നെഹ്റു കോളജിലെ വിദ്യാർഥിയുടെ മരണം ; പ്രശ്നപരിഹാരത്തിനായി സർക്കാർ ഇടപെട്ടില്ലെങ്കിൽ ഇടപെടേണ്ടി വരുമെന്ന്

muralidharanതി​രു​വി​ല്വാ​മ​ല: പാ​ന്പാ​ടി നെ​ഹ്റു കോ​ള​ജി​ലെ പ്ര​ശ്ന​ങ്ങ​ൾ പ​രി​ഹ​രി​ക്കാ​ൻ സ​ർ​ക്കാ​ർ മു​ൻ​കൈ​യെ​ടു​ത്തി​ല്ലെ​ങ്കി​ൽ പൊ​തു​സ​മൂ​ഹ​ത്തി​നു ശ​ക്ത​മാ​യി ഇ​ട​പെ​ടേ​ണ്ടി​വ​രു​മെ​ന്നു ബി​ജെ​പി ദേ​ശീ​യ നി​ർ​വാ​ഹ​ക സ​മി​തി​യം​ഗം വി. ​മു​ര​ളീ​ധ​ര​ൻ. വി​ദ്യാ​ർ​ഥി ജീ​വ​നൊ​ടു​ക്കി​യ​തി​നെതു​ട​ർ​ന്ന് ഒ​രു മാ​സ​മാ​യി അ​ട​ഞ്ഞു​കി​ട​ക്കു​ന്ന പാമ്പാടിനെ​ഹ്റു കോ​ളജി​ലെ​ത്തി​യ മു​ര​ളീ​ധ​ര​ൻ കോ​ള​ജ് അ​ധി​കൃ​ത​രു​മാ​യി ച​ർ​ച്ച ന​ട​ത്തി.

കോ​ള​ജി​ലെ പ്ര​ശ്ന​ങ്ങ​ൾ​ക്കു പ​രി​ഹാ​രം കാ​ണ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടു​ള്ള നി​വേ​ദ​നം വി​ദ്യാ​ർ​ഥി​ക​ൾ സം​യു​ക്ത​മാ​യി അ​ദ്ദേ​ഹ​ത്തി​നു ന​ൽ​കി. വി​ദ്യാ​ഭ്യാ​സ മ​ന്ത്രി​യും കേരള സാങ്കേതിക സർവകലാശാല വൈ​സ് ചാ​ൻ​സലറും ഇ​തൊ​രു അ​ടി​യ​ന്തി​ര പ്ര​ശ്ന​മാ​യി കാ​ണ​ണ​മെ​ന്നും എ​ത്ര​യും പെ​ട്ടെ​ന്നു പ​രി​ഹാ​ര ന​ട​പ​ടി​ക​ൾ കൈ​ക്കൊ​ള്ള​ണ​മെ​ന്നും മു​ര​ളീ​ധ​ര​ൻ ആ​വ​ശ്യ​പ്പെ​ട്ടു.

ബി​ജെ​പി ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എ. ​നാ​ഗേ​ഷ്, ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​പി. ജോ​ർ​ജ്, യു​വ​മോ​ർ​ച്ച പാ​ല​ക്കാ​ട് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ന​ന്ദ​കു​മാ​ർ, നി​യോ​ജ​ക​മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് പി.​കെ. മ​ണി, നി​യോ​ജ​ക മ​ണ്ഡ​ലം ജ​ന​റ​ൽ സെ​ക്ര​ട്ട​റി​മാ​രാ​യ വി. ​ച​ന്ദ്ര​ബോ​സ്, രാ​ജേ​ഷ് ന​ന്പ്യാ​ത്ത്, പ്ര​ഭാ​ക​ര​ൻ മാ​ഞ്ചാ​ടി തു​ട​ങ്ങി​യ​വ​യും വി. ​മു​ര​ളീ​ധ​ര​നോ​ടൊ​പ്പം ഉ​ണ്ടാ​യി​രു​ന്നു.

Related posts