ചാലക്കുടി: കേരളത്തിൽ ഇപ്പോൾ നടക്കുന്ന സംഭവങ്ങൾ നാടിനെ ഞെട്ടിക്കുന്നതാണെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി. വി.ഡി. സതീശൻ എംഎൽഎ നയിക്കുന്ന യുഡിഎഫ് മധ്യമേഖല ജാഥയുടെ സമാപനസമ്മേളനം ചാലക്കുടി ഗവ. ബോയ്സ് ഹൈസ്കൂൾ മൈതാനിയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. യുഡിഎഫ് സർക്കാരിനെതിരേ തെരഞ്ഞെടുപ്പു കാലത്ത് സ്ത്രീസുരക്ഷ്ക്കുവേണ്ടി പ്രസംഗിച്ചു നടന്നവർ അധികാരത്തിലെത്തിയപ്പോൾ സ്ത്രീകൾക്കു സുരക്ഷയില്ലാതായി. സിപിഎമ്മുകാർ നിയമവാഴ്ചയെ വെല്ലുവിളിക്കുകയാണ്. പോലീസ് സ്റ്റേഷനുകൾ ആക്രമിക്കുകയും പോലീസ് സ്റ്റേഷനിൽ കയറിച്ചെന്നു പ്രതികളെ ബലമായി ഇറക്കിക്കൊണ്ടുപോകുകയും ചെയ്യുന്നു. ഭൂരിപക്ഷമുണ്ടെന്ന അഹങ്കാരത്തിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ഞങ്ങൾ എന്തുംചെയ്യും എന്ന നിലപാടിൽ ജനങ്ങളെ വെല്ലുവിളിക്കുകയാണ്. വിലക്കയറ്റം കൊണ്ട് ജനം പൊറുതിമുട്ടി. ക്രൂഡ് ഓയിലിനു പകുതിവിലയായി കുറഞ്ഞിട്ടും പെട്രോളിനും ഡീസലിനും വിലകൂട്ടി ഖജനാവ് നിറയ്ക്കുകയാണ്. അഴിമതിക്കെതിരേ പോരാടുമെന്നു പറഞ്ഞ് അധികാരത്തിലെത്തിയവർ അഴിമതിയുടെ ചെളിക്കുണ്ടിലാണ്. ഭരണപരാജയം മറച്ചുവയ്ക്കാൻ ജനങ്ങളുടെ ശ്രദ്ധതിരിച്ചുവിടാനാണ് നോട്ട് നിരോധനം കൊണ്ടുവന്നത്. പിണറായി വിജയൻ ജനദ്രോഹ നടപടികളിൽ കേന്ദ്രസർക്കാരിനോട്…
Read MoreCategory: Palakkad
ആരോട് പറയാൻ..! ഗ്യാസ് സിലിണ്ടർ പരസ്യമായി ഉപയോഗിക്കുന്നത് സുരക്ഷാ നിയമം ലംഘിച്ച് ; കണ്ടിട്ടും കണ്ടില്ലെന്ന് നടിച്ച് സുരക്ഷാ ഉദ്യോഗസ്ഥർ
തൃശൂർ: കെഎസ്ആർടിസി സ്റ്റാൻഡിൽ പതിയിരിക്കുന്നത് വൻ അപകടം. ആയിരക്കണക്കിന് യാത്രക്കാർ വരുന്ന സ്റ്റാൻഡിൽ യാതൊരു സുരക്ഷയുമില്ലാതെ പരസ്യമായി എൽപിജി സിലിണ്ടർ ഉപയോഗിത്തുന്നതിനെതിരെ പല തവണ ജീവനക്കാരും മറ്റു യാത്രക്കാരും പരാതിപ്പെട്ടിട്ടും ഇനിയും നടപടിയെടുക്കാതെ തുടരുകയാണ്. തൃശൂർ ഡിടിഒയ്ക്ക് നേരിട്ടറിയാവുന്ന ഈ അപകടത്തിനെതിരെ നടപടിയെടുക്കാൻ ഭയമാണെന്നാണ് സംസാരം. യാത്രക്കാർക്ക് നിന്നു തിരിയാൻ സ്ഥലമില്ലാത്ത ബസുകൾ വന്നു നിൽക്കുന്ന സ്റ്റാൻഡിന്റെ വരാന്ത കൈയടക്കിയാണ് ചായക്കട നടത്തുന്നത്. കരാർ പ്രകാരം ഈ ഭാഗത്ത് ആർക്കും ഉപയോഗിക്കാൻ പാടില്ലെന്ന നിയമം നിലനിൽക്കെ സ്റ്റാൻഡിന്റെ ഭാഗം കൈയേറി വർഷങ്ങളായി നടത്തുന്ന കച്ചവടം തടയാൻ ബന്ധപ്പെട്ടവർ തയ്യാറാകാത്തതിനെതിരെ പ്രതിഷേധം ശക്തമായി. കഴിഞ്ഞ ദിവസം കാന്റീന്റെ അടുക്കളയിലെ എൽപിജി സിലിണ്ട ർ ലീക്കായി തീപിടിത്തം ഉണ്ട ായതിനെ തുടർന്ന് ഭാഗ്യം കൊണ്ട ാണ് യാത്രക്കാരും ജീവനക്കാരും രക്ഷപെട്ടത്. തീപിടിത്തം ഉണ്ട ായ ഉടൻ സ്റ്റാൻഡിലെത്തിയ യാത്രക്കാരിലാരോ ധൈര്യം…
Read Moreപുലിമുരുകൻ വരേണ്ട..! നാട്ടുകാരെ പേടിപ്പെടുത്തിയ പുലിയെ കണ്ട് നാട്ടുകാർ പറഞ്ഞു പുലിമുരുകൻ വരേണ്ടെ; ഇവിനെ പിടിക്കാൻ ഇവിടുത്തെ പിള്ളേര് മതി
ചാവക്കാട്: ബ്ളാങ്ങാട് പുലിയെ കണ്ടുവെന്ന അഭ്യൂഹത്തിന് വിരാമം. പുലിയല്ല, കാട്ടുപൂച്ച. ഇന്നലെ രാവിലെ പതിനൊന്നരയോടെയാണ് റോഡിന് അടുത്തുള്ള ചെറിയ കാവിൽ പുലിയിരിക്കുന്നത് ഓട്ടോറിക്ഷ ഡ്രൈവർ കണ്ടത്. ഡ്രൈവർ ബഹളം വച്ചതോടെ പുലി റോഡ് മുറിച്ച് കടന്ന് കിഴക്ക് ഭാഗത്തെ മറ്റൊരു കാവിൽ ഒളിച്ചു. വിവരമറിഞ്ഞ് നാട്ടുകാരും പോലീസും എത്തി. പുലിയുടേതെന്ന് സംശയിക്കുന്ന കാൽപാദം കണ്ടതോടെ നാട്ടുകാർ ഭയപാടിലായി. വൈകീട്ട് പട്ടിക്കാട് റേഞ്ചിലെ പൊങ്ങണക്കാട് വനംവകുപ്പ് ഉദ്യോഗസ്ഥരായ സജീവ്കുമാർ, വിനോദ്, കൃഷ്ണൻ എന്നിവർ എത്തി കാൽപാടുകളും പരിസരവും പരിശോധിച്ചപ്പോഴാണ് കോക്കാൻ പൂച്ചയെന്ന് നാട്ടിൽ പറയുന്ന കാട്ടുപൂച്ചയാണെന്ന് നിഗമനത്തിൽ എത്തിയത്. കഴിക്കെ ബ്ലാങ്ങാട് പുലിയെ കണ്ടുവെന്ന വാർത്ത ഇവിടെ ഭീതിപരത്തിയിരുന്നു. രാത്രിയിൽ ശബ്ദം കേൾക്കാറുണ്ടെന്ന നാട്ടുകാരുടെ പ്രതികരണം കൂടി പരന്നതോടെ ജനം വിറച്ചു. വനംവകുപ്പ് എത്തിയപ്പോഴാണ് നാട്ടുകാർക്ക് ശ്വാസം നേരെ വീണത്. ബ്ലാങ്ങാട്, മാട്, മാട്ടുമ്മൽ എന്നിവിടങ്ങളിൽ പലയിടത്തും ഇപ്പോൾ…
Read Moreവന്നുപോയപ്പോൾ നഷ്ടം 3 ലക്ഷം..! വഴിതെറ്റി വന്ന മ്ലാവ് കാൽതെന്നി സോഡാ ഫ്ക്ടറിയിൽ വീണു; രക്ഷപ്പെടാനുള്ള ശ്രമത്തിൽ നശിപ്പി ച്ചത് മൂന്നുലക്ഷം രൂപയുടെ സാധനങ്ങൾ
മണ്ണംപേട്ട : ഷാപ്പുംപടിയ്ക്കു സമീപം മ്ലാവിനെ സോഡാ ഫാക്ടറി ഉള്ളിലേയ്ക്ക് വീണ നിലയിൽ കണ്ടെ ത്തി. ഇന്ന് പുലർച്ചെ വഴി തെറ്റി വന്ന മ്ലാവ് സോഡാ കന്പനിയുടെ മേൽക്കൂരയുടെ ട്രസ്സിന് മുകളിലൂടെ നടക്കുന്പോൾ മേൽക്കുരയുടെ ഷീറ്റ് തകർന്ന് ഫാക്ടറിയ്ക്കുള്ളിലേയ്ക്ക് പതിക്കുകയായിരുന്നു. വീഴ്ചയിൽ മ്ലാവിന് സാരമായി പരിക്കേറ്റിട്ടുണ്ട്. മുഖത്തു നിന്നും ചോര വാർന്ന നിലയിലാണ്. ഫാക്ടറിയുടെ ഉള്ളിൽ നിന്ന് രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ ഫാക്ടറിയിൽ പായ്ക്ക് ചെയ്തു വെച്ചിരുന്ന സോഡയും മറ്റ് പല സാമഗ്രികളും നശിപ്പിച്ച നിലയിലാണ്. ഏകദേശം മൂന്നു ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നുണ്ട് . കൂടലി ജോണ്‍സന്റെ ഉടമസ്ഥതയിലുള്ളതാണ് സോഡാ ഫാക്ടറി. വനപാലകർ സ്ഥലത്തെത്തി മ്ലാവിനെ പിടികൂടാനുള്ള ശ്രമങ്ങൾ ആരംഭിച്ചു.
Read Moreആ രക്തകറ ജിഷ്ണുവിന്റേതോ? വൈസ് പ്രിൻസിപ്പൽ, പിആർഒ എന്നിവരുടെ മുറികളിലെ ഫോറൻസിക് പരിശോധനയിൽ രക്തക്കറ കണ്ടെത്തി
തൃശൂർ: പാമ്പാടി നെഹ്റു കോളജ് വിദ്യാർഥി ജിഷ്ണു പ്രണോയിയുടെ മരണവുമായി ബന്ധപ്പെട്ട് കോഴിക്കോട്ടെ ഫോറൻസിക് വിഭാഗം നടത്തിയ തെളിവെടുപ്പിൽ വൈസ് പ്രിൻസിപ്പൽ, പിആർഒ എന്നിവരുടെ മുറികൾ, ഹോസ്റ്റൽ ശുചിമുറി എന്നിവിടങ്ങളിൽ രക്തക്കറ കണ്ടെത്തി. സാമ്പിളുകൾ എറണാകുളത്തെ ഫോറൻസിക് ലാബിലേക്ക് അയയ്ക്കും. ഇന്നു മുതൽ കോളജ് തുറന്നു പ്രവർത്തിക്കുന്നതിനാൽ തെളിവുകൾ നഷ്ടപ്പെടാനുള്ള സാധ്യത കണക്കിലെടുത്താണു പരിശോധന നടന്നത്. ജിഷ്ണുവിന്റെ രക്തം തന്നെയാണിതെന്നു പരിശോധനാ ഫലത്തിൽ കണ്ടെത്തിയാൽ കേസിൽ നിർണായക തെളിവാകും. അല്ലാത്തപക്ഷം, വിദ്യാർഥികൾക്കുനേരേ മൂന്നാംമുറ ആരോപണം ശക്തമായിരിക്കെ ഇവിടങ്ങളിൽ എങ്ങനെ രക്തക്കറ വന്നുവെന്നതും അന്വേഷണവിധേയമാകും. കോപ്പിയടിച്ചുവെന്ന് ആരോപിക്കപ്പെട്ട ദിവസം വൈസ് പ്രിൻസിപ്പലും അസി. പ്രഫസർ പ്രവീണും ചേർന്നു ജിഷ്ണുവിനെ ക്രൂരമായി മർദിച്ചിരുന്നുവെന്ന് അന്വേഷണസംഘം കോടതിയിൽ നല്കിയ റിപ്പോർട്ടിലുണ്ട്. ജിഷ്ണുവിന്റെ ശരീരത്തിൽ പലയിടത്തും മുറിവുകളുണ്ടായിരുന്നുവെന്നു പോസ്റ്റ്മോർട്ടം റിപ്പോർട്ടിലുമുണ്ട്. പ്രതികൾക്കെതിരേ കൊലപാതക കുറ്റം നിലനിൽക്കുമോയെന്നതു സംബന്ധിച്ച് നിയമോപദേശം തേടാൻ അന്വേഷണസംഘം ഒരുങ്ങുന്നതിനിടെയാണു…
Read Moreപിന്നിൽ കളിക്കുന്നതാര് ? ജിഷ്ണുവിന്റെ കേസന്വേഷിക്കുന്ന ഉദ്യോഗസ്ഥയെ ഭീഷണിപ്പെടുത്തിയ ആൾ അറസ്റ്റിൽ; പ്രതി യുടെ പേരിൽ 25ഓളം കേസ് ഉണ്ടെന്ന് പോലീസ്
തൃശൂർ:പാമ്പാടി നെഹ്റു കോളജ് വിദ്യാർഥി ജിഷ്ണുവിന്റെ മരണം അന്വേഷിച്ച പോലീസ് ഉദ്യോഗസ്ഥയെ ഫോണിൽ ഭീഷണിപ്പെടുത്തിയ കേസിൽ യുവാവ് അറസ്റ്റിൽ. തിരുവനന്തപുരം സ്വദേശി ജോസ് ഫെർണാണ്ടസാണ് അറസ്റ്റിലായത്. ജിഷ്ണുവിന്റെ മരണം അന്വേഷിക്കുന്ന എഎസ്പി കിരണ്‍ നാരായണനെ ഫോണിലൂടെ ഭീഷണിപ്പെടുത്തിയ സംഭവത്തിലാണ് അറസ്റ്റ്. സമാന സ്വഭാവമുള്ള 25ഓളം കേസുകളിൽ ഇയാൾ പ്രതിയാണെന്നു പോലീസ് പറഞ്ഞു. ഇയാൾക്കെതിരേ വിവിധ സ്റ്റേഷനുകളിലായി നൂറിലധികം പരാതികൾ നിലവിലുണ്ട്. തിരുവനന്തപുരം കന്റോണ്‍മെന്റ് പോലീസ് സ്റ്റേഷനിൽ മാത്രം 12 ഓളം കേസുകൾ ജോസിനെതിരേ രജിസ്റ്റർ ചെയ്തിട്ടുള്ളതായും പോലീസ് പറഞ്ഞു. അസിസ്റ്റന്റ് പോലീസ് കമ്മീഷണർ പി. വാഹിദിന്റെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്.
Read Moreനിറംമാറുന്ന നേതാക്കൾ..! ബീവറേജിന് കെട്ടിടം നൽകിയയാളെ സമരം ചെയ്ത് പിന്തിരിപ്പിച്ചു ചെയർപേഴ്സൺ; നാടുനീളെ ഫ്ളക്സും വച്ചു; പിന്നീട് സംഭവിച്ചത്
ചാലക്കുടി: മാർക്കറ്റിനു സമീപം ബീവറേജ് മദ്യവില്പനകേന്ദ്രം ആരംഭിക്കുവാൻ കെട്ടിടം വാടകയ്ക്കു നൽകിയ വ്യക്തിയെ പിൻതിരിപ്പിച്ച നഗരസഭാ ചെയർപേഴ്സനും മറ്റും നഗരസഭയുടെ കെട്ടിടം തന്നെ മദ്യവില്പന കേന്ദ്രത്തിനു വാടകയ്ക്ക് നൽകിയതിൽ നാട്ടുകാർക്ക് പ്രതിഷേധം. സൗത്ത് ജംഗ്്ഷനിലുള്ള ബീവറേജ് ഒൗട്ലറ്റ് സുപ്രീംകോടതി വിധിയുടെ പേരിൽ മാറ്റി സ്ഥാപിക്കുന്നതിനെതിരെയാണ് നാട്ടുകാരുടെ പ്രതിഷേധം ഉയർന്നത്. ആദ്യം മാർക്കറ്റിനു പിൻവശത്തുള്ള സ്വകാര്യവ്യക്തി മദ്യവില്പനകേന്ദ്രം തുറക്കാൻ കെട്ടിടം വാടകയ്ക്കു നൽകിയ വിവരം അറിഞ്ഞ് വാർഡ് കൗണ്‍സിലറുടെ നേതൃത്വത്തിൽ പ്രതിഷേധം നടന്നു. ടൗണിന്റെ വിവിധ ഭാഗങ്ങളിൽ കൗണ്‍സിലറുടെ സ്വന്തം പേരുവെച്ച് പ്രതിഷേധ ഫ്ളക്സ് ബോർഡുകൾ സ്ഥാപിച്ച് വാടകയ്ക്ക് കെട്ടിടം നൽകിയ വ്യക്തിയെ അപമാനിച്ചു. നഗരസഭാ ചെയർപേഴ്സന്റെ നേതൃത്വത്തിൽ സമുദായ നേതാക്കൾ ഉൾപ്പെടെ എത്തി വാടകയ്ക്കു നൽകിയ വ്യക്തിയെ പിന്തിരിപ്പിക്കുകയും ചെയ്തു. ഇതിനുശേഷമാണ് നാടകീയമായി ഇതെ മാർക്കറ്റിനുള്ളിൽ തന്നെ മദ്യവില്പനകേന്ദ്രം തുറക്കാൻ നഗരസഭ ഭരണകക്ഷി അനുവാദം നൽകിയത്. മദ്യവിപത്തിനെതിരെ…
Read Moreകാരണം കേട്ടാൽ ഞെട്ടും..! പതിനായിരം രൂപയുടെ വിവിധ സീരിയിലുകളിലേ ലോട്ടറി അടിച്ചാൽ കഷ്ടകാലമെന്ന് ഭാഗ്യശാലികൾ
തൃശൂർ: സംസ്ഥാന ഭാഗ്യക്കുറിയിൽ പതിനായിരം രൂപയുടെ സമ്മാനം അടിച്ചാൽ ദൗർഭാഗ്യമാകുമെന്നു ലോട്ടറി ഏജന്റുമാരും ഭാഗ്യാന്വേഷികളും. പതിനായിരം രൂപയുടെ സമ്മാനം അടിച്ചാൽ ടിക്കറ്റും തിരിച്ചറിയൽ രേഖയും സഹിതം ഭാഗ്യവാൻ ജില്ലാ ലോട്ടറി ഓഫീസിൽ എത്തിയാലേ സമ്മാനത്തുകയ്ക്കുള്ള ചെക്ക് കൈപ്പറ്റാനാകൂ. അവസാന അഞ്ചക്ക നമ്പർ ശരിയാകുന്ന ടിക്കറ്റുകൾക്കാണു പതിനായിരം രൂപ സമ്മാനം. ചിലർ വിവിധ സീരിയലുകളിലെ ഒരേ നമ്പർ ടിക്കറ്റുകൾ വാങ്ങിവയ്ക്കാറുണ്ട്. ഇപ്രകാരം വാങ്ങുന്ന ഒരേ നമ്പർ ടിക്കറ്റുകളിൽ പതിനായിരം അടിച്ചാൽ ഭാഗ്യവാൻ വട്ടംകറങ്ങേണ്ടിവരും. ഒരാൾക്ക് ഒരു സമ്മാനത്തുകയേ നൽകൂ. എല്ലാ ടിക്കറ്റിലേയും തുക കൈപ്പറ്റണമെങ്കിൽ തിരിച്ചറിയൽ കാർഡും ബാങ്ക് അക്കൗണ്ടുമുള്ള അത്രയും പേരേയുംകൊണ്ട് ലോട്ടറി ഓഫീസിൽ എത്തേണ്ടിവരും. സമ്മാനം നേടിയ ടിക്കറ്റ് ഇതര ജില്ലയിൽനിന്നുള്ളതാണെങ്കിൽ ടിക്കറ്റും രേഖകളുമായി ആ ജില്ലയിൽ ഹാജരാകണം. അല്ലെങ്കിൽ പരിശോധനകൾ പൂർത്തിയാക്കി ടിക്കറ്റിനുള്ള സമ്മാനം അനുവദിച്ചുകിട്ടുമ്പോൾ ഒരു മാസം കഴിയും. നേരത്തെ പതിനായിരം രൂപയുടെ…
Read Moreഎന്റെ പിഴ,എന്റെ പിഴ ..! മന്ത്രിക്കു രണ്ടുതവണ നാക്കുപിഴച്ചു; അക്കിത്തത്തിന്റെ സഹോദരൻ മകനായി
തൃശൂർ: പുരസ്കാര വേദിയിൽ സാംസ്കാരിക മന്ത്രിയുടെ നാക്കുപിഴച്ചപ്പോൾ ചിത്രകാരൻ അക്കിത്തം നാരായണൻ കവി അക്കിത്തത്തിന്റെ മകനായി. അക്കിത്തത്തിന്റെ ഇളയ സഹോദരനാണ് അക്കിത്തം നാരായണൻ. രാജാ രവിവർമ-സ്വാതി സംഗീത പുരസ്കാര വേദിയിലെ പ്രസംഗത്തിനിടെയാണ് മന്ത്രിക്കു പിഴവുപറ്റിയത്. കവി അക്കിത്തത്തിനു പത്മ പുരസ്കാരം ലഭിക്കുന്നതുമായി ബന്ധപ്പെട്ട് അദ്ദേഹത്തിന്റെ വീട് സന്ദർശിച്ചപ്പോൾ മകൻ അക്കിത്തത്തെ കാണാൻ സാധിച്ചിരുന്നില്ലെന്നും പാരീസിലായതിനാൽ പിന്നീട് കാണാമെന്നു കരുതി തിരിച്ചുപോരുകയായിരുന്നുവെന്നായിരുന്നു മന്ത്രി പറഞ്ഞത്. പ്രസംഗത്തിനിടെ രണ്ടുതവണ കൂടി മന്ത്രിക്കു പിഴവുപറ്റി.
Read Moreപുറത്ത് പോകേണ്ടിവരും ..! വാഴപ്പുഴ പറത്തോട്ടില്‍ 21 വീട്ടുകാര്‍ പ്രാഥമിക സൗകര്യങ്ങളില്ലാതെ ദുരിതത്തില്‍; രാഷ്ട്രിയക്കാർ നൽകുന്നത് വാഗ്ദാനം മാത്രം
കൊല്ലങ്കോട്: വാഴപ്പുഴ പറത്തോട്ടില്‍ ഇരുപത്തിയൊന്നു കുടുംബങ്ങള്‍ പ്രാഥമിക സൗകര്യങ്ങളില്ലാതെ ദുരിതത്തില്‍. പനയോല മേഞ്ഞ് പ്രാചീനരീതിയിലുള്ള ചെറ്റക്കുടിലിലാണ് അഞ്ചും ആറും അംഗങ്ങളുള്ള കുടുംബങ്ങള്‍ അന്തിയുറങ്ങുന്നത്.വാഴപ്പുഴയിലുള്ള മുപ്പതോളം വിദ്യാര്‍ഥികള്‍ സ്കൂളിലെത്തുന്നത് പയിലൂരിലുള്ള ജിഎല്‍പി സ്കൂള്‍ അധ്യാപകരുടെ കാരുണ്യംകൊണ്ടു മാത്രമാണ്. പെരുമാള്‍ മലയുടെ അമ്പതുമീറ്റര്‍ മാത്രം ദൂരപരിധിയിലാണ് രണ്ടു മുസ്ലിം കുടുംബങ്ങള്‍ ഉള്‍പ്പെടെ 21 കുടുംബങ്ങള്‍ ഭാവിയില്‍ പ്രതീക്ഷയില്ലാതെ ജീവിതം തള്ളിനീക്കുന്നത്. വര്‍ഷക്കാലത്ത് മലയില്‍നിന്നുണ്ടാകുന്ന ഒഴുക്കില്‍നിന്നുള്ള വെള്ളം ശേഖരിച്ചാണ് വീടുകളിലേക്ക് കുടിവെള്ളത്തിനു പഞ്ചായത്ത് വഴിയൊരുക്കിയിരിക്കുന്നത്.എന്നാല്‍ ഇതുപ്രകാരം മാര്‍ച്ച്, ഏപ്രില്‍, മേയ്, ജൂണ്‍ മാസങ്ങളില്‍ തീരെ വെള്ളം ലഭിക്കാറില്ലെന്നാണ് ആറുച്ചാമി, മുരുകന്, ദേവി, പുഷ്പാമണി, അപ്പു, മാരി, രാജന് സുബ്രഹ്്മണ്യന്, മണികണ്ഠന്, വേലായുധന് എന്നിവര്‍ ഉള്‍പ്പെട്ട ഇരുപത്തിയൊന്നു കുടുംബങ്ങളുടെ ആവലാതി. നാനൂറുമീറ്ററോളം വയല്‍വരമ്പിലൂടെ കാല്‍നടയായി വേണം വീടുകളിലേക്ക് എത്താന്‍. കോളനിയിലുണ്ടാകുന്ന മരണാനന്തര സംസ്കാരത്തിനു വരമ്പിലൂടെ സഞ്ചരിക്കുന്നതും ഏറെ ദുഷ്കരമാണ്. പഞ്ചായത്ത് അധികൃതര്‍ വീടുനിര്‍മാണത്തിന്…
Read More