഗ്രാമപഞ്ചായത്ത് വൈസ്…
Read Moreരണ്ടും കണക്കാണേ..! നരേന്ദ്ര മോദി കറൻസി റദ്ദാക്കിയപ്പോൾ പിണറായി അരി റദ്ദാക്കിയെന്ന് ഉമ്മൻചാണ്ടി
ആളൂർ: കേന്ദ്രത്തിൽ നരേന്ദ്ര മോദി കറൻസി റദ്ദാക്കിയപ്പോൾ കേരളത്തിൽ പിണറായി വിജയൻ അരിയും റദ്ദാക്കിയതായി മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി അഭിപ്രായപ്പെട്ടു.ആളൂരിൽ ജോസ് പി കളത്തിങ്കൽ സ്മാരകമായി നിർമിച്ച മണ്ഡലം കോൺഗ്രസ് ഭവൻ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ജവഹർലാൽ നെഹ്റു മുതൽ മൻമോഹൻ സിംഗ് വരെയുള്ള പ്രധാനമന്ത്രിമാരുടെ ഭരണകാലത്തുനിന്ന് വ്യത്യസ്തമായി രാജ്യം ഏറെ പ്രശ്നങ്ങൾ നേരിടുകയാണെന്നനും ഉമ്മൻ ചാണ്ടി പറഞ്ഞു. ഡിസിസി പ്രസിഡന്റ് ടി. എൻ. പ്രതാപൻ അധ്യക്ഷനായിരുന്നു. കെപിസിസി ജനറൽസെക്രട്ടറി എം. പി. ജാക്സണ്, കെപിസിസി സെക്രട്ടറി ടി.യു. രാധാകൃഷ്ണൻ, മുൻ ഡിസിസി പ്രസിഡന്റ് പി. എ. മാധവൻ, കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് എൻ.കെ. ജോസഫ്, മണ്ഡലം പ്രസിഡന്റ് സോ മൻ ചിറ്റേത്ത് , നേതാക്കളായ ടി.വി. ചാർളി, അയ്യപ്പൻ ആങ്കാരത്ത്, കെ.വി. രാജു, ഇ.കെ. സുരേന്ദ്രൻ, ഷാജു വാഴപ്പിള്ളി, റോയ്. ജെ. കളത്തിങ്കൽ തുടങ്ങിയവർ…
Read More